Sunday, March 15, 2009

യുക്തിവാദി മനശ്ശാസ്ത്രജ്ഞ്നാകുമ്പോള്‍


ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്‌യിന്റെ മനശ്ശാസ്ത്രമാണ്‌-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി-
പല രോഗങ്ങള്‍ക്കും പല ലക്ഷണങ്ങളിലൂടെ നമുക്കു മനസ്സിലാക്കം-നല്ല ഒരു ഡോക്ടറും മുറിവൈദ്യനും തമ്മിലുള്ള വ്യത്യാസം തന്റെ ചെറിയ അറിവ് മുറിവൈദ്യന്‍ എല്ലായിടത്തും കെട്ടിവക്കുകയും എന്നിട്ടു തോന്നിയ മരുന്നു നിര്‍ദ്ദേശിക്കുകയും ചെയ്യും എന്നതാണു- ഉദാഹരണത്തിന്നു എയിഡ്സ് ബാധിച്ച ഒരാള്‍ക്കു പ്രതിരോധശേഷി നഷ്ടപ്പെടുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും-അതിന്നര്‍ത്ഥം ശരീരം ക്ഷീണിച്ചവരെല്ലാം എയിഡ്സ് ഉള്ളവരാണെന്നല്ല- മാഷിന്റെ മനശ്ശാസ്ത്ര വിജ്ഞാനം പുറത്തു ചാടുമ്പോള്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തുടങ്ങുകയാണല്ലോ- നമ്മള്‍ വിശകലനം ചെയ്യുന്നത് മനശ്ശാസ്ത്രമാണല്ലോ? എന്താണു മനശ്ശാസ്ത്രം? 
ആത്മാവ് (soul)എന്നര്‍ത്ഥം വരുന്ന സൈകോ എന്ന പദത്തില്‍ നിന്നാണ്‌ സൈക്കോളജി എന്ന പദത്തിന്റെ ഉത്ഭവം- ആത്മാവിനെ (soul) കുറിച്ചുള്ള പഠനം എന്നതില്‍ നിന്നാണ്‌ സൈകോളജി തുടങ്ങുന്നത്- ആത്മാവിനെ കുറിച്ചുള്ള പഠനം വഴിമൂട്ടിയപ്പോള്‍ മനസ്സിനെ(mind) എന്നതിലേക്കു ചുരുക്കേണ്ടിവന്നു- മനസ്സിനെയും കുറെ പഠിക്കാന്‍ നടന്നതിന്റെ ബാക്കി പെരുമാറ്റത്തെയും(behavior) മനസ്സിനെയും കുറിച്ചുള്ള പഠനം എന്നതിലേക്കു എത്തിനില്‍ക്കുന്നു- ഇപ്പോഴും വളരെ കുറച്ചു മെഡിസിന്‍ ഉപയോഗിക്കുന്ന ചികിത്സാരീതികളാണ്‌ ക്‍ളിനികല്‍ സൈകോളജി പിന്തുടരുന്നത്
മനശാസ്ത്രത്തിന്റെ ഈ പരിമതി തന്നെ ശരിക്കും അത്ഭുതകരമാണു- മന്സ്സിനെയും ആത്മാവിനെയും കുറിച്ചുള്ള അറിവുകള്‍ ദൈവത്തിന്നടുത്താണെന്നാണ്‌ മുസ്ലിങ്ങള്‍ വിശ്വസിക്കേണ്ടത്- എന്താണു ചിന്ത-എന്താണ്‌ മനസ്സ്-എന്നല്ലാം നിര്‍വചനങ്ങളില്‍ കൊണ്ടുവരാന്‍ ഇന്നേ വരെ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല-
എം-എന്‍-വിജയന്‍ വിവര്‍ത്ത്നം ചെയ്ത വില്യം റീഹിന്റെ ആള്‍കൂട്ടത്തിന്റെ നനശ്ശാസ്ത്രം എന്ന പുസ്തകത്തിലെല്ലാം മനസ്സെന്നതിനെ ഒരു ഭൌതിക പ്രതിഭാസമാക്കാന്‍ കളിക്കുന്ന ചില ആഭാസങ്ങള്‍ കാണാം-എന്നിട്ടും മനസ്സു മനസ്സുപോലെ പിടിതരാതെ നില്ക്കുന്നു-
മനുഷ്യന്റെ പെരുമാറ്റത്തില്‍ കാണുന്ന ചില വൈകൃതങ്ങളെയും വൈകല്യങ്ങളെയും കുറഞ്ഞ ചില മരുന്നുകളിലും അതിനേക്കാള്‍ പരിചരണത്തിലും പഴയ അവസ്ഥയിലേക്കു കൊണ്ടു വരുവാന്‍ സഹായിക്കുന്നു-അതായത് മനസ്സിനു വരുന്ന കുഴപ്പങ്ങള്‍ക്കു ചികിത്സ മനസ്സു കൊണ്ടു തന്നെ-
പല ശാസ്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷം മനശ്ശാസ്ത്രത്തില്‍ കൂടി മാഷു തന്റെ ബുദ്ധി വൈഭവം നടത്തുകയാണ്‌-പക്ഷെ വാദങ്ങളാകട്ടെ ബ്ളോഗില്‍ പുതിയതാവാമെങ്കിലും ഇടമുറുകിന്റെ ഖുര്‍ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ വരെ എഴുതി തുരുമ്പിച്ച പഴയ ആയുധവും- ഒരു വിമര്‍ശനത്തിന്നു ഒരിടത്തു മറുപടി ലഭിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ വേറൊരിടത്തതേ വാദം കൊണ്ടുവരില്ല, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ഒരു വാദമെങ്കിലും കൊണ്ടുവരെണ്ടേ?-
