Saturday, June 13, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍!

ജബ്ബാറിന്റെ പ്രപഞ്ചഘടനയും സൃഷ്ടിയും കുര്‍ ആനില്‍! എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയ ചില സംശയങ്ങള്‍ പങ്കു വക്കുക മാത്രമാണിവിടെ ചെയ്യുന്നത്, അതിനാല്‍ ഇതു വായിക്കുന്നതിനു മുമ്പ് ആ പോസ്റ്റ് ഒന്നു വായിക്കുമല്ലോ?
എന്റെ പഴയ പോസ്റ്റില്‍ യുക്തിവാദികളുടെ ഒരു സ്ഥിരം പരിപാടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതായത് ഉത്തരം പറയാനുള്ള ചോദ്യം സ്വയം നിര്‍മ്മിക്കുക, എന്നിട്ടാ ചോദ്യം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുക. അല്ലെങ്കില്‍ അവരുടെ മേല്‍ ആരോപിക്കുക. എന്നിട്ടെല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയതാണെന്ന് ഭാവിക്കുക. ഈ പോസ്റ്റും ഒട്ടും വ്യത്യസ്തമല്ല.
പ്രപഞ്ചം എങ്ങിനെയുണ്ടായി? സൃഷ്ടിവാദികളായ മതവിശ്വാസികള്‍ ഭൌതികവാദികള്‍ക്കു നേരെ സാധാരണ തൊടുത്തു വിടാറുള്ള ഒരു പഴയ ചോദ്യമാണിത്. പ്രപഞ്ചത്തിന്റെ സൃഷ്ടി സ്ഥിതി സംഹാരാദി കാര്യങ്ങളെക്കുറിച്ചും സ്രഷ്ടാവായ ഈശ്വരനെക്കുറിച്ചുമൊക്കെ വളരെ ആധികാരികമായ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന നാട്യവുമായാണ് ഇക്കൂട്ടരുടെ വരവ്.
എന്ന പ്രസ്ഥാവനയുമായാണ് ജബ്ബാറിന്റെ തുടക്കം. പ്രപഞ്ചത്തിന്റെ സൃഷ്ടിപ്പിനെ കുറിച്ച് ആധികാരികമായ എല്ലാ അറിവും തങ്ങളുടെ പക്കലുണ്ടെന്ന് ഏത് മതവാദിയാണാവോ അവകാശപെട്ടത്, ദൈവം സൃഷ്ടിച്ചു എന്നതിന്നപ്പുറം, മതഗ്രന്ഥങ്ങളില്‍ തന്ന ചില സൂചനകള്‍ക്ക പ്പുറം ഒരു മതവാദിയും ഒരവകാശവും ഉന്നയിച്ചതായി അറിവില്ല. പിന്നെ ചില ശാസ്ത്ര സൂചനകള്‍ മതഗ്രന്ഥവുമായി ഒത്തു വരുമ്പോള്‍ സ്വാഭാവികമായ ഒരു പ്രതികരണമുണ്ടാവുന്നതിന്നപ്പുറം എല്ലാ കാര്യങ്ങളും ഇതില്‍ നോക്കി പഠിച്ചാല്‍ മതി, എന്തിനാ കോസ്മോളജിയും കോസ്മോഗമിയുമെന്നല്ലാം എന്ന് ഒരു മത വക്താവും പറഞ്ഞതെന്റെ അറിവിലില്ല.
