Thursday, November 26, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി- രണ്ടാം ഭാഗം

എന്തുകൊണ്ട് ഇസ്ലാമിക രാജ്യങ്ങള്‍ പുറകോട്ടടിച്ചു എന്നത് ചരിത്രം വിശകലനം ചെയ്യാതെ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമല്ല. അതില്‍ പ്രധാനമായത് എന്നു മുതലാണു മുസ്ലിം രാജ്യങ്ങളില്‍ ശാസ്ത്രം വളരാന്‍ തുടങ്ങിയത് എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുന്നിടത്ത് നിന്നുമാരംഭിക്കുന്നു.
മുസ്ലിം സാമ്രാജ്യത്തിന്റെ വ്യാപനം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ കാലയളവില്‍ നടന്ന ഏറ്റവും വലിയ സാമ്രാജ്യത്തവികസനമായിരുന്നു. ഒരു നൂറ്റാണ്ടുകൊണ്ട് അത് യൂറോപ്പ് വരെ വ്യാപിച്ചു. എന്നാല്‍ പിന്നീട് സാമ്രാജ്യവികസനത്തിന്നു കൂടുതല്‍ ശ്രമങ്ങള്‍ നടന്നതായി കാണുന്നില്ല. ഈ സമയം മുസ്ലിങ്ങള്‍ മികച്ച വ്യാപാരികളായികഴിഞ്ഞിരുന്നു. വ്യാപാരത്തിലെ സമൃദ്ധി രാഷ്ട്രത്തിന്നു കൂടുതല്‍ അഭിവൃദ്ധിയുണ്ടാക്കി കൊടുത്തു. ഈ സാമ്പത്തിക സുരക്ഷിതത്തമാണ് അബ്ബാസിയാ ഭരണകൂടത്തെ റോമില്‍നിന്നും പേര്‍ഷ്യയില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പണ്ഡിതരെ കുടിയിരുത്തുവാന്‍ സഹായിച്ചത്.
ഈ വളര്‍ച്ചൊക്കൊരവസാനമുണ്ടാകുന്നത് തുര്‍ക്കിയിലെ ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ (ഉസ്മാന്‍ ഖിലാഫത്ത്) കയ്യിലേക്ക് മുസ്ലിം ഭരണം വന്നു ചേര്‍ന്നതിന്നു ശേഷമാണ്. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ക്രിസ്തുമതം മിഡില്‍ ഈസ്റ്റില്‍ നിന്നും യൂറോപ്പിലേക്ക് പറിച്ച് നട്ടപ്പോള്‍ എന്തു സംഭവിച്ചുവോ അതിന്റെ ചെറിയ ഒരു പകര്‍പ്പെല്ലാം ഇസ്ലാമിന്നും യൂറോപ്യന്മാരില്‍ നിന്നും അനുഭവിക്കേണ്ടി വന്നു.
മറ്റൊരു ഭാഷയില്‍ ഇസ്ലാമിനു മുമ്പ് അറബികള്‍ വ്യാപാരികളായിരുന്നുവെങ്കിലും ഒരു സംഘടിത സ്വഭാവത്തോടെയുള്ള കച്ചവടക്കാരാകുന്നത് ഇസ്ലാം അതിന്റെ രാഷ്ടീയരൂപീകരണം നടത്തുന്നതോടെയാണ്. കച്ചവടത്തിന്നാവശ്യമായ എല്ലാ സഹായങ്ങളും സ്റ്റൈറ്റ് നല്‍കി. ഭൌതികതയെ ആത്മീയതയുമയി ബന്ധിപ്പിക്കുന്ന ഒരു ജീവിത പദ്ധതിയായിരുന്നു ഇസ്ലാം. ഈ സമ്പന്നതയാണ് ശാസ്ത്രത്തെ യൂറോപ്പില്‍ നിന്നും അറേബ്യയിലേക്ക് നട്ടു പിടിപ്പിക്കുന്നത്.
ശാസ്ത്രത്തിന്ന് അറിവിന്റെ മനോഹരമായ ഒരു മുഖം മാത്രമല്ലയുള്ളത്, അതിന്ന് എല്ലാ കാലത്തും ഒരു കച്ചവടത്തിന്റെ സ്വഭാവവുമുണ്ട്. ജീവിത വിഭവങ്ങളുടെ കണ്ടെത്തുലുകളുമായി ബന്ധപ്പെടുത്തിയാണ് ശാസ്ത്രം വളര്‍ന്നതെന്നത് ശാസ്ത്രചരിത്രം പഠിക്കുന്ന ഒരാള്‍ക്ക് മനസ്സിലാക്കാവുന്നതെയുള്ളൂ, സമ്പന്നരായ മുസ്ലിങ്ങള്‍ക്ക് നല്ല വൈദ്യവും ഭൌതിക വിഭവങ്ങളും ആവശ്യമയിരുന്നു.അതിന്നു വേണ്ട പാരസിറ്റമോള്‍ തേടി ഭൂമിയില്‍ അന്യേഷണം നടത്തണമെന്നവര്‍ക്കറിയാമായിരുന്നു. യാത്രക്കാരായ കച്ചവടക്കാര്‍ക്ക് ഭൂമിയുടെ കിടപ്പിനെ കുറിച്ചുള്ള അറിവുകള്‍ അവരുടെ വിഭവസമാഹരണത്തിന്നാവശ്യമായിരുന്നു. സുഗന്ധത്തോടുള്ള ഭ്രമമാണു കെമിസ്റ്റ്രിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്താന്‍ ശാസ്ത്രജ്ഞരെ പ്രേരിപ്പിച്ചത്.
യൂറോപ്പിലാകട്ടെ അവരുടെ മതം പുതിയ കണ്ടെത്തുലുകള്‍ക്ക് എതിരാകുന്നത് തങ്ങളുടെ കാലിന്നടിയിലെ മണ്ണൊലിച്ചു പോകുന്നത് ഭയപ്പെടുന്ന പുരോഹിതര്‍ക്ക് അവയെ ഉള്‍കൊള്ളാനാവുന്നതായിരുന്നില്ല. എന്നാല്‍ മുസ്ലിങ്ങള്‍ക്കാകട്ടെ ഭൌതിക വിഭവങ്ങളാസ്വദിക്കുന്നതും അവയുടെ പരിശ്രമവും മതമായിരുന്നു.
അറിവ് വികസിക്കുക, വികസിപ്പിക്കുക എന്നത് ഈ ഭൌതികാസ്വാദനത്തിന്റെ പരിശ്രമത്തില്‍ വരുന്ന ഒരുപോല്പന്നം മാത്രം.
ആരും തിരിഞ്ഞു നോക്കാനില്ലാത്ത വെറും തരിശു മരുഭൂമി, വിഭവദാരിദ്രമുള്ള ഒരു പ്രദേശം, അവര്‍ക്ക് പുതിയ ഒരു ചരിത്രത്തിന്റെ മുന്നണിപ്പോരാളികളാകാന്‍ കഴിഞ്ഞത് അവരെ ഉദ്ദീപിപ്പിച്ച പുതിയ വിശ്വാസം തന്നെയായിരുന്നു. അതവര്‍ക്ക് ആത്മീയതയും ഭൌതികതയും നല്‍കി.
ശാസ്ത്രത്തിന്റെ വളര്‍ച്ചക്ക് ഭൌതികസാഹചര്യങ്ങള്‍ ഒരു പ്രധാനഘടകമാണ്. മതത്തിന്റെ മറവില്‍ പുരോഹിതര്‍ ഈ സാഹചര്യം ഇല്ലാതാക്കിയപ്പോഴാണ് വിഭവസമൃദ്ധമായ ഗ്രീക്കിനും റോമിന്നും ശാസ്ത്രമന്യമായത്. എന്നാല്‍ മുസ്ലിങ്ങള്‍ക്കാകട്ടെ, യൂറോപ്യന്മാര്‍ തകര്‍ത്ത തങ്ങളുടെ കച്ചവടത്തിന്റെ പരിണിതിയായാണ്.
16-ം നൂറ്റാണ്ടില്‍ തുടങ്ങിയ സമുദ്രാധിപത്യ മത്സരം അറബികള്‍ക്ക് തങ്ങളുടെ ഏക സാമ്പത്തിക സ്രോതസ്സാണില്ലാതാകിയത്. നൂറ്റാണ്ടുകളായി കയ്യാളിയിരുന്ന ഈ കുത്തക ഇല്ലാതായപ്പോള്‍ അവര്‍ പുറകോട്ടു പോയത് വന്നതിനേക്കാള്‍ പിന്നോട്ടായിരുന്നു. തങ്ങള്‍ വളം കൊടുത്തുവളര്‍ത്തിയ ശാസ്ത്ര-വിജ്ഞാന രംഗത്ത് എന്തു സംഭവിക്കുന്നു എന്നു പോലുമറിയാത്ത വിധം വീണ്ടുമവര്‍ മരുഭൂമിയില്‍ ഒറ്റപ്പെട്ടുപോയി. പോര്‍ച്ചുഗീസുകാരില്‍ നിന്നും തുടങ്ങിയ പോരാട്ടം പലരിലൂടെയും കൈമാറി അവരുടെ സാമ്പത്തിക നില തകര്‍ത്തപ്പോള്‍ അവര്‍ക്ക് ശാസ്ത്രലോകത്തെന്തു സംഭവിക്കുന്നുവെന്നതിനേക്കാള്‍ പ്രധാനം വിശപ്പിന്റെ വിളി തന്നെയായിരുന്നു.
ഭൂമിക ശരിയായാല്‍ ഒന്നിന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും. ശാസ്ത്ര- സാങ്കേതിക വളര്‍ച്ചയുടെ ചരിത്രവുമങ്ങിനെ തന്നെ. നാമുപയോഗിക്കുന്ന കമ്പ്യൂട്ടെറിന്റെ ചരിത്രം തന്നെ പരിശോധിക്കുക. ശാസ്ത്രത്തിന്റെ ഫലം കൊയ്യുന്ന സമയമായാപ്പോഴേക്ക് അതറബികളില്‍ നിന്നും കൈവിട്ടു പോയിരുന്നു. പിന്നീട് അറബികളെ നാം ചിത്രത്തില്‍ കാണുന്നത് 1965-ല്‍ എണ്ണ കണ്ടെത്തുന്നതോടു കൂടിയാണ്. ശാസ്ത്രചരിത്രത്തില്‍ 1965-ല്‍ നിന്നും 2009 വളരെ വലിയ ഒരു കാലയളവല്ല, അതിന്നിടയിലാകട്ടെ ലോകം പലവിധ മാറ്റങ്ങള്‍ക്കും വിധേയവുമായിരുന്നു. അതെല്ലാം തന്നെ അറബികളുടെ വളര്‍ച്ചക്ക് ഗുണകരവുമായിരുന്നില്ല.
1. ബ്രിട്ടനിന്റെ ആധിപത്യം. ഇന്ത്യയുടെ വളര്‍ച്ചയുടെ ഒരു പ്രധാന കാരണം ഇന്ത്യ ബ്രിട്ടനാല്‍ ഭരിക്കപ്പെട്ടു എന്നതാണ്. അതായത് ഇന്ത്യ ഒരു ഫ്രെഞ്ച്, അല്ലെങ്കില്‍ പോര്‍ച്ചുഗീസ് കോളനി ആയിരുന്നുവെന്നു കരുതുക, ഇന്ന് ഇംഗ്ലീഷ് പോലെ നാം ഫ്രെഞ്ചോ അല്ലെങ്കില്‍ പോര്‍ച്ചുഗലോ സംസാരിക്കുന്ന ഒരു രണ്ടാം തലമുറയെ നിര്‍മ്മിച്ചിട്ടുണ്ടാകും. നമ്മുടെ കമ്മ്യൂണികേഷന്‍ ഇന്നത്തെപോലെ സുഗമമാവുമായിരുന്നില്ല. പല മുസ്ലിം രാജ്യങ്ങളും പ്രത്യേകിച്ചും അല്പസ്വല്പം വിഭവങ്ങളുണ്ടായിരുന്ന സിറിയ, ലെബനാന്‍ ഭാഗങ്ങള്‍ ഫ്രെഞ്ച് കോളനികളായിരുന്നു.
2. ബ്രിട്ടന്റെ കീഴിലായിരുന്നുവെങ്കിലും അറേബ്യന്‍ നാടുകളിലെ വിഭവദാരിദ്ര്യം ഇന്ത്യപോലെയുള്ള കോളനികളോടുള്ള താത്പര്യമുണ്ടാക്കിയില്ല. മാത്രമല്ല ഇന്ത്യയിലെ പോലെ തങ്ങളുടെ മതം അറേബ്യയില്‍ വേരോടാത്തതിനാല്‍ മിഷിനറികള്‍ക്കും സ്കൂളുകള്‍ തുടങ്ങാനോ മറ്റോ താത്പര്യന്മുണ്ടാക്കിയില്ല.1947-ല്‍ സ്വമേധയാ ബ്രിട്ടന്‍ ഇവിടങ്ങളില്‍ നിന്നൊഴിഞ്ഞു പോയത് കയ്യില്‍ വച്ചാല്‍ ഒരു ഗുണവുമില്ലാത്ത ഈ സ്ഥലങ്ങളെന്തിനു വേണമെന്നു കരുതിയാവണം.
3. ഭൂമിശാസ്ത്രപരമായി പുറം‌ലോകത്തിന് അറബികളെ ആശ്രയിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നില്ല. അറബികള്‍ക്കാകട്ടെ പുറത്തേക്കുള്ള വഴികളെല്ലാം കൊട്ടിയടക്കപ്പെടുകയും ചെയ്തിരുന്നു. ഇത് പുറം ലോകമില്ലാത്ത ഒരടഞ്ഞ സമൂഹമാക്കി മാറ്റി.
ഇതെല്ലാം ചെയ്ത നാമവരോട് വലിയ വായില്‍ ചോദിക്കുന്നു. നിങ്ങളെന്തുകൊണ്ടിങ്ങനെയായി എന്ന്.
നിങ്ങളുടെ ഗവേഷണങ്ങളെവിടെ, പ്രബന്ധങ്ങളെവിടെയെന്ന്
ഇനി പേറ്റന്റിന്റെ കഥ
[Patents1+1977-2008.jpg]
യാത്രാമൊഴി തന്നെ പോസ്റ്റ് ചെയ്ത ഗ്രാഫ് നോക്കുക- ലോകത്തിലെ ചെറിയൊരു ഭാഗം കയ്യാളുന്ന, കുറഞ്ഞ ചരിത്രങ്ങളുള്ള അമേരിക്ക. ലോകത്തിലെ മൊത്തം പേറ്റന്റുകളെക്കാള്‍ കയ്യിലാക്കിയിരിക്കുന്നു, ഒരു ചതിയും തോന്നുന്നില്ല?
പ്രതികരിക്കാന്‍ കഴിഞ്ഞതിനാല്‍ ബസുമതിയും മഞ്ഞളും രക്ഷപ്പെട്ടു, അല്ലെങ്കില്‍ അതും കൂട്ടായേനെ. സുഹൃത്തെ- അതില്‍ ശാസ്ത്രത്തിന്റെ വളര്‍ച്ച മാത്രമല്ല, ശാസ്ത്രമുപയോഗിച്ച് അന്യന്റെ അവകാശങ്ങളെ കവര്‍ന്നെടുക്കുന്ന മറ്റൊരു മറുപുറം എനിക്കു കാണാന്‍ കഴിയുന്നുണ്ട്.
മുസ്ലിം രാജ്യങ്ങളുടെ വര്‍ത്തമാനവും ഭാവിയും
1965-ല്‍ അറേബ്യന്‍ നാടുകള്‍ പെട്രോളിന്റെ ഖനികളാണെന്നു മനസ്സിലാക്കുന്നതോടെയാണ് മുസ്ലിം രാജ്യങ്ങള്‍ പിന്നെയും പുറം ലോകത്തിന്റെ വെളിച്ചത്തിലേക്കു വരുന്നത്. പെട്ടെന്നു കിട്ടിയ സമ്പന്നത ഒരു നിധിപോലെയാണ് അറേബ്യന്‍ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നത്, എല്ലാം വിലക്കു വാങ്ങാന്‍ കഴിയുന്നതിനാല്‍ ഈ സമൂഹങ്ങള്‍ക്കൊന്നും തന്നെ അധ്വാനിച്ച് നേടേണ്ടി വരുന്നില്ല.
ബ്ലൊഗില്‍ പലപ്പോഴും ചോദിക്കുന്നത് കാണാറുണ്ട്. അറബികള്‍ക്ക് തങ്ങളുടെ കൈവശമുള്ള എണ്ണയെടുക്കാന്‍ വരെ കാഫിരീങ്ങളെ സഹായം വേണ്ടെ എന്നെല്ലാം. രസകരമായ ഈ ചോദ്യത്തില്‍ വലിയൊരു ചോദ്യവുമായാണ് ഞാന്‍ പുറപ്പെട്ടെതെന്നു കരുതി ചോദ്യകര്‍ത്താവിന്നാശ്വസിക്കാന്‍ വകയുണ്ട്. പക്ഷെ ഇതും ദൈവികമായ ഒരിടപെടലല്ലെ. എല്ലാം ഒരിടത്തു നല്‍കുന്നതിന്നു പകരം വിഭവം അവന്‍ ഒരിടത്ത് വച്ചിരിക്കുന്നു, അത് കണ്ടെത്താനും എടുക്കാനുമുള്ള സാങ്കേതികത മറ്റൊരിടത്തും. അവക്കു വേണ്ട തൊഴിലാളികളെയോ ഇന്ത്യപോലുള്ള മറ്റു സ്ഥലങ്ങളിലും. ഒരിടത്തെ ഒരു വിഭവം തന്നെ പലയിടത്തായി വിഭജിക്കപ്പെട്ടു ഭക്ഷണമെത്തിക്കുന്ന വലിയൊരിടപെടല്‍.
അറബികളുടെ ഭാവി പ്രവചിക്കാനൊന്നും ഞാനാളല്ല.
ഒന്നാമത്തെ കാര്യം ഇസ്ലാമിന്റെ ഭാവിയല്ല, ഞാനിവിടെ ചര്‍ച്ചക്കെടുക്കുന്നത്, മുസ്ലിങ്ങള്‍ ഭൂരിപക്ഷമുള്ള രാജ്യങ്ങളുടെ ഭാവിയാണ്.
വിവര സാങ്കേതികത വിലക്കു വാങ്ങാന്‍ കഴിയുന്ന ഈ വിഭാഗം അതിന്റെ തുടര്‍ച്ചയായ വിവര വിപ്ലവത്തില്‍ അറിയാതെ തന്നെ പെട്ടു പോകുമൊന്നും ആര്‍ക്കും അതില്ലാതാക്കന്‍ കഴിയില്ലെന്നുമുള്ള ശുഭപ്രതീക്ഷയെനിക്കുണ്ട്.
പക്ഷെ ഈ ലേഖനം നേച്ചര്‍ മാഗസിനില്‍ വന്നതാണെങ്കില്‍ അതിലെ ചില ദുരുദ്ദേശങ്ങളെ കാണാതിരിക്കാനാവുന്നില്ല. അതായത് മുസ്ലിം രാജ്യങ്ങളിലെ മെച്ചപ്പെട്ട ഏക സ്ഥലം തുര്‍ക്കിയാണ്, അതാകട്ടെ യൂറോപ്പിന്റെ ഭാഗമായതിനാല്‍ കിട്ടിയ ഒരു ഗുണവും, ഒരു ഗുണവുമില്ലാത്ത ഈ വിഭാഗത്തെ നമുക്കില്ലാതാക്കിയാലും മാനവസമൂഹത്തിന്നൊന്നും വരാനില്ല എന്ന പുതിയ വംശീയ നശീകരണത്തിന്റെ താത്വിക- സൈദ്ധാന്തിക അടിത്തറയുണ്ടാക്കല്‍.

