Sunday, May 31, 2009

ജബ്ബാര്‍ മാഷും അപരനും ചാണക്യസൂത്രങ്ങളും2

ഇനി ജബ്ബാര്‍ എന്റെ പേരില്‍ നടത്തിയ ഒരു വ്യാജ ഐഡി നിര്‍മ്മാണത്തിന്റെ കഥ കേള്‍ക്കണമോ-
മാഷിന്റെ മാസ്റ്റെര്‍ പീസ് ആയിരുന്നു ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! എന്ന പോസ്റ്റ് - അതിനു ഞാന്‍ ഒരു മറുപടി എഴുതി എന്റെ ബ്ലോഗില്‍ വായനക്കിട്ടു-
മാഷിന്റെ പോസ്റ്റ്:
എന്റെ പോസ്റ്റ്:
ഇതിന്റ്റെ ഒരു ലിങ്ക് ഞാന്‍ ജബ്ബാറിന്നു അപ്പോള്‍ തന്നെ കൊടുത്തിരുന്നു-
അതിപ്പോള്‍ അവിടെ ഡിലീറ്റ് ചെയ്തിരിക്കുന്നു - പക്ഷെ മറുമൊഴിയുടെ ഫയലില്‍ ഇപ്പോഴുമുണ്ട്-
അതിന്റെ കോപ്പി താഴെ കൊടുക്കുന്നു-
----------------------------------------------------------------------------------------------------------- കാട്ടിപ്പരുത്തി has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! http://yukthivaadam.blogspot.com/2009/03/blog-post_03.html Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 14, 2009 1:23 AM
----------------------------------------------------------------------------------------
ഇത് ജബ്ബാറിന്റെ യുക്തിവാദത്തിലേക്കു ഞാന്‍ അയച്ച കമെന്റ് ആണു-
കമെന്റില്‍ ലിങ്ക് കൊടുക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നത് അനില്‍ശ്രീയില്‍ നിന്നാണു- അതിനാല്‍ വായനക്കും സംവാദത്തിനുമയാണു ജബ്ബാറിന്നു ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് അയച്ചത്- മാസ്റ്റര്‍ പീസില്‍ തൊട്ടതുമുതലാണു ഡിലീറ്റല്‍ പരിപാടിയുടെ തുടക്കം-
പുള്ളിയുടെ ബ്ലോഗില്‍ ഡിലീറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല - പക്ഷെ പിന്നീട് പുള്ളി ചെയ്തത് ഒരു നെറികെട്ട പണിയാനു- എന്റെ പേരില്‍ ഒരു വ്യാജ ഐ-ഡിയുണ്ടാക്കി എന്നിട്ട് പുള്ളിയുടെ പോസ്റ്റില്‍ ഒരു കമെന്റിട്ടു-
ബ്ലോഗില്‍ കമന്റ് ഡിലീറ്റ് ചെയ്യാന്‍ കമന്റു ചെയ്ത ആള്‍ക്കും പിന്നെ ഉടമസ്ഥനും മാത്രമേ സാധിക്കു - ഇവിടെ ഡിലീറ്റ് ചെയ്ത കമന്റിനു പകരം അതേ ഐഡിയില്‍ മറ്റൊരു കമന്റ് വരണമെങ്കില്‍ അത് ബ്ലോഗ് ഉടമസ്ഥന്‍ അല്ലാതെ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ അറിവോടെയെങ്കിലും സാധിക്കില്ലല്ലോ
കമെന്റ് ഇട്ട ആളാണു ഡിലീറ്റ് ചെയ്യുന്നതെങ്കില്‍ ഇങ്ങിനെ ഒരു ഡിസ്പ്ലേ വരുകയും ചെയ്യുംകാട്ടിപ്പരുത്തി said...


This post has been removed by the author.
Blogger kattipparuthi said...


വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!
March 14, 2009 6:19 PM
----------------------------------------------------------------------------------------------------------
ഇതിലെ kattipparuthi എന്ന ഐ-ഡി വ്യാജമായി ഉണ്ടാക്കിയതാണു-എന്റെ അതേ വാക്കുകള്‍ ഉപയോഗിച്ച് തന്റെ പോസ്റ്റിലിട്ടത് അയാളല്ലാതെ വേറെ ആരാണു-എന്റെ കമെന്റ് ഡിലീറ്റ് ചെയ്ത March 14-നു തന്നെയാണു അയാള്‍ ഈ വ്യാജ ഐ-ഡി- നിര്‍മാണം നടത്തിയിരിക്കുന്നത്- ആദ്യത്തെത് ഞാന്‍ മറുമൊഴിയുടെ ഫയലില്‍ നിന്നുമെടുത്തതാണു- കമെന്റുകള്‍ ഡിലീറ്റ് ചെയ്താലും ഒരിക്കല്‍ പ്രസിദ്ധീകരിച്ചത് അവരുടെ ഫയലില്‍ ഉണ്ടാവും-
മുകളിലെ ലിങ്കില്‍ ഞെക്കിയാല്‍ പോകുന്നത് അയാളുടെ തന്നെ പോസ്റ്റിലേക്കാണു- സ്വന്തം പോസ്റ്റിലെ കമെന്റില്‍ സ്വന്തം പോസ്റ്റിന്റെ പരസ്യം!
ആ വ്യാജ ഐ-ഡി ഉപയോഗിച്ചുണ്ടാക്കിയ ബ്ലോഗ് ആണു താഴെയുള്ള ലിങ്കില്‍ പോയാല്‍ കിട്ടുന്നത്-
താഴെയുള്ളത് ജബ്ബാര്‍ എന്റെ വ്യാജ ഐ-ഡി ഉപയോഗിച്ച് സ്വയം ഇട്ട കമെന്റ്-
ഈ വ്യാജ ഐ‌-ഡി- ജബ്ബാര്‍ അറിയില്ലെന്നു പറയരുത്- എന്റെ കമെന്റിട്ട മാര്‍ച്ച് 14നു തന്നെയാണു അതു ഡിലീറ്റ് ചെയ്ത് ഈ വ്ര്‌ത്തികെട്ട പണി ചെയ്തിരിക്കുന്നത്- എന്നിട്ടു കാട്ടുപോത്തെന്ന പേരിലൊരു ബ്ലോഗെറാക്കുകയും ചെയ്തു- ഇപ്പൊ മന്ത് ഏതു കാലിലാണു മാഷെ-
ഈ നെറികേടുകള്‍ ചെയ്തു നല്ലപിള്ള ചമയുന്നുവോ?
അക്കാഡമിക്കാര്‍ ഇതു കാണുന്നുണ്ടാവുമോ ആവോ?
ചാണക്യനെന്ന സിനിമ കോഴിക്കൊട്ടെ ബ്ലുഡയമെണ്ടില്‍ കളിക്കുന്ന കാലം - അവര്‍ കുറച്ച് പോസ്റ്റെറുകള്‍ അവിടെയും ഇവിടെയും കോണ്‍ഗ്രസ്സിന്റെയും മാര്‍കിസ്റ്റുപാര്‍ട്ടിയുടെയും പേരില്‍ ഒട്ടിച്ചു വച്ചു - എന്നിട്ടു പിറ്റേന്നു പേപ്പറിലൊരു പരസ്യമിട്ടു- പ്രതിപക്ഷവും ഭരണപക്ഷവും ചാണക്യനെതിര്-
ചിലര്‍‌ക്കു ചീപ് പബ്ലിസിറ്റി വേണമായിരിക്കും- അതിനു ചില നെറികേടുകള്‍ ചെയ്യും - ജബ്ബാറങ്ങിനെ ചെയ്തു എന്നു ഞാന്‍ പറയുന്നില്ല- കാരണം എനിക്കറിയില്ല അയാള്‍ തന്നെയാണൊ അയാളുടെ പേരിലുള്ള വ്യാജ ബ്ലോഗ് ഉണ്ടാക്കിയതെന്നു- അറിയാത്തത് പറയാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല-

