Saturday, January 30, 2010

സി.കെ.ബാബുവിന്റെ പോക്കറ്റിലെ ദൈവം

ചീന്തുകളില്‍ ഞാന്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും എന്ന കുറിപ്പിനോടനുബന്ധിച്ച് നാലു പോസ്റ്റുകളാണു ബ്ലോഗുകളിലായി ചര്‍ച്ചകളെ കുറിച്ചു വന്നത്. ഒരഭിപ്രായത്തെ വുത്യസ്ത വീക്ഷണങ്ങളില്‍ ചര്‍ച്ച ചെയ്യെപ്പെടുന്നത് വളരെ ഗുണകരമായ കാര്യമാണു.
അതില്‍ സി.കെ.ബാബുവിന്റെ പോസ്റ്റിലൂടെയാണു ഞാന്‍ മുസ്ലിങ്ങളുമായി അയാള്‍ നടത്തിയെന്നവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചും അതില്‍ നടന്ന ഒരു ചര്‍ച്ചയെകുറിച്ചും കാണുന്നത്. അതിനാല്‍ തന്നെ ഒരു മറുകുറിപ്പിനു പ്രസ്ക്തിയുണ്ടെന്നു തോന്നിയതിനാലാണു ഇങ്ങിനെ ഒരു പോസ്റ്റ് ചെയ്യുന്നത്.
ബാബുവിന്റെ പോസ്റ്റിലെ വെറുപ്പ്, അഹങ്കാരം, വിദ്വേഷ്വം, തന്നെപൊക്കല്‍ എന്നിവ അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ സ്ഥിരം സ്വഭാവമായതിനാല്‍ ആറ്റികുറുക്കി ബാക്കി കിട്ടുന്ന വിഷയത്തിലേക്ക് മാത്രമാണു ഞാന്‍ ശ്രദ്ധനല്‍കുന്നത്.
വിശ്വാസികളെല്ലാം ഒരു വിവരവുമില്ലാത്ത മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ ഒന്നിനും കൊള്ളാത്ത ആളുകളാണെന്നത് ആദ്യം തന്നെ ലാബെല്‍ ചെയ്തു പട്ടം ചാര്‍ത്തി വിവരമെന്നതും ബുദ്ധിയെന്നതും തന്റെ മാത്രം കയ്യിലുണ്ടാകാന്‍ വിധിക്കപ്പെട്ട ഒരു സാധനമായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ?
പിന്നെ ആരോ പുള്ളിയെ പിടിച്ച് ശാസ്ത്രത്തിന്റെ താക്കോല്‍ ഏല്പിച്ചതായി അദ്ദേഹത്തിനൊരു മാനസിക രോഗമുണ്ട്. ശാസ്ത്രമെന്നത് തനിക്കു പറ്റാത്തവരെങ്ങാനും പറഞ്ഞ് പോയാല്‍ ആള്‍ക്ക് കുറച്ച് നൊസ്സാകും, താന്‍ പറയുന്നതും കരുതുന്നതും മാത്രമേ ശാസ്ത്രമാകാവൂ തങ്ങള്‍ക്കു മാത്രമേ ശാസ്ത്രമാകാവൂ എന്നതാണ്‍ ബാബുശാസ്ത്രം.
കൂടാതെ മതം എന്നത് -ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ്‌ പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി 'സ്വന്തം' ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന 'ദൃഷ്ടാന്തങ്ങൾ' വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ!---എന്ന ഒരസംബന്ധ പ്രസ്താവന കൂടെകൂട്ടി തങ്ങളുടെ പക്ഷത്ത് ശാസ്ത്രത്തെയാക്കാനുള്ള ഒരു അതിബുദ്ധികൂടി സമര്‍ത്ഥമായി നടത്തുന്നുണ്ട് , ഇത് പോലെയുള്ള നൂറായിരം പ്രസ്ഥാവനകള്‍ ബ്ലോഗിന്റെ വലിപ്പം കൂട്ടാനുതകും എന്നതല്ലാതെ മറ്റെന്തു ധര്‍മം ചെയ്യുന്നു.
വിഷയത്തിലേക്കു നീങ്ങുമ്പോള്‍ മൂന്നു ചോദ്യങ്ങളാണ്‍ ഈ പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്, അതിനാല്‍ ഇവിടെ അതിന്നുള്ള മറുപടികള്‍ ആ ക്രമത്തില്‍ തന്നെ നല്‍കുന്നു.
1.ചോദ്യം ( അരിച്ചെടുത്തത് )
സൃഷ്ടാവു പൂര്‍ണ്ണനാണെങ്കില്‍ എങ്ങിനെ അല്ലെങ്കില്‍ എന്തിനു അപൂര്‍ണ്ണങ്ങളായ സൃഷ്ടികളെ സൃഷ്ടിക്കുന്നു. ഇത് സൃഷ്ടാവ് പൂര്‍ണ്ണനല്ല എന്നതിന്റെ തെളിവല്ലെ?
ഉത്തരം-
സൃഷ്ടാവിനോളം പൂര്‍ണ്ണതയിലേ സൃഷ്ടി നടത്താവൂ അല്ലെങ്കില്‍ ഉണ്ടാക്കുന്ന ആളെപോലെ പൂര്‍‌ണ്ണ്മായരീതിയില്‍ ഉണ്ടാക്കിയതാവും എന്നതിനു എന്താണു തെളിവ്? ശില്‍‌പിയെ പോലെ ഒരു ശില്പമെന്നതുണ്ടായിട്ടുണ്ടോ? ഈ വാദം ശരിയാവണമെങ്കില്‍ ഇനി ശില്‍‌പങ്ങള്‍ക്കെല്ലാം ജീവനും നല്‍കാന്‍ ശില്‍‌പി ബാധ്യസ്ഥനാകില്ലെ?
പിതാവ് മക്കള്‍ പ്രയോഗമെല്ലാം ബാബുവുന്റെ പഴയ നൊസ്റ്റാളജിയില്‍ നിന്നു വരുന്ന വാക്കുകളാണ്. കൃസ്തുമതത്തോട് സം‌വദിക്കുന്ന അതെ അളവുകോലില്‍ മറ്റുള്ളവരോട് സം‌വദിക്കുന്നത് മറ്റുള്ളവരെ കുറിച്ചുള്ള അജ്ഞതയാണു സൂചിപ്പിക്കുന്നത്. ഒരു വിഭാഗത്തോട് സം‌വദിക്കുമ്പോള്‍ എന്താണ്‍ അവരുടെ ആ വിഷയത്തിലുള്ള കാഴ്ച്ചപ്പാടെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും എന്നാണു ഈ യുക്തിവാദികള്‍ പഠിക്കുക.
2.ചോദ്യം-
'പ്രപഞ്ചനാഥൻ' എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം 'പ്രപഞ്ചം' എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം, വേണ്ടേ?നമ്മുടെ' പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല.
ഉത്തരം-
പ്രപഞ്ചനാഥന് പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാ അറിവും വേണമെന്നതായിരുന്നു വാദമെങ്കില്‍ അതില്‍ യുക്തിയുണ്ടാകുമായിരുന്നു.
ഞാനെന്റെ കുടുമ്പനാഥനാണെന്നു പറയുമ്പോള്‍ എന്റെ മക്കള്‍ക്ക് കുടുമ്പത്തിലെ ചിലവുകളും മറ്റു പ്രയാസങ്ങളെ കുറിച്ചെല്ലാം എന്നെപ്പോലെ അറിയണമെന്നോ?
കുടുമ്പത്തിന്റെ നാഥനെന്ന നിലക്ക് അതറിയേണ്ട ബാധ്യതയും ആവശ്യവും എനിക്കല്ലെ വരുന്നുള്ളൂ, അതറിയില്ല എന്നതിനാല്‍ എന്റെ മകന്‍ എന്നെ കുടുമ്പനാഥനായി കാണാന്‍ പാടില്ല എന്നോ?
ഇത്രയും വിശാലമായ പ്രപഞ്ചങ്ങലിലെ ഒരു ചെറിയ മൂലയിലിരുന്ന് ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതുമെല്ലാം അങ്ങോട്ട് തനിയെത്തനിയെ ഉണ്ടായി എന്നും ആ വിവരമെല്ലാം എന്റെ ബുദ്ധിക്കനുസരിച്ച് മാത്രമെ ആകാവൂ എന്നു കരുതുന്നതിനെ യുക്തിയായി കരുതുന്നതിന്റെ പൊട്ടത്തരം തന്നെയാണു ചോദ്യം ചെയ്യപ്പെടുന്നത്.
ഇത്രയുമൊക്കെ സമ്മതിച്ച സ്ഥിതിക്ക് അത്രക്കൊന്നും മനസ്സിലാക്കാനോ എന്റെ അറിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ എനിക്കറിയില്ലേ എന്നെങ്കിലും ഉള്‍കൊള്ളാനുള്ള കോമണ്‍സെന്‍സ് ഉണ്ടാകുന്നതില്‍ വിരോധമുണ്ടോ? ഇത്ര വിശാലമായ ഈ പ്രപഞ്ചങ്ങള്‍ക്ക് ഒരു നിയന്ത്രകന്‍ ഉണ്ട് എന്നു വിശ്വസിക്കുന്നത് അബദ്ധമാണെങ്കില്‍ ഇല്ല എന്നു വിശ്വസിക്കുന്നതിന്റെ യുക്തി എന്താണു?
3.ചോദ്യം-
ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ഉത്തരം-
മുസ്ലിങ്ങളും കൃസ്ത്യാനികളും തമ്മിലാണോ ദൈവത്തെ കുറിച്ചിവിടെ ചര്‍ച്ച നടത്തുന്നത്? ഇത് പശുവിനെ കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞപ്പോള്‍ അത് കെട്ടിയ തെങ്ങിനെ കുറിച്ചു ഉപന്യാസമെഴുതിയ കുട്ടികഥയായല്ലോ? വിവരക്കേടിനു കയ്യും കാലും വച്ചാല്‍ യുക്തിവാദി ആകുമോ? ബൈബിളിലെ ദൈവ സങ്കല്പവും ഖുര്‍‌ആനിലെ ദൈവ സങ്കല്പവും ഒത്ത് പോകുന്നില്ല. ബൈബിളില്‍ പരിചയപ്പെടുത്തുന്ന യഹോവയുടെ ഗുണങ്ങള്‍ ഇസ്ലാമിലെ അല്ലാഹു എന്നതുമായി യോജിക്കാത്ത പല ഭാഗങ്ങളും മുസ്ലിം കൃസ്ത്യന്‍ സം‌വാദങ്ങളിലെ വിഷയമായിരിക്കെ, ബാബുവിന്നറിയുന്നത് ബാബു ചോദിച്ചിരിക്കും അല്ലെ?!!!
ആദ്യം ചോദ്യമെങ്കിലും പഠിക്കു- എന്നിട്ടാകാം വിളമ്പല്‍-
ഇനി ഈ വിഷയത്തിനു മറൂപടി പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാതെ മറ്റു പുതിയ ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമായിരിക്കും പുറത്തെടുക്കുന്നത് - കമെന്റില്‍ നടന്ന ചര്‍ച്ച അതിനുള്ള ഒരു തെളിവു മാത്രം-

