ഗൂഗിൾ ബസ്സ് ചിലപ്പോഴെങ്കിലും നല്ല ചർച്ചകൾക്ക് വേദിയാകാറുണ്ട്. അങ്ങിനെ രസകരമായി തോന്നിയ ഒരു ചർച്ച നിങ്ങൾക്ക് മുമ്പിൽ സമർപ്പിക്കുകയാണു. കൂടുതൽ ചർച്ചക്കും വായനക്കും മാത്രമായാണു ഇതിവിടെ പകർത്തുന്നത്. ഒരു ചർച്ച പൂർണ്ണമാണെന്ന ധാരണയിലല്ല ഇങ്ങിനെ ചെയ്യുന്നത്. മറിച്ച് കൂടുതൽ പഠനത്തിനും അതു വഴി കൂടുതൽ വിശാലമായ ചർച്ചകളും മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ.
ബ്ലോഗറായ കൈപ്പള്ളി നടത്തിയ ദൈവ വിശ്വാസത്തെ കുറിച്ചുള്ള ഒരു സർവ്വേ മറ്റൊരു ബ്ലോഗറായ സജി അച്ചായനിൽ വന്ന ഒരു സംശയം ഒരു ബസ്സായി പ്രതികരിക്കുകയായിരുന്നു. പിന്നീട് പതിവു പോലെ അത് മതത്തിലേക്കും യുക്തിവാദത്തിലേക്കും വഴിമാറുന്ന കാഴ്ച്ചയിലൂടെ നിങ്ങൾക്കും സഞ്ചരിക്കാം.
രഞ്ജി: - @ദൈവം ഉണ്ടെന്നു വിശ്വസിക്കാത്തവര്‍ എത്ര പേരുണ്ടെന്ന് നോക്കുന്നതില്‍ എന്താണ് അപാകത?
സജി: അപാകതയും ഉണ്ടെന്നു തോന്നുന്നില്ല. അതു എന്തുനാണ് എന്നു ചോതിക്കുന്നതിലപാകതയുണ്ടോ?
രഞ്ജി: -ഇനി അതിലെ വിശ്വാസികളുടെ എണ്ണക്കുറവിനെ പറ്റി പേടിച്ചിട്ടാണോ? :-)
സജി: അതു പേടിക്കേണ്ട ഒരു സംഗതിയാണോ? എനിക്കൊരു പേടിയുമില്ല, അവസാനത്തെ വിശ്വാസിയാണെങ്കിലും ശരി
രഞ്ജി: - @ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ക്ക് ആശയങ്ങള്‍ കൈമാറാന്‍ ഒരു വേദി ഉണ്ടായിരിക്കുന്നത് നല്ലതല്ലേ.
സജി: ആവശ്യമെങ്കില്‍ നല്ല കാര്യം തന്നെ!
രഞ്ജി: -ദയവായി വിശ്വാസികള്‍ക്കെതിരെയുള്ള വാളെടുപ്പായി ഇത് കാണാതിരിക്കുക.
സജി: ഇല്ല അങ്ങിനെ കാണുന്നില്ല.
രഞ്ജി: -ദൈവം ഉണ്ടെന്നു വിശ്വസിക്കാത്തവര്‍ ഒരു ദൈവത്തെ കൂടെ തള്ളിക്കളയുന്നു. അത്രയല്ലേ ഉള്ളൂ ഇവര്‍ തമ്മിലുള്ള വ്യത്യാസം?!"
പരസ്പര വൈരുദ്ധ്യമില്ലാതെ, തമ്മില്‍ തമ്മില്‍ വഴക്കിടാതെ ഒരു ദൈവത്തെ മാത്രമോ ഒരു വിശ്വാസത്തെ മാത്രമോ പുല്‍കാന്‍ കഴിയാത്ത ദൈവവിശ്വാസികള്‍ക്ക് അവിശ്വാസികളോട് അസഹിഷ്ണുത തോന്നേണ്ട കാര്യമെന്ത്?! അത് മറ്റൊരു മതം എന്ന് കരുതാന്‍ ബുദ്ധിമുട്ടുണ്ടോ? അങ്ങനെയൊരു ആശയം പ്രചരിപ്പിക്കുന്നതില്‍ അസഹിഷ്ണു ആകുന്നതെന്തിന്?
kattipparuthi rasheedvk - - രഞ്ജീ- നൂറു ശതമാനവും കറക്റ്റ്. യുക്തിവാദവും അല്ലെങ്കിൽ നിരീശ്വരവാദവും ഒരു മതമാണു. ഒരു മതത്തിനു അതിന്റെ ആത്മീയത നഷ്ടപ്പെടുമ്പോൾ എന്തെല്ലാം ആകൂട്ടത്തിൽ നിന്നു അസഹിഷ്ണുതയായി ഉണ്ടാകുന്നുവോ, അതെല്ലാം യുക്തിവാദ മതക്കാരിൽ നിന്നും ഉണ്ടാകാറുണ്ട്. ബസ്സിലെ അടുത്തു നടന്ന ചർച്ചകളിൽ ഇത് വളരെ വ്യക്തവും. ഉദാഹരണത്തിനു
http://www.google.com/buzz/104412239531173257088/g1r7Xp4fmbB
ബസ്സിലെ ചർച്ച നോക്കുക. മറ്റുള്ളവരെ പ്രകോപിപ്പിക്കുക എന്നതാണു യുക്തിവാദം പ്രചരിപ്പിക്കാനുള്ള മാർഗ്ഗമെന്നു യുക്തിവാദികൾ കരുതുന്നു, എന്നിട്ട് അസഹിഷ്ണുതപ്പട്ടം മതവിശ്വാസികൾക്ക് നൽകുകയും ചെയ്യുന്നു.
രഞ്ജി: -മറ്റുള്ളവരെ പ്രകോപിപ്പിച്ചു ആശയം പ്രചരിപ്പിക്കുക എന്നത് യുക്തിവാദികളുടെ മാര്‍ഗ്ഗമല്ല. അത് ബ്ലോഗ് ലോകത്ത് സാധാരണമായ ശ്രദ്ധ ക്ഷണിക്കാനുള്ള ഭാഗമായി കണ്ടാല്‍ മതി. എ കൈന്ട് ഓഫ് സെല്‍ഫ് മാര്‍ക്കെറ്റിംഗ്...
kattipparuthi rasheedvk - രഞ്ജീ- ഇതാണു സെൽഫ് മാർകെറ്റിങ്ങിന്റെ ടെക്നിക് എന്ന് യുക്തിവാദികൾ കരുതുന്നുവെങ്കിൽ അവ്ര്ക്ക് സെൽഫ് മാർകെറ്റിങ്ങിന്റെ യുക്തിയും അറിയില്ല എന്നേ പറയാനുള്ളൂ. നമ്മുടെ പ്രൊഡക്റ്റ് (ഇവിടെ ആശയം) മറ്റുള്ളവർക്ക് മനസ്സിലാക്കാനുള്ള മാനസിക സാന്നിദ്ധ്യം അതാണല്ലോ ആദ്യം വേണ്ടത്. പ്രകോപിതമായ മനസ്സിലേക്ക് ആശയം സന്നിവഹിപ്പിക്കാനാകുമെന്ന് യുക്തിവാദികൾ കരുതുന്നെങ്കിൽ അത് വലിയൊരബദ്ധം എന്നേ പറയാനുള്ളൂ.
ranji | രഞ്ജി™ - കാട്ടിപ്പരുത്തി,
യുക്തിവാദത്തെയും വിശ്വാസത്തെയും അതിന്റെ മെരിറ്റില്‍ ചര്‍ച്ച ചെയ്യുന്ന ബ്ലോഗുകളും ഓണ്‍ലൈന്‍ ചര്‍ച്ചകളും വേണ്ടുവോളമുണ്ട്. അതൊന്നും kpയുടെ ശ്രദ്ധയില്‍ വന്നില്ലല്ലോ. അതാണ് ഞാന്‍ മുന്‍പ് സെല്‍ഫ് മാര്കെടിംഗ് എന്ന തന്ത്രം. ഇത് ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ലെന്നു ബ്ലോഗുലകത്തില്‍ ഒന്ന് കറങ്ങിയാല്‍ ആര്‍ക്കും മനസ്സിലാകും.
യുക്തിവാദികളെ നേരില്‍ കാണാതെ, അവരോടു സംസാരിക്കാതെ, ബ്ലോഗ്ഗിലെ ചര്‍ച്ചകള്‍ വിലയിരുത്തി ഇങ്ങനെയൊക്കെ കണ്‍ക്ലൂഷനില്‍ എത്തുന്നത് ന്യായമാവില്ല.
മൌലികവാദം വളര്‍ത്തുന്നതും അസഹിഷ്ണുവായി പ്രതികരിക്കുന്നതും അക്രമവാസന കാണിക്കുന്നതും വിശ്വാസികളുടെ കൂട്ടത്തിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. സാദാ അനുയായി മുതല്‍ സനല്‍ ഇടമറുകിനെ വെല്ലുവിളിച്ചു ദേശീയ ചാനെലില്‍ നാണം കെട്ട ആത്മീയ ആചാര്യന്‍ വരെ ഇതിനു ഉദാഹരണം വേണ്ടുവോളമുണ്ട്.
kattipparuthi rasheedvk - യുക്തിവാദികളെ നേരില്‍ കാണാതെ, അവരോടു സംസാരിക്കാതെ, രഞ്ജീ- ഞാനേതോ അന്യ ഗ്രഹത്തിൽ നിന്നാണോ? ഇവിടെ മാർകെറ്റിങ് എന്നത് കൊണ്ട് രഞ്ജി ഉദ്ദേശിക്കുന്നതെന്ത്? വെറും പ്രദർശനമാണോ? നമ്മുടെ ആശയങ്ങളെ മറ്റുള്ളവർക്ക് എത്തിക്കാൻ കഴിഞ്ഞില്ലെങ്കിൽ മാർകെറ്റിങ്ങ് കൊണ്ടെന്തു ഫലം? അസഹിഷ്ണുത യുക്തിവാദികളിലായാലും മതവിശ്വാസികളിലായാലും തെറ്റാണു. നാം കാണുന്നത് അപരന്റെ തെറ്റുകൾ മാത്രമാണെന്ന് മാത്രം.
മുഹമ്മദ് ഷാന്‍ - യുക്തി വാദം ഒരു മതം ആണല്ലേ...കാട്ടിപരുത്തീ ..???
കൊള്ളാം..നന്നായിട്ടുണ്ട്..തുടരുക..ഭാവുകങ്ങള്‍..
ബെസ്റ്റി ......... - @മുഹമ്മദ് ഷാന്‍: മതം = അഭിപ്രായം
യുക്തിവാദം എന്നത് സ്വന്തം ബുദ്ധിയില്‍ (യുക്തിയില്‍) ഒതുങ്ങുന്നതിനെ മാത്രം വിശ്വസിക്കുക എന്നതല്ലേ?
മുഹമ്മദ് ഷാന്‍ - besti, ഭാഷാ പരമായ പരിമിതി ഉള്‍കൊള്ളാന്‍ ബുദ്ധിമുട്ടില്ല ..
എന്നാല്‍ കാട്ടി പ്പരുത്തി ഇസ്ലാം മതം പോലെ.ക്രിസ്തു മതം പോലെയോക്കെയുള്ള
ഒരു മതമാണ് യുക്തിവാദം എന്ന് പറയുമ്പോള്‍ (അത്തരത്തിലാണ് കാട്ടിപ്പരുത്തിയുടെ വാദങ്ങളില്‍ നിന്നും എനിക്ക് തോന്നിയത് )അത് അംഗീകരിക്കാന്‍ ബുദ്ധി മുട്ടുണ്ട്...
കഴിഞ്ഞ കുറെ നാളുകളായി ബൂലോകത്തും ബസ്സിലും കാണുന്ന ഒരു വാദമാണ്
യഥാര്‍ത്ഥ യുക്തി വാദികള്‍ മത വിശ്വാസികള്‍ ആണെന്നും യഥാര്‍ത്ഥ ശാസ്ത്രം മത വിശ്വാസികള്‍ പറയുന്ന കാര്യങ്ങള്‍ ശരി വെക്കുന്നു എന്നുള്ളതും..
ശാസ്ത്രത്തിനും, യുക്തിവാദത്തിനും കൊടുക്കുന്ന നിര്‍വചനങ്ങള്‍ തന്നെയാണ് ഇവിടെ പ്രശ്നം.
kattipparuthi rasheedvk - ഷാൻ- ബെസ്റ്റി പറഞ്ഞതു തന്നെയാണു ഉദ്ദേശിച്ചതും. ഭാഷാപരമായ പരിമിതിയിൽ ഒതുക്കിയതല്ല. കേവലം ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്നിടത്തു മാത്രമല്ല, അത് സംഘടിത മതങ്ങളെ പോലെ തന്നെ പ്രചരിപ്പികുകയും സംഘം ചേരുകയും അതിന്റെ മേൽ അസഹിഷ്ണുക്കളാവുക വരെ ചെയ്യുന്നു. യുക്തിവാദം എന്നത് ഒരു പേരിന്നപ്പുറം അവർ പ്രചരിപ്പിക്കുന്നത് യുക്തിയാണെന്നും തോന്നിയിട്ടില്ല. കാരണം എന്റെ യുക്തിയല്ല നിങ്ങളുടെ യുക്തി എന്നത് തന്നെ. യുക്തിയുടെ ഒരു പരിമിധി കൂടിയാണത്.
ബെസ്റ്റി ......... - അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യുന്നു എന്നതാണ് യുക്തിവാദം. അതില്‍ ഷാനിന്റെ യുക്തിക്ക് ശരിയായി തോന്നുന്നത് എനിക്ക് ഒരുപക്ഷെ ശരിയായി തോന്നണമെന്നില്ല. അത് നമ്മള്‍ രണ്ടു പേരും വളര്‍ന്ന അന്തരീക്ഷം, ജീവിച്ച സാഹചര്യങ്ങള്‍, നമ്മള്‍ കണ്ട ജീവിതങ്ങള്‍ എന്നിവയെഒക്കെ ആശ്രയിച്ചിരിക്കും. അതില്‍ ഷാന്‍ പറയുന്ന കാര്യങ്ങള്‍ അപ്പടി ഞാന്‍ വിശ്വസിച്ചില്ലെങ്കില്‍ ഷാന്‍ അസഹ്യത പ്രകടിപ്പിക്കുമ്പോള്‍, established മതങ്ങള്‍ ചെയ്യുന്നത് തന്നെയാണ് യുക്തിവാദിയും ചെയ്യുന്നത്. അതാണ് യുക്തിവാദിയുടെ മതവികാരം.