കഷ്ടമാണീ യുക്തിവാദികളുടെ കാര്യം-
പ്രവാചകനായ മുഹമ്മദ് നബിക്കു കിട്ടിയ വെളിപാടുകള്‍ ഒരു മനോരോഗത്തിന്റെ ബാക്കിപത്രം എന്നാണല്ലൊ അരോപണം- അരോപണം ഉന്നയിക്കാന്‍ തീര്ച്ചയായും ഒരാള്‍ക്കു അവകാശമുണ്ട്-പക്ഷെ ഇത്രയും കാലം മുമ്പെ ആരോപിക്കുന്ന ഒരാരോപണത്തിന്നു അരോപിക്കപെട്ട സമൂഹം വല്ല മറുപടിയും നല്കിയിരുന്നോ എന്നൊന്നു അന്യേഷിക്കാനുള്ള സമയമെങ്കിലും ഈ പഴയ വീഞ്ഞു വിതരണം ചെയ്യുന്നതിന്നു മുമ്പു കണ്ടെത്താമായിരുന്നു-
ഒരു രോഗം ഒരാളില്‍ അരോപിക്കുമ്പോള്‍ ആരോഗമെതെന്നു കുറെ വിവരിച്ചതു കൊണ്ടെന്തു കാര്യം- പ്രകടമാകുന്ന രോഗലക്ഷണമല്ലെ വിവരിക്കേണ്ടത്-ഉദാഹരണത്തിന്നു പനിക്കു കാരണമാകുന്ന വൈറസ്സിനേയും അതു ശരീരത്തിന്നകത്ത് വരുത്തുന്ന പ്രവൃത്തനെത്തെക്കാളും ആളുകള്‍ക്കാവശ്യം പനിയുടെ ലക്ഷണങ്ങളാണു-അതറിഞ്ഞാലെ അവര്‍ക്കു പനിയെന്തെന്നു മനസ്സിലാകൂ- സ്കിസോഫ്രേനിയയുടെ കുറെ വിഭാഗങ്ങളെ കുറിച്ചു ഒരു നീണ്ടകഥ എഴുതിയങ്കിലും അതിന്റെ ലക്ഷണങ്ങളെ കുറിച്ച് മൌനംഭുജിച്ചത് അത്ര വെറുതെയാവില്ല- ഒരു യുക്തി തെളിഞ്ഞു കാണുന്നുണ്ട്-  
ഇന്ന് അമേരിക്കയില്‍ ഇരുപത് ലക്ഷത്തോളം ആളുകള്‍ ഈ രോഗത്തിന്റെ പിടിയിലാണെന്നാണു കണക്കുകള്‍ പറയുന്നത്- ഇനി നമ്മുടെ നാട്ടിലെ ചില സ്കിസോഫ്രേനിയ രോഗികളുടെ കഥകളറിയാന്‍ നടന്‍ ശ്രീരാമന്‍ എഴുതിയ വേറിട്ട കാഴ്ചകള്‍ എന്ന പുസ്തകം മാത്രം ഒന്നു വായിച്ചു നോക്കിയാല്‍ മതി-
കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കിലൂടെ ഒന്നു പോയി നോക്കുക-
സ്കിസോഫ്രേനിയയുടെ ഏതു ലക്ഷണമാണു നിങ്ങള്‍ നബിയില്‍ അരോപിക്കുന്നത്-ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്കിസോഫ്രേനിക് ഒരു നിയതമായ ലക്ഷ്യത്തിന്നു വേണ്ടി നിലകൊണ്ടതായും അതിന്നു നേത്രത്വം കൊടുത്തതായും ശാസ്ത്രീയമായി തെളിയിക്കാമോ?- ഏതെങ്കിലും ഒന്ന്- 
സ്കിസോഫ്രേനിയയുടെ പ്രാഥമിക ലക്ഷണങ്ങള്‍ എന്താണു മാഷെ-ഒന്നാമത്തതു തന്നെ അവര്‍ സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുവാന്‍ ഇഷ്ടപ്പെടുന്നവരാണ്‌-ശരിയായ രീതിയില്‍ ചിന്തിക്കുവാന്‍ കഴിയില്ല-യാഥാര്‍ത്യവും കാല്‍പനികതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ല-വൈകാരികമായ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയില്ല-ഇതെല്ലാം പ്രവാചകനില്‍ ആരോപിക്കണമെങ്കില്‍ ചെറിയ മനോരോഗമൊന്നും പോരല്ലോ- സ്കിസോഫ്രേനിക് ആയ ഒരാള്‍ വളരെ സൂക്ഷ്മമായ കാഴ്ചപ്പാടോടു കൂടി ശരിയായ ആസൂത്രണത്തോടെ ഒരു സമൂഹത്തെ നയിക്കുവാന്‍ പ്രാപ്ത്നാവുകയോ-എവിടുന്നു കിട്ടി ഈ വിവരം- 
ഏതൊ മുസ്ലിം വിരുദ്ധ സൈറ്റില്‍ നിന്നും ചോര്‍ത്തി എഴുതുമ്പോള്‍ അതിനെ കുറിച്ച് ഒന്ന് ഗൂഗിളിലെങ്കിലും പോയി സെര്‍ച്ച് ചെയ്തു വായിക്കാനുള്ള യുക്തിയെങ്കിലും- പ്ളീസ്‌
