Monday, June 15, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-2

സര്‍ ഐസക് ന്യൂട്ടന്റെ തലയില്‍ ഒരാപ്പിള്‍ വീണപ്പോള്‍ അദ്ദേഹത്തിന്റെ തലയേക്കാള്‍ അതിന്റെ ഫലമനുഭവിച്ചത് ആധുനിക ഭൌതികശാസ്ത്രമാണ്.
ഭൂമിയിലേയും ആകാശത്തിലേയും വസ്തുക്കള്‍ വ്യത്യസ്ത നിയമങ്ങള്‍ അനുസരിക്കുന്നു എന്ന അരിസ്ടോട്ടില്‍ പ്രപഞ്ചനിയമത്തിനു ആദ്യമായി ബദലൊരുക്കുകയായിരുന്നു ന്യൂട്ടന്‍ ചെയ്തത്.
ആധുനിക ഭൌതികത്തിന്റെ അടിസ്ഥാന രേഖയായി കണക്കാക്കപ്പെടുന്ന അദ്ദേഹത്തിന്റെ 1687-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രിന്‍സിപ്പിയാ (Philosophiæ Naturalis Principia Mathematica) എന്ന പുസ്തകം പ്രപഞ്ചത്തിനെ, ഒരു സൌരയൂഥത്തിന്റെ തലത്തില്‍ നിന്നും വിലയിരുത്തുവാനുള്ള പരിശ്രമത്തിന്റെ തുടക്കം കുറിച്ചു.
അതിലെ നിരീക്ഷണങ്ങളെല്ലാം തന്നെ ഏറെക്കുറെ ആധുനിക പഠനങ്ങള്‍ നിരാകരിക്കുന്നുവെങ്കിലും ആധുനിക ഭൌതിക ശാസ്ത്രം ഇന്നെത്തി നില്‍ക്കുന്ന നാനോടെക്നോളജിയുടെയും ജീനോമാപിം ഗിന്റെയുമെല്ലാം സാങ്കേതിക മികവിന്ന് അടിസ്ഥാനമായത് ന്യൂട്ടന്റെ സിദ്ധാന്തങ്ങളായിരുന്നു.
ന്യൂട്ടന്റെ ഏറ്റവും വലിയ സംഭാവന ഗുരുത്വാകര്‍ഷണമാണ് പ്രപഞ്ചത്തിന്‍റ്റെ അടിത്തറ എന്ന അദ്ദേഹത്തിന്റെ കണ്ടെത്തലാണ്. പ്രപഞ്ചത്തിലെ എല്ലാവസ്തുക്കളും നിലനില്‍ക്കുന്നത് ഗുരുത്വാകര്‍ഷണം മൂലമാണെന്നായിരുന്നു ന്യൂട്ടന്‍ സമര്‍ത്ഥിച്ചത്.
എന്നാല്‍ ഗുരുത്വാകര്‍ഷണബലം കൊണ്ടു മാത്രം പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനാവുകയില്ല എന്ന് 1862-ല്‍ ജെയിംസ് ക്ലാര്‍ക്ക് മാക്സ്‌വെല്‍ വൈദ്യുതകാന്തികതരംഗ സിദ്ധാന്തമവതരിപ്പിച്ചപ്പോള്‍ ലോകത്തിനു മനസ്സിലായി.
1900-ല്‍ മാക്സ് പ്ലാങ്ക് ക്വാണ്ടം സിദ്ധാന്തം ആവിഷ്കരിച്ചതോടെ ,പ്രകാശം അഥവാ ഊര്‍ജ്ജവും ( ഊര്‍ജ്ജത്തിന്റെ കണികകളെയാണ് ക്വാണ്ടമെന്നു പറയുന്നത്) ന്യൂട്ടന്റെ നിയമങ്ങളംഗീകരിക്കുന്നില്ലെന്ന്‍ മനസ്സിലാക്കി. പ്രകാശം കണികകളുടെയു തരംഗങ്ങളുടെയും രൂപത്തിലാണ്‌ സഞ്ചരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ സിദ്ധാന്തത്തിന്റെ കാതല്‍.
