Tuesday, July 6, 2010

ജോസഫിനെ വെട്ടുമ്പോള്‍ വാഴവെട്ടുന്നവര്‍

ഒരാളുടെ മരണവുമായി ഒരു വീട്ടില്‍ പോയതായിരുന്നു. ചടങ്ങുകളെല്ലാം കഴിഞ്ഞു വീട്ടുകാര്‍ ദുഖകരമായ ഒരന്തരീക്ഷത്തിലിരിക്കുമ്പോഴാണു നല്ല രണ്ട് ചെറുപ്പക്കാര്‍ കടന്നു വന്നത്. നല്ല സുമുഖനായ ഒരാളും പിന്നെ അത്രയില്ലെങ്കിലും കുറച്ചു മെലിഞ്ഞ ഒരുത്തനും. എനിക്കു വളരെ വേണ്ടപ്പെട്ട ആളായതിനാല്‍ അവരിലെ പരിചയക്കാരെയൊക്കെ എനിക്കറിയാമായിരുന്നു. പക്ഷെ കച്ചവടക്കാരനയ പരേതനെ തേടി പലരും വരാന്‍ സാധ്യതയുള്ളതിനാല്‍ ആരാണെന്ന് ഞാനൊന്നു തിരക്കി. അപ്പോള്‍ അവര്‍ക്ക് മരിച്ച ആളെ പരിചയമോ കേട്ടു കേള്‍‌വിയോ പോലുമില്ല. പക്ഷെ അല്പം സാമ്പത്തിക നിലവാരമുള്ള ഒരാള്‍ മരിച്ചതാണെന്നു മാത്രമറിയാം. അവസരം മുതലെടുത്ത് പിരിവിന്നിറങ്ങിയ യുവ കോമളന്മാരാണെന്നു മാത്രം.

ജബ്ബാറിന്റെ ജോസഫിനെ വെട്ടി നുറുക്കി എന്ന പോസ്റ്റും ഇത്തരത്തിലുള്ള ഒന്നാണ്. ഏത് അവസ്ഥയിലും നമ്മുടെ കീശയിലേക്കെന്തെങ്കിലും എന്ന മനോഭാവം കേവലം സാമ്പത്തികം മാത്രമല്ല. ആശയങ്ങള്‍ കൈകാര്യം ചെയ്യുന്നവരായാലും കൈകൊള്ളുന്നത് അല്‍‌പത്തമാണു.

ജോസഫ് ഒരു തെറ്റും ചെയ്തില്ല എന്ന രീതിയില്‍ സമര്‍ത്ഥിക്കാനാണ് ജബ്ബാര്‍ ശ്രമിക്കുന്നത്. അതിനു ഉപോത്പകമായി കൊണ്ടുവരുന്ന തെളിവാകട്ടെ എം.എ ക്ക് പഠിക്കാനുള്ള തിരക്കഥകളുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഒരു പരാമര്‍ശമാണു ജോസഫിന്റെ ചോദ്യപേപ്പറിന്റെ വിവാദ പരാമര്‍ശത്തിന്റെ മൂല സ്രോതസ്സെന്നു വാദിച്ചും.പക്ഷെ, ജോസഫ് തയ്യാറാക്കുന്ന ചോദ്യപേപ്പര്‍ ബി.കോമിനുള്ളതും. ഇനി ആ ഭാഗം തന്നെ ഒരു ഭ്രാന്തന്‍ പുലമ്പുന്ന ചില വാക്കുകള്‍ എന്ന രീതിയില്‍ സന്ദര്‍ഭത്തില്‍ ഒരിക്കലും വിവാദമില്ലാതെ വിശദീകരിക്കുന്നതും. ഭ്രാന്തന്മാര്‍ പുലമ്പുന്നതെല്ലാം എഴുതാനും പറയാനും കൊള്ളില്ലെന്ന് യുക്തിവാദികള്‍ക്ക് അറിയില്ലെങ്കില്‍ പരിതാപകരമാണ് കാര്യം.

ഇവിടെ ജോസഫ് ചെയ്തതിനെ ന്യായീകരിക്കുന്നത് അന്ധമായ ചില മാനസിക ദൗര്‍ബല്യങ്ങളാലായാണ്. എല്ലാ യുക്തിവാദികളും അങ്ങിനെയാണെന്ന് ഞാന്‍ പറയില്ല. കാരണം ആ പോസ്റ്റിനു തന്നെ കമെന്റിട്ട സുശീല്‍ കുമാര്‍ പി പി എന്ന യുക്തിവാദികൂടിയായ ബ്ലോഗര്‍ തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇത് സ്വാഭാവികമാണു. ഒരേ യുക്തിവാദികള്‍ തന്നെ ഒരേ പ്രശ്നത്തില്‍ രണ്ട് നിലപാടുകളെടുക്കുന്നു. ഇതാണു മതത്തിലും സംഭവിക്കുന്നത്. ചിലര്‍ ജബ്ബാറിനെ പോലെ അവസരം മുതലെടുത്ത് തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പിലാക്കുന്നു. എന്നാല്‍ മറ്റു ചിലരാകട്ടെ വസ്തുതകളെ ശരിയായ സമീപനത്തിലൂടെ നോക്കി കാണുന്നു. ഇത് ഒരോരുത്തരുടെയും നിലവാരം പോലെയിരിക്കും. മുസ്ലിങ്ങളിലും ജബ്ബാറിന്റെ നിലവാരമുള്ളവരും സുശീല്‍കുമാറിന്റെ നിലവാരത്തിലുമുള്ളവരുമുണ്ടാകും. ഒരു സമൂഹമെന്ന നിലയില്‍ സമൂഹത്തിന്റെ ദൗര്‍ബല്യങ്ങള്‍ മുസ്ലിങ്ങലിലുമുണ്ടാകുമല്ലോ.