പ്രവാചകനെ ചരിത്ര പരമായി മാത്രം എടുക്കുക- മതം അവിടെ നില്‍ക്കട്ടെ-ഇരുപത്തി മൂന്നു വര്‍ഷത്തെ ജീവിതകാലം കൊണ്ടു ധാര്‍മികമായി ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തെ ലോകത്തിന്നു മാതൃകയാക്കാവുന്ന ഒരു ജനതയാക്കി വളര്‍ത്തി എടുക്കുകയും ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ എക്കാലത്തെയും നൂറു വ്യക്തികളെ തിരഞ്ഞെടുത്തപ്പോള്‍ ഐസക്‍ ന്യൂടന്റെ മുന്നില്‍ ഒന്നാമതായി Micheal H.Heart- നെ പ്പോലെയുള്ളവര്‍ തിരഞ്ഞെടുക്കുകയും ചെയ്ത മുഹമ്മെദ് എന്ന വ്യക്തിയെയെങ്കിലും  മനസ്സിലാക്കന്‍ ശ്രമിക്കുക- 
ഇനി ഇടക്കിടക്കു സ്കിസോഫ്രേനിയ വരുന്ന പ്രതിഭാസമെന്നല്ലാം പുതിയ മനശ്ശാസ്ത്രഞനാവുമോ എന്തോ?- 
അതല്ല മോറിസ്ബുക്കായിയെ പ്പോലെ ഡോക്ടര്‍ കീത് മൂറിനെ പോലെ -Micheal H.Heart- നെയും  മുസ്ലിങ്ങള്‍ വിലക്കെടുത്തു എന്നല്ലാം തട്ടിവിടുമോ? സ്കിസോഫ്രേനിയ എന്നത് കേവലമായ വെളിപാടുകള്‍ വരുന്നു എന്ന തോന്നലാണു-അങ്ങിനെയുള്ള ഒരു മനോരോഗിക്കു ഒരു സാമൂഹിക വിപ്ളവത്തിനു നേതൃത്വം നല്കുവാനോ ഒരു ധാര്മിക സമൂഹത്തിനു രൂപം നല്കുവനോ 8കഴിയില്ല-
പിന്നെ പ്രവാചകനു എങ്ങിനെ കഴിഞ്ഞു- കാരണം അതു സ്കിസോഫ്രേനിയ ആയി ക്കൂടാ- അപ്പോള്‍ മറ്റൊരു സാധ്യത മുഖ്യ ഇനമായ വെളിച്ചപ്പാടു ആകണം-ഭൌതിക ലാഭം- നമസ്കാരത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല തലയിലൂടെയിട്ടു ദുര്‍ഗന്ധവും ഭാരവും കാരണം തല ഉയര്‍ത്താന്‍ പോലും കഴിയാതെ - തന്നില്‍ വിശസിച്ചു എന്ന കാരണത്താല്‍ മാത്രം അനുയായികള്‍ ക്രൂരമായി വധിക്കപ്പെടുന്നത് നോക്കി നില്‍ക്കേണ്ടി വന്ന നേതാവ്- അഭയം തേടി ചെന്ന ബന്ധുക്കളില്‍ നിന്നും തെരുവുപിള്ളെരുടെ കല്ലേറു കൊണ്ടു കാലില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്ന മുഹമദ് നബി-മൂന്നു വര്‍ഷം പട്ടിണിക്കിട്ടു പച്ചില വരെ തിന്നു ജീവന്‍ നിലനിര്‍ത്തുന്ന റസൂലുല്ലാഹ്- അവസാനം വധ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീടും നാടുമുപേക്ഷിച്ചു മദീനയിലേക്കു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന പ്രവാചകന്- 
ഇതെല്ലാമാണ്‌ പ്രവാചകന്‌ ഭൌതിക ലാഭങ്ങളായി മക്ക നല്‍കിയിരുന്ന സുഖസൌകര്യങ്ങള്‍- പതിമൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഒരു മദീനയിലേക്കു പോകാമെന്നും അവിടെ നിന്നും ഒരു ഭരണാധികാരിയായി മടങ്ങാമെന്നും ദീര്ഘ്ദൃഷ്ടിയില്‍ മനനം ചെയ്തെടുത്തു കരുക്കള്‍ നീക്കി സമര്‍ത്ഥമായി നേടിയെടുത്തു എന്നതാവുമോ? സ്കിസോഫ്രേനിയ അല്ലെങ്കില്‍ പിന്നെ അങ്ങിനെ ആക്കാം അല്ലെ? സ്കിസോഫ്രേനിയ എന്തായാലും ഇത്ര സമര്‍ത്ഥന്‍മാരെ സൃഷ്ടിച്ച കഥ ഏതു വിഡ്ഡിയായ ഡോക്ടര്‍ ആണു തട്ടി വിടുന്നത്-യുക്തിവാദം ഡോക്ടര്‍മാരെ മാനസിക രോഗികളാക്കാന്‍ മാത്രം ശക്തമാണോ?
അങ്ങിനെ ഒരു ലക്ഷ്യത്തിനു വേണ്ടി എന്നു പറയുമ്പോള്‍ തന്നെ ആദ്യത്തെ സ്കിസോഫ്രേനിയ കളവാകും-കാരണം സ്കിസോഫ്രേനിക്ന്‌ നിയതമായ ലക്ഷ്യമുണ്ടാവില്ല- ഇവിടെ ഭൌതികത ഒരു ലക്ഷ്യമായി വരുന്നു- പ്രവാചകന്റെ ജീവിതത്തിലോ? ഈ സന്ദേശം നല്‍കിയത്‌ കല്ലേറും പീഢനങ്ങളും പട്ടിണിയും ബഹിഷ്കരണവും മുതല്‍ വധശ്രമം വരെ- വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം - വിമര്‍ശനങ്ങള്‍ വസ്തുതാ പരമാകുന്നത് യുക്തിവാദിയില്‍ നിന്നും പ്രതീക്ഷിക്കരുതായിരിക്കും