അങ്ങനെ നോക്കിയാല്‍ തന്റെ യുക്തി അല്ലാത്ത മറ്റൊരു യുക്തി ഉള്ളവനെ ഭീഷണിയും ചീത്തവിളിയും insult ഉം ചെയ്യുമ്പോള്‍ , അത് മറ്റൊരു മതഭ്രാന്ത് തന്നെ ആവുന്നു ഷാന്‍.
RosH |റോഷ് - "അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യുന്നു എന്നതാണ് യുക്തിവാദം. അതില്‍ ഷാനിന്റെ യുക്തിക്ക് ശരിയായി തോന്നുന്നത് എനിക്ക് ഒരുപക്ഷെ ശരിയായി തോന്നണമെന്നില്ല."
ഒരു കല്ല് താഴോട്ടിട്ടാല്‍ മേലോട്ട് പോകും എന്ന് സ്വന്തം യുക്തികൊണ്ട് വിശ്വസിക്കുന്ന ഏതെന്കിലും ഒരു യുക്തിവാദിയെ ഒന്ന് കാട്ടിത്തരാമോ? വെര്‍തെ ഒന്ന് പരിചയപ്പ്പെടാനാ..
kattipparuthi rasheedvk - ചില യുക്തിവാദികളുടെ ചോദ്യം തന്നെയല്ലയോ ചോദിച്ചത്? ഇല്ലാത്ത ചോദ്യം ഉണ്ടാക്കുന്നത് യുക്തിയാകുമോ റോഷേ? ബെസ്റ്റിയുടെ ഒരു വാക്കിനെ ഇങ്ങിനെ വ്യാഖ്യാനിക്കാമെന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണു/
RosH |റോഷ് - അവരവരുടെ തോന്നലിനെയല്ല യുക്തി(അറ്റ്ലീസ്റ്റ് നിരീശ്വരവാദത്തിന്റെ കാര്യത്തില്‍) എന്ന് പറയുന്നത്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ് ശരി എന്ന് വാദിക്കുന്നതാണ് യുക്തിവാദം.
kattipparuthi rasheedvk - റോഷ്- തോന്നൽ യുക്തിയാനെന്ന് ആരും പറഞ്ഞിട്ടില്ല. അങ്ങിനെ പറഞ്ഞു എന്നത് റോഷ് നിരൂപിച്ചതാണു. ഇവിടെയും മറ്റുള്ളവർ ഇല്ലാത്തത് പറഞ്ഞു എന്ന് സ്വയം വിശ്വസിച്ച് അവരുടെ മേൽ ആരോപിച്ച് സ്വയം ഒരു ചോദ്യമുണ്ടാക്കി, മറ്റുള്ളവരുടെ മേൽ കുതിര കയറുകയാണു റോഷ് ചെയ്തത്.
RosH |റോഷ് - "ബെസ്റ്റി ......... - അവരവരുടെ യുക്തിക്കനുസരിച്ച് ചെയ്യുന്നു എന്നതാണ് യുക്തിവാദം. അതില്‍ ഷാനിന്റെ യുക്തിക്ക് ശരിയായി തോന്നുന്നത് എനിക്ക് ഒരുപക്ഷെ ശരിയായി തോന്നണമെന്നില്ല."
kattipparuthi rasheedvk - ശരിയായി തോന്നുന്നത് എന്നു പറഞ്ഞാൽ അത് വെറും തോന്നലാകുമോ റോഷെ? ശരി എന്ന വാക്കിനു ആ വാചകത്തിൽ ഒരു പ്രാധാന്യവുമില്ല? ഇങ്ങിനെയാണോ യുക്തി? യുക്തി എന്നതിന്റെ നിർവചനം അറിയുമോ? എങ്കിൽ ബെസ്റ്റി പറഞ്ഞത് തെറ്റാണെന്നു പറയില്ലായിരുന്നു.
മുഹമ്മദ് ഷാന്‍ - യുക്തിവാദം എന്ന് ഞാന്‍ പറയുന്നത് എന്താണെന്ന് അറിയാന്‍ http://en.wikipedia.org/wiki/Rationalism ഇവിടെ നോക്കുക..
തീര്‍ച്ചയായും ബെസ്ടിയുടെയും,കാട്ടിപരുത്തിയുടെയും യുക്തിവാദം അല്ല എന്‍റെ യുക്തിവാദം .
ശാസ്ത്രത്തെയും യുക്തിവാദത്തെയും ഹൈജാക്ക് ചെയ്യാനുള്ള മത വിശ്വാസികളുടെ സമീപനം തമാശയുണര്‍ത്തുന്നു ..രസകരമായിരിക്കുന്നു..
kattipparuthi rasheedvk - rationalism is "any view appealing to reason as a source of knowledge or justification"(വിക്കി) - ഒരു കാഴ്ച്ചപ്പാട് അത് ബുദ്ധിക്കും അറിവുന്നുമടിസ്ഥാനത്തിൽ നീതീകരിക്കപ്പെടുന്നുവെങ്കിൽ അതിനെ യുക്തിവാദം എന്നു പറയുന്നു. “
ഇത്രല്ലേയുള്ളൂ . ഇവിടെ അറിവ് എന്നത് സ്ഥായിയാണോ? മാറുന്നില്ലെ? ഒരാളുടെ ഇന്നലെ വരെയുള്ള അറിവ് തെറ്റായിരുന്നുവെങ്കിൽ അയാളുടെ യുക്തിയും തെറ്റായിരുന്നു. സാമൂഹിക ശാസ്ത്രസംബ്ന്ധിയായ കാര്യങ്ങളിൽ എത്രയെണ്ണം ശരിയെന്ന വിശ്വാസത്തിലധിഷ്ടിതമായി ഇപ്പോഴും കൈകാര്യം ചെയ്യുന്നു. അതെല്ലാം തെളിയിക്കപ്പെട്ടിട്ടാണോ പിൻപറ്റുന്നത്?
Kaippally കൈപ്പള്ളി ∞ - ഒരു ചോദ്യം ചോദിച്ചിട്ട് പോയിക്കിടന്നു ഒറങ്ങാൻ പോവുകയാണു്.
ശ്രീ മമ്മൂട്ടിയുടെ ആരാധകർക്ക് മമ്മൂട്ടി ഫാൻ ക്ലബ് ഉണ്ടു്, പക്ഷെ മമ്മൂട്ടിയുടേ ആരാധകർ അല്ലാത്തവർക്ക് ഫാൻ ക്ലബ് എന്തുകൊണ്ട് ഇല്ല?
kattipparuthi rasheedvk - മമ്മൂട്ടിയുടെ ആരാധകരെല്ലാത്തവരെന്നു പറഞ്ഞ് ഒരു ഫാൻ ക്ലബ്ബുണ്ടാക്കുന്നത് എന്തൊരു ബോറാണു !!
Kaippally കൈപ്പള്ളി - Thank you. അതുപോലെ തന്നെ നിരീശ്വരവാദം ഒരു മതം അല്ല. അവർക്ക് ഇല്ലാത്ത ദൈവത്തിനു വേണ്ടിയുള്ള ആരാധനാലയവും ഇല്ല.
kattipparuthi rasheedvk - കൈപ്പേ- മമ്മൂട്ടിയുടെ ഫാൻസ് അല്ലാത്തവരെന്നു പറഞ്ഞ് ഒരു ഫാൻസ് ക്ലബ്ബില്ല. അതുപോലെ തന്നെ നിരീശ്വരവാദം ഒരു മതം അല്ല - ഇവ തമ്മിൽ ഒന്നു യോജിപ്പിക്കാമോ!
ranji | രഞ്ജി™ - "യുക്തിവാദം മറ്റൊരു മതമായി കണ്ടു കൂടെ.." എന്ന് ചോദിച്ചത് ദൈവവും ആലയവും വെച്ച് പൂജിക്കണം എന്ന അര്‍ത്ഥത്തിലല്ല. ബെസ്ടി പറഞ്ഞത് പോലെ അഭിപ്രായം, ചിന്താധാര എന്ന അര്‍ത്തതിലാണ്. വാദിച്ചു ജയിക്കാന്‍ അതിനു വേറെ അര്‍ഥങ്ങള്‍ കാണണ്ട.
@ ബെസ്ട്ടി, യുക്തി എന്നത് എന്റെ യുക്തി, നിന്റെ യുക്തി എന്ന് ഒരാള്‍ക്ക് തോന്നുന്ന പോലെ തീരുമാനിക്കാന്‍ കഴിയുന്നതല്ല. ബെസ്ട്ടി പറയുന്നതിനെ വിശ്വാസം എന്ന് തന്നെ വിളിക്കണം. ഒരു സംഭവത്തില്‍, ഒരു ആശയത്തില്‍ യുക്തി എന്നത് പല തരത്തില്‍ പലര്ക്കു വ്യാഖ്യാനിക്കാന്‍ കഴിയില്ല. കാരണം ശാസ്ത്രബോധമാണ് യുക്തിയുടെ അടിസ്ഥാനം.
എന്റെ തലച്ചോറില്‍ കയറിയിരുന്നു മറ്റൊരുത്തന്‍ ചിന്തിക്കുന്നതല്ല. സ്വയം ചിന്തിക്കുന്നവനെ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടെത്താന്‍ പറ്റൂ.
/// @ കാട്ടിപ്പരുത്തീ.- ലഭ്യമായ അറിവുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാനത്തില്‍ നിരീക്ഷനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളില്‍ എത്തിചെരുന്നതാണ് ശാസ്ത്രത്തിന്റെ രീതി. മനുഷ്യന്റെ അറിവ് കൂടുന്നതിന് അനുസരിച്ച് ശാസ്ത്രം അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിന്റെ നേരെ വിപരീതമാണ് മതം. തെറ്റ് പോയിട്ട് ഹിമാലയന്‍ ബ്ലാണ്ടരുകള്‍ കണ്ടെത്തിയാലും മതമോ അതിന്റെ പാഠപുസ്തകങ്ങളോ വിശ്വാസങ്ങളോ എവിടെയെങ്കിലും ആരെങ്കിലും അപ്ഡേറ്റ് ചെയ്തതായി എനിക്കറിയില്ല. ഉണ്ടെങ്കില്‍ പറഞ്ഞു തരിക.
ശാസ്ത്രത്തില്‍ തെളിവില്ല്ലാത്ത അല്ലെങ്കില്‍ തെളിയിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ അങ്ങനെയാവാം എന്ന് നിഗമനങ്ങളില്‍ എത്തിചെരുകയാണ് ചെയ്യുന്നത്. ആ നിഗമനങ്ങളെ [മാതൃകകള്‍ /മോടെലുകള്‍ / പ്രോപോസല്സ്] അന്ഗീകരിക്കുകായാണ് ശാസ്ത്രം ചെയ്യുന്നത്. അല്ലാതെ blind ആയി തീരുമാനത്തില്‍ എത്തുകയല്ല.
kattipparuthi rasheedvk - ranji <<>- "യുക്തിവാദം മറ്റൊരു മതമായി കണ്ടു കൂടെ.." എന്ന് ചോദിച്ചത് ദൈവവും ആലയവും വെച്ച് പൂജിക്കണം എന്ന അര്‍ത്ഥത്തിലല്ല>> അങ്ങിനെ ആരും അർത്ഥം വച്ചില്ലല്ലോ? എന്താണുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുകയും ചെയ്തു. വാദിച്ചു ജയിക്കുക എന്ന ഉദ്ദേശ്യമേ ഇല്ല. സംവേദിക്കുക എന്നതല്ലാതെ.
<<<ഒരു ആശയത്തില്‍ യുക്തി എന്നത് പല തരത്തില്‍ പലര്ക്കു വ്യാഖ്യാനിക്കാന്‍ കഴിയില്ല>>> കഴിയുമല്ലോ? സമൂഹിക ശാസ്ത്രത്തിൽ വ്യത്യസ്ത വീക്ഷണങ്ങളില്ലേ? ഹ്യൂമണിസ്റ്റ്, കമ്മ്യൂണിസ്റ്റ്, ദേശീയ വാദി, തുടങ്ങിയ വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്ന യുക്തിവാദികളില്ലേ? അതിന്നർത്ഥം ആ ആശയങ്ങളിൽ വ്യത്യസ്ത വീക്ഷണങ്ങൾ യുക്തിസഹമായി ഓരോരുത്തർക്കും തോന്നുന്നു എന്നു തന്നെയാണല്ലോ/
<<<എന്റെ തലച്ചോറില്‍ കയറിയിരുന്നു മറ്റൊരുത്തന്‍ ചിന്തിക്കുന്നതല്ല. സ്വയം ചിന്തിക്കുന്നവനെ ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടെത്താന്‍ പറ്റൂ. >>> ഇത് തിരിച്ചും പ്രസ്ക്തമല്ലേ? എന്റെ തലച്ചോറു ഞാനുപയോഗിക്കുന്നത് കൊണ്ടല്ലേ ഞാൻ നിങ്ങളിൽ നിന്നു വ്യത്യസ്തനാകുന്നത്
kattipparuthi rasheedvk - << ലഭ്യമായ അറിവുകളുടെയും ഉപകരണങ്ങളുടെയും അടിസ്ഥാനത്തില്‍ നിരീക്ഷനങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും നിഗമനങ്ങളില്‍ എത്തിചെരുന്നതാണ് ശാസ്ത്രത്തിന്റെ രീതി- >> മറ്റൊരു ഭാഷയിൽ പ്രാപഞ്ചികമായ അറിവാണു ശാസ്ത്രത്തിന്റെ വ്യാപ്തി. അതിന്നപ്പുറമുള്ളത് കണ്ടെത്താൻ അത് അശക്തമാണു.
<<മനുഷ്യന്റെ അറിവ് കൂടുന്നതിന് അനുസരിച്ച് ശാസ്ത്രം അപ്ഡേറ്റ് ചെയ്യപ്പെടും. ഇതിന്റെ നേരെ വിപരീതമാണ് മതം.>> ശാസ്ത്രത്തിനു അപ്ഡേഷൻ ആവശ്യമാകുന്നത് അത് അപൂർണ്ണമാണു എന്നതിനാലാണു. പൂർണ്ണതക്ക് അപ്ഡേഷൻ ആവശ്യമായി വരുന്നില്ലല്ലോ?
ranji | രഞ്ജി™ - കാട്ടിപ്പരുത്തി, മതം പൂര്‍ണ്ണമാണ്. അതില്‍ തെറ്റായ വിവരങ്ങളോ തെറ്റായ വിശ്വാസങ്ങളോ ഇല്ല എന്നാണോ പറഞ്ഞു വരുന്നത്? ഇവിടെ kattipparuthi നിരത്താന്‍ പോകുന്ന വാദങ്ങള്‍ എനിക്ക് ക്ലിയര്‍ ആണ്. എന്തൊക്കെ മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ടോ അതൊക്കെ ദൈവം സൃഷ്ടിച്ചത്. ദൈവം അറിഞ്ഞത്. സര്‍വജ്ഞനായ, സര്‍വവ്യാപിയായ ദൈവം...
