എന്താണ് പ്രപഞ്ചം, എന്താണ് ഭൂമി - ഈ ചോദ്യങ്ങള്‍ മനുഷ്യചിന്തയോളം പഴക്കമുള്ള അന്യേഷണങ്ങളാണ്. തത്വശാസ്ത്ര ചര്‍ച്ചകളില്‍ ഒരിക്കലുമവസാനിക്കാത്ത വാഗ്വാദങ്ങളായിരുന്നു ഇവയുടെ ഫലം. എല്ലാ ലോക സംസ്കാര ബാക്കിപത്രങ്ങളിലും ഈ അന്യേഷണം കാണാന്‍ കഴിയുന്നു.
പ്രപഞ്ചത്തെ കുറിച്ചു നമ്മുക്കെന്തറിയാം ? പ്രപഞ്ചോല്‍പ്പത്തിയുടെ പഠനത്തിന്റെ ചരിത്രം ചികയുന്നതിന്നു മുമ്പ് ഇതിനെക്കുറിച്ചൊന്നു സൂചിപ്പിക്കുകയായിരിക്കും നല്ലത്.
പ്രകാശത്തിന്റെ സഞ്ചാരദൈര്‍ഘ്യം 1500 കോടി പ്രകാശവര്‍ഷമാണ്. പ്രകാശത്തിനു 1500 കോടി പ്രകാശവര്‍ഷമെ സഞ്ചരിക്കുവാന്‍ കഴിയൂ എന്നര്‍ത്ഥം. അതായത് 1500കോടി പ്രകാശവര്‍ഷങ്ങള്‍ക്കുപ്പുറത്തുള്ള ഒരു വസ്തു അതെത്ര പ്രകാശമുള്ളതാണെങ്കിലും അതിന്റെ പ്രകാശത്തിന്നു ഭൂമിയിലെത്തുവാന്‍ കഴിയാത്തതിനാല്‍ നമ്മെളെത്ര വലിയ ദൂരദര്‍ശിനി കണ്ടെത്തിയാലും നമുക്കൊരിക്കലും അതിനെക്കുറിച്ചറിയാന്‍ കഴിയില്ല. ഇന്ന് നാം കണ്ടെത്തിയതില്‍ വച്ച് ഏറ്റവും ദൂരമുള്ള വസ്തു കോസാറുകള്‍ എന്നറിയപ്പെടുന്നവയാണ്.
ഇതിനെ ശാസ്ത്രജ്ഞര്‍ മറികടക്കുന്നത് ഈ പ്രപഞ്ചത്തിന്റെ പ്രായം 1500 കോടി പ്രകാശവര്‍ഷമായി നിജപ്പെടുത്തുക എന്ന അടിസ്ഥാനത്തിലാണ്. ഇത് നമുക്ക് പ്രപഞ്ചത്തെ അറിയുവാന്‍ കഴിയും എന്ന ശുഭാപ്തിക്കു വേണ്ടിയാണ്. ഒരു പഠനരംഗത്ത് ഇങ്ങിനെ ഒരു നിജപ്പെടുത്തല്‍ ആവശ്യവുമാണ്.
അതോടൊപ്പം തന്നെ ഇതിന്നു താഴെയുള്ള വസ്തുക്കളാകട്ടെ എല്ലാറ്റിന്നെയും നമുക്ക് കണ്ടെത്തുവാന്‍ കഴിയുമോ? ഇല്ല. അതിന്റെ പ്രകാശത്തിന്റെ ശക്തിക്കനുസരിച്ചു മാത്രമെ നമുക്കവയെ കണ്ടെത്തുവാന്‍ കഴിയുകയും ചെയ്യുകയുള്ളൂ.
മറ്റൊരു ഭാഷയില്‍ ചെരുപ്പിനനുസരിച്ച് കാലുമുറിക്കുക എന്നതിന്നപ്പുറം നമ്മുടെ എല്ലാ അറിയാനുള്ള സംവിധാനങ്ങളും നിസ്സഹായമാണ്.
ഇതാണ് പ്രപഞ്ചത്തിന്റെ വിശാലമായ (Macro) തലമെങ്കില്‍ എന്താണ് പ്രപഞ്ചത്തിന്റെ സൂക്ഷ്മമേഖല.(micro leval).
എല്ലാ പദാര്‍ത്ഥങ്ങളുടെയും അടിസ്ഥാന ഘടകം ആറ്റങ്ങളാണ്. അണുലോകത്തെ കുറിച്ച് പഠിക്കാനുപയോഗിക്കുന്ന ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനങ്ങള്‍ എത്തി നില്‍ക്കുന്നത്, അല്ലെങ്കില്‍ അടിത്തറ തന്നെ വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച അനിശ്ചിതത്വ തത്വം വരെയാണ്. അതാകട്ടെ ചലനാത്മകമായ കണികയെ പഠിക്കുവാന്‍ കിട്ടില്ല എന്ന നിസ്സഹായവസ്ത വെളിപ്പെടുത്തുകയും ചെയ്യുന്നു. ഇവിടെയും ആധുനിക ഭൌതിക ശാസ്ത്രം നിസ്സഹയാവസ്തയിലാണ്.
മറ്റൊരു ഭാഷയില്‍ പദാര്‍ത്ഥലോകത്തെ പൂര്‍ണ്ണമായും അറിയാന്‍ കഴിയില്ല എന്നാണ് നമുക്കറിയാവുന്ന വസ്തുത.
ഇതിന്നര്‍ത്ഥം ശാസ്ത്രവും മതവും രണ്ടു തട്ടിലാനെന്നും അതില്‍ ശാസ്ത്രം നിസ്സഹയതയിലാണെന്നൊന്നുമല്ല. ശാസ്ത്രം നിസ്സഹതയിലാണെന്നതിന്റെ അര്‍ത്ഥം മനുഷ്യരാശി നിസ്സഹയതയിലാണെന്നാണ്. മതവും ശാസ്ത്രവും പരസ്പരം പോരടിക്കേണ്ട രണ്ടു വഴികളൊന്നുമല്ല, മറിച്ച് പരസ്പര പൂരകങ്ങളായാണ് എനിക്കനുഭവപ്പെട്ടിട്ടുള്ളത്.
ആറ്റം ഒരു പദാര്‍ത്ഥത്തിന്റെ അടിസ്ഥാന ഘടകമെന്നിരിക്കെ അതിനെ കുറിച്ചുപോലും പഠിക്കുവാനും അറിയുവാനും പരിമിതിയുണ്ടെന്നിരിക്കെ മനുഷ്യന്റെ അന്യേഷണമെത്തി നില്‍ക്കുന്നത് എനിക്കെത്ര അറിയാന്‍ കഴിയുമെന്നു കൂടിയാണ്. പരിമിതിയെക്കുറിച്ചുള്ള ബോധവും അവന്റെ അറിവിന്റെ ഭാഗമാകേണ്ടി വരുന്നു.
ഈ പരിമിതികളെ തിരിച്ചറിയുന്നു എന്നത് (limitation of science) നല്ലയൊരു കാര്യം തന്നെയാണ്. എത്താത്ത കൊമ്പ് പിടിക്കാന്‍ അധികം മെനക്കെടേണ്ടല്ലോ?
ഇനി നിലവില്‍ നമുക്കറിയുന്ന, അറിയാന്‍ കഴിയുന്ന പ്രപഞ്ചത്തിന്റെ ചിത്രമെന്താണ്.
നാമുള്‍കൊള്ളുന്ന ഭൂമി , ഭൂമിയെ പോലെ എട്ടു ഗ്രഹങ്ങള്‍ ചുറ്റുന്ന സൂര്യനെന്ന നക്ഷത്രം,( ഭൂമിക്കടക്കം പല ഉപഗ്രഹങ്ങളും), ഇങ്ങിനെ പല ഗ്രഹങ്ങള്‍ ചുറ്റുന്ന പതിനായിരം കോടി നക്ഷത്രങ്ങള്‍- ഇതിനെ ഒരു നക്ഷത്ര സമൂഹമെന്നു പറയുന്നു. നമ്മൂടെ ഭൂമിയുമുള്‍കൊള്ളുന്ന നക്ഷത്രസമൂഹത്തെ അകാശഗംഗ എന്നു വിളിക്കുന്നു.