Wednesday, November 25, 2009

ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ക്കൊരു യാത്രാമൊഴി

ഇത് യാത്രാമൊഴിയുടെ ചരിത്രമേല്‍പ്പിക്കുന്ന മുറിവുകള്‍ എന്ന പോസ്റ്റിന്നൊരിടപെടലാണ് - ആദ്യം ആ പോസ്റ്റ് വായിക്കുവാന്‍ താത്പര്യം
ചരിത്രമെന്നത് ഇന്നലെ സംഭവിച്ച യാഥാര്‍ത്ഥ്യങ്ങളാണ്. അവ നോക്കിക്കാണുക എന്നതിന്നപ്പുറം നമുക്കിടപെടാന്‍ കഴിയാത്ത ഒന്ന്. കഴിയാവുന്നത് അതില്‍ നിനും ചില പാഠങ്ങള്‍ ഉള്‍കൊള്ളുക എന്നു മാത്രം.
പക്ഷെ ചരിത്രത്തെ വളച്ചൊടിച്ച് തങ്ങള്‍ക്കു താത്പര്യമുള്ള രീതിയില്‍ അവതരിപ്പിക്കാനുള്ള ശ്രമം എല്ലാകാലത്തും നടന്നിട്ടുണ്ട്. അവയ്ക്കൊരു ലക്ഷ്യമുണ്ടായിരിക്കും. ചിലത് താനുള്‍കൊള്ളുന്ന സമൂഹത്തെ ഉയര്‍ത്തി പ്രതിഷ്ഠിക്കുക എന്ന മിനിമം താത്പര്യമാണെങ്കില്‍ മറ്റുചിലവയ്ക്കു ദൂരവ്യാപകമായ ലക്ഷ്യങ്ങളുണ്ടായിരിക്കും. ഇതിന്നും ചരിത്രം സാക്ഷിയാണു. ജൂതരെ ഉന്മൂലനം ചെയ്യുവാന്‍ ഹിറ്റ്ലര്‍ ഉപയോഗിച്ച ന്യായീകരണങ്ങള്‍ ചരിത്രത്തെ കൂട്ടുപിടിച്ചായിരുന്നു. ഇന്ന് സിയോണിസ്റ്റുകള്‍ മുസ്ലിങ്ങള്‍ക്കെതിരെ ആയുധമാക്കുന്നതും ഈ ചരിത്രം തന്നെ.
നേച്ചര്‍ മാഗസിനില്‍ വന്ന ഒരു റിപ്പോറ്ട്ടിന്റെ അടിസ്ഥാനത്തില്‍ യാത്രാമൊഴിയുടെ പോസ്റ്റിന്ന് ഒരു പ്രതികരണമെഴുതുമ്പോള്‍ ചരിത്രമെന്നത് ഇത്രയേറെ വളര്‍ന്നിട്ടും ഇപ്പോഴും ഇങ്ങിനെയുള്ളയവകാശങ്ങളുമായി മുന്നോട്ടുവരാനും അതവതരിപ്പിക്കുവാനും മറ്റുള്ളവരെ വിശ്വസിപ്പിക്കാനും കഴിയുന്നുവല്ലോ എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.
എന്റെ ഈ പോസ്റ്റില്‍ യാത്രാമൊഴിയുടെ പരാമര്‍ശങ്ങളെ മാനവേന്ദ്രനാഥ റോയ് എന്ന എം.എന്‍ റോയിയുടെ 1939-ല്‍ പ്രസിദ്ധീകരിച്ച “ഇസ്ലാമിന്റെ ചരിത്രപരമായ പങ്ക്“ എന്ന പുസ്തകത്തിലെ ചില പരാമര്‍ശങ്ങളുമായി ഒത്തുനോക്കുകയാണു പ്രധാനമായും ചെയ്യുന്നത്. ചരിത്രത്തിലെ ഇസ്ലാമിന്റെ അല്ലെങ്കില്‍ മുസ്ലിങ്ങളുടെ പങ്കിനെ കുറിച്ച് ഞാന്‍ സ്വന്തമായൊന്നും പറയുന്നില്ല. പക്ഷെ യാത്രാമൊഴിയുടെ നിരീക്ഷണങ്ങളോട് ഞാന്‍ പ്രതികരിക്കുകയും ചെയ്യുന്നു.
കെ.സി. വര്‍ഗ്ഗീസ് വിവര്‍ത്തനം ചെയ്തു ഒലിവ് പുസ്തകം പ്രസിദ്ധീകരിച്ച ഈ പുസ്തകം തിരഞ്ഞെടുക്കാനുള്ള ചില കാരണങ്ങളുണ്ട്. അത് റോയ് എഴുതി പ്രസിദ്ധീകരിച്ചത് 1939-ലാണെന്നതാണ് - എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേ എഴുതപ്പെട്ട ഒരു പുസ്തകത്തില്‍ നിന്നുമുദ്ധരിക്കുന്നത് തന്നെ ധാരാളമെന്ന് മനസ്സിലാക്കുമ്പോള്‍ ചരിത്ര പഠനം പിന്നേയും കുറേ മുന്നോട്ടു പോയ ഒന്നാണെന്നു ഓര്‍മയിലുമിരിക്കട്ടെ. കൂടാതെ ഒരു കമ്യൂണിസ്റ്റുകാരനില്‍ നിന്നും ഹ്യൂമണിസ്റ്റോളം വളര്‍ന്ന റോയി മോറിസ് ബുക്കായിയെ പോലെ കൊട്ടാരം കാശു വാങ്ങി എന്നെങ്കിലും ആരോപിക്കില്ല എന്നും കരുതാം.
യാത്രാമൊഴി
ഇസ്ലാമിന്റെ രൂപീകരണത്തിന്റെ (610 CE) ആദ്യകാലങ്ങളില്‍ അറബിക് സംസ്കാരത്തില്‍ ശാസ്ത്രത്തിനു സ്ഥാനം ഉണ്ടായിരുന്നില്ല. രൂപീകരണത്തെ തുടര്‍ന്ന് അന്നും ഇന്നും ഖുറാന്‍ എന്ന പുസ്തകത്തിന്റെയും ചില അനുബന്ധകൃതികളുടെയും സാക്ഷരതായജ്ഞത്തിലൂന്നിയാണ് ഇസ്ലാമിന്റെ നിലനില്‍പ്പ്‌
എം.എന്‍. റോയ്
ചുരുങ്ങിയ കാലം കൊണ്ട് ലോകം മുഴുവന്‍ വ്യാപിച്ച ഇസ്ലാമിന്റെ അത്ഭുതകരമായ വലര്‍ച്ചക്ക് തുല്യമായ മറ്റൊരത്ഭുതം ലോകത്ത് സംഭവിച്ചിട്ടില്ല. റോമന്‍ ചക്രവര്‍ത്തി അഗസ്റ്റസ് തുടക്കമിട്ട റോമാ സാമ്രാജ്യത്തിന്റെ വളര്‍ച്ച അതിന്റെ മൂര്‍ദ്ധന്യതയില്‍ എത്തിയത് എഴുനൂറു ദീര്‍ഘ വര്‍ഷങ്ങല്‍ നീണ്ടു നിന്ന യുദ്ധങ്ങളിലൂടെയാണ്. ഇസ്ലാമിക ആശയങ്ങളെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ അറേബ്യന്‍ സാമൃജ്യം കേവലം നൂറു വര്‍ഷം കൊണ്ട് കൈവരിച്ച വളര്‍ച്ചയും വ്യാപ്തിയും റോമാ സാമ്രാജ്യത്തിന് ഏഴു നൂറ്റാണ്ടുകള്‍ കൊണ്ടുപോലും കൈവരിക്കാന്‍ കഴിഞ്ഞില്ല. മഹാനായ അലെക്സാണ്ടറുടെ സാമ്രാജ്യത്തിന്റെ ഖലീഫമാ‍രുടെ സാമ്രാജ്യത്തിന്റെ ചെറിയൊരംശം മാത്രമേ ഉണ്ടായിരുന്നുള്ളൂ. റോമാ സാമ്രാജ്യത്തിന്റെ ഭീഷണിയെ ആയിരത്തോളം വര്‍ഷം തടുത്തുനിര്‍ത്തിയ പേര്‍ഷ്യന്‍ സാമ്രാജ്യത്തെ അല്ലാഹുവിന്റെ വാളിന്റെ മുമ്പില്‍ മുട്ടുകുത്തിക്കുവാന്‍ ഇസ്ലാമിക ഖലീഫമാര്‍ക്ക് കേവലം ഒരു ദശാബ്ദത്തിന്റെ പരിശ്രമമേ വേണ്ടിവന്നുള്ളൂ. അതു കൊണ്ടാണ്‍ ഒരു ആധുനിക ചരിത്രകാരന്‍ ഇസ്ലാമിന്റെ വളര്‍ച്ചയെ ഒരത്ഭുതം എന്നു വിവരിക്കുന്നത്-പേജ് 14- 15
ശാന്തതയും സഹിഷ്ണുതയും പുലര്‍ത്തിയിരുന്ന ജനവിഭാഗങ്ങളെ ഇസ്ലാമിക മതഭ്രാന്തിന്റെ പിന്‍ബലത്തോടെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് ഇസ്ലാമിനു മേല്‍പ്പറഞ്ഞ വിജയം വരിക്കാന്‍ കഴിഞ്ഞത് എന്ന അസംബന്ധ സിദ്ധാന്തം അഭ്യസ്തവിദ്യരായ പരിഷ്കൃത ലോകം തള്ളിക്കളഞ്ഞതാണ്. ഇസ്ലാമിന്റെ വിജയമെന്ന ഈ അത്ഭുത പ്രതിഭാസം പ്രാഥമികമായും അതിലന്തര്‍ഭവിച്ചിരിക്കുന്ന വിപ്ലവസ്വഭാവം കൊണ്ടും ഗ്രീസ്,റോം, പേര്‍ഷ്യ തുടങ്ങിയ സംസ്കാരങ്ങളുടെ ജീര്‍ണ്ണതകൊണ്ടും സംഭവിച്ചതാണെന്നു കാണാം. (പേജ്-16)
സാരസന്മാര്‍, ഹൂണന്മാര്‍ തുടങ്ങിയവരുടെ ആക്രമണവും ഇസ്ലാം നേടിയ ദിഗ്വിജയവും പരസ്പരം താരതമ്യം ചെയ്യുമ്പോഴാണ് രണ്ടിന്റെയും വ്യത്യാസം ഒരു ചരിത്രവിദ്യാര്‍ത്ഥിക്ക് മനസ്സിലാവുക. ആദ്യത്തെത് മരണവും നാശവും മറ്റാത്യാഹിതങ്ങളുമാണ്.രണ്ടാമത്തെത് മാനവികതയുടെ ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായം എഴുതിച്ചേര്‍ക്കുകയാണ് ചെയ്തത്. (പേജ്-17)
മുഹമ്മെദിന്റെ പിന്‍‌ഗാമികള്‍ ഉയര്‍ന്ന സ്വഭാവശുദ്ധി, മികച്ച ലക്ഷ്യബോധം, ഉന്നതമായ ആത്മീയ ബോധം എന്നിവയാല്‍ നയിക്കപ്പെട്ടവരായിരുന്നു ഇസ്ലാമിക വിപ്ലവകാരികള്‍. അതില്‍ നിന്നു അതിരു കവിഞ്ഞ അവരുടെ അര്‍പ്പണബോധം അന്ധവിശ്വാസങ്ങളില്‍ അധിഷ്ഠിതമായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോള്‍ തന്നെ അതൊരിക്കലും കാപട്യങ്ങളാല്‍ ആവൃതമായിരുന്നില്ല. അവരുടെ മതാന്ധതയുടെ തീവൃത അവരുടെ ഉദാരമനസ്കത കൊണ്ടും സാമാന്യബോധം കൊണ്ടും ലളിതവത്കരിക്കപ്പെട്ടിരുന്നു. അവരുടെ മോഹങ്ങളില്‍ ഒരിക്കലും സ്വാര്‍ത്ഥതയുടെ കറ പുരണ്ടിരുന്നില്ല. അവരുടെ ദൈവികത ഒരിക്കലും അഹങ്കാരത്തിന്റെ മൂടുപടമായിരുന്നില്ല. (പേജ്-20)
കാട്ടിപ്പരുത്തി
ശാസ്ത്രം പിടിച്ചു നില്‍ക്കാന്‍ ആവശ്യമുള്ള ഒരു കാലഘട്ടത്തിലായിരുന്നില്ല ഇസ്ലാമിന്റെ വ്യാപനം. എന്നിട്ടും ശാസ്ത്രത്തിന്നു വളരാനുള്ള വളക്കൂറ് അന്നേവരെ ശാസ്ത്രമെന്തെന്നറിയാത്ത ഒരു കൂട്ടം നല്‍കിയെങ്കില്‍ അതിന്റെ കാരണമാണന്യേഷണ വിധേയമാക്കേണ്ടിയിരുന്നത്.
യാത്രാമൊഴി
കൂടുതല്‍ വികസിതമായിരുന്ന മറ്റു മതങ്ങള്‍ക്കും, അതാതു നാടുകളില്‍ നിലവിലിരുന്ന വിമര്‍ശനാത്മകമായ ബൌദ്ധിക ചിന്താപദ്ധതികള്‍ക്കും മുന്നില്‍ പിടിച്ചു നില്‍ക്കുന്നതിന്റെ ഭാഗമായി, ആദ്യകാല മുസ്ലിം ഭരണകര്‍ത്താക്കള്‍ ഗ്രീക്ക്‌ ഫിലോസഫി, സയന്‍സ് എന്നിവയുള്‍പ്പെടെ തങ്ങള്‍ നേരിട്ട ദേശങ്ങളിലെ ശാസ്ത്രസാംസ്കാരിക പാരമ്പര്യങ്ങളില്‍ വൈദഗ്ദ്യം നേടുന്നത് പ്രോല്‍സാഹിപ്പിച്ചിരുന്നു.
കാട്ടിപ്പരുത്തി
ഏതെല്ലാമായിരുന്നാവോ ആ കൂടുതല്‍ വികസിതമായ മറ്റു മതങ്ങള്‍ ?
അന്നത്തെ സമകാലിക മതങ്ങളെ കുറിച്ചും മുസ്ലിങ്ങളുടെ വിജ്ഞാന വളര്‍ച്ചയെ കുറിച്ചുമുള്ള റോയിയുടെ കാഴ്ച്ചപ്പാടുകളിലേക്ക്-
എം.എന്‍. റോയ്
