Saturday, February 28, 2009

രണ്ടു ബ്ലോഗുകളെ പരിചയപ്പെടുത്തുന്നു-

1. UAE - ബ്ലോഗ്‌ മീറ്റില്‍ വച്ചാണ്‌ ഇത്തിരിവെട്ടത്തെ പരിചയപ്പെടുന്നത്‌-ഓരോരുത്തരെയും പരിചയപ്പെടുത്തിയപ്പോള്‍ കുറുമാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിനെ കുറിച്ച്‌ നല്ല അഭിപ്രായം പറഞ്ഞു- ഉടനെ ഇതൊന്നു നോക്കണമല്ലോ എന്നു മനസ്സു പറഞ്ഞു- 
ആദ്യത്തെ അദ്ധ്യായം തന്നെ മനസ്സിലേക്കു ഒഴുകിനിറഞ്ഞു- നല്ല ശൈലി- മനോഹരമായ ഭാഷ- ഒന്നു വായിച്ചു നോക്കുക-ഉപകാരപ്പെടാതിരിക്കില്ല-
2-ഇ.എ.ജബ്ബാര്‍ മാസ്റ്ററെ ഞാന്‍ പരിചയപ്പെടുത്തേണ്ടതില്ലല്ലോ? കേരളത്തിലെ യുക്തിവാദികളില്‍ പ്രശസ്തനും മികച്ച ലേഖകനും സര്‍വോപരി ഒരു സീനിയര്‍ ബ്ലോഗറും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ബ്ലോഗിലൂടെ നടക്കുന്ന സംവാദങ്ങളില്‍ പലപ്പോഴും മതങ്ങളെയും മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതും ആ വിമര്‍ശനം പരിധികള്‍ ലംഘിച്ച് അവഹെളനങ്ങള്‍ ആയി മാറുന്നതും കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ ഇടപെട്ട് മാഷുടെ ദൈവ വിശ്വാസത്തെ കുറിച്ച് ചില സംശയങ്ങള്‍ ചോദിക്കാം എന്ന് കരുതിയത്. മതങ്ങളിലെ വൈരുദ്ധ്യം ലോകത്തെ അറിയിക്കാന്‍ വേണ്ടി തുടങ്ങിയ യുക്തിവാദം എത്രമാത്രം വൈരുധ്യങ്ങളിലാണ് എത്തപ്പെട്ടത് എന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടിയാണ് പ്രസ്തുത ചര്ച്ച ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുന്നത്.
ചര്‍ച്ചയുടെ ഒന്നാം ഭാഗം മാത്രമാണിത്. ഒന്നാം ഭാഗത്തിന്‍റെ അവസാന കമന്റിനുള്ള സ്വാതന്ത്ര്യം ഞാന്‍ മാഷിനു അനുവദിച്ചു കൊടുത്തിട്ടുണ്ട്. കാരണം അത് മാഷുടെ ബ്ലോഗായിരുന്നല്ലോ? മാത്രമല്ല, അവസാനം അദ്ദേഹം എടുക്കുന്ന നിലപാടുകളിലെ വൈരുധ്യങ്ങള്‍ വായനക്കാര്‍ തന്നെ തീരുമാനിക്കുന്നതാവും ഉചിതം. ചില സൂചനകള്‍ അവസാനം ഞാന്‍ നല്‍കാം എന്ന് മാത്രം. ഇത് ഞാനെഴുതിയതെല്ല - എങ്ങിനെ ശ്രദ്ധയില്‍ വന്നു എന്നും ഓര്‍മയില്ല- വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു- ഒരു വായനയ്ക്ക് പങ്കു വക്കുന്നു-