Sunday, March 8, 2009

കാക്കയുടെ യുക്തി-ഒരു പോസ്റ്റുമോര്‍ട്ടം

ഒരിക്കല്ഒരു മുയല്മരച്ചുവട്ടില്സുഖമായി കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സാധനം മുയലിന്റെ തൊട്ടടുത്ത് വീണു പൊട്ടിത്തെറിച്ചു. ഞെട്ടിയുണര്ന്ന മുയല്ഉറക്കെ കരഞ്ഞുകൊണ്ട് ഒറ്റയോട്ടം. ! “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”...!----------------------------------കാക്ക എല്ലാവരെയും വിളിച്ചു വരുത്തി, മുയലിനെയും കൂട്ടിക്കൊണ്ടുവന്നു. കാര്യം ബോധ്യപ്പെട്ടതോടെ മുയലിന്റെ പേടി അല്പ്പം കുറഞ്ഞു. എല്ലാവരുംകൂടി കുറെ ചക്കപ്പഴം തിന്ന ശേഷം പിരിഞ്ഞു പോയി

നല്ല കഥ- കഥകള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ടെങ്കിലും ഉള്‍ക്കൊള്ളാറില്ല-അല്ലെങ്കില്‍ ഒരു കഥയായി അവിടെ കിടക്കും- ഇങ്ങിനെ കഥകളില്‍ ചില കാര്യമുണ്ടെന്നറിയുമ്പോളാണ്‌ കഥയുടെ കാര്യത്തിലേക്കു തിരിയുന്നത്- ഇനി കഥ കേള്‍ക്കുന്ന ചിലരോ- അവര്‍ക്കു ചക്കപ്പഴത്തിന്റെ ഒച്ചക്കപ്പുറത്തേക്കു പോകാന്‍- യുക്തി ഉപയോഗിക്കാന്‍ കഴിയുന്നുമില്ല- ഒരു ശബ്ദമുണ്ടായാല്‍ അതിന്നൊരു കാരണമൂണ്ടാവണമെന്നു യുക്തിയുള്ള കാക്കക്കു തോന്നി-കാരണം കാക്ക മനസ്സിലാക്കിയിരുന്നു ശബ്ദം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല എന്ന്- 

കാക്കക്കു അറിവു കൂടും- കാരണം അതിന്നഹങ്കാരം കുറവാണു- മാത്രമല്ല കഥയിലെ മറ്റുള്ള ജീവികളെക്കാള്‍ അതിന്നു മുകളില്‍ നിന്നും നോക്കി മനസ്സിലാക്കിയ അറിവുമുണ്ട്- ഒരു ശബ്ദം വെറുതെ ഉണ്ടാവില്ലെന്ന കാക്കയുടെ യുക്തിപോലും യുക്തിവാദിക്കില്ലാത്തെതെന്തു കൊണ്ട്- ഒരു ശബ്ദത്തിന്റെ കാരണമന്യെഷിക്കുന്ന കാക്കയുടെ കഥ പറയുന്നവര്‍ ഭൂമിയുള്‍ക്കൊള്ളുന്ന പ്രപന്‍‍ചത്തെ കുറിച്ചു യാദ്ര്ശ്ചിചികത ആരോപിക്കുന്നത് വിരോധാഭാസമല്ലെ- നാം നില്ക്കുന്ന ഭൂമി-ഭൂമിയെപ്പോലെ പത്തോളം ഗ്രഹങ്ങള്‍ ചുറ്റുന്ന സൂര്യന്‍,സൂര്യനെ പോലെ നിരവധി ഗ്രഹങ്ങള്‍ ചുറ്റികൊണ്ടിരിക്കുന്ന മുപ്പതിനായിരം കോടി നക്ഷത്രങ്ങള്‍ ഉള്‍കൊള്ളുന്ന ആകാശഗംഗ എന്ന നക്ഷത്രസമൂഹം-ആകാശഗംഗയെപ്പോലെ മുപ്പതിനായിരത്തോളം കോടി നക്ഷത്ര സമൂഹങ്ങള്‍- ഒരു ശബ്ദം പോലും വെറുതെ ഉണ്ടാവില്ലെന്ന് കാക്ക പറയുമ്പോള്‍ നമ്മുടെ യുക്തി നമ്മോടു പറയുന്നു-യേയ് -ഇതെല്ലാം വെറും യാദൃശ്ചികത- ഇല്ല യുക്തി പറയുന്നില്ല- യുക്തിവാദി പറയുന്നു-കാരണം പ്രമാണങ്ങളെ എതിര്‍ക്കുക എന്നതിന്നപ്പുറം‌ യുക്തിവാദി മറ്റൊന്നും ആവശ്യപ്പെടുന്നില്ല-

കഥയിലെ കാക്ക എന്ന കഥാപാത്രത്തിനു രണ്ടു പ്രധാന വിശേഷഗുണങ്ങളുണ്ട്. ഒന്ന് ശാസ്ത്രബോധം അഥവാ, യുക്തിബോധം . മറ്റൊന്ന് സാമൂഹ്യ ധാര്മ്മിക ബോധം. കാക്ക സ്വയം പരീക്ഷണം നടത്തി സത്യം കണ്ടെത്താന്ശ്രമിക്കുക മാത്രമല്ല , മറ്റുള്ളവരുടെ തെറ്റിദ്ധാരണയും അന്ധവിശ്വാസവും ദൂരീകരിക്കാനും കൂടി ശ്രമിക്കുകയുണ്ടായി. ഉയര്ന്ന സാമൂഹ്യബോധമാണ് ഇതിനു കാക്കയെ പ്രേരിപ്പിച്ചത്. കാക്ക സ്വാര്ഥചിന്ത മാത്രമുള്ള ആളായിരുന്നെങ്കില്ഒറ്റക്കു പറന്നു പോയി കാര്യം മനസ്സിലാക്കി തന്റെ പാടും നോക്കി പോകുമായിരുന്നു.

ഈ ഒരു ഗുണവിശേഷണവുമില്ല എന്നതാണ്‌ ഒരാളെ യുക്തിവാദി ആക്കുന്നത് എന്നതെത്ര ദുഖ:സത്യം-കാരണം ഈ പ്രാപന്ചിക സത്യങ്ങള്‍ നമുക്കു തരുന്ന അറിവുകള്‍ അഥവാ നമ്മുടെ ശാസ്ത്രബൊധം നമ്മോടു പറയുന്നത് പ്രാപന്ചികമായ ഒന്നും തന്നെ വെറുതെ ഉണ്ടാകില്ല എന്നതാണു-യുക്തിവാദത്തിന്നു ഒരു ശസ്ത്രീയ ബന്ധവുമില്ല എന്നതാണ്‌ അവരോട് സം‌വദിക്കാന്‍ ഏറ്റവും തടസ്സമായി നില്‍ക്കുന്നത്- യുക്തിവാദിയുടെ കയ്യില്‍ ഒരിറ്റ ശസ്ത്രമെയുള്ളൂ- അതാകട്ടെ തര്‍ക്കശാസ്ത്രവും-

അവനവന്‍ പറയുന്നതെന്തന്ന ശരിയായ ധാരണയില്ലത്ത യുക്തിവാദി മറ്റുള്ളവരുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടക്കുന്നതാലോചിക്കുമ്പോള്‍ ഹ..ഹ..ഹ..നല്ല തമാശ-

യുക്തിവാദിയുടെ സാമൂഹിക ധാര്‍മികനിയമ ബോധനിയമങ്ങളെന്തെന്നു ഒന്നു പറഞ്ഞു തന്നാല്‍ മനസ്സിലാക്കാമായിരുന്നു- അങ്ങിനെ ഒന്നുണ്ടോ?-അതോ ഒരോരുത്തരും അവര്‍ക്കു വേണ്ട നിയമങ്ങള്‍ ഉണ്ടാക്കുകയോ?