ജബ്ബാര്‍ മാഷും അപരനും ചാണക്യസൂത്രങ്ങളും1

ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകള്‍ നിറയെ ഒരു അപരന്റെ വ്യാജ ബ്ലോഗിനെ കുറിച്ച പരാതികളാണു- ധാര്‍മിക പിന്തുണ തേടിയുള്ള കാമ്പയിനും നടത്തുന്നുണ്ട്- അതിന്നിടയില്‍ എന്റെ പേരും വന്നപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല- കുര്‍‌ആന്‍ വിമര്‍‌ശനമെന്ന ബ്ലോഗ് ചിന്ത അഗ്രിഗേറ്ററില്‍ വന്നപ്പോള്‍ യാദ്ര്ച്ഛികമായി ഏതു ക്രിമിനലാണപ്പാ എന്നു നോക്കാന്‍ വന്നപ്പോഴാണു ഈ ക്രിമിനലിന്റെയും പേരവിടെ കണ്ടത്- എന്നാപിന്നെ നമ്മുടെ നിലപാടങ്ങു വ്യക്തമാക്കാമെന്നു കരുതി ഒരു കമെന്റുമിട്ടു- മോഡറാഷനുള്ളതിനാല്‍ ആ കൊടുക്കന്നെങ്കില്‍ കൊടുക്കട്ടെ എന്നും കരുതി-
പിറ്റേന്ന് കേരളാ ബ്ലോഗ് അക്കാദമിയുടെ പോസ്റ്റിലും ഇതേ പ്രശ്നം ചര്‍‌ച്ചക്കു വന്നപ്പോള്‍ എന്റെ കമെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നുവോ എന്നു ഒന്നു നോക്കാന്‍ അവര്‍ കൊടുത്ത ലിങ്കില്‍ ഒന്നു ഞെക്കി- അപ്പോളാണു അത് സ്നേഹസംവാദം എന്ന മാഷിന്റെ ബ്ലോഗിലും അത് കൊടുത്തിട്ടുണ്ടെന്നു മനസ്സിലായത്-അതിലെ കമെന്റിലുടെ പോയപ്പൊഴാണു ക്രിമിനല്‍ മാത്രമല്ല ജനാധിപത്യ മര്യാദകളും എനിക്കറിയില്ല എന്ന് മനസ്സിലായത്
താഴെയുള്ളത് ജബ്ബാര്‍മാഷിന്റെ സ്നേഹസം‌വാദത്തിലെ കമെന്റുകളാണു-
-----------------------------------------------------------------------------


ea jabbar said...


സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.

പ്പൂട്ടന്‍ said...


ജബ്ബാര്‍ മാഷേ... ഞാനും ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.കാട്ടിപ്പരുത്തിയുടെ കാര്യത്തില്‍ എനിക്കൊരു അഭിപ്രായവ്യത്യാസം ഉണ്ടെന്നത് കൂടി അറിയിച്ചുകൊള്ളട്ടെ. അദ്ദേഹം സ്വന്തം പേരില്‍ തന്നെയാണ് ബ്ലോഗ്‌ തുടങ്ങിയത്. താങ്കള്‍ എഴുതിയിരുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന് സ്വന്തം യുക്തിയിലൂടെ വരുന്ന ഉത്തരങ്ങള്‍ സ്വന്തം ബ്ലോഗില്‍ എഴുതുന്നു എന്ന് മാത്രമായി ഇതിനെ കാണാവുന്നതല്ലേ? അതിലൊരു പ്രശ്നം കാണേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയില്ല. യുക്തിവാദം എന്ന പദം അദ്ദേഹം ഉപയോഗിച്ച് എന്നല്ലേയുള്ളൂ?

ea jabbar said...