Thursday, February 26, 2009

ഭാഷയും വ്യഖ്യാനവും 2

3- ഞാന്‍ രണ്ടാമതും ചോദിച്ച ഒരു സംശയമുണ്ടായിരുന്നു- അതിന്നു ബോള്‍ഡ്‌ ആക്കി കൊടുത്ത മറുപടി ഇങ്ങനെ- അതായതു ഞാന്‍ ഊന്നി ഊന്നി പറയുന്നെന്ന രാഷ്ട്രീയ ശൈലി- അറബി ഭാഷാ പ്രയോഗത്തില്‍ അലഖ എന്ന വാക്ക് ഉപയോഗിക്കുന്നതെങ്ങനെ എന്നാണു മുകളില്‍ പറഞ്ഞത്. വീണ്ടും ആവര്‍ത്തിക്കാം. (എന്നെ കൊല്ല്!) "ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാനങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ."
അറബിയില്‍ സ്വരാക്ഷരങ്ങള്‍ ഇല്ല എന്നറിയില്ലെ- നമുക്കു കിട്ടുന്ന ഖുര്‍ആനിലും മറ്റും കാണുന്ന ഫതഹും കിസറും അനറബികളെ ഉദ്ദേശിച്ചുള്ളതാണ്‌-(അക്ഷരങ്ങളെ ക-കി-കു-എന്നിങ്ങനെ മനസ്സിലാക്കൻന്‍ ഉപയോഗിക്കുന്ന വരകള്‍) ഒരെ പദം തന്നെ വക്യത്തില്‍ വാക്കിന്റെ സ്ഥാനം നോക്കിയിട്ടാണു അതിന്റെ ഉഛരണവും അര്‍ത്ഥവും മനസ്സിലാക്കുക- അതിന്റെ ഘടന തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല- അലഖ എന്നതിന്നു പകരം അലിഖ എന്നു ഉപയോഗിക്കാന്‍ പറ്റില്ലാ എന്നര്‍ത്ഥം- എത്ര സമര്‍ത്ഥമായിട്ടാണു ഡിൿഷനറിയിലെ ഒരര്‍ത്ഥം കൊടുത്തു ബോള്‍ഡ്‌ ആക്കി കയ്യുംകെട്ടി ഇരിക്കുന്നത്‌-
നാമം ഇരിക്കുന്ന സ്ഥാനത്ത്‌ ക്രിയയോ കര്‍മ്മിണിയോ വരില്ല- അറബി പദങ്ങളുടെ മൂലപദങ്ങള്‍ മൂന്നക്ഷരമാണ്‌-
അതിന്റെ ഫത്തഹും കിസറും മാറ്റിയാല്‍ അര്‍ത്ഥം തന്നെ മാറിപ്പോവും- ഇത്‌ സ്കൂളില്‍ അറബി പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയോട്‌ ചോദിച്ചാല്‍ പറഞ്ഞു തരും- 
റിയാസിന്നും അതറിയാമല്ലോ- ഫഅല-ഫഅലാ-എല്ലാം ചെല്ലി പഠിച്ചതല്ലേ-
4-നുതുഫ എന്ന പദത്തിന്നു ചെറിയ അംശം എന്നാണു അര്‍ത്ഥമാക്കുന്നാണല്ലോ ഞാനും പറഞ്ഞത്‌- ഭാഷയില്‍ അങ്ങിനെ ഉപയോഗിച്ച കുറെ വാക്യങ്ങള്‍ ഉണ്ടല്ലോ-അല്ലേ എന്നു ഒരു ക്രൈസ്തിയാനിയായ അറബിയോട്‌ ചോദിച്ചു നോക്കുക- - ഈജിപ്തിലെല്ലാം പകുതിയോളം ക്രൈസ്തവരും - അറബി അറിയുന്ന ജൂതരും ഇഷ്ടം പോലെയില്ലേ- നുത്ഫക്കു ചെറിയ അംശം എന്നല്ലാതെ zygote എന്ന അർത്ഥവും കൊടുക്കുന്നത്‌ തെറ്റാണു്- കാരണം zygote എന്ന അർത്ഥം പ്രവാചകന്റെ കാലത്തു വന്നിട്ടില്ല എന്നതിനാല്‍- അന്നും ഇന്നും ചെറിയ അംശം വലുതാവുകയില്ല- ചെറുതു എന്തന്ന കാര്യത്തിലെല്ലാതെ- അന്നുള്ളവര്‍ അവരുടെ അറിവിന്നനുസരിച്ചു മനസ്സിലാക്കുന്നു- ഇന്നുള്ളവര്‍ ഇന്നത്തെ അറിവിന്നും-
5-റിയാസിന്റെ വാദമനുസരിച്ചു ഒരു സ്ത്രീ ശിശുവിനെ ഗര്‍ഭം ധരിക്കുന്നു എന്ന അര്‍ത്ഥം കൊടുക്കുക-
ഒരിറ്റ് ശുക്ലത്തെ രക്തക്കട്ടയാക്കുന്നു, ഈ രക്തക്കട്ടയെ പിന്നീട് -mudhga (مضغة) - ചവച്ചതു പോലെ (ചവച്ച രക്തക്കട്ട/ അങ്ങേയറ്റത്തെ വ്യാഖാനത്തില്‍ ചവച്ച മാംസം പോലെ, എന്നു ഈ സന്ദര്‍ഭത്തില്‍) ആക്കുന്നു. അതിനു ശേഷം അതിനെ എല്ലിന്റെ രൂപത്തിലാക്കുന്നു. പിന്നീട് ഈ എല്ലിനെ ഇറച്ചി കൊണ്ട് പൊതിയുന്നു!
അങ്ങിനെയെല്ലല്ലോ- ഗര്‍ഭം രക്തമാവുകയോ
ഒരിറ്റു ശുക്ലത്തില്‍ നിന്നും ഗര്‍ഭം ധരിക്കുന്നു-അതിനെ ചവച്ച ഗര്‍ഭമാക്കുന്നു-
അല്ലെങ്കില്‍ ഒരിറ്റു ശുക്ലത്തില്‍ നിന്നും ഗര്‍ഭം ധരിക്കുന്നു-അതിനെ ചവച്ച രക്ത കട്ടയാക്കുന്നു- എന്തിനാ അങ്ങേഅറ്റത്തേക്കു കൊണ്ടുപോകുന്നത്‌- അവടെ നിക്കട്ടെ
മുളുഅ ക്കു ചവച്ച രക്തകട്ട എന്നര്‍ത്ഥം വരുന്ന ഒരു പദം കാണിക്കമോ-
കൊല്ലാന്‍ മാത്രം പറയരുതു-വലിയ പരിചയമില്ല
ഒരു സ്ത്രീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നു എന്നു പറഞ്ഞാ- അതിന്റെ ഉള്ളിലെ ഘട്ടങ്ങള്‍ക്കെന്തു പ്രസക്തി-ഇവിടെ ഓരോ ഘട്ടത്തിലേയും കാര്യങ്ങളെ കുറിചാണു പറയുന്നത്‌- അലഖ എന്ന വാക്കും അലഖത്‌ എന്ന വാക്കും ഉച്ചാരണം ഒന്നാണെങ്കിലും അര്‍ത്ഥത്തില്‍ വ്യ്ത്യാസമുണ്ടു-അലിഖത്‌ എന്നാവുമ്പോള്‍ പിന്നെയും മാറും-അലഖത്തില്‍ നിന്നും അലിഖത്ത്‌ ഉണ്ടാവുമെന്നല്ലാതെ അലിഖത്തില്‍ നിന്നും അലഖത്‌ ഉണ്ടാവുകയില്ല-
പുഴക്കു താഴോട്ടൊഴുകാനെ കഴിയൂ-