എന്തൊക്കെ മനുഷ്യനു അറിയാത്തതുണ്ടോ അതും ദൈവത്തിന്റെ കളി. സര്‍വം മായ.
എല്ലാ വാദങ്ങളും അവിടെ തീരുന്നു. ഇതില്‍ യുക്തിയില്ല kattipparuthi .
പ്രാപഞ്ചികമായ അറിവാണു ശാസ്ത്രത്തിന്റെ വ്യാപ്തി. അതിന്നപ്പുറമുള്ളത് കണ്ടെത്താൻ അത് അശക്തമാണു-- പ്രപഞ്ചത്തിന്റെ അപ്പുറത്തുള്ള ശക്തി എന്നത് കൊണ്ട് ദൈവികമായ, ആത്മീയമായ ശക്തി എന്നാണോ ഉദ്ദേശിക്കുന്നത്? പക്ഷെ ഈ ശക്തിയുടെ പ്രപഞ്ചത്തിലുള്ള ഇടപെടലുകള്‍ക്ക് [അത് മനുഷ്യരുടെ വിശ്വാസം] യുക്തി ഇല്ലെന്നാണ് ആദ്യം പറഞ്ഞു വന്നത്.
യുക്തി ഇല്ലെന്നു പറയുന്നത് അതിനു തെളിവുകള്‍ ഇല്ലാത്തത് കൊണ്ട് മാത്രമല്ല. [തെളിവുകളൊന്നും വേണ്ട. അതിനുമൊക്കെ അപ്പുറമാണ് വിശ്വാസികള്‍ ദൈവത്തെ പ്രതിഷ്ടിച്ചിരിക്കുന്നത്]. ലഭ്യമായ അടിസ്ഥാന പ്രമാണങ്ങളും സാമാന്യബുദ്ധിയും വെച്ച് അത് വിശദീകരിക്കാന്‍ കഴിയാത്തത് കൊണ്ട് കൂടിയാണ്.
kattipparuthi rasheedvk - ranji |- <<ഇവിടെ kattipparuthi നിരത്താന്‍ പോകുന്ന വാദങ്ങള്‍ എനിക്ക് ക്ലിയര്‍ ആണ്. >> ഒരു ചർച്ച ഇവിടെ പൂർണ്ണമാവുകയാണല്ലോ? ഞാൻ നിരത്താൻ പോകുന്ന വാദങ്ങൾ നിങ്ങൾക്ക് ആദ്യം തന്നെ ക്ലിയർ ആണെങ്കിൽ ചർച്ചക്ക് പ്രസ്ക്തിയുണ്ടോ? ഞാൻ മനസ്സിലാക്കുന്നത് ഇതിനെയാണു മുൻവിധി എന്നു പറയുന്നത് എന്നാണു.
ഇനി ഇപ്പോൾ നാം നടത്തി വന്ന ചർച്ചയുടെ രണ്ടാം ഘട്ടമാണു അടുത്തത്. ഇതിൽ നിങ്ങൾ കുറേ വാദങ്ങൾ ഉന്നയിച്ചു. അതിനെല്ലാം ഞാൻ മറുപടികളും നൽകി. അപ്പോഴെല്ലാം പുതിയ ചോദ്യങ്ങൾ ഉന്നയിക്കുകയാണു ചെയ്തത്. അതിനാൽ ഇതു വരെ നടത്തിയ ചർച്ചകൾക്ക് ഞൻ നൽകിയ മറുപടികളിൽ നിങ്ങൾക്ക് ചർച്ചകളില്ല എന്നു കരുതുന്നു. അതിനു ശേഷം നമുക്ക് താങ്കളുടെ അവസാന കമെന്റിനെ വിശദമാക്കാം.
മുഹമ്മദ് ഷാന്‍ - ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ ഇനിയിപ്പോള്‍ ശാസ്ത്രം Update ചെയ്യപ്പെടെണ്ടതുണ്ടോ കാട്ടിപരുത്തീ..? ശാസ്ത്രത്തിനു എതിരെ കാടടച്ചു വെടി വെയ്ക്കരുത് .!!!!!!
നമുക്ക് മുന്നിലുള്ള വസ്തുതകളില്‍ ഏറിയ കൂറും ഇന്ന് ശാസ്‌ത്രീയ സിന്ധാന്തങ്ങള്‍ മൂലം വിശദീകരിക്കാന്‍ കഴിയുന്നവയാണ്. പ്രപഞ്ചത്തിലെ എല്ലാ കാര്യങ്ങളും ഒരു പോലെ വിശദീകരിക്കാന്‍ കഴിയുന്ന ഒരു സാര്‍വ ലൌകിക സിന്ധാന്തത്തിനായുള്ള മനുഷ്യന്‍റെ അന്വേഷണം തുടരുന്നുമുണ്ട്. അവിടെ അവനെ സഹായിക്കാന്‍ സൊന്തം അന്നെഷണ ത്വോര അല്ലാതെ ഒരു വിശുദ്ധ ലിഖിതവുമില്ല .
kattipparuthi rasheedvk - ഷാൻ- ഭൂമി ഉരുണ്ടതാണ് എന്ന കാര്യത്തില്‍ ഇനിയിപ്പോള്‍ ശാസ്ത്രം Update ചെയ്യപ്പെടെണ്ടതുണ്ടോ കാട്ടിപരുത്തീ. ഷാൻ മിക്കവാറും തല തിരിഞ്ഞു വായിക്കുന്നു. ഇത്ര ചെറുതായി വിശദീകരിക്കാൻ എനിക്ക് ലജ്ജ തോന്നുന്നു. താങ്കൾ പറഞ്ഞ മറ്റു കാര്യങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ? ഞാൻ മുമ്പ് ചോദിച്ച ഒരു ചോദ്യമുണ്ട് ഷാനോട്? എന്താണു ശാസ്ത്രം? ഒന്നു നിർവചിക്കാമോ?
മുഹമ്മദ് ഷാന്‍ - ചെറുതായി തന്നെ വിശദീകരിക്കെണ്ടാതുന്ദ് കാട്ടിപരുത്തീ...
എന്തെന്നാല്‍ നിങ്ങള്‍ മത വിശ്വാസികള്‍ തങ്ങള്‍ യുക്തി വാദിയാണ് ,ശാസ്ത്ര വാദിയാണ് എന്ന് വാദിക്കുമ്പോള്‍ അവയ്ക്ക് കൊടുക്കുന്ന നിര്‍വചനം വളരെ പ്രസക്തമാകും.
നമുക്ക് മുന്നില്‍ വസ്തുതയുണ്ട് (Fact) മിധ്യയുണ്ട് (Fiction) അവ തമ്മില്‍ വേര്‍ തിരിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്ന സാര്‍വലൌകികമായ ചിന്താ ധാരയാണ് ശാസ്ത്രം . പരീക്ഷണം, നിരീക്ഷണം, നിഗമനം എന്നിങ്ങനെയുള്ള പ്രക്രിയകളിലൂടെയാണ് ശാസ്ത്രം അറിവ് നിര്‍മിക്കുന്നത്!!
(വികിയിലുള്ള ശാസ്ത്രമാല്ലാതെ ഞാന്‍ സങ്കല്പിക്കുന്ന ശാസ്ത്രമാണല്ലോ കാട്ടിപരുത്തി ചോദിച്ചത്.. എന്‍റെ ഇപ്പോഴത്തെ സങ്കല്‍പം ഞാന്‍ പറഞ്ഞു ഇനി താങ്കളുടെ സങ്കല്‍പം കേള്‍ക്കട്ടെ.. ഒരു ചര്‍ച്ചയ്ക്ക് ഇടമുണ്ടോ എന്ന് അത് കേട്ട് കഴിഞ്ഞാല്‍ മനസ്സിലാകുമല്ലോ )
∞ Kaippally കൈപ്പള്ളി ∞ - Science is a process not a doctrine, or a set of unbreakable rules. It augments itself constantly building on the mistakes of previous findings. It is constant and challenging to those who pursue its path. Scientists are not dissuaded or hurt when a new principle challenges a long held model. A good example would be the breakdown of all known principles within quantum space. Scientists are not shocked by this phenomenon. They are engaged in finding answers. Answers to replace previously held ones.
Scientists do not offer excuses for the lack of answers, or somersault within known territories. The simple say "I don't know"
The beauty of Science is that it is never complete or absolute, its path is never ending.
kattipparuthi rasheedvk - കൈപ്പള്ളീ ഞാൻ വിശദീകരണമല്ല ചോദിച്ചത്, നിർവചനമാണു.
∞ Kaippally കൈപ്പള്ളി ∞ - The axioms of science and religion are not the same. The tools of measuring the scientific process and the tools of religion are entirely different.
Simply put the language and syntax of science are incompatible with religion.
kattipparuthi rasheedvk - വാദിച്ചു ജയിക്കുക എന്ന ഉദ്ദേശ്യമേ ഇല്ല. സംവേദിക്കുക എന്നതല്ലാതെ. ഞാൻ മുമ്പ് പറഞ്ഞത് ആവർത്തിക്കുകയാണു. ഇവിടെയും അത്ര തന്നെ ഞാനുദ്ദേശിക്കുന്നുള്ളൂ. ഇതിലൂടെ എനിക്കു പറയാനുള്ളതെന്ത് എന്ന് അവതരിപ്പിക്കുകയല്ലാതെ അതിലൂടെ ആരെങ്കിലും മാറുമെന്നോ മറ്റാൻ കഴിയുമെന്നോ തോന്നിയിട്ടുമല്ല. അതിനാൽ മാന്യമായ ഭാഷ, (കഴിയുന്നത്ര) ഉപയോഗിക്കാൻ താത്പര്യ്പ്പെടുന്നു. എനിക്കെന്തെല്ലാം പറയാനും വിശ്വസിക്കാനുമർഹതയുണ്ടോ അത്ര തന്നെ നിങ്ങൾക്കതിന്റെ കാരണവും അർഹതയുമുണ്ട് എന്ന പൂർണ്ണ വിശ്വാസം എനിക്കുണ്ട്.
ranji | രഞ്ജി™ - കാട്ടിപ്പരുത്തി,
ചില വിഷയങ്ങള്‍ ആവര്‍ത്തിക്കേണ്ട എന്ന് കരുതിയുമാണ് വിടുന്നത്. കാട്ടിപ്പരുത്തിയുടെ ഭാഗം ശരി എന്ന് തോന്നിയത് കൊണ്ട് വിഷയത്തില്‍ നിന്ന് മാറി മറ്റു വിഷയങ്ങള്‍ എടുക്കുന്നു എന്ന് തോന്നാതിരിക്കുക.
സാമൂഹ്യശാസ്ത്രത്തില്‍ ഓരോരുത്തരുടെയും യുക്തിക്ക് അനുസരിച്ചാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്ന് പറയുന്നതില്‍ തന്നെ യുക്തിയില്ല. :-) [എന്തായാലും ഭൌതിക ശാസ്ത്രത്തില്‍ 'ഓരോരുത്തരുടെയും യുക്തി' എന്ന വാദം നില നില്‍ക്കില്ലെന്ന് കാട്ടിപ്പരുത്തിക്ക് അറിയുമല്ലോ..] സാമൂഹ്യശാസ്ത്രം വികസിച്ചത് മനുഷ്യന് അവന്‍ നില നില്‍ക്കുന്ന സമൂഹവുമായുള്ള ബന്ധം, സംസ്കാരം, ചിന്താധാരകള്‍.. പ്രത്യേകിച്ചും വ്യക്തിയുടെ സമൂഹവുമായുള്ള ഇടപെടലുകളെ അധികരിച്ചാണ്. ഇവിടെ ഇന്ടിവിജ്വലിനു തന്നെയാണ് പ്രാധാന്യം. മറിച്ചു ശാസ്ത്രം വിവരിക്കുന്നത് പൊതുവായി പറഞ്ഞാല്‍ പ്രപഞ്ചത്തിന്റെ ഘടന, സ്വഭാവം, ഏതൊക്കെ പരിത സ്ഥിതിയില്‍ എങ്ങനെയൊക്കെ പെരുമാറുന്നു എന്നതാണ്. അവിടെ മനുഷ്യജീവിതത്തിനോ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ക്കോ അല്ല പ്രാധാന്യം.
യുക്തിക്ക് അടിസ്ഥാനം ശാസ്‌ത്രബോധം എന്ന് പറയുമ്പോള്‍ സാമൂഹ്യശാസ്ത്രത്തിലെ ഓരോരുത്തന്റെയും 'യുക്തി' വിഷയമല്ല.
kattipparuthi rasheedvk - ഒരു തെറ്റ് തിരുത്തിയിട്ടല്ലേ അടുത്തത് എടുക്കേണ്ടതുള്ളൂ രഞ്ജീ- ഞാൻ വ്യത്യ്സ്തമായി ചിന്തിക്കുന്നതും വ്യത്യ്സ്ത യുക്തികൾ ഉണ്ടാകുന്നത് കൊണ്ടാണെന്നാണു സമർത്ഥിച്ച്ത്. അതായത് യുക്തി എന്നത് തികച്ചും വ്യക്തിപരമാണെന്നർത്ഥം. ഭൌതികശാസ്ത്രത്തിൽ പ്പെടുന്നത് തന്നെയല്ലെ സാമൂഹിക ശാസ്ത്രം?
ranji | രഞ്ജി™ - ഭൌതികശാസ്ത്രത്തില്‍ പെടുന്നതല്ല സാമൂഹികശാസ്ത്രം. അതിന്റെ അടിസ്ഥാനപരമായ വ്യത്യാസമാണ് ഞാന്‍ മുകളില്‍ പറഞ്ഞത്.
desertfox . - ഭൌതികശാസ്ത്രത്തിൽ പ്പെടുന്നത് തന്നെയല്ലെ സാമൂഹിക ശാസ്ത്രം?
kattipparuthi rasheedvk - ഭൌതിക ജീവിതത്തിലെ സാമൂഹിക ജീവിത നിയമങ്ങളെ ഉൾകൊള്ളുന്നതാണു സാമൂഹികശാസ്ത്രം. വിശാലമായ അർത്ഥത്തിലാണു ഞാൻ ഉദ്ദേശിച്ചത്. അല്ലാതെ ഫിസിക്സ് എന്ന അർത്ഥത്തിലല്ല.