നിഷ്ഫലമായ ഭക്തിയും കാപട്യം നിറഞ്ഞ വിശുദ്ധതാ സങ്കല്പവും ഒത്തുചേര്‍ന്ന മദ്ധ്യകാല ക്രൈസ്തവതക്ക് പൌരാണിക ശാസ്ത്ര സമൂച്ചയത്തെ തൊഴിച്ചു പിന്നോട്ട് മാറ്റാന്‍ യാതൊരു ശങ്കയും ഉണ്ടായില്ല. തികഞ്ഞ അജ്ഞതയുടെ ഈ പൊങ്ങച്ചപ്രകടനത്തിന്റെ ഫലമായി യൂറോപ്പിലെ ജനത ഒന്നടങ്കം മദ്ധ്യകാല സംസ്കാരത്തിന്റെ അഗാധകൂപങ്ങളിലേക്ക് നിപധിക്കുകയുണ്ടായി. ഇതില്‍നിന്നവരെ കരകയറ്റിയത്, പുരാതന ഗ്രീസിലെ വിജ്ഞാനകുതുകികളായ ഗുരുവരന്മാര്‍ പ്രചരിപ്പിച്ച ചിന്തകളുടെ ഉയര്‍ത്തെഴുനേല്‍പ്പ് സാധ്യമായതോടെയാണു, ഇതു ക്രമേണെ അവര്‍ക്കു ഭൌതിക പുരോഗതിക്കും, ആത്മീയ വളര്‍ച്ചക്കുമുള്ള വഴി കാണിച്ചു കൊടുത്തു. അറേബ്യന്‍ തത്ത്വജ്ഞാനികളും ശാസ്ത്രജ്ഞന്മാരുമാണ് ഇതിനുള്ള പശ്ചാത്തലമൊരുക്കിയത്. ആധുനിക യുക്തിവാദത്തിന്റെ പൈതൃകം സ്ഥിതി ചെയ്യുന്നത് ഗ്രീക്ക് ചിന്തകളിലാണ്. ശാസ്ത്രഗവേഷണങ്ങളുടെ ആചാര്യനായിരുന്ന റോജര്‍ ബേക്കണ്‍ അറബ് പണ്ഡിതന്മാരുടെ ശിഷ്യനായിരുന്നു.നമ്മളിന്നു കരുതുന്നതു പോലുള്ള ഭൌതിക ശാസ്ത്രത്തിന്റെ സ്ഥാപകരെന്നു വിളിക്കാവുന്നത് അറബികളെയാണ്. പരീക്ഷണനിരീക്ഷണങ്ങളാണ് പുരോഗതിയുടെ പാതയൊരുക്കുന്നത്. ശാസ്ത്രത്തിന്റെ അടിസ്ഥാന സിദ്ധാന്തം മുതല്‍ ഗ്രീക്കുകാരുടെ ശാസ്ത്രീയ നേട്ടങ്ങള്‍ വരെ മാത്രമല്ല ആധുനികകാലം വരെയുള്ള എല്ലാ ശാസ്ത്രീയ നേട്ടങ്ങളും അറബികളോട് കറ്റപ്പെട്ടിരിക്കുന്നു. (പേജ്-61)
ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ രംഗത്തുവന്ന ഭക്തനായ ജസ്റ്റീനിയന്‍ ചകൃവര്‍ത്തിയുടെ മര്‍ക്കടമുഷ്ടിയിലധിഷ്ടിതമായ മതഭ്രാന്ത് യൂറോപ്പിലവശേഷിച്ചിരുന്ന പാഗന്‍ പഠിപ്പിക്കലുകളിലെ, അവശിഷ്ടങ്ങളെ കൂടി പൂര്‍ണ്ണമായും നിര്‍മാര്‍ജ്ജനം ചെയ്യുകയുണ്ടായി. അവശേഷിച്ചിരുന്ന ഗ്രീക്കു പണ്ഡിതന്മാരും തങ്ങളുടെ പുരാതന വിദ്യാപീഠങ്ങള്‍ ഉപേക്ഷിച്ചു നാടു വിട്ടു പോകാന്‍ നിര്‍ബന്ധിതമായി. (പേജ്- 62)
ബൈസാന്തിയന്‍ ഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ടോളമിമാരുടെ പല പ്രഗത്ഭ രചനങ്കളെയും ഉന്മൂലം ചെയ്യുകയുണ്ടായി. (പേജ്-65)
പുരാതന ഗ്രീസിലെ ലോകഗുരുക്കളുടെ രചനകള്‍ സംരക്ഷിക്കുക മാത്രമല്ല മറഞ്ഞു കിടന്നവയെ കണ്ടെത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതില്‍ അരബികള്‍ ഉത്സാഹം കാണിച്ചു. പ്ലേറ്റോ, അരിസ്റ്റോട്ടില്‍, യൂക്ലിഡ്, അപ്പോളോനിയസ്, ടോളമി, ഹിപ്പോക്രാറ്റ്സ്,ഗാലന്‍ തുടങ്ങിയ പ്രമുഖരുടെ കൃതികള്‍ ആധുനിക യൂറോപ്പിന്റെ പിതാക്കള്‍ക്കുപോലും ലഭ്യമായത് അറബി ഭാഷയില്‍ മാത്രമായിരുന്നു. അറബികള്‍ ഇവക്കെല്ലാം പണ്ഡിതോചിതമായ വ്യാഖ്യാനവും നല്‍കിയിരുന്നു. ആധുനിക യൂറോപ്പ് അറബികളില്‍ നിന്നും ഔഷധവിദ്യയും ഗണിത ശാസ്ത്രവും മാത്രമല്ല ജ്യോതിശാസ്ത്രവും പഠിച്ചു.
ദൂരദര്‍ശിനിപോലെയുള്ള ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അറബ് ചിന്തകന്മാര്‍ ഭൂമിയുടെ യഥാര്‍ത്ഥ പരിധിയും വ്യാപ്തിയും കണക്കു കൂട്ടുക മാത്രമല്ല ചെയ്തത്, ഭൂമിയെ ചുറ്റുന്ന ഗ്രഹങ്ങളുടെ എണ്ണവും സ്ഥാനവും വരെ നിര്‍ണ്ണയിച്ചു.
ജ്യോതിഷം യഥാര്‍ത്ഥ ജ്യോതിശാസ്ത്രത്തിനു മുമ്പില്‍ വഴി മാറിക്കൊടുക്കാന്‍ നിര്‍ബന്ധിതമായി. (പേജ്-66)
ബോട്ടണി വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥികളെ അഭ്യസിപ്പിച്ചിരുന്നുവെങ്കിലും ഡിയക്കോറൈസസ് എന്ന അറബ് പണ്ഡിതന്‍ 2000 ഇനം ചെടികളെ വര്‍ഗ്ഗീകരിച്ച് പട്ടികയുണ്ടാക്കിയതോടെ ഒരു പുതിയ ശസ്ത്ര ശാഖയുടെ പിറവി തന്നെയാണു സംഭവിച്ചത്.
കെമിസ്ട്രി ഒരു ഒരു ശാസ്ത്രവിഷയമെന്ന നിലയില്‍ അതിന്റെ ആവിര്‍ഭാവത്തിനും പ്രഥമഘട്ട വികാസത്തിനും ഏറെ കടപ്പെട്ടിരിക്കുന്നത് അറബികളോടാണ്. അവാരാണാദ്യമായി ദ്രാവകങ്ങള്‍ ഡിസ്റ്റല്‍ ചെയ്യുന്നതിനുള്ള പാത്രം കണ്ടു പിടിച്ചത്.
ആസിഡുകളെന്നും ആല്‍ക്കലികളെന്നും ദ്രാവകങ്ങളെ വേര്‍ത്തിരിച്ചതും അവയുടെ പരസ്പര ബന്ധം ആദ്യമായി മനസ്സിലാക്കിയതും അവരായിരുന്നു. ദ്രാവകങ്ങളില്‍ അന്തര്‍ലീനമായിരുന്ന രാസപദാര്‍ത്ഥങ്ങളെ വേര്‍ത്തിരിച്ചെടുത്ത് വിലപ്പെട്ട ഔഷധങ്ങളാക്കി മാറ്റുവാന്‍ അവരുടെ ഈ പരിശ്രമത്തിനു കഴിഞ്ഞു എന്ന കാര്യം ഗിബ്ബണ്‍ തന്റെ ചരിത്ര പഠനത്തില്‍ വിശദീകരിക്കുന്നുണ്ട്.( പേജ്-67)
അല്‍കന്‍ഡി( Al Kandi ) ആയിരുന്നു ആദ്യകാല തത്ത്വചിന്തകരില്‍ പ്രമുഖന്‍. സ്വതന്ത്ര ചിന്തകരായിരുന്ന അബ്ബാസൈദികളുടെ തലസ്ഥാനം കേന്ദ്രീകരിച്ചായിരുന്നു ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം, തത്വ ചിന്ത കേവലം അനുമാനങ്ങളില്‍ അധിഷ്ടിതമയാല്‍ പോരെന്നും, അത് ഗണിതശാസ്ത്ര തത്വങ്ങളില്‍ അടിസ്ഥാനപ്പെടുത്തിയാവണമെന്നും ആദ്യം വാദിച്ചത് ഇദ്ദേഹമായിരുന്നു. (പേജ്-71)
അടുത്തതായി പരാമര്‍ശം അര്‍ഹിക്കുന്നത് അല്‍ ഫറാബിയാണ്. ഇദ്ദേഹം ഡമസ്കസിലും ബഗ്ദാദിലും പഠിപ്പിച്ചിരുന്നു. അരിസ്റ്റോട്ടിലിന്റെ കൃതികളെ കുറിച്ച് ഇദ്ദേഹം എഴുതിയ വിമര്‍ശനം നൂറ്റാണ്ടുകളോളം ആധികാരിക രേഖയായിരുന്നു.
10-ം നൂറ്റാണ്ടിന്റെ അവസാന പകുതിയിലാണ് അവിസിന്നാ രംഗത്ത് വരുന്നത്. അദ്ദേഹം ഗണിതശാസ്ത്രത്തെയും ഊര്‍ജ്ജതന്ത്രത്തെയും കേന്ദ്രീകരിച്ച് ഒട്ടേറെ രചനകള്‍ നടത്തി. 16 )ം നൂറ്റാണ്ട് വരെയും യൂറോപ്പിലുട നീളം അവിസിന്നായുടെ കൃതികള്‍, വൈദ്യ ശാസ്ത്ര വിദ്യാര്‍ത്ഥികളുടെ പഠന പുസ്തകമായിരുന്നു.
ഒരു ശാസ്ത്ര പ്രതിഭയായിരുന്നു അല്‍ ഹസ്സന്‍ , കാഴ്ചശേഷിയെ കുറിച്ചുള്ള പഠനമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം. അദ്ദേഹം ഗ്രീക്കു കാരില്‍ നിന്നാണത് അഭ്യസിച്ചത്. പക്ഷേ ഈ വിഷയത്തില്‍ ഗ്രീക്കുകാര്‍ പോയതിനൊക്കെ വളരെ അപ്പുറത്തേക്ക് പോകുവുകയുണ്ടായി. അദ്ദേഹം അവരുടെ പല തെറ്റുകളും തിരുത്തി. പ്രകാശ രശ്മികള്‍ പുറപ്പെടുന്നത് കണ്ണില്‍ നിന്നാണെന്നാണ് ഗ്രീക്കുകാര്‍ പഠിപ്പിച്ചിരുന്നത്. ശരീരശാസ്ത്രപരമായും, ക്ഷേത്രഗണിത നിയമപ്രകാരവും പ്രകാശരശ്മികള്‍ നമ്മുടെ കാഴ്ച്ചക്ക് വിധേയമാവുന്ന പദാര്‍ത്ഥത്തില്‍ തട്ടി പുറപ്പെട്ട് കണ്ണിന്റെ റെറ്റിനയില്‍ തട്ടി സംഘട്ടനം സൃഷ്ടിക്കുമ്പോഴാണ് കാഴ്ച എന്ന പ്രതിഭാസം സംഭവിക്കുന്നതെന്ന് അല്‍ ഹസ്സന്‍ തെളിയിച്ചു. (പേജ്-73)
അറബ് ചിന്തകന്മാരുടെ ഗതകാല പഠിപ്പിക്കലുകലില്‍ നിന്നു പ്രചോദനം ഉള്‍കൊണ്ടു കൊണ്ട് യൂറോപ്പിലാകെ നൂതനചിന്തകള്‍ പടര്‍ന്നു പന്തലിച്ചു. പിന്നീറ്റ് വന്ന നാനൂറു വര്‍ഷങ്ങലില്‍ യൂറോപ്പിലെ ശാസ്ത്രീയ ചിന്താരംഗത്ത് മേധാവിത്വം പുലര്‍ത്തിയത് ഈ ആശയങ്ങളായിരുന്നു.
കാട്ടിപ്പരുത്തി
യാത്രാമൊഴിയുടെ പോസ്റ്റിലുടനീളം വൈരുദ്ധ്യങ്ങളാണ്. ഒരു ഭാഗത്ത്
ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്ത രീതിയില്‍ എന്തോ ഒന്ന് ഇസ്ലാം മതത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു-
എന്ന് പറയുന്നു. മറു ഭാഗത്ത്
എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ ഗ്രീക്കുവിജ്ഞാനത്തിന്റെ നിധികള്‍ കണ്ടെത്തിയ ചില ഖലീഫമാര്‍ നിരവധി പണ്ഡിതന്മാരെ നിയമിച്ചു ഗ്രീക്ക് വിജ്ഞാനത്തെ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യുന്നതോടെ ഇസ്ലാമിക് രാജ്യങ്ങളില്‍ ശാസ്ത്രത്തിന്റെ തിരി തെളിയുവാന്‍ തുടങ്ങുന്നു. തല്‍ഫലമായി മധ്യകാല ഇസ്ലാം പ്രാചീന ഗ്രീക്ക് ശാസ്ത്രത്തിന്റെ മുഖ്യ അവകാശികളാകുകയും, തുടര്‍ന്ന് വന്ന അഞ്ചു നൂറ്റാണ്ടുകളോളം (800-1300 CE ) അന്നത്തെ നിലയില്‍ മിക്ക ശാസ്ത്രമേഖലകളിലും നേതൃസ്ഥാനത്ത് എത്തുകയും ചെയ്തു. ഈ കാലഘട്ടത്തെയാണ് ഇസ്ലാമിക് രാജ്യങ്ങളിലെ ശാസ്ത്രത്തിന്റെ സുവര്‍ണകാലഘട്ടം എന്നു വിശേഷിപ്പിക്കുന്നതു
എന്നും പറയുന്നു.
ഇതെങ്ങിനെ സാധ്യമാകും - ശാസ്ത്രത്തിനു വളരാന്‍ ഇടം കൊടുക്കാത്തവരെന്തിനു സ്വന്തം നാട്ടില്‍ അടിച്ചോടിക്കപെട്ട ശാസ്ത്രജ്ഞര്‍ക്കും ആശയങ്ങള്‍ക്കും ഇടം കൊടുക്കണം.
ചരിത്രകാരെ യൂറോപിയന്‍ - മുസ്ലിം എന്നെല്ലാം വിഭജിക്കാമെങ്കിലും യൂറോപ്യന്‍ ചരിത്രകാരിലെ നിഷ്ക്ഷരില്‍ നിന്നാണ് മുസ്ലിം ലോകത്തെ കുറിച്ച് സത്യസന്ധമായ വിവരം പുറം ലോകമറിയുന്നതെന്നാനു സത്യം. ഗിബ്ബണെ പോലെയുള്ളവര്‍ ഉദാഹരണം.
ലോകമെങ്ങും വിപ്ലവകരമായ മാറ്റത്തിന് ഹേതുവായ ആധുനികശാസ്ത്രവിപ്ലവത്തിന് ഉദയം കുറിച്ചത് ഇസ്ലാമിക്‌ രാജ്യങ്ങളിലായിരുന്നില്ല മറിച്ച് യൂറോപ്പിലായിരുന്നു. സുവര്‍ണ കാലത്തിനു ശേഷം ഈ രാജ്യങ്ങളില്‍ ശാസ്ത്രം പടിപടിയായി ഇരുട്ടിലേക്ക് നടന്നു കയറുകയായിരുന്നു. അല്ലെങ്കില്‍ ഇരുട്ടിലേക്ക്‌ ആട്ടിയകറ്റുകയായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു ?
ഇത് നല്ലയൊരു ചോദ്യമാണ് അതിന്നുള്ള എന്റെ ചില നിഗമനങ്ങള്‍ അടുത്ത പോസ്റ്റിലാകാം