കാക്ക ഉയര്‍ത്തുന്ന മറ്റു ചില പ്രശ്നങ്ങളിലേക്ക്- യുക്തിവാദം പറയുമ്പോള്‍ ശസ്ത്രീയമാവണമല്ലോ- ശാസ്ത്രനിയമമനുസരിച്ചു സരളതയില്‍ നിന്നൊരു വസ്തുവും സങ്കീര്‍‌ണ്ണതയിലേക്കു പോകുവാന്‍ പാടില്ല- ഒന്നു വിശദീകരിക്കാം‌ ഒരു വസ്തു ശരിയായ രീതിയില്‍ പരിചരിക്കുന്നില്ല എങ്കില്‍ അതൊരു പുതിയ വസ്തു ആകില്ല- മറിച്ചു നശിക്കുകയേ ഉള്ളൂ- കുറച്ച് ഇരുമ്പ് സാധനങ്ങള്‍ ഒരിടത്ത് വച്ചാല്‍ ഒരു സൈക്കിള്‍ ആകില്ല- മറിച്ച് തുരുമ്പു പിടിച്ചു നശിച്ചു പോകും- ഒരു വശത്ത് പ്രപന്ചം വികസിക്കുന്നു എന്നു പറയുന്നു-പ്രപന്ചം വികസിക്കുമ്പോള്‍ പുതിയ നക്ഷത്രങ്ങളും നെബുലകളും നമുക്കു കാണാനാവുന്നു-ആര്‍ ഇതൊക്കെ പരിചരിക്കുന്നു-രൂപപ്പെടുത്തുന്നു-ശാസ്ത്രം പറയുമ്പോള്‍ ശാസ്ത്രനിയമങ്ങളും ശരിയാവെണ്ടേ?ഒന്നുമില്ലായ്മയില്നിന്നും ശൂന്യതയില്‍ നിന്നും ഒന്നും ഉണ്ടാവില്ലെന്നു പ്രപന്ച നിയമം-അപ്പോ ആരുണ്ടാക്കി?

ഒരു ചോദ്യം അവശേഷിക്കുന്നുണ്ടെന്നറിയാം-ദൈവമാണെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി- ഉത്തരം രണ്ടു കാര്യങ്ങളാണു- 
ഒന്ന്-ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും ഉണ്ടാവില്ലന്നതിനാല്‍ ഒന്നുണ്ടായെ തീരൂ- ആദ്യത്തേത്-അതിനു മുമ്പൊന്നുമില്ലാത്തത്-അറബിയില്‍ അവ്വല്‍ എന്നു പറയും അല്ലാഹുവിന്റെ ഒരു ഗുണവിശേഷണം അവന്‍ ഉണ്ടായവനല്ല-ഉള്ളവനാണു എന്നതാണ്‌-ഉണ്ടാക്കിയ ഒന്നിനെ അന്യേഷിക്കേണ്ടതുള്ളൂ-പ്രപഞ്ചം വികസിക്കുന്നു എന്നു പറയുമ്പോള്‍ അതാദ്യം ഉണ്ടായിരുന്നില്ല എന്നു കൂടി സമ്മതിക്കേണ്ടി വരുന്നു-അതിനാലാണ്‌ ആരെന്ന ചോദ്യം പ്രസക്തമാവുന്നത്‌-ഐന്‍സ്റ്റിന്‍ ആദ്യം കരുതിയത് പോലെ പ്രപഞ്ചം സ്ഥായിയായിരുന്നുവെങ്കില്‍ ഈ ചോദ്യം ആവശ്യമില്ലായിരുന്നു- രണ്ട്- പ്രാപന്ചിക നിയമങ്ങള്‍ പ്രപന്ചാതീതനായ ഒന്നിനു ബാധകമല്ല-ദൈവം പ്രപന്ചാതീതനനാണു-നിയമങ്ങള്‍ നിര്‍മിക്കുന്നവനു നമുക്കെങ്ങിനെ നിയമങ്ങളുണ്ടാക്കാന്‍ കഴിയും-അപ്പോള്‍ നാം ദൈവമാകേണ്ടി വരും-

എന്താണു യുക്തിവാദം?

