Wednesday, February 18, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 2

ഒറിജിനല്അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്ഖുര്ആനില്ഉണ്ടെന്നു വരുത്തി തീര്ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്നമുക്കൊന്നു നോക്കാം:
എന്ന് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നുണ്ട്- അല്ലെങ്കില്‍ സമാന്തരമായി ചര്ച്ച പോകും എന്നല്ലാതെ പരസ്പരം അറിവുകള്‍ പങ്കു വയ്ക്കുക എന്ന ഗുണം ലഭിക്കില്ലെന്ന് തോന്നുന്നു- 
ചില അറബി പദങ്ങള്‍ക്കു ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉള്‍ക്കൊണ്ട അര്‍ത്ഥമായിരിക്കും-
അത് പരിഭാഷ കളില്‍ ഏറ്റവും അടുത്തത് എന്ന രീതിയില്‍ പറഞ്ഞു പോകാറുണ്ട്-അത്രെയേ കഴിയൂ എന്നതിനാലാണത്-
അറബിയില്‍ പോലും അതിന്നൊരു പര്യായ പദം ഉണ്ടാവില്ല-
മാത്രമല്ല ഭാഷപ്ണ്ട്ടിതര്‍ പറയുന്നത് പര്യായങ്ങള്‍ അറബിയില്‍ വളരെ തുച്ഛമാണ് എന്ന്നാണ്- ഒരു വാകിനു substitute ആയ-
ഖുര്‍_ആനില്‍ പ്രത്യേകിച്ചും-അതിനാല്‍ തന്നെ ആശയത്തെ പിന്തുടരുകയാണ് ചെയ്യുന്നത്-
ചില ഉദാഹരണങള്‍ കാണിക്കാം-(അറബിപദങ്ങളെ ഇംഗ്ലീഷില്‍ എഴുതുകയാണ്- മംഗ്ലീഷ് പോലെ-)
youvmU thamooru SsamaaU Maura (Thoor -52-9) ഇതില്‍ Thamoor-Maur എന്ന പദത്തില്‍ നിന്നും വന്നതാണ് -
Youmu- ദിവസം /കാലം
Thamooru-വിറയ്ക്കുന്ന-ക്ഷോഭിക്കുന്ന
SsamaaU-ആകാശം
Moura- ഒരു വിറക്കല്‍,പ്രകംഭനം  
(ആകാശം ഒരു വിറക്കല്‍ വിറയ്ക്കുന്ന ദിവസം)  
എന്നല്ലാമാണ് പരിഭാഷകളില്‍ കാണുക -
ഇതിലെ Mour എന്ന പദത്തിനു അറബിക് വ്യാഖ്യാനങ്ങളില്‍ കാണുക Harakka-എന്നായിരിക്കും അതായത് ചലിക്കുക (Movements) 
എന്നാല്‍,Mour എന്ന പദം മൂന്നു പദങ്ങളുടെ മിശ്രണമാണ് (വ്യത്യസ്ത അര്‍ഥങ്ങളല്ല )
Harakkath, Hafeefath, SareeAth-
Harakath- ചലനം
Hafeefath-ലഘുവായ 
SreeAth-അതിവേഗതയില്‍  
അതായത് Moura എന്ന പദം അതിവേഗത്തില്‍ ലഘുവായ ചലനത്തെ കുറിച്ചു സൂചിപ്പിക്കുന്നതാണ് -(മേഘങ്ങളുടെ ചലനം പോലെ) 
ഈ പദത്തെ എങ്ങിനെ ഒരു പരിഭാഷയില്‍ കൊണ്ടു വരും -
ഓരോ പദത്തിന്നും ഇങ്ങിനെ അര്ത്ഥം കൊടുക്കാന്‍ ഇരുന്നാല്‍ ഒരു Britanica Enclyopedia കൊണ്ടു കഴിയുമോ- 
അപ്പോള്‍ ചെയ്യുന്ന പണി ആ സന്ദര്‍ഭത്തോട് കൂടുതല്‍ അടുത്ത് വരുന്ന മലയാള പദവും പറഞ്ഞു നിറുത്തും-
ഇതു പരിഭാഷകന്റെ പരിമിതി  അല്ലാതെ വിവരമില്ലയ്മ അല്ല-
ഒരു പദം കൂടി -
സാധാരണ ഉപയോഗിക്കുന്ന അറബിക് പദമാണല്ലോ Vahy(വഹ്-യ്)
പ്രവാചകനു Vah-y കിട്ടി എന്നല്ലാം ബ്ലോഗില്‍ തന്നെ വായിക്കാം - Vahy എന്നാല്‍ നാം അറിയിച്ചു (I`elaam) എന്നാണു അര്‍ത്ഥം വയ്ക്കുക - 
ഒന്നു കൂടി നന്നാക്കി ഉത്ബോധനം നല്കി എന്നും പറയാം-
എന്നാല്‍ Vahy എന്നത്  " I'elaam - hufiyaath- SurA" എന്നീ മൂന്നു പദങ്ങളുടെ ഗുണങ്ങള്‍  കൂടിയതാണ് -
I'e laam- അറിയിച്ചു കൊടുക്കുക
hufiyaath- ഗോപ്യമായി - രഹസ്യമായി
SurA- പെട്ടെന്ന് 
ഈ  മൂന്നും ചേര്‍ന്നാലേ Vahy ആകുകയുള്ളൂ - ഗോപ്യമായി പെട്ടെന്ന് അറിയിച്ചു കൊടുക്കുക- 
ഇതു മനസ്സിലാക്കാനെല്ലാതെ എല്ലായിടത്തും പരിഭാഷപ്പെടുത്താന്‍ പറ്റുമോ?
സംഗതി ബോര്‍ അടിപ്പിക്കലാനെന്നറിയാം- വിശദീകരിക്കാതിരിക്കാന്‍ വയ്യാത്തതിനാലാണ്-
ഇതാണ് ഒരു വാക്കിന്നു മൂന്നോ നാലോ അര്‍ത്ഥങ്ങള്‍ പരിഭാഷയില്‍ വരാനുള്ള പ്രധാന കാരണം - ഇത് ഒരു പദക്കസര്‍ത്തല്ല- അറബിയില്‍ അന്നും ഇന്നും ഇതേ അര്‍ത്ഥമാണ്-
ഈ പദങ്ങള്‍ നരകത്തെ കുറിച്ചും സ്വര്‍ഗ്ഗത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വായിക്കുന്നവന്റെ മനസ്സുപോകുന്നത് അങ്ങോട്ടെക്കയിരിക്കും-
വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു . വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, പേന കൊണ്ടു പഠിപ്പിച്ചവനാണ് . മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു . എന്ന് വായിച്ചു പോകുമ്പോള്‍ alakka ഒരു പ്രശ്നക്കാരനല്ലല്ലോ - എന്നിരുന്നാലും അലക്കക്ക് അന്നും ഇന്നും ഒരേ അര്‍ത്ഥമാണ് -
ഇനി നമ്മുടെ വിവാദ പദങ്ങളിലേക്ക് -