Sunday, September 13, 2009

പ്രപഞ്ചഘടനയും ഖുര്‍‌ആനും ജബ്ബാറിന്റെ പ്രതികരണവും

ജബ്ബാറിന്റെ എന്റെ പോസ്റ്റുകളോടുള്ള പ്രതികരണം ഇപ്പോളാണു കണ്ടത്.(13/9/2009). എന്തായാലും എന്റെ 9 പോസ്റ്റുകളില്‍ 9 എണ്ണവും വായിച്ചതിന്നു ശേഷമാണു മറുപടിക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്. അതിലെ ആദ്യ ഭാഗങ്ങളോടൊന്നും പ്രതികരിക്കാതെ ഇടയില്‍ നിന്നും ചിലവ മാത്രമെടുത്തതെന്താണാവോ?
എന്റെ പ്രതികരണ രീതി ആദ്യം മുതലേയുള്ള ആരോപണങ്ങള്‍ക്ക് വഴിക്കുവഴിയായ മറുപടികളായിട്ടായിരുന്നു. ആദ്യത്തെ അഞ്ചു പോസ്റ്റുകള്‍ വിഷയത്തെ അവതരിപ്പിക്കുകയും പിന്നീട് ആരോപണങ്ങളുടെ വസ്തുതയെ പരിശോധിക്കുകയുമായിരുന്നു ചെയ്തിരുന്നത്. അതിന്നു വിഷയത്തിലേക്കു വരാതെ ചില കാര്യങ്ങളെ വളച്ചൊടിക്കുക എന്ന തന്ത്രമാണിവിടെ പുലര്‍ത്തിയ രീതി.
ഇനി നമുക്ക് ജബ്ബാറിന്റെ ഓരോ വിമര്‍ശനങ്ങളെയും പരിശോധിക്കാം.
ജബ്ബാറിന്റെ വിമര്‍ശനങ്ങളുടെ ഒരു സ്വഭാവം കുറെയേറെ കാര്യങ്ങള്‍ ഒരു പോസ്റ്റില്‍ കടത്തിവിടുക എന്നതാണ്. സാധാരണ ഒരു കമെന്റിലൂടെ മറുപടി നല്‍കാന്‍ ശ്രമിച്ചാല്‍ പിന്നെയും കുറെ ബാക്കിയുണ്ടാവും. അതിന്നിടയില്‍ പുതിയ പോസ്റ്റുമിടും. ഒരു എ.കെ.47 കൊണ്ട് തുരുതുരെ വെടിവക്കുന്ന രീതി. എവിടെയെങ്കിലും കൊള്ളുമെന്ന കണക്കുകൂട്ടലില്‍. അതിനാല്‍ ഓരോ ആരോപണങ്ങളെയുമെടുത്ത് നമുക്കു പരിശോധിക്കേണ്ടി വരുന്നു. കൂടാതെ നിര്‍മാണമെന്നത് (construction ) നശീകരണത്തെപ്പോലെ അത്ര വേഗത്തിലാവില്ല. ഒരു വീടുണ്ടാക്കാന്‍ വര്‍ഷങ്ങളെടുക്കും. പൊളിക്കാന്‍ അത്ര പണിയില്ലല്ലോ.
എന്ന് ഞാനെഴുതുമ്പോള്‍ ജബ്ബാര്‍ ഏടുത്തുദ്ധരിക്കുന്നതിങ്ങിനെ-
ഞാന്‍ AK47തോക്കുപയോഗിച്ച് കൂട്ടവെടിയുതിര്‍ക്കുകയാണെന്നും അതിനാല്‍ മറുപടി പറയാന്‍ വളരെ പണിപ്പേടേണ്ടി വരുന്നു എന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് ശ്രീ കാട്ടിപ്പരുത്തി തന്റെ മറുപടിപ്പരംബര തുടങ്ങുന്ന-
ഞാനെവിടെയാണ് വളരെ പണിപ്പേടേണ്ട കാര്യം പറഞ്ഞത്. ആരോപണത്തിന്റെ സ്വഭാവത്തെ ചൂണ്ടിക്കാണിച്ചു എന്നല്ലാതെ.
എന്തായാലും വിഷയത്തെ പ്രപഞ്ചഘടനയെ കുറിച്ചുള്ള ഖുര്‍‌ആന്‍ പരാമര്‍ശങ്ങളെ വിട്ടു എന്റെ ചില പരാമര്‍ശങ്ങളിലേക്കു മാത്രം ഫോകസ് ചെയ്ത ഈ പ്രതികരണക്കുറിപ്പ് ഒരു കാര്യം വ്യക്തമാക്കുന്നു. തന്റെ പഴയ ഖുര്‍‌ആന്‍ വിമര്‍ശനത്തില്‍ നിന്നും ജബ്ബാറിന്നു വളരെയേറെ പുറകോട്ടു പോകേണ്ടി വന്നിരിക്കുന്നു. ശുഭലക്ഷണമാണിത്.
ഒരു വ്യക്തി എന്ന നിലക്ക് എനിക്കു തെറ്റുപറ്റാം. എന്റെ തെറ്റുകളും കുറവുകളും എന്റേതു മാത്രമാകുമല്ലോ.
ജബ്ബാര്‍: 1.പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ.
വിശ്വാസത്തിന്റെ അടിസ്ഥാന സമീപനം എന്നു ഞാന്‍ മുകളില്‍ പറഞ്ഞതിനുള്ള നല്ല ഉദാഹരണമാണീ വാചകം. പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പറഞ്ഞതാണു ഖുര്‍ ആന്‍ എന്നു തീരുമാനിച്ചുറപ്പിച്ച ശേഷമാണു അതു വായിക്കുന്നതെങ്കില്‍ അതില്‍ “തെറ്റുകള്‍ ” ഒന്നും കാണാന്‍ കഴിയുകയില്ല. കണ്ടാല്‍ തന്നെ അതു തെറ്റല്ലാതാക്കാന്‍ എന്തെകിലുമൊരു മുട്ടു ന്യായം അന്യേഷിച്ചു കണ്ടെത്തും. എത്ര പണിപ്പെട്ടിട്ടാണെങ്കിലും. അതാണു വിശ്വാസത്തിന്റെ ഒരു യുക്തി! വിശ്വാസമാകുന്ന കുറ്റിയില്‍ ചിന്തയെ ചങ്ങലക്കിട്ടു കഴിഞ്ഞാല്‍ പിന്നെ ആ കുറ്റിക്കു ചുറ്റും കറങ്ങിക്കൊണ്ടു മാത്രം ഒരു ചെറിയ ലോകം അയാള്‍ സൃഷ്ടിക്കും. അതിനപ്പുറത്തേക്കു കടക്കാന്‍ പിന്നെ അയാള്‍ക്കു സാധ്യമാകില്ല. ഇവിടെ നമ്മുടെ സുഹൃത്തും അതു തന്നെയാണു ചെയ്യുന്നത്. ലോകമെമ്പാടുമുള്ള മുസ്ലിം ബുദ്ധിജീവികള്‍ അവരുടെ ഊര്‍ജ്ജം മുഴുവന്‍ ചെലവഴിക്കുന്നതും ഇക്കാര്യത്തിനാണ്. ഒരു യുക്തിവാദിക്ക് കുര്‍ ആന്‍ പോലുള്ള ഒരു കൃതിയെ യുക്തിപരമായി വിമര്‍ശിക്കാന്‍ ഒട്ടും പാടു പെടേണ്ടതില്ല. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാല്‍ തന്നെ അതു ദൈവത്തിന്റെ വെളിപാടൊന്നുമല്ല എന്ന് നിഷ്പ്രയാസം സ്ഥാപിക്കാനാവും.
പ്രപഞ്ചങ്ങളെ സൃഷ്ടിച്ചത് ദൈവമാണെന്നത് എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം തന്നെയാണല്ലോ. അതിലെന്താണിത്ര അത്ഭുതകരമായത്. അതെല്ലെങ്കില്‍ ഞാന്‍ വിശ്വാസി എന്നു സ്വയം പരിച്യ്പ്പെടുത്തേണ്ടതെന്തിനു.
നമ്മുടെ വിഷയം അതല്ലല്ലോ. നിങ്ങളുടെ വിമര്‍‌ശനത്തെ ഞാന്‍ ഖണ്‍‌ഠിച്ചതിന്നു വല്ല മറുപടികളുമുണ്ടങ്കില്‍ പറയൂ. യുക്തിപരമായി വിമര്‍ശിക്കാന്‍ കഴിയും എന്നൊരു പ്രസ്താവന ഇറക്കുന്നതിന്നു പകരം വിമര്‍‌ശനത്തിനു നല്‍കിയ മറുപടികള്‍ ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം ശരിയല്ല എന്നു പറയൂ. അതല്ലെ സംവാദമാവുകയുകയുള്ളൂ.
ജബ്ബാര്‍: 2.എന്റെ പഴയ പോസ്റ്റില്‍ യുക്തിവാദികളുടെ ഒരു സ്ഥിരം പരിപാടിയെ കുറിച്ച് സൂചിപ്പിച്ചിരുന്നു. അതായത് ഉത്തരം പറയാനുള്ള ചോദ്യം സ്വയം നിര്‍മ്മിക്കുക, എന്നിട്ടാ ചോദ്യം മറ്റുള്ളവരുടെ മേല്‍ കെട്ടി വക്കുക. അല്ലെങ്കില്‍ അവരുടെ മേല്‍ ആരോപിക്കുക. എന്നിട്ടെല്ലാ ചോദ്യത്തിനും ഉത്തരം കണ്ടെത്തിയതാണെന്ന് ഭാവിക്കുക. ഈ പോസ്റ്റും ഒട്ടും വ്യത്യസ്തമല്ല. ഈ പരിപാടി യുക്തിവാദികളല്ല ചെയ്തു വരുന്നത്. കുറേ കാലമായി കേരളത്തിലെ മുജാഹിദ് ജമാ അത്ത് ബുദ്ധിജീവികള്‍ പയറ്റി വരുന്ന ഒരു സൂത്രമാണിത്. വിമര്‍ശകര്‍ ഉന്നയിക്കുന്ന ഒരു ചോദ്യത്തിനും നേരെ ചൊവ്വേ മറുപടി പറയാതെ തങ്ങളുടെ പക്കല്‍ റേഡി മെയ്ഡായി കരുതി വെച്ചിട്ടുള്ള കുറെ “മറുപടി” കള്‍ക് വെണ്ടി സ്വയം ചോദ്യങ്ങള്‍ ഉണ്ടാക്കി അതു ചോദിക്കാന്‍ സ്വന്തകാരെ തന്നെ യുക്തിവാദി വേഷം കെട്ടിച്ച് കപട നാടകം കളിക്കുക എന്നത് ഇവരുടെ സ്ഥിരം കലാപരിപാടി തന്നെയാണ്. മായിന്‍ കുട്ടി മേത്തര്‍ എന്നൊരാളെ മുമ്പ് പെരിന്തല്‍മണ്ണയില്‍ യുക്തിവാദി നേതാവായി അവതരിപ്പിച്ച കാര്യം കുറേ പേര്‍ക്കെങ്കിലും ഓര്‍മ്മ കാണുമല്ലോ.
മറുപടി: മാഷെ ഇതിലും പ്രപഞ്ചഘടനയൊന്നുമില്ലല്ലോ? ഇങ്ങിനെ കുറെ വാക്കു പയറ്റുകള്‍ കൊണ്ട് വായനക്കാരനെന്തു ഗുണം. പെരിന്തല്‍മണ്ണയിലെ കാര്യം അവിടെ ചോദിച്ചോളൂ.
ജബ്ബാര്‍: 3.കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി. ഇതാ, ഇതും അത്തരത്തിലുള്ള ഒരു നംബറാണ്. ഈ ഡോ. ഉസ്മാന്‍ യുക്തിവാദിസംഘത്തിന്റെ നേതാവായിരുന്നു എന്നാണിതുവരെ പ്രചരിപ്പിച്ചിരുന്നത്. ഇപ്പോള്‍ കാട്ടിപ്പരുത്തി അല്‍പ്പം കൂടി പരിഷ്കരിച്ച് സംസ്ഥാന പ്രസിഡണ്ടു തന്നെയാക്കിക്കളഞ്ഞു! ഇങ്ങേര്‍ ഈ സംഘത്തിന്റെ ഒരു നാലണ മെംബര്‍ പോലും ആയിരുന്നിട്ടില്ല. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രമൊക്കെ ലഭ്യമാണ്. ആര്‍ക്കും പരിശോധിക്കാം. അദ്ദേഹം നിലമ്പൂരിലെ ഒരു പുരോഗമന നാടക സംഘത്തിലുണ്ടായിരുന്നു. അതു യുക്തിവാദിസംഘവുമായി ബന്ധമുള്ളതല്ല. കമ്യൂണിസ്റ്റുകാരുടെ നാടകവേദിയായിരുന്നു. മതവിശ്വാസത്തെ സംരക്ഷിക്കാന്‍ നബിയുടെ പേരില്‍ പോലും നട്ടാല്‍ മുളയ്ക്കാത്ത നുണ പറയാന്‍ മടിയില്ലാത്ത ജമാ അത്തു ബുദ്ധിയുടെ ഒരു മണം ഇവിടെയും !
ഞാന്‍ ഉസ്മാന്‍ സാഹിന്ബിന്റെ ജീവചരിത്രമൊന്നും ഞാന്‍ പഠിച്ചിട്ടില്ല. മമ്പാട് പഠിക്കുമ്പോള്‍ കിട്ടിയ ഒരറിവു വച്ചെഴുതിയതാണ്. അദ്ദേഹം യുക്തിവാദി ആയിരുന്നില്ലെന്നു പറയരുത്. ഏറ്റവും ചുരുങ്ങിയത് ഒരു നിരീശ്വരവാദിയായിരുന്നില്ലെന്ന്. ഇനി എല്ലാ വിഷയങ്ങളെയുമൊഴിവാക്കി ഇങ്ങിനെയുള്ള കാര്യങ്ങളിലേക്കു ചര്‍ച്ച കൊണ്ടു പോകണോ? ഇതെല്ലാം ചില മേമ്പൊടികളെല്ലെ- വിഷയം ഉസ്മാന്‍ സാഹിബ് മുസ്ലിമായതല്ലല്ലോ? പ്രപഞ്ചഘടനയെ കുറിച്ച ഖുര്‍‌ആന്‍ പരാമര്‍ശങ്ങളല്ലേ? നമുക്കതുമായി ചര്‍ച്ച കൊണ്ടു പോകാം.
4.ഖുര്‍‌ആനിലെ ഒരു കാര്യം വ്യഖ്യാനിക്കുമ്പോള്‍ മുസ്ലിങ്ങള്‍ മുഖവിലക്കെടുക്കുന്ന ഒരു സാമാന്യതത്വമുണ്ട്. ഖുര്‍‌ആനിനെ വ്യാഖ്യാനിക്കുമ്പോള്‍ ഏതെങ്കിലും ഭാഗം പ്രവാചകനിലൂടെ പഠിപ്പിക്കപ്പെട്ടതല്ലെങ്കില്‍ അംഗീകരിക്കേണ്ടതില്ല എന്നതാണ്. അതായത് ഒരാളുടെ വ്യാഖ്യാനത്തില്‍ അയാളുടെ മനപ്പൂര്‍വമല്ലാത്ത ഏതെങ്കിലുമൊരു ഭാഗം പ്രവാചകനിലൂടെ വന്നതല്ലാ എന്ന് വരികയും അത് സ്വീകാര്യമല്ലാതാവുകയുമാണെങ്കില്‍ ഒഴിവാക്കാവുന്നതാണ്. എന്നാല്‍ പ്രവാചകനിലൂടെ സ്ഥിരപ്പെട്ടതാകട്ടെ നമ്മുടെ യുക്തിക്കു നിരക്കുന്നതല്ല എന്ന കാരണത്താല്‍ ഒരു വിധത്തിലും ഒഴിവാക്കാന്‍ പാടില്ലാത്തതുമാണ്. എങ്കില്‍ സൂര്യന്‍ സഞ്ചരിക്കുന്നുവെന്ന കുര്‍ ആന്‍ വാക്യത്തിനു നബി നല്‍കിയ വിശദീകരണം [ബുഖാരിയിലെ സഹീഹ്] എന്തേ തമസ്കരിച്ചു കളഞ്ഞത്? രാത്രി അര്‍ശിന്റെ കീഴിലുള്ള ഒരു താവളത്തില്‍ വിശ്രമിച്ച് രാവിലെ വീണ്ടും സഞ്ചാരം തുടങ്ങുന്ന സൂര്യന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ. ഇന്നു നിങ്ങള്‍ നടത്തുന്ന വ്യാഖ്യാനക്കസര്‍ത്തുകള്‍ക്കൊന്നും ഇപ്പറഞ്ഞതു ബാധകമല്ലാത്തതെന്തേ?