എന്താണു യുക്തിവാദം?അതിനൊരു പ്രമാണമുണ്ടോ? പ്രവാചകനുണ്ടോ ? യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം?
ഞാന്‍ വളരെ പ്രതീക്ഷയോടെയാണു ഈ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയത്- യുക്തിവാദികളെ കുറിച്ച് മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കുന്നതിനേക്കാള്‍ നല്ലത്ത് അവരില്‍ നിന്നും തന്നെ അറിയുകയാണല്ലോ- നമ്മളൊക്കെ മനുഷ്യരാണ്- മനുഷ്യ സഹചമായ എല്ലാ വൈകാരികതകളും നമ്മെ ഭരിക്കുന്നുണ്ട്-അതിനാല്‍ അവനവന്റെ ശരികളില്‍ മറ്റുള്ളവരെ വെള്ളം ചേര്‍ത്തെങ്കിലും ഒന്നു നന്നാക്കാന്‍ നോക്കും- ഒരു പ്രസ്താവനയുടെ സന്ദര്‍ഭങ്ങളെ അവഗണിക്കുകയാണെങ്കില്‍ തികച്ചും വിപരീത ദിശയിലേക്കു മാറ്റിമറിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല-
ഉദാഹരണത്തിന്നു തന്നെ വേടയാടുവാന്‍ വരുന്ന ജൂതെരില്‍ നിന്നും രക്ഷക്കായി വാളെടുക്കുവാന്‍ യെശുക്രിസ്തു ആവശ്യപ്പെടുന്നുണ്ട്- ഇത് കാണിച്ചു യേശുക്രിസ്തു വെട്ടിക്കൊല്ലുവാന്‍ പഠിപ്പിച്ചു എന്നല്ലാം അറിയാത്ത ആളുകള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും- 
അപ്പോഴാണ്‌ എന്താണ്‌ യുക്തി വാദം എന്ന തലക്കെട്ടോടു കൂടി തന്നെ ഒരു പോസ്റ്റ് യുക്തിവാദി എന്നവകാശപ്പെടുന്ന ഒരാളില്‍ നിന്നും കിട്ടുന്നത്
തുടക്കം ഇങ്ങനെ:-
യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്. യുക്തിവാദികള്‍ക്ക് എല്ലാ കാലത്തേക്കുമായി ഒരു പ്രമാണരേഖയോ ഒരാചാര്യനോ ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല.
ഇതൊരു ചക്കയല്ല-ഇത് മാങ്ങയല്ല-ഇതൊരു കുന്തമല്ല-എനിക്കു ഭ്രാന്തില്ല-എന്ന ശ്രീനിവാസന്‍ ഡയലോഗാണു പെട്ടെന്നു തോന്നിയത്-
ഇത് നമ്മള്‍ പറയുന്നതല്ലെ- യുക്തിവാദത്തിന്നു ഒരു തത്ത്വമോ ശാസ്ത്രീയതയോ ഇല്ല എന്നും പിന്നെ ഒരോരുത്തര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു സംപ്ത്രിപ്തി അടയുന്ന ഒരു കലാപരിപാടിയാണെന്നുമെല്ലാം -
തുടക്കത്തില്‍ തന്നെ ഇങ്ങിനെ ആയാലോ-
ഒരു പ്രമാണത്തിലോ ഒരു പ്രവാചകനിലോ ഒതുങ്ങി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന രീതിക്കെതിരായ ഒരു സമീപനമാണ് യുക്തിവാദം.
അപ്പോള്‍ അതാണു പ്രശ്നം-ഒരു പ്രമാണത്തില്‍ ഒതുങ്ങി ജീവിക്കുന്നത് സഹിക്കില്ല- അതു കൊണ്ടുവന്ന ആളോട് വെറുതെയല്ല ഇത്ര വിരോധം-പ്രവാചകനെ കുറിച്ചു ഒരു പ്രമാണവുമില്ലാതെ തെറിപാട്ടു പാടുന്നത് എന്റെ സമീപനത്തിന്റെ പ്രശ്നമാണ്- സമീപനം എന്റെ അവകാശമാണു-പക്ഷെ-മറ്റൊരാള്‍ക്കെതിരായെ ഞാന്‍ സമീപനമെടുക്കൂ എന്ന് ആദ്യം തന്നെ തീരുമാനമെടുത്താല്‍ പിന്നെ രക്ഷയില്ല-അയാള്‍ പറയുന്നത് കേള്‍‌ക്കാനുള്ള മനസ്സെനിക്കു നഷ്ടപ്പെടും- -കുഴപ്പമറിഞ്ഞാലല്ലെ മനസ്സിലാക്കാന്‍ കഴിയൂ-
പ്രപഞ്ചവുംമനുഷ്യസമൂഹവും തൊട്ട് എല്ലാം തന്നെ അനുസ്യൂതംമാറിക്കൊണ്ടും വികസിച്ചുകൊണ്ടും ഇരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത ഒരു വസ്തുത യുക്തിവാദികള്‍ പറഞ്ഞു എന്നത് കൊണ്ടു മാത്രം എതിര്‍ക്കേണ്ട കാര്യമല്ല- പ്രപന്ചം വികസിക്കുന്നു എന്ന കാര്യം ഖുര്‍ആന്‍ ആയിരത്തിനാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പേപറഞു പോയതാണു-(ഖുര്‍ആന്‍ -51:47)-
അതുകൊണ്ടു തന്നെ മാറ്റമില്ലാത്ത ഒരു തത്വസംഹിതയും മനുഷ്യപ്രകൃതത്തിനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് അനിവാര്യമായിട്ടുള്ളത്. മൂല്യങ്ങളും ജീവിതരീതികളും എങ്ങനെ മാറിയും മറിഞ്ഞും വരുന്നു എന്നതിനുള്ള ഉദാഹരണങ്ങളും വിശദീകരണങ്ങളും പിന്നീട് പറയാം.
ഒരു സംഗതി മുന്നെ പറഞ്ഞു എന്നത് കൊണ്ടു മാത്രം ശരിയല്ല എന്നു പറയുന്നതിലെ യുക്തി മന്സ്സിലാക്കാന്‍ പ്രയാസമുണ്ട്- ഈ കാരണങ്ങളെല്ലാം ഈ കാര്യങ്ങളെ ശരിവക്കുന്നില്ല എന്നു പറയുമ്പോള്‍ തീര്‍ച്ചയായും മനസ്സിലാവുകയും ചെയ്യും - അതിനാല്‍ പിന്നീട് പറയുന്ന കാര്യങ്ങള്‍ക്കു വേണ്ടി കാതോര്‍ക്കാം-
ഒന്നു കൂടി താഴേക്കുവായിക്കുമ്പൊളാണു യുക്തിവാദമെന്തെന്നു ശരിക്കും പഠിക്കുന്നത് യുക്തിവാദമെന്നത് ഒരു കുട്ടികഥയാണു-
അടുത്ത പോസ്റ്റ്- കാക്കയുടെ യുക്തി-ഒരു പോസ്റ്റുമോര്‍ട്ടം

Tuesday, March 3, 2009

ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!