∞ Kaippally കൈപ്പള്ളി ∞ - There is a fundamental flaw in continuing this debate. For any discussion to proceed there should be a clear agreement from both parties on certain terms.
Logic അധവ യുക്തി എന്ന പദം തന്നെ രണ്ടു കൂട്ടരും നിർവചിക്കുന്നതിൽ കാര്യമായ അന്തരവുണ്ടു. ഈ ചർച്ച മുന്നോട്ടു പോകണമെങ്കിൽ അതിനു ഒരു തീരുമാനം ഉണ്ടാകണം.
ശാശ്വത്: Saswath @ Bright -
ranji | രഞ്ജി™ - കൈപ്പള്ളിയോട് യോജിക്കുന്നു. 'യുക്തി'യില്‍ വ്യക്തത വരണം.
kattipparuthi rasheedvk - ശരി- എന്താണു യുക്തി?
പഥികന്‍ | irshad -
ഞാന്‍ യുക്തിവാദത്തിനെതിരല്ല. ഇപ്പോള്‍ യുക്തിവാദവുമൊരു മതം പോലെയായി എന്ന തോന്നല്‍ പങ്കുവെച്ചു എന്നുമാത്രം.
മനുഷ്യന്റെ വിശ്വാസങ്ങള്‍ എപ്പോഴും യുക്തിക്കനുസരിച്ചു തന്നെയാണ്. അതു യുക്തിവാദിയുടേതായാലും വിശ്വാസിയുടേതായാലും. യുക്തിക്കന്നുസരിച്ചാണ് ശാസ്ത്രം തീരുമാനത്തിലെത്തുക. എന്നാലും അതു തെറ്റിപ്പോകാറുണ്ട്. വിശ്വാസിയുടെ വിശ്വാസങ്ങള്‍ (ചിലപ്പോള്‍ അന്ധവിശ്വാസങ്ങളും) അവന്റെ യുക്തിക്ക് ബോധ്യമായവ തന്നെയാണ്. ചിലപ്പോള്‍ അതൊക്കെ തെറ്റാകാമെന്നു മാത്രം.
ഓരോരുത്തരും അവരുടെ വാദങ്ങള്‍ പ്രചരിപ്പിക്കട്ടെ. മനസ്സില്ലാകുന്നവന്‍ സ്വീകരിക്കും. അല്ലാതെ ലോകത്തെ ബഹുഭൂരിപക്ഷവും ഒരു യുക്തിയുമില്ലാത്തവരാണെന്നു വിശ്വസിക്കാനാവ്വില്ലല്ലോ?
ranji | രഞ്ജി™ - ഒരു പോയിന്റ് കൂടി നോട്ട് ചെയ്യാം. യുക്തി എന്നത് മതവിശ്വാസത്തിനു എതിരാണോ? യുക്തിയുടെ അടിസ്ഥാനം ശാസ്‌ത്രബോധം ആണെങ്കില്‍ എതിരാണെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു
ശാശ്വത്: Saswath @ Bright - "Science is the practice where people, usually as collectives, make controlled observations and testable predictions. This is done in the hopes of constantly refining their models and understanding of the world."
കാട്ടിപ്പരുത്തി & ഇര്‍ഷാദ്: യുക്തി, അഥവാ ലോജിക് എന്നാല്‍ തനിക്ക് തോന്നുന്നത് ശരി എന്ന കാഴ്ചപ്പാട് അല്ല. Logic needs consistency, validity, soundness, and completeness. ഒരിടത്ത് പറഞ്ഞ കാര്യങ്ങള്‍ വേറൊരിടത്ത് പറഞ്ഞതിനെ ഖണ്ഡിക്കരുത്. ഓരോരുത്തന്റെ യുക്തി എന്നൊന്നും ഇല്ല.
kattipparuthi rasheedvk - ലോജിക് നീഡ്സ് എന്നു പറയുന്നതിലെ ലോജിക് എന്നത് എന്താണു? അതാണു ചോദ്യം? കൈപ്പ് പറഞ്ഞത് പോലെ യുക്തി എന്നത് വ്യക്തമാക്കേണ്ടേ/
∞ Kaippally കൈപ്പള്ളി ∞ - എന്താണു "യുക്തി" What is Logic?
(ഓരോരുത്തരായി പറയാനുള്ളതു് പറയു. തർക്കം പിന്നെയാകാം.)
ranji | രഞ്ജി™ - consistency, validity, soundness, and completeness
ഇതെല്ലാം ഉള്ളതാണ് ലോജിക്. അതില്ലാത്തത് ലോജിക് അല്ല. അത് തന്നെയല്ലേ അതിന്റെ അര്‍ഥം.
ഇത് ഒരുത്തന് ഒരു യുക്തി, മറ്റൊരുത്തന് മറ്റൊരു യുക്തി എന്ന് പറയാനാവില്ലാലോ.
kattipparuthi rasheedvk - കഴിയുന്നതും മലയാളത്തിലാക്കുക. വിക്കിയിൽ നിന്ന് പകർത്തുമ്പോൾ അത് നിങ്ങളെങ്ങിനെ ഉൾകൊള്ളുന്നു എന്നറിയാൻ താത്പര്യമുണ്ട്.
kattipparuthi rasheedvk - എന്റെ ചോദ്യം ആവർത്തിക്കുന്നു- എന്താണു യുക്തി?
കുഞ്ഞന്‍ praveen - യുക്തി എന്നാൽ ഒരാൾ വെള്ളത്തിൽ ചാടി ചത്താൽ അത് അവന്റെ വിധി എന്നു പറയുന്നതിനെ അവന്റെ മത വിശ്വാസം, എന്നാൽ അവൻ ചത്തത് ശ്വാസം കിട്ടാത്തകാരണമാണ് ചത്തതെന്ന് ചിന്തിക്കുന്നത് യുക്തി :)
∞ Kaippally കൈപ്പള്ളി ∞ - Logic is the systematic deductive process of determining truth and fallacy.Mar 3
Prashanth dotcompals - In philosophy, rationality and reason are the key methods used to analyze the data gathered through systematically gathered observation
∞ Kaippally കൈപ്പള്ളി ∞ - ഇനി kattipparuthi പറയു, എന്താണു് യുക്തി.
ഹമ്മദ് ഷാന്‍ - എന്‍റെ ഉത്തരം മുന്നേ പറഞ്ഞിട്ടുണ്ട്..എങ്കിലും ഒരു കാര്യം കൂടി മത വിശ്വാസികള്‍ ഉയര്‍ത്തുന്ന വളരെ വലിയൊരു ആരോപണം ആണ് ശാസ്ത്രം ഇന്ന് പറയുന്നതല്ല നാളെ പറയുക എന്നുള്ളത് എന്നാല്‍ ഭൂമി ഉരുണ്ടതാണ് എന്ന് മനുഷ്യന്‍ കണ്ടെത്തിയ ശാസ്ത്ര സത്യം ഭൂമി ഇല്ലാതാകുന്നത് വരെ അല്ലെങ്കില്‍ ഭൂമിയില്‍ ഒരുല്‍ക്കയോ ചിന്ന ഗ്രഹമോ വന്നിടിച്ചു ഭൂമിയുടെ ഇപ്പോഴുള്ള ആകൃതി മാറുന്നത് വരെ ശാസ്ത്രം മാറ്റി പറയാന്‍ പോകുന്നില്ല . ഭൂമിയില്‍ ജീവന്‍ ഉണ്ട് എന്ന് പറയുന്നത് ഒരു വസ്തുതയാണ് എന്നാല്‍ ഭൂമിക്ക് വെളിയില്‍ ജീവന്‍ ഉണ്ടാകാം എന്നത് സാധ്യതയും.. ശാസ്ത്രീയ സത്യങ്ങള്‍ എന്ന് പറയുന്നത് തെളിയിക്കപ്പെട്ട കാര്യങ്ങള്‍ക്കാണ്
എന്നാല്‍ ശാസ്ത്രീയ സിന്ധാന്തങ്ങള്‍ പരിപൂര്‍ണമല്ല. ഉദാഹരണത്തിന് ഭൂമി സൂര്യന് ചുറ്റും കറങ്ങുന്നു എന്നത് അവിതര്‍ക്കിതമായി തെളിയിക്കാന്‍ കഴിയുന്ന ന്യൂട്ടോണിയന്‍ ബലതന്ത്രത്തിന്
ആറ്റങ്ങളുടെ ഇടപഴലുകള്‍ വിശദീകരിക്കാന്‍ ബുദ്ധി മുട്ടാണ്. തീര്‍ച്ചയായും ശാസ്ത്രീയ സിന്ധാന്തങ്ങളില്‍ ചെറുതോ വലുതോ ആയ മാറ്റങ്ങള്‍ നമുക്ക് ഇനിയും പ്രതീക്ഷിക്കാം
എന്നാല്‍ ശാസ്ത്രം സംശയത്തിനിടയില്ലാത്ത തരത്തില്‍ സ്ഥിരീകരിച്ച വസ്തുതകളില്‍ വലിയ മാറ്റം വരാനില്ല
ഉദാഹരണത്തിന് ഭൂമി ഉരുണ്ടതാണ്, ഭൂമി സൂര്യനെ വലയം ചെയ്യുന്നു, ഭൂമിയിലെ ജീവ ജാതികളില്‍ പരിണാമം നടക്കുന്നു.. എന്നിങ്ങനെ നൂറു നൂറു കാര്യങ്ങളില്‍ / വിത്യാസം ഉണ്ടാകാന്‍ പോകുന്നില്ല
മനുഷ്യനെ സംബന്ധിച്ച് വസ്തുത അന്നെഷിക്കുന്ന ഒരു ഉപകരണം (ടൂള്‍) തന്നെയാണ് ശാസ്ത്രം!
മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ യുക്തി എന്നത് കാര്യ കാരണ ബന്ധം തിരയുന്ന ചിന്തയും ശാസ്ത്രം എന്നാല്‍ യുക്തിയുടെ പ്രയോഗവും.. (ഇത്രയും ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്..അഭിപ്രായം ഇരുമ്പുലക്കയല്ല കുറച്ചു കൂടി ചിന്തിച്ചാല്‍ ചിലപ്പോള്‍ ചില തിരുത്തലുകള്‍ വേണ്ടി വന്നേക്കും )
ranji | രഞ്ജി™ - ഒരു ഉദാഹരണം കൊണ്ട് വ്യക്തമാക്കാം.
ക്രിക്കറ്റ് മാച്ചില്‍ എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ റന്‍സ് എടുത്തപ്പോളൊക്കെ ഇന്ത്യ ജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഇന്ത്യ ജയിച്ചു എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ എതിര്‍ ടീമിനേക്കാള്‍ കൂടുതല്‍ റന്‍സ് ഇന്ത്യ എടുത്തു എന്ന് തീരുമാനിക്കുന്നതാണ് ലോജിക്. ഈ രീതിയാണ് ശാസ്ത്രന്ജര്‍ പിന്‍തുടരുന്നത്.
ഇതുപോലെ സംശയലേശമന്യേ തെളിയിക്കാന്‍ കഴിയാത്ത കാര്യമാണെങ്കില്‍ അതൊരു തിയറിയായി അവതരിപ്പിക്കും. അത് ശാസ്ത്രം അന്ഗീകരിക്കുകയും ചെയ്യും. അല്ലാതെ അത് സംശയലേശമാന്യേ പ്രഖ്യാപിക്കില്ല.
kattipparuthi rasheedvk - ലോജിക്കിനു മലയാളത്തിൽ പല അർത്ഥങ്ങളുണ്ട്. അതിൽ പ്രധാനമായത് തർക്കശാസ്ത്രം. ന്യായവാദം എന്നെല്ലാമാണു. നിങ്ങൾ നൽകിയ നിർവചനം കൂടുതൽ യോജിക്കുന്നത് ന്യായവാദം അല്ലെങ്കിൽ തർക്കശാസ്ത്രം എന്നതിനാണു. കുറച്ചുകൂടി നന്നായി വരുന്നത് റീസണിങ്ങ് എന്നതാണെന്നു തോന്നുന്നു.
ranji | രഞ്ജി™ - kp, സയന്റിഫിക് ലോജിക് ഓഫ് രീസനിംഗ്.. അത് തന്നെയാണ് പറഞ്ഞത്.
kattipparuthi rasheedvk - ഷാനിന്റെ നിർവചനം യുക്തിയെ കുറിച്ച് പറഞ്ഞത് കുറേ വ്യക്തമാണു. “ യുക്തി എന്നത് കാര്യ കാരണ ബന്ധം തിരയുന്ന ചിന്ത“ മറ്റെന്തെങ്കിലും?
∞ Kaippally കൈപ്പള്ളി ∞ - അതൊക്കെ ഇരിക്കട്ടെ. ഇനി Katts പറയു എന്താണു "യുക്തി/Logic"
kattipparuthi rasheedvk - നമ്മുടെ അറിവു ബുദ്ധിയുമായി സമാനമായി(യോജിച്ചു) വരുന്നതാണു യുക്തി.
മുഹമ്മദ് ഷാന്‍ - KPR മനസ്സിലായില്ല..! ഉദാഹരിക്കണം
ശാശ്വത്: Saswath @ Bright - കാട്ടിപ്പരുത്തി, ഈ jargon ഉപയോഗിക്കുന്നതിന് പകരം ഈ പറഞ്ഞതിനെ താങ്കള്‍ എങ്ങനെയാണ് മനസ്സിലാക്കിയത് എന്ന് ലളിതമായി ഒന്ന് വിശദീകരിച്ചു തരണം. അതായിരുന്നല്ലോ മോളില്‍ താങ്കള്‍ തന്നെ പറഞ്ഞത്?
പഥികന്‍ | irshad - ശാസ്ത്രത്തിന്റെ കണ്ടു പിടുത്തങ്ങള്‍ അതാതു കാലത്തു ലഭ്യമായ വിവരങ്ങളും സാധനങ്ങളും ഉപയോഗിച്ചുള്ളതാണ്. അതു മാറിക്കൊണ്ടേയിരിക്കും. മതം പറഞ്ഞ കാര്യങ്ങള്‍ ശാസ്ത്രം പറയുമ്പോള്‍ മതത്തിന്റെ വിശ്വാസത്തിന്നു ആധികാരികതയുണ്ടാകുന്നു.
