Tuesday, June 16, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-3

തൃശ്ശൂര്‍ പൂരമറിയൂന്നവര്‍ക്കെല്ലാം ബിഗ്ബാങ്ങുമറിയാം എന്നതാണിപ്പോള്‍ സ്ഥിതി. അതിലെ ബിഗ് എന്നതു തന്നെ ഒരു വില്ലന്‍ ആ‍ണ്. മലയാള പരിഭാഷയാകട്ടെ മഹാവിസ്ഫോടനമെന്നും. പോരെ പൂരം, കേട്ടാല്‍ തന്നെ ഒരമിട്ടു പൊട്ടുന്നത് പോലെ.
1964-ല്‍ അംഗീകരിക്കപ്പെട്ടതോടെ പ്രപഞ്ചത്തിന്റെ തുടക്കം ബിഗ്ബാങ് എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു സംഭവത്തോടെയാണ്. എന്താണത്? എന്തിനു വേണ്ടി? എന്നതല്ലാം ഇപ്പോഴും വിശദീകരിക്കപ്പെട്ടിട്ടില്ല. എന്നിരുന്നാലും അങ്ങിനെ ഒന്നുണ്ടായി എന്ന് ശാസ്ത്രം അംഗീകരിക്കുന്നു. നാമും.
പേരു സൂചിപ്പിക്കുന്നത് പോലെ മഹാ എന്നത് അതിന്റെ ആഘാതത്തിലോ പിണ്ഢത്തിലോ അല്ല, മറിച്ച് ഒരു മഹാസംഭവത്തിന്റെ തുടക്കം എന്ന നിലയിലാണ്. മുമ്പെന്ന വസ്തുതപോലും പറയാന്‍ പോലും പാടില്ലാത്ത ഇതിന്റെ പിമ്പെന്തുണ്ടായി എന്നു നമുക്ക് പരിശോധിക്കാം.
ബിഗ്ബാങിനു ശേഷമുള്ള കാലത്തെ നാലാക്കി തിരിച്ചിട്ടുണ്ട്
1. ഹാഡ്രോനിക് എയ്ജ് (Hadronic Age)
2. ലാപ്ടോനിക് എയ്ജ് ( Laptonic Age)
3. റേഡിയേഷന്‍ എയ്ജ് (Radiation Age)
4. സ്റ്റാര്‍ എയ്ജ് (Star Age)
ഇതിലെ ആദ്യത്തെ ഹാഡ്രോനിക് കാലഘട്ടമെന്നത് ബിഗ് ബാങ് നടന്നതിന്നു ശേഷം ഒരു സെകന്റിന്റെ പതിനായിരത്തില്‍ ഒരംശത്തിന്നുള്ളില്‍ നടന്ന കാര്യങ്ങളെ കുറിക്കുന്നതാണ. അതായത് ഒരു സെക്കന്റിന്റെ 10−4 സെക്കന്റുകള്‍ക്കുള്ളില്‍ നടന്ന സംഭവങ്ങളെ കുറിക്കുന്ന കാലഘട്ടത്തെയാണ് ഹാഡ്രോനിക് കാലം എന്നു പറയുന്നത്.
ലാപ്ടോണിക് കാലഘട്ടമെന്നത് ബിഗ്ബാങ് നടന്നു ഹാഡ്രോനിക് കാലഘട്ടമായ ഒരു സെകന്റിന്റെ പതിനായിരത്തിലൊരംശം സെകന്റിന്റെ ശേഷം അടുത്ത പത്ത് നിമിഷം വരെയുള്ള സമയമാണ്. അതിനെയും ഒരു കാലഘട്ടം അഥവാ എയ്ജ് എന്നാണ് വിളിക്കുന്നത്.
റേഡിയേഷന്‍ കാലഘട്ടമാകട്ടെ ലാപ്ടോനിക് കാലഘട്ടത്തിനു ശേഷം 10 ലക്ഷം വര്‍ഷം വരെയുള്ള കാലഘട്ടവും.
റേഡിയേഷന്‍ കാലഘട്ടം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടത്തെ സ്റ്റാര്‍ എയ്ജ് അഥവാ നക്ഷത്ര കാലഘട്ടം എന്നു വിളിക്കുന്നു.
ഇവിടെ നാം ശ്രദ്ധിക്കേണ്ടത് ഈ വ്യത്യസ്ത സമയത്തെയെല്ലാം Age എന്ന ഒരൊറ്റ പദം കൊണ്ടാണ് തരം തിരിക്കുന്നത് എന്നതാണ്.
1978-ല്‍ ഭൌതിക ശാസ്ത്രത്തിനു നോബല്‍ സമ്മാനം ലഭിച്ച റൊബെര്‍റ്റ് വിത്സനും ആര്‍നോക്കും അവര്‍ 1964- ല്‍ കണ്ടെത്തിയ 2.7 കെല്‍‌വിന്നുള്ള റേഡിയേഷന്‍ കണ്ടെത്തിയതിന്നായിരുന്നു. അതോടു കൂടിയാണ് ബിഗ്ബാങ് സ്ഥിതീകരിക്കപ്പെടുന്നത്.
ദ്രവ്യത്തിനു മൂന്നവസ്ഥകള്‍ എന്നതായിരുന്നു ചെറുപ്പത്തിലെ പഠനം. ഖരം, ദ്രാവകം, വാതകം. പിന്നീടാണ് നാലാമതൊരവസ്ഥയുണ്ടെന്നും അതിനെ പ്ലാസ്മ എന്നാണെന്നറിയപ്പെടുക എന്നും പഠിക്കുന്നത്. നിയോണ്‍ ബള്‍ബിലുമെല്ലാം ഉള്ള അവസ്ഥ.
പക്ഷെ ക്വാര്‍ക് ഗ്ലുകൊണ്‍ പ്ലാസ്മ അവസ്ഥ (Quark-glucon plasma) എന്ന ഒരു പുതിയ അവസ്ഥകൂടി കണ്ടെത്തിയെന്ന വാദം 2002-ല്‍ CERN ഉന്നയിക്കുന്നത്. ഇത് ലാപ്ടോനിക് കാലഘട്ടത്തിലെ പദാര്‍ത്ഥത്തിന്റെ അവസ്ഥയാണ്. ഈ അവസ്ഥയെയാണ് നമുക്ക് രണ്ടാമതും ഉണ്ടാക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ബിഗ്ബാങിന്റെ ഏറ്റവും ശക്തമായ തെളിവായാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.
ബിങ്ബാങ് സിദ്ധാന്തത്തിന്റെ ചുവടു പിടിച്ചാണ് ഇന്ന് അംഗീകരിക്കുന്ന സ്ട്രിംഗ് തിയറിയും(1960) സൂപര്‍ സ്ട്രിംഗ് തിയറിയുമെല്ലാം(1980) രൂപപ്പെടുന്നത്.
നാലു അടിസ്ഥാന ബലങ്ങളെന്നതാണു സ്ട്രിങ്ങ് തിയറി പറയുന്നത്. പിന്നീട് അതില്‍ പുതുതായ ആറ് ബലങ്ങളുള്‍ക്കൊള്ളിച്ച് സൂപര്‍ സ്ട്രിങ്ങ് രൂപപ്പെടുന്നത്. സത്യം പറഞ്ഞാല്‍ ഇത് എനിക്ക് ശരിക്കും ദഹിക്കാത്ത ഭാഗമാണ്. അതിനാല്‍ അങ്ങിനെയുണ്ടെന്നതിന്നപ്പുറം കൂടുതല്‍ പറയാന്‍ അശക്തനാണ്.
പ്രപഞ്ചത്തിന്റെ അടിസ്ഥാന ബലങ്ങള്‍ നാലാണ്‌. അവ നാലും കണങ്ങളില്‍(particle) സ്ഥിതി ചെയ്യുന്നു. അവ

ഇതിലെ ഗുരുത്വാകര്‍ഷണബലം നെഗറ്റീവ് ആണ്. മറ്റെല്ലാം പോസിറ്റീവും . അതായത് വസ്തുവിനെ നിലനിര്‍ത്തുന്ന ബലമായ ഗുരുത്വാകര്‍ഷണബലം നെഗറ്റീവും വസ്തുവിനെ രൂപപ്പെടുത്തുന്ന മറ്റു ബലങ്ങള്‍ പോസിറ്റീവുമാണ്. ഒരു വസ്തുവിന്റെ രണ്ടു ബലങ്ങളുടെയും ആകെത്തുക ഫിസിക്സ്ന്റെ ഭാഷയില്‍ പൂജ്യമാണ്.

ഈ സംജ്ഞ ഭൌതിക ശാസ്ത്രജ്ഞരെ വല്ലാതെ കുഴക്കുന്നുണ്ട്. പ്രപഞ്ചമുണ്ടായിട്ടുണ്ടൊ എന്നതിന്നു സ്റ്റീഫന്‍ ഹ്വാക്കിന്‍സ് പറഞ്ഞ ഉത്തരം ഉണ്ട് അഥവാ ഇല്ല എന്നാണ്. ബിഗ്ബാംഗ് നടന്നതിനാല്‍ ഉണ്ടെന്നു പറയേണ്ടി വരുന്നു , എന്നാലോ പ്രപഞ്ചത്തിലെ മൊത്തം ഊര്‍ജ്ജത്തിന്റെ ആകെത്തുക പൂജ്യവുമാണ്.

അപ്പോള്‍ പ്രപഞ്ചമെന്നത് പൂജ്യമാണ്. അല്ലെങ്കില്‍ പൂജ്യത്തില്‍ നിന്നാണ് പ്രപഞ്ചം എന്നു പറയാം.

തുടരും.

12 comments:

sHihab mOgraL said...

വളരെ പരിമിതമായ സമയത്തിനുള്ളില്‍ ഇത് ദഹിപ്പിച്ചെടുക്കാന്‍ ഞാന്‍ പ്രയാസപ്പെടുന്നത് എന്റെ അറിവിന്റെ പരിമിതി കൂടിയാണെന്നു കൂടി കരുതുകയും വായിക്കുന്നുണ്ടെന്നറിയിക്കുകയും ചെയ്യുന്നു..

Anil cheleri kumaran said...

വളരെ നല്ല പോസ്റ്റ്...

Jack said...

പ്രപഞ്ചഘടകങ്ങൾ ഖുര്ആേനില്‍

പ്രപഞ്ചത്തിന് ആകാശങ്ങൾ, ഭൂമി, അവയ്ക്കിടയിലുള്ളത് എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. (37:5)
അവ ഒട്ടിച്ചേർന്നല്ല കിടക്കുന്നത്. ഇത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. വിമാനം പറക്കുന്നത് ഭൂമിയിൽ കൂടിയോ, ആകാശത്തു കൂടിയോ അതൊ ഇവക്കിടക്കുള്ള സ്ഥലത്ത് കൂടിയോ, നക്ഷത്രങ്ങൾ എവിടെ സ്ഥിതി ചെയ്യുന്നു ചെയ്യുന്നു മുതലായ പ്രശ്നങ്ങൾ.

പ്രപഞ്ച സൃഷ്ടി പ്പ് ഖുര്ആതനില്‍

ആകാശങ്ങളേയും, ഭൂമിക്കും അവയ്ക്കിടയിലുള്ളതിനേയും എപ്പോൾ സൃഷ്ടിച്ചു എന്ന് പറയുന്നില്ല. ഒന്നുകിൽ അവ അനാദി അല്ലെങ്കിൽ അവയെ ഭൂമിക്കു മുമ്പ് സൃഷ്ടിച്ചിട്ടുണ്ട്. സൃഷ്ടിപ്പ് പ്രക്രിയ തുടർച്ചയല്ലെങ്കിൽ അവയെ ഭൂമി സൃഷ്ടിച്ചതിന് ശേഷമാവാനും സാധ്യതയുണ്ട്. ഭൂമിയെ സൃഷ്ടിക്കാൻ 2 ദിവസവും (41:9)അതിനെ വാസയോഗ്യമാക്കൻ 4 ദിവസവും (41:10) പുകയായിക്കിടന്ന ആകാശത്തെ അടുക്കുകളാക്കി(67:3) ഏഴ് ആകാശങ്ങളായി വിഭജിക്കാൻ 2 ദിവസവും(41:12) എടുത്തു. അങ്ങനെ ആകെ 8 ദിവസം. ആകാശങ്ങളേയും, ഭൂമിക്കും അവയ്ക്കിടയിലുള്ളതിനേയും സൃഷ്ടിപ്പ് കൂടി പരിഗണിച്ചാൽ, ദിവസങ്ങൾ ഇനിയും കൂടും. ഭൂമി, വാസ യോഗ്യമായിരുന്ന കാലത്ത് ചൻദ്രനെയും സൂര്യനേയും മറ്റു നക്ഷത്രങ്ങളും സൃഷ്ടിച്ചിരുന്നില്ല. അന്ന് സൃഷ്ടികളോട് ആശയവിനിമയം നടത്തുവാൻ അല്ലാഹുവിന് ദൂതൻമാരെ ആശ്രയിക്കേണ്ടിയിരുന്നില്ല. നേരിട്ട് കൂടിയാലോചിച്ചേ തീരുമാനങ്ങൾ എടുക്കുമായിരുന്നുള്ളു. ഭൂമിയും ആകാശങ്ങളും സംസാരിക്കുമായിരുന്നു.(41:11)

പ്രപഞ്ചഘടന ഖുര്ആ്നില്‍

പ്രപഞ്ചത്തിന്റെ ഘടന നിർണ്ണയിക്കുന്നത് ഭൂമിയുടെ ആകൃതിയാണ് . ആകൃതിയെപ്പറ്റി ഈ സൂക്തങ്ങളിൽ യാതൊരു സൂചനയും തരുന്നില്ല. നമുക്ക് ഉരുണ്ടതാണെന്ന് സങ്കൽപിക്കാം. ഭൂമിയിൽ നിന്നുള്ള അകലമനുസരിച്ച് അവയെ നമുക്ക് നമ്പരിടാം. അതു കൊണ്ട് ഒന്നാനാകാശം ഈ ഭൂമി ഉൾകൊള്ളുന്ന ആകാശം(സമാ-അ-ദ്ദുൻയാ) ആണ്. അത് ഉരുണ്ട ഭൂമിയെ പൊതിഞ്ഞിരിക്കും. ആകാശങ്ങൾ തട്ടുകളായതു(67:3) കൊണ്ട് രണ്ടാനാകാശം അതിനെ പൊതിഞ്ഞിരിക്കും. മൂന്നാനാകാശം അതിനെയും. അങ്ങനെ ഏഴ് ആകാശങ്ങൾ. ഏറ്റവും ഉള്ളിൽ ഭൂമി. അതായത് പ്രപഞ്ചത്തിന്റെ കേൻദ്രം ഭൂമിയായിരിക്കും. പിശാചുക്കളെ എറിഞ്ഞോടിക്കാൻ വേണ്ടി(67:5), നക്ഷത്രങ്ങളേയും മറ്റും, ഭൂമിക്കു ചുറ്റുമായാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിൽ നിന്നും പ്രപഞ്ചത്തിന്റെ ആകൃതി അടുക്കുകൾ തൊടാതെയുള്ള ഉള്ളിയുടേതു പോലെയാണെന്ന് വ്യക്തമായല്ലോ. അതിന്റെ കേൻദ്രം ഭൂമിയും.
.
എനി ഭൂമി പരന്നതാണെന്ന് സങ്കൽപിച്ചാൽ, പ്രപഞ്ചത്തിന്റെ ആകൃതി തൂണുകളും ചുമരുകളുമില്ലാത്ത് ഒരു ഏഴു നിലക്കെറ്റിടത്തിന്റേതു പോലെയായിറിക്കും. അതിലെ നിലമാണ് ഭൂമി.

കാട്ടിപ്പരുത്തി said...

@Jack
പ്രപഞ്ചഘടകങ്ങൾ ഖുര്ആേനില്‍

പ്രപഞ്ചത്തിന് ആകാശങ്ങൾ, ഭൂമി, അവയ്ക്കിടയിലുള്ളത് എന്നിങ്ങനെ മൂന്ന് ഘടകങ്ങളുണ്ട്. (37:5)

അതെ, ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്‍റെയും രക്ഷിതാവും, ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും ആയിട്ടുള്ളവന്‍. (37:5)
ഖുര്‍‌ആനിനെ നിങ്ങള്‍ മാറ്റിമറിക്കരുത്. രണ്ടാകാശങ്ങള്‍ക്കിടയില്‍ എന്ത്? വല്ല ധാരണയുമുണ്ടോ? പിന്നെ തര്‍ക്കിക്കുന്നതില്‍ എന്തര്‍ത്ഥം? ഇങ്ങിനെ മൂന്നു ഘടകങ്ങളാക്കിയൊന്നും ഖുര്‍‌ആന്‍ വിവരിക്കുന്നില്ല.

പ്രപഞ്ച സൃഷ്ടി പ്പ് ഖുര്ആതനില്

ഒരു ഫിസിക്സ് പുസ്തകമായി ആരും ഖുര്‍‌ആനിനെ കാണാത്തിടത്തോളം ഇതൊരു പ്രശ്നമായി മുസ്ലിങ്ങളാരും കാണുന്നില്ല. പിന്നെ പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7 എന്ന പോസ്റ്റില്‍ രണ്ടു ദിവസങ്ങളെ കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ടല്ലോ.

പ്രപഞ്ചഘടന ഖുര്ആ്നില്‍

എന്താണ് ഏഴാകാശം എന്നതും ഈ വിഷയത്തിലെ വിശദീകരണവും കൊടുത്തു കഴിഞ്ഞ കാര്യങ്ങളാണ്. പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-4 എന്ന പോസ്റ്റില്‍ ആകാശം എന്നതിന്റെ വിവക്ഷ കൊടുത്തിട്ടുണ്ട്. അതില്‍ സംശയമുണ്ടെങ്കില്‍ ചര്‍ച്ചയാകാം.

Jack said...

പ്രപഞ്ചഘടകങ്ങൾ ഖുർആനിൽ

മൂന്ന് ഘടകങ്ങളാണെന്ന് 20 സ്ഥലത്ത് കൊടുത്തിട്ടുണ്ട്.
(5:17, 5:18, 15:85, 19:65, 20:6, 21:16, 25:59, 26:24, 30:8, 32:4, 37:5, 38:10, 38:27, 38:66, 43:85, 44:7, 44:38, 46:3, 50:38, 78:37)

ഇവയിൽ താഴെ കൊടുത്ത മൂന്ന് സ്ഥലങ്ങളിൽ, 11:7 ൽ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമായി, ഭൂമിയും ആകാശങ്ങളും മാത്രമല്ല അവക്കിടയിലുള്ളത് കൂടി, 6 ദിവസത്തെ സൃഷ്ടിപ്പിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന്, പറയുന്നുണ്ട്.

25:59
الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ الرَّحْمَنُ فَاسْأَلْ بِهِ خَبِيرً ا

32:4
اللَّهُ الَّذِي خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ مَا لَكُم مِّن دُونِهِ مِن وَلِيٍّ وَلَا شَفِيعٍ أَفَلَا تَتَذَكَّرُونَ

50:38
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ

ഇനി പറയൂ ഞാൻ എന്താണ് മാറ്റി മറിച്ചതെന്ന്. ‘അവക്കിടയിൽ’ എന്ന് അല്ലാഹു പറഞ്ഞതിനെ നിഷേധിക്കുകയാണോ നിങ്ങൾ ചെയ്യുന്നത്? ദയവായി വിശദീകരിക്കുക.

താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തരിക
1. ഒന്നാനാകാശം (സമാഉദ്ദുന്യാ) എവിടെ നിന്ന് തുടങ്ങുന്നു?
2. അത് എവിടെ അവസാനിക്കുന്നു?
3. വിമാനം പറക്കുന്നത് ഏത് ആകാശത്തു കൂടിയാണ്?
4. സൂര്യൻ ഏത് ആകാശത്ത് സ്ഥിതി ചെയ്യുന്നു?
5. മഴ ഇറക്കുന്നത് ഏത് ആകാശത്തു നിന്നാണ്?

പ്രപഞ്ച സൃഷ്ടി പ്പിനേയും ഘടനയേയും പറ്റി പിന്നീട് പോസ്റ്റ് ചെയ്യുന്നതാണ്.

കാട്ടിപ്പരുത്തി said...

മൂന്ന് ഘടകങ്ങളാണെന്ന് 20 സ്ഥലത്ത് കൊടുത്തിട്ടുണ്ട്.

എവിടെയും പറഞ്ഞിട്ടില്ല. അത് നിങ്ങള്‍ക്ക് പ്രപഞ്ചശാസ്ത്രത്തിലുള്ള അറിവില്ലായ്മ കൊണ്ട് പറയുന്നതാണ്. പ്രപഞ്ചമെന്നത് ഒരാകാശമായാണു പറഞ്ഞിട്ടുള്ളത്. കാരണം ഭൂമി ചേര്‍ന്ന ആകാശത്തെ ഏഴാകാശങ്ങള്‍ എന്നുപയോഗിക്കുന്നിടത്ത് സമാഉദ്ദുനിയ എന്ന പേരുകൊടുത്തു തന്നെ വിശദീകരിക്കുന്നു. അതിന്റെ വിശേഷണമായി വിളക്കുകള്‍ കൊണ്ട് അലങ്കരിച്ച ആകാശം എന്നു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ തന്നെ പ്രപഞ്ചത്തെ മൂന്നു ഘടകമാക്കി എന്നു പറയുന്നത് ജാക്കിന്റെ അറിവില്ലായ്മ മൂലമാണ്. രണ്ടാകാശങ്ങള്‍ക്കിടയിലെന്ത്? അഥവാ രണ്ട് പ്രപഞ്ചങ്ങള്‍ക്കിടയിലാണോ അതോ മറ്റു വല്ലതുമാണോ ഉദ്ദെശിക്കുന്നത് എന്നു മനസ്സിലാകണമെങ്കില്‍ നമുക്ക് ഈ പ്രപഞ്ചത്തിന്നപ്പുറത്തുള്ള പ്രപഞ്ചങ്ങളെ കുറിച്ചുള്ള വല്ല ധാരനകളും വേണം. അതില്ലാ എന്നത് കാര്യങ്ങള്‍ നമ്മുടെ വ്യാഖ്യാനത്തിന്നപ്പുറത്തേക്കാക്കുന്നു. അതിനാല്‍ തന്നെ നമ്മുടെ ഇന്നത്തെ അറിവിന്നനുസൃതമായി ഈ ഭാഗം വ്യാഖ്യാന്യ യോഗ്യമല്ല.

ഇനി പുതിയ ചോദ്യങ്ങള്‍


താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തരിക
1. ഒന്നാനാകാശം (സമാഉദ്ദുന്യാ) എവിടെ നിന്ന് തുടങ്ങുന്നു?
2. അത് എവിടെ അവസാനിക്കുന്നു?
3. വിമാനം പറക്കുന്നത് ഏത് ആകാശത്തു കൂടിയാണ്?
4. സൂര്യൻ ഏത് ആകാശത്ത് സ്ഥിതി ചെയ്യുന്നു?
5. മഴ ഇറക്കുന്നത് ഏത് ആകാശത്തു നിന്നാണ്?

ഉത്തരങ്ങള്‍-

1. ഖുര്‍‌ആനില്‍ ഇതിന്നുത്തരമില്ല.
2. ഇതിന്നും ഉത്തരമില്ല.
3. സമാഉദ്ദുനിയ എന്നു വിശേഷിപ്പിക്കുന്ന പ്രപഞ്ചമുള്‍കൊള്ളുന്ന ആകാശത്തുകൂടിയാണു.
4. സമാഉദ്ദുനിയ എന്നു വിശേഷിപ്പിക്കുന്ന പ്രപഞ്ചമുള്‍കൊള്ളുന്ന ആകാശത്താണു.
5. സമാഉദ്ദുനിയ എന്നു വിശേഷിപ്പിക്കുന്ന പ്രപഞ്ചമുള്‍കൊള്ളുന്ന ആകാശത്താണു.

Jack said...

1. ഞൻ ഖുറാൻ മാറ്റി മറിക്കുകയണെന്ന് നിങ്ങൾ എന്റെ പേരിൽ ആരോപണം ഉന്നയിച്ചു. അതെന്താണെന്ന് ചോദിച്ചപ്പോൾ അതിന് ഉത്തരമില്ല. നിങ്ങളുടെ ആരോപണം അടിസ്ഥാനരഹിതമാണ്.
2. ‘അവക്കിടയിൽ’ എന്ന് അല്ലാഹു പറഞ്ഞതിനെ നിഷേധിക്കുകയാണോ നിങ്ങൾ ചെയ്യുന്നത്? എന്ന ചോദ്യത്തിന്നും ഉത്തരമില്ല.
3. ഈ അറിവില്ലാത്തവൻ, ഫിസിക്സിലും ഖുർആനിലും അഗാധ പാൺഡിത്യമുള്ള അങ്ങേക്ക് ഒരു ചെറിയ ഉപദേശം തരട്ടെ. ഖുർആൻ കൈകാര്യം ചെയ്യുമ്പോൾ സൂക്ഷ്മത പാലിക്കുക. ഇതു പറയാൻ കാരണം സമാഉദ്ദുനിയ എന്ന് ഖുർആനിൽ എവിടേയും ഉപയോഗിച്ചിട്ടില്ല എന്ന പരമാർത്ഥമാണ്. അതോടെ സമാഉദ്ദുനിയ അടിസ്ഥാനമാക്കി നിങ്ങളുണ്ടക്കിയിട്ടുള്ള ബളോഗുകളുടെ സ്ഥാനം എവിടെയാണെന്ന് ഞാൻ പറഞ്ഞു തരേണ്ട ആവശ്യമില്ലല്ലോ.
4. പ്രപഞ്ച ഘടനയേയും സൃഷ്ടിയേയും പറ്റിയാണല്ലോ ഈ ബ്ളോഗുകൾ. ഘടന മനസ്സിലാക്കൻ താഴെ കൊടുത്ത് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുക അത്യാവശ്യമാണ്. തെളിവും അതേപോലെ അത്യാവശ്യമാണ്.
1). പ്രപഞ്ചത്തിന് എത്ര ഘടകങ്ങളുണ്ട്?
2). അവ ഏതൊക്കെയാണ്?
3) അവയെല്ലാം വെവ്വേറെയാണൊ?

കാട്ടിപ്പരുത്തി said...

1.ഖു‌ര്‍‌ആനില്‍ പ്രപഞ്ചത്തിനു മൂന്നു ഘടകങ്ങളുണ്ടെന്ന് എവിടെയും പറയുന്നില്ല. ഖുര്‍‌ആനില്‍ വ്യത്യസ്ത സൃഷ്ടിപ്പു പറയുന്നതെല്ലാം ഘടകങ്ങളായിട്ടല്ല. വ്യത്യസ്ത സൃഷ്ടികളായിട്ടു തന്നെയാണു.

2. നിഷേധിച്ചിട്ടില്ലല്ലോ?

3- എവിടെയെല്ലാം പറഞ്ഞു എന്നത് പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്. മനസ്സിരുത്തി വായിക്കുക
4. ഈ ചോദ്യം നിങ്ങളുടെ ഈ വിഷയത്തിലുള്ള വിവരമില്ലായ്മയില്‍ നിന്നു വന്നതാണു. ഖുര്‍‌ആനിലെ പ്രപഞ്ചശാസ്ത്ര പരാമര്‍ശങ്ങളെ ഞാനിവിടെ പരിഗണിക്കുന്നുള്ളൂ. എല്ലാറ്റിനും ഉത്തരം തരാമെന്നു ഞാനേറ്റിട്ടില്ല.
പ്രപഞ്ചത്തിനെത്ര ഘടകങ്ങളുണ്ട്? ഈ വിധത്തിലുള്ള വിഡ്ഡിചോദ്യങ്ങള്‍ ഇനി ആരോടും ചോദിക്കാതിരിക്കുക

Jack said...

1. ഖുർആനെ നമ്മളിൽ ഒരാൾ തെറ്റിദ്ധരിച്ചിട്ടുണ്ട്. ചർച്ച കൊണ്ട് അത് നീക്കാവുന്നതാണ്.
2. അപ്പോൾ ഭൂമിക്കും സമാ-ഉ-ദ്ദുനിയാക്കും ഇടയിൽ സ്ഥലമുണ്ട്. വിമാനം പറക്കുന്നത് അതിൽ കൂടിയാണ്. ഭൂമിക്കും ആകാശങ്ങൾക്കുമിടയിൽ സ്ഥലമില്ല എന്ന് നിങ്ങൾ തെറ്റിദ്ധരിച്ചതു കൊണ്ടാണ് സമാ-ഉ-ദ്ദുനിയായിൽ കൂടി വിമാനം പറത്തിയത്.
3. അതെല്ലാം ഞാൻ മനസ്സിരുത്തി വായിച്ചിട്ടുണ്ട്.
4. പ്രപഞ്ചത്തിനെത്ര ഘടകങ്ങളുണ്ട് എന്ന ചോദ്യം വിഡ്ഡിത്തമാണെങ്കിൽ, പ്രപഞ്ച ഘടനയെപ്പറ്റി ബ്ളോഗെഴുതുന്നത് അതിലും വലിയ വിഡ്ഡിത്തമാണ്. എട്ടെണ്ണം എഴുതുന്നത് പമ്പര വിഡ്ഡിത്തം. അവ വായിക്കുന്നവരെ വിഡ്ഡികളാക്കുകയാണ് ചെയ്യുന്നത്.

ഏതായാലും നിങ്ങളുടെ ഉപദേശം മാനിച്ച് ഞാനത്തരം വിഡ്ഡിചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല. പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആചനില്‍ എന്ന് 8 ബ്ളോഗുകളെഴുതിയ വ്യക്തിക്ക് താഴെ കൊടുത്ത ചോദ്യങ്ങൾക്ക് ഉത്തരം തരുവാനുള്ള വിവരം ഉണ്ടായിരിക്കുമല്ലോ.
1). പ്രപഞ്ചത്തിന് എത്ര വ്യത്യസ്ത സൃഷ്ടികളുണ്ട്?
2). അവ ഏതൊക്കെയാണ്? അവയുടെ കാലക്രമം എങ്ങിനെയാണ്?
3) അവയെല്ലാം വെവ്വേറെയാണൊ?

കാട്ടിപ്പരുത്തി said...

@ Jack
1. ഒരു കാര്യം ചര്‍ച്ചക്കെടുക്കുന്നതിനു മുമ്പ് അതിന്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുക.
2. എന്താണു പ്രപഞ്ചം എന്നത് ഇനിയും ജാക്കിനു മനസ്സിലായിട്ടില്ല.
3. മനസ്സിരുത്തി വായിച്ചാല്‍ നല്ലത്.
4.സാരമില്ല. ഞാനങ്ങു സഹിച്ചു.

ഏതായാലും നിങ്ങളുടെ ഉപദേശം മാനിച്ച് ഞാനത്തരം വിഡ്ഡിചോദ്യങ്ങളൊന്നും ചോദിക്കുന്നില്ല.
താഴെയുള്ള ചോദ്യങ്ങള്‍ പിന്നെന്താണു?
1). പ്രപഞ്ചത്തിന് എത്ര വ്യത്യസ്ത സൃഷ്ടികളുണ്ട്?
2). അവ ഏതൊക്കെയാണ്? അവയുടെ കാലക്രമം എങ്ങിനെയാണ്?
3) അവയെല്ലാം വെവ്വേറെയാണൊ?

Jack said...

1. ഇവിടെ ചർച്ച പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്ആിനില് എന്നതാണ്. അപ്പോൾ അടിസ്ഥാന വിഷയം പ്രപഞ്ചവും അതിന്റെ ഘടനയും സൃഷ്ടിയുമാണ്. ഘടന മനസ്സിലാക്കണമെങ്കിൽ ഘടകങ്ങൾ മനസ്സിലാക്കണം. ഘടകങ്ങൾ എന്താണെന്ന് ചോദിച്ചാൽ അത് നിങ്ങളെസ്സംബന്ധിച്ചേടത്തോളം വിഡ്ഡിത്തമണ്. നിങ്ങളുദ്ദേശിച്ച അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് എവിടെയും പറഞ്ഞിട്ടില്ല. പിന്നെ ഞാനെങ്ങനെ ധാരണയുണ്ടാക്കാനാണ്. നിങ്ങളുടെ അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് പറയൂ. ഞാൻ നല്ല ധാരണയുണ്ടാക്കാം.
2. എന്താണു പ്രപഞ്ചം എന്ന് നിങ്ങളുടെ ഏത് ബ്ളോഗിൽ എത്രാമത്തെ വരിയിൽ ആണ് ഉള്ളതെന്ന് പറയൂ. ഞാൻ മനസ്സിലാക്കാം. സമാ-ഉ-ദ്ദുനിയാവിൽ കൂടിയല്ല വിമാനം പറക്കുന്നതെന്ന് ഞാൻ പറയുമ്പോൾ നിങ്ങൾ മൗനം പാലിക്കുന്നു. അതുകൊണ്ട് നിങ്ങൾ അത് അംഗീകരിക്കുന്നു.
3. നിങ്ങളുദ്ധരിച്ച സൂക്തങ്ങളിൽ സമാ--ദ്ദുനിയാ എവിടെയുമില്ലെന്ന്
മനസ്സിരുത്തി വായിച്ചാൽ മനസ്സിലാകും.
4. നിങ്ങൾ മാത്രമല്ല അങ്ങു സഹിക്കുന്നത്. ഞാനും.
July 10, 2010 1:08 AM ലെ നിങ്ങളുടെ പോസ്റ്റിലെ ആദ്യത്തെ ഖൺഡിക കാണുക. അതിലാണ് വ്യത്യസ്ത സൃഷ്ടികളെ-പ്പറ്റി പറയുന്നത്. നിങ്ങൾ പറയുന്നത് വിഡ്ഡിത്തമായിരിക്കുകയില്ലെന്ന് വിശ്വസിച്ചാണ് ഞാൻ താഴെ കൊടുത്ത ചോദ്യങ്ങൾ ചോദിച്ചത്.

1). പ്രപഞ്ചത്തിന് എത്ര വ്യത്യസ്ത സൃഷ്ടിക-ളുണ്ട്?
2). അവ ഏതൊക്കെയാണ്? അവയുടെ കാലക്രമം എങ്ങിനെയാണ്?
3) അവയെല്ലാം വെവ്വേറെയാണൊ?

ഇവയും വിഡ്ഡിത്തമാണെന്ന് നിങ്ങളിപ്പോൾ പറയുന്നു. വ്യത്യസ്ത സൃഷ്ടികളെപ്പറ്റി പറയുന്നത് വിഡ്ഡിത്തമാണെങ്കിൽ നിങ്ങൾ വിഡ്ഡിത്തം പറഞ്ഞുവെന്ന് നിങ്ങൾ തന്നെ സമർത്ഥിക്കുന്നു!

കാട്ടിപ്പരുത്തി said...

ഞാന്‍ ഖുര്‍‌ആനിലെ പ്രപഞ്ചത്തെ കുറിച്ചുള്ള പരാമര്‍ശങ്ങളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കു മറുപടിആയാണു പോസ്റ്റ് ചെയ്തത്. അതെല്ലാതെ കോസ്മോളജിയും കോസ്മോഗമിയും മുഴുവന്‍ വിശദീകരിക്കുക എന്റെ ഉദ്ദേശമല്ല. നിങ്ങള്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ പരിഹാസ്യത ഒരു ഫിസിക്സ് അധ്യാപകനോട് ചോദിച്ച് പഠിക്കുക. അതെല്ലാതെ പ്രാഥമിക കാര്യങ്ങള്‍ പഠിപ്പിക്കാന്‍ എനിക്കു സമയമില്ല. എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യവും അതല്ല. നിങ്ങള്‍ ചോദിക്കുന്നതിന്റെ വിഡ്ഡിത്തം ഫിസിക്സിന്റെ ബാലപാഠമറിയുന്ന ആര്‍ക്കും മനസ്സിലാകും. ഘടനയും ഘടകവുമെല്ലാം പഠിപ്പിച്ചു ശരിയാക്കി തരാന്‍ നിര്‍‌വാഹമില്ല.