(i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര്ആന്തര്ജ്ജമ ചെയ്തപ്പോള്നല്കിയിരിക്കുന്ന അര്ഥങ്ങള്നോക്കൂ: - ഒട്ടിപ്പിടിക്കുന്ന വസ്തു - രക്തക്കട്ട - അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട - അട്ട (കുളയട്ട അഥവാ leech)
alakka എന്ന പദത്തിന്റെ അര്‍ത്ഥം അട്ട എന്നാണു-
നാമത്തെ ക്രിയ ആയി ഉപയോഗിക്കുന്നത് അറബിയില്‍ സാധാരണയാണ്-
അവന്‍ ആളൊരു പൂച്ചയാണ്-പുലിയാണ്,എന്ന് നമ്മളും പറയാറുണ്ടല്ലോ-
ആ വസ്തുവിന്റെ സ്വഭാവങ്ങളെ ഉള്‍കൊള്ളുന്ന ക്രിയ ആയിരിക്കും-
അട്ടയുടെ ആക്രിതിയിളുല്ലതെന്നും അട്ടയുടെ സ്വഭാവം കാണിക്കുന്നതെന്നും എല്ലാം അലക്കയില്‍ വരും-
രക്തം കുടിച്ച് ചീര്‍ത്ത അട്ടയുടെ കാഴ്ചയില്‍ നിന്നാണ് രക്തകട്ട എന്ന അര്ത്ഥം വരുന്നത്-
(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര് ആന് പതിപ്പുകളില് "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന് അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര് ആനില് അടക്കം)
Nuthfa എന്ന പദത്തിനു ശരിയായ അര്ത്ഥം ഒരു കൂട്ടത്തില്‍ നിന്നും ഒരു അംശം എന്നതാണ്- അതായത് ഒരു ഗ്ലാസ് വെള്ളത്തിലെ ഒരു തുള്ളി- കമഴ്ത്തി അവസാനം കിട്ടുന്ന സര്‍ബത്ത് ഉറ്റി കുടിക്കുന്ന ചെറുപ്പ കാലമില്ലേ- അങ്ങിനെ കിട്ടുന്ന ആ തുള്ളിയെ nuthfa എന്നാണു പറയുക-  
തെറിച്ചു വീണ തുള്ളി-യെല്ലാം കടന്നു വരുന്നത് അങ്ങിനെയാണ്-
ഇന്ദ്രിയം എന്നതിനു സാമാന്യമായി MANIYY-മനിയ്യ് എന്നാണു പറയുക-
(3) MudaA- എന്നതിനു വായില്‍ പകുതി ചവച്ചരച്ച അവസ്ഥയാണ് - മുഴുവന്‍ അരഞ്ഞിട്ടില്ലാത്ത ഇരച്ചിയെ MudaA എന്ന് പറയും- Yamlau- എന്ന vaakil നിന്നാണ് ഇത് വരുന്നത്- chew എന്നര്ത്ഥം
(4)- Sulalath- സത്തക്കാണ് ഇതു ഉപയോഗിക്കുന്നയ്ത്- Nuthfa-Quantity യെ ആണ് സൂചിപ്പിക്കുന്നതെന്കില്‍ Sulalath-Quality ആണ് ഉള്‍കൊള്ളുന്നത്- അതായത് ഒരു കൂട്ടത്തിലെ ഏറ്റവും നല്ല അംശത്തെയാണ് Sulalath എന്നതില്‍ എടുക്കുന്നത്- ഒരു നാട്ടിലെ മികച്ച കുടുംബം-അവരുടെ പാരമ്പര്യത്തെ സൂചിപ്പിക്കനെല്ലാം ഈ വാക്കു ഉപയോഗിക്കാറുണ്ട് - 
ഇനി ഒന്നു പുനര്‍ വായന നടത്തുക - ഒറ്റയായ ആയ്ത്തുകളിലൂടെ ഒന്നു കണ്ണോടിച്ചു നമുക്കു അവസാനത്തേക്ക് നീളന്‍ ആയത്തുകളിലേക്ക് നീങ്ങാം
16-3ആകാശങ്ങളെയും ഭൂമിയെയും അവന്‍ യഥാര്‍ത്ഥ മുറ പ്രകാരം സൃഷ്ട്ടിചിരിക്കുന്നു - അവര്‍ അവന്നോട് പങ്കു ചേര്‍ക്കുന്നതില്‍ നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു - 16:4 - മനുഷ്യനെ അവന്‍ ഒരു തുള്ളിയില്‍(nuthfa) നിന്ന് സൃഷ്ട്ടിച്ചു എന്നിട്ട് അവന്‍ പ്രത്യക്ഷമായ ഒരു എതിര്‍ വാദി ആയിരിക്കുന്നു -
 35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളി(Nutfa)യില്‍ നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു... 
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (Nutfa) തുള്ളിയില്‍ നിന്ന്.. 
ഇവിടെയെല്ലാമാണ് ഒറ്റയായി നുത്ഫ എന്ന പദം വരുന്നത്- ഇന്ദ്രിയത്തിലെ ഒരു അംശം എന്ന് ഒരു മുസ്ലിം മനസ്സിലാക്കുന്നതില്‍ എവിടെയാണ് അശാസ്ത്രീയത- എനിക്ക് മനസ്സിലാവുന്നില്ല ?
32: 8-9 - പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ സത്തയില്‍ (Sulaala )നിന്നും അവന്‍ സൃഷ്ടിച്ചു...
32: 8-9-പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ ഏറ്റവും മികച്ച അംശത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു... എന്ന് ഒരു പുനര്‍വായന നടത്തുമ്പോള്‍ ഇവിടെയും ആ വാകിന്റെ qualityയുണ്ടല്ലോ- ഒരു മുസ്ലിമിനെ കൊണ്ടു ദൈവസ്ത്രോത്രം ചെല്ലിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം - subhaanallah-
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം] 
ഇവിടെ ശരിയായ വാക്കര്‍ത്തം  
നിങ്ങള്‍ കണ്ടുവോ- നിങ്ങള്‍ സ്രവിപ്പിക്കുന്നത്? -നിങ്ങളാണോ അതിനെ സൃഷ്ട്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ ?
വായനയുടെ പ്രശ്നമേ ഉള്ളൂ-
----കഴിഞ്ഞിട്ടില്ല