ഇപ്പോഴാണ് നാം വിഷയത്തിലേക്കു വരുന്നത്. ഈ ഹദീസ് ഞാന്‍ പൂര്‍ണ്ണമായും വായിച്ചിട്ടില്ല. എങ്കിലും സൂര്യന്‍ സഞ്ചരിക്കുന്നുണ്ടല്ലോ. നാലു രീതിയിലുള്ള ചലനങ്ങള്‍ക്കു വിധേയമാണ് സൂര്യന്‍. അതില്‍ സൂര്യനുള്‍പ്പെടുന്ന നക്ഷത്രസമൂഹത്തിന്റെ ചുറ്റലും പ്രപഞ്ചത്തിന്റെ മൊത്തം ചലനവുമെല്ലാം ഉള്‍പ്പെടുന്നു. ഖുര്‍‌ആനിലെ എല്ലാ കാര്യങ്ങളും വ്യഖ്യാന വിധേയമാണെന്ന് ഒരു വിശ്വാസി എന്ന നിലയില്‍ ഞാന്‍ അഭിപ്രായപ്പെട്ടിട്ടില്ല. അല്ലാഹുവിന്റെ അര്‍ശ് പോലും വ്യാഖ്യാനിക്കാന്‍ ആവശ്യപ്പെട്ടാല്‍ അറിയില്ല എന്ന് പറയുകയേ ഉള്ളൂ. അതാകട്ടെ പ്രാപഞ്ചിക പരിമിതിയുടെ ഭാഗവുമാണ്.
5.ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല. ഇതും ഇക്കാലത്തു മതവക്താക്കള്‍ ചെയ്യുന്ന പണിയാണ്. നബി നല്‍കിയ വിശദീകരണങ്ങള്‍ ബോധപൂര്‍വ്വം മറച്ചു വെച്ച് പുതിയ വ്യാഖ്യാനങ്ങള്‍ മെനയുകയും ഖുര്‍ ആനില്‍ തന്നെ അതിനു വിരുദ്ധമായി കാണുന്ന കാര്യങ്ങളെ തമസ്കരിക്കുകയും ചെയ്യുക. സന്ദര്‍ഭത്തില്‍നിന്നടര്‍ത്തുക മാത്രമല്ല.; ഒരു വാക്യം തന്നെ മുറിച്ചു വികലമാക്കി തങ്ങളുടെ നുണവ്യാഖ്യാനത്തിനു പരുവപ്പെടുത്തുകയും ചെയ്യുന്നു.
ഖുര്‍‌ആന്‍ അന്നും ഇന്നും അതേ ഭാഷയില്‍ നിലനില്‍ക്കുന്നു. സ്വാഭാവികമായും കാലവും ദൈവ സൃഷ്ടി ആയതിനാല്‍ അത് കാലത്തോടും കാലങ്ങളോടും സംവദിക്കുന്നു. ഖുര്‍‌ആനിന്റെ അര്‍ത്ഥം മാത്രം എടുത്തുകൊടുത്താല്‍ പല ആരോപണങ്ങള്‍ക്കുള്ള മറുപടി ആകുന്നു എന്നത് എന്റെ കഴിഞ്ഞ പോസ്റ്റുകളില്‍ നിന്നും വായനക്കാര്‍ക്കു മനസ്സിലായതും. വളരെ ലളിതമായ ഭാഷയിലുള്ള പരിഭാഷമാത്രമെ ഞാന്‍ എന്റെ മറുപടികളില്‍ കൊടുത്തിരുന്നുവുള്ളുവല്ലോ? അതിന്റെ വ്യാഖ്യാനങ്ങളും അങ്ങിനെ തന്നെ. നബി നല്‍കിയ വിശദീകരണങ്ങളെല്ലാം ഒരു തുറന്ന പുസ്തകമായി സമൂഹത്തിലിരിക്കെ ആര്‍ക്കു പൂഴ്ത്തിവക്കാനാകും.
6.ഖുര്‍‌ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. എങ്കില്‍ പിന്നെ ഭൂമി ഉരുണ്ടതാണെന്നു വ്യാഖ്യാനിക്കുന്നതെന്തിന്? അതു പരന്നതാണെന്ന അറിവിലേക്കു നമ്മള്‍ എത്തിയിട്ടില്ല എന്നു വിശ്വസിച്ചാല്‍ പോരെ? മുതുകില്‍ നിന്നാണു ബീജം വരുന്നതെന്നു പ്രപഞ്ചനാഥന്‍ പറഞ്ഞാല്‍ അതങ്ങു വിശ്വസിച്ചാല്‍ മതിയല്ലോ എന്തിനാ വൃഷണം മുതുകിലാണെന്നു വ്യാഖ്യാനിച്ചും [ഇപ്പോള്‍ മുതുക് എന്നാല്‍ ലിംഗം എന്നും വാരിയെല്ല് എന്നാല്‍ യോനി എന്നും നിഘണ്ടുവില്‍ അര്‍ത്ഥം എഴുതിയുണ്ടാക്കിയാണു ദൈവത്തെ രഷപ്പെടുത്താന്‍ നോക്കുന്നത്] അര്‍ത്ഥം മാറ്റിയുമൊക്കെ സര്‍ക്കസ്സു അളിക്കുന്നത്? അതു മുതുകില്‍നിന്നുതന്നെയാണു വരുന്നതെന്നും ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നും പറഞ്ഞാല്‍ പോരെ?
പിന്നെയും ചങ്കരന്‍ തെങ്ങിന്‍‌മേലാണല്ലോ?
പ്രപഞ്ചഘടന പറയുന്നിടത്ത് ഭ്രൂണശാസ്ത്രം കൊണ്ടു വരേണ്ട. അതിന്റെ പോസ്റ്റ് മുമ്പ് ഞാനിട്ടിട്ടുണ്ട്- അവിടെ കമെന്റ് ചെയ്യൂ, പ്രതികരിക്കാം. ഭൂമി ഉരുണ്ടതായതിനു, അത് ഖുര്‍‌ആനില്‍ സൂചിപ്പിക്കുന്നതിന് ജബ്ബാറിനു വിഷമമുണ്ടായിട്ടെന്തു കാര്യം.
7.ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ? രാത്രിയും പകലും ചുറ്റിപ്പൊതിയുന്നു എന്ന് ഉപമാലങ്കാരം പറഞ്ഞേടത്തു വന്ന് ഭൂമിയെ ഉരുട്ടാന്‍ നോക്കിയതാരാ? അതിനു മറുവാദമായാണല്ലോ ഞാന്‍ രാവും പകലും കോര്‍ത്തു വലിക്കുന്നതും തിരിഞ്ഞു മറിയുന്നതും അടപ്പു മൂടുന്നതുമൊകെ ചൂണ്ടിക്കാണിച്ചത്. അപ്പൊള്‍ അലങ്കാരം നിങ്ങള്‍ക്കു “ശാസ്ത്ര”മാക്കാം. യുക്തിവാദികള്‍ അത് അലങ്കാരമായി ത്തന്നെ കാണണം ! അതെന്താ അങ്ങനെ?
മാഷെ ഒരു മറുപടി പറഞ്ഞു കഴിഞ്ഞ കാര്യമാണല്ലോ?
അവിടെയുള്ള പദപ്രയോഗം തന്നെയാണു കാര്യം. കവ്വറ എന്ന പദത്തിന്റെ മൂലപദം കുറ്രത്ത് എന്നാണ്- അതിന്നത്ഥം പന്ത് എന്നാണെന്ന് അറബിയിലെ ബാലപാഠമാണ്. ഇത് ഭാഷയുടെ കാര്യമാണ്. വിശ്വാസത്തിന്റെതല്ല.
മാഷും തന്നെ ഉപാലങ്കാരമാകാം എന്നാണ് പറയുന്നത്. ആകാം എന്ന്- ആണ് എന്നല്ല. ഇതും ഭൂമിയെ വിരിപ്പാക്കി എന്നതും രണ്ടും രണ്ട് സന്ദര്‍ഭങ്ങളില്‍ പറഞ്ഞ ആയത്തുകളാണ്- അവ ഉപമാലങ്കാരമായി എടുക്കുന്നില്ല എങ്കില്‍ പോലും അശാസ്ത്രീയം എന്നു പറയാനൊന്നുമില്ലെന്നു ഞാന്‍ വ്യക്തമാക്കിയതാണല്ലോ? മാഷ് ആയത്തിനെ വളച്ചൊടിക്കുന്നത് ഒന്ന് നിവൃത്തിയപ്പോള്‍ തന്നെ വായനക്കാരനു തിരിഞ്ഞു. മാഷാകട്ടെ നട്ടം തിരിയുകയും ചെയ്യുന്നു.
8.ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്. ശരി ; അങ്ങനെയാണങ്കില്‍ നിങ്ങളുടെ അല്ലാഹു തന്നെ വെറും പുകയായി പ്പോകുമല്ലോ. അല്ലാഹു ആകാശത്തുനിന്നും മഴ ഇറക്കി എന്നു പറഞ്ഞാല്‍ എന്താണര്ത്ഥം? അല്ലാഹു ആകാശത്തിരുന്നു വെള്ളം കോരി ഭൂമിയിലേക്ക് ഒഴിച്ചു എന്നാണോ? അതോ സൂര്യ താപം കൊണ്ട് ഭൂമിയിലെ ജലം ഭാഷ്പമായി വായുവില്‍ കലര്‍ന്ന് അതു തണുത്ത് മഴയായി എന്നാണോ? രണ്ടാമതു പറഞ്ഞതാണെങ്കില്‍ അല്ലാഹു വെറും പ്രകൃതിപ്രതിഭാസം എന്നതിന്റെ അലങ്കാരപ്രയോഗമാകില്ലേ? കുര്‍ ആന്‍ അല്ലാഹു “ഇറക്കി” എന്നാല്‍ അല്ലാഹു [പ്രകൃതി] മനുഷ്യനു ബുദ്ധി നല്‍കി ആ ബുദ്ധിയുപയോഗിച്ച് അവന്‍ കുര്‍ ആന്‍ അടക്കമുള്ള തത്വചിന്തകള്‍ ആവിഷ്കരിച്ചു എന്നര്‍ത്ഥം കൊടുത്തു കൂടേ? അപ്പോള്‍ മുട്ടത്തുവര്‍ക്കിയുടെ നോവലും എന്റെ ഈ ബ്ലോഗുമൊക്കെ ദൈവം ഇറക്കിയതാകും. പിന്നെ നമ്മള്‍ തമ്മില്‍ തര്‍ക്കിക്കേണ്ടിയും വരില്ല.
എന്റെ മറുപടിയും മാഷുടെ കമെന്റും തമ്മിലുള്ള ബന്ധമെന്തെന്ന് മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ?!!!!
മാഷ് പറഞ്ഞ ആരോപണത്തിനു മാഷുദ്ദേശിക്കുന്ന രീതിയില്‍ മറുപടി എഴുതണമെന്നു പറഞ്ഞാല്‍ പിന്നെ ഞാനിതെഴുതണമോ? മാഷു തന്നെ എഴുതിയാല്‍ പോരെ!! ഇതൊരു പുതിയ വാദമാണല്ലോ? ഇതാണു മാഷു തന്നെ ഉത്തരം കണ്ടെത്തുന്ന രീതി- ഹ- ഹ-ഹ- നല്ല തമാശ.
മാഷീയെഴുതിയത് രണ്ട് തവണ മാഷു തന്നെ ഒന്നു വായിച്ചു നോക്കിക്കേ- എന്നിട്ട് വല്ല യുക്തിയുമുണ്ടോന്നൊന്നു ആലോചിക്ക്-
9.ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ? ഗ്രീക് യവന പുരാണങ്ങളിലെ കഥകള്‍ മുഹമ്മദ് കേട്ടറിഞ്ഞിരുന്നു. അതാണിതിന്റെ അടിസ്ഥാനം. ആകാശവും ഭൂമിയും പരസ്പരം ഇണ ചേര്‍ന്നു കിടക്കുകയായിരുന്നു. പിന്നീട് ആകാശത്തിന്റെ ലിംഗം മുറിച്ചാണു വേര്‍പെടുത്തിയത്. ആ വേഴ്ച്ചയുടെ ഫലമായാണു ഭൂമിയില്‍ ജീവജാലങ്ങളും മറ്റും പിറവി കൊണ്ടത്. ഇതാണു പ്രചാരത്തിലിരുന്ന കഥ.
ഈ പ്രസ്ഥാവനയുടെ സ്രോതസ്സ് അറിയാന്‍ താത്പര്യമുണ്ട്. യവനകഥകളെല്ലാം അറേബിയയില്‍ പ്രചരിച്ചിരുന്നെന്നും അതിനനുസരിച്ച ഒരു പ്രപഞ്ചസങ്കല്പനം അറബികള്‍ വളര്‍ത്തിയെടുത്തിരുന്നുവെന്നും മാഷ് ചരിത്രം പറയുന്നത് ഏതു സ്രോതസ്സിന്റെ അടിസ്ഥാനത്തിലാണ്- സംവാദത്തില്‍ ഒരു തെളിവുദ്ധരിക്കുമ്പോള്‍ അതിന്നു പിന്‍ബലം വേണമല്ലോ. ഞാന്‍ കാത്തിരിക്കുന്നു.
10.ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്. ആ സാഹചര്യം മുതലെടുത്തുകൊണ്ടാണു നിങ്ങള്‍ കുറെ ഇസ്ലാമിസ്റ്റുകള്‍ കുര്‍ ആന്‍ ശാസ്ത്രമാണെന്നും ഇസ്ലാം സകല പ്രശ്നങ്ങള്‍ക്കും പരിഹാരമാണെന്നും ലോകത്താകെ ഇനി ഇസ്ലാമിനേ നിലനില്‍പ്പുള്ളു എന്നുമൊക്കെ പ്രചരിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയത്. അങ്ങനെ നിഷ്കളങ്കരായ മനുഷ്യരെ കെണിയില്‍ കുടുക്കാന്‍ -വഴിതെറ്റിക്കാന്‍- അനുവദിച്ചു കൂടാ എന്ന ചിന്തയാണ് എന്നെയും ഇതിനു പ്രേരിപ്പിക്കുന്നത്.
നമുക്കു ചര്‍ച്ചയാവാമെന്നേ- ആരാണു തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വായനക്കാര്‍ തീരുമാനിക്കട്ടെ.
കഴിഞ്ഞ പത്ത് കമെന്റുകളില്‍ വിഷയവുമായി ബന്ധപ്പെട്ട ഒന്നു മാത്രമെ ഉള്ളൂവെന്ന വസ്തുത വായനക്കാര്‍ ശ്രദ്ധിക്കുമല്ലോ? വിഷയത്തിലേക്ക് ശ്രദ്ധിക്കുവാന്‍ ശ്രമിക്കനമെന്ന അപേക്ഷയോടെ ജബ്ബാറിന്റെ പ്രതികരണത്തിനു കാത്തിരിക്കുന്നു.