യുക്തിവാദം എന്ന പദം അദ്ദേഹം ഉപയോഗിച്ച് എന്നല്ലേയുള്ളൂ? ----------- അതില്‍ എനിക്കു പരാതിയില്ല; UAEയില്‍ എന്റെ ബ്ലോഗ് ബ്ലോക്ക് ചെയ്യിച്ചിട്ടുണ്ട്. അവിടെ yukthivadam.blogspot.com സെര്‍ച്ച് ചെയ്ത ചിലരാണു ആദ്യം ഈ പരാതി എന്നെ അറിയിച്ചത്. yukthivaadam.blogspot.com ആണു കാട്ടിപ്പരുത്തിയുടേത്. ------------ അതിലൊക്കെ ഒരു കുരുട്ടു ബുദ്ധി പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. ഏതായാലും അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കു വലിയ പരാതിയില്ല.
എനിക്കു മനസ്സിലാവുന്ന രീതിയില്‍ എന്റെ ബ്ലോഗ് വായിച്ചു എന്നത് മാഷ്


ഒരിക്കല്‍ വെളിപ്പെടുത്തുന്നുമുണ്ട്-


മാഷിന്റെ ഒരു പോസ്റ്റില്‍ എന്റെ ഒരു ലിങ്കിനു തന്ന മറുപടിതാഴെ-


----------------------------------------------------------------------------------------------------------------------------


ea jabbar said...


അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല- ------------- വായിച്ചു.! ഭാവുകങ്ങള്‍!!
February 20, 2009 12:57 PM
---------------------------------------------------------------------------------------------
യുക്തിവാദത്തിലെ പോസ്റ്റിലെ കമെന്റില്‍ ഇതിപ്പോഴുമുണ്ട്-
ഇതിലെ അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല-എന്ന വാചകം എന്റെ ഹെഡ്ഡറിന്നു താഴെ ഞാന്‍ കൊടുത്ത വാചകമാണു-
അപ്പോഴൊന്നുമില്ലാത്ത വ്യാജാരോപണം പിന്നെ ഇപ്പോളെന്തിനു-
ഇനി സ്നേഹസംവാദമെന്നത് നിച്ച് ഓഫ് ട്രൂത്ത് എന്ന മുസ്ലിം സംഘടനയുടെ ഔദ്യോഗികപ്രസിദ്ധീകരനത്തിന്റെ പേരല്ലെ-അതിങ്ങനെ ഉപയോഗിക്കുന്നതെ ശരിയെത്ര-
ഖുര്‍‌ആന്‍ മുസ്ലിങ്ങളുടെ വേദഗ്രന്ഥവും - അത് ഉപയോഗിക്കുകയും അതിനെ തന്നെ അവഹേളിക്കുകയും ചെയ്യുന്നത് ഇയാള്‍ തന്നെയല്ലെ-
(തുടരും---)

Saturday, May 30, 2009

കേരളാ ബ്ലോഗ് അക്കാഡമിയുടെ മുസ്ലിം വിരോധത്തിനെതിരെ പ്രതികരിക്കുകക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക !    എന്ന കേരള ബ്ലോഗ് അക്കാഡമിയുടെ പോസ്റ്റിനെതിരെയുള്ള പ്രതിഷേധം -

ജബ്ബാര്‍‌ മാഷിന്റെ വ്യാജ ഐഡി ഉപയോഗിച്ചു ആരോ ഒരു ബ്ലോഗ് നിര്‍മിച്ചു അദ്ധേഹത്തിന്റെ യുക്തിവാദ ആശയങ്ങള്‍ക്കു വിരുദ്ധമായ പോസ്റ്റുകള്‍ ചെയ്യുന്നതായി അദ്ധേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍‌ശനമെന്ന ബ്ലോഗില്‍ കാണാന്‍ ഇടയായി- പോസ്റ്റില്‍ എന്റെ പേരും വേറൊരു തലത്തില്‍ സ്പര്‍ശിച്ചതു കണ്ടപ്പോള്‍ ഞാന്‍ എന്റെ നിലപാട് അതില്‍ വ്യക്തമാക്കുകയും ചെയ്തു- അതിങ്ങനെയായിരുന്നു-
ജബ്ബാര്‍‌മാഷിന്റെ പോസ്റ്റ്


ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും!

എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ച് പ്രതികരിക്കുന്നവരില്‍ ധാരാളം മതവിശ്വാസികളുണ്ട്. അവരില്‍ പലരും വളരെ പക്വതയോടെയും സഹിഷ്ണുതയോടെയും പെരുമാറുന്നവരാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രിമിനല്‍ മനസ്സുള്ള കുറെ പേര്‍ രംഗത്തു വന്നതായി കാണുന്നു.  സൈബര്‍ മര്യാദകളെ ലംഘിച്ചുകൊണ്ട് ഈ അടുത്ത ദിവസം ഒരാള്‍ എന്റെ പേരില്‍ ബ്ലോഗില്‍ വന്ന് വ്യാജ കമന്റ് ഇട്ടതായി കണ്ടു. എന്റെ ഫോട്ടൊ സഹിതം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലാണി കമന്റ് കണ്ടത്. പരിശോധിച്ചപ്പോല്‍ എന്റെ ഫോട്ടൊയും പേരും എന്റെ പ്രൊഫൈലില്‍ കൊടുത്ത അതേ വിവരങ്ങളു‍മൊക്കെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ ആണതെന്നു മനസ്സിലായി. ഈ കമന്റിനു തൊട്ടു മുമ്പായി അനോണിമസ് കമന്റിട്ട് തെറി വിളിച്ച ഒരുവനെ ഞാന്‍ കയ്യോടെ പിടി കൂടിയിരുന്നു. ഒരേ സമയത്ത് അയാള്‍ സ്വന്തം പേരിലും അനോണിയായും കമന്റിട്ടതുകൊണ്ടാണതു പിടി കിട്ടിയത്. ആ സമയം ഒരു വിസിറ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളു. അക്കാര്യം പുറത്തായ ഉടനെയാണീ വ്യാജ കമന്റ് പ്രത്യക്ഷപ്പെട്ടത്.  കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മറ്റൊരുത്തന്‍ എന്റെ ബ്ലോഗിന്റെ അതേ പേരില്‍ “യുക്തിവാദം” എന്ന വ്യാജ ബ്ലോഗുണ്ടാക്കി എന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ തന്നെ കോപ്പിയടിച്ചുകൊണ്ട് എനിക്കെതിരെ എഴുതാന്‍ തുടങ്ങിയിരുന്നു. “കാട്ടിപ്പരുത്തി” എന്ന പേരാണുപയോഗിച്ചത്. പക്ഷെ അയാള്‍ എന്റെ പേരോ ഫോട്ടോയോ അന്നുപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കും വിധം എന്നെ അപമാനിക്കുന്നതിനായി ചെയ്തിരിക്കുന്ന ഈ പ്രവൃത്തി ക്ഷമിക്കാവുന്ന ഒന്നല്ല. ഇക്കാര്യം ബൂലോഗത്തുള്ള എല്ലാ നല്ല സുഹൃത്തുക്കളെയും അറിയിക്കുന്നതോടൊപ്പം ഇതിനെതിരെ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും തീരുമാനിച്ച കാര്യം കൂടി അറിയിക്കുന്നു. ഹൈക്കോടതിയിലുള്ള എന്റെ സുഹൃത്തായ വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പരാതി നല്‍കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണമെന്നാണ്‍ അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹത്തെ ഞാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ നല്ല ബ്ലോഗര്‍മാരുടെയും സഹായവും സഹകരണവും ഇക്കാര്യത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.കാട്ടിപ്പരുത്തി said...


കാട്ടിപ്പരുത്തി എന്ന ആള്‍ ഞാനാണു- നിങ്ങളുടെ തലക്കെട്ടുകള്‍ ഉപയോഗിച്ചത് അതേ വിഷയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണു- ഞാന്‍ നാലു ബ്ലോഗുകള്‍ വ്യത്യസ്ത പേരുകളില്‍ ചെയ്യുന്നുണ്ട്- അതിലെ വിഷയങ്ങള്‍ ഒന്നും തന്നെ അപഹരിക്കുന്നതോ-എന്റെ നിലപാടെന്താണെന്നു വ്യക്തമാക്കാതെ തെറ്റിദ്ധരിപ്പിക്കുന്നതോ അല്ല- നിങ്ങളുടെ പ്രചരണ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും മാനിക്കുന്നു-  ഇന്നേ വരെ അപരനാവേണ്ടി വന്നിട്ടില്ല- നന്ദി
അതിന്റെ തുടര്‍‌ച്ചയായി കേരള ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ സം‌ഭവത്തെ അപലപിക്കുന്നതിന്നിടയിലെ അദ്ദേഹത്തിന്റെ പോസ്റ്റിലെ ആശയങ്ങളെ വെള്ളപൂശുകയും ഞാന്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹത്തെ അദ്ദേഹത്തിന്റെ കണ്ണിലൂടെ വിലയിരുത്തുകയും ചെയ്യുന്ന രീതിയിലുള്ള എന്റെ അമര്‍‌ഷം തുറന്നു കാണിക്കുകയും ചെയ്യുന്നതിനാണു ഞാന്‍ ഈ പോസ്റ്റ് ചെയ്യുന്നത്

ഒരാളുടെ ഐഡെന്റിറ്റി തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിക്കുന്നത് തീര്‍ച്ചയായും അപലനീയമണു- അതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു- പക്ഷെ, അതിന്നിടയിലെ വരികള്‍ക്കിടയിലെ മുസ്ലിം വിരോധം മൊത്തം ബ്ലോഗുകാരെ പ്രതിനിധാനം  ചെയ്യുന്ന കേരള ബ്ലോഗ് അക്കാഡമി നല്‍കുന്നതിന്നെതിരെയും പ്രതിഷേധമറിയിക്കുന്നു- 
ബ്ലോഗ് ഒരു സ്വതന്ത്ര സംവിധാനമാണു- അവിടെ ഹിന്ദുവിന്നും മുസ്ലിമിന്നും കമ്യൂനിസ്റ്റുകാരന്നും കോങ്രസ്സുകാരന്നും ലീഗുകാരന്നും കവിത എഴുതുവാനറിയുന്നവനും അറിയാത്തവനും  കൃസ്ത്യാനിക്കും ഇതൊന്നുമില്ലാത്തവന്നും അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും കോറിയിടാനും അവസരമുണ്ട്-  
ജബ്ബാര്‍മാഷിന്റെ ഐഡി വ്യാജമായി നിര്‍മ്മിക്കുന്നതും,അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ് എന്നു അക്കാഡമി ആവശ്യപ്പെടുമ്പോള്‍ ഇങ്ങിനെ ആരില്‍ നിന്നുമുണ്ടായാലും അക്കാഡമിയുടെ നിലപാട് ഇതേരീതിയില്‍ ആണു എന്ന് പ്രഖ്യാപിക്കുക കൂടി ആകണം - ഏത് ബ്ലോഗറും ഏതു ആശയം കൈകാര്യം ചെയ്യുമ്പോഴും അതിനെ സ്വന്തമായ ഐഡിയില്‍ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യവും അക്കാഡമിയുടെ താത്പര്യമാകണമല്ലോ-
കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് എന്ന അക്കാഡമിയുടെ വിലയിരുത്തല്‍ ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ നിരാകരിക്കുന്നു- അയാളുടെ പ്രചരണ സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം അതിനെ വ്യാജ ഐഡി ഉപയോഗിച്ചു നേരിടുന്ന രീതിയെ എതിര്‍ക്കുന്നതോടൊപ്പം നിഷ്പക്ഷത പുലര്‍ത്തേണ്ട ഒരു സംഘടനയുടെ ഔദ്യോഗികമായ ഈ കമെന്റ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു- അതല്ല കേരള ബ്ലോഗ് അക്കാഡമിയുടെ ഔദ്യോഗിക നിലപാട് മുസ്ലിം വിരോധമാണെങ്കില്‍ അത് കൂടി അറിയിക്കുമല്ലോ?