Tuesday, February 17, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 1

മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍ എന്ന സൂരജിന്റെ കമെന്റിനോട് ഒരു കമെന്റ്
sooraj പോസ്റ്റില്‍ കൊടുത്ത ആയത്തുകളെ കുറിച്ചു നമുക്കു ചര്‍ച്ച ചെയ്യാം- അതിനെ ഞാന്‍ തരം തിരിക്കുന്നുണ്ട്- 
Embryology യുമായി ബന്ധമില്ലാത്തവയെ ആദ്യം എടുത്തു മാറ്റുകയാണ് - അതിനെ കുറിച്ചു ആദ്യം
1.--- 2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...
----------------------------- ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം അനുചരന്മാരില്‍ ചിലര്‍ ഭാര്യയുമായി ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഒരു മതവിധി ചോദിച്ചതിന്നുള്ള ഉത്തരം മറുപടിയായി വരുന്നതാണ് - എന്നല്ലാതെ ആര്‍ത്തവത്തെക്കുറിച്ച് -എന്നതില്‍ ആ പ്രക്രിയയെ കുറിച്ചുള്ള നിര്‍വചനം ആവശ്യപെട്ടതല്ല - അതിനാല്‍ തന്നെ ഭ്രൂണ ശാസ്ത്രവുമായോ ശാരീരിക ശാസ്ത്രവുമായോ ഇതിനെ ബന്ധപ്പെടുത്തെണ്ടതില്ല- 
രക്തത്തെ ഇസ്ലാം ഒരു നജസ് ആയിട്ടാണ് കാണുന്നത് - അതിനാല്‍ അതൊരു മാലിന്യമാനെന്നു പറയുമ്പോള്‍ നജസ് എന്ന രീതിയില്‍ കണ്ടാല്‍ മതി-
2. ----2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....  
ആ ആയത്തിന്റെ മുന്നിലെയും പിന്നിലെയും ആയത്തുകള്‍ കൂട്ടി വായിക്കുക- ഉത്തരം അവിടെയുണ്ട് - ഇതൊരു Miracle ആണ്- miracle നമ്മുടെ ചര്‍ച്ചയില്‍ വരുന്നില്ലല്ലോ ? പിന്നെ Miracle ശാസ്ത്രീയമാക്കാന്‍ നിന്നാല്‍ അതിനെ Magic എന്നല്ലേ പറയാന്‍ പറ്റുകയുള്ളൂ - അതിനാല്‍ അങ്ങിനെത്തന്നെ കാണാന്‍ ആണ് എനിക്കിഷ്ട്ടം - ഒരു അത്ഭുത പ്രവര്‍ത്തി -
ഇനി താഴെ പറയുന്ന ആയത്തുകളിലൂടെ -
11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന്‍ സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്
5:28 - മലക്കുകളോട് നിന്റെ നാഥന്‍ പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു.
1 15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല.
23:12 - നനഞ്ഞ മണ്ണില്‍  (thween ) നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്.
30:20 - അവന്‍ നിങ്ങളെ മണ്ണില്‍ (Thuraab) നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...
8: 71, 72 - നിന്റെ നാഥന്‍ മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ (thween ) നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക
ഇവയെല്ലാം ആദിമ സൃഷ്ടിയെ കുറിച്ചാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം -
മറ്റൊരു ആയത്തില്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ച മനുഷ്യനെ മണ്ണിലേക്ക് തന്നെ മടക്കും എന്നും പറയുന്നുണ്ട്- മണ്ണിലെ ഘടകങ്ങള്‍ ചേര്‍ന്ന സൃഷ്ട്ടിപ്പ് എന്ന് പറയാം -
- മൂന്നു തരം വിഭാഗങ്ങളെ കുറിച്ചുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഹദീസുകളും വേദഗ്രന്ഥവും നമ്മോടു പറഞ്ഞു തരുന്നത് -
1- മനുഷ്യന്‍ - മണ്ണില്‍ നിന്നും
2- ജിന്നുകള്‍ -തീയില്‍ നിന്നും
3- മലക്കുകള്‍ - പ്രകാശത്തില്‍ നിന്നും
-ഭൂമിയിലെ ഘടകങ്ങളെയും (പദാര്‍ത്ഥ) തീയിലെ ഘടകങ്ങളെയും (പ്ലാസ്മ) പ്രകാശത്തിലെ ഘടകങ്ങളെയും (കണകങ്ങള്‍) കൊണ്ടു - എന്നെല്ലാം വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്കിലും ജിന്നിനെയും മലക്കുകളെയും കുറിച്ചു പഠിക്കാന്‍ യാതൊരു വഴിയിലാത്തതിനാലും ഹദീസിലും ഖുര്‍_ആനിലും കാണാത്ത ഒരു കാര്യം എന്‍റെ യുക്തി കൊണ്ടു വിശദീകരിക്കുന്നത് നിഷിദ്ധമായതിനാലും നമ്മെളെന്തിനാ അപ്പണിക്ക് പോകുന്നത് -
- എന്തായാലും ഗര്‍ഭപാത്രത്തിലും ശുക്ലത്തിലും മണ്ണിട്ടു എന്നല്ല- 
ആദിമ സൃഷ്ടിയെ കുറിച്ചു മനുഷ്യന്റെ ചിന്തക്ക് ഒതുങ്ങുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നതാണ്-
ഇവിടെ ഭ്രൂണ ശാസ്ത്രത്തിന്നെന്തായാലും ഒരു റോള്‍ ഇല്ലല്ലോ-
സൂരജ് സൂചിപ്പിക്കുന്ന ആയതുകളിലൂടെ കടന്നു പോകുമ്പോള്‍ എന്‍റെ ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം കരുതിയാല്‍ മതി-
NB:- ഈ ചര്ച്ച ജിന്നുകളിലെക്കും മലക്കുകളിലെക്കും കൊണ്ടു പോകെരുതെന്നു ദയവായി വായിക്കുന്നവരോട് - കാരണം അവ എന്റെ കാഴ്ചക്കും അറിവിന്നും അപ്പുറത്താണ് - അറിയാത്തത് ഗണിചെടുക്കാന്‍ ഞാന്‍ ആളല്ല - താത്പര്യമുണ്ടെങ്കില്‍ അറിയുന്ന കാര്യങ്ങള്‍ പിന്നീട് പങ്കു വക്കാം -ഇന്ഷാ അല്ലഹ് 
ഇതില്‍ മനുഷ്യനും ജിന്നിന്നും വിവേചനാധികാരം നല്‍കിയതായും ഖുര്‍ആന്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു .

Monday, February 16, 2009

പരിണാമത്തിന്റെ ബാക്കിപത്രം

സ്കൂളില്‍ പഠിക്കുമ്പോള്‍ ശാസ്ത്രസാഹിത്യകാരന്‍ സാര്‍ കുറെ കുട്ടികളെപ്പിടിക്കും , എന്നിട്ട് ചെറിയവനെ കുരങ്ങാക്കും - കാണാന്‍ തടിയും ശേല്മുള്ളവനെ പാന്റും കുപ്പായവും ഷൂസും എല്ലാം ഇട്ടു മനുഷ്യനും - ഇങ്ങിനെ ഒരു evolution ടാബ്ലോ കാണിക്കാതെ ഒരു ആനിവേര്‍സറിയും കടന്നു പോവില്ല -
അങ്ങിനെ കുരങ്ങനെ പിതാമാഹനാകി അയാളുടെ ശാസ്ത്ര ബോധം കോള്‍മയിര്‍  കൊള്ളും -
സത്യത്തില്‍ ഇതു സാറിന്റെ പ്രശ്നമല്ല- എല്ലാ ശാസ്ത്ര ജേര്‍ണലുകളിലും അവതരിപ്പിച്ച ചിത്രങ്ങളുടെ ആധികാരികത വട്ടപൂജ്യമായിരുന്നു . 
ജുരാസ്സിക് പാര്‍ക്ക് കണ്ടു ശാസ്ത്രചരിത്രം എഴുതന്നു പോലെയുള്ള ഒരു കുട്ടിക്കളിയാക്കി മാറ്റുകയാണ് -
ഇതെല്ലാം ഡാര്‍വിന്റെ കുഴപ്പമാണോ - അല്ല എന്നതാണ് സത്യം- മാത്രമല്ല, modern genitics-ന്റെ വളര്ച്ച ഡാര്‍വിന്റെ സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത് -
ഐന്‍സ്ടിന്‍ എന്താണോ ഭൌതിക ശാസ്ത്രത്തിന്നു - അതിലൊട്ടും കുറവല്ല ജീവശാസ്ത്രത്തിന്നു ഡാര്‍വിന്‍ - ഡാര്‍വിന്‍ തന്നെ തന്റെ മകളുടെ മരണകാരണമാണ് ക്രിസ്തു മതം ഉപേക്ഷിചെന്നു ജീവചരിത്രം പറയുന്നു- അതായത് വൈകാരികമായിരുന്നു എന്ന് - ഇന്നു പല യുക്തിവാദികളും പറയുന്നത് പോലെ- മാംസഭുക്കുകളായ ജീവികള്‍ സസ്യഭുക്കുകളെ   തിന്നുന്നതില്‍ പ്രതിഷേധിച്ചു  ദൈവം ക്രൂരനാണെന്നു പ്രസ്താവന ഇറക്കി മതം വിട്ട ബ്ലോഗ് പുലികള്‍ വരെ ഉണ്ടല്ലോ-
പരിണാമവാദം ശരിയാണെന്ന് വിശ്വസിക്കുകയല്ലാതെ ഭൌതികവാദികള്‍ എന്ത് ചെയ്യും- ദൈവം സൃഷ്ട്ടിച്ചു എന്ന് വിശ്വസിക്കുകയോ? -പോയീലെ മാര്‍ക്ക് -
ഇതു ഭൌതികവാദിയുടെ നിസ്സഹായാവസ്ഥയാണ് - ഇതിനെ മറി കടക്കാന്‍ തെറി വിളികളാണ് പുതിയ ശ്രമം- അങ്ങാടിയില്‍ തോറ്റതിന്നു അമ്മ എന്ത് പിഴച്ചു -
അപ്പൊ പിന്നെ തെളിവ് ഉണ്ടാക്കിയിരിക്കും - അങ്ങിനെ ഉണ്ടാക്കുന്ന തെളിവുകളെ വിശ്വസിച്ചു ശാസ്ത്രത്തെ മറ്റൊരു മതമാക്കും - അഥവാ തന്‍റെ -അറിവാണ്‌- യുക്തിയാണ് -യുക്തിവാദിയുടെ ദൈവം-