Monday, August 31, 2009

ഡോക്റ്റര്‍ സാക്കിര്‍ നായിക്ക്- ദുബായ് പ്രോഗ്രാം

ഡോക്ടര്‍ സാക്കിര്‍ നായിക്കിന്റെ പല പരിപാടികളും ഞാന്‍ മാധ്യമങ്ങളിലൂടെ അനുഭവിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായി കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് (28/08/2009) ഒരു പരിപാടിയില്‍ നേരിട്ട് പങ്കെടുക്കുന്നത്.
ദുബായ് ഖുര്‍‌ആന്‍ അവാര്‍ഡ് കമറ്റിയുടെ എല്ലാവര്‍ഷവും നടന്നു വരാറുള്ള പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കുന്നതിനാണ് അദ്ദേഹം ഇവിടെ എത്തിയത്. അതിനാല്‍ കിട്ടിയ അവസരം ഒന്നുപയോഗപ്പെടുത്താമെന്നു കരുതിയാണ് രണ്ട് കൂട്ടുകാരോടൊപ്പം ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ എക്സിബിഷന്‍ സെന്റെറില്‍ പോയത്.
രാത്രി പത്ത് മണിക്കു തുടങ്ങിയ പ്രോഗ്രാം രണ്ട് മണിക്കൂര്‍ വിഷയാവതരണമായിരുന്നു. ഇസ്ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ എന്നതായിരുന്നു വിഷയം. പിന്നെ സദസ്സിനുള്ള സംശയങ്ങള്‍ ദുരീകരിക്കുന്ന അവസരം. അമുസ്ലിങ്ങള്‍ക്കായിരുന്നു ആദ്യ പരിഗണന എന്നായിരുന്നു പറഞ്ഞിരുന്നത്. പക്ഷെ അമുസ്ലിങ്ങള്‍ക്കു മാത്രമെ അവസരം കിട്ടിയുള്ളൂ എന്നതായിരുന്നു സത്യം.
എന്നെ അത്ഭുതപ്പെടുത്തിയത് സംശയദുരീകരണത്തിനെത്തിയ ആളുകളില്‍ അഞ്ച് പേര്‍ അവിടെ വച്ചു തന്നെ ഇസ്ലാം സ്വീകരിച്ചു എന്നതാണ്. അതില്‍ മൂന്നു പേര്‍ സ്ത്രീകളും. ഈ മൂന്നു പെണ്‍കുട്ടികളില്‍ രണ്ടു പേര്‍ ഇന്ത്യക്കാരും ബാങ്ക് ഉദ്യോഗസ്ഥകളുമാണ്. അവര്‍ കുറെ സംശയങ്ങള്‍ ചോദിക്കുകയും അവ ദുരീകരിച്ച ശേഷം ഇസ്ലാം സ്വീകരിക്കുകയുമായിരുന്നു.
ഇത്രയേറെ പേര്‍ ഒരു സദസ്സില്‍ വച്ച് ഇസ്ലാം സ്വീകരിക്കുന്നത് എനിക്കു സത്യത്തില്‍ അത്ഭുതമുളവാക്കി. അതും ഒരു പാര്‍ട്ടി മാറുന്നത് പോലും വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും മൂന്നു പേര്‍ , അവരെല്ലാവരും ഒരു ഭൌതിക പ്രലോഭനങ്ങളുമില്ലാതെ ആശയങ്ങള്‍ വ്യക്തമാകുമ്പോള്‍ ഇസ്ലാമിനെ ആശ്ലേഷിക്കുന്നത് ഒരു ചെറിയ കാര്യമല്ല.
ഇനി അടുത്ത 1,2 തീയതികളില്‍ യൂസഫ് എസ്റ്റെസ് എന്ന അമേരിക്കന്‍ മുസ്ലിമിന്റെ പ്രഭാഷണമുണ്ട്. അദ്ദേഹം മുമ്പ് ഒരു കൃസ്ത്യന്‍ പാതിരി ആയിരുന്നു. പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ഇന്ന് ലോകത്തില്‍ അറിയപ്പെടുന്ന ഒരു ഇസ്ലാമത പ്രചാരകനുമാണ്. ഞാന്‍ ചങ്ങരംകുളത്തു നടന്ന മുജാഹിദ് സമ്മേളനം ഉത്ഘാടനം ചെയ്യാന്‍ വന്നപ്പോഴാണ് ആദ്യമായി കാണുന്നതും ഇങ്ങിനെ ഒരാളെ കുറിച്ച് അറിയുന്നതും. നല്ല ഒഴുക്കോടെ കാര്യങ്ങളവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രഭാഷണം മടുപ്പുളവാക്കില്ല.
ഇന്‍ഷാ അല്ലഹ്- അതിലും പങ്കെടുക്കണമെന്നുണ്ട്. നിങ്ങളെയും ക്ഷണിക്കുന്നു.

Wednesday, June 24, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-9

ഒരു വിമര്‍ശനത്തിന്റെ എല്ലാ ധാര്‍മികതയും ഒഴിവാക്കി നടത്തുന്ന ഇത്തരം ചില കള്ളക്കളികളല്ലാതെ മറ്റൊന്നും തന്നെ ഇത്തരം പോസ്റ്റുകളില്ല എന്നതാണു സത്യം.
ശാസ്ത്രത്തിന്റെ പിന്‍ബലമവകാശപ്പെടുന്നവര്‍ക്ക് ശാസ്ത്രവും ഇഷ്ടപ്പെടുന്നില്ല. പിന്നെയോ ഒരു മുഷ്ടി ചുരുട്ടലാണ്. ചിന്ത പണയപ്പെടുത്തിയ മതവിശ്വാസികള്‍, ആലോചിക്കാന്‍ കഴിയാത്ത പാവങ്ങള്‍!!!
ഹേ- ഈ ചിന്ത എന്നത് അവര്‍ക്കു മാത്രമുള്ള ഒരു സാധനമല്ലേ? മറ്റുള്ളവര്‍ അതൊക്കെ ഊരിക്കൊടുത്താണല്ലോ മതത്തില്‍ ചേരുന്നത്. പറഞ്ഞതിനെ ഖണ്ഠിക്കാന്‍ കഴിയാഞ്ഞാല്‍ പിന്നെ കൊഞനം കുത്തല്‍.
ഖുര്‍‌ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. ഉദാഹരണത്തിന്നു
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍‌ആന്‍- 65:12)
ഇതിലെ ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍ എന്നിടത്തും ഒരു ഹദീസിലും ഏഴാകാശത്തിന്നും ഓരോ ഭൂമിയുണ്ട് എന്ന് പറയുന്നതും ചേര്‍ത്ത് ഭൂമിയെപ്പോലെ മറ്റു ജീവജാലങ്ങളുള്ള ഭൂമികളുമെണ്ടെന്ന് പണ്ഢിതര്‍ പറയുന്നു. നമുക്കിപ്പോഴും അതിനെക്കുറിച്ചറിയില്ല, അതിനാല്‍ ഇല്ല എന്നെങ്ങിനെ പറയാനാകും.
ഇടമുറക് അദ്ദേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തില്‍ ഖുര്‍‌ആന്‍ സൂര്യന്‍ ചലിക്കുന്നു എന്ന ആയത്തിനെ ആദ്യ ലക്കത്തില്‍ പരിഹസിക്കുന്നുണ്ട്. പക്ഷേ പിന്നീട് സൂര്യന്റെ ചലനങ്ങളെ കുറിച്ച് കണ്ടെത്തിയപ്പോള്‍ ഇടമുറകിന്നത് പിന്‍‌വലിക്കേണ്ടി വന്നു എന്നു മാത്രം. ഖുര്‍‌ആന്‍ പറഞ്ഞിടത്തു തന്നെ നില്‍ക്കുന്നു. തിരുത്തലുകള്‍ നമ്മുടെ അറിവിന്നാണ് ബാധകമാവുന്നത്.
ജബ്ബാറാകട്ടെ ഖുര്‍‌ആന്‍ പറയാത്ത കാര്യങ്ങളെ പറഞ്ഞു എന്നു വരുത്തി ഖുര്‍‌ആനിനെ വിമര്‍ശിക്കുന്നു. ഇത് അദ്ദേഹത്തിന് ഭൂഷണമാണൊ എന്ന് ആലോചിക്കുന്നത് നന്ന്.
മിക്ക ആളുകളും ഒന്ന് കണ്ണോടിച്ച് വായിക്കുന്നു എന്നല്ലാതെ സൂക്ഷ്‌മവായന കുറവാണ്, അത് മുതലെടുക്കുകയാണ് ഇവിടെ നടക്കുന്നത്.
മാറ്റിമറിക്കുക എന്നത് ചപ്പാത്തി ചുട്ടെടുക്കുന്നതാക്കുന്നതും ഊരിയെടുക്കുന്നത് വാളൂരുന്നതാക്കുന്നതും എല്ലാം തന്റെ വികലമായ മനസ്സിന്റെ പ്രതിഫലനങ്ങളാകുന്നത് അറിയുക.
ഇനിയും ഓരോ വിമര്‍ശനങ്ങളെയുമെടുത്ത് മറുപടി പറയാം . ഇതിനേക്കാള്‍ ഒട്ടും തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയല്ല അതൊന്നും തന്നെ.
വിമര്‍ശിച്ചോളൂ അതൊരു വിമര്‍ശനത്തിന്റെ നിലവാരത്തിലുള്ളതാവണമെന്ന അപേക്ഷയേ ഉള്ളൂ.
വാച്ച് മുസ്ലിം തുടങ്ങി കുറെ മുസ്ലിം വിരുദ്ധ സൈറ്റുകള്‍ ഇന്റെര്‍നെറ്റില്‍ ഉണ്ട്. അത് കോപി ചെയ്ത് ബ്ലോഗിലാക്കുമ്പോള്‍ മറുപടികളില്ലാത്തവയാണെന്നൊന്നും ധരിക്കരുത്. അല്ലെങ്കിലും മറുപടികള്‍ ചിലര്‍ക്കാവശ്യമില്ലല്ലോ?
പ്രപഞ്ചം സൃഷ്ടിച്ച നാഥന്‍ പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ. ശാസ്ത്രപാഠങ്ങള്‍ പടിക്കാന്‍ പോലും സമയം കണ്ടെത്താതെ ബ്ലോഗ് ജീവികളാകുന്നവര്‍ക്കത് മനസ്സിലാവണമെന്നുമില്ല.
കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന്‍ സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി. എന്നിട്ട് യുകതിവാദത്തിന്റ്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി. അദ്ദേഹം നല്‍കിയ ഒരു സൂത്രവാക്യമുണ്ട്
യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അഹന്ത = ദൈവ നിഷേധം
ഇപ്പോഴും പ്രസക്തം.