ഈ ആകാശഗംഗയില്‍ മാത്രമാണ് പതിനായിരം കോടി നക്ഷത്രങ്ങള്‍ ഉള്‍കൊള്ളുന്നത്. (മുപ്പതിനായിരമെന്ന ഒരു വാദമുണ്ടെങ്കിലും പതിനായിരമെന്നതില്‍ തര്‍ക്കമില്ലാത്തതാണ്).
ഇതാണ് ഒരു നക്ഷത്രസമൂഹത്തിന്റെ സ്ഥിതിയെങ്കില്‍ ഇങ്ങിനെയുള്ള മുപ്പതിനായിരം കോടി (കുറച്ചൊന്നുമല്ല) നക്ഷത്രസമൂഹങ്ങളുള്‍ക്കൊണ്ട ഒരു പ്രപഞ്ചമാണു നാം അധിവസിക്കുന്ന പ്രപഞ്ചത്തിന്റെ ചെറിയ ഒരു ചിത്രം. ഇതൊരു പൂര്‍ണ്ണ ചിത്രമല്ല. നമ്മുടെ അറിവനുസരിച്ചു കിട്ടിയത്, പ്രപഞ്ചത്തിന്റെ ഇരുപത് ശതമാനം വരുമോ എന്നു വരെ ശാസ്ത്രജ്ഞര്‍ക്ക് ഉറപ്പില്ല.
ഇതിനുള്ള ഒരു കാരണം പ്രപഞ്ചത്തിലെ പലവസ്തുക്കള്‍ക്കും സ്വയം പ്രകാശമില്ല എന്നതും ചിലത് ബ്ലാക്ക് ഹോള്‍സ് പോലെ ഇരുണ്ടതുമാണെന്നതുമാണ്. ചില യുഗ്മ നക്ഷത്രങ്ങളിലെ ഇണകളെയെല്ലാം അനുമാനിച്ചെടുക്കുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്.
എങ്ങിനെയാണ് ബ്ലാക്ക് ഹോള്‍സിനെയെല്ലാം അറിയുവാനും മനസ്സ്ലാക്കുവാനും കഴിയുക, അനുമാനിക്കാനെല്ലാതെ.
അതായത് അറിയുന്തോറും ഇനിയുമറിയാനേറെ എന്നതാണ് പുതിയ അറിവ്. അതിന്നപ്പുറം ചിലതൊന്നുമറിയിയാന്‍ ഒരിക്കലും കഴിയില്ല എന്നും.
മറ്റൊരു പ്രധാന പ്രശ്നം ഒരു വസ്തുവിനെ പൂര്‍ണ്ണമായി അറിയണമെന്നുണ്ടെങ്കില്‍ അതിനുള്ളില്‍ നിന്നൊരിക്കലും മനസ്സിലാക്കുവാന്‍ കഴിയില്ല എന്നത് കൂടിയാണ്.(ആപേക്ഷികതാ സിദ്ധാന്തം) ഭൂമിയെ കുറിച്ചറിയാന്‍ നാം ഭൂമിക്കു പുറത്തു പോകേണ്ടിവരും. അപ്പോള്‍ ഈ സൌരയുധത്തെ ക്കുറിച്ചറിയാന്‍ നമുക്ക് 1500 കോടി പ്രകാശവര്‍ഷങ്ങള്‍ക്കപ്പുറം പ്രപഞ്ചത്തിനു പുറത്ത് പോയി പഠിക്കേണ്ടി വരും . അത് 1500 പ്രകാശവര്‍ഷമാണെന്നു നമുക്കുറപ്പുമില്ല എങ്കിലും.
തുടരും .......
No comments:
Post a Comment