കഴിഞ്ഞ എന്‍റെ പോസ്റ്റില്‍ യുക്തിവാദമെന്ന ജബ്ബാര്മാഷിന്റെ ബ്ളോഗില്‍ വരുന്ന ചില പോസ്റ്റുകളെ കുറിച്ചു സൂചിപ്പിച്ചിരുന്നു-അതില്‍ നമ്മുടെ യുക്തിയിലേക്കു ദൈവത്തെ കൊണ്ടു വരാനും എന്നിട്ടു തന്‍റെ തന്റെ പരിമിതിയെ ദൈവത്തിന്റെ പരിമിതി ആയി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്ന ശ്രമത്തെ കുറിച്ചും പരാമര്‍ശിച്ചിരുന്നു- അതിന്റെ കുറെ ചിത്രങ്ങള്‍ ഈ പൊസ്റ്റിലൂടെ പോയാല്‍ മനസ്സിലാക്കാം-
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. ...............
--------------------------------
..........ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
സര്‍വ്വശക്തന്‍ എന്നത് നമ്മുടെ യുക്തിയിലേക്കു കൊണ്ടുവരുമ്പോള്‍ നമ്മുടെ അളവുകോലുകള്‍ നാം കയ്യിലെടുക്കുന്നു-അളവുകോലിന്റെ പരിമിതി നമ്മുടെ യുക്തിയാണ്- സര്‍വ്വ ശക്തനല്ലെന്നു അളക്കാന്‍ നാം കൂട്ടുപിടിക്കുന്നതോ ഒന്ന് ഭാരത്തെയും-
എന്താണു ഭാരം? 
ഭാരം-ഗുരുത്വാകര്‍ഷണം ഒരു വസ്തുവില്‍ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം (ആംഗലേയം:Weight) - ഇത് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡത്തില്‍നിന്നും വിഭിന്നമാണ്‌. ഒരു വസ്തു ഭൂമിയില്‍ നിന്നും ഗുരുത്വാകര്‍ഷണം കുറഞ്ഞ ചന്ദ്രനിലെത്തുമ്പോള്‍ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.(വിക്കി)
ഒറ്റനോട്ടത്തില്‍ ഫയങ്കര ചോദ്യമെന്നു തൊന്നുമെങ്കിലും ഭാരമെന്തെന്നു വിശദീകരിക്കുന്നതോടെ സോപ്പുകുമിള പൊട്ടുന്നത് പെട്ടെന്നായിരിക്കും-
 പ്രപഞ്ചമെന്നത് പോയി ഭൂമിയുടെ പോലും വ്യത്യസ്ഥ മാധ്യമങ്ങളില്‍ സ്ഥായീഭാവമില്ലാത്ത ഒന്നിനെ ദൈവത്തോടു അളക്കാനുപയോഗിക്കുന്ന യുക്തിയെയ്-
ഈ കല്ലുകളിയില്‍ പന്ത്രണ്ടാമത്തെ മകന്‍ നാണാറത്തന്‍ ചെയ്തതു പോലെ ഉരുട്ടി താഴേക്കിടാം
ദൈവം സര്‍വ്വശക്തനാണെന്നു പറയുമ്പോള്‍ ശക്തവാന്‍ എല്ലാം ചെയ്യണമെന്നു നിയമമുണ്ടോ- ദൈവത്തിനു പല ഗുണവിശേഷങ്ങളുമുണ്ടു- ഉദാഹരണത്തിന്നു മുമ്പു സൂചിപ്പിച്ചതു പോലെ അവന്‍ ഏകനാണു-അവന്‍ ആരെയും ജനിപ്പിച്ചിട്ടില്ല- എന്തെ അവന്‍ രണ്ടാവാന്‍ കഴിയില്ലെ-കുട്ടികളുണ്ടാക്കാന്‍ ശക്തിയില്ലേ- എന്നെല്ലാം വാദിക്കാം- അതവന്റെ ഗുണവിശേഷങ്ങള്‍ക്കെതിരായതിനാല്‍ അവന്‍ സ്വീകരിക്കില്ല എന്നതാണുത്തരം
ഈ ബ്ളോഗില്‍ തന്നെ നോക്കുക- മറ്റുള്ളവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചിലര്‍ പ്രകോപിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നു- മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല- അതവരുടെ ഉത്കൃഷ്ടത എന്നല്ലാതെ കഴിവില്ലായ്മ അല്ലല്ലോ
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അപ്പപ്പോള്‍ ഉത്തരം കൊടുക്കുന്ന ദൈവമെല്ലാം പൂര്‍ണ്ണനിഷേധിയല്ലാത്തയുക്തിവാദിയുടെ ദൈവമാണു-ആ ദൈവത്തെ നിങള്‍ പൂജിച്ചു കൊള്ളുക- ഉത്തരം കിട്ടാതിരിക്കില്ലായിരിക്കും
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ  ചെയ്യണമെങ്കില്‍ അതിനൊരു ദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
ഒരു ബാലചന്ദ്രമേനോന്‍ സ്റ്റൈല്-തിരക്കഥ മുതല്‍ സംവിധാനം വരെ ഒറ്റക്ക്-
ആദ്യം ദൈവത്തെ ഒരു മനുഷ്യനാക്കി-എന്നിട്ടു മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ മുഴുവന്‍ പടച്ചോനില്‍ കെട്ടിവച്ചു പിന്നെ അങിനെ ഒന്നുമാവില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു-ഇനി മറ്റുള്ളവര്‍ അതൊക്കെ അങ്ങണ്ടു വിഴുങുക-
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