Tuesday, June 23, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-8

ജബ്ബാറിന്റെ പ്രധാന വിമര്‍‌ശനങ്ങളുടെ ചിത്രം മനസ്സിലായെന്നു കരുതുന്നു. ബ്ലോഗ് വായിക്കുന്നവരില്‍ ഭൂരിഭാഗവും ഖുര്‍‌ആനിനെ കുറിച്ച് അറിയാത്തവരായിരിക്കും. അവരോട് ഖുര്‍‌ആനില്‍ ഇങ്ങിനെ എന്നെല്ലാം തെറ്റിദ്ധരിപ്പിക്കാന്‍ അനുകൂലിക്കുന്നവര്‍‌ക്കും പ്രതികൂലിക്കുന്നവര്‍‌ക്കും എളുപ്പമാണ്. അതിനാലാണ് ഞാന്‍ പൂര്‍‌ണ്ണമായ രീതിയില്‍ കൊടുക്കുന്നത്.
ജബ്ബാറിന്റെ പോസ്റ്റിലാകട്ടെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍‌ത്തിയെടുത്ത് സന്ദേശത്തിന്റെ സ്വഭാവം തന്നെ മാറ്റുക എന്നതിലപ്പുറം മറ്റൊന്നുമല്ല.
ഇനിയുള്ള ഈ പോസ്റ്റിലെ വിമര്‍ശനങ്ങളെല്ലാം ഇവയുടെ തനിയാവര്‍ത്തനങ്ങളാണ്, അതിനാല്‍ അവയിലെ ചിലവയെ നമുക്കൊരു സാമ്പ്‌ള്‍ ടെസ്റ്റ് നടത്താം.
ആരോപണം
ٱلَّذِي جَعَلَ لَكُمُ ٱلأَرْضَ فِرَٰشاً وَٱلسَّمَاءَ بِنَآءً وَأَنزَلَ مِنَ ٱلسَّمَآءِ مَآءً فَأَخْرَجَ بِهِ مِنَ ٱلثَّمَرَٰتِ رِزْقاً لَّكُمْ فَلاَ تَجْعَلُواْ للَّهِ أَندَاداً وَأَنْتُمْ تَعْلَمُونَ ഭൂമിയെ ഒരു വിരിപ്പായും ആകാശത്തെ ഒരു മേല്‍ക്കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു.(2:22) He Who assigned to you, created [for you], the earth for a couch, like a carpet that is laid out, neither extremely hard, nor extremely soft so as to make it impossible to stand firm upon it; and heaven for an edifice, like a roof; and sent down from the heaven water, wherewith He brought forth, all types of, fruits for your provision; so set not up compeers to God, that is partners in worship, while you know that He is the Creator, that you create not and that only One that creates can be God.
മറുപടി
22. നിങ്ങള്‍ക്ക്‌ വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത്‌ നിന്ന്‌ വെള്ളം ചൊരിഞ്ഞുതന്നിട്ട്‌ അത്‌ മുഖേന നിങ്ങള്‍ക്ക്‌ ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത ( നാഥനെ ). അതിനാല്‍ ( ഇതെല്ലാം ) അറിഞ്ഞ്കൊണ്ട്‌ നിങ്ങള്‍ അല്ലാഹുവിന്‌ സമന്‍മാരെ ഉണ്ടാക്കരുത്‌. (അദ്ധ്യായം -2- അല്‍ ബഖറ)
ലോകത്തിലെ ഏതു ഭാഷക്കും ഉപമാലങ്കാരം എന്ന ഒരു രീതിയുണ്ട്. കുറച്ച് സാഹിത്യഭാവന ഉണ്ടാവുന്നത് ജീവിതത്തിന്ന് കുളിരു നല്‍കും. വെറും വെറുപ്പും വിദ്വേഷവും മനസ്സില്‍ നിന്നും എഴുത്തുകളില്‍ നിന്നും പോകുവാനും അത് സഹായിക്കും.
പേന ഒരു ആയുധമാണെന്ന് ഒരാള്‍ പറയുമ്പോള്‍ ഇനി യുദ്ധം നടക്കുമ്പോള്‍ കുറച്ചാളുകളെ പേനയും കൊടുത്ത് പടക്കളത്തിലിറക്കിയാല്‍ മതിയോ എന്ന് ചോദിക്കുന്നവരോട് എന്ത് മറുപടി പറയാനാണ്.
ഭൂമിയെ മെത്ത വിരിപ്പ് എന്നല്ലാം പറയുന്നത് ശാസ്ത്രീയമായ കാര്യങ്ങളാണെന്ന്. ഹെന്റെ മാഷെ! കുട്ടികള്‍ക്ക് കവിത പഠിപ്പിക്കാനും പറ്റില്ലെ നിങ്ങളെ ? അതിലെ ഉപമാലങ്കാരമൊക്കെ ഇങ്ങനെ തന്നെ വിശദീകരിച്ച് കൊളമാക്കുമോ? അതോ ഖുര്‍‌ആന്‍ തൊടുമ്പോള്‍ മാത്രം വരുന്ന ചില പ്രത്യേക വൈചിത്ര്യ രോഗമാണോ ?
ഭൂമിയെ വിരിപ്പാക്കി എന്നത് ആദ്യം അതിന്റെ ഭാഷാ സൌന്ദര്യത്തിലെടുക്കുക, ഇത്ര നല്ല ഒരു പ്രയോഗമെവിടെ കാണാന്‍ കഴിയും.
ഇനി ശാസ്ത്രീയമായോ? ഈ പ്രപഞ്ചത്തില്‍ ഇങ്ങിനെ നന്നായി മനുഷ്യനുറങ്ങുന്ന ഒരു ലോകമെവിടെ? അകാശത്തുനിന്നു ദൈവാനുഗ്രഹത്താല്‍ ചൊരിഞ്ഞ വെള്ളവും കുടിച്ച്! ആ വെള്ളത്താല്‍ ഉതിര്‍‌ന്ന കായ്ക്കനികളെയും ഭക്ഷിച്ച്. ഇതിനെയും മഞ്ഞക്കണ്ണാടിയിലൂടെ നോക്കി നോക്കി കാഴ്ച്ച മഞ്ഞമാത്രമാകുന്നത് ഒന്നറിയുന്നത് നന്നായിരിക്കും.

ആരോപണം
ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيْرِ عَمَدٍ تَرَوْنَهَا നിങ്ങള്‍‍ക്കു കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി...(13:2) God is He Who raised up the heavens without visible supports ....

മറുപടി
ബൈബിളില്‍ നിന്നും ഖുര്‍‌ആന്‍ കോപ്പിയടിച്ചെന്നു പറയുമ്പോള്‍ അതിന്നുള്ള ഏറ്റവും നല്ല മറുപടി മാഷു തന്നെ പറയുന്നു.
ആകാശത്തെയും ഭൂമിയേയും മാറ്റി നിറുത്തുന്നത് നമുക്ക് കാണാന്‍ കഴിയാത്ത് ഗുരുത്വാകര്‍ഷണത്തിന്റെ ഫലമാണെന്നതില്‍ ആര്‍ക്കാണ് തര്‍ക്കം. തൂണുകളുടെ ധര്‍മമെന്താണ്. അതൊരു വസ്തുവിനെ താങ്ങിനിറുത്തണം, അതല്ലേ ഇവിറ്റെ ഉദ്ദേശമുള്ളൂ. ഇത്ര ചെറിയ ആരോപണങ്ങളുമായാണൊ വരുന്നത്.

ആരോപണം
أَوَلَمْ يَرَ ٱلَّذِينَ كَفَرُوۤاْ أَنَّ ٱلسَّمَٰوَٰتِ وَٱلأَرْضَ كَانَتَا رَتْقاً فَفَتَقْنَاهُمَا وَجَعَلْنَا مِنَ ٱلْمَآءِ كُلَّ شَيْءٍ حَيٍّ أَفَلاَ يُؤْمِنُونَആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്നു കിടക്കുകയായിരുന്നു. അവയെ പിന്നീടു നാം വേര്‍പ്പെടുത്തി മാറ്റി...(21:30) Have they not ([one may] read a-wa-lam or a-lam) realised, [have they not] come to know, those who disbelieve, that the heavens and the earth were closed together and then We parted them, We made seven heavens and seven earths — or [it is meant] that the heaven was parted and began to rain, when it did not use to do so, and that the earth was parted and began to produce plants, when it did not use to do so; and We made, of water, [the water] that falls from the heaven and that springs from the earth, every living thing?, in the way of plants and otherwise: in other words, water is the cause of such [things] having life. Will they not then believe?, by affirming My Oneness?
മറുപടി
എന്താണ് ഇയാളുടെ കുഴപ്പം, എല്ലാവരും അംഗീകരിക്കുന്ന ഒരു സത്യം . ഖുര്‍‌ആനിന്റെ ദൈവികതക്കുള്ള ഏറ്റവും നല്ല തെളിവുകളില്‍ ഒന്ന്, വിമര്‍ശനത്തിനെടുത്ത് കൊടുക്കുകയും അതിനെ കുറിച്ചൊരു അഭിപ്രായവും പറയാതിരിക്കുകയും ചെയ്യുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല, ഭൂമിയും ആകാശവും ഒന്നായിരുന്നത് ഒരു വസ്തുതയല്ലേ മാഷെ? ഇതെവിടെനിന്നും കട്ടെടുത്തെഴുതി എന്നത് ഒന്ന് വ്യക്തമാക്കാമോ? അക്കാലത്ത് ആരായിരുന്നു ഇങ്ങിനെയെല്ലാം വിശ്വസിച്ചിരുന്നു എന്നത് ഒന്ന് പറയാമോ?
ആരോപണം
ആകാശവും ഭൂമിയും ഏഴു തട്ടുകളായി സൃഷ്ടിച്ചവനത്രേ അല്ലാഹു......(65:12) ٱللَّهُ ٱلَّذِي خَلَقَ سَبْعَ سَمَٰوَٰتٍ وَمِنَ ٱلأَرْضِ مِثْلَهُنَّ يَتَنَزَّلُ ٱلأَمْرُ بَيْنَهُنَّ لِّتَعْلَمُوۤاْ أَنَّ ٱللَّهَ عَلَىٰ كُلِّ شَيْءٍ قَدِيرٌ وَأَنَّ ٱللَّهَ قَدْ أَحَاطَ بِكُلِّ شَيْءٍ عِلْماً God it is Who created seven heavens, and of earth the like thereof, that is to say, seven earths. The command, the revelation, descends between them, between the heavens and the earth: Gabriel descends with it from the seventh heaven to the seventh earth, that you may know (li-ta‘lamū is semantically connected to an omitted clause, that is to say, ‘He apprises you of this creation and this sending down [that you may know]’), that God has power over all things and that God encompasses all things in knowledge. ഭൂമി ഗോളാകൃതിയിലാണെന്നും , ആകാശമെന്ന ഒരു വസ്തു ഭൂമിക്കു മുകളില്‍ കമഴ്ത്തി വെച്ചിട്ടില്ലെന്നും ഇന്ന് എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ട കാര്യമാണ്. ഖുര്‍ ആന്‍ എഴുതപ്പെട്ട കാലത്താകട്ടെ വളരെ വികലമായ ധാരണകളാണ് ഇക്കാര്യത്തില്‍ ആളുകള്‍ക്കിടയില്‍ ഉണ്ടായിരുന്നത്. പ്രവാചകന്‍ തന്റെ വെളിപാടുകള്‍ അവതരിപ്പിച്ചതും വിശദീകരിച്ചതും അന്നത്തെ ധാരണകള്‍ക്കനുസരിച്ചാണ്. ഭൂമി പരന്നതാണെന്നു തന്നെയാണ് ഖുര്‍ ആനും ഹദീസും വ്യക്തമാക്കുന്നത്. “അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്‍പ്പിച്ചു. അതു വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നതിനാല്‍ വെള്ളം നുരച്ചു. ആ നുര കട്ടിയായി....” “അല്ലാഹു ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ അത് ഒരു തട്ടായിരുന്നു. പിന്നീട് ആകാശത്തെ ഏഴു തട്ടാക്കിയതുപോലെ അതിനെ പിളര്‍ന്ന് അവന്‍ ഏഴു തട്ടുകളാക്കി. ഒരു തട്ടില്‍നിന്നു മറ്റേ തട്ടു വരെ 500വര്‍ഷത്തെ വഴിദൂരം അകലമുണ്ടാക്കുകയും ചെയ്തു.”[ ഹദീസ്-മിശ്ഖാത്]
മറുപടി
ആരോപണത്തിലെ ഈ മിഷ്താഖ് ഹദീസ് എവിടുന്നടിച്ചു മാറ്റിയതാണാവോ?
അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍‌ആന്‍- 65:12)
ആയത്തിന്റെ പൂര്‍ണ്ണരൂപമിതാണ്.
ഈ ഭാഗത്ത് ആകാശത്തിന്റെ തട്ടുകളെ കുറിച്ച് ഒന്നും പറയുന്നില്ല. പക്ഷെ മറ്റു ചില ഭാഗങ്ങളിലുണ്ട്.
ഒന്നാമാകാശത്തെ ക്കുറിച്ച് വളരെക്കുറിച്ചറിയുന്ന നാം ഏഴാകാശത്തിന്റെ വിവരണങ്ങളെ പരിഹസിക്കുന്നതിലെ അപഹാസ്യത സ്വയം മനസ്സിലാക്കിയാല്‍ വളരെ നല്ലത്. ഇങ്ങനെയല്ല എന്നു പറയാന്‍ എന്തു തെളിവാണ് ജബ്ബാറിന്റെ കയ്യിലുള്ളതെന്ന് ഒന്ന് വ്യക്തമാക്കിയാല്‍ കൊള്ളാമായിരുന്നു.

ആരോപണം
خَلَقَ ٱلسَّمَٰوَٰتِ وَٱلأَرْضَ بِٱلْحَقِّ يُكَوِّرُ ٱللَّيْـلَ عَلَى ٱلنَّهَـارِ وَيُكَوِّرُ ٱلنَّـهَارَ عَلَى ٱللَّيْلِ ... രാവിനെ പകലിന്മേലും പകലിനെ രാവിന്മേലും അവന്‍ ചുറ്റിപ്പൊതിയുന്നു.(39:5)
ഇവിടെ ‘കവ്വറ’[ചുറ്റിപ്പൊതിയുക](turns എന്നാണു ജലാലൈന്‍ പരിഭാഷ!) എന്ന പദത്തിന് ഭാഷോല്‍പ്പത്തി ശാസ്ത്രമനുസരിച്ച് ‘കുറത്’[പന്ത്] എന്ന പദവുമായി ബന്ധമുണ്ടെന്നും ആയതിനാല്‍ അതു പന്തു പോലുള്ള സാധനങ്ങളെ മാത്രം പൊതിയാനാണുപയോഗിക്കുന്നതെന്നുമൊക്കെയാണു കണ്ടു പിടുത്തം. രാത്രി പകലിന്മേല്‍ പൊതിയുന്നതോടെ പകല്‍ ഉരുണ്ടു കിട്ടിയല്ലോ! പകല്‍ രാത്രിയെ പൊതിയുന്നതിനാല്‍ രാത്രിയും ഉരുണ്ടതു തന്നെ. ഇനി ഭൂമിയെ ഉരുട്ടാനെന്താണു പ്രയാസം? രാത്രിയും പകലും ഉരുണ്ടതാണെങ്കില്‍ ഭൂമിയും തഥൈവ!!
മറുപടി
ആകാശങ്ങളും ഭൂമിയും അവന്‍ യാഥാര്‍ത്ഥ്യപൂര്‍വ്വം സൃഷ്ടിച്ചിരിക്കുന്നു. രാത്രിയെ ക്കൊണ്ട്‌ അവന്‍ പകലിന്‍മേല്‍ ചുറ്റിപ്പൊതിയുന്നു. പകലിനെക്കൊണ്ട്‌ അവന്‍ രാത്രിമേലും ചുറ്റിപ്പൊതിയുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ നിയന്ത്രണവിധേയമാക്കുകയും ചെയ്തിരിക്കുന്നു. എല്ലാം നിശ്ചിതമായ പരിധിവരെ സഞ്ചരിക്കുന്നു. അറിയുക: അവനത്രെ പ്രതാപിയും ഏറെ പൊറുക്കുന്നവനും.(ഖുര്‍‌ആന്‍- 39:5)
ഇവിടെ നാം മനസ്സിലാക്കേണ്ട ഒരു ചെറിയ കാര്യമുണ്ട്. മനുഷ്യര്‍ക്ക് അനുഗ്രഹമായ ഭൂമിയെ കുറിച്ച് സൂചിപ്പിക്കുന്നിടത്തല്ലാം അതിനെ പരന്നതായും വിരിപ്പായും പറയുന്ന ഖുര്‍‌ആന്‍ അകാശത്തെയും ഭൂമിയേയും കുറിച്ച് പറയുന്നിടത്താണ് പന്തിന്റെ രൂപത്തിലേക്കു വരുന്നത്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പ്രാഥമികത അറിയുന്നവര്‍ ഇതൊന്നു മനസ്സിലാക്കുന്നത് നന്നായിരിക്കും.
മനുഷ്യനെ സംബന്ധിച്ച് ഭൂമി പരന്നതാണ്. അവന്റെ അറിവുമാത്രമാണ് അവനോട് പറയുന്നത് ഭൂമിയുടെ ആകൃതിയെകുറിച്ച്. അതായത് ഭൂമി മനുഷ്യനാപേക്ഷികമായി പരന്നതു തന്നെയാണ്, എന്നാല്‍ പ്രപഞ്ചവുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ രൂപം ഗോളാകൃതിയിലുമാനെന്നും ആപേക്ഷികസിദ്ധാന്തം നമ്മോട് പറയുന്നു. മനുഷ്യന്റെ ആപേക്ഷികതയില്‍ ഭൂമി പരന്നതും പ്രപഞ്ചാപേക്ഷികതയില്‍ ഭൂമി ഗോളാകൃതിയിലുമെല്ലെന്ന് ആര്‍ക്കെങ്കിലും വാദമുണ്ടോ?
ആരോപണം
آيَةٌ لَّهُمُ ٱلَّيلُ نَسْلَخُ مِنْهُ ٱلنَّهَارَ فَإِذَا هُم مُّظْلِمُونَ .
രാത്രി അവര്‍ക്കൊരു ദൃഷ്ടാന്തമാണ്, അതില്‍നിന്നു പകലിനെ നാം ഊരിയെടുക്കുന്നു. (36:37)
ഇവിടെ വാള്‍ ഉറയില്‍നിന്നും ഊരിയെടുക്കുന്നപോലെയാണ് പകലിനെ രാത്രിയില്‍നിന്നും ഊരിയെടുക്കുന്നത് എന്നതിനാല്‍ ഭൂമി വാള്‍ പോലെയാണെന്നു പറയാനാകുമോ?
മറുപടി
രാത്രിയും അവര്‍ക്കൊരു ദൃഷ്ടാന്തമത്രെ . അതില്‍ നിന്ന്‌ പകലിനെ നാം ഊരിയെടുക്കുന്നു. അപ്പോള്‍ അവരതാ ഇരുട്ടില്‍ അകപ്പെടുന്നു.(ഖുര്‍‌ആന്‍ 36:37)
വെറുതെയെന്തിനാ വാളെടുക്കുന്നത്? മനോഹരമായ ഒരു ഭാഷാസൌന്ദര്യം ആസ്വദിക്കാനുള്ള കഴിവില്ലെങ്കില്‍ എന്തിനാ വെറുതെ പിച്ചും പേയിലേക്കും മാറ്റുന്നത്? ഊരുമ്പോളേക്ക് വാളാക്കി, ഇനി വാളു താഴെ വക്കാതെ ഒന്നു തുള്ളിയാല്‍ മതി.


ആരോപണം
إِنَّ رَبَّكُمُ ٱللَّهُ ٱلَّذِي خَلَقَ ٱلسَمَٰوَٰتِ وَٱلأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ يُغْشِي ٱلَّيلَ ٱلنَّهَارَ يَطْلُبُهُ حَثِيثاً وَٱلشَّمْسَ وَٱلْقَمَرَ وَٱلنُّجُومَ مُسَخَّرَاتٍ بِأَمْرِهِ أَلاَ لَهُ ٱلْخَلْقُ وَٱلأَمْرُ تَبَارَكَ ٱللَّهُ رَبُّ ٱلْعَالَمِينَ ഇവിടെ “പകലിനെ രാവു കൊണ്ട് മൂടുന്നു” (7:54) എന്നാണുള്ളത്. അടപ്പു കൊണ്ട് മൂടുക എന്നര്‍ഥന്മുള്ള ‘യു അശി’ എന്ന വാക്കാണുപയോഗിച്ചിരിക്കുന്നത്.

മറുപടി
തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു. ( വിശുദ്ധ ഖുര്‍‌ആന്‍- 7:54)
യുഅശിക്ക് അടപ്പുകൊണ്ട് മൂടുക എന്ന പ്രയോഗം മാത്രമാണെന്ന ഏത് ലെക്സികോണില്‍ നിന്നാണാവോ കണ്ടെത്തിയത്/ ജബ്ബാറിയന്‍ ലക്സികോണ്‍ ഇറക്കാന്‍ തുടങ്ങിയോ? ആ ആയത്ത് മുഴുവനുമായി വായിക്കുന്ന നിങ്ങളോട് കൂടുതല്‍ വിശദീകരിക്കേണ്ടതു തന്നെയില്ല.
ആരോപണം
أَلَمْ تَرَ أَنَّ ٱللَّهَ يُولِجُ ٱلْلَّيْلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلْلَّيْلِ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ كُلٌّ يَجْرِيۤ إِلَىٰ أَجَلٍ مُّسَمًّى وَأَنَّ ٱللَّهَ بِمَا تَعْمَلُونَ خَبِيرٌ.
അല്ലാഹു രാത്രിമേല്‍ പകലിനെയും പകലിന്മേല്‍ രാത്രിയേയും കോര്‍ത്തു വലിക്കുന്നതു നിങ്ങള്‍ കാണുന്നില്ലേ?(31:29)
സൂചിയും നൂലും കോര്‍ത്തു വലിക്കുമ്പോലെയാണു രാത്രിയും പകലും പരസ്പരം കോര്‍ത്തു വലിക്കുന്നത് എന്നതിനാല്‍ ഭൂമി ഒരു നൂലു പോലെ നീണ്ടതാണെന്നാരെങ്കിലും വ്യാഖ്യാനിച്ചു കളയുമോ?

മറുപടി
അല്ലാഹു രാത്രിയെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നു എന്ന്‌ നീ ചിന്തിച്ചു നോക്കിയിട്ടില്ലേ? അവന്‍ സൂര്യനെയും ചന്ദ്രനെയും അധീനപ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം നിര്‍ണിതമായ ഒരു അവധിവരെ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം അല്ലാഹു സൂക്ഷ്മമായി അറിയുന്നവനാണെന്നും (നീ ആലോചിച്ചിട്ടില്ലേ?) (വിശുദ്ധ ഖുര്‍‌ആന്‍ 31:29)
ഒരു കൂട്ടരെ വിമര്‍ശിക്കുക എന്നാല്‍ അവരെകുറിച്ച് തെറ്റിദ്ധരിപ്പിക്കുക എന്നാണെന്ന് ചിലര്‍ ധരിക്കുന്നു. പറഞ്ഞതും ഉദ്ദേശിക്കാത്തതുമായ അര്‍ത്ഥങ്ങള്‍ നല്‍കി നിലനില്‍ക്കാന്‍ ശ്രമിക്കുന്നു. അതിന്നു കുഴലൂതാന്‍ ചിലരും.

ആരോപണം
يُقَلِّبُ ٱللَّهُ ٱللَّيْلَ وَٱلنَّهَارَ إِنَّ فِي ذٰلِكَ لَعِبْرَةً لأُوْلِي ٱلأَبْصَارِ
രാവും പകലും മറിച്ചിടുന്നു. (24:44)
ചപ്പാത്തി മറിച്ചിടും പോലെയാണിവിടെ മറിച്ചിടുന്നത്. ഭൂമി പരന്നതു തന്നെ! അല്ലാഹുവിന്റെ ഭൂമിയുടെ ആകൃതി മനസ്സിലാക്കാന്‍ സഹായകമായ രണ്ട് ഹദീസുകള്‍ കൂടി ഉദ്ധരിക്കാം 1. “അബൂ സ ഈദ് പറയുന്നു: തിരുമേനി അരുളി:“പുനരത്ഥാനദിവസം ഭൂമി അല്ലാഹുവിന്റെ കയ്യിലാണിരിക്കുക. നിങ്ങളിലൊരാള്‍ യാത്രാവേളയില്‍ ചപ്പാത്തി തിരിച്ചും മറിച്ചും ഇടുന്നതുപോലെ സ്വര്‍ഗ്ഗവാസികള്‍ക്കുള്ള ഒരു സല്‍ക്കാരവിഭവമായിക്കൊണ്ട് അല്ലാഹു അതിനെ ഒരു ചപ്പാത്തി പോലെ തിരിച്ചും മറിച്ചും ഇട്ടുകൊണ്ടിരിക്കും. ഒരു ജൂതന്‍ വന്നിട്ടു നബിയോടു പറഞ്ഞു: അബുല്‍ കാസിം! അല്ലാഹു അങ്ങയെ അനുഗ്രഹിക്കട്ടെ. പുനരുത്ഥാനദിവസം സ്വര്‍ഗ്ഗവാസികളുടെ സല്‍ക്കാര വിഭവം എന്തായിരിക്കുമെന്നു ഞാന്‍ അങ്ങയെ അറിയിക്കട്ടെയോ? തിരുമേനി അരുളി: ‘അതെ’ ജൂതന്‍ പറഞ്ഞു: അന്നു ഭൂമി ഒരു ചപ്പാത്തി പോലെയായിരിക്കും. തിരുമേനി അരുളിയതുപോലെത്തന്നെ. അപ്പോള്‍ തിരുമേനിയുടെ അണപ്പല്ലുകള്‍ കാണുമാറ് അവിടുന്ന് ചിരിച്ചു. അവിടുന്ന് അരുളി: ചപ്പാത്തിക്കുള്ള കറി എന്തായിരിക്കുമെന്നു ഞാന്‍ പറയട്ടെയോ? അതു ബാലാമും നൂനുമായിരിക്കും. അനുചരന്മാര്‍ ചോദിച്ചു. എന്താണത്? അവിടുന്നരുളി: ‘കാളയും മീനും’. അതിന്റെ കരളിന്മേല്‍ വളര്‍ന്നു നില്‍ക്കുന്ന മാംസം 70000 പേര്‍ക്കു തിന്നാനുണ്ടാകും.” 2. “സഹ് ല്‍ പറയുന്നു: തിരുമേനി അരുളുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. “പുനരുത്ഥാനദിവസം വെളുത്തു മിനുസമുള്ളതും പത്തിരി പോലുള്ളതുമായ ഒരു ഭൂമിയില്‍ മനുഷ്യരെ സമ്മേളിപ്പിക്കും.”[ബുഖാരി]

മറുപടി
അല്ലാഹു രാവും പകലും മാറ്റി മറിച്ചു കൊണ്ടിരിക്കുന്നു. തീര്‍ച്ചയായും അതില്‍ കണ്ണുള്ളവര്‍ക്ക്‌ ഒരു ചിന്താവിഷയമുണ്ട്‌.(വിശുദ്ധ ഖുര്‍‌ആന്‍ 24:44)
മാറ്റിമറിക്കുന്നതിനെ പത്തിരിയാക്കാന്‍ യുക്തിവാദം തന്നെ വേണം - സാധാരണക്കാര്‍ക്കൊന്നും കഴിയില്ല, പിന്നെ അതിന്നു ശേഷം കൊടുത്ത ഒരു ഹദീസ് കള്ളമാണ്, ഒന്നാമത്തെത്
രണ്ടാമത്തതാകട്ടെ പരന്ന ഒരു സ്ഥലത്തെന്നാണ്, ജബ്ബാറത് ഒന്ന് പത്തിരിയാക്കിയെന്നു മാത്രം. പത്തിരിയോടെന്തോ വലിയ താത്പര്യമുണ്ടല്ലോ?
ഒരു കൂട്ടരോടുള്ള വിദ്വേഷ്വം അവരെക്കുറിച്ച് ഇല്ലാത്തത് പറയിപ്പിക്കാന്‍ എന്തിനാണ് അയാളെ പ്രേരിപ്പിക്കുന്നത്. ശാസ്ത്രീയത കുത്തകയാക്കിയതെല്ലാം ഒലിച്ചുപോകുമ്പോള്‍ നിലനില്‍ക്കാന്‍ ഇങ്ങിനെ കുറെ ഏര്‍പ്പാടുകള്‍. ഇതെല്ലാം ശാസ്ത്രവിരുദ്ധമെന്ന് പറയണമെങ്കില്‍ ജബ്ബാറിന്റെ വക ചില കൈക്രിയകള്‍ ആവശ്യമുണ്ടെന്നു മാത്രം. പകലും രാത്രിയും മാറിമറിഞ്ഞു വരുന്നതിനെ ചപ്പാത്തിയാക്കുന്ന യുക്തിവാദം.