Tuesday, January 27, 2009

യുക്തിവാദം എന്ന വാതം

യുക്തിവാദം എന്നാല്‍ യുക്തിയും വാദവും ചേര്‍ന്നതാണ്. അപ്പോള്‍ എന്താണ് യുക്തി. യുക്തിവാദത്തെ കുറിച്ചുള്ള ചര്‍ച്ച അവിടെ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു. യുക്തിയുടെ സാധ്യതയെ കുറിച്ചും അതിന്‍റെ പരിമിതികളെ കുറിച്ചുംഒരന്യേഷണം എന്ത് കൊണ്ടു പാടില്ല.
ഇതില്‍ എന്‍റെ സ്വതന്ത്ര നിരീക്ഷണങ്ങളാണ് - ഇല്ല , അങ്ങിനെ പറയാന്‍ പറ്റില്ല - കാരണം എല്ലാവരുടെയും ചിന്തകള്‍ രൂപപ്പെടുന്നത് അവര്‍ നേടിയ അറിവുകളില്‍ നിന്നും കൂടിയാണല്ലോ. അറിവുകളാകട്ടെ സമൂഹവുമായി ചേര്‍ന്നു നില്‍ക്കുന്നതും. അപ്പോള്‍ ഇപ്പോള്‍  എന്നില്‍ രൂപപ്പെട്ട കാര്യങ്ങളെന്നു പറയാമെന്നു തോന്നുന്നു. എന്തായാലും ഒരു ചര്‍ച്ച താത്പര്യപ്പെടുന്നു. ഇതില്‍ ബ്ലോഗിലെ ചിലരുടെ ശരിയെന്നു എനിക്ക് തോന്നുകയും അത് എന്‍റെ വാദമുഖങ്ങള്‍ക്ക് സഹായമാകുമെന്നു തോന്നുകയും ചെയ്യുന്ന അഭിപ്രായങ്ങളെ എടുക്കുന്നുണ്ട്. അതോടൊപ്പം എനിക്ക് വിമര്‍ശനത്മകമെന്നു തോന്നുന്നവയെ എല്ലാ ബഹുമാനത്തോടെയും വിമര്‍ശി ക്കുവന്നുള്ള എന്‍റെ സ്വാതന്ത്ര്യത്തെ ഉപയോകിക്കുകയും ചെയ്യുന്നു.  
അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു പോയിട്ട് ഒരു ഇരുമ്പു സൂചിയാണെന്ന് പോലും വാശിയില്ല, എപ്പോള്‍ അഭിപ്രായങ്ങള്‍ ശരിയല്ല എന്ന് തോന്നുന്നുവോ അപ്പോള്‍ തിരുത്തിയിരിക്കും.
യുക്തി എന്നത് അറിവുമായി ബന്ധ പ്പെട്ടതാണ്. അപ്പോള്‍ അറിവിന്‍റെ സാധ്യതകളെ കുറിച്ചും പരിമിതികളെ കുറിച്ചും ചര്‍ച്ച വേണ്ടി വരുന്നു.
വിവരസങ്കേതികവിദ്യ അറിവിന്നെ ഏറ്റവുമെളുപ്പത്തില്‍ വിനിമയം ചെയ്യുവാന്‍ സാഹചര്യമൊരുക്കിയ ഈ കാലത്തു എല്ലാം അറിയുവാന്‍ കഴിയും എന്ന ഒരു നിലയില്‍ നമ്മെ എത്തിച്ചിരിക്കുന്നു. പക്ഷെ പുതിയ അറിവുകള്‍ നമ്മോടു പറയുന്നതു അറിവിന്‍റെ പരിമിതികളെ കുറിച്ചു കൂടിയാണ്. 
ഏറ്റവും ചെറിയ ആറ്റം- അതിനെ ക്കുറിച്ചുള്ള പഠനമായ ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനം എത്തി നില്‍ക്കുന്നത് വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച Uncertainty principleവരെയാണ്. അതാകട്ടെ ചലനാത്മകമായ കണികയെ പഠിക്കുവാന്‍ കിട്ടില്ല എന്ന നിസ്സഹായവസ്ത വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഇനി വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചോ നമുക്കു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പ്രപഞ്ച വ്യവസ്ഥക്ക് പുറത്തു പോകേണ്ടിവരും  എന്നും വരുന്നു. ഇതു ആകാശ ലോകത്തെ നമ്മുടെ അറിവിന്‍റെ പരിമിതിയും കാണിക്കുന്നു.
ഇതു ചെറുതും വലുതുമായ അറിവുകളുടെ ഇടയില്‍ ഒതുങ്ങുന്ന ഒരു യുക്തിയുള്ള മനുഷ്യന്‍റെ ചിത്രമാണ് തരുന്നത്.

അപ്പോള്‍ എന്താണ് യുക്തി. ചിലതൊന്നും നമുക്കറിയില്ല  എന്ന് അംഗീകരിക്കുകയോ- അതോ അംഗീകരിക്കതിരിക്കുകയോ -

അങ്ങിനെ വരുമ്പോള്‍ യുക്തിവാദം  എന്ന് നാം വിവക്ഷിക്കുന്ന മതനിരാസവാദം നിലനില്‍പ്പിന്നു ഇരുട്ടില്‍ തപ്പുകയാനെന്നു പറയേണ്ടി വരുന്നില്ലേ ?-

അഥവാ യുക്തിവാദവും ഒരു  വിശ്വാസമാണെന്നു പറയേണ്ടി വരും.