ഇവിടെയാണു സമുദായ നേതൃത്വം എന്തു ചെയ്യുന്നു എന്ന് നമുക്ക് നോക്കേണ്ടത്. പലപ്പോഴും ഒരു സമൂഹത്തിലെ ശബ്ദം അതിലെ ഒറ്റപ്പെട്ടവര്‍ കയ്യടക്കുന്നു എന്നത് ഒരു സത്യമാണു. ഉദാഹരനത്തിനു ഇന്ന് ഹിന്ദു എന്ന ശബ്ദം പെട്ടെന്നു പ്രതിനിധീകരിക്കുന്നത് അര്‍.എസ്.എസ്സിനെയാണു. പക്ഷെ കേരളത്തിലെ ഒരു പൊതു തിരഞ്ഞെടുപ്പില്‍ ഇത്ര ഹിന്ദുക്കളുണ്ടായിട്ടും അവരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളുടെ കക്ഷികള്‍ക്ക് ഇന്നും പത്തുശതമാനം വോട്ട് നേടാന്‍ കഴിഞ്ഞിട്ടില്ല. മുസ്ലിം പ്രശ്നം കൈകാര്യം ചെയ്യുന്നത് മഅദനിയും എന്‍.ഡി.എഫുമാണു. കണ്ണൂരില്‍ ഒന്നാകെ തങ്ങളുടെ  കുട്ടയിലാണെന്നു പറഞ്ഞു കിട്ടിയത് എത്ര വോട്ടാണെന്നു നമുക്കെല്ലാമറിയാം. പക്ഷെ, പലപ്പോഴും മത പ്രശ്നങ്ങള്‍ തങ്ങളാണു കൈകാര്യം ചെയ്യുന്നതെന്ന ധാരണയുണ്ടാക്കാന്‍ ഇവര്‍ വൈകാരിക പ്രശ്നങ്ങളെ കത്തിക്കാന്‍ ശ്രമിക്കുന്നു എന്നത് ഒരു സത്യം മാത്രമാണ്. ഇവിടെ ജോസഫ് പ്രശനത്തില്‍ മുസ്ലിംലീഗും സാമുദായിക മത കക്ഷികളും ഈ കാടത്തത്തെ പിന്തുണച്ചിട്ടില്ല.

പക്ഷെ കേരളത്തിലെ ഇതിലും ഭീകരമായ ഒരു സംഭവത്തെ പരസ്യമായി ന്യായീകരിച്ചത് ദൈവ നിഷേധിയായ എം.എന്‍. വിജയന്‍ ആയിരുന്നു എന്ന വസ്തുത നിഷേധിക്കാനാവില്ല. അതാകട്ടെ തികച്ചും  ഭൗതികവാദത്തിലധിഷ്ടിതമായ  ഒരു കക്ഷിക്കു വേണ്ടിയും. അപ്പോള്‍ അക്രമത്തെ ന്യായീകരിക്കുന്നു എന്ന തെമ്മാടിത്തം ചെയ്യുന്ന വൃത്തികെട്ട ഏര്‍പ്പാട് കേരളത്തില്‍ ചെയ്ത പാരമ്പര്യം മതനിഷേധികള്‍ക്കുള്ളതാണെന്ന സത്യം മറച്ച് കിട്ടിയ സമയം തന്റെ മനോവിഭ്രാന്തി പുറത്തെടുക്കുന്നത്  എല്ലാവരും ചരിത്രം മറന്നു എന്ന ധരിക്കുന്നതിനാലാണു.

അതിന്നു പുറമെ തങ്ങളിലെ ഒരു വിഭാഗത്തിന്റെ ചെയ്തികളെ ന്യായീകരിക്കുന്നതിനു പകരം തങ്ങളുടെ രക്തം വരെ നല്‍കി ആ ജീവനോടുള്ള ബഹുമാനം നല്‍കിയ ഒരു മതവിഭാഗവും ഈ സമുദായത്തില്‍ നിന്നു തന്നെ മാതൃക കാണിച്ചു എന്നതും കേരളം നല്ല ഓര്‍മകളില്‍ സൂക്ഷിക്കും എന്നും നമുക്ക് പ്രത്യാശിക്കാം.

23 comments:

sHihab mOgraL said...

കൈയ്യടി നേടാന്‍ കോമാളിവേഷം കെട്ടുന്നവര്‍..! ജബ്ബാര്‍ മാഷിന്റെ ഇസ്ലാം വിരോധം പോസ്റ്റില്‍ വ്യക്തമാണ്‌. പ്രതികരണത്തിന്‌ നന്ദി.

poor-me/പാവം-ഞാന്‍ said...

വരികളിലെ ആത്മാര്‍ത്ഥതയും യുക്തിയും അംഗീകരിക്കുന്നു!!!

ക്ഷമ said...

>> ഭ്രാന്തന്മാര്‍ പുലമ്പുന്നതെല്ലാം എഴുതാനും പറയാനും കൊള്ളില്ലെന്ന് യുക്തിവാദികള്‍ക്ക് അറിയില്ലെങ്കില്‍ പരിതാപകരമാണ് കാര്യം. ഇവിടെ ജോസഫ് ചെയ്തതിനെ ന്യായീകരിക്കുന്നത് അന്ധമായ ചില മാനസിക ദൗര്‍ബല്യങ്ങളാലായാണ്. <<

ഈ അഭിപ്രായം പൂര്‍ണ്ണമായും ശരിയാണോ? 'തിരക്കഥ -ഒരു വിശ്വാസിയുടെ കണ്ടെത്തല്‍' എന്ന ലേഖനത്തില്‍ പി. ടി. കുഞ്ഞിമുഹമ്മദ് എഴുതിയിരിക്കുന്നത് താന്‍ ദൈവവുമായി സംവദിക്കുന്നത് ആ ഭ്രാന്തന്റെ രീതിയില്‍ ആണു എന്നാണു. (പി. ടി. കുഞ്ഞിമുഹമ്മദ് യുക്തിവാദി ആണോ എന്നു എനിയ്ക്കറിയില്ല). ജോസഫ് ചെയ്തതിനെ എതിര്‍ക്കുന്നതും ചില മാനസിക ദൗര്‍ബല്യങ്ങളാലായാണ് കാരണം "മുഹമ്മദ്‌" എന്ന പേരില്‍ "മുഹമ്മദ്‌ നബി" എന്ന ഒരു പ്രവാചകന്‍ മാത്രം അല്ല ലോകത്ത് ജീവിച്ചിട്ടുള്ളത്. പി. ടി. കുഞ്ഞിമുഹമ്മദ് , എന്‍.പി. മുഹമ്മദ്‌ തുടങ്ങിയവരും മുഹമ്മദ്‌ ആണു.

കാട്ടിപ്പരുത്തി said...

ക്ഷമ ഗര്‍ഷോം കണ്ടിട്ടുണ്ടോ? ഒരു കലാകാരന്‍ തന്റെ കഥാപാത്രങ്ങളെ സമൂഹത്തില്‍ നിന്നുമടര്‍ത്തിയെടുത്ത് തന്റെതായ രീതിയില്‍ പുനഃപ്രതിഷ്ടിക്കാറുണ്ട്. അപ്പോഴും സാമൂഹിക നിയമങ്ങളെ അനുസരിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണു. യേശു എന്നത് ഇസ്രായീലിലെ ഒരു പേരാണു. എന്നാല്‍ ഒരു ഭ്രാന്തനു താനാണു യേശു എന്ന തോന്നലുണ്ടാകാം. അത് ഒരു കഥയില്‍ ഒരു കഥാപാത്രമെന്ന നിലയില്‍ കടന്നു വരികയും ചെയ്യാം. പക്ഷെ അതിനേക്കാളെല്ലാം യേശു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവമാണു.

യേശു ദൈവമാണോ അല്ലെയോ - എനിക്കു നിങ്ങളുമായി സംവദിക്കാം. പക്ഷെ, യേശുവിനെ അവഹേളിക്കാന്‍ അധികാരമില്ല.

മുഹമെദ് എന്ന പേരു ദൈവവുമായി കൂടിചേരുമ്പോള്‍ കിട്ടുന്ന ചില സമവായങ്ങളുണ്ട്, അത് കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരുമായി ചേരുമ്പോഴുമങ്ങിനെതന്നെ. അതെല്ലാം വാദങ്ങള്‍ക്ക് അല്ല എന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാം.

ഇവിടെ ജോസഫ് ചെയ്തത് തെറ്റു തന്നെയാണ്. അതിന്നര്‍ത്ഥം മറ്റൊരു തെറ്റ് കൊണ്ട് അതിനെ നേരിടണമെന്നല്ല. രണ്ട് തെറ്റിനെ ന്യായീകരിക്കുന്നതും തെറ്റു തന്നെയാണു.

കാട്ടിപ്പരുത്തി said...

ശിഹാബ് മൊഗ്രാല്‍
Noushad Vadakkel
poor-me/പാവം-ഞാന്‍
വായനക്കും അഭിപ്രായത്തിനും നന്ദി-

തറവാടി said...

>>ഇവിടെ ജോസഫ് ചെയ്തത് തെറ്റു തന്നെയാണ്. അതിന്നര്‍ത്ഥം മറ്റൊരു തെറ്റ് കൊണ്ട് അതിനെ നേരിടണമെന്നല്ല. രണ്ട് തെറ്റിനെ ന്യായീകരിക്കുന്നതും തെറ്റു തന്നെയാണു<<

ഹൈലൈറ്റ്!

എന്നാല്‍

താങ്കളടക്കം നിരീശ്വരവാദികളേയും ഭൗതികവാദികളേയും യുക്തിവാദികള്‍ എന്ന് വിളിക്കുന്നതിന്റെ സാംഗത്യം ഇനിയും മനസ്സിലാവുന്നില്ല.

yousufpa said...

കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവർ.

Afsal m n said...

see this ...
http://blogalertz.blogspot.com

Afsal m n

കാട്ടിപ്പരുത്തി said...

തറവാടി-
അഭിപ്രായത്തിനു നന്ദി-

ചിലപ്പോള്‍ നമുക്ക് ചിലരെ ചില പേരുകളില്‍ പരിചയപ്പെടുത്തേണ്ടി വരും. അവര്‍ക്ക് ആ പേരുമായി പുല ബന്ധമില്ലെങ്കിലും. സുന്ദരന്‍, സുന്ദരി എന്നെല്ലാം ചിലര്‍ക്ക് മാതാപിതാക്കള്‍ പേരു നല്‍കിയതിനാല്‍ മാത്രം നാം വിളിക്കുന്നത് പോലെ. ഇവിവ്ടെയും അതൊരു ലാബെല്‍ മാത്രമാണു. കൂടാതെ ഒരു യുക്തിവാദി സ്വയം അവകാശപ്പെടുന്നത് അയാളുടെ യുക്തിയിലൊതുങ്ങന്നത് മാത്രമെ അയാള്‍ വിശ്വസിക്കുന്നുള്ളൂ എന്നാണ്. എന്നാല്‍ മത വിശ്വാസിയുടെ യുക്തി പറയുന്നത് യുക്തിക്കപ്പുറം ഒരു ലോകമുണ്ട് എന്നു തന്നെയാണ്. അപ്പോള്‍ തന്റെ യുക്തിയുടെ മാത്രം പിന്തുണയുള്‍ലവനെ യുക്തിവാദി എന്നു വിളിക്കുന്ന്തില്‍ തെറ്റു പറയുക വയ്യ.

യൂസുഫ്പ
സന്തോഷം -

ക്ഷമ said...

>> എന്നാല്‍ ഒരു ഭ്രാന്തനു താനാണു യേശു എന്ന തോന്നലുണ്ടാകാം. അത് ഒരു കഥയില്‍ ഒരു കഥാപാത്രമെന്ന നിലയില്‍ കടന്നു വരികയും ചെയ്യാം. പക്ഷെ അതിനേക്കാളെല്ലാം യേശു ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ദൈവമാണു. യേശു ദൈവമാണോ അല്ലെയോ - എനിക്കു നിങ്ങളുമായി സംവദിക്കാം. പക്ഷെ, യേശുവിനെ അവഹേളിക്കാന്‍ അധികാരമില്ല <<

കാട്ടിപരുത്തി, യേശുവിനു ഇതില്‍ എന്ത് കാര്യം?

>> മുഹമെദ് എന്ന പേരു ദൈവവുമായി കൂടിചേരുമ്പോള്‍ കിട്ടുന്ന ചില സമവായങ്ങളുണ്ട്, അത് കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരുമായി ചേരുമ്പോഴുമങ്ങിനെതന്നെ. അതെല്ലാം വാദങ്ങള്‍ക്ക് അല്ല എന്നു പറഞ്ഞ് കണ്ണടച്ചിരുട്ടാക്കാം. <<

തീര്‍ച്ചയായും ഇതൊക്കെ വാദങ്ങള്‍ തന്നെയാണ് വെറും വാദങ്ങള്‍. മുഹമ്മദ്‌ എന്നാല്‍ ദൈവ തുല്യന്‍ മാത്രം / പ്രവാചകന്‍ മാത്രം എന്നായിരുന്നുവെങ്കില്‍ മുഹമ്മദ്‌ എന്ന പേരുള്ള ഒരാള്‍ പോലും യാതൊരുവിധമായ അസ്സന്മാര്‍ഗ്ഗികമായ പ്രവര്താനങ്ങളിലും ഏര്‍പ്പെടുവാന്‍ പാടില്ലല്ലോ, പക്ഷെ യാഥാര്‍ത്ഥ്യം അതാണോ? മുഹമ്മദ്‌ എന്ന പേര് മാത്രമല്ല ഓരോ മനുഷ്യന്റെ പേരും ദൈവവുമായി കൂട്ടിചെര്‍ക്കുമ്പോള്‍ ഓരോ സമവായങ്ങള്‍ കിട്ടും. പക്ഷെ അതൊന്നും ആ പേരുകളുടെ മെച്ചം കൊണ്ടാണ് എന്ന് പറയുവാന്‍ സാധിക്കില്ല, മറിച്ചു ആ വ്യക്തികളുടെ പ്രവര്‍ത്തികളുടെ മെച്ചം കൊണ്ടാണ്. കൃഷ്ണന്‍ എന്ന പേരും രാമന്‍ എന്ന പേരും ദൈവത്തിന്റെ പേരുകള്‍ ആണ് അല്ലാതെ മനുഷ്യരുടെ പേരുകള്‍ അല്ല. എന്നുകരുത്തി കൃഷ്ണന്‍ എന്നും രാമന്‍ എന്നും പേരുള്ള വ്യക്തികള്‍ എല്ലാവരും ദൈവത്തെപ്പോലെയാണ്‌ എന്ന് പറയുവാന്‍ സാധിക്കുമോ?
----
കാട്ടിപരുത്തി, ഞാന്‍ ഗര്‍ഷോം കണ്ടിട്ടില്ല. പക്ഷെ ഡാവിഞ്ചി കോഡ് എന്ന സിനിമ കണ്ടിട്ടുണ്ട്. ആ സിനിമയില്‍ ക്രിസ്ത്യാനികളുടെ ദൈവമായ യേശുക്രിസ്തുവിനെ ചിത്രീകരിച്ചിരിക്കുന്നത് ക്രിസ്ത്യാനികളുടെ ദൈവസങ്കല്‍പ്പത്ത്തിനു യാതൊരു വിധത്തിലും നിരക്കുന്ന രീതിയില്‍ അല്ല. എങ്കിലും ആ സിനിമ കേരളത്തിലെ ഒട്ടുമിക്ക കേന്ദ്രങ്ങളിലും വളരെ നല്ല രീതിയില്‍തന്നെ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ സിനിമയുടെ പേരില്‍ ഏതെങ്കിലും ക്രിസ്ത്യാനികളോ "ഐക്യവേദികളോ" പ്രകടനങ്ങളോ അക്രമങ്ങളോ നടത്തിയതായി എനിക്ക് അറിവില്ല. 2012 എന്ന സിനിമയില്‍ കത്തോലിക്കാ സഭയുടെ തലവനായ മാര്‍പ്പാപ്പയുടെയും സംഘത്തിന്റെയും മുകളിലേക്ക്, അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ കെട്ടിടം തകര്ന്നുവീഴുന്നതായി കാണിക്കുന്നുണ്ട്. അതിന്റെ പേരില്‍ ഏതെങ്കിലും കത്തോലിക്കര്‍ കേരളത്തില്‍ പ്രതിഷേധിച്ചതായി കാട്ടിപരുത്തി കേട്ടുവോ?

കാട്ടിപ്പരുത്തി said...

യേശു, മുഹെമ്മദ്, കൃഷ്ണന്‍, രാമന്‍ ഇവര്‍ തമ്മിലൊരു ബന്ധവും ക്ഷമക്കു മനസ്സിലാകുന്നില്ലെങ്കില്‍ എഴുത്തിനിരുത്തണം.

"മുഹമ്മദ്‌ എന്നാല്‍ ദൈവ തുല്യന്‍ മാത്രം / പ്രവാചകന്‍ മാത്രം എന്നായിരുന്നുവെങ്കില്‍ " എന്നൊന്നും ഞാന്‍ പറഞ്ഞില്ല. പറഞ്ഞതെന്തെന്നു മനസ്സിലാക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു റ്റ്യൂബ് ലൈറ്റിന്റെ സ്വഭാവമുണ്ടെന്നു മാത്രം. അതിനാല്‍ ഒന്നുകൂടി മനസ്സിരുത്തി വായിക്കുക.

കൃസ്ത്യാനികള്‍ ഡാവിഞ്ചികോഡിനെതിരില്‍ ഒന്നും ചെയ്തില്ല. പക്ഷെ എന്തുകൊണ്ട് പി.എ.ആന്റണിയുടെ കൃസ്തുവിന്റെ ആറാം തിരിമുറിവിന്നെതിരെ വിവാദങ്ങളുണ്ടാക്കി? ഞാനതിനെ ഒരു തെറ്റായി കാണുന്നില്ല. കൂടാതെ ചിലര്‍ക്ക് തങ്ങളുടെ അപ്പനെയും അമ്മയെയും ആരു വഴക്കും തെറിയും പറഞ്ഞാലും ഒരു കുഴപ്പവമുണ്ടാകില്ല, അത് മറ്റുള്ളവര്‍ക്ക് അങ്ങിനെയൊക്കെ ആകണമെന്നതിനു വിശദീകരണവുമല്ല.

2012 എന്ന സിനിമയെടുത്തത് ക്രൈസ്തവര്‍ തന്നെയല്ലെ? എന്നിട്ട് ലോകാവസാനമുണ്ടാകുമ്പോള്‍ പോപിന്റെ തലയില്‍ വീണത് ഇവിടെ പറഞ്ഞിട്ടെന്ത്?

പാര്‍ത്ഥന്‍ said...

പ്രശ്നങ്ങളുടെ സങ്കീർണ്ണതകളിൽ പെട്ട് പെട്ടെന്നുണ്ടായ ഒരു മാനസിക വിഭ്രാന്തിയിൽ ചെയ്തുപോയ ഒരു തെറ്റാണെന്നു വരുത്തിതീർക്കാവുന്ന ഒരു പ്രവർത്തിയാക്കി ചുരുക്കാൻ കഴിയുമോ ഇത്തരം ചെയ്ത്തുകളെ. എങ്കിൽ എല്ലാവരും പുണ്യാളന്മാരാവും.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ ആ പരാമർശം വായിക്കാതെ ഇതിൽ ഒരു അഭിപ്രായം പറയാൻ കഴിയില്ല.

പിന്നെ ദൈവത്തെ എങ്ങിനെ വേണമെങ്കിലും അഭിസംബോധന ചെയ്യാം എന്നു കരുതുന്നവർക്ക് എങ്ങിനെ വേണമെങ്കിലും ദൈവവുമായ് സംവദിക്കാം. നിശ്ചിതമാർഗ്ഗത്തിലൂടെയും ദിശകളിലൂടെയും ഭാഷകളിലൂടെയും ഉയർച്ച താഴ്ചകൾ നിലനിർത്തിയും മാത്രമെ ദൈവവുമായി സംവദിക്കാനാവൂ എന്നു നിർബ്ബന്ധമുള്ളവർക്ക് അത് മനസ്സിലായിക്കൊള്ളണം എന്നുമില്ല.

ദൈവത്തിനെ സുഹൃത്തായോ, ഉണ്ണിയായോ, കാമുകനായോ, രക്ഷകനായോ ഓരോരുത്തരുടെയൂം യുക്തം‌പോലെ കാണാം. അങ്ങിനെ കാണാൻ കഴിയില്ല എന്നു പറയുന്നത് ആത്മീയതയിലുള്ള മാനസികമായ വളർച്ചക്കുറവ് മാത്രമാണ്.

ഇന്ത്യയിലെ 60%ൽ കൂടുതൽ വരുന്ന ഹിന്ദു സമൂഹത്തിനെ താങ്കളുടെ അഭിപ്രായത്തിൽ 10% പോലും പ്രാധിനിത്യം ലഭിക്കാത്ത ഒരു വിഭാഗത്തിനെ ആരാണ് പ്രതിനിധിയായി അംഗീകരിച്ചത്. മനസ്സിലാവ്ണ്‌ല്ല, സവാരിഗിരി.

Unknown said...

http://bombaymalayalihalqa.blogspot.com/2010/07/blog-post_8999.html

കാട്ടിപ്പരുത്തി said...

paarththan

പ്രശ്നങ്ങളുടെ സങ്കീർണ്ണതകളിൽ പെട്ട് പെട്ടെന്നുണ്ടായ ഒരു മാനസിക വിഭ്രാന്തിയിൽ ചെയ്തുപോയ ഒരു തെറ്റാണെന്നു വരുത്തിതീർക്കാവുന്ന ഒരു പ്രവർത്തിയാക്കി ചുരുക്കാൻ കഴിയുമോ ഇത്തരം ചെയ്ത്തുകളെ?

ഇല്ലല്ലോ? അതിനാലാണല്ലോ ഞാനും ഈ പ്രവൃത്തിയെ അപലപിക്കുന്നത്.

പി‌.ടി.യുടെ ആ പരാമര്‍ശം അതിന്റെ സന്ദര്‍ഭത്തില്‍ നിന്നും മാറ്റി വക്കുമ്പോള്‍ ചില അബദ്ധവായനകളുമുണ്ടാകുന്നു. അതു മനസ്സിലാക്കാനും വിവേകമുണ്ടായെ മതിയാകൂ.

പിന്നെ ദൈവത്തെ എങ്ങിനെ വേണമെങ്കിലും അഭിസംബോധന ചെയ്യാം എന്നു കരുതുന്നവർക്ക് എങ്ങിനെ വേണമെങ്കിലും ദൈവവുമായ് സംവദിക്കാം.

അങ്ങിനെ കരുതുന്നവര്‍ അങ്ങിനെ അഭിസംബോധന ചെയ്തു കൊള്ളട്ടെ. മറ്റുള്ളവരും അങ്ങിനെ അഭിസംബോധന ചെയ്യണം എന്നു ശഠിക്കുന്നിടത്ത് പ്രശനമുണ്ടാകുന്നു. ചിലര്‍ അപ്പനെ തല്ലും. മറ്റുള്ളവരും തല്ലണമെന്നു ശഠിക്കേണ്ടതില്ലല്ലോ?

ദൈവത്തിനെ സുഹൃത്തായോ, ഉണ്ണിയായോ, കാമുകനായോ, രക്ഷകനായോ ഓരോരുത്തരുടെയൂം യുക്തം‌പോലെ കാണാം. അങ്ങിനെ കാണാൻ കഴിയില്ല എന്നു പറയുന്നത് ആത്മീയതയിലുള്ള മാനസികമായ വളർച്ചക്കുറവ് മാത്രമാണ്.

ചിലര്‍ക്ക് അത് ആത്മീയതയിലുള്ള മാനസിക വളര്‍ച്ചയില്ലായ്മയായും തോന്നും. ദൈവത്തെ ദൈവമായും കാമുകനെ കാമുകനായും നായയെ നായയായും നായിന്റെ മോനെ നായിന്റെ മോനായും കാണാനേ ചിലര്‍ക്കാകൂ.

ഇന്ത്യയിലെ 60%ൽ കൂടുതൽ വരുന്ന ഹിന്ദു സമൂഹത്തിനെ താങ്കളുടെ അഭിപ്രായത്തിൽ 10% പോലും പ്രാധിനിത്യം ലഭിക്കാത്ത ഒരു വിഭാഗത്തിനെ ആരാണ് പ്രതിനിധിയായി അംഗീകരിച്ചത്. മനസ്സിലാവ്ണ്‌ല്ല,

കേരളത്തിലെ കാര്യമാണു ഞാന്‍ പറഞ്ഞത്. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇതേപോലെയുള്ള തീവൃവാദികള്‍ തന്നെയാണു ഭരിക്കുന്നത്. ഇനി അവരെ പ്രാധിനിത്യ സ്വഭാവത്തിലേക്ക് കൊണ്ടു വരുന്ന രീതിയെ ആണു ഞാന്‍ എതിര്‍ത്തത്- ഒന്നുകൂടി വരികള്‍ നോക്കുക.

പാര്‍ത്ഥന്‍ said...

ദൈവത്തെ ദൈവമായും കാമുകനെ കാമുകനായും നായയെ നായയായും നായിന്റെ മോനെ നായിന്റെ മോനായും കാണാനേ ചിലര്‍ക്കാകൂ.

ഏത് നായിന്റെ മോനായാലും, ലോകത്തെ മുഴുവൻ ഒറ്റവിരലിന്റെ തുമ്പുകൊണ്ട് നിയന്ത്രിക്കുന്നു എന്ന് നിങ്ങൾ പറയുന്ന ദൈവത്തിന്റെ, ഞാൻ പറയുന്ന പരമാത്മചൈതന്യത്തിന്റെ ഒരംശം തന്നെയാണ് എന്നു സമർത്ഥിക്കുന്ന ചില ദർശനങ്ങളിൽ വിശ്വസിക്കുന്നവർക്ക് ഒന്നിനെയും വേറിട്ടു കാണാൻ കഴിയില്ല.

കാട്ടിപ്പരുത്തി said...

തന്റെ ദൈവസങ്കല്‍‌പമാണു ശരി എന്നു വിശ്വസിക്കാന്‍ പാര്‍ത്ഥനവകാശമുണ്ട്. എന്നു വച്ച് അതെല്ലായിടത്തും സന്ദര്‍ഭം നോക്കാതെ വിളമ്പേണ്ട ഒന്നല്ല. ഇവിടെ ദൈവ സങ്കല്പനത്തിലെ ശരിയും തെറ്റും ചര്‍ച്ച ചെയ്യുന്ന ഒരു പോസ്റ്റ് അല്ല. ഈശ്വര ചൈതന്യം ഈശ്വരന്‍ എന്നിവ ചര്‍ച്ച ചെയ്യുന്നിടത്ത് അതായിക്കോളൂ

ചിന്തകന്‍ said...

അധ്യപകന്‍ ടി.ജെ ജോസഫിന്റെ കൈപത്തി വെട്ടിമാറ്റിയ സംഭവത്തെ ഒരു നിലക്കും ന്യായീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.

പോസ്റ്റില്‍ കാട്ടിപരുത്തി സൂചിപിച്ച പോലെ, സന്ദര്‍ഭം മുതലാക്കി ചോരകുടിക്കാന്‍ നടക്കുന്ന ചില കഴുകന്‍മാര്‍ വട്ടമിട്ട് പറക്കുന്നുണ്ട് എന്നത് ഇഎ.ജബ്ബാറിനെ പോലുള്ളവരുടെ ബ്ലോഗുകള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും.

ഇത്തരം ചോരകുടിയന്മാര്‍ക്ക് അവസരം ഉണ്ടാക്കികൊടുക്കുക വഴി, സമുദായത്തോട് ഒരു വലിയ അക്രമം തന്നെയാണ് കൈവെട്ടിയവര്‍ നടത്തിയിരിക്കുന്നത്.

ജോസഫിന്റെ പ്രവൃത്തിയെ ന്യായീകരിക്കാനാണ് ഇത്തരം കഴുകന്മാര്‍ ഈ സന്ദര്‍ഭം പ്രധാനമായും ഉപയോഗപെടുത്തുന്നത്. മറുപക്ഷത്തെ പരമാവധി പ്രകോപിതരക്കാന്‍ അവര്‍ക്ക് വേണ്ടത്ര ന്യായീകരണം ഒരുക്കി കൊടുക്കുകയാണിവര്‍ ചെയ്യുന്നത്. അതായത് ജോസഫ് ചെയ്ത ഒരു പുണ്യ പ്രവൃത്തിയ അസഹിഷ്ണുക്കളും പ്രശ്നക്കാരുമായ ഇസ്ലാം മത വിശ്വാസികള്‍ കാരണം ഒരു വലിയ പ്രശ്നമാക്കി മാറിയതാണ് എന്ന് ആളുകളെ ബോധ്യപെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് തീര്‍ത്തും തെറ്റായ ഒരു കാര്യമാണ്.

അതിനവര്‍ നിരത്തുന്ന വാദം, തിരക്കഥയുടെ രീതി ശാസ്ത്രം എന്ന പുസ്തകത്തില്‍ പി.ടി കുഞ്ഞുമുഹമ്മദിന്റെ ഗര്‍ഷോം എന്നഫിലിമുമായി ബന്ധപെട്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണ് അധ്യാപകന്‍ ചോദ്യപേപറില്‍ ചേര്‍ത്തത് എന്നതാണ്. ഈ വാദം ഒരിക്കലും, അധ്യാപകന്‍ ചോദ്യപേപര്‍ തയ്യാറാക്കിയരീതിയെയും ആ ചോദ്യത്തെയും ന്യായീകരിക്കാന്‍ പറ്റുന്നതല്ല.

കാരണങ്ങള്‍:-
1) ചിഹ്നങ്ങള്‍ ചേര്‍ത്തെഴുതാന്‍ സഭ്യമായ ഭാഷയിലുള്ള വാചകങ്ങള്‍ അധ്യാപകനു ഉപയോഗിക്കാമായിരുന്നു.

cntnd...

ചിന്തകന്‍ said...

2) മുഹമ്മദും പടച്ചോനും ഒരുമിച്ച് വന്നാല്‍ അത് എവിടെയോ കൊള്ളുമെന്ന് അറിഞ്ഞ് കൊണ്ട് ചെയ്തപോലെ തന്നെയാണ് ആ ചോദ്യഭാഗങ്ങള്‍ ആദ്യമായി കണുന്ന ആര്‍ക്കും മനസ്സിലാവുക.

3) ഇനി ആപുസ്തകം വായിച്ചതിന് ശേഷം ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോകുന്ന കുട്ടിക്കും അധ്യാപകന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ സംശയത്തിന് വക നല്‍കുന്നത് തന്നെയാണ്.

4) ഇനി ‘മുഹമ്മദ്‘ എന്ന പേര് ചേര്‍ത്തുകൊണ്ട് തന്നെയാണ് ആ ലേഖനത്തില്‍ എഴുതിയിരിക്കുന്നത് എന്ന് തന്നെ വെക്കുക, എങ്കില്‍ തന്നെയും സെക്കന്റ് ബികോമിന് പഠിക്കുന്ന കുട്ടികള്‍ ഒരിക്കലും പി.ജി ക്ലാസിലേക്ക് വേണ്ടി നിര്‍ദ്ദേശിച്ച പുസ്തകം വായിച്ചിട്ടുണ്ടായിരിക്കുകയില്ല. അത് അധ്യാപകന് വളരെ വ്യക്തമായി തന്നെയറിയാം. ആ പുസ്തകം ഒരിക്കലും വായിക്കാത്ത ഒരു കുട്ടി ഈ ചോദ്യം കണ്ടാല്‍ സ്വാഭാവികമായും ധരിക്കാവുന്നത് മാത്രമേ ധരിച്ചിട്ടുള്ളൂ. പരീക്ഷക്കെത്തിയ കുട്ടികളാണ് ചോദ്യപേപറിന് ഉത്തരം എഴുതാന്‍ പ്രയാസമാണെന്ന് അറിയിക്കുകയും അതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വരികയും ചെയ്തത്. കോളേജില്‍ തന്നെ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ പര്‍വ്വതീകരിച്ചതിന് കോളേജ് അധികൃതര്‍ക്ക് വ്യക്തമായ പങ്കുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.

5) പാഠഭാഗത്ത് നിന്നാണ് ഈ ചോദ്യം വന്നിരുന്നത് എങ്കില്‍ ഇത്തരത്തിലുള്ള ഒരു പ്രശ്നം ഒരിക്കലും ഉണ്ടാവുമായിരുന്നില്ല. കാരണം കുട്ടികള്‍ അതിന്റെ സന്ദര്‍ഭം മനസ്സിലാക്കുകയും ഉത്തരം എഴുതകയും ചെയ്യുമായിരുന്നു.

6) അധ്യാപന്റെ ഈ പ്രവൃത്തി പ്രകോപനങ്ങള്‍ സൃഷ്ടിക്കുക എന്നതല്ലാതെ, മറ്റൊരു തരത്തിലും ന്യായീകരിക്കപെടാന്‍ പറ്റുന്ന ഒരു പ്രവൃത്തി ആയിരുന്നില്ല. സകറിയുയുടെ പ്രസംഗം പോലെയോ, സി.ആര്‍ നീലകണ്ടന്റെ പ്രസംഗ പോലെയോ സത്യം വിളിച്ചു പറഞ്ഞ ഒരു പ്രവൃത്തിയും ആയിരുന്നില്ല ഇത്.


കൈപത്തി വെട്ടിയവരുടെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഇതിവിടെ സൂചിപ്പിക്കുന്നത് എന്ന് ഒരിക്കല്‍ കൂടു ഓര്‍മ്മപെടുത്തുന്നു. ചില കഴുകന്മാര്‍ ആ ചോദ്യപേപ്പറിനെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ട് ഇരുപക്ഷത്തെയും പ്രകോപിതരാക്കാന്‍ ശ്രമം നടത്തുന്നതിനെ തടയുക മാത്രമാണ് ഉദ്ദേശിക്കുന്നത്.

ചിന്തകന്‍ said...

2) മുഹമ്മദും പടച്ചോനും ഒരുമിച്ച് വന്നാല്‍ അത് എവിടെയോ കൊള്ളുമെന്ന് അറിഞ്ഞ് കൊണ്ട് ചെയ്തപോലെ തന്നെയാണ് ആ ചോദ്യഭാഗങ്ങള്‍ ആദ്യമായി കണുന്ന ആര്‍ക്കും മനസ്സിലാവുക.
3) ഇനി ആപുസ്തകം വായിച്ചതിന് ശേഷം ഈ ചോദ്യത്തിന് ഉത്തരം നല്‍കാന്‍ പോകുന്ന കുട്ടിക്കും അധ്യാപകന്റെ കൂട്ടിച്ചേര്‍ക്കലുകള്‍ സംശയത്തിന് വക നല്‍കുന്നത് തന്നെയാണ്.
4) ഇനി ‘മുഹമ്മദ്‘ എന്ന പേര് ചേര്‍ത്തുകൊണ്ട് തന്നെയാണ് ആ ലേഖനത്തില്‍ എഴുതിയിരിക്കുന്നത് എന്ന് തന്നെ വെക്കുക, എങ്കില്‍ തന്നെയും സെക്കന്റ് ബികോമിന് പഠിക്കുന്ന കുട്ടികള്‍ ഒരിക്കലും പി.ജി ക്ലാസിലേക്ക് വേണ്ടി നിര്‍ദ്ദേശിച്ച പുസ്തകം വായിച്ചിട്ടുണ്ടായിരിക്കുകയില്ല. അത് അധ്യാപകന് വളരെ വ്യക്തമായി തന്നെയറിയാം. ആ പുസ്തകം ഒരിക്കലും വായിക്കാത്ത ഒരു കുട്ടി ഈ ചോദ്യം കണ്ടാല്‍ സ്വാഭാവികമായും ധരിക്കാവുന്നത് മാത്രമേ ധരിച്ചിട്ടുള്ളൂ. പരീക്ഷക്കെത്തിയ കുട്ടികളാണ് ചോദ്യപേപറിന് ഉത്തരം എഴുതാന്‍ പ്രയാസമാണെന്ന് അറിയിക്കുകയും അതിനെതിരെ പ്രതിഷേധവുമായി ആദ്യം രംഗത്ത് വരികയും ചെയ്തത്. കോളേജില്‍ തന്നെ പരിഹരിക്കാമായിരുന്ന ഒരു വിഷയത്തെ പര്‍വ്വതീകരിച്ചതിന് കോളേജ് അധികൃതര്‍ക്ക് വ്യക്തമായ പങ്കുണ്ട് എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്.
5) പാഠഭാഗത്ത് നിന്നാണ് ഈ ചോദ്യം വന്നിരുന്നത് എങ്കില്‍ ഇത്തരത്തിലുള്ള ഒരു പ്രശ്നം ഒരിക്കലും ഉണ്ടാവുമായിരുന്നില്ല. കാരണം കുട്ടികള്‍ അതിന്റെ സന്ദര്‍ഭം മനസ്സിലാക്കുകയും ഉത്തരം എഴുതകയും ചെയ്യുമായിരുന്നു.
6) അധ്യാപന്റെ ഈ പ്രവൃത്തി പ്രകോപനങ്ങള്‍ സൃഷ്ടിക്കുക എന്നതല്ലാതെ, മറ്റൊരു തരത്തിലും ന്യായീകരിക്കപെടാന്‍ പറ്റുന്ന ഒരു പ്രവൃത്തി ആയിരുന്നില്ല. സകറിയുയുടെ പ്രസംഗം പോലെയോ, സി.ആര്‍ നീലകണ്ടന്റെ പ്രസംഗ പോലെയോ സത്യം വിളിച്ചു പറഞ്ഞ ഒരു പ്രവൃത്തിയും ആയിരുന്നില്ല ഇത്.
കൈപത്തി വെട്ടിയവരുടെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഇതിവിടെ സൂചിപ്പിക്കുന്നത് എന്ന് ഒരിക്കല്‍ കൂടു ഓര്‍മ്മപെടുത്തുന്നു. ചില കഴുകന്മാര്‍ ആ ചോദ്യപേപ്പറിനെ ഇപ്പോഴും ന്യായീകരിച്ചു കൊണ്ട് ഇരുപക്ഷത്തെയും പ്രകോപിതരാക്കാന്‍ ശ്രമം നടത്തുന്നതിനെ തടയുക മാത്രമാണ് ഉദ്ദേശിക്കുന്നത്.

കുരുത്തം കെട്ടവന്‍ said...

ശാന്തി തേടുന്ന കേരളം

CKLatheef said...

ജോസഫ് ഒരു ക്രിസ്തുമതവിശ്വാസിയെക്കാളേറെ ദൈവനിഷേധിയായ യുക്തിവാദിയായിരിക്കാം എന്ന് ഞാന്‍ ചിന്തിച്ചുപോയിരുന്നു. കാരണം ക്രൈസ്തവനാണെങ്കില്‍ മതനിഷേധികള്‍ക്ക് തെറ്റായി മുതലെടുക്കാവുന്നവിധം വിവരം കെട്ട ഇത്തരം ഒരു പ്രവര്‍ത്തനത്തില്‍ ഉള്‍പെടാതിരിക്കാനുള്ള വിവേകം ഒരു അധ്യാപകനായ അദ്ദേഹത്തിനുണ്ടാകുമെന്ന് കരുതി. മതങ്ങളെതമ്മിലടിപ്പാക്കാനുള്ള ഒരു ശ്രമവും യുക്തിവാദികള്‍ ഒഴിവാക്കിയതായി കണ്ടിട്ടില്ല. മതത്തിന്റെ പേരില്‍ എവിടെ പ്രശ്‌നം കണ്ടാലും അത് ആ മതത്തിന്റെ അടിസ്ഥാനത്തില്‍നിന്നാണെന്ന് വരുത്തിതീര്‍ത്ത് സായൂജ്യമടയുകയും അത്തരം പ്രശ്‌നങ്ങളില്ലാതിരിക്കാന്‍ മതരഹിതമായ ഒരു സമൂഹം വരണമെന്നും അതേ വായില്‍ പറയുന്നു. എന്തെങ്കിലും ക്രിയാത്മകമായി മുന്നോട്ട് വെച്ച് പ്രചരിപ്പിക്കാവുന്ന ഒന്നല്ല നിരീശ്വരത്വം. തങ്ങളുടെ നിലപാട് എങ്ങനെയാണ് ഒരു സമൂഹത്തില്‍ ദോശകരമായി ബാധിക്കുന്നത് എന്ന് മനുഷ്യസ്‌നേഹികളായി അവര്‍ക്ക് വിഷയമല്ല. ഈ നിലപാടിനോടുള്ള എന്റെ പ്രതികരണം ഇവിടെ നല്‍കിയിട്ടുണ്ട്.

കൈവെട്ട്: കേരളം കത്തിക്കാന്‍ തീപെട്ടി നല്‍കുന്നവര്‍

kochi kazhchakal said...

1992 ഇല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന് ശേഷമാണ് കേരളത്തിലെ മുസ്ലിംയുവാക്കല്‍ക്കിടയിലും തീവ്രവാദം വേരോടിത്തുടങ്ങിയത് ഹിന്ദു വര്‍ഗീയ വാദികള്‍ക്ക് എതിരെ എന്നായിരുന്നു ലക്‌ഷ്യം എന്നാല്‍ ഇവരിന്നു സ്വന്തം സമുദായത്തിന് തന്നെ തലവേദനയായിരിക്കുന്നു മുസ്ലിം സമുദായം ചോദ്യ പേപ്പേര്‍ വിവാദവുമായ് രംഗത്ത് വരികയും പ്രൊ . ജോസെഫ് ചെയ്തത് തെറ്റെന്നു സമ്മതിക്കുകയും അദ്ദേഹം മാപ്പ് പറയുകയും കോളേജ് അധികാരികള്‍ അദേഹത്തെ ജോലിയില്‍ നിന്നും നീക്കം ചെയ്യുകയും പോലീസ് കേസെടുക്കുകയും ചെയ്തു തികച്ചും ജനാധിപത്യം മാര്‍ഗത്തിലൂടെ കാരിയങ്ങള്‍ മുന്നോട്ട് പോകുന്നതിനിടയിലാണ് പൈശാ ചികമായ ക്രൂരത അരങ്ങേറിയത് അക്രമികൂട്ടങ്ങള്‍ അതല്ലേ പഠിച്ചിട്ടുള്ളത്‌ ........

അലൻ നിലംബൂർ said...

ഈ പ്രതികരണങ്ങളെല്ലാം വായിക്കുംബോൾ എല്ലാ മുസ്ലീംകളും തീവ്രവാദികളാണെന്ന് തോന്നിപ്പോകുന്നു.ജോസഫിനടുത്ത് ചെന്ന് സമുദായത്തിന്റെ പേരിൽ മാപ്പ് അപേക്ഷിക്കേണ്ടവർ ഈ വിധം എഴുതുന്നത്, അദ്ദേഹത്തിന്റെ കഴുത്ത് വെട്ടുന്നതിനു തുല്ല്യമാണ്. ഈ സമുദായത്തിനു ആഗോള തലത്തിൽ വന്ന പേരു ദോഷം ഇത്തരം കാരണങ്ങളാലല്ലേ?