ഇതൊരു സ്ഥിരം പരിപാടിയാണ്. അരോപണങ്ങള്‍ കെട്ടിയുണ്ടാക്കുക, ജബ്ബാറാകട്ടെ അതിലെ ഒരു ജീനിയസ്സും, ചിലതെല്ലാം വെള്ളം കൂട്ടാതെ പിടിക്കപ്പെടുമെങ്കിലും.
ജബ്ബാറിന്റെ പോസ്റ്റിലെ ആദ്യത്തെ മൂന്നു പാരഗ്രാഫുകള്‍ ശാസ്ത്രത്തെ കുറിച്ചാണ്. മാഷ് ശാസ്ത്രം പറഞ്ഞാല്‍ അബദ്ധവും പുറത്തുചാടും, അതെന്താണാവോ?
ബ്ലോഗ് അക്കാദമി ശാസ്ത്രബോധത്തിലൂന്നിയതും,ചരിത്രത്തിന്റെ പിന്‍ബലത്തോടുകൂടിയതുമായ ധാരാളം ലേഖനങ്ങളിലൂടെയും, പുസ്തകങ്ങളിലൂടെയും നമ്മുടെ ഇരുളടഞ്ഞ സമൂഹത്തിന് സ്വതന്ത്ര ചിന്തയുടെ
വെളിച്ചം നല്‍കുന്ന ഒരു സാമൂഹ്യപ്രവര്‍ത്തകനാണ് ജബ്ബാര്‍മാഷ്.
എന്നെല്ലാം എഴുതുന്നത് വായിക്കുമ്പോള്‍ കോള്‍മയിര്‍ കൊള്ളാമെങ്കിലും ശാസ്ത്രം പുള്ളി പറഞ്ഞാല്‍ അബദ്ധം കൂടെക്കൂടും.
മാഷ് സ്കൂളില്‍ എന്താണാവോ പഠിപ്പിക്കുന്നത്, ശാസ്ത്രമൊന്നുമാവാതിരിക്കട്ടെ. വല്ല ഹിന്ദിയോ മലയാളം രണ്ടോ ഒക്കെ ആയാല്‍ കുട്ടികള്‍ക്ക് നന്ന്, എല്ലാവര്‍ക്കും ബ്ലോഗ് അക്കാദമി ആവാനൊക്കില്ലല്ലോ?
കഴിഞ്ഞ ചില പോസ്റ്റുകളില്‍ കല്ലും കട്ടയും കളിച്ചതും അത് താഴെ വീണപ്പോള്‍ മനശ്ശാസ്ത്രജ്ഞനായതുമെല്ലാം അവിടെ മുതല്‍ ആളുകളെ ക്രിമിനലാക്കാന്‍ തുടങ്ങിയതുമെല്ലാം എല്ലാവര്‍ക്കും പകല്‍‌വെളിച്ചമാണല്ലോ.
ഈ പോസ്റ്റില്‍ ആകെ മൂന്നു പാരഗ്രാഫെ ശാസ്ത്രബോധം പുറത്തു വരുന്നുള്ളൂ, നഞെന്തിനാ നാനാഴി?
പ്രപഞ്ചമുണ്ടായിരുന്നില്ല എന്ന അയുക്തികമായ [തെളിവില്ലാത്ത] നിഗമനത്തില്‍നിന്നാണ്, ഇതെല്ലാം ആരുണ്ടാക്കി? എന്ന ചോദ്യം തന്നെ ഉടലെടുക്കുന്നത്. എന്നുമുണ്ടായിരുന്ന പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവിനെ അന്യേഷിക്കേണ്ട കാര്യമില്ലല്ലോ.
ഇത് കേട്ടാല്‍ സക്ഷാല്‍ ഐന്‍സ്റ്റിന്‍ ഞെട്ടുമല്ലോ. തന്റെ പഴയ സിദ്ധാന്തത്തിനു ഇപ്പോഴും ഫാന്‍സ് അസോസിയേഷനോ? പ്രപഞ്ചത്തിന്റെ സ്ഥായീഭാവമെല്ലാം എന്നൊ മണ്ണടിഞ്ഞതാണു മാഷെ(?). ഒന്നുമില്ലെങ്കില്‍ അവസാനം ഫ്രാന്‍സിന്റെയും സൈപ്രസ്സ്ന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ എണ്ണായിരത്തോളം ശാസ്ത്രജ്ഞരിരുന്നു ഒരു ഗുഹയുണ്ടാക്കി കുറെ ദിവസം മെനക്കെട്ടെതെന്തിനായിരുന്നു എന്ന പത്രറിപ്പോര്‍ട്ടെങ്കിലും ഈ മുസ്ലിം വിരുദ്ധസൈറ്റുകള്‍ കോപി ചെയ്ത് മലയാളമാക്കുന്നതിന്നിടക്കു ഒന്നു വായിച്ചുകൂടാമായിരുന്നില്ലെ?
ജീവിക്കുക, മരി‍ക്കുക എന്നത് മനുഷ്യന്റെ ജീവിതാനുഭവത്തിലെ ഘട്ടങ്ങളാകയാല്‍ സകലതും അപ്രകാരം തന്നെയായിരിക്കാം എന്നവന്‍ ഊഹിച്ചു. അത് മനുഷ്യന്റെ ബുദ്ധിപരമായ പരിമിതിയെയാണു കാണിക്കുന്നത്. ശുദ്ധമായ ശൂന്യത അഥവാ ഒന്നുമില്ലായ്മയുടെ അനന്തത എന്ന സങ്കല്‍പ്പം മനുഷ്യ യുക്തിക്കുള്‍ക്കൊള്ളാനാവാത്തതാണെന്ന് മതഗ്രന്ഥങ്ങളിലെ സൃഷ്ടികഥനം തന്നെ തെളിയിക്കുന്നുണ്ട്.
എന്റമ്മോ!!! യുക്തിയുടെ വെള്ളിവെളിച്ചം ഇങ്ങനെ പ്രകാശം പരത്തിയാലോ. സഹിക്കുക തന്നെ. ഇയാള്‍ക്കു ശാസ്ത്രവുമറിയില്ല, മത ഗ്രന്ഥവുമറിയില്ല എന്നു പറയുമ്പോള്‍ ദ്യേഷ്യം കൊണ്ട് പറയുകയാണെന്നൊന്നും ദയവു ചെയ്ത് തോന്നരുത്, ഇതിലും കുറച്ചു പറയാനറിയാഞ്ഞിട്ടാ, എന്റെ ഭാഷയുടെ പരിമതിയാണ്. അത് വിട്ടുകള. ശരിയാക്കാന്‍ പറ്റുന്നതിനേ ശരിയാക്കാന്‍ കഴിയൂ.
അപ്പൊള്‍ നമുക്ക് ശാസ്ത്രം പ്രപഞ്ചസൃഷ്ടിയെ കുറിച്ചെന്തു പറയുന്നു എന്നൊന്നു വിശകലനം ചെയ്യാം. മതഗ്രന്ഥം എന്തു സൂചിപ്പിക്കുന്നു എന്നു പറയുന്നതിനു മുമ്പ് ഈ പ്രപഞ്ചത്തെ കുറിച്ച് നമുക്കെന്തറിയാം എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.
തുടങ്ങുന്നതിനു മുമ്പ് ചില കാര്യങ്ങള്‍
എല്ലാവര്‍ക്കും മനസ്സിലാകുന്ന രീതിയില്‍ വളരെ ലളിതമായിട്ടാണു ഞാന്‍ വരുന്ന പോസ്റ്റുകള്‍ എഴുതുവാന്‍ ഉദ്ദേശിക്കുന്നത്, പക്ഷെ പ്രപഞ്ചശാസ്ത്രവും പ്രപഞ്ചോല്‍പത്തിശാസ്ത്രമെന്നതും ഒരു പരിധി വരെ മാത്രമെ ലളിതമാവുകയുള്ളൂ, അതെന്റെ ഭാഷയുടെ പരിമിതിയാണ്. പിന്നെ എന്റെ അറിവും തുലോം കുറവാണ്. എന്നാലും അറിവിന്റെയും അത് നിങ്ങളിലേക്കെത്തിക്കാനുള്ള എന്റെ കഴിവിവിന്റെയും ഇടയിലെ ഈ സംരംഭത്തിനു നിങ്ങളുടെ പ്രാര്‍ത്ഥന പ്രതീക്ഷിച്ചു കൊള്ളുന്നു.

13 comments:

Shihab Mogral said...

തുടരുക..

ചെറിയപാലം said...

എല്ലാ ആശംസകളും,

പ്രാർത്ഥനയോടെ...

രിയാസ് അഹമദ് / riyaz ahamed said...

The idea that space and time may form a closed surface without boundary also has profound implications for the role of God in the affairs of the universe. With the success of scientific theories in describing events, most people have come to believe that God allows the universe to evolve according to a set of laws and does not intervene in the universe to break these laws. However, the laws do not tell us what the universe should have looked like when it started -- it would still be up to God to wind up the clockwork and choose how to start it off. So long as the universe had a beginning, we could suppose it had a creator. But if the universe is really completely self-contained, having no boundary or edge, it would have neither beginning nor end: it would simply be. What place, then, for a creator?

[Stephen Hawking, A Brief History of Time (New York: Bantam, 1988), p. 140-41.]

Manoj മനോജ് said...

"എല്ലാ കാര്യങ്ങളും ഇതില്‍ നോക്കി പഠിച്ചാല്‍ മതി, എന്തിനാ കോസ്മോളജിയും കോസ്മോഗമിയുമെന്നല്ലാം എന്ന് ഒരു മത വക്താവും പറഞ്ഞതെന്റെ അറിവിലില്ല"
ഇതിനുള്ള മറുപടി താങ്കളുടെ തന്നെ അടുത്ത വരികളിലുണ്ട്
“ഒന്നുമില്ലെങ്കില്‍ അവസാനം ഫ്രാന്‍സിന്റെയും സൈപ്രസ്സ്ന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ എണ്ണായിരത്തോളം ശാസ്ത്രജ്ഞരിരുന്നു ഒരു ഗുഹയുണ്ടാക്കി കുറെ ദിവസം മെനക്കെട്ടെതെന്തിനായിരുന്നു എന്ന പത്രറിപ്പോര്‍ട്ടെങ്കിലും ഈ മുസ്ലിം വിരുദ്ധസൈറ്റുകള്‍ കോപി ചെയ്ത് മലയാളമാക്കുന്നതിന്നിടക്കു ഒന്നു വായിച്ചുകൂടാമായിരുന്നില്ലെ?“
താങ്കള്‍ക്കും “ഒന്നു വായിച്ചുകൂടാമായിരുന്നില്ലെ“ അമേരിക്കയിലെ “ചില സ്റ്റേറ്റുകളില്‍” സംഭവിച്ച് കൊണ്ടിരിക്കുന്നത്. പ്രപഞ്ച ഉല്‍പ്പത്തിയെ പറ്റി ഡാര്‍വിനസമല്ല ഒരു മത ഗ്രന്ഥമാണ് പഠിപ്പിക്കേണ്ടതെന്നാണ് അവരുടെ പിടിവാശി...

Anonymous said...

ഈ പ്രപഞ്ചത്തെ കുറിച്ച് നമുക്കെന്തറിയാം എന്ന് വിശകലനം ചെയ്യേണ്ടിയിരിക്കുന്നു.

അതിനുള്ള കാലിബര്‍ ഒന്നും കാട്ടിപ്പരുത്തിയ്ക്കുണ്ടെന്നു പോസ്റ്റുകളും കമന്റുകളും വായിച്ച അനുബവത്തീല്‍ നിന്ന് തോന്നണില്ല. എന്തായാലും ശ്രമി. :)

പള്ളിക്കുളം.. said...

വഴിതെളിക്കുക..
പിറകേ ഉണ്ട്..

Anonymous said...

അതെ എല്ലാരും കൂടെ എന്തിനാ ജബ്ബാര്‍ മാഷിന്റെ നെഞ്ചത്ത് കേറണേന്നു മനസിലകുന്നില്ല...

അദ്ദേഹം അദ്ദേഹത്തിന്റെ അറിവിന്റെ പരിമിതികളിലും അതു മറചു വെക്കാതെയും ലേഖനങ്ങള്‍ എഴുതുന്നു ...

എല്ലാരും പോസ്റ്റ് ഇടുന്നു ജബ്ബാര്‍ മാഷിനു മറുപടി എന്നും പറഞ്ഞു.. അദ്ദേഹം ഒന്നും മിണ്ടാത്തപ്പൊ , അയ്യെ തോറ്റെ തോറ്റെ എന്നു പറഞ്ഞു കൂവാന്‍ കൊറെ പേരും .. ഇങ്ങക്കൊന്നും സ്വന്തമായി പോസ്റ്റാന്‍ ഒന്നും ഇല്ലെ ??

അന്നാല്‍ പാവം സി കെ മാഷ് ഒരു പോസ്റ്റ് (http://mutiyans-1.blogspot.com/2009/05/blog-post_21.html)ഇട്ടു .. അതിനു ബാകി പറയാന്‍ ദൈവത്തിന്റെ സൊന്തം മക്കളായ ഈ "ജ്ഞാനികളെ" ആരെയും കണ്ടും ഇല്ല .. എന്തരൊ എന്തൊ ... നിരായുധരുടെ അടുത്ത് നെഞ്ചും വിരിചു നിക്കാനെ അറിയത്തൊള്ളൊ??

ഈ കമ്മെന്റ് നീക്കപെടും എന്ന ഉറപ്പൊടെ...

കാട്ടിപ്പരുത്തി said...

Riyas-
What else i have to expect from Stephen Hawking,I know that he is not only the best scientist in nuclear physics but also the best critics of creation theory, I respect his works on nuclear physics, but not as an athiest.

ഷിഹാബ്
ചെറിയപാലം
പള്ളിക്കുളം

നന്ദി

മനോജ്-
പ്രപഞ്ചൌത്പത്തിയെ പറ്റി ഡാര്‍വിനിസമെന്താണു പറയുന്നത്?
അമെരികയിലെ വാര്‍ത്തയൊന്നും കൊച്ചു കേരളത്തില്‍ വലിയ ചര്‍ച്ചയില്‍ വരുന്നില്ലന്നെ. എവിടെയെങ്കിലും എന്തെങ്കിലുമൊക്കെ ഉണ്ടായത് പോലെയാണൊ പ്രപഞ്ചൌത്പത്തി കണ്ടെത്തുവാന്‍ നടത്തിയ പരീക്ഷണങ്ങള്‍?
നല്ല നിഗമനം!!!

അഞാത-
കാലിബറുണ്ടാട്ടൊന്നുമല്ലടൊ -
എന്റെ ബ്ലോഗ്- ആര്‍ക്കും കാശു കൊടുക്കണ്ടല്ലോ-
വിവരം പ്രദര്‍ശിപ്പിക്കാന്‍,
എങ്ങിനെ മനസ്സിലായി?

Manoj മനോജ് said...

ഞാന്‍ എഴുതിയ കമന്റില്‍ "പ്രപഞ്ച ഉല്‍പ്പത്തിയെ പറ്റി ഡാര്‍വിനസമല്ല ഒരു മത ഗ്രന്ഥമാണ് പഠിപ്പിക്കേണ്ടതെന്നാണ് അവരുടെ പിടിവാശി..." ഒരു വരി ഇടയ്ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.

ഡാര്‍വിനസമല്ല ഒരു മത ഗ്രന്ഥമാണ് പഠിപ്പിക്കേണ്ടതെന്നാണ് അവരുടെ പിടിവാശി... പ്രപഞ്ച ഉല്‍പ്പത്തിയെ പറ്റി പഠിക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എല്‍.എച്ച്.എസ്സി. പരീക്ഷണം.

(പുതിയ കൂട്ടിചേര്‍ക്കല്‍) എന്നാല്‍ ചില സാങ്കേതിക കാരണങ്ങളാല്‍ എല്‍.എച്ച്.എസ്സി. പരീക്ഷണം നീട്ടി വെയ്ക്കപ്പെട്ടു. എന്നാല്‍ ഇതിനിടയില്‍ ഈ അടുത്ത് അമേരിക്കയിലെ ന്യൂക്ലിയാര്‍ ശസ്ത്രജ്ഞര്‍ ചില കണങ്ങള്‍ കണ്ടെത്തിയിരിക്കുന്നത് എല്‍.എച്ച്.എസ്സി. വിജയകരമായി തീരുമെന്നതിനെ അടിവരയിടുന്നു.

എന്റെ ഒരു ചോദ്യം ദൈവത്തിന് മുന്‍പ് എന്ത് ഉണ്ടായിരുന്നു എന്നാണ്. ഈ ദൈവം എങ്ങിനെ ഉണ്ടായി? അതിന് ഒരുത്തരം നല്‍കുവാന്‍ കഴിയുമോ?

കാട്ടിപ്പരുത്തി said...

മനോജ്:
ഡാര്‍വനിസം പ്രപഞ്ച‌ഉല്‍‌പത്തിയെ കുറിച്ചൊന്നും വിശദീകരിക്കുന്നില്ല, ഡാര്‍വിന്‍ പരിണാമ ശാസ്ത്രജ്ഞനാണ്. ജീവശാസ്ത്രകാരനെ ഭൌതിക ശാസ്ത്രഞനാക്കരുത്.

എന്റെ ഒരു ചോദ്യം ദൈവത്തിന് മുന്‍പ് എന്ത് ഉണ്ടായിരുന്നു എന്നാണ്. ഈ ദൈവം എങ്ങിനെ ഉണ്ടായി? അതിന് ഒരുത്തരം നല്‍കുവാന്‍ കഴിയുമോ?

ദൈവത്തിനു ചില വിശേഷണങ്ങളുണ്ട്- അതില്‍ പ്രധാനമായത് ദൈവം ഉണ്ടായവനല്ല, ഇല്ലാതാവുന്നതുമല്ല, എന്നെന്നും നിലനില്‍ക്കുന്നവനാണ് എന്നതാണ്.
ഉണ്ടായ ഒന്നിനേ എങ്ങിനെ എന്ന ചോദ്യത്തിനു പ്രസക്തിയുള്ളൂ. ഉണ്ടാക്കിയ ഒന്നിനെ ദൈവം എന്നു ഞങ്ങള്‍ മുസ്ലിങ്ങള്‍ വിശേഷിപ്പിക്കില്ല. എപ്പോള്‍ എങ്ങിനെ ഉണ്ടായി എന്നു വിശദീകരിക്കുന്നുവോ, അത് ദൈവം എന്ന വിശദീകരണത്തില്‍ നിന്നു പുറത്ത് പോകും.

രണ്ട്- മുമ്പ് എന്നത് സമയ ബന്ധിതമാണ്. സമയമാകട്ടെ പ്രാപഞ്ചികവും. മുമ്പെന്ന അന്വേഷണം പോലും നമ്മുടെ പ്രാപഞ്ചികമായ മനസ്സിന്റെ പരിമിതിയാണ്.

കാട്ടിപ്പരുത്തി said...

സ്വന്തം പേരുപോലും പറയാന്‍ വെളിവാക്കാന്‍ കഴിയാത്ത പ്രിയ അഞാത-
ഒന്നാമതായി മാഷിനെ ഇങ്ങനെ കൊച്ചാക്കരുത്.അദ്ദേഹം തന്റെ സംഘടനയുടെ സംസ്ഥാന നേതാവാണ്.

ആര്‍ക്കു മറുപറ്റി കൊടുക്കനമെന്നല്ലാം ഇയാള്‍ പറയുന്നതിനനുസരിച്ച് ചെയ്യാന്‍ ഞാന്‍ നിങ്ങളുടെ സെക്രെട്ടറി ആകേണ്ടെ?

പിന്നെ വിഷയ ബന്ധിതമല്ലാത്ത കമെന്റുകള്‍ പ്രസിദ്ധീകരിക്കില്ല, അതാണ് ആദ്യം പ്രസിദ്ധീകരിക്കാഞ്ഞത്.
വിഷയവുമായി ബന്ധമുള്ള ഒരു വിമര്‍ശനഗ്ങളെയും നിരാകരിക്കുകയുമില്ല.

Manoj മനോജ് said...

“ജീവശാസ്ത്രകാരനെ ഭൌതിക ശാസ്ത്രഞനാക്കരുത്.“
അമേരിക്കയില്‍ നടക്കുന്ന മതാന്ധതയുടെ ഉദാഹരണമാണ് ഞാന്‍ ചൂണ്ടി കാട്ടിയത്. അല്ലാതെ പ്രപഞ്ചൌല്‍പ്പത്തിയെ കുറിച്ചല്ല ഡാര്‍വിന്‍ വഴി ഉദ്ദേശിച്ചത്.

പതിവ് പോലെ ഞാന്‍ എല്ലാ മതത്തെയും ഉള്‍പ്പെടുത്തികൊണ്ടാണ് പറഞ്ഞത്. എന്നാല്‍ താങ്കളുടെ മതമേതെന്ന് ഞാന്‍ നോക്കാഞ്ഞത് എന്റെ തെറ്റ് എന്ന് തോന്നുന്നു.

കാട്ടിപ്പരുത്തി said...

എല്ലാറ്റിന്റെയും കാര്യം പറയാന്‍ ഞാനാളല്ല സുഹൃത്തെ-
ഡാര്‍വനിസം പ്രപഞ്ച ഉത്പത്തിയുമായി കൂട്ടിക്കെട്ടിയത് ഞാനല്ലല്ലോ? നിങ്ങള്‍ തന്നെയല്ലെ?