ഇതോടനുബന്ധിച്ച് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രതിഭാധനനായ ശാസ്ത്ര ഗവേഷകനായി പരക്കെ അംഗീകരിക്കപ്പെടുന്ന ആല്‍ബര്‍റ്റ് ഐന്‍സ്റ്റിന്‍ 1905-ല്‍ തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (Special Relativity) അവതരിപ്പിക്കുന്നത്.
അന്നേ വരെ നിലവിലുണ്ടായിരുന്ന ത്രിമാന പ്രപഞ്ച സങ്കല്‍പ്പത്തിന്നപ്പുറത്ത് (അതായത് നമുക്കറിയാവുന്ന ഒരു വസ്തുവിന്റെ നീളം ഉയരം വീതി എന്ന മൂന്നു മാനങ്ങളുള്ള നമുക്കു അനുഭവിക്കാവുന്ന ഈ സ്ഥലം എന്നതിന്നപ്പുറത്ത്) നാലാമതൊരു മാനവും കൂടി സമയവും കൂടി ഇണചേര്‍ന്ന് കിടക്കുന്ന ഒന്നാണെന്നും സമയമെന്നത് എല്ലാകാലത്തും ഉള്ള ഒന്നല്ല എന്നതും പദാര്‍ത്ഥത്തിന്റെ ഒരു ഭാഗം മാത്രമാണ് സമയമെന്നും ഇത് നാലും ചേര്‍ന്ന അതായത് പിണ്ഢത്തിന്റെ മൂന്നു മാനവും സമയവും ചേര്‍ന്നതാണ് പ്രപഞ്ചമെന്നതുമായ പ്രപഞ്ചസങ്കല്പനത്തെ ഐസ്റ്റിന്‍ മുന്നോട്ടു വച്ചു.
ഇതിന്നു വിശദീകരണമായി 1916-ല്‍ അദ്ദേഹത്തിനു തന്നെ - നിരീക്ഷണം നടത്തുന്ന രീതിക്കനുസരിച്ച്‌ നിരീക്ഷണ ഫലത്തിലും മാറ്റമുണ്ടാവുന്നുവെന്ന- വിശിഷ്ട ആപേക്ഷികതാസിദ്ധാന്തം (General Relativity) ആവിഷ്കരിച്ചു തന്റെ സങ്കല്പനത്തെ പുനരാവിഷ്കരിക്കേണ്ടി വന്നു.
ഈ സിദ്ധാന്തങ്ങളുടെ പിന്‍ബലത്തോടെ പ്രപഞ്ചമെന്നത് എന്നെന്നും മാറ്റമില്ലാതെ ഒരേപോലെ നിലനില്‍ക്കുന്ന ഒന്നാണെന്നും ഐന്‍സ്റ്റിന്‍ അഭിമാനത്തോടെ അവകാശപ്പെട്ടു.
പക്ഷെ 1929-ല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് എഡ്വിന്‍ ഹുബുള്‍ എന്ന ശാസ്ത്ജ്ഞന്‍ പ്രപഞ്ചമെന്നത് സ്ഥായിയായ ഒന്നല്ല എന്നും അത് നിമിഷം തോറും വികസിച്ചു കോണ്ടിരിക്കുന്നു എന്നുമുള്ള നിരീക്ഷണവുമായി വരുന്നത്.
ഇന്നേവരെ നിലനിന്നിരുന്ന പ്രപഞ്ചസങ്കല്പനമനുസരിച്ച് പ്രപഞ്ചമെന്നത് എന്നും ഒരേപോലെ നിലനില്‍ക്കുന്ന് ഒന്നായിരുന്നു, പ്രപഞ്ചത്തിനകത്തു മാറ്റമുണ്ടാകാം, എന്നാല്‍ പ്രപഞ്ചമെന്നത് സ്ഥായീയായ ഒന്ന് എന്നായിരുന്നു നമ്മുടെ ധാരണ.
ഇതിനോട് ശാസ്ത്രജ്ഞര്‍ പ്രതികരിച്ചത് പെട്ടെന്നംഗീകരിച്ചിട്ടൊന്നുമായിരുന്നില്ല. ഐന്‍സ്റ്റീന്‍ പോലും പ്രതികരിച്ചത് ദൈവം പകിടികളിക്കില്ല എന്നായിരുന്നു.