എന്താണു കാലം-നമ്മള്‍ക്കൊതുങ്ങന്നത് ത്രിമാന കാലങ്ങളാണ്- ഭൂതം,വര്ത്തമാനം,ഭാവി എന്നിവ-കാരണം പ്രപന്ചത്തിന്റെ തുടക്കം മുതലാണു സമയം എന്ന പ്രതിഭാസവുമുണ്ടാവുന്നത്-സ്ഥലം എന്ന ത്രിമാനഭുജത്തിലേക്കു നാലാമത്തെ മാനമായ സമയവും ചേരുമ്പോളേ പ്രാപന്ചികമെന്നതാവുകയുള്ളൂ- ഇത് ഭൌതിക ശാസ്ത്രം- 
ദൈവത്തിന്റെ അറിവ് ത്രിമാനമെന്നത് ആര്‍ പറഞു-ഉത്തരം - നമുക്കത്രയേ പറയാനറിയൂ- ദൈവത്തിന്റെ അറിവിനെ കുറിച്ചും പരിപൂര്‍ണ്ണതയെ കുറിച്ചുമെല്ലാം മുഴുവന്‍ മനസ്സിലായലെ വിശ്വസിക്കുകയുള്ളൂ എന്നു വാശി പിടിച്ചു കാര്യമില്ല- നടക്കുന്ന കാര്യമല്ലല്ലോ-
പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
എഴുത്തും രേഖപ്പെടുത്തലുമെല്ലാം പെന്‍സിലും പേപ്പറും ഒക്കെ മനസ്സില്‍ കാണുന്നത് കൊണ്ടുള്ള ചെറിയ പ്രശ്നങള്‍-ഒരു DNA- യില്‍ രേഖപ്പെടുത്തുന്നത് നാല്പത് Britanica Encyclopedia-യില്‍ കൊള്ളാവുന്ന വിവരങ്ങളെന്നറിയുമ്പോള്‍ ഇതെല്ലാം എത്ര ചെറിയ പരിപാടി- ഇനിയെത്ര കണ്ടു പിടിക്കാനിരിക്കുന്നു-
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു തോന്നുന്നത് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ മനുഷ്യനാക്കുന്ന കുഴപ്പമാണെന്നു ബോധ്യമായാല്‍ തീരുന്ന ചെറിയ ഒരസുഖമാണ്- പേര്‌ യുക്തിവാദം-
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!.
ഇക്കാരണങ്ങളിലാണ്‌ ഇങ്ങനെ ഒരു സൃഷ്ടിപ്പിന്റെ പിന്നിലുണ്ടായിരുന്നതെന്ന്‌ ഏതായാലും പുതിയ അറിവുകളാണ്‌-പുതിയ പുതിയ വിവരങ്ങളെല്ലാം കിട്ടുന്നത്‌ നല്ല കാര്യം തന്നെ-
രസകരമായ കുറെ വാദങ്ങള്‍-ഇതെല്ലാമാണൊ ഒരാളെ യുക്തിവാദി ആക്കേണ്ടത്‌- പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അസാന്മാര്‍ഗ്ഗികമായ കൈകടത്തലുകളായിരിക്കും മിക്കവാറും പിന്നീട്‌ വരുന്ന തലമുറകള്‍ അനുഭവിക്കുന്ന മിക്ക ജന്മ വൈകല്യങ്ങള്‍ക്കും കാരണമെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌-ഇതിനെ ക്കുറിച്ചാണു കാര്യകാരണ ബന്ധങ്ങള്‍ക്കനുസൃതമായ സാമൂഹികഘടന എന്നു ഞാന്‍ മുന്നേയുള്ള ഒരു പോസ്റ്റില്‍ വിശദീകരിച്ചത്‌- 
പലിശ,ചൂതാട്ടം,ഊഹകച്ചവടം തുടങ്ങി അല്ലാഹു വിരോധിച്ച എല്ലാ കാര്യങ്ങളും നടത്തി സാമ്പത്തിക മാന്ദ്യം വരുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത്‌ തുടങ്ങിയവര്‍ ആവണമെന്നില്ല- 
മനുഷ്യന്റെ പ്രകൃതിയുടെ മേലേയുള്ള കൈകടത്തലുകളുടെ ഉപോല്പന്നങളാണ്‌ പലപ്പോഴും ഇതേപോലെയുള്ള വികൃതികളുടെ കാരണമെന്നിരിക്കെ നമ്മള്‍ കൊയ്യുന്നത് വിതക്കുന്നതും കൂടിയാവുന്നെന്നു മാത്രം-
നാട്ടിലായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം തമിഴന്മാരെ പണിക്കു കിട്ടാനില്ലയിരുന്നു- അന്യേഷിച്ചപ്പോള്‍ അറിഞ്ഞത് തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ജലസാനിധ്യം കൂടുതല്‍ അനുഭവപ്പെടുന്നു എന്നാണു-അതിനാല്‍ അവര്‍ക്കു അവിടെതന്നെ പണിയുണ്ട്-സുനാമിയുടെ മറ്റൊരു മുഖം- മൂന്നു ലക്ഷം പേരുടെ മരണം വലിയ ഒരു ദുരന്തം തന്നെ-എന്നാല്‍ അതു തന്നെ മുപ്പതു ലക്ഷം പേരുടെ തീറ്റക്കും കാരണമാവുന്നു-
കടലെല്ലാം തൂര്‍ത്തു പുതിയ ടൌണ്‍ഷിപ്-സന്തുലിതാവസ്ത തെറ്റിക്കുമ്പോള്‍ പുതിയ സമതുലിതാവസ്ഥ തേടുന്ന ഭൂമി- എന്നിട്ടും കുറ്റം പടച്ചവന്ന്-
ഇങ്ങിനെ തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന കുറെ ജന്മങ്ങള്‍- തലമുറകളെ ദുരിദങ്ങളിലാക്കി സുഖിച്ചാസ്വദിച്ചു പോകുന്ന മറ്റുചിലര്‍ - ഇവര്‍ക്കു നീതി-കരുണ നല്‍കാന്‍ ,ശിക്ഷ നല്‍കാന്‍ നിങ്ങള്‍ക്കെന്തുണ്ടു മാര്ഗ്ഗം- അവിടെ ഉത്തരം പരമകാരുണ്യകന്‍ മാത്രം