Saturday, January 23, 2010

കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു...!

ജബ്ബാറിന്റെ കുര്‍‌ആന്‍ വിമര്‍ശനമെന്ന ബ്ലോഗില്‍ ഖുര്‍‌ആനിലെ പ്രപഞ്ചശാസ്ത്രത്തെ കുറിച്ചുള്ള സൂക്തങ്ങളിലെ അശാസ്ത്രീയ പരാമര്‍ശങ്ങളെന്ന സൂചനയുമായി ഒരു നെടുങ്കന്‍ പോസ്റ്റ് വന്നിരുന്നു,
Saturday, May 2, 2009
എല്ലാ പോസ്റ്റുകളെപ്പോലെയും ഇതു വെറുമൊരു തെറ്റിദ്ധരിപ്പിക്കലാണെന്നും ശരിയായ സൂക്തങ്ങളെന്ത് അവയുടെ നിജസ്ഥിതിയെന്ത് എന്നു വിശദീകരിച്ച് ഞാന്‍ ഒരു മറുപടി പോസ്റ്റിട്ടു.
2009, ജൂണ്‍ 12, വെള്ളിയാഴ്ച
സാധാരണ അയാള്‍ മറുപടി പറയാറില്ല, റേഡിയോ പോലെ ഒരു ഭാഗത്തു നിന്നുള്ള വെളിപാടുകളെ വരാറുള്ളൂ. പക്ഷെ സെപ്റ്റമ്പര്‍ 12 ന് ഇതിന്നു മറുപടിയായി പുതിയ ഒരു ബ്ലോഗില്‍ ഒരു മറുപടിക്കുറിപ്പ് കിട്ടി.
SATURDAY, SEPTEMBER 12, 2009
ഒരു സം‌വാദത്തിന്റെ തലത്തിലേക്ക് ഒരു വിഷയത്തെ കൊണ്ട് പോകുവാനും ശ്രദ്ധിക്കുന്ന ചിലര്‍ക്കെങ്കിലും വസ്തുതകളെ മനസ്സിലാക്കാനും കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം കാട്ടിപ്പരുത്തിക്ക് മറുപടി ഇവിടെ തുടങ്ങുന്നു എന്നായിരുന്നു തലക്കെട്ടു തന്നെ- അതിനാല്‍ എന്റെ വാദങ്ങള്‍ക്കുള്ള മറുപടിയെ ഞാന്‍ ഓരോന്നിനും നമ്പര്‍ പ്രകാരം തന്നെ സെപ്റ്റമ്പര്‍ 12 ന് തന്നെ വിശദീകരണം നല്‍കുകയുണ്ടായി.
2009, സെപ്റ്റംബര്‍ 12, ശനിയാഴ്ച
പക്ഷെ തുടങ്ങിയ മറുപടി അവിടത്തന്നെ നില്‍ക്കുകയാണ്. ഇപ്പോള്‍ നാലു മാസമായി, തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന സര്‍ഗ്ഗസം‌വാദം എന്താണു നമ്മോട് പറയുന്നത്?