Sunday, May 31, 2009

ജബ്ബാര്‍ മാഷും അപരനും ചാണക്യസൂത്രങ്ങളും1

ജബ്ബാര്‍ മാഷിന്റെ ബ്ലോഗുകള്‍ നിറയെ ഒരു അപരന്റെ വ്യാജ ബ്ലോഗിനെ കുറിച്ച പരാതികളാണു- ധാര്‍മിക പിന്തുണ തേടിയുള്ള കാമ്പയിനും നടത്തുന്നുണ്ട്- അതിന്നിടയില്‍ എന്റെ പേരും വന്നപ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല- കുര്‍‌ആന്‍ വിമര്‍‌ശനമെന്ന ബ്ലോഗ് ചിന്ത അഗ്രിഗേറ്ററില്‍ വന്നപ്പോള്‍ യാദ്ര്ച്ഛികമായി ഏതു ക്രിമിനലാണപ്പാ എന്നു നോക്കാന്‍ വന്നപ്പോഴാണു ഈ ക്രിമിനലിന്റെയും പേരവിടെ കണ്ടത്- എന്നാപിന്നെ നമ്മുടെ നിലപാടങ്ങു വ്യക്തമാക്കാമെന്നു കരുതി ഒരു കമെന്റുമിട്ടു- മോഡറാഷനുള്ളതിനാല്‍ ആ കൊടുക്കന്നെങ്കില്‍ കൊടുക്കട്ടെ എന്നും കരുതി-
പിറ്റേന്ന് കേരളാ ബ്ലോഗ് അക്കാദമിയുടെ പോസ്റ്റിലും ഇതേ പ്രശ്നം ചര്‍‌ച്ചക്കു വന്നപ്പോള്‍ എന്റെ കമെന്റ് പ്രസിദ്ധീകരിച്ചിരിക്കുന്നുവോ എന്നു ഒന്നു നോക്കാന്‍ അവര്‍ കൊടുത്ത ലിങ്കില്‍ ഒന്നു ഞെക്കി- അപ്പോളാണു അത് സ്നേഹസംവാദം എന്ന മാഷിന്റെ ബ്ലോഗിലും അത് കൊടുത്തിട്ടുണ്ടെന്നു മനസ്സിലായത്-അതിലെ കമെന്റിലുടെ പോയപ്പൊഴാണു ക്രിമിനല്‍ മാത്രമല്ല ജനാധിപത്യ മര്യാദകളും എനിക്കറിയില്ല എന്ന് മനസ്സിലായത്
താഴെയുള്ളത് ജബ്ബാര്‍മാഷിന്റെ സ്നേഹസം‌വാദത്തിലെ കമെന്റുകളാണു-
-----------------------------------------------------------------------------


ea jabbar said...


സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.

പ്പൂട്ടന്‍ said...


ജബ്ബാര്‍ മാഷേ... ഞാനും ഈ പ്രതിഷേധത്തില്‍ പങ്കുചേരുന്നു.കാട്ടിപ്പരുത്തിയുടെ കാര്യത്തില്‍ എനിക്കൊരു അഭിപ്രായവ്യത്യാസം ഉണ്ടെന്നത് കൂടി അറിയിച്ചുകൊള്ളട്ടെ. അദ്ദേഹം സ്വന്തം പേരില്‍ തന്നെയാണ് ബ്ലോഗ്‌ തുടങ്ങിയത്. താങ്കള്‍ എഴുതിയിരുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹത്തിന് സ്വന്തം യുക്തിയിലൂടെ വരുന്ന ഉത്തരങ്ങള്‍ സ്വന്തം ബ്ലോഗില്‍ എഴുതുന്നു എന്ന് മാത്രമായി ഇതിനെ കാണാവുന്നതല്ലേ? അതിലൊരു പ്രശ്നം കാണേണ്ടതായിട്ടുണ്ട് എന്ന് എനിക്ക് തോന്നിയില്ല. യുക്തിവാദം എന്ന പദം അദ്ദേഹം ഉപയോഗിച്ച് എന്നല്ലേയുള്ളൂ?

ea jabbar said...


യുക്തിവാദം എന്ന പദം അദ്ദേഹം ഉപയോഗിച്ച് എന്നല്ലേയുള്ളൂ? ----------- അതില്‍ എനിക്കു പരാതിയില്ല; UAEയില്‍ എന്റെ ബ്ലോഗ് ബ്ലോക്ക് ചെയ്യിച്ചിട്ടുണ്ട്. അവിടെ yukthivadam.blogspot.com സെര്‍ച്ച് ചെയ്ത ചിലരാണു ആദ്യം ഈ പരാതി എന്നെ അറിയിച്ചത്. yukthivaadam.blogspot.com ആണു കാട്ടിപ്പരുത്തിയുടേത്. ------------ അതിലൊക്കെ ഒരു കുരുട്ടു ബുദ്ധി പ്രവര്‍ത്തിക്കുന്നില്ലേ എന്നൊരു സംശയം. ഏതായാലും അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്കു വലിയ പരാതിയില്ല.
എനിക്കു മനസ്സിലാവുന്ന രീതിയില്‍ എന്റെ ബ്ലോഗ് വായിച്ചു എന്നത് മാഷ്


ഒരിക്കല്‍ വെളിപ്പെടുത്തുന്നുമുണ്ട്-


മാഷിന്റെ ഒരു പോസ്റ്റില്‍ എന്റെ ഒരു ലിങ്കിനു തന്ന മറുപടിതാഴെ-


----------------------------------------------------------------------------------------------------------------------------


ea jabbar said...


അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല- ------------- വായിച്ചു.! ഭാവുകങ്ങള്‍!!
February 20, 2009 12:57 PM
---------------------------------------------------------------------------------------------
യുക്തിവാദത്തിലെ പോസ്റ്റിലെ കമെന്റില്‍ ഇതിപ്പോഴുമുണ്ട്-
ഇതിലെ അറിയുന്ന ചില കാര്യങ്ങള്‍ പങ്കു വയ്ക്കുക എന്നതിന്നപ്പുറം ഒരു മത്സരമോ വെല്ലുവിളികളോ ഒന്നുമില്ല- എല്ലാം അറിയുമെന്ന ധാര്‍ഷ്ട്യവുമില്ല-എന്ന വാചകം എന്റെ ഹെഡ്ഡറിന്നു താഴെ ഞാന്‍ കൊടുത്ത വാചകമാണു-
അപ്പോഴൊന്നുമില്ലാത്ത വ്യാജാരോപണം പിന്നെ ഇപ്പോളെന്തിനു-
ഇനി സ്നേഹസംവാദമെന്നത് നിച്ച് ഓഫ് ട്രൂത്ത് എന്ന മുസ്ലിം സംഘടനയുടെ ഔദ്യോഗികപ്രസിദ്ധീകരനത്തിന്റെ പേരല്ലെ-അതിങ്ങനെ ഉപയോഗിക്കുന്നതെ ശരിയെത്ര-
ഖുര്‍‌ആന്‍ മുസ്ലിങ്ങളുടെ വേദഗ്രന്ഥവും - അത് ഉപയോഗിക്കുകയും അതിനെ തന്നെ അവഹേളിക്കുകയും ചെയ്യുന്നത് ഇയാള്‍ തന്നെയല്ലെ-
(തുടരും---)

1 comment:

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കൊള്ളാ‍മല്ലോ യുക്തി വാദം :)