ഇതെ കാലയളവിലാണ് 1925-ല്‍ ഹൈസേന്‍ബര്‍ഗ് അനിശ്ചിതത്വ തത്വം അവതരിപ്പിച്ചത് . യഥാര്‍ത്ഥത്തില്‍ ഊര്‍ജ്ജം സ്ഥിതി ചെയ്യുന്നത് ഏകദാനമായ രൂപത്തിലല്ല, ഒരേ സമയം തന്നെ കണികയുടെയും അതോടൊപ്പം തന്നെ തരംഗത്തിന്റെയും സ്വഭാവസവിശേഷതകളെ അതുള്‍കൊള്ളുന്നു എന്നും അവ രണ്ടും വളരെ സമര്‍ത്ഥമായി ഇണ ചേര്‍ന്നിരിക്കുന്നു എന്നും സൂക്ഷ്മ കണങ്ങളുടെ കാര്യത്തില്‍ രണ്ടു ചരങ്ങളെയും ഒരേസമയം കൃത്യമായി നിര്‍ണയിക്കുക സാധ്യമല്ല എന്നും അനിശ്ചിതത്വ തത്വം സമര്‍ത്ഥിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് സൂക്ഷ്മലോകത്തെ വ്യാഖ്യാനിക്കുന്ന ക്വാണ്ടം ബലതന്ത്രം രൂപപ്പെടുത്തുന്നത്.
പുതിയ മാറ്റത്തോട് ഐസ്റ്റിനടക്കമുള്ളവര്‍ അംഗീകരിക്കേണ്ടി വന്നു.
പിന്നീടുള്ള നിരീക്ഷനങ്ങള്‍ ഈ കണ്ടെത്തലുകളുടെ ചുവടുകളിലായിരുന്നു.
എഡ്വേര്‍ഡ് ലൈമാത്ര എന്ന ശാസ്ത്രജ്ഞന്‍ , ആദ്യം ഒരു ന്യൂട്രോണ്‍ സമുച്ചയമായിരുന്നുവെന്നും അതില്‍നിന്നാണ് ഈ പ്രപഞ്ചമുണ്ടായതെന്നുമുള്ള പ്രപഞ്ചസങ്കല്പനത്തിനു രൂപകല്പന നല്‍കി. അതില്‍ നിന്നും കുറച്ചു കൂടി മുന്നോട്ട് നീങ്ങി ജോര്‍ജ്ജ് ഗാമോവ്, ഐസ്റ്റിന്റ്റെ ചതുര്‍മാനപ്രപഞ്ചത്തെ അടിസ്ഥാനമാക്കി തന്നെ ആദിമപ്രപഞ്ചത്തെ കുറിച്ചുള്ള നിരീക്ഷണം അവതരിപ്പിച്ചു.
അതായത് ആദ്യം പ്രപഞ്ചമൊന്നിച്ച് എല്ലാ വസ്തുക്കളുമൊരുമിച്ച് ചേര്‍ന്ന് നമുക്കൊരിക്കലും വ്യാഖ്യാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയാത്ത big bang singularity എന്നു വിളിക്കുന്ന ഒരവസ്ഥയിലായിരുന്നെന്നും ഒരു സന്ദര്‍ഭത്തില്‍ ( സമയത്തെന്നൊ നിമിഷത്തിലെന്നൊ പറയാന്‍ വയ്യ, കാരണം സമയം പിന്നീടാണുണ്ടാവുന്നത്) ഉണ്ടാകുന്ന ഒരു മാറ്റം, അവിടം മുതലാരംഭിക്കുന്നു പ്രപഞ്ചചരിത്രം.
ബിഗ്ബാങിനു മുമ്പെന്നത് നമുക്കൊരിക്കലും പറയാനാവില്ല, അതുള്‍കൊള്ളാന്‍ നമ്മുടെ ബുദ്ധിക്കൊരിക്കലും കഴിയുകയുമില്ല. പിന്നെയോ? പ്രപഞ്ചം ഉണ്ടായതിന്നു ശേഷമെന്ത് എന്നല്ലാതെ.
അതാവാം നമുക്കടുത്ത പോസ്റ്റില്‍ -
പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പറിയാന്‍ കഴിയാത്ത നിസ്സാരനായ നാം വലിയ വായില്‍ ചോദിക്കുന്നു ദൈവത്തെ ആരുണ്ടാക്കി?

6 comments:

Manoj മനോജ് said...

" പ്രപഞ്ചമുണ്ടാവുന്നതിനു മുമ്പറിയാന്‍ കഴിയാത്ത നാം വലിയ വായില്‍ ചോദിക്കുന്നു ദൈവത്തെ ആരുണ്ടാക്കി?"
മാഷേ ഇത് തിരിച്ചും പറയാം... ദൈവത്തെ ആരുണ്ടാക്കി എന്ന ചോദ്യത്തിന് മുന്‍പില്‍ പകയ്ക്കുന്നവര്‍ പിറു പിറുത്ത് ചോദിക്കുന്നു പ്രപഞ്ചമുണ്ടാവുന്നതിന് മുന്‍പ് എന്ത് എന്ന് ;)

കാട്ടിപ്പരുത്തി said...

മനോജിന്റെ മുയലിനു കൊമ്പുള്ളതിനു എണ്ണാന്‍ ആള്ലെ കിട്ടിയിട്ടില്ലേ-
കഴിഞ്ഞ കമെന്റിനു അവിടെ തന്നെ തുടര്‍ച്ച നടത്തൂ, ഒരേ വിഷയം എല്ലായിടത്തും ചാടിപ്പറഞ്ഞാല്‍ സംവാദമാവില്ല. അതെല്ല വെറുമൊരു കമെന്റ് മാത്രമാണുദ്ദേശമെങ്കില്‍ അങ്ങിനെയാവട്ടെ!

kichu said...

പ്രപഞ്ചത്തിന്റെ ഉല്പത്തി, സമയം സ്പേസ്.. എന്നീ നിരീക്ഷണങ്ങളെല്ലാം തന്നെ സ്ഥായിയല്ലല്ലൊ.അതു മാറിക്കൊണ്ടിരിക്കുന്നു. പുതിയ അറിവുകള്‍ പഴയതിനെ പിന്തള്ളുന്നു.

ഇപ്പോഴത്തെ അറിവു വെച്ച് പ്രപഞ്ചത്തിന് 11 dimensions ഉണ്ടത്രെ.

സമാനമായ പോസ്റ്റ് ഇവിടെ കാണാം.
www.shamsudhinmoosa.blogspot.com

തുടര്‍ന്നെഴുതൂ.:)

കാട്ടിപ്പരുത്തി said...

കിച്ചുത്താ-
അതിനെ സൂപ്പര്‍ സ്റ്റ്രിങ് തിയറി എന്നാണ് പരയുന്നത്- പക്ഷെ നമ്മുടെ വിശദീകരണത്തിലേക്കെത്തിക്കാന്‍ കഴിയില്ല, പറഞ്ഞത് കേട്ട് തലയാട്ടുകയല്ലാതെ എനിക്കും അതത്ര തിരിഞ്ഞിട്ടില്ല, ഷംസുക്ക എഴുതിയത് അറിയില്ലായിരുന്നു , വായിക്കാം

വായനക്ക് നന്ദി

അരുണ്‍ ചുള്ളിക്കല്‍ said...

ശാസ്ത്രം കനകവളയും, മതം ഒരു കൈവിലങ്ങും അല്ല എന്നു ചിന്തിച്ചു തുടങ്ങിടത്താണു കാട്ടി പറഞ്ഞ അനുപൂരകം സംഭവിക്കുന്നു. ഈ ലേഖനത്തിനു തുടര്‍ച്ചയുണ്ടാകുമല്ലോ അല്ലേ.

കാട്ടിപ്പരുത്തി said...

അതു തന്നെയാണ് പ്രശ്നം അരുണ്‍-
ഇതെന്തോ വിശുദ്ധപശു എന്ന നിലയിയിലാണ് ശാസ്ത്രമെന്നത് ചിലര്‍‌ക്ക്.
ശാസ്ത്രമെന്നത് ചിലരുടെ കുത്തകപോലെ.
ഇതൊക്കെ നമുക്കേ തിരിയൂ, നിങ്ങള്‍ വിഡ്ഡികള്‍ ഒന്നു മറിയാത്ത പാവങ്ങളെന്നല്ലാം, എന്നിട്ട് ശാസ്ത്രം എന്നോ ഒഴിവാക്കി ചവറ്റുകൊട്ടയിലിട്ട ചില കാര്യങ്ങളുമായി വരും.

കിച്ചു, സംഗതി ഉപകാരപ്പെട്ടു- നന്ദി