മതം പറഞ്ഞതിന്നുവിരുദ്ധമായി ശാസ്ത്രം പറയുമ്പോള്‍ ‘ശാസ്ത്രം ഇനിയുംവളരാന്നുണ്ട്’ എന്ന വിശ്വസിക്കുന്നു. അതിന്റെ യുക്തി, ശാസ്ത്രം കാര്യങ്ങള്‍ മാറ്റിപ്പറയും എന്ന observations-ല്‍ അടിസ്ഥാനമായ predictions ആണു (Science is the practice where people, usually as collectives, make controlled observations and testable predictions.).എന്ന സയന്‍സിന്റെ ഡെഫനിഷനോട് കടപ്പാട്.
ഇനി എന്റെ യുക്തിയുടെ ഡഫനിഷന്‍ പറയാം, തെറ്റിയാല്‍ തല്ലരുതു. യുക്തിയെന്നാല്‍ പഴയ അനുഭവങ്ങളില്‍ നിന്നോ അറിവില്‍ നിന്നോ ഉരുത്തിരിഞ്ഞു വരുന്ന തീരുമാനമാണ്.
ഉദാ: ചീത്തക്കൂട്ടുകെട്ടുകള്‍ കുട്ടികളെ ചീത്തയാക്കുമതിനാല്‍ നല്ല കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തണം എന്ന യുക്തി ഉരുത്തിരിഞ്ഞു വരുന്നതു ചില അനുഭവങ്ങളില്‍ നിന്നും അറിവുകളില്‍ നിന്നുമാണ്. എപ്പോഴും അതങ്ങനെയാകണമെന്നില്ലെങ്കിലും അങ്ങനെ വിശ്വസിക്കുകയും അങ്ങനെ പ്രവര്‍ത്തിക്കുകയ്യും ചെയ്യുന്നു. കാരണം അങ്ങനെ ചെയ്ത് ഒരുവന്‍ നന്നായിപ്പോയാല്‍ കുഴപ്പമൊന്നുമില്ലല്ലോ?
മുഹമ്മദ് ഷാന്‍ - ഭൂമി ഉരുണ്ടതാണ് ,ഭൂമി സൂര്യനെയാണ് വലയം ചെയ്യുന്നത് മറിച്ചു സൂര്യന്‍ ഭൂമിയെയല്ല ,ജലം എന്നത് ഹയ്ദ്രജനും ഓക്സിജനും ചേര്‍ന്നതാണ് എന്നിങ്ങനെ എത്രയെത്ര കണ്ടു പിടിത്തങ്ങള്‍ ശാസ്ത്രം നടത്തിയിരിക്കുന്നു.. അവയെല്ലാം നാളെ മാറ്റി പരയുമേന്നാണോ പഥികന്‍ പറഞ്ഞു വരുന്നത്...?
∞ Kaippally കൈപ്പള്ളി ∞ - കഴിഞ്ഞ ആഴ്ച നടന്ന ഒരു ചെറിയ സംഭവം പറഞ്ജിട്ട് ഞാൻ ഈ ചർച്ചയിൽ നിന്നും പിന്മാറുന്നു.
ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പരയുന്നു. കട്ടിപ്പരുത്തിക്കും, ഇർഷാദിനും പ്രത്യേകം നന്ദി.
താഴെ കൊടുക്കുന്നതു് Devanand Pilla Facebookൽ ഇട്ട ഒരു Post ആണു്.
--------------------
Maya: (curious) "Look, no sun...”
Dathan: (alarmed) "No sun, no moon and no stars. Why?"
Maya: (puzzled) "Why?"
Me: "No sun, moon or stars, because now it is evening"
Dathan: "What's evening?"
Me: "Evening comes after sunset, before night starts"
Dathan: "Sunset?"
Me: "Evening comes after the day before night"
Dathan: "After day is night. After night is day. Day-night, day-night, day-night- OK?"
Me :"Well that’s right, but after the day ...”
Dathan: "Night!"
Me: "Who told you this?"
Dathan: "Miss Maryam."
Trouble. Miss Maryam's pronouncements are not to be contradicted, corrected, questioned or even evaluated. Any attempt in such a direction will be scorned and rejected by her loyal disciple. Scoot, my instinct says.
Me: “May be I should read books again and find out more about evenings."
Maya: "What he telling?"
Dathan: "He's just joking. There is no Evening. OK?"
Maya: "OK"
Morale of the story: Never attempt to participate in discussions, unless you are specifically invited. Chances are you will be ignored, ridiculed, cast-out or persecuted.
--------------------------------------
മായ 3.5 വയസു
ദത്തൻ 4 വയസു
അതണു് അദു മാത്രമാണു് സത്യം.
kattipparuthi rasheedvk - എന്റെ നമ്മുടെ അറിവു ബുദ്ധിയുമായി സമാനമായി(യോജിച്ചു) വരുന്നതാണു യുക്തി എന്ന നിരീക്ഷണത്തെ വിശദീകരിക്കാനുള്ള ഒരു ശ്രമമാണ്. അത് എത്രത്തോളം നിങ്ങളിലേക്ക് ഉൾകൊള്ളിക്കാനാവും എന്ന് അറിയില്ല. അതിനു പുറമെ, ഞാൻ വിശദീകരിക്കുന്ന കാര്യങ്ങൾ എന്റെ അറിവിന്റെ പരിമിതിയിൽ നിന്നാണു. അതിൽ പിന്നീട് തിരുത്തലുകൾ ഉണ്ടാകില്ല, ഞാൻ മനസ്സിലാക്കിയത് പൂർണ്ണമായും ശരിയാണെന്ന വാദമൊന്നുമില്ല. ( ഇനി വരുന്ന വിശദീകരണങ്ങളെ കുറിച്ചാണു) അതിനാൽ ബുദ്ധി, അറിവ്, യുക്തി എന്നിവയെ കുറിച്ച് ചില കാര്യങ്ങൾ പങ്കു വക്കുന്നു.
kattipparuthi rasheedvk - ബുദ്ധി - നമ്മുടെ ശരീരത്തിൽ അതിന്നു നൽകുന്ന ആഹാരവും മറ്റു കാര്യങ്ങളും എങ്ങിനെ അതിനെ വളർത്തുകയും തളർത്തുകയും ചെയ്യുന്നോ, അത് പോലെ അറിവ് ബ്രൈനിനെയും വികസിപ്പിക്കുന്നു. അഥവാ നാം അറിയുന്നവയിൽ ബ്രൈൻ ഉൾക്കൊണ്ടവയെ നമുക്ക് ബുദ്ധി എന്നു വിളിക്കാം. നമ്മുടെ ശരീരത്തിന്റെതായ എല്ലാ പരിമിധികളും തലച്ചോറിനുമുണ്ട്. ചിലർക്ക് പെട്ടെന്നു ഉൾകൊള്ളാനാവില്ല.ചിലർക്ക് ഭക്ഷണം ദഹിക്കാത്തത് പോലെ തന്നെ. ഉൾകൊണ്ടവ തന്നെ ഓർമയിൽ സൂക്ഷിക്കാനും വേണ്ട സമയത്ത് എടുത്തുപയോഗിക്കാനും പലർക്കും പല രീതിയിലാണു കഴിയുക. ഇതിനെല്ലാം പുറമേ തലച്ചോറിന്റെ വളർച്ചയുടെ ഘട്ടത്തിൽ പലർക്കും പല സോർസിൽ നിന്നാണു അറിവുകൾ കിട്ടുന്നത്. അതിനാൽ നമ്മുടെ ബുദ്ധി ഒരേ രീതിയിലല്ല. മറ്റൊരു ഭാഷയിൽ നാം വിഴുങ്ങിയ അറിവിന്റെ സ്വാശീകരിക്കപ്പെട്ട ആകെത്തുകയാണു ബുദ്ധി.
kattipparuthi rasheedvk - അറിവ്- ഒരു കാര്യത്തെ കുറിച്ചുള്ള ബോധമാണു അറിവ്- പഞ്ചേന്ദ്രിയങ്ങളിലൂടെ നാം സ്വായത്തമാക്കുന്ന ബോധത്തെ അറിവെന്ന് നിർവചിക്കാം. പലപ്പോഴും നാം അറിയാതെ തന്നെ നാം അറിയുന്നുണ്ട്. കാഴ്ചയിൽ നാം ഉൾകൊള്ളുന്ന അറിവുകൾ നാം മനപ്പൂർവ്വം ഉൾകൊള്ളുന്നവയല്ല. ഉദാഹരണത്തിനു ഒരാളുടെ നീളം, ഉയരം. നിറം എന്നിവ നാം ബോധപൂർവ്വമല്ലാതെ തന്നെ ഒറ്റക്കാഴ്ച്ചയിൽ സ്വായത്തമാക്കുന്നു. ഇത് കുറച്ചു കൂടി നാം മനപൂർവ്വം നേടിയെടുക്കുന്നതിനെ പഠനം എന്നു പറയാം.
kattipparuthi rasheedvk - നമ്മുടെ അറിവ് പലപ്പോഴും നമ്മുടെ ബുദ്ധിയുമായി കോണ്ട്രിഡിക്റ്റ് ചെയ്യുന്നുണ്ട്. ഉദാഹരണത്തിനു കുറച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് ഭൂമി ഉരുണ്ടതാണെന്നു പറഞ്ഞാൽ അത് ആർക്കും വിശ്വസിക്കാനാവുമായിരുന്നില്ല. കാരണം അവരുടെ അറിവ് പരന്ന ഭൂമിയാണു. നമ്മുടെയും കാഴ്ച്ചയുടെ അറിവ് (അല്ലെങ്കിൽ നമുക്കാപേക്ഷികമായി) പരന്ന ഭൂമിയാണ്. എന്നാൽ നാം സ്വായത്തമാക്കിയ അറിവ് അല്ലെങ്കിൽ ബുദ്ധിയാണു നമ്മോട് പറയുന്നത് ഭൂമി ഉരുണ്ടതാണെന്ന്. ഇതേ പോലെ പലപ്പോഴും നമ്മുടെ അറിവ് നമ്മുടെ ബുദ്ധിയുമായി യോജിക്കുകയും വിയോജിക്കുകയും ചെയ്യുന്നു. ഇതിലെ നമ്മുടെ അറിവ് എപ്പോൾ നമ്മുടെ ബുദ്ധിയുമായി യോചിക്കുന്നുവോ അതാണു നമ്മുടെ യുക്തി. ശാസ്ത്രമെന്നത് അറിവാണു. പക്ഷെ വസ്തുതകളുടെ പിൻബലത്താലുള്ള അറിവ് എന്നു കൂടി വിശദീകരിക്കാം
kattipparuthi rasheedvk - ഞാനീ പറഞ്ഞവയിൽ നിങ്ങൾക്ക് അഭിപ്രായ ഭിന്നതയുള്ള കാര്യങ്ങളോ അല്ലെങ്കിൽ വിശദീകരനങ്ങളോ കേൾക്കാനാണു ഞാൻ ആദ്യം താത്പര്യപ്പെടുന്നത്.
ranji | രഞ്ജി™ - 1. വസ്തുതകളുടെ പിന്‍ബലത്തോടെയുള്ള ഈ അറിവല്ലേ, അതായത് ശാസ്ത്രമല്ലേ ദൈവത്തെ നിരാകരിക്കുന്നത്?
2. അതായത് ബുദ്ധി കുറഞ്ഞവര്‍ ശാസ്ത്രത്തെ നിരാകരിക്കും എന്നല്ലേ kp പറഞ്ഞു വന്നതിന്റെ സാരം? :)
kattipparuthi rasheedvk - രഞ്ജീ- നമുക്കത് പിന്നീട് ചർച്ച ചെയ്യാം. ഞാനീ പറഞ്ഞ കാര്യങ്ങളിൽ നിങ്ങൾക്ക് വിയോജിപ്പുണ്ടോ എന്നറിയാൻ എനിക്ക് താത്പര്യമുണ്ട്.
ranji | രഞ്ജി™ - ഇതിലെ നമ്മുടെ അറിവ് എപ്പോൾ നമ്മുടെ ബുദ്ധിയുമായി യോചിക്കുന്നുവോ അതാണു നമ്മുടെ യുക്തി --- 'സയന്റിഫിക് ലോജിക് ഓഫ് രീസനിംഗ്' എന്നതിന് ഒരു യുക്തിയെയുള്ളൂ. അത് വ്യക്തിക്കനുസരിച് ആപേക്ഷികമല്ല. ഈ വാദത്തെ നിരാകരിക്കുന്നു.
ranji | രഞ്ജി™ - അതിനെ kp പറഞ്ഞത് പോലെ 'ബുദ്ധിയില്ലാത്തവന്റെ യുക്തി' എന്ന് തന്നെ വിളിക്കേണ്ടി വരും. ശാസ്ത്രത്തിനു യുക്തി ഒന്നേയുള്ളൂ എന്ന് പറയാന്‍ കാരണം അതാണ്.
kattipparuthi rasheedvk - ഒരു വാദമുന്നയിക്കുന്നവർ അതിന്റെ പിന്നിലുള്ള വസ്തുതകളെ കൂടി വിശദീകരിക്കേണ്ടതുണ്ട്. അതിനാൽ എന്തുകൊണ്ട് നിരാകരിക്കുന്നു എന്നും ഞാൻ പറഞ്ഞത് ഇന്ന കാരണത്താൽ തെറ്റാണെന്നും പറയാൻ രഞ്ജി ബാധ്യസ്ഥനാണു.
ranji | രഞ്ജി™ - ഞാന്‍ മുകളില്‍ ക്രിക്കറ്റിന്റെ ഉദാഹരണം പറഞ്ഞത് ശ്രദ്ധിച്ചിരുന്നോ? അതാണ് ശാസ്ത്രത്തിന്റെ യുക്തി. അത് വ്യക്തികളുടെ ചിന്തകള്‍ക്ക് അനുസരിച്ച് മാറില്ല.
kattipparuthi rasheedvk - രഞ്ജി വെറും വാദമുന്നയിക്കുന്നു. ശാസ്ത്രത്തിന്റെ യുക്തി എന്നു പറയുമ്പോൾ ശാസ്ത്രം ബുദ്ധിയുള്ള ഒന്നാകണം. നാമാണു യുക്തി ഉപയോഗിച്ച് ഒന്നു ശാസ്ത്രീയമാണോ അല്ലെയോ എന്നു തീരുമാനിക്കുന്നത്. ചിന്തിക്കുന്നത് വ്യക്തി തന്നെയാണു. അല്ലെന്നു തെളിയിക്കൂ.
ranji | രഞ്ജി™ - ഇന്ന് മഴ പെയ്തിട്ടുണ്ട്. അതുകൊണ്ട് ഫീല്‍ഡ് നനഞ്ഞിട്ടുണ്ട്. മഴ പെയ്തു എന്നത് സത്യം ആണെങ്കില്‍ ഫീല്‍ഡ് നനയും എന്നതും സത്യമാണ്.
ഇത് mathematical lojic of reasoning. ഇതും ശാസ്ത്രമാണ്. വ്യക്തിയുടെ ബുദ്ധിക്കും അറിവിനും അനുസരിച്ച് മാറില്ല. മാറണം എങ്കില്‍ വ്യക്തി മന്ദബുദ്ധിയായിരിക്കണം.
kattipparuthi rasheedvk - ഇന്ന് മഴ പെയ്തിട്ടുണ്ട്. അതുകൊണ്ട് ഫീല്‍ഡ് നനഞ്ഞിട്ടുണ്ട്. മഴ പെയ്തു എന്നത് സത്യം ആണെങ്കില്‍ ഫീല്‍ഡ് നനയും എന്നതും സത്യമാണ് ഇതെല്ലാം ഒരാളുടെ അറിവുമായി യോജിക്കുന്നു. അതിനാൽ തന്നെ അയാളുടെ ബുദ്ധിയുമായും വിയോജിക്കുന്നില്ല/ അതിനാൽ അയാളുടെ യുക്തിയും ഈ വസ്തുതകളുമായി പൊരുത്തപ്പെടുന്നു.
ranji | രഞ്ജി™ - ശാസ്ത്രത്തെ മനസ്സിലാക്കുന്നതും ദൈവത്തെ മനസ്സിലാക്കുന്നതും ഓരോരുത്തരുടെ 'യുക്തി' പോലെ എന്ന് പറയാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. പക്ഷെ അത് ശാസ്ത്രത്തിന്റെ രീതിയല്ല. ഇങ്ങനെയാണ് ശാസ്ത്രത്തെ വിശദീകരിക്കുന്നത് എങ്കില്‍ അതിനെ ശാസ്ത്രം എന്ന് വിളിക്കാനും ആവില്ല. പക്ഷിശാസ്ത്രം, കൈരേഖാ ശാസ്ത്രം .. ഇതൊന്നും ശാസ്ത്രശാഖകളല്ലല്ലോ..
ശാശ്വത്: Saswath @ Bright - എന്നാൽ നാം സ്വായത്തമാക്കിയ അറിവ് അല്ലെങ്കിൽ ബുദ്ധിയാണു നമ്മോട് പറയുന്നത് ഭൂമി ഉരുണ്ടതാണെന്ന്. തെറ്റാണ് കാട്ടിപ്പരുത്തി. അറിവ് എന്നാല്‍ ബുദ്ധി എന്നല്ല അര്‍ഥം.
നിങ്ങള്‍ വായിച്ചോ കേട്ടോ ഒക്കെ perceive ചെയ്യുന്ന കാര്യങ്ങള്‍ ആണ് അറിവ് (Knowledge). Processed pieces of information എന്ന് പറയാം. നിങ്ങള്‍ക്ക് കിട്ടുന്ന അറിവുകളെ evaluate ചെയ്തു ഒരു solution-ല്‍ എത്തിച്ചേരുന്നതാണ് ബുദ്ധി. (Wisdom)
ലോജിക് എന്നാല്‍ രഞ്ജി പറഞ്ഞ പോലെ ആളുകള്‍ മാറുന്നതിനു അനുസരിച്ച് മാറുന്ന ഒന്നല്ല കാട്ടിപ്പരുത്തി. താങ്കള്‍ ദയവായി താഴെ പറയുന്ന ചോദ്യം സോള്‍വ് ചെയ്യാമോ?
Statements:-
All cats are dogs.
All dogs are cows.
Some dogs are pigs.
Some chicken are dogs.
Q: Say true or false
A. Some chicken are pigs.
B. All pigs are cats.
C. Some cows are chicken.
കാട്ടിപ്പരുത്തി ഇത് സ്വന്തം അറിവും ബുദ്ധിയും ഉപയോഗിച്ച് എങ്ങനെ ചെയ്യുന്നു എന്ന് അറിയാന്‍ താത്പര്യം. എന്നിട്ടാവാം ലോജിക്കിനെ പറ്റി ഉള്ള ചര്‍ച്ച.
kattipparuthi rasheedvk - രഞ്ജി എന്റെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുകയാണു. ഞാൻ എന്താണു യുക്തി എന്നു നിർവചിച്ചു. അത് സുതാര്യമല്ല എന്ന് പറഞ്ഞപ്പോൾ വിശദീകരിക്കുകയും ചെയ്തു, അതിനാൽ യുക്തി എന്നത് എന്താണെന്നു വിശദീകരിച്ചതിനെ അംഗീകരിക്കുന്നില്ല എങ്കിൽ എന്ത് കൊണ്ട് എന്ന ചോദ്യത്തെ അവഗണിച്ച് വേറെ കുറേ പ്രസ്ഥാവനകൾ ക്വോട്ട് ചെയ്യുകയാണു. ഒരു ചർച്ചയിൽ ചില മിനിമം മര്യാദകളുണ്ട്. നിങ്ങൾ എന്ത് കൊണ്ട് എന്നോട് വിയോജിക്കുന്നു എന്നത് വ്യക്തമാക്കുക എന്നത് അതിൽ പ്പെട്ടതാണു.
ranji | രഞ്ജി™ - kp, ഇതെല്ലാം ഒരാളുടെ അറിവുമായി യോജിക്കുന്നു. അതിനാൽ തന്നെ അയാളുടെ ബുദ്ധിയുമായും വിയോജിക്കുന്നില്ല/ അതിനാൽ അയാളുടെ യുക്തിയും ഈ വസ്തുതകളുമായി പൊരുത്തപ്പെടുന്നു - ഇതാണ് ഞാന്‍ ആദ്യം പറഞ്ഞ പോയിന്റ്. അറിവ് ബുദ്ധിയുമായി യോജിക്കാത്തത് ബുദ്ധി വളര്ച്ചയില്ലാത്തത് കൊണ്ടല്ലേ..
ഒരു ഉദാഹരണം പറയാം. കൊച്ചു കുട്ടികളോട് ആരും ഭൂമി ഉരുണ്ടതാണെന്ന് പറയാറില്ല. അത് പഠിപ്പിക്കാന്‍ ഒരു സമയം വരണം. ബുദ്ധിവളര്‍ച്ച എത്തണം.
എനിക്ക് ആസ്ട്രോ ഫിസിക്സിന്റെ പുതിയ പാഠങ്ങള്‍ മനസ്സിലാക്കാനുള്ള ബുദ്ധിവളര്‍ച്ച ഇല്ലാത്തത് കൊണ്ട് അതിനു യുക്തിയെയില്ല എന്ന് പറഞ്ഞാല്‍ എങ്ങനെയിരിക്കും?!Mar 3 (edited Mar 3)
ശാശ്വത്: Saswath @ Bright - രഞ്ജി, തൊട്ടു മുകളില്‍ എന്റെ കമന്റ് നോക്കുമല്ലോ. കാട്ടിപ്പരുത്തിയുടെ ഉത്തരം അറിയട്ടെ. എന്നിട്ട് തുടരുന്നതാവും അഭികാമ്യം.
kattipparuthi rasheedvk - തെറ്റാണ് കാട്ടിപ്പരുത്തി. അറിവ് എന്നാല്‍ ബുദ്ധി എന്നല്ല അര്‍ഥം. എന്നു ഞാൻ പറഞ്ഞില്ല, എന്താണു ബുദ്ധി എന്നത് ഞാൻ വിശദീകരിച്ചല്ലോ? അറിവെല്ലാം ബുദ്ധിയാണെന്നാണോ അതിൽ കൊടുത്തിരിക്കുന്നത്? കാഴ്ചയുടെ അറിവ് എന്നത് സംശയിക്കാതിരിക്കാൻ ബ്രാക്കെറ്റിൽ ആപേക്ഷികമായി എന്ന് വിശദീകരിക്കുകയും ചെയ്തു, എന്നിട്ടു അവയെല്ലാം വെട്ടി മാറ്റി തങ്ങൾക്കാവശ്യമുള്ള ഭാഗം എഡിറ്റ് ചെയ്യുകയാണു ശാശു ചെയ്യുന്നത്.
kattipparuthi rasheedvk - യുക്തി, ശാസ്ത്രം, അറിവ്- ഇവ പരസ്പര ബന്ധിതമായ എന്നാൽ സ്വതന്ത്രമായ വാക്കുകളാണു.അവ ഓരോന്നും വ്യത്യസ്ത നിർവചനങ്ങളാൽ വിശദീകരിക്കപ്പെടുന്നു. നിങ്ങൾ പിന്നെയും അവ ഒരേ അർത്ഥത്തിൽ ഉപയോഗിക്കുകയാണു.
ശാശ്വത്: Saswath @ Bright - @ kattipparuthi : താങ്കള്‍ താങ്കളുടെ വ്യക്തിപരമായ യുക്തി ഉപയോഗിച്ച് മുകളിലെ സമസ്യ പരിഹരിക്കുന്നത് കാണാന്‍ കാത്തിരിക്കുന്നു. അത് കഴിയില്ലെങ്കില്‍ ദയവായി "ഇല്ല" എന്നെങ്കിലും അറിയിക്കുമല്ലോ.
kattipparuthi rasheedvk - ശാശൂ. ഞാൻ ഇവിടെ തർക്കശാസ്ത്രമോ കുതർക്കമോ ഉന്നയിക്കാൻ താത്പര്യപ്പെടുന്നില്ല. യുക്തിയെ കുറിച്ചുള്ള എന്റെ നിർവചനത്തിനു വിശദീകരണം ആവശ്യപ്പെട്ടത് ന്യായമായതിനാൽ എനിക്ക് കഴിയുന്ന ഭാഷയിൽ വിശദീകരിക്കുകയും ചെയ്തു. ആ രീതിയിലുള്ള ഒരു ചർച്ചയിലേ എനിക്ക് താത്പര്യമുള്ളൂ. എനിക്ക് വാദിച്ച് ജയിക്കാൻ ഒരു താത്പര്യവുമില്ല.
ശാശ്വത്: Saswath @ Bright - @ കാട്ടിപ്പരുത്തി: വാദിച്ചു ജയിക്കുകയോ തോല്‍ക്കുകയോ ഒന്നും അല്ല ആവശ്യം. യുക്തി എന്നാല്‍ താങ്കള്‍ നിര്‍വചിക്കുന്നത് പോലെ ആയിരുന്നു എങ്കില്‍ മുകളിലെ ചോദ്യത്തിനു കിട്ടുന്ന എല്ലാ ഉത്തരവും ശരിയാകും. താങ്കള്‍ക്കു താങ്കളുടെ യുക്തി, എനിക്കെന്റെ യുക്തി എന്നാണോ? 2=1 എന്ന് ഞാന്‍ പറഞ്ഞാല്‍ അതും യുക്തി ആണെന്നല്ലേ അര്‍ഥം വരുക?
ranji | രഞ്ജി™ - kp, 'ശാസ്ത്രത്തിന്റെ യുക്തി' ആപേക്ഷികമാണ് / വ്യക്തികള്‍ക്ക് അനുസരിച്ച് മാറാം എന്നാ kpയുടെ വാദത്തോട് യോജിപ്പില്ലെന്ന് പറഞ്ഞല്ലോ. അതിന്റെ കാരണവും വ്യക്തമാക്കി. അത് ശാസ്ത്രത്തിന്റെ രീതിയല്ല എന്നത് തന്നെ കാരണം.
ranji | രഞ്ജി™ - ജ്യോതിഷം ശാസ്ത്രമാണെന്ന് വാദിക്കുന്ന ഹിന്ദു മതാനുയായികള്‍ ഒരുപാടുണ്ട്. അവരോടു യുക്തി എന്താണെന്ന് മറ്റുള്ളവര്‍ ഒന്ന് പറഞ്ഞു കൊടുത്തേക്കണേ..
അതുപോലെ മറ്റുള്ളവരുടെ മതഗ്രന്ഥങ്ങളിലെ മണ്ടത്തരങ്ങള്‍ യുക്തിചിന്ത വെച്ച് ഹിന്ദു മതക്കാരും പറഞ്ഞു കൊടുക്കട്ടെ. കറക്റ്റ് ആയിരിക്കും. അതാണ് യുക്തിചിത.
kattipparuthi rasheedvk - യുക്തി എന്നത് ഞാൻ കരുതന്നത് ഇങ്ങിനെയാണോ അല്ലെയോ എന്നതല്ലല്ലോ വിഷയം/
ഒരു വസ്തുത വ്യക്തികൾക്കനുസരിച്ച് മാറുന്നില്ല. യുക്തിയല്ല മാറാതിരിക്കുന്നത്. വസ്തുതയാണു. യുക്തി മാറുമ്പോഴും വസ്തുത മാറുന്നില്ല. അടുത്ത കാലത്താണു സൂര്യൻ ചലിക്കുന്നു എന്ന അറിവ് നമുക്ക് ഉണ്ടാകുന്നത്. അന്നു വരെ നാം കരുതിയിരുന്നത് ഭൂമി മാത്രമേ ചലിക്കുന്നുള്ളൂ എന്നായിരുന്നു. അതിന്നും മുമ്പ് കാഴ്ചയുടെ അടിസ്ഥാനത്തിൽ ഭൂമിയെ കേന്ദ്രമാക്കി ഒരു പ്രപഞ്ച വ്യവസ്ഥയായിരുന്നു നമ്മുടെ അറിവ്, ശാസ്ത്രം, യുക്തി.
ഈ മാറ്റം നമ്മുടെ യുക്തിക്കും അറിവിന്നും ബുദ്ധിക്കുമുണ്ടായപ്പോഴെല്ലാം ഭൂമിയുടെയും സൂര്യന്റെയും ചലനങ്ങൾ വസ്തുതയായിരുന്നു. അപ്പോൾ ഇവിടെ യുക്തിക്ക് വ്യത്യാസം വരുന്നുണ്ട്. മാറ്റമില്ലാത്തത് വസ്തുതക്കാണു.
ശാശ്വത്: Saswath @ Bright - അതിനിടയ്ക്ക് ഞാന്‍ സജി അച്ചായനോട് ഒരു ചോദ്യം ചോദിക്കട്ടെ: നേരത്തെ പ്രതീഷിന്റെ ത്രെഡില്‍ പറഞ്ഞതിന്റെ ബാക്കി.
ദൈവവിശ്വാസികള്‍ ആരും സര്‍വേയില്‍ പങ്കെടുക്കരുത് എന്ന് പറഞ്ഞു. ഏതു ദൈവത്തിന്റെ കാര്യമാണ്? ബാല്‍ ദൈവം? യഹോവ? കര്‍ത്താവ്? അല്ലാഹ്? ശിവന്‍? യിന്‍? യാംഗ്? സ്യൂസ്? പോസിഡോണ്‍? കൃഷ്ണന്‍? വിഷ്ണു? http://www.youtube.com/watch?v=5nQYsb9opxI
saji സജി - ദൈവ വിശ്വാസികള്‍ എല്ലാവരും !
ഏതെങ്കിലും ഒക്കെ ദൈവത്തില്‍ വിശ്വസിക്കുന്നരായിട്ടുള്ളവരയല്ലേ ആ പേരില്‍ വിളിക്കുന്നത്. അവരെയൊക്കെയാണു ഞാന്‍ ഉദ്ദേശിച്ചത്.
ശാശ്വത്: Saswath @ Bright - ഞാന്‍ ചോദിച്ചോട്ടെ, അച്ചായന്‍ കര്‍ത്താവില്‍ വിശ്വസിക്കുന്നു. അച്ചായന്റെ ആ ദൈവത്തില്‍ വിശ്വസിക്കാത്തവര്‍ എല്ലാവരും അച്ചായനെയോ കര്‍ത്താവിനെയോ സംബന്ധിച്ച് നിരീശ്വരവാദികള്‍ അല്ലെ? ;))
kattipparuthi rasheedvk - യുക്തി എന്നത് മാറുന്ന ഒന്നാണെന്നും വസ്തുതയാണു മാറാത്തത് എന്നും ഞാൻ പറഞ്ഞതിനെ കുറിച്ച് ആരും ഒന്നും അഭിപ്രായപെട്ടു കണ്ടില്ല?
saji സജി - ഒരിക്കലും അല്ല. ഒരു ദൈവത്തിലുംവിശ്വസിക്കത്തവര്‍ നിരീശ്വര വാദികള്‍- എനിക്കും എല്ലാര്‍ക്കും.
കര്‍ത്താവില്‍ വിശ്വസിക്കാത്തതും നിരീശ്വരവാദികള്‍ അലാത്തവരും തെറ്റായ ദൈവത്തില്‍ ( False God) വിശ്വസിക്കുന്നവര്‍.
അവര്‍ രണ്ടും ഒരു പോലെയല്ലേ എന്നായിരുന്നു ചോദിക്കേണ്ടിയിരുന്നത് എന്നു തോന്നുന്നു
∞ Kaippally കൈപ്പള്ളി ∞ - ശാശു ഡെയ് നിന്റ ചോദ്യം തെറ്റാണെന്നു. അച്ചായനു പറയൻ പറ്റുന്ന ചോദ്യങ്ങൾ ചോദിക്കെടേയ്
∞ Kaippally കൈപ്പള്ളി ∞ - ഹിന്ദു മുസ്ലിം ക്രിസ്തിയൻ ഭായി ഭായി ഭായി, നാസ്തിൿ ദുഷ്മൻ ദുഷമ്ന്‍
saji സജി - ഹ ഹ ..
കൈപ്പള്ളി ഈസ്സ് ആള്‍വേയ്സ് കറക്ട്!
ശാശ്വത്: Saswath @ Bright - ശരി, കര്‍ത്താവ് ആണ് ശരിയായ ദൈവം.
അപ്പൊ മരിച്ചു സ്വര്‍ഗത്തില്‍ ചെല്ലുമ്പോള്‍ കര്‍ത്താവില്‍ വിശ്വസിക്കാതെ കൃഷ്ണനിലോ ബാല്‍ ദൈവത്തിലോ സ്യൂസിലോ വിശ്വസിച്ച ഒരു ആത്മാവ് ആരായി?
അയാള്‍ അപ്പോഴെങ്കിലും കര്‍ത്താവ് എന്ന ഏകദൈവത്തെ (or trinity, whatsoever) നിരാകരിച്ചവന്‍, അഥവാ നിരീശ്വരന്‍ ആയില്ലേ സജി അച്ചായാ? ;)))
∞ Kaippally കൈപ്പള്ളി ∞ - വിശ്വാസികളെ ഇനി നമുക്ക് അല്പം ഫെമിയോൺ ഇന്റെറാക്ഷൻ ചർച്ച ചെയ്യാം.
ശാശ്വത്: Saswath @ Bright - സോറി.... FSM, പാതാളമറുത, പോത്തുകാലപ്പന്‍ എന്നീ ദൈവങ്ങളെ ലിസ്റ്റില്‍ ആഡിയിരിക്കുന്നു... ;)))
kattipparuthi rasheedvk - ദൈവത്തിലേ വിശ്വസിക്കാത്തവർ മരിച്ചാൽ ഏതാണു ദൈവം എന്നു ചോദിച്ച് ബേജാറാകുന്നത് കാണുന്നത് രസകരമാണു. എത്ര എളുപ്പമാണു ചർച്ചകൾ വഴിമാറുന്നതും വഴിമാറ്റുന്നതും.
ശാശ്വത്: Saswath @ Bright - കാട്ടിപ്പരുത്തി, ലോജിക് എന്ന സാധനം ചര്‍ച്ച ചെയ്യാനും വേണ്ടേ ഒരു ലോജിക്?
saji സജി - കര്‍ത്താവില്‍ വിശ്വസിക്കാത്തവന്‍ സ്വര്‍ഗ്ഗത്തില്‍ പോവുകയോ..
ശാന്തം .. പാപം.. @ അയാള്‍ അപ്പോഴെങ്കിലും കര്‍ത്താവ് എന്ന ഏകദൈവത്തെ (or trinity, whatsoever) നിരാകരിച്ചവന്‍, അഥവാ നിരീശ്വരന്‍ ആയില്ലേ സജി അച്ചായാ? ;)))
അതെങ്ങനെയാ ശാശ്വത്- ദൈവത്തിനു ഒത്തിരി ഡ്യൂപ്ലികള്‍ ഉണ്ട്. (വിലയുള്ളതിനു എല്ലായിടത്തും ഡ്യൂപ്പ്ലികേറ്റ് ഉണ്ടാവും.). പക്ഷേ, അതില്‍ വിശ്വസിക്കുന്നവരും ദൈവ വിശ്വാസികള്‍ തന്നെല്ല്യോ? എന്തായാലും അവര്‍ നിരീശ്വര വാദികള്‍ അല്ല.
desertfox . - ദൈവത്തിലേ വിശ്വസിക്കാത്തവർ മരിച്ചാൽ @kattipparuthi rasheedvk
ദൈവത്തിൽ വിശ്വസിക്കുന്നവർ മരിച്ചാൽ ഉള്ള കാര്യമാണ് ചോദിക്കുന്നത്
ശാശ്വത്: Saswath @ Bright - "കര്‍ത്താവിനെ അപേക്ഷിച്ച്" എന്ന പ്രയോഗം സജി അച്ചായന്‍ കണ്ടില്ലേ?
kattipparuthi rasheedvk - ദൈവത്തിൽ വിശ്വസിക്കുന്നവർ മരിച്ചാൽ ഉള്ള കാര്യമാണ് ചോദിക്കുന്നത് ദൈവത്തിൽ വിശ്വസിക്കുന്നത് കൊണ്ട് ഇല്ലാത്ത ദൈവം ഉള്ള ദൈവമാകുമോ ഫോക്സ്
desertfox . - @കാട്ടിപ്പരുത്തി, മുട്ടുന്യായം പറയരുത്! ഒന്നു കൂടി വിശദമായി ചോദിക്കാം.
കർത്താവായ യേശുകൃസ്തുവിൽ (മാത്രം) മനസ്സറിഞ്ഞു വിശ്വസിക്കുന്ന ഒരാൾ മരണപ്പെട്ടാൽ റഷീദിന്റെ വിശ്വാസം അനുസരിച്ച് അയാൾക്ക് സ്വർഗ്ഗം ലഭിക്കുമോ ഇല്ലയോ?
ശാശ്വത്: Saswath @ Bright - കാട്ടിപ്പരുത്തി, ക്ഷമ പരീക്ഷിക്കരുത്. suppose എന്നൊരു സംഭവം കേട്ടിട്ടുണ്ടോ? "ഒരു വാദത്തിനു വേണ്ടി സമ്മതിച്ചാല്‍" എന്നൊരു സംഭവത്തെ പറ്റി അറിയുമോ?
kattipparuthi rasheedvk - ഫോക്സേ- എന്റെ വിശ്വാസം തെറ്റെന്നു ബോധ്യമുള്ള നിങ്ങൾ എന്റെ വിശ്വാസത്തെ കുറിച്ച് വ്യാകുലപ്പെടുന്നതിലെ പരിഹാസ്യത സ്വയം മനസ്സിലാക്കുന്നില്ല. നിങ്ങളെ സമ്പന്ധിച്ച് രണ്ടും തെറ്റെല്ലേ?
ശാശ്വത്: Saswath @ Bright - കാട്ടിപ്പരുത്തി; പോയിന്റ് ഇതാണ്: ക്രിസ്ത്യാനികളുടെ ട്രിനിറ്റിയെ താങ്കള്‍ എങ്ങനെ കാണുന്നു? താങ്കളെ സംബന്ധിച്ച് അത് ഹറാം-അൽ-ഷിർഖ് അല്ലേ? ക്രിസ്ത്യാനികളോടും ജൂതന്മാരോടും ബഹുദൈവ വിശ്വാസികളോടും ചങ്ങാത്തം പോലും പാടില്ല എന്നല്ലേ ഖുറാന്‍ നിഷ്കര്‍ഷിക്കുന്നത്?
ട്രിനിറ്റിയില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന നല്ലവനായ, ഏവര്‍ക്കും മാതൃകയായ സജി അച്ചായനോട് അല്ലാഹു പൊറുക്കുമോ?
kattipparuthi rasheedvk - കൈപ്പ്സേ- പോകാൻ നരകമുണ്ടോ?
ശാശ്വത്: Saswath @ Bright - ഉണ്ടെന്നല്ലേ കാട്ടിപ്പരുത്തി പറയുന്നത്?
kattipparuthi rasheedvk - ഉണ്ടെന്നു ശാശു പറയുന്നോ?
∞ Kaippally കൈപ്പള്ളി ∞ - @സജി അച്ചായോ - മറുപടി പറയാത്തതുകണ്ടോ?
ശാശ്വത്: Saswath @ Bright - ഉണ്ടെന്നു പറയുന്നവര്‍ അത് സംബന്ധിച്ച ചോദ്യങ്ങളില്‍ സ്പഷ്ടമായ ഉത്തരങ്ങളും തരാന്‍ ബാധ്യസ്ഥരല്ലേ? അതോ ഇനി കാട്ടിപ്പരുത്തിക്ക് സ്വന്തം വിശ്വാസം പോലും അറിയില്ലേ?
∞ Kaippally കൈപ്പള്ളി ∞ - ഒരുളൽ പിരളൽ ഒരുളൽ പിരളൽ. diplomacy, dingloplacy
saji സജി - @...നല്ലവനായ, ഏവര്‍ക്കും മാതൃകയായ സജി അച്ചായനോട്
ശാശ്വത്...........സ്വര്‍ഗ്ഗ രാജ്യം നിനക്കുള്ളതാകുന്നു മകനേ......
∞ Kaippally കൈപ്പള്ളി ∞ - പറ്റൂല്ല പറ്റൂല്ല. ഉത്തരം വെണം
kattipparuthi rasheedvk - ഇല്ലാ എന്നു വിശ്വസിക്കുന്നവർ ഇല്ലാത്ത സ്വർഗ്ഗത്തിലേക്ക് ആരു പോകും എന്നതിനെ കുറിച്ച് ഉത്തരം കിട്ടണമെന്നു വാശിപിടിക്കുന്നതും തെറ്റല്ലേ?
desertfox . - ഫോക്സേ എന്റെ വിശ്വാസം തെറ്റെന്നു ബോധ്യമുള്ള നിങ്ങൾ എന്റെ വിശ്വാസത്തെ കുറിച്ച് വ്യാകുലപ്പെടുന്നതിലെ പരിഹാസ്യത സ്വയം മനസ്സിലാക്കുന്നില്ല. നിങ്ങളെ സമ്പന്ധിച്ച് രണ്ടും തെറ്റെല്ലേ? കൊഞ്ഞണം കുത്തരുത് :) താങ്കളുടെ ഉത്തരം ശരിയാണെന്ന് ഉത്തമബോധ്യമുണ്ടെങ്കിൽ അതു പറയുമായിരുന്നു
kattipparuthi rasheedvk - ഫോക്സിനെ തൃപ്തിപ്പെടുത്തുന്ന ഉത്തരമേ ഞാൻ പറയാവൂ എന്ന് തീരെ കൊഞ്ഞണം കുത്തരുത്!
ശാശ്വത്: Saswath @ Bright - കാട്ടിപ്പരുത്തി: ഇപ്പോഴും ഉത്തരം പറഞ്ഞില്ല.
"ക്രിസ്ത്യാനികളുടെ ട്രിനിറ്റിയെ താങ്കള്‍ എങ്ങനെ കാണുന്നു? താങ്കളെ സംബന്ധിച്ച് അത് ഹറാം-അൽ-ഷിർഖ് അല്ലേ? ക്രിസ്ത്യാനികളോടും ജൂതന്മാരോടും ബഹുദൈവ വിശ്വാസികളോടും ചങ്ങാത്തം പോലും പാടില്ല എന്നല്ലേ ഖുറാന്‍ നിഷ്കര്‍ഷിക്കുന്നത്? ട്രിനിറ്റിയില്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്ന നല്ലവനായ, ഏവര്‍ക്കും മാതൃകയായ സജി അച്ചായനോട് അല്ലാഹു പൊറുക്കുമോ?"
kattipparuthi rasheedvk - സത്യമായും അങ്ങിനെ ട്രിനിറ്റിയിലും ശിർക്കിലും അല്ലാഹുവിലും വിശ്വസിക്കാത്ത ശാശു എന്തിനു അച്ചായന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധാലുവാകുന്നു? ശാശുവിന് ഞാനും ശാശുവും അച്ചായനും വെറും മണ്ണാവുകയല്ലെ ഉള്ളൂ/ ഞാൻ വിശ്വസിക്കുന്നത് കൊണ്ട് മാത്രം ഇതെല്ലാം ഉണ്ടാകും എന്നു ശാശു കരുതുന്നുണ്ടോ? അച്ചായനില്ലാത്ത വേവലാതി ശാശുവിനുണ്ടാകുന്ന യുക്തി ഏത് യുക്തിവാദത്തിന്റെ അളവു കോലിലാണു അളക്കേണ്ടത്?
ശാശ്വത്: Saswath @ Bright - എനിക്കൊരു വേവലാതിയും ഇല്ല കാട്ടിപ്പരുത്തി. എന്റെ വേവലാതി കൊണ്ടല്ല ചോദ്യം ചോദിക്കുന്നത്. അത് കൊണ്ട് ആ വെള്ളം ഇറക്കി വെക്കൂ.
നിങ്ങളുടെ വിശ്വാസം അനുസരിച്ച് ഇതില്‍ എന്താണ് തീര്‍പ്പ് എന്ന് പോലും അറിയാത്ത ആള്‍ മതത്തിന്റെ പേരില്‍ ഉള്ള സംവാദങ്ങളില്‍ പങ്കെടുക്കുന്നതിനെ ആണ് ഞാന്‍ ചോദ്യം ചെയ്യുന്നത്.
kattipparuthi rasheedvk - മതത്തിന്റെ പേരിലുള്ള സംവാദം മതത്തിൽ അടിസ്ഥാന പരമായി വിശ്വാസമുള്ളവർ നടത്തേണ്ടതാണെന്ന യുക്തി മത വിശ്വാസികൾക്കുണ്ട് ശാശൂ. ശാശു ആ വെള്ളം അടുപ്പത്തേക്കേ അടുപ്പിക്കേണ്ട. സി.പി.ഐ യും സി.പി.എമ്മും തമ്മിൽ ചർച്ച ചെയ്യുന്ന അതേ വിഷയമല്ലല്ലോ കോങ്രസ്സിനോട് ചർച്ച ചെയ്യേണ്ടത്.
അപ്പൂസ് ~ - എല്ലാ പുരോഗമന വാദികളും നിരീശ്വര വാദി ആവണം എന്ന് നിർബന്ദമാണൊ?
ebrahim bayan - അപ്പൂസ് : (ലക്കും ദീനുക്കും വലിയ ദീൻ ) നിനക്ക് നിന്റെ മതം അവർക്ക് അവരുടെ മതം ഒന്നു കൂടി വിശദമായി പറഞ്ഞാൽ നീ മറ്റുള്ളവരുടെ മതത്തെ താഴ്ത്തി കെട്ടാനോ വിമർശിക്കാനൊ പോകണ്ട എന്ന്. അല്ലെ അങ്ങിനെയല്ലേ കൈപ്പ്സ്?
appus: മുഹമ്മദ് ഇസ്ലാമിനെ എങ്ങിനെ പ്രബോധനം നടത്തി എന്നറിയാത്തതിനാലാണ് ഈ ചോദ്യം. മുഹമ്മദ് മക്കയില്‍ പ്രതിരോധത്തിലായിരുന്നപ്പോള്‍ വളരെ മാന്യമായി സംസാരിച്കിരുന്നു, മദീനയില്‍ മുഹമ്മദിന് അധികാരവും സൈനീകബലവും ലഭ്യമായപ്പോള്‍ മുഹമ്മദിന്റെ സംസാരത്തിന്റെ ശൈലിയും മാറി, (വിധി വൈപരീത്യമെന്ന് പറയട്ടെ ;മക്കയില്‍ അവതരിച്ചത്/മദീനയില്‍ അവതരിച്ചത് എന്ന് ഖുറാന്‍ തന്നെ വേര്‍തിരിച്ചിട്ടുണ്ട്.,(-ദൈവം ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല- :) ) ഇതൊക്കെ ഖുറാനില്‍ വൈരുദ്ധ്യങ്ങളായി തന്നെ നിലനില്‍ക്കുന്നു, കുറേ ആള്‍ക്കാരുകൂടി വര്‍ഷങ്ങളെടുത്ത് തോലിലും കല്ലിലും എഴുതിവെച്ച വായ്മൊഴിയുടെ/നാട്ടറിവിന്റെ/നാടന്‍പാട്ടിന്റെ ഒരു ആകെത്തുകയാണ് ഖുറാന്‍. അപ്പുവിന്റെ എങ്ങിനെ ആശയക്കുഴപ്പത്തിലായി എന്ന് തിരിച്ചറിയണമെങ്കില്‍ ജബ്ബാര്‍ മാഷിന്റെ ഈ പോസ്റ്റ് വായിച്ച നോക്കുക.
http://sargasamvadam.blogspot.com/2010/09/blog-post.html
നിഷ്കളങ്കരായ അവിശ്വാസികള്‍ക്കും ആത്മാര്‍ത്ഥരായ വിശ്വാസികള്‍ക്കും എങ്ങിനേയും പിടുത്തംകൊടുക്കാനാവാതെ വഴുതിമാറാന്‍ മാത്രം എണ്ണതേപ്പിച്ചതാണ് ഈ മതം. ആര്‍ക്കും ഏത് ഭാഷയില്‍ വ്യാഖാനിച്ചാലും തീരാത്ത വാചകങ്ങളും വാക്കുകളും അക്ഷരങ്ങളും കൊണ്ടുള്ള ഒരു മായികപ്രതിഭാസമാണ്, - മുത്തലാക്കിന്റെ അര്‍ത്ഥം പഠിക്കാന്‍ പോയിട്ട് ഈഎമ്മെസ് വരെ തോറ്റുപോയിനീ, പിന്നല്ലെ അപ്പൂന്റെ ലകും ദീനകും കലാപാനി.
kattipparuthi rasheedvk - നമുക്ക് ചർച്ച ചെയ്യാൻ കോടിക്കണക്കിന് വിഷയങ്ങളുണ്ട്. ഒന്നിൽ നിന്നു മറ്റൊന്നിലേക്ക് നീക്കി ലോകാവസാനം വരെ നീട്ടി നീട്ടി കൊണ്ട് പോകാൻ കുറേ കാര്യങ്ങളുണ്ട്. ഇവിടെ ഒരു സർവ്വേയെ കുറിച്ചുള്ള ഒരാളുടെ ആശങ്ക യുക്തിവാദത്തിന്റെ അടിസ്ഥാനങ്ങളിലേക്ക് നീങ്ങിയപ്പോൾ തങ്ങൾ യുക്തിയുള്ളവരും മറ്റുള്ളവർ അതില്ലാത്തവരുമെന്ന് യുക്തിവാദികളുടെ സ്ഥിരം പല്ലവിയെ ചോദ്യം ചെയ്യുകയാണുണ്ടായത്.
എന്താണു യുക്തി എന്ന ചോദ്യത്തിൽ നിന്നും കിട്ടിയ ഉത്തരങ്ങളിൽ നിന്നും മനസ്സിലാക്കാനായത് യുക്തിവാദികൾ എന്നറിയപ്പെടുന്നവർക്ക് എന്താണു യുക്തി എന്നതിനെ കുറിച്ചൊരു ധാരണയുമില്ല എന്നതാണു.
വ്യക്തമായ മറുപടികൾ കിട്ടിയപ്പോൾ യുക്തിവാദമെല്ലാം വിട്ട് തങ്ങൾക്കൊരിക്കലും വിശ്വാസമില്ലാത്ത സ്വർഗ്ഗത്തിൽ ആരു പ്രവേശിക്കും എന്ന ചർച്ചയിലേക്കാണു യുക്തിവാദികൾക്ക് താത്പര്യം. അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത തർക്ക ശാസ്ത്രത്തിലൂടെ മറികടക്കാനുള്ള സ്ഥിരം അടവു പിന്നെയും പ്രയോഗിക്കുകയാണിവിടെ/
ഒരാൾ മരിച്ചു - അയാൾക്ക് സ്വത്തൊന്നുമില്ല- എങ്കിൽ അയാൾക്ക് 10 ഏക്കർ ഉണ്ടായിരുന്നെങ്കിൽ മക്കൾ എങ്ങിനെ വീതിക്കുമായിരുന്നു എന്ന് ചോദിച്ച് അയൽവാസി തർക്കിക്കുന്നത് എത്ര അരോചകമാണു/യുക്തി രാഹിത്യമാണു/ ഇതാണു തങ്ങൾ ചെയ്യുന്നതെന്ന യുക്തി പോലും ഈ യുക്തിവാദികൾക്കില്ലാത്തത് എന്ത് കൊണ്ട്?
saji സജി - @ഒരാൾ മരിച്ചു - അയാൾക്ക് സ്വത്തൊന്നുമില്ല- എങ്കിൽ അയാളുടെ മക്കൾക്ക് 10 ഏക്കർ ഉണ്ടായിരുന്നെങ്കിൽ എങ്ങിനെ വീതിക്കുമായിരുന്നു എന്ന് ചോദിച്ച് അയൽവാസി തർക്കിക്കുന്നത് എത്ര അരോചകമാണു/യുക്തി രാഹിത്യമാണു/ ഇതാണു തങ്ങൾ ചെയ്യുന്നതെന്ന യുക്തി പോലും ഈ യുക്തിവാദികൾക്കില്ലാത്തത് എന്ത് കൊണ്ട്? ഇതു കൊള്ളാം
ebrahim bayan - എന്താണു യുക്തി എന്ന ചോദ്യത്തിൽ നിന്നും കിട്ടിയ ഉത്തരങ്ങളിൽ നിന്നും മനസ്സിലാക്കാനായത് യുക്തിവാദികൾ എന്നറിയപ്പെടുന്നവർക്ക് എന്താണു യുക്തി എന്നതിനെ കുറിച്ചൊരു ധാരണയുമില്ല എന്നതാണു
:) മാലോകരേ കാട്ടിപ്പരുത്തി ‘യുക്തിവാദി’ എന്ന ‘വട്ടപ്പേരില്‍‘ വിളിക്കപ്പെടുന്ന എല്ലാത്തിനേം വരിയുടച്ചിരിക്കുന്നു.
ആരാണ്‍ യുക്തിവാദികള്‍ ? ആരായിരിക്കും യുക്തിവാദികള്‍ ? ആരായിരിക്കണം യുക്തിവാദികള്‍ ?
വിശ്വാസം ഉണ്ടാക്കിത്തരുന്നയാളാണോ യുക്തിവാദികള്‍ ? വിശ്വാസം ഇല്ലാതാക്കുന്നയാളാണോ യുക്തിവാദികള്‍ ? അതോ ‘ഉണ്ട’ യായ വിശ്വാസം വിഴുങ്ങുന്നവനാണോ യുക്തിയുള്ളത്.
ഒരു കോടിയല്ല; പത്തു ട്രില്ല്യണ്‍ വിഷയമുണ്ടായിട്ടും കാര്യമില്ല. യുക്തി എവിടെ എന്ന് കണ്ടുപിടിച്ചിട്ട് മതി ബാക്കി ചര്‍ച്ച. പഞ്ഞിക്കെട്ടുപോലെ പറന്ന് നടക്കാനുള്ളതല്ലല്ലോ യുക്തി.
ranji | രഞ്ജി™ - എന്താണു യുക്തി എന്ന ചോദ്യത്തിൽ നിന്നും കിട്ടിയ ഉത്തരങ്ങളിൽ നിന്നും മനസ്സിലാക്കാനായത് യുക്തിവാദികൾ എന്നറിയപ്പെടുന്നവർക്ക് എന്താണു യുക്തി എന്നതിനെ കുറിച്ചൊരു ധാരണയുമില്ല എന്നതാണു. വ്യക്തമായ മറുപടികൾ കിട്ടിയപ്പോൾ യുക്തിവാദമെല്ലാം വിട്ട് തങ്ങൾക്കൊരിക്കലും വിശ്വാസമില്ലാത്ത സ്വർഗ്ഗത്തിൽ ആരു പ്രവേശിക്കും എന്ന ചർച്ചയിലേക്കാണു യുക്തിവാദികൾക്ക് താത്പര്യം. അടിസ്ഥാനപരമായ കാര്യങ്ങളെ കുറിച്ചുള്ള അജ്ഞത തർക്ക ശാസ്ത്രത്തിലൂടെ മറികടക്കാനുള്ള സ്ഥിരം അടവു പിന്നെയും പ്രയോഗിക്കുകയാണിവിടെ
ഇതൊരു മാതിരി സിന്ടികെയ്റ്റ് മാധ്യമങ്ങളിലെ അവതാരകന്‍ ചര്‍ച്ച കണ്‍ക്ലൂട് ചെയ്യുന്നത് പോലെയായി കാട്ടിപ്പരുത്തി.
ഇത്ര നേരം ഇവിടെ എതിര്‍വാദങ്ങള്‍ ഉന്നയിച്ചവരൊക്കെ ഇപ്പൊ ആരായി?!
ശാസ്ത്ര ബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് യുക്തിയെന്നും എന്താണ് ശാസ്ത്രമെന്നും എന്തല്ല ശാസ്ത്രമെന്നും ഇവിടെ വ്യക്താമായും പലരും വിശദീകരിച്ചു കഴിഞ്ഞതാണ്. ഇവിടെ വയറ്റു പിഴപ്പിനു പലരും ചെയ്യുന്നത് പോലെ ശാസ്‌ത്രം എന്ന പദത്തെ തന്നെ ഹൈ ജാക്ക് ചെയ്യാനുള്ള ശ്രമമാണ് കാണുന്നത്.
kattipparuthi rasheedvk - എന്തോന്നു ശ്രമമെന്റെ രഞ്ജീ- ബോധം ബോധം എന്നു വിളിച്ചു പറയുകയല്ലാതെ -, യുക്തി മാറാത്ത ഒന്നാണെന്നു പറഞ്ഞു / അതല്ല എന്നു വ്യക്തമാക്കിയപ്പോൾ ആരാ സ്വർഗ്ഗത്തിലെന്ന ഒരൊറ്റ ചാട്ടം/
ഇതിനപ്പുറം ഇതെങ്ങിനെ കൺക്ലൂഡ് ചെയ്യണം?
രഞ്ജി കുറേ പിൻബലമില്ലാത്ത വാദങ്ങളുന്നയിച്ചു. ഒന്നിനും സപ്പോർട്ട് കാണില്ല/
ഞാൻ വിശ്വസിക്കുന്നില്ല എന്നെല്ലാം പറയും - ഒരാൾ വിശ്വസിക്കുന്നോ ഇല്ലയോ എന്നതല്ല പ്രശ്നം. ഉന്നയിക്കുന്ന വാദങ്ങൾക്ക് വസ്തുതകളുടെ പിൻബലം വേണമെന്നാവശ്യപ്പെട്ടാൽ ഉടൻ മുങ്ങും. പിന്നെ ഇതെങ്ങിനെ കൺക്ലൂട് ചെയ്യണം.