Sunday, February 15, 2009

പരിണാമവാദവും സൃഷിവാദവും ഭാഗം2

ഇനി ഫോസിലുകളിലേക്ക് നോക്കാം- സൂക്ഷ്മമായ വ്യതിയാനങ്ങളിലൂടെ തലമുറകളോളം തുടര്‍ന്നാണ്‌ പരിണാമം ഉണ്ടാവേണ്ടത് - അങ്ങിനെയാണെങ്കില്‍ കുറെ മധ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായേ തീരൂ.
ഫോസ്സില്‍ പഠനശാസ്ത്രം അഥവാ palaeontology ഇന്നു വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട് , മാത്രമല്ല മിക്ക palaeontologist കളും പരിണാമ വാദികള്‍ കൂടിയാണ്- 
പരിണാമചക്രത്തിന്നു ഒരു സാധ്യതാ ശ്രേണിയുണ്ടാകണം - 
ജലത്തില്‍ നിന്നും ജിവന്‍- പിന്നീട് മത്സ്യം വരെ നീളുന്ന പരിണാമ പ്രക്രിയ- പിന്നെ ഇഴ ജീവികള് - പിന്നെ പക്ഷികളും - സസ്തിനികളും
ഇതു നല്ല ഒരു ഭാവനയാണ് എന്ന് പറയരുതെങ്കില്‍ ഇവക്കിടയിലുള്ള കുറെ മധ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നു . ഇക്കാര്യത്തെ കുറിച്ചു ഡാര്‍വിന്‍ ബോധവാനായിരുന്നു. അവയുടെ ഫോസിലുകള്‍ കണ്ടെത്തുന്നതോടെ തനിക്കാവശ്യമുള്ള തെളിവുകള്‍ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു , കൂടുതല്‍ ഫോസില്‍ പഠനങ്ങള്‍ ഇപ്പോഴുള്ള വിഷമതകളെ മറികടക്കുമെന്നു അദ്ദേഹം കരുതി-
പക്ഷെ - കഴിഞ്ഞ 140-വര്‍ഷങ്ങളായി കിട്ടിയ ഫോസില്‍ രേഖകള്‍ വിശദമായ പഠന വിധേയമാക്കുമ്പോള്‍ evalution വ്യക്തമായി തെളിയിക്കുന്ന ഒരു ഫോസ്സിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല -  
ഫോസില്‍ രേഖകളെ വിശദമായി വര്‍ഗ്ഗീകരിച്ചു പഠിക്കുമ്പോള്‍ പടിപടിയായ പരിണാമമല്ല ഓരോ കൂട്ടവും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണെന്നു കാണു ന്നെതെന്നു പറഞ്ഞതു പ്രമുഖ ഇംഗ്ലീഷ് paliantoelegist ആയ Derek Ager ആണ്.  
ഫോസ്സില്‍ തെളിവുകളില്‍ ഏറ്റവും പഴക്കം ചെന്നത് കണ്ടെത്തിയത്‌ കാമ്ബ്ര്യന്‍ കാലഘട്ടത്തിലെ ഫോസ്സിലുകള്‍ ആണ്-
 
500 മുതല്‍ 530 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ഫോസ്സിലുകളിലൊന്നും തന്നെ മധ്യവര്ഗ്ഗങ്ങള്‍ കാണുന്നില്ല എന്നതാണ് വസ്തുത- 
ഇവിടെ പൂര്‍ണ്ണ രൂപത്തിലുള്ള നക്ഷത്ര മത്സ്യങ്ങള്‍ , ഒച്ച്‌ തുടങ്ങിയ മുപ്പതിലേറെ അകശേരുകികളെ പെട്ടെന്ന് കാണുകയാണ് ചെയ്യുന്നത്-ഇവക്കെല്ലാം മുഴുവന്‍ അവയവങ്ങളുമുണ്ട് - 
ഇക്കാര്യം Prof.Richard Hawkins സമ്മതിക്കുന്നത് കാണാം (The Blind Watch maker-P229) 
സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഫോസ്സില്‍ രേഖകളാണ് - ഡാര്‍വിന്‍ സങ്കല്‍പിച്ച രീതിയിലുള്ള മധ്യവര്‍ഗ്ഗ ജീവികളെ കുറിച്ച യാതൊരറിവും ഈ രേഖകള്‍ നല്‍കുന്നില്ല - ഈ ജീവികള്‍ പ്രത്യക്ഷപ്പെടുകുകയും അപ്രത്യക്ഷപ്പെടുകുകയും ആണ് ചെയ്യുന്നത്- ഇത് ദൈവം ഓരോ സൃഷ്ടികളേയും സൃഷ്ട്ടിചെതെന്ന സൃഷ്ട്ടിവാദികളുടെ വാദത്തിനു ഊര്‍ജ്ജം പകരുന്നു . Mark Czarnetti- Mc Leans 19 june P56)  
ഇനി ചില ഫോസ്സിലുകള്‍ കണ്ടെത്തിയ ജീവികളാകട്ടെ ഇന്നും അതെ പോലെ നിലനിക്കുന്നു എന്നും കാണാം 
400million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട സ്രാവും  
150milliion വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട മുമ്പ് കണ്ട ഉറുമ്പും
135million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട തുമ്പി  
50million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട വവ്വാല്‍  
എന്നിവ ഇന്നുല്ലവയില്‍ നിന്നും വ്യത്യാസമില്ലാതെ നില്ക്കുന്നു.  
മാത്രമല്ല-ആദ്യ കാലങ്ങളില്‍ മധ്യവര്ഗ്ഗമെന്നു കരുതിയവയാകട്ടെ പിന്നീട് അല്ല എന്ന് തെളിയുകയും ചെയ്തു- 
അതില്‍പെട്ടതാണ് സീലാകാന്ത് coleacanth മത്സ്യം - ഇതിന്റെ ഫോസിലിന്റെ അടിസ്ഥാനത്തില്‍ ഇതിനു കാലുകളും ശ്വസന വ്യവസ്ഥയും ഉണ്ടെന്നു വാദിച്ചു- ( wikipedia malayalam link )
പഠന പുസ്തകങ്ങളില്‍ വരെ കരയിലേക്ക് കയറി വരുന്ന മത്സ്യത്തിന്‍റെ പടം വരച്ചു കുട്ടികളെ പഠിപ്പിച്ചു- 1938-ല ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഇതിനെ ജീവനോടെ പിടിച്ചതോടെ ഇതു വെള്ളത്തിന്നടിയില്‍ 150- മീറ്റര്‍ താഴെ മാത്രം ജീവിക്കുന്ന ഒരു സാധാരണ മത്സ്യം ആണെന്ന് കണ്ടെത്തി- 
മറ്റൊരു  മധ്യവര്ഗ്ഗമെന്നു കരുതിയ Archaeopteryx , ഇന്നും വിക്കിപീഡിയ-യില്‍ പോലും ഒരു മധ്യവര്ഗ്ഗമായാണ് കൊടുത്തിട്ടുള്ളത് - 
എന്നാല്‍ 1992 എഴാമത്തെ ഫോസ്സില്‍ കണ്ടെത്തിയപ്പോള്‍ പക്ഷിയെപ്പോലെ പരക്കുവാനാവശ്യമായ നെഞ്ഞെല്ല് കണ്ടെത്തിയിതിനാല്‍ ഇതിനെ ഒരു മാധ്യമ വര്ഗ്ഗമാക്കുവാന്‍ കഴിയില്ലെന്ന് stephen Jay Gould പറഞ്ഞിട്ടുണ്ട്-
പലപ്പോഴും നാം കാണുന്ന Evolution ചിത്രങ്ങള്‍ക്ക് ഭാവനയുടെ സൌന്ദര്യമുണ്ടെങ്കിലും ശാസ്ത്ര സത്യത്തിന്‍റെ പിന്‍ബലമില്ല -

Wednesday, February 11, 2009

പരിണാമവാദവും സൃഷിവാദവും ഭാഗം1

ശാസ്ത്രവും മതവും വ്യക്തമായും വേര്‍പിരിയുന്ന ഒരു ഭാഗമാണ് പരിണാമവാദം - 
1859- ചാള്സ് റോബര്‍ട്ട് ഡാര്‍‌വിന്‍ (ഫെബ്രുവരി 12,1809 - ഏപ്രില് 19, 1882) - ഇംഗ്ലീഷ്പ്രകൃതിശാസ്ത്രജ്ഞനാണ് ജീവിവര്ഗ്ഗങ്ങളെല്ലാം പൊതുപൂര്വികന്മാരില് നിന്ന് കാലക്രമത്തില്പ്രകൃതിനിര്ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടുവന്നവയാണെന്ന് സ്ഥാപിക്കുവാന്‍ ആധികാരികമായി ശ്രമിച്ചത് . ഇന്നും  പരിണാമവാദത്തെ അംഗീകരിക്കുകയെ നിര്‍വാഹമുള്ളൂ എന്നതിനാല്‍ തന്നെ ഭൌതികവാദികള്‍ക്ക് ഇതു സ്ഥാപിക്കുവാതിരിക്കാന്‍ ആവില്ല തന്നെ-
ഏക ജൈവ കോശത്തില്‍ നിന്നും ബഹുകോശങ്ങലുണ്ടാവുകയും പിന്നീട് അത് സങ്കീര്‍ണ്ണങ്ങളായ ജീവജാലകങ്ങള്‍ക്ക്‌ കാരണമാവുകയും ചെയ്തു എന്ന പരിണാമവാദം സൃഷ്ടി എന്ന മതവാദത്തെ നിഷേധിക്കുന്നു .
പൊതുപൂര്‍വികരില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വഴി പുതിയ ജീവവര്‍ഗ്ഗങ്ങള്‍ ഉണ്ടായി എന്ന പരിണാമവാദം അതിന്‍റെ വസ്തുതകള്‍ നിരത്തുന്നതില്‍ പരാജയപ്പെടുന്നു .
ഇക്കാര്യം അദ്ദേഹം തന്റെ അതെ പുസ്തകത്തിലെ ആറാം അദ്ധ്യായത്തില്‍ defficulties on theory എന്ന് ചേര്‍ത്തിട്ടുണ്ട്
ജീവന്‍ വളരെ സരളമാനെന്നു കരുതിയിരുന്ന ഒരു  കാലഘട്ടത്തിലാണ് ഡാര്‍വിന്‍ തന്റെ വാദങ്ങള്‍ നിരത്തിയത് . അചേതന വസ്തുക്കളില്‍ നിന്നും ജീവന്‍ തനിയെ ഉണ്ടാകുമാന്നു തെളിയിച്ച ശാസ്ത്രഞ്ജര്‍ വരെ അക്കാലത്തുണ്ടായിരുന്നു,
1864-ല്‍ ലൂയി പാസ്റ്റര്‍ക്ക് അചേതനവസ്തുക്കളില്‍ നിന്നും ജീവന്‍ തനിയെ ഉണ്ടാകില്ലെന്ന് കണ്ടത്തെണ്ടി വന്നു!!- (Origin of life- Page -45)
1930-കളില്‍ ഇലക്ട്രോണിക് മൈക്രോസ്കൊപിന്റെ കണ്ടെത്തല്‍ ജീവകൊശലോകത്തെ കുറിച്ചു കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നു- അതി ലളിതമെന്നു കരുതിയിരുന്ന ഒരു കോശം തന്നെ സംകീര്‍നതകളുടെ കൂടാരമാണ് .
ഇത്രയും സംങ്കീര്‍ണ്ണമായ ഒരു കോശം തന്നെ ആകസ്മികതയുടെ ഫലമോ ? ഒരു കോശത്തിന്റെ ഘടന നോക്കുക - ഒരു കോട്ടപോലെ കോശഭിത്തി - ഊര്‍ജ്ജ ഉല്പാദന കേന്ദ്രം- എന്‍സൈമുകളും ഹോര്‍മോണുകളും ഉണ്ടാക്കാനുള്ള ഫാക്ടറികള്‍ , transportation സിസ്റ്റം, ഡാറ്റ ബാങ്ക് ലൈബ്രറി ഇവ ഒരു ആധുനിക പട്ടണത്തെക്കാള്‍ നന്നായി സംവിധാനിച്ചിരിക്കുന്നു - ഇത് ഒരു മില്ലീ മീറ്റിന്റെ നൂറില്‍ ഒന്നു വലിപ്പമുള്ള ഒരു കോശത്തിന്റെ കാര്യം . ഇതു കണ്ടു കോശത്തിന്റെ geometry ഉപയോഗിച്ചാണ് ഒരു പട്ടണമുണ്ടായതെന്നു ഗണിത ശാസ്ത്രം ഉപയോഗിച്ചു നിര്‍വച്ചനമുണ്ടാക്കമെങ്കിലും വസ്തുതയാകില്ലല്ലോ - ഈ രാസഘടകങ്ങള്‍ക്കിടയിലേക്ക് ജീവനെന്ന ഇതുവരെ ഉണ്ടാക്കാന്‍ കഴിയാത്ത ഘടകവും ചേര്‍ന്നാലേ ഒരു ജീവകൊശമാവുകയുള്ളൂ-
ഇതെല്ലാം യാദ്രിശ്ചികമായി ഉണ്ടാവുക അസാദ്ധ്യമാണ്.
20-നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപെട്ടിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ അലക്സാണ്ടര്‍ ഒപാരിന്‍ പറഞ്ഞതു ശ്രദ്ധിക്കുക.  
നിര്‍ഭാഗ്യവശാല്‍ കോശത്തിന്റെ ഉല്‍‌പത്തി ഇന്നും ഒരു പ്രശ്നമായി തുടരുന്നു എന്നത് മൊത്തത്തില്‍ പരിണാമ സിദ്ധാന്തത്തെ ഇരുണ്ടാതാക്കുന്ന കാര്യമാണ് . (origin of life-P-196)  
നിരന്തരമായ മാറ്റങ്ങള്‍ മൂലമല്ല - പൂര്‍ണ്ണമായ രൂപത്തില്ലാണ് സൃഷ്ടികളിലെ അവയവങ്ങള്‍ രൂപപ്പെട്ടത് എന്നാണു പുതിയ പഠനങ്ങള്‍ കാണിക്കുന്നത്,  
പരിണാമത്തെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കാണുന്ന വാക്യമാണ് ശക്തന്റെ വിജയം, അല്ലെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (SURVIVAL OF THE FITTEST) എന്നത്. ഇവിടെ ശക്തന്റെ വിജയമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിജീവനസാധ്യതയെയാണ്. എങ്ങിനെ ആയാലും പരിണാമത്തിന്റെ അടിത്തറ പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള ജീവ ജാതികളുടെ ഉല്‍‌പത്തിയാണു-പ്രകൃതി നിര്‍ദ്ധാരണം വഴി ഒരു ജീവി വര്‍ഗ്ഗത്തിലെ ശക്തരെ അല്ലെങ്കില്‍ മികച്ചവയെ നിലനിര്‍ത്തും എന്നതല്ലാതെ പുതിയ വര്‍‌ഗ്ഗങ്ങളാക്കി മാറ്റുകയില്ല ,
ലാമര്‍കിന്റെ ചിന്തകള്‍ സ്വാധീനിച്ച ഡാര്‍വിന്റെ പ്രകൃതി നിരീക്ഷണമാണ് ഡാര്‍‌വനിസം . കരടികള്‍ വെള്ളത്തില്‍ വേട്ടക്കു ശ്രമിച്ചതിന്റെ ഫലമായാണ് തിമിംഗലം എന്ന് വരെ ഡാര്‍വിന്‍ കരുതി.  
തുടര്‍ച്ചയായ ഏതെങ്കിലും മാറ്റങ്ങള്‍ മൂലം ഒരവയവം രൂപപ്പെടുക അസാദ്ധ്യമാണെന്നു തെളിയിച്ചാല്‍ എന്‍റെ സിദ്ധാന്തം പൂര്‍ണമായും തകര്ന്നു പോകുംമെന്ന തന്റെ ഭയം (Origin of Species-P-189) ശരിയായിരുന്നു - ഇന്നേ വരെ ഒരവയവം ഉണ്ടാവുമെന്ന് വാദിക്കാനെല്ലാതെ തെളിയിക്കപെട്ടിട്ടില്ല എന്നതാണ് സത്യം. 
genitics- ലെ പഠനങ്ങള്‍ ജീനുക്കളാണ് സ്വഭാവങ്ങള്‍ തലമുറകളിലേക്ക് കൈമാറുന്നതെന്നു തെളിയിച്ചു , പ്രക്രതി നിര്‍ദ്ധാരനത്തിന്റെ രീതികളിലൂടെ പരിണമിക്കപ്പെട്ട ഒരു ജീവി വര്‍ഗ്ഗത്തെപ്പോലും ചൂണ്ടികാണിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല- നിയോ -ഡാര്‍വനിസത്തിന്റെ വാക്താക്കള്‍ ക്കൊന്നും തന്നെ ഇതിന്റെ സമീപത്തെക്കെത്താന്‍ കഴിഞ്ഞിട്ടില്ല .
ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നെതെന്ന പുതിയ അറിവ് .ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടുത്തമാണ്.
ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത് ഇത് കണ്ടു പിടിച്ചത് 1953 ലാണ് - നിലവിലുള്ള നിര്‍ദ്ധാരണപരിണാമവാദത്തിന്റെ മുനയോടിക്കുന്നതായിരുന്നു , കാരണം നിര്‍ദ്ധാരണം വഴി മാറുന്നതാണ് പാരമ്പര്യസ്വഭാവങ്ങള്‍ എന്ന വാദത്തിനു വിഭിന്നമായി DNA കളിലൂടെയാണ്‌ പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നെതന്നതായിരുന്നു പുതിയ അറിവ് - 
രക്തത്തിലൂടെയാണ് പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നെതന്നതായിരുന്നു ഡാര്‍വിന്റെ കാലത്തെ ശാസ്ത്രം . 
- അപ്പോളാണ് mutation അഥവാ ഉള്പരിവര്‍ത്തനം പരിവര്‍ത്തന സിദ്ധാന്തത്തിലേക്കു ചേക്കേറുന്നത് . 
ഇവിടെയും ഒരു പ്രശ്നം ഉണ്ടല്ലോ -------
radiation , രാസപ്രക്രിയ തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കു ഉപകാര പ്രദമായ ഒരു മാറ്റം ഉണ്ടാകിയതായി ഇതു വരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല , മറിച്ചു കാല് പോയ പശുവിനെയും കണ്ണില്ലാത്ത ഈച്ചയേയും അത് സമ്മാനിച്ചു സൃഷ്ടി വൈഭവത്തെ അലങ്കൊലമാക്കാനാണ് കഴിഞ്ഞത്. 
Cloning വരെ എത്തി നില്ക്കുന്ന ശാസ്ത്ര ലോകത്തിനു mutation വഴി അങ്ങവൈകല്യവും വന്ധ്യതയുമാണ് നല്‍കാന്‍ പറ്റിയത് ,
പ്രമുഖ പരിണാമവാദിയും സൃഷ്ടിവാദത്തിന്റെ വിമര്‍ശകനുമായ Prof.Richard Dawkins പറഞ്ഞതു ന്യൂനകളില്ലാത്ത സൃഷ്ടികലെയാണ് നാം പ്രപന്ചത്തില്‍ കാണുന്നത്, അതാണ്‌ സൃഷ്ടിവാദത്തിന്റെ അടിത്തറ എന്നതാണ്.
1953-l Stanley Miller എന്ന രസതന്ത്രന്ജന്‍ ചില ഓര്‍ഗാനിക് തന്മാത്രകള്‍ ഉണ്ടാകിയപ്പോള്‍ ഒരു വലിയ വഴി കിട്ടിയതായി ലോകം കരുതി- പക്ഷെ പിനീട് അദ്ദേഹം ഉപയോഗിച്ച വാതകങ്ങലായിരുന്നില്ല ആദിമ ഭൌതികാന്താരീക്ഷത്തിലുണ്ടായിരുന്ന്തെന്നു തെളിഞ്ഞു.
1950-l DNA എന്ന കോശത്തിലെ നുക്ലിയെസ്സിലെ ഒരു തന്മാത്ര തന്നെ എത്ര സങ്കീര്‍ണ്ണമാണെന്ന് നമ്മോടു പറയുന്നു. DNA-യെ കുറിച്ച അറിവ് സത്യത്തില്‍ പരിണാമ വാദത്തെ പൂര്‍ണമായും ഇല്ലാതാക്കെണ്ടാതായിരുന്നു , എന്നാല്‍ മറ്റൊരു മാര്ഗ്ഗവുമില്ലാത്തതിനാല്‍ പുതിയ വ്യാഖ്യാന കസര്‍ത്തുകളാണ് ശാസ്ത്ര ലോകം മെനെഞ്ഞെടുക്കുന്നത് , ഓരോ ജീവ കോശത്തിന്റെയും നുക്ലിയെസ്സിലെ ഒരു സങ്കീര്ന തന്മാത്രയാണ് DNA- 4 base-ലാല്‍ നിര്‍മിക്കപ്പെട്ട ഈ തന്മാത്ര ഒരു അത്ഭുത ഡാറ്റബാങ്ക് ആണ്- ഇതിനെ de-code ചെയ്‌താല്‍ കിട്ടുന്നത് Britanica Encyclopedia yude 40 ഇരട്ടി വരുന്ന വിവര ശേഖരമാണ്. ഇതെല്ലാം പരിണാമ വാദത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു .
ഇതിനു നോബല്‍ സമ്മാനം ലഭിച്ച Frans Crick ആകട്ടെ ഒരു പരിണാമ വാദിയാണെങ്കിലും DNA-യെപ്പോലെയുള്ള ഒരു സങ്കീര്‍ണ്ണ തന്മാര്‍ത്ത യാദ്രിശ്ചികമായി എങ്ങിനെ രൂപപ്പെട്ടു എന്ന് വിശദീകരിക്കുക സാധ്യമെല്ലെന്നു വ്യക്തമാക്കുന്നു . ഇത്രയും സങ്കീര്‍‌ണ്ണമായ ഒരു ജീവകോശം തനിയെ ഉണ്ടായി എന്നും ഗണിത ശാസ്ത്രം ശരി വക്കുന്നു എന്ന് പറയുമ്പോള്‍ സൃഷ്ട്ടിക്കപ്പെട്ടവയില്‍ ഒരു ഗണിതരൂപവും ശരിയായ ദിശയില്‍ പ്രവൃത്തിക്കുന്നു എന്നതാണ് സത്യം . അതായത് വളരെ വ്യക്തവും സൂക്ഷ്മവുമായാണ് ഓരോ ജീവജാലകങ്ങളും സൃഷ്ട്ടിക്കപെട്ടത്‌ എന്ന ദൈവ വാദം-
അല്ലെങ്കില്‍ ഒരു കാലത്തിന്നിപ്പുറം പരിണാമം നിന്നു എന്ന് പറയേണ്ടേ? അപ്പോള്‍ പകുതി അവയവങ്ങളുമായ സൃഷ്ടികള്‍ ഇല്ലാത്തത് തന്നെയാണ് പരിണാമ വാദത്തിന്റെ അര്‍ത്ഥശൂന്യതക്കുള്ള ഏറവും വലിയ തെളിവ്.പ്രാപഞ്ചികമായ എല്ലാ വസ്തുക്കളും തമ്മില്‍ ഒരു ബന്ധമുണ്ടാവും എന്നിരിക്കെ ഗണിത ശാസ്ത്ര മുപയോഗിച്ചു പരിണാമം സമര്‍ത്ഥിക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന ജീവിയുടെ ചിത്രം കൂടി പരിണാമവാദികള്‍ക്കു ലോകത്തിനു മുമ്പില്‍ വരച്ചു കാണിക്കുവാന്‍ കഴിയുമ്പോഴെ അത് പൂര്ണ്ണമാവുകയുള്ളൂ-

Sunday, February 8, 2009

ഖുര്‍ആനിനെകുറിച്ചു കൊറച്ചു കാര്യങ്ങള്‍

ഖുര്‍-ആന്‍ ശാസ്ത്ര ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുമ്പ് ഖുര്‍-ആനിനെ കുറിച്ചു ചില കാര്യങ്ങള്‍ - ഖുര്‍_ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല - ശാസ്ത്രം തെളിയിച്ചു എന്നല്ലാം പറയുന്ന മിക്ക ഭാഗങ്ങളും അല്ലെങ്കില്‍ വാക്യങ്ങളും (ആയത്തുകള്‍ ) മറ്റുള്ള ചില പരാമര്‍ശങ്ങള്‍ക്കിടയില്‍ വരുന്ന സൂചനകളാണ് , ഉദാഹരണത്തിനു ഖുര്‍ആനിലെ ആദ്യമിറങ്ങിയ വാക്യം തന്നെ എടുക്കുക.  
വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍
മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു .
വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, 
പേന കൊണ്ടു പഠിപ്പിച്ചവനാണ് . 
മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു .  
ഇതൊരു ഭ്രൂണ ശാസ്ത്രപഠനത്തിനു ഇറക്കിയ കാര്യങ്ങലല്ലെന്നു ഒറ്റ വായന കൊണ്ടു തന്നെ മനസ്സിലാക്കിയിരിക്കുമല്ലോ ഇങ്ങിനെയാണ്‌ മിക്ക വാക്കുകളും കിടക്കുന്നത് , അഥവാ അവയ്ക്ക് സ്വന്തമായ ഒരു നിലനില്‍പ്പ് തന്നെ ഉണ്ട്. അപ്പോള്‍ ശാസ്ത്രം വരുന്നതോ ? അഥവാ ശാസ്ത്രം ഇല്ലേ- ഇവിടെയാണ്‌ വാദിക്കുന്നവരും എതിര്‍ക്കുന്നവരും ഒരു പോലെ മനസ്സിലാക്കേണ്ടത്‌ , ഖുര്‍_ആനിലെ ഒരു പരാമര്‍ശവും ശാസ്ത്രീയ വിരുദ-ധങ്ങളെല്ല - ഈ സൂചനകളൊന്നും തന്നെ മനുഷ്യന്‍ നേടിയെടുക്കുന്ന പുതിയ അറിവുകളുമായി വൈരുധ്യം പുലര്‍ത്തുന്നില്ല എന്നത് ഒരു വസ്തുതയാണ് .ഈ പുതിയ അറിവുകളാകട്ടെ പ്രകൃതിയിലുണ്ടായിരുന്ന അറിവുകളായിരുന്നു , ഇപ്പോള്‍ അവയെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു എന്നതല്ലാതെ പുതുതായി ആരും പടച്ചുണ്ടാകിയവയോന്നുമല്ല . എന്നല്ലാതെ ഖുര്‍_ആന്‍ മോഡേണ്‍ ഫിസിക്സ് - നു പകരമായോ medical reference book- ആയി എടുക്കെണ്ടാതോ ആയ ഒരു ഗ്രന്ഥമല്ല - ആ രീതിയില്‍ അതിനെ അവതരിപ്പിക്കുവാന്‍ ശ്രമിക്കരുത് , ഏതെങ്കിലും ആയത്തുകളുമായി ശാസ്ത്രത്തെ കൂട്ടികെട്ടിയുണ്ടാക്കേണ്ട വിഡ്ഢിത്തവും നടത്തേണ്ടതില്ല .  
അതെ പോലെ ഖുര്‍_ആനിലേ ഏതെങ്കിലും വാക്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തു വിമര്‍ശിക്കുന്നവരോട് - ഒരു പ്രതിപക്ഷ ബഹുമാനമെങ്കിലും പുലര്‍ത്തുക , ഒരു കഥയുണ്ട് , സ്കൊട്ട്ലാന്‍ഡ് സന്ദര്‍ശിക്കുന്ന പോപ് _നോട് ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു, വേശ്യാലയങ്ങളെ കുറിച്ചു അഭിപ്രായമെന്ത്? - 
പോപ് ചോദിച്ചു - വേശ്യാലയങ്ങലോ - അതെന്താണ് - എവിടെയാണ് - പിറ്റേന്ന് പേപ്പറില്‍ റിപ്പോര്‍ട്ട്‌. പോപ് വേശ്യാലയങ്ങള്‍ അന്വേഷിക്കുന്നു !  
ഇതൊരു കഥയാവാം -  
ഖുര_ആന്‍ വെറും കുറച്ചു തത്വങ്ങള്‍ പറഞ്ഞു പോയ ഒരു വേദ പുസ്തകമല്ല - അത് ഒരു സമൂഹത്തില്‍ ജീവിച്ച ജീവഗ്രന്ഥ മാന്- അതൊരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് . അതിനാല്‍ അത് മനസ്സിലാക്കുമ്പോള്‍ അത് സമൂഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിച്ച മനുഷ്യനെ കുറിച്ചും ഏത് സമൂത്തിലാണോ അത് പരിവര്‍ത്തനങ്ങള്‍ ഉണ്ടാകിയത് അവര്‍ അതിനെ ഉള്കൊണ്ടാതെങ്ങിനെ എന്ന് കൂടി കൂട്ടിവായിക്കുംബോഴെ മുഴുവനാവുകയുള്ളൂ - അങ്ങിനെയൊരു വായനയാണ് ഖുര്‍_ആന്‍ ആവശ്യപ്പെടുന്നതും . 
സാമൂഹ്യമായ ഒരു സ്വഭാവമുണ്ട്- കഴിഞ്ഞതിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയും- ചാക്രികമായ ഒരു സാധ്യത എന്ന് പറയാം - അതിനാല്‍ തന്നെ പൂര്‍ണമായും ഏതാല്ലാം നിയമങ്ങളാണോ ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് അത് മുഴുവനായും പുനര്‍വായനക്ക് രേഖകളായി നില്‍ക്കെ - അതിന്നു പിന്നെയും മാറ്റങ്ങള്‍ തിരിച്ചു കൊണ്ടുവരാനുള്ള ഉത്പ്രെരകങ്ങലാവാന്‍ കഴിയും. അതാണ്‌ ഖുര്‍_ആന്‍ സജീവമായ ചര്‍ച്ചയാവുന്നത്. കമ്മ്യൂണിസം ആവാത്തതും.
ഇനി ഖുര്‍ആന്‍ ഇറക്കപ്പെട്ട സമൂഹത്തെ കുറിച്ചു- ഒരു സമൂഹത്തില്‍ അഹന്ത എന്തല്ലാമായിരുന്നോ അതെല്ലാമായിരുന്നു - മക്കാ സമൂഹം 
നിരക്ഷത എന്നതൊരു ഭാഗത്തുണ്ടെങ്കിലും അവരുടെ ഭാഷ വയ്ഭവം അത്യുന്നതമായിരുന്നു , കുട്ടികളുടെ ഭാഷ ശുദ്ധീകരിക്കാന്‍ അഞ്ചും ആറും വയസ്സുവരെ മരുഭൂമിയിലേക്ക് വളര്‍ത്താന്‍ കൊടുക്കുന്നത് അവരുടെ രീതി ആയിരുന്നു, പ്രസവിച്ച അമ്മ കുട്ടിയെ മടക്കി വാങ്ങുന്നത് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം. കുടുംബ മഹിമയുടെ ഭാഗമായിരുന്നു അവരുടെ ഭാഷ പ്രേമം. ഒരു പദ്യ ശകലത്തില്‍ നിന്നും ഒരു വാക്കു പോലും മാറ്റാന്‍ കഴിയാ  വിധം ശക്തമായ കവിതാ വൃത്തവും അവര്‍ വളര്‍ത്തി എടുത്തു , നൂറ്റാണ്ടുകള്‍ കഴിഞ്ഞും ഒരു അക്ഷരം പോലും മാറാതെ നൂറോളം വരികളുള്ള കവിതകള്‍ തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു . എന്നാല്‍ ആ സമൂഹത്തിലാകട്ടെ ഒരൊറ്റ പുസ്തകം പോലും ഉണ്ടായിരുന്നില്ല. അക്ഷരമരിയാവുന്നവര്രായി വിരലില്‍ എന്നവുന്നവര്‍ മാത്രമാണ് അറേബ്യയില്‍ മൊത്തം ഉണ്ടായിരുന്നത് .
സ്ത്രീ ഒന്നു മായിരുന്നില്ല , ( അത് ലോകത്തില്‍ മിക്കയിടത്തും അങ്ങിനെയായിരുന്നു ) - ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ അതിന്‍റെ അപമാനം ആ കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുന്നത് വരെ അതെത്തിച്ചു -
ഇതൊരു അത്യുക്തി അല്ല - 
രണ്ടാമത്തെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖതാബ്‌ -ന്റെ ജീവ ചരിത്രത്തിലെ ഒരു സംഭവമുണ്ട് - ആദ്യെത്തെത് പെണ്‍കുട്ടിയായിരുന്നു - സമൂഹത്തിലെ പരിഹാസം കാരണം കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചു- മരുഭൂമിയില്‍ കൊണ്ടു പോയി കുഴിയുണ്ടാക്കി കുട്ടിയെ താഴെ നിറുത്തിയപ്പോള്‍ കുട്ടി മുഖത്ത്‌ പറ്റിയ മണ്ണ് തട്ടിക്കളഞ്ഞു കൊടുത്തു. ആ കുട്ടിയെ മണ്ണ് മൂടിയിട്ടാണ് തിരിച്ചു പോന്നത്. ആ സമൂഹത്തിലേക്കാണ്‌ ഖുര്‍ -ആന്‍ ഇറങ്ങുന്നത്.
ഖുര്‍_ആനിലെ ഓരോ ആയത്തുകളും അതിറങ്ങിയ  സന്ദര്‍ഭത്തെ ബന്ധപ്പെടുത്താതെ വായിക്കാന്‍ മുസ്ലിങ്ങള്‍ക്ക്‌ പാടില്ല എന്നത് മത നിയമം തന്നെയാണ്, അതിനാല്‍ അവിശ്വാസിയെ കൊല്ലണം എന്ന് കേള്‍ക്കുംബോഴേക്ക് അതിനെ കുറിച്ചരിയാത്തവര്‍ ബേജാരുകുന്നതും ചില വിഡ്ഢികള്‍ അത് വായിച്ചു കൊല്ലാന്‍ നടകുന്നതും . ഖുര്‍_ആന്‍ കേവലം ഒരു ലിഖിത നിയമം നിയമങ്ങള്‍ എന്നതിനേക്കാള്‍ അതുള്‍കൊള്ളുന്ന പ്രവാചകനിലൂടെയും സമൂഹത്തിലൂടെയുമാണ് ഉള്‍കൊള്ളെണ്ടത് . ഇത് എന്‍റെ അഭിപ്രായമല്ല , മത ശാസന തന്നെയാണ്-