ഭാഷയും വ്യഖ്യാനവും 1

ചര്‍ച്ച ഭാഷയിലേക്കു കൂടി മാറിയിരിക്കുന്നു- അതിനാല്‍ തന്നെ പറയുന്നതിന്റെ ആധികാരികതക ഉറപ്പു വരുത്തെണ്ടിയിരുന്നു - അതിനാലാണു കുറച്ചു സമയമെടുത്തത്‌. 
ആദ്യം തന്നെ പറയട്ടെ - വാദം കൊണ്ടുവരുന്നവര്‍ ചില സൂചനകളെങ്കിലും തരാന്‍ ബധ്യസ്ഥരാണു- ഒരു മര്യാദയുടെ പേരിലെങ്കിലും- 
ബൗദ്ധികമായ ഒരു ചര്‍ച്ചയില്‍ ചില പ്രസ്താവനകളുമായി കയറി ഇറങ്ങരുത്‌- ചെയ്യന്ന പ്രസ്താവനകളുടെ സ്രോതസ്സുകള്‍ വേളിപ്പെടുത്താനോ അല്ലെങ്കില്‍ ഞാന്‍ കേട്ടറിഞ്ഞതിന്റെ അടിസ്താനത്തിലായിരുന്നെങ്കിലും അറിയിക്കാനോ ഉള്ള മര്യാദ കാണിച്ചാല്‍ ഉപകാരമായിരുന്നു- 
ഇങ്ങിനെ എഴുതാന്‍ കാരണമുണ്ടു- ഒരു സംശയത്തിന്നും ഇടവരാതിരിക്കാനായിരുന്നു ഞാന്‍ വളരെ വിശദമായി കാര്യങ്ങള്‍ എഴുതിയത്‌- അതിനെ ഖണ്‌ ഡിക്കാന്‍ ഉപയോഗിച്ചതാകട്ടെ ഞാന്‍ ഭാഷയെ ദുര്‍വ്വ്യാഖ്യാനം ചെയ്തു എന്ന ഗുരുതരമായ അരോപണവും- 
ബ്ലോഗ്‌ വായിക്കുന്നവരും എഴുതുന്നവരും എല്ലാവരും ഭാഷയെക്കുറിച്ചു പണ്ഡിതരാവണമെന്നൊന്നും നിയമമില്ലല്ലോ- ഞാനുമല്ല- അതിനാല്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ പ്രാഥമിക ദ്രൃഷ്ടിയില്‍ തന്നെ അതിന്റെ ഭാഷാപരമായ നിരര്‍ത്ഥകത ബോധ്യമായെങ്കിലും ഒന്നു വിശദമാകാമെന്നു കരുതി-
ഒരു ഭാഷാചര്‍ച്ചയുടെ എല്ലാ വിരസതകളും ഉണ്ടാവുമെന്നതിനാല്‍ ബോറഡികള്‍ക്കു ക്ഷമാപണത്തോടെ -
റിയാസിന്റെ കമന്റിലൂടെ 
മറിച്ച് ഇവിടെ പറഞ്ഞ അലഖാ (العلقة) എന്നത് അറബിയില്‍ നേരത്തേ തന്നെ ഉപയോഗത്തിലിരുന്ന ഒരു വാക്കാണെന്ന് അറിയാമോ. ഖുര്‍ആനോടു കൂടി അവതരിപ്പിക്കപ്പെട്ട ഒരു വാക്കല്ല. എങ്കില്‍ ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت ഗര്‍ഭം ധരിക്കല്‍ എന്നു മാത്രമായിരുന്നു അലഖ (العلقة)എന്നതു കൊണ്ട് അതു വരെ അര്‍ത്ഥമാക്കിയിരുന്നത്. അന്നേ വരെ അതിസാധാരണമായി നിലവിലുണ്ടായിരുന്ന ഒരു വാക്കെടുത്തുപയോഗിക്കുക വഴി മുഹമ്മദ് നബിയും അതു തന്നെയാവില്ലേ ഉദ്ദേശിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ യൂസഫ് അലി എന്ന പണ്ഡിതനാണ്‍ ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ അലഖ (العلقة)എന്ന വാക്കിനെ രക്തക്കട്ട (blood clot) എന്ന് വ്യാഖ്യാനിച്ചത്. ജീവന്‍ ഉടലെടുക്കുന്നത് രക്തക്കട്ട (blood clot) യില്‍ നിന്നാണെന്ന അന്നത്തെ തെറ്റായ ശാസ്ത്രബോധം കാരണമാവാം അദ്ദേഹം അങ്ങനെ ചെയ്തത്! ഇനി ആ വാചകം നോക്കൂ: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാന ങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ എവിടെയാണ് അണ്ഡസംയോജനത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞു വെച്ചിരിക്കുന്നത്?
1. ആദ്യം തന്നെ ബ്ലോഗിന്നു കമന്റ്‌ എഴുതുമ്പോള്‍ രണ്ടുപ്രാവശ്യം വായിക്കാനുള്ള സൗമനസ്സ്യമുണ്ടാകണം- അണ്ഡസംയോജനത്തിന്റെ വിശദാംശങ്ങള്‍ ഖുര്‍ആന്‍ അതേ പോലെ സൂചിപ്പിച്ചു എന്നു ഞാന്‍ എവിടെയാണു എഴിതിയിരിക്കുന്നത്‌- സൂചനകള്‍ നല്‍കി എന്നല്ലാതെ- 
രണ്ടുരീതിയിലും വായിക്കാനുള്ള സാധ്യത കാണിച്ചു തരികയല്ലേ ചെയ്തുള്ളൂ- 
ഖുര്‍ആനിനെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന എനിക്കെങ്ങിനെ പുതിയ വ്യഖ്യാനമുണ്ടാകാന്‍ കഴിയും- 
ആറാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും സംവദിക്കാന്‍ കഴിയുന്നതാണു ഞാനത്ഭുതം എന്നു പറയുന്നത്‌- 
അല്ലെങ്കില്‍  മുമ്പെ പറക്കുന്ന പക്ഷിയാവില്ലെ- 
ര്‍ത്തമാനത്തൊടെല്ലേ സംവാദനം വേണ്ടത്‌- 
ഇന്നും നുത്ഫ എന്നതിന്നര്‍ത്ഥം ചെറിയ അംശം എന്നു തന്നെ- എന്താണാ ചെറിയ അംശം എന്നതിലേ വ്യഖ്യാനം വരുന്നുള്ളൂ-
2- യൂസഫ്‌ അലി എന്ന പണ്ഡിതനാണു ആദ്യമായി രക്തകട്ട എന്നു വ്യാഖ്യാനിച്ചത്‌- ആരു പറഞ്ഞു- ആദ്യത്തെ ഖുര്‍ആന്‍ ഇംഗ്ലീഷ്‌ പരിഭാഷ യൂസുഫ്‌ അലിയുടേതാണെന്നു പറഞ്ഞാൽ ശരിയാണു- എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനം സഹാബിമാര്‍ മുതല്‍ തുടങ്ങിയതാണെന്നരിയില്ലേ?
അബ്ദുല്ല ബിന്‍ അബ്ബാസ്‌- ഇബ്നു മസ്‌ഊദ്‌- സൈദു ഇബ്നു അസ്ലം തുടങ്ങി ഇമാം റാസിഖുര്‍ത്തുബി - ഇബിനു കസീര്‍- ജലാലൈനി-
എന്തിനെറെ റിയാസിന്റെ പൊന്നാനിയില്‍ പോലും പ്രവാചകന്റെ കാലത്തെ സഹാബികള്‍ (അനുചരര്‍) പ്രബോധനത്തിന്നു വരികയും അവരുടെ വ്യാഖ്യാനങ്ങളിലൂടെയാണു ഖുര്‍ആന്‍ മുസ്ലിങ്ങള്‍ മനസ്സിലാക്കിയതും-അല്ലാതെ യൂസഫ്‌ അലിയുടെ പരിഭാഷയില്‍ നിന്നല്ല-
ഈ വ്യഖ്യാനങ്ങളില്ലാം അലഖയുടെ അര്‍ത്ഥമെന്തെന്നു നോക്കുക- എന്നിട്ടു മതി ഇരുപതാം നൂറ്റണ്ടിലാണു അലഖയുടെ അര്‍ത്ഥം മാറ്റിയേന്നലാം ബ്ലണ്ടര്‍ അടിക്കുന്നത്‌-
എല്ലാ തഫ്സീരുകളിലും രക്തകട്ട എന്നതല്ലാതെ ഗര്‍ഭം എന്ന ഒരു പരാമര്‍ശവുമില്ല- എന്നിരിക്കെ ഇനിയെങ്കിലും സ്രോതെസ്സിനെ കുറിച്ചു വിവരം തരികയോ അല്ലെങ്കില്‍ കുറഞ്ഞത്‌ അറിയില്ല എന്നു പറയുകയോ ചെയ്യുമോ-(നിര്‍ബന്ധമില്ല)

Tuesday, February 24, 2009

മൂറും ചില കാര്യങ്ങളും

യുനിവേര്സിടി ഓഫ് ടോരോന്ടോ, ടോരോന്ടോ,കാനഡയിലെ അനാട്ടമി & സെല്‍ ബയോളജി വിഭാഗത്തിലെ പ്രൊഫസര്‍ ആയിരുന്ന Dr.Keith L. Moore ലോകത്തിലെ അറിയപ്പെടുന്ന ഒരു ശാസ്ത്രഞ്ഞനും അനാടോമി രിസേര്ചെര്‍ കൂടിയാണ് -  
നൂറ്റി അമ്പതിലേറെ റിസേര്‍ച്ച് ആര്ടിക്കിളുകളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ പല ബുക്കുകളും മെഡിക്കല്‍ ടെക്സ്റ്റ് ബുക്ക് ആയി ഉപയോഗിക്കുന്നു- എട്ടോളം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത അദ്ദേഹത്തിന്‍റെ The Developing Human: Clinically oriented Embryology" -, "Before We Are Born" - "Clinically Oriented Anatomy." എന്നിവ പ്രസിദ്ധീകരണങ്ങളില്‍ പ്രശസ്തയായവയാണ്-
മൂറിന്റെ പുതിയ work-കളില്‍ ഒന്നാണ് Qur'an and Modern Science, Correlation Studies-എന്ന അദ്ദേഹവും കൂടി ചേര്‍ന്നെഴുതിയ പുസ്തകം- 
മൂറിന്റെ സംഭാവനകള്‍ അദ്ദേഹത്തിനു പല അന്ഗീകാരങ്ങളും അവാര്‍ഡുകളും നേടി കൊടുത്തിട്ടുണ്ട്- 
1984, Canadian Association of അനടോമിസ്ടസ്-ന്റെ ഏറ്റവും വലിയ അന്ഗീകാരമായ J.C.B. Grant Award,Dr.Moore-ന്നായിരുന്നു-  
1968-1970 വര്‍ഷങ്ങളില്‍ President of the Canadian Association of Anatomists, തുടങ്ങി പല ഉത്തരവാദിത്തങ്ങളും മൂറിന്റെ അന്ഗീകാരമായി വന്നു-  
നമുക്കു ആധുനിക ഭ്രൂണശാസ്ത്രത്തിലെ ശാസ്ത്രീയ പ്രസ്താവ്യങ്ങളുമായി അദ്ദേഹത്തിന്റെ അനുഭവങ്ങളെന്താണെന്നു അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നും-  
" അബ്ദുല്‍ -മജീദ്‌ അസ്സിന്ദാനി എന്ന മുസ്ലിംസ്കോളര്‍ എന്നെ ബന്ധപ്പെടുകയും ഖുര്‍ ആനിലെ ഭ്രൂണശാസ്ത്ര സൂചനകളുള്‍ക്കൊള്ളുന്ന ഇരുപത്തിഅഞ്ചു ആയത്തുകളുടെയൂം ഹദീസുകളെയും കുറിചുള്ള King Abdulaziz University in Jeddah, Saudi Arabia, എമ്ബ്ര്യോലജി കമ്മിറ്റിയുമായി മൂന്നുവര്‍ഷ പദനപദ്ധതിയില്‍ ഭാഗഭാകാകുവാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു-  
ഭ്രൂണശാസ്ത്രശാഖ തുടങ്ങുന്നതിനു മുമ്പുള്ള ഏഴാം നൂറ്റാണ്ടില്‍ രേഖപ്പെടുത്തിയ മിക്ക പരാമര്‍ശങ്ങളുടെയും കൃത്യത എന്നെ അത്ഭുതപ്പെടുത്തി-  
പത്താം നൂറ്റാണ്ടിലെ പ്രസിദ്ധരായ പല മുസ്ലിം ശാസ്ത്രഞ്ഞരുടെ സംഭാവനകളെ കുറിച്ചും അവരുടെ ചികിത്സാരീതികളെ കുറിച്ചും ഞാന്‍ ബോധവാനായിരുന്നു എങ്കിലും ഖുര്‍ആനിലെയും സുന്നത്തിലെയും ഈ പരാമര്‍ശങ്ങളെ കുറിച്ച് എനിക്കൊന്നും അറിയില്ലായിരുന്നു- 
മുസ്ലിങ്ങളും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ നിലവിലുള്ള ശസ്ത്രവും ഖുര്‍ആനിലെ മനുഷ്യവളര്‍ച്ചയുടെ ഈ പ്രസ്താവനകളുടെ അര്‍ത്ഥങ്ങളും അറിയുന്നത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു-
ശൈഖ് അസ്സിന്ദാനി എനിക്ക് പരിഭാഷപ്പെടുത്തി തന്ന ഖുര്‍ആനിലെയും സുന്നത്തിലെയും ഈ  വാക്കുകളുമായി എന്റെ അറിവനുസരിച്ച എല്ലാ വിവരങ്ങളുമായും വളരെ കൃത്യത പുലര്‍ത്തുന്നു- " 
ഇതദ്ദേഹം തന്റെ "The Developing Human: Clinically oriented Embryology," എന്ന പുസ്തകത്തിന്റെ മൂന്നാം എഡിഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്-
ഇതിവിടെ ഞാന്‍ എടുത്തു കൊടുക്കുവാനുള്ള പ്രധാന കാരണം - ബ്ലോഗിലെ പലരും എന്തു കൊണ്ടു ഖുര്‍ആനില്‍ ഇങ്ങിനെ എല്ലാം ഉണ്ടെങ്കില്‍ സയന്‍സ്‌ കണ്ടേത്തുന്നതിന്നു മുമ്പെ പറയാറില്ല- അല്ലെങ്കില്‍ സൂചനകള്‍ നല്‍കാറില്ല എന്നു ചോദിക്കാറുണ്ട്‌- അതിനുകൂടിയുള്ള ഉത്തരമായിട്ടാണ്‌-
പുതുതായി കണ്ടത്തിയ ചില കാര്യങ്ങളുമായി അവിശുദ്ധ ബന്ധം ഉണ്ടാക്കി ഖുര്‍ആനിനെ തെളിയിക്കാന്‍ നടക്കുന്നു എന്നല്ലാമാണു പല ചര്‍ച്ചകളുടെയും അരോപണമായി കാണാറുള്ളത്‌-
എന്നിരുന്നാലും ഖുര്‍ആനിലെ ഈ പരാമര്‍ശങ്ങള്‍ പുതുതായി കണ്ടത്തിയവയുമായി ഒത്തുപോകുന്നു എന്നല്ലാതെ ഖുര്‍ആനു പുതിയ വ്യാഖ്യാനമാകുവാന്‍ പാടില്ലെന്നു മുസ്ലിങ്ങളെ കൂടി ഓര്‍മിപ്പിക്കുന്നു-

Thursday, February 19, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 3

ഒരു തുള്ളി ഇന്ദ്രിയത്തില്‍ ലക്ഷകണക്കിനു പുരുഷബീജങ്ങള്‍ - അവയില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റവും ശക്തിയുള്ള ഒരു ബീജം അന്ധവുമായി (ovum) കൂടി ചേര്‍ന്ന് പുതിയ മനുഷ്യന്റെ തുടക്കമെന്നു ശാസ്ത്രം-  

നിങ്ങളുടെ ഇന്ദ്രിയത്തിലെ Nuthfa-യും Sulaalath-ത്തില്‍ നിന്നെല്ലോ (ഏറ്റവും നല്ല ഒരംശം )നിങ്ങളുടെ സൃഷ്ട്റ്റിപ്പ്‌- എന്നിട്ടുമെന്തെ നന്ദി കാണിക്കുന്നില്ല എന്ന ഖുര്‍ആനിന്‍റെ ശാസന-

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവപ്പെടുന്നു- അങ്ങിനെത്തന്നെ വിശ്വസിക്കുകയും ചെയ്യുന്നു-ഖുര്‍ ആനിലെ ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളുകള്‍ അങ്ങിനെയാണു പ്രത്യക്ഷമാകുന്നത്‌-പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

സൂരജിന്റെ മറ്റൊരു ആരോപണം

86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്. [ ഇത് ഒരു പാട് വ്യാഖ്യാന സര്ക്കസുകള്ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്ചില അതിബുദ്ധിമാന്മാര്മറ്റൊരു വ്യാഖ്യാനം കണ്ടെത്തി:

അറബിയില്‍ ഉപയോഗിച്ചതു Maaun Daafiq-എന്നണ്‌- തെറിക്കുന്ന വെള്ളം എന്നര്‍ത്ഥം - അതു വരുന്നതാകട്ടെ നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ നിന്നും-തീര്‍ച്ചയായും പരിഷോധിക്കേണ്ടതുണ്ടു-  

വൃഷണത്തില്‍ ശുക്ലം ഉത്പാദിക്കപ്പെടുന്നു - പിന്നീടൊ- seminal vessicle-ലൂടെ ബീജത്തോടൊപ്പം പല സ്രവങ്ങളും കൂടി ലൈങ്ഗിക ബന്ധത്തിന്റെ ഒരു അവസരത്തില്‍ പുറത്തേക്ക് തെറിക്കുന്നു-

എവിടെ നിന്നും വരുന്നു എന്ന് നോക്കി കൂടുതല്‍ വിശദമായി പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ താഴത്തെ ലിങ്കിലൂടെ ഒന്നു കണ്ണോടിക്കുക- ചിത്രമടക്കം അവിടെയുണ്ട്-

http://www.oneflesh.org/OF-Chap%203.html

ഒരു പക്ഷെ മുമ്പു പല വ്യാഖ്യാനങ്ങളും നടത്തിയിരിക്കാം- പക്ഷെ - കൂടുതല്‍ വിവരങ്ങള്‍ വരുമ്പോള്‍ ഖുര്‍ ആന്‍ വിയൊജിക്കുന്നില്ല എന്നതിനേക്കാള്‍ യോജിക്ക്‌ുന്നു എന്നുതന്നെ കാണാം-

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

ഭ്രൂണ വളര്‍ച്ച ഘട്ടങ്ങളിലൂടെ

22:5 - മനുഷ്യരേ.മരണശേഷം ഉയരത്തെഴുനേല്‍ക്കുന്നതിനെ കുറിച്ചു നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ ചിന്തിക്കുക): നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ (nuthfa) നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍(Alaqa) നിന്ന്. അനന്തരം രൂപമുള്ളതും, അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍(Mulu`A) നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....

ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ 

വേറൊരു അദ്ധ്യായത്തില്‍

23:13- പിന്നീട് നാമതിനെ ഒരു വിത്തു(Nutfa) തുള്ളിയാക്കിഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു. 23:1 4- പിന്നീട് വിത്തുതുള്ളി(Nutfa) യെ ഒട്ടിചേര്‍ന്നിരിക്കുന്ന രക്ത കട്ട(Alaqa)യായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡ(MuluA)മായുംമാംസപിണ്ടത്തെ എല്ലുകളായും(Alaaman) രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം(Laham)കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കിവളര്‍ത്തിക്കൊണ്ടുവന്നു.... 

ഇവിടെയും ശ്രേണി ശ്രദ്ധിക്കുക -

ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ - പിന്നെ എല്ലുകള്‍ രൂപപ്പെടുന്നു- എല്ലുകളില്‍ മാംസം പൊതിയുന്നു-

അഞ്ചാമത്തെ ആഴ്ചയിലെ ഭ്രൂണത്തിന്റെ ചിത്രവും അട്ടയുടെ ചിത്രവുമായി താരതമ്യം ചെയ്യുക-

http://www.pbs.org/wgbh/nova/gender/dete_nf03.html

ഇവിടെ ഖുര്‍ ആന്‍ എല്ലാം കാഴ്ച്ചയുടെ (appearance) രൂപത്തിലാണ് വിശദീകരിച്ചിരിക്കുന്നത്- കാണണമെങ്കില്‍ താഴെയുള്ള ലിങ്കിലേക്ക് ഒന്നു ലിങ്കി നോക്കുക-

http://www.babycenter.com/fetal-development-images-6-weeks

ഇതെല്ലാം ആറാം നൂറ്റാണ്ടിലെ വിവരങ്ങളാണോ? ആണെന്കില്‍ അന്ന് കുറെ വിഡ്ഢിത്തങ്ങളും ഉണ്ടാവേണ്ടേ? അതിനെയെല്ലാം ഫില്‍റ്റര്‍ ചെയ്തു ഒരു മരുഭൂവാസി ഒരു ഗ്രന്ഥമെഴുതി എന്ന് വരുമ്പോള്‍ അതും പറഞ്ഞു പോകുന്ന കുറച്ചു കാര്യങ്ങള്‍ ക്കിടയില്‍ സമര്‍ത്ഥമായി തിരുകി ക്കയറ്റി അവതരിപ്പിച്ചപ്പോള്‍ അതും ഒരു സംശയത്തിന്നും ഇടയില്ലാതെ രേഖാമൂലം നമ്മുടെ മുന്നിലിരിക്കെ

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

ഒരു ചെറിയ പ്രശ്നവും കൂടിയുണ്ടു- ഷെരീഖിനെ പോലെയുള്ളവr ഏതെങ്കിലും സൈറ്റില്‍ പോയിട്ടോ അല്ലെങ്കില്‍ സാക്കിര്‍ നയിക്കിന്റെ പ്രസങ്ഗം കേട്ടൊ അവേശം മൂത്തു ബ്ലോഗ്‌ എഴുതും- പിന്നീട്‌ ചോദ്യങ്ങള്‍ വരും എന്നതു മറക്കുകയും ചെയ്യും - അവരുടെ നിഷ്കളങ്കതയാണു- അതൊടൊപ്പം തന്നെ നാട്ടില്‍ കാണുന്ന മുസ്ലിങ്ങളിലൂടെ ഇസ്ലാമിനെ കാണുന്ന മറ്റുള്ള മതസ്തരാകട്ടെ- ഇതു ദൈവത്തില്‍ നിന്നുള്ള മതം എന്നതിനേക്കാള്‍ ദൈവ കോപമുള്ള മതം എന്ന രീതിയിലെ ഇസ്ലാമിനെ കാണൂ- അതും അവരുടെ കുറ്റമല്ല-

സൂരജിന്റെ ബ്ലോഗില്‍ കണ്ട ചില സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നതു കണ്ടപ്പോള്‍ അറിയാവുന്നവ ചൂണ്ടിക്കാണിചില്ലെങ്കില്‍ നാളെ എന്റെ അറിവിന്നെ കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണു ഇങ്ങനെ ഒരു കാര്യത്തിനു തുനിഞ്ഞതു- പിന്നെ ശാസ്ത്രമെന്നത് മതത്തിനു തൊടാന്‍ പാടില്ലെന്ന് പറഞ്ഞു അയിത്തം കല്‍പിക്കാന്‍ പുതിയ മേലാളന്‍മാരായൊന്നും ആരെയും തിരഞ്ഞെടുത്തിട്ടൊന്നുമില്ലല്ലോ

Wednesday, February 18, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 2

ഒറിജിനല്അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്ഖുര്ആനില്ഉണ്ടെന്നു വരുത്തി തീര്ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്നമുക്കൊന്നു നോക്കാം:
എന്ന് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നുണ്ട്- അല്ലെങ്കില്‍ സമാന്തരമായി ചര്ച്ച പോകും എന്നല്ലാതെ പരസ്പരം അറിവുകള്‍ പങ്കു വയ്ക്കുക എന്ന ഗുണം ലഭിക്കില്ലെന്ന് തോന്നുന്നു- 
ചില അറബി പദങ്ങള്‍ക്കു ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉള്‍ക്കൊണ്ട അര്‍ത്ഥമായിരിക്കും-
അത് പരിഭാഷ കളില്‍ ഏറ്റവും അടുത്തത് എന്ന രീതിയില്‍ പറഞ്ഞു പോകാറുണ്ട്-അത്രെയേ കഴിയൂ എന്നതിനാലാണത്-
അറബിയില്‍ പോലും അതിന്നൊരു പര്യായ പദം ഉണ്ടാവില്ല-
മാത്രമല്ല ഭാഷപ്ണ്ട്ടിതര്‍ പറയുന്നത് പര്യായങ്ങള്‍ അറബിയില്‍ വളരെ തുച്ഛമാണ് എന്ന്നാണ്- ഒരു വാകിനു substitute ആയ-
ഖുര്‍_ആനില്‍ പ്രത്യേകിച്ചും-അതിനാല്‍ തന്നെ ആശയത്തെ പിന്തുടരുകയാണ് ചെയ്യുന്നത്-
ചില ഉദാഹരണങള്‍ കാണിക്കാം-(അറബിപദങ്ങളെ ഇംഗ്ലീഷില്‍ എഴുതുകയാണ്- മംഗ്ലീഷ് പോലെ-)
youvmU thamooru SsamaaU Maura (Thoor -52-9) ഇതില്‍ Thamoor-Maur എന്ന പദത്തില്‍ നിന്നും വന്നതാണ് -
Youmu- ദിവസം /കാലം
Thamooru-വിറയ്ക്കുന്ന-ക്ഷോഭിക്കുന്ന
SsamaaU-ആകാശം
Moura- ഒരു വിറക്കല്‍,പ്രകംഭനം  
(ആകാശം ഒരു വിറക്കല്‍ വിറയ്ക്കുന്ന ദിവസം)  
എന്നല്ലാമാണ് പരിഭാഷകളില്‍ കാണുക -
ഇതിലെ Mour എന്ന പദത്തിനു അറബിക് വ്യാഖ്യാനങ്ങളില്‍ കാണുക Harakka-എന്നായിരിക്കും അതായത് ചലിക്കുക (Movements) 
എന്നാല്‍,Mour എന്ന പദം മൂന്നു പദങ്ങളുടെ മിശ്രണമാണ് (വ്യത്യസ്ത അര്‍ഥങ്ങളല്ല )
Harakkath, Hafeefath, SareeAth-
Harakath- ചലനം
Hafeefath-ലഘുവായ 
SreeAth-അതിവേഗതയില്‍  
അതായത് Moura എന്ന പദം അതിവേഗത്തില്‍ ലഘുവായ ചലനത്തെ കുറിച്ചു സൂചിപ്പിക്കുന്നതാണ് -(മേഘങ്ങളുടെ ചലനം പോലെ) 
ഈ പദത്തെ എങ്ങിനെ ഒരു പരിഭാഷയില്‍ കൊണ്ടു വരും -
ഓരോ പദത്തിന്നും ഇങ്ങിനെ അര്ത്ഥം കൊടുക്കാന്‍ ഇരുന്നാല്‍ ഒരു Britanica Enclyopedia കൊണ്ടു കഴിയുമോ- 
അപ്പോള്‍ ചെയ്യുന്ന പണി ആ സന്ദര്‍ഭത്തോട് കൂടുതല്‍ അടുത്ത് വരുന്ന മലയാള പദവും പറഞ്ഞു നിറുത്തും-
ഇതു പരിഭാഷകന്റെ പരിമിതി  അല്ലാതെ വിവരമില്ലയ്മ അല്ല-
ഒരു പദം കൂടി -
സാധാരണ ഉപയോഗിക്കുന്ന അറബിക് പദമാണല്ലോ Vahy(വഹ്-യ്)
പ്രവാചകനു Vah-y കിട്ടി എന്നല്ലാം ബ്ലോഗില്‍ തന്നെ വായിക്കാം - Vahy എന്നാല്‍ നാം അറിയിച്ചു (I`elaam) എന്നാണു അര്‍ത്ഥം വയ്ക്കുക - 
ഒന്നു കൂടി നന്നാക്കി ഉത്ബോധനം നല്കി എന്നും പറയാം-
എന്നാല്‍ Vahy എന്നത്  " I'elaam - hufiyaath- SurA" എന്നീ മൂന്നു പദങ്ങളുടെ ഗുണങ്ങള്‍  കൂടിയതാണ് -
I'e laam- അറിയിച്ചു കൊടുക്കുക
hufiyaath- ഗോപ്യമായി - രഹസ്യമായി
SurA- പെട്ടെന്ന് 
ഈ  മൂന്നും ചേര്‍ന്നാലേ Vahy ആകുകയുള്ളൂ - ഗോപ്യമായി പെട്ടെന്ന് അറിയിച്ചു കൊടുക്കുക- 
ഇതു മനസ്സിലാക്കാനെല്ലാതെ എല്ലായിടത്തും പരിഭാഷപ്പെടുത്താന്‍ പറ്റുമോ?
സംഗതി ബോര്‍ അടിപ്പിക്കലാനെന്നറിയാം- വിശദീകരിക്കാതിരിക്കാന്‍ വയ്യാത്തതിനാലാണ്-
ഇതാണ് ഒരു വാക്കിന്നു മൂന്നോ നാലോ അര്‍ത്ഥങ്ങള്‍ പരിഭാഷയില്‍ വരാനുള്ള പ്രധാന കാരണം - ഇത് ഒരു പദക്കസര്‍ത്തല്ല- അറബിയില്‍ അന്നും ഇന്നും ഇതേ അര്‍ത്ഥമാണ്-
ഈ പദങ്ങള്‍ നരകത്തെ കുറിച്ചും സ്വര്‍ഗ്ഗത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വായിക്കുന്നവന്റെ മനസ്സുപോകുന്നത് അങ്ങോട്ടെക്കയിരിക്കും-
വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു . വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, പേന കൊണ്ടു പഠിപ്പിച്ചവനാണ് . മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു . എന്ന് വായിച്ചു പോകുമ്പോള്‍ alakka ഒരു പ്രശ്നക്കാരനല്ലല്ലോ - എന്നിരുന്നാലും അലക്കക്ക് അന്നും ഇന്നും ഒരേ അര്‍ത്ഥമാണ് -
ഇനി നമ്മുടെ വിവാദ പദങ്ങളിലേക്ക് -
(i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്ആന്തര്ജ്ജമ ചെയ്തപ്പോള്നല്കിയിരിക്കുന്ന അര്ഥങ്ങള്നോക്കൂ: - ഒട്ടിപ്പിടിക്കുന്ന വസ്തു - രക്തക്കട്ട - അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട - അട്ട (കുളയട്ട അഥവാ leech)
alakka എന്ന പദത്തിന്റെ അര്‍ത്ഥം അട്ട എന്നാണു-
നാമത്തെ ക്രിയ ആയി ഉപയോഗിക്കുന്നത് അറബിയില്‍ സാധാരണയാണ്-
അവന്‍ ആളൊരു പൂച്ചയാണ്-പുലിയാണ്,എന്ന് നമ്മളും പറയാറുണ്ടല്ലോ-
ആ വസ്തുവിന്റെ സ്വഭാവങ്ങളെ ഉള്‍കൊള്ളുന്ന ക്രിയ ആയിരിക്കും-
അട്ടയുടെ ആക്രിതിയിളുല്ലതെന്നും അട്ടയുടെ സ്വഭാവം കാണിക്കുന്നതെന്നും എല്ലാം അലക്കയില്‍ വരും-
രക്തം കുടിച്ച് ചീര്‍ത്ത അട്ടയുടെ കാഴ്ചയില്‍ നിന്നാണ് രക്തകട്ട എന്ന അര്ത്ഥം വരുന്നത്-
(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര് ആന് പതിപ്പുകളില് "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന് അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര് ആനില് അടക്കം)
Nuthfa എന്ന പദത്തിനു ശരിയായ അര്ത്ഥം ഒരു കൂട്ടത്തില്‍ നിന്നും ഒരു അംശം എന്നതാണ്- അതായത് ഒരു ഗ്ലാസ് വെള്ളത്തിലെ ഒരു തുള്ളി- കമഴ്ത്തി അവസാനം കിട്ടുന്ന സര്‍ബത്ത് ഉറ്റി കുടിക്കുന്ന ചെറുപ്പ കാലമില്ലേ- അങ്ങിനെ കിട്ടുന്ന ആ തുള്ളിയെ nuthfa എന്നാണു പറയുക-  
തെറിച്ചു വീണ തുള്ളി-യെല്ലാം കടന്നു വരുന്നത് അങ്ങിനെയാണ്-
ഇന്ദ്രിയം എന്നതിനു സാമാന്യമായി MANIYY-മനിയ്യ് എന്നാണു പറയുക-
(3) MudaA- എന്നതിനു വായില്‍ പകുതി ചവച്ചരച്ച അവസ്ഥയാണ് - മുഴുവന്‍ അരഞ്ഞിട്ടില്ലാത്ത ഇരച്ചിയെ MudaA എന്ന് പറയും- Yamlau- എന്ന vaakil നിന്നാണ് ഇത് വരുന്നത്- chew എന്നര്ത്ഥം
(4)- Sulalath- സത്തക്കാണ് ഇതു ഉപയോഗിക്കുന്നയ്ത്- Nuthfa-Quantity യെ ആണ് സൂചിപ്പിക്കുന്നതെന്കില്‍ Sulalath-Quality ആണ് ഉള്‍കൊള്ളുന്നത്- അതായത് ഒരു കൂട്ടത്തിലെ ഏറ്റവും നല്ല അംശത്തെയാണ് Sulalath എന്നതില്‍ എടുക്കുന്നത്- ഒരു നാട്ടിലെ മികച്ച കുടുംബം-അവരുടെ പാരമ്പര്യത്തെ സൂചിപ്പിക്കനെല്ലാം ഈ വാക്കു ഉപയോഗിക്കാറുണ്ട് - 
ഇനി ഒന്നു പുനര്‍ വായന നടത്തുക - ഒറ്റയായ ആയ്ത്തുകളിലൂടെ ഒന്നു കണ്ണോടിച്ചു നമുക്കു അവസാനത്തേക്ക് നീളന്‍ ആയത്തുകളിലേക്ക് നീങ്ങാം
16-3ആകാശങ്ങളെയും ഭൂമിയെയും അവന്‍ യഥാര്‍ത്ഥ മുറ പ്രകാരം സൃഷ്ട്ടിചിരിക്കുന്നു - അവര്‍ അവന്നോട് പങ്കു ചേര്‍ക്കുന്നതില്‍ നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു - 16:4 - മനുഷ്യനെ അവന്‍ ഒരു തുള്ളിയില്‍(nuthfa) നിന്ന് സൃഷ്ട്ടിച്ചു എന്നിട്ട് അവന്‍ പ്രത്യക്ഷമായ ഒരു എതിര്‍ വാദി ആയിരിക്കുന്നു -
 35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളി(Nutfa)യില്‍ നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു... 
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (Nutfa) തുള്ളിയില്‍ നിന്ന്.. 
ഇവിടെയെല്ലാമാണ് ഒറ്റയായി നുത്ഫ എന്ന പദം വരുന്നത്- ഇന്ദ്രിയത്തിലെ ഒരു അംശം എന്ന് ഒരു മുസ്ലിം മനസ്സിലാക്കുന്നതില്‍ എവിടെയാണ് അശാസ്ത്രീയത- എനിക്ക് മനസ്സിലാവുന്നില്ല ?
32: 8-9 - പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ സത്തയില്‍ (Sulaala )നിന്നും അവന്‍ സൃഷ്ടിച്ചു...
32: 8-9-പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ ഏറ്റവും മികച്ച അംശത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു... എന്ന് ഒരു പുനര്‍വായന നടത്തുമ്പോള്‍ ഇവിടെയും ആ വാകിന്റെ qualityയുണ്ടല്ലോ- ഒരു മുസ്ലിമിനെ കൊണ്ടു ദൈവസ്ത്രോത്രം ചെല്ലിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം - subhaanallah-
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം] 
ഇവിടെ ശരിയായ വാക്കര്‍ത്തം  
നിങ്ങള്‍ കണ്ടുവോ- നിങ്ങള്‍ സ്രവിപ്പിക്കുന്നത്? -നിങ്ങളാണോ അതിനെ സൃഷ്ട്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ ?
വായനയുടെ പ്രശ്നമേ ഉള്ളൂ-
----കഴിഞ്ഞിട്ടില്ല