ഇത് ലോഹങ്ങളില് തുടങ്ങി, അതി വിദഗ്ദമായ അടുക്കും ചിട്ടയോടും കൂടി ക്രമേണെ സസ്യ ലോകത്തേക്കും പിന്നീട് ജന്തു ലോകത്തേക്കും പുരോഗമിക്കുന്നു. സസ്യമണ്ഡലത്തിന്റെ ആദ്യഘട്ടം അതായത് കൂണുകളും വിത്തില്ലാത്തതും പോലുള്ളവ. ഈന്തപ്പന മുന്തിരി എന്നിങ്ങനെയുള്ള അവസാനം. സ്പര്ശന ശക്തി മാത്രമുള്ള ജന്തുലോകത്തിന്റെ ആദ്യഘട്ടത്തേക്കു ചേര്ന്നു വരുന്നു. ചേര്ന്നുവരിക എന്ന ഇത്തിസാല് എന്ന പദംകൊണ്ട് ഉദ്ദേശിക്കുന്ന അര്ത്ഥം അതില് പെട്ട ഒരു ഇനത്തിന്റെ അവസാന ഘട്ടം തൊട്ടടുത്ത ഇനത്തിന്റെ ആദ്യഘട്ടമായി പരിവര്ത്ത്നം ചെയ്യുന്നതിനു വിചിത്രമായ രീതിയില് സജ്ജമായിരിക്കുന്നുവെനാണു."
പതിനാലാം നൂറ്റാണ്ടില് ജീവിച്ചിരുന്ന ഇബ്നു ഖല്ദൂം എന്ന അബു സയ്ദ് അബ്ദുറഹിമാന് ഇബ്നു ഖല്ദൂന് അല് ഹദ്റമിയുടെ വിശ്വ പ്രസിദ്ധമായ മുഖദ്ദിമ എന്ന പുസ്തകത്തിലെ വാക്കുകളാണു മുകളില് കൊടുത്തിരിക്കുന്നത്. History of the philosophy of history എന്ന പുസ്തകത്തില് ഇബ്നു ഖല്ദൂനെ കുറിച്ച് റോബര്ട്ട് ഫ്ലിന്റ് പറയുന്നത് " പ്ലോട്ടോയോ അരിസ്റ്റോട്ടിലോ അഗസ്റ്റീനോ അദ്ദേഹത്തിന്റെ പേരിനോട് ചേര്ത്ത് പറയാനുള്ള യോഗ്യയെത്തിയവരല്ല. മറ്റൊരു ഗ്രന്ഥകാരനും അദ്ദേഹത്തിന്റെ പേരിനോട് ചേര്ത്ത് പറയാനുള്ള അര്ഹതയുമില്ല എന്നാണു. (ഈ പുസ്തകം ഡീസീ ബുക്സ് വിവര്ത്തനം ചെയ്ത് മലയാളത്തില് ഇറക്കുകയും 1966ല് കേരളാസാഹിത്യ അക്കാദമിയുടെ ഏറ്റവും നല്ല വിവര്ത്തന ഗ്രന്ഥത്തിനുള്ള അവാര്ഡ് വാങ്ങുകയും ചെയ്തിട്ടുണ്ട്.)
പരിണാമത്തിന്റെ മതകീയ മാനം തിരയുകയല്ല മുകളിലെ ഇബ്നു ഖല്ദൂനിന്റെ വരികളിലൂടെ നല്കാന് ഞാനുദ്ദേശിക്കുന്നത്. മറിച്ച് 1859 ല് ഡാര്വിന് On the Origin of Species എന്ന പുസ്തകമെഴുതുന്നതിനു നൂറ്റാണ്ടുകള്ക്കു മുമ്പേ ജീവികളിലെ പരിണാമം ശാസ്ത്രലോകത്തും ചിന്താലോകത്തും നിലനിന്നിരുന്നു എന്ന വസ്തുത ബോധ്യപ്പെടുത്താനാണു. ഇബ്നു ഖല്ദൂമിനെ പോലെയുള്ള ഒരു പണ്ഡിതന്റെ ഗ്രന്ഥത്തില് നിന്നും ഇത് മുസ്ലിം ചിന്തകരിലും അരോചകമായ ഒന്നായിരുന്നില്ല ജീവികളിലെ മാറ്റം എന്ന ചിന്ത. ഇപ്പോള് വായിച്ചു കൊണ്ടിരിക്കുന്ന ഈ പുസ്തകത്തിലെ വരികളിലൂടെ കടന്നു പോയത് സത്യത്തില് വിസ്മയത്തോടെയാണെന്ന് പറയാതെ വയ്യ. പരിണാമവാദം ആദ്യം ഉന്നയിച്ചത് മുസ്ലിം ശാസ്ത്രജ്ഞരായിരുന്നു എന്ന് ഞാനവകാശപ്പെടുന്നു എന്നൊന്നും ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല. മറിച്ച് തത്വചിന്തകരില് ജീവികളിലെ പരിണാമം ഡാര്വിനു നൂറ്റാണ്ടുകള്ക്ക് മുമ്പേ സജീവമായിരുന്നു എന്നതിന്റെ ഒരു തെളിവുദ്ധരിക്കുക മാത്രമാണു ചെയ്യുന്നത്.
എന്തുകൊണ്ട് ജീവജാലങ്ങളൂടെ മാറ്റം എന്ന ആശയം മനുഷ്യനില് വന്നു എന്നതിന് ഏറ്റവും ലളിതമായ ഉത്തരം പദാര്ത്ഥലോകത്തെ കുറിച്ചുള്ള അവന്റെ അന്യേഷണ ത്വര എന്നതാണു. ഇബ്നു ഖുല്ദൂനല്ല ആദ്യമായി ഇങ്ങിനെ ഒരാശയം കൊണ്ടുവരുന്നത്. ക്രൈസ്താബ്ദത്തിനു ആറു നൂറ്റാണ്ടുകള്ക്ക് മുമ്പ് ഗ്രീക്കു ചിന്തകരില് ഇങ്ങിനെ ഒരാശയം രൂപമെടുത്തിട്ടുള്ളതായി കാണാന് കഴിയും. അപ്പോള് നൂറ്റാണ്ടുകള് പഴക്കമുള്ള ഒരാശയത്തിനു ശാസ്ത്രീയമായ ഒരു വിശദീകരണം നല്കുകയാണു ഡാര്വിന് ചെയ്തത് എന്നു കാണാം. മറ്റൊരു ഭാഷയില് ചിന്താലോകം എന്നോ രൂപപ്പെടുത്തിയിരുന്ന ഒന്നായിരുന്നു ജീവികള് പരിണമിക്കുന്നു എന്ന സങ്കല്പനം. പരിണാമവാദം അതിനാല് തന്നെ മനസ്സില് അള്ളിപ്പിടിച്ചിര്ക്കുന്ന ഒരു ചിന്താഗതിയാണ്.വളരെ വേരുറച്ച് പോയതിനാല് തന്നെ ഏതൊരു ചെറിയ വിശദീകരനത്തിനും വഴങ്ങിക്കൊടുക്കാനുതകുന്ന ഒരു മനസ്സ് ഈ വാദഗതിക്ക് രൂപപ്പെടുത്തിയെടുക്കാന് കഴിഞ്ഞിട്ടുണ്ട്.
ഡാര്വിന് പരിണാമവാദം ഉന്നയിക്കുന്നത് ക്രൈസ്തവക്ക് യൂറോപ്പില് അതിന്റെ സ്വാധീനം നഷ്ടപ്പെടുന്ന കാലഘട്ടത്തിലാണ്. അക്കാരണത്താല് തന്നെ അതിനൊരു മതവിരുദ്ധമുഖവും കൂടി വരുന്നുണ്ട്. മതം എന്നാല് യൂറോപ്പിനു ക്രൈസ്തവതയാണു. ക്രൈസ്തവതയുടെ ചരിത്രത്തിലാകട്ടെ യൂറോപ്പിന്റെ വിജ്ഞാനത്തിന്റെ വിളക്കണച്ച ഒരു മതപാരമ്പര്യവുമുണ്ട്. അതിനാല് തന്നെ ശാസ്ത്രം വിരുദ്ധം മതം എന്ന ഒരു സൂത്രവാക്ക്യത്തിന്നിടയിലേക്കാണ് ഡാര്വിന്റെ പരിണാമവാദം കടന്നു വരുന്നത്.
സ്വാഭാവികമായും ക്രൈസ്തവ വിശദീകരണങ്ങള് ഉത്തരം തേടുന്ന മനസ്സുകളെ തൃപ്തിപ്പെടുത്തുന്നവയായിരുന്നില്ല. മനുഷ്യമനസ്സാകട്ടെ ഉത്തരങ്ങള്ക്ക് തേടുന്ന ഘടനയുള്ളതും. അറിവ് പദാര്ത്ഥസ്വഭാവമുള്ളതാണെങ്കില് വിശ്വാസം ആത്മാവാണ്. ആത്മാവും ശരീരവും ചേര്ന്നതാണു മനുഷ്യന്. ഒന്നില് നിന്ന് ഒന്നിനെ മാറ്റി നിര്ത്തി പൂര്ണ്ണമാക്കാന് കഴിയില്ല.
പരിണാമത്തിന്റെ മതവിരുദ്ധഭാവം യൂറോപ്യന് മതം നിര്ബന്ധിത പൂര്വ്വം ശാസ്ത്രതല്പ്പരര്ക്ക് എടുത്തണിയാന് സാഹചര്യമൊരുക്കിയതായിരുന്നു. മാത്രമല്ല ശാസ്ത്രമെന്നാല് പദാര്ത്ഥത്തെ കുറിച്ചുള്ള അറിവാണെന്നിരിക്കെ, എല്ലാം അറിയണം എന്ന താത്പര്യം എല്ലാറ്റിനെയും പദാര്ത്ഥലോകത്തിന്റെ പരിധിയിലേക്ക് കൊണ്ട് വരുവാന് നാം ഇച്ഛിക്കുകയും ചെയ്യുന്നു. ഇതൊന്നും ഒരു തെറ്റ് എന്ന രീതിയിലല്ല ഞാന് കരുതുന്നതും വിശദീകരിക്കുന്നതും. മറിച്ച് പരിണാമവാദത്തിന്റെ അടിത്തറ നൂറ്റാണ്ടുകള്ക്ക് മുമ്പേ മനുഷ്യന് കൊണ്ടുനടന്നിരുന്ന ഊഹം വിശദീകരിക്കപ്പെടുകയാണുണ്ടായത് എന്ന വസ്തുതയാണു.
പരിണാമവും ഖുര്ആനും.
സൃഷ്ടിപ്പിനെ കുറിച്ചുള്ള വിശദീകരണങ്ങളൊന്നും തന്നെ ഖുര്ആന് നല്കുന്നില്ല. ബൈബിളിനെ പോലെ സൃഷ്ടിപ്പിനെ കുറിച്ചുള്ള കാലനിര്ണ്ണയം ഖുര്ആന് വിശദീകരിച്ചിട്ടില്ല.
ബൈബിളില് ഒന്നാം ദിവസം- ആകാശം, ഭൂമി, വെളിച്ചം, ഇരുട്ട്, പകല്, രാത്രി.
രണ്ടാം ദിവസം- വായു, അന്തരീക്ഷത്തെ ആകാശമെന്നു പേരിട്ടു.
മൂന്നാം ദിവസം- വെള്ളത്തെ കരയില് നിന്നും വേര്ത്തിരിച്ചു, ഭൂമി സൃഷ്ടിച്ചു. വെള്ളത്തിനു കടലെന്നു പേരിട്ടു. ഭൂമിയില് സസ്യങ്ങളെ സൃഷ്ടിച്ചു.
നാലാം ദിവസം-സൂര്യന്, ചന്ദ്രന്, നക്ഷത്രങ്ങള്- പകല് വാഴേണ്ടതിന്നു വലിയ വെളിച്ചം- രാത്രി വാഴേണ്ടതിന്നു ചെറിയ വെളിച്ചം
അഞ്ചാം ദിവസം-മത്സ്യങ്ങള്, പക്ഷികള്,
ആറാം ദിവസം- കരജീവികള്, മനുഷ്യന് എന്നിങ്ങനെ വ്യക്തമായ ഒരു ക്രമം നല്കുന്നുണ്ട്.
പലപ്പോഴും ഖുര്ആനിലെ ആറു യൗമുകളിലായി ആകാശഭൂമികളെ സൃഷിച്ചു എന്ന പരാമര്ശത്തെ ബൈബിളിന്റെ അടിസ്ഥാനത്തില് ചോദ്യം ചെയ്യാറാണു പതിവ്. ഇക്കാര്യം ഞാന് മുമ്പ് പ്രപഞ്ചഘടനയും ഖുര്ആനും എന്ന പോസ്റ്റില് വിശദീകരിച്ചിട്ടുണ്ട്.
മനുഷ്യസൃഷ്ടിപ്പുമായ ചില പരാമര്ശമൊഴികെ മറ്റൊരു സൃഷ്ടി വിവരവും ഖുര്ആന് നല്കുന്നില്ല. എന്നിരിക്കെ ഇനി ഒരു ജീവി മറ്റൊരു ജീവിയായി പരിണമിച്ചു എന്നത് കൊണ്ട് മാത്രം അത് ഖുര്ആനിനു വിരുദ്ധമാകുന്നില്ല. അതിനാലാണു ഞാന് 1406 മാര്ച്ചില് മരണമടഞ്ഞ മുസ്ലിം പണ്ഡിതനും തത്വചിന്തകനുമായിരുന്ന ഖല്ദൂമിന്റെ പരാമര്ശങ്ങള് ആദ്യം തന്നെ എടുത്തു കൊടുത്തത്.
ഖുര്ആനിലെ സൃഷ്ടി പരാമര്ശങ്ങള്ക്ക് വിരുദ്ധമായിട്ടായിരുന്നു മുഖദ്ദിമയിലെ ഈ പരാമര്ശങ്ങളെങ്കില് അതെന്നോ മുസ്ലിം ലോകത്ത് ചര്ച്ച ചെയ്യപ്പെടുമായിരുന്നു. അങ്ങിനെയില്ലാതിരിക്കാന് കാരണം അതൊരു ഖുര്ആന് വിരുദ്ധപരാമര്ശമായി മുസ്ലിം ലോകം കണ്ടില്ല എന്നതിന്റെ ഒരു തെളിവാണു. അഥവാ ഒരു ജീവിയില് നിന്നു മറ്റൊരു ജീവിയായി ജീവജാലങ്ങള് രൂപപ്പെടുന്നു എന്നതു കൊണ്ട് മാത്രം അത് ഖുര്ആനിനു വിരുദ്ധമാകുന്നില്ല. ഒന്നു കൂടി വിശദീകരിക്കുകയാണെങ്കില് സൃഷ്ടിപ്പ് എങ്ങിനെ എപ്പോള് എന്നതിനെ കുറിച്ച് ഖുര്ആന് മൗനം പാലിക്കുകയാണ് ചെയ്യുന്നത്. മനുഷ്യ സൃഷ്ടിപ്പുമായി ചില പരാമര്ശങ്ങളൊഴികെ മറ്റൊന്നും തന്നെ ഖുര്ആനിലില്ല.
ഈ പോസ്റ്റെഴുതാനുള്ള പ്രചോദനം എന് എം ഹുസൈന് എന്ന ബ്ലോഗറുടെ ഡോക്കിന്സ് നിരൂപണം എന്ന ബ്ലോഗുമായി നടന്ന് ചില ചര്ച്ചകളില് നടന്ന ചില ചര്ച്ചകളില് പങ്കെടുത്തതിനാലാണു. ചര്ച്ചകളില് നിന്നു ഞാന് കുറച്ചുകഴിഞ്ഞപ്പോള് പിന്മാറുകയായിരുന്നു. അതിന്റെ പ്രധാന കാരണം ആ വിഷയത്തില് ഒരിടപെടല് നടത്താന് മാത്രം വളരെ കുറച്ചേ ഞാന് വായിച്ചിരുന്നുള്ളൂ എന്നതായിരുന്നു. പക്ഷെ, ചര്ച്ചയില് പങ്കെടുത്ത പലരും വളരെ ആധികാരികമായി അഭിപ്രായങ്ങള് പ്രകടിപ്പിച്ചപ്പോള് കുറച്ചുകൂടി പഠിച്ച ശേഷം മാത്രമേ ഇടപെടാവൂ എന്ന് തോന്നി. വെറും വാദങ്ങള് ചിലപ്പോള് വാദിച്ചു വിജയിപ്പിക്കാന് കഴിഞ്ഞാലും യാഥാര്ത്ഥ്യത്തോട് വളരെ അകലെയായിരിക്കും. അതിനാല് തന്നെ കുറച്ചുകൂടി വായിച്ചുതിനു ശേഷമാകാം ഇടപെടുന്നത് എന്നു കരുതുകയായിരുന്നു. പിന്നെ ചര്ച്ച പതിവു ബ്ലോഗ് ചര്ച്ചകളെ പോലെ വിഷയത്തില് നിന്നും തെന്നിമാറി എവിടേക്കെല്ലാമോ എത്തിയപ്പോള് പലതിനെ കുറിച്ചും അഭിപ്രായമുണ്ടായെങ്കിലും കാഴ്ച്ചകാരനാവുകയായിരുന്നു.
കാരണം അതില് പങ്കെടുത്ത പരിണാമവാദികളാകട്ടെ പരിണാമം ഒരു ശാസ്ത്രസത്യം എന്ന രീതിയില് തെളിയിക്കപ്പെട്ടു കഴിഞ്ഞു എന്ന് ഒരു സംശയത്തിനുമിടയില്ലാത്ത വിധം പ്രസ്ഥാവിക്കുന്നത് കണ്ടപ്പോള് അത്ഭുതമാണു തോന്നിയത്. മാത്രമല്ല, സൃഷ്ടിവാദം എന്ത് എന്ന രീതിയിലുള്ള ഒരു ചര്ച്ച ആദ്യമായാണു ബ്ലോഗില് വരുന്നത്. മറ്റെല്ലാം പരിണാമവാദത്തിന്റെ വൈകല്യങ്ങളെ എടുത്തു കാണിക്കുന്ന ചര്ച്ചകള് മാത്രമായിരുന്നു മലയാളം ബ്ലോഗിലെങ്കിലും നടന്നിരുന്നത്. അതില് നിന്നു വ്യത്യസ്തമായി എന്താണു സൃഷ്ടിവാദം എന്ന് വിശദീകരിക്കുന്ന ആദ്യത്തെ ചര്ച്ചയാണു ഇപ്പോള് നടന്നു വരുന്നത്.
പരിണാമവാദം ഞാന് അംഗീകരിക്കാത്തത് അങ്ങിനെ സംഭവിക്കാനുള്ള സാധ്യതയില്ലായ്മയില് നിന്നാണു. മുമ്പ് പരാമര്ശിക്കപ്പെട്ടത് പോലെ ശാസ്ത്രലോകം മറ്റൊരു സാധ്യതയും സൃഷ്ടിക്ക് വിശദീകരിക്കാനില്ലാത്തതിനാല് വിശ്വസിക്കാന് ശ്രമിക്കുന്നു എന്നതിനാല് മാത്രം ഒന്നു ശാസ്ത്രമാകില്ലല്ലോ. എന്തു കൊണ്ട് പരിണാമവാദം എനിക്കുള്ക്കൊള്ളാനാവുന്നില്ല എന്നത് അടുത്ത ചില പോസ്റ്റുകളില് വിശദീകരിക്കാന് ശ്രമിക്കാം. അതെന്റെ അറിവുമായി എങ്ങിനെ വിരുദ്ധമാകുന്നു എന്നത് ചര്ച്ച ചെയ്യുകയാണെന്റെ ഉദ്ദേശ്യം. എന്നതല്ലാതെ ഒരു ജീവിയില് നിന്നു മറ്റൊരു ജീവി രൂപാന്തരം പ്രാപിക്കുന്നു എന്നതിനാല് മാത്രം എന്റെ വിശ്വാസത്തെ അത് ചോദ്യം ചെയ്യും എന്ന ഭയപ്പാടില് നിന്നൊന്നുമല്ല. പക്ഷെ, മറ്റൊരു സാധ്യതയുമില്ലാത്തതിനാല് പരിണാമവാദത്തെ അന്ധമായി വിശ്വസിക്കാനും പിന്താങ്ങുവാനും പരിണാമവാദികള് നിര്ബന്ധിതരായിരിക്കുന്നുവെന്നു മാത്രം.
സൃഷ്ടിവാദത്തിന്റെ ഏറ്റവും വലിയ പരിമിതി അത് ഉന്നയിക്കുന്നതും പ്രചരിപ്പിക്കുന്നതും ക്രൈസ്തവ മത പ്രചരണത്തിന്റെ ഭാഗമായാണു എന്നതാണു. അതിനാല് തന്നെ ബൈബിളിലെ പല അസംബന്ധങ്ങള്ക്കും ഉത്തരം പറയേണ്ട ബാധ്യത കൂടി അവര്ക്ക് ഏറ്റെടുക്കേണ്ടി വരുന്നു. അത് കൊണ്ട് തന്നെ ഭൂമിയുടെ പ്രായവുമെല്ലാം ബൈബിള് കണക്കുകൂട്ടി വിമര്ശിക്കപ്പെടുമ്പോള് പരിണാമത്തിന്നെതിരില് തങ്ങള് ഉയര്ത്തുന്ന വസ്തുതകള് വേണ്ട വിധം ഉപയോഗിക്കാനാകാതെ പോകുന്നു. ഇപ്പോഴും പരിണാമത്തെ കുറിച്ച് സൂക്ഷ്മതലത്തിലുള്ള ഒരു ചര്ച്ചക്കൊന്നുമുള്ള വിവരം എനിക്കില്ല. മൈക്രോബയോളജിയിലെ പല സാങ്കേതിക പദങ്ങളും വേണ്ടത്ര വഴങ്ങുന്നുമില്ല. ചിലതെല്ലാം പഠിക്കാന് ശ്രമിക്കുന്നുവെങ്കിലും ബ്ലോഗിലെ പല ആധികാരിക വിക്കീപീഡിയാ പരിണാമവാദികളെപോലെ ഗഹനമായ ചര്ച്ച നടത്താനുള്ള ശരീരികക്ഷമതയും ആയിട്ടില്ല.
എങ്കിലും സൃഷ്ടിവാദത്തെ കുറിച്ച് ഒന്നും വായിക്കാതെ സൃഷ്ടിവാദം തെറ്റാണെന്ന് സമര്ത്ഥിക്കുന്നവരെ പോലെ ആകാന് വയ്യല്ലോ. അതിനാല് ഇനി ചില പോസ്റ്റുകളില് വരുന്നത് എന്റെ വിനീതമായ ചില സംശയങ്ങളാണു. പരിണാമവാദം ശരിയാണെന്ന് തെളിയിച്ചു കഴിഞ്ഞ വിക്കീപീഡിയന് വാദികള്ക്ക് മുമ്പിലല്ല, ഒരു ചര്ച്ചയെ അതിന്റെ മൂല്യത്തിലെടുക്കുന്ന വായനക്കാരെയാണെനിക്കാവശ്യം. ഇതില് പഴയ പല ബ്ലോഗുകളിലായി വന്ന പരിണാമവാദത്തെ കുറിച്ചുള്ള പോസ്റ്റുകളും കമെന്റുകളും ചര്ച്ചക്കെടുക്കാനുള്ള എന്റെ സ്വാതന്ത്രത്തെ അംഗീകരിക്കുമെന്ന പ്രതീക്ഷയോടെ.
33 comments:
വിശാലവിഷയം
വിക്ഞാനപ്രദം
ഞാനും ഇതിനെകുറിച്ച് വായിക്കട്ടെ
പടിക്കട്ടെ.
യാഥാർഥ്യ ബോധത്തോടു കൂടിയുള്ള ഒരു സമീപമനമാണ് എപ്പോഴും നന്നായിരിക്കുക...വെറുതെ തർക്കിക്കുന്നത് കൊണ്ട് പ്രയോജനമേതുമുണ്ടാകുമെന്ന് തോന്നുന്നില്ല.
പരിണാമത്തെ കുറിച്ചുള്ള വേറിട്ട വിവരങ്ങൾക്ക് നന്ദി.... തുടരുക.
ഭാവുകങ്ങള്..
ഈ പുതിയ അറിവുകൾ ഇവിടെ പങ്ക് വെച്ചതിന് നന്ദി.
ജസാക്കല്ലാഹു ഖൈർ!
കൂടുതൽ ചർച്ചകൾക്ക് എല്ലാവരേയും സംവാദം ഫേസ്ബുക്ക് ഗ്രൂപ്പിലേക്കു കൂടീ ക്ഷണിക്കുന്നു
http://www.facebook.com/reqs.php#!/home.php?sk=group_167157213310424&ap=1
നല്ല വായനാനുഭവം....തുടരുക
ചര്ച്ച/കമന്റ്സുകള് നിരീക്ഷിക്കുന്നു.!
തുടരുക ...
അപ്പോൾ പരിണാമവാദത്തെ കൂറിച്ച് ഒരു അടിമുടിയറീഞ്ഞുവെച്ചിരിക്കുന്നാ ആളാണെല്ലേ..
പല പുതിയ അറിവുകളൂം പകർന്ന് തന്നതിന് നന്ദി കേട്ടൊ ഭായ്.
“വിക്കീപീഡിയന് വാദികള്ക്ക്"
“ഗ്രന്ഥ”വാദികള് എന്ന് പറയുന്നത് പോലെ.... :)
വിക്കിപീഡിയയെ അത്രയ്ക്ക് കൊച്ചാക്കി കാണണോ! ഓരോ വിക്കിയിലും ഒടുവിലായി റെഫറന്സുകള് കാണും (“ശൂന്യാകാശത്ത്” നിന്നുമുള്ള “അശരീരി” അല്ല എന്ന് ഉറപ്പിക്കാന്) അവ ആധികാരികമാണോ എന്ന് നോക്കാമല്ലോ...
കൂട്ടി വായിക്കുവാന്:
കഴിഞ്ഞ ആഴ്ച ഒരു പഠനം പുറത്ത് വന്നു (വിക്കിപീഡിയയില് അല്ല കേട്ടോ). 'religiosity' എന്ന ജീനുള്ളവര് മതവിശ്വാസിയായി മാറുവാനോ അല്ലെങ്കില് മത്വിശ്വാസിയായി തുടരുവാനോ ഉള്ള സാധ്യത വളരെ കൂടുതലാണത്രേ.
"ഈ ലോകത്തിന്, അതിലുള്ള സൃഷ്ടികളെല്ലാമുളപ്പെടെ ഒരു അടുക്കും ക്രമീകരണവും ഘടനയും നാം കാണുന്നു. സൃഷ്ടികളില് ചിലത് ചിലതായി മാറികൊണ്ടിരിക്കുന്നു."
ഇബ്നു ഖല്ദൂന്റെ ഈ വാക്കുകളെ വിശുദ്ധ ഖുര്ആന് പിന്താങ്ങുന്നുണ്ട്. കാട്ടിപ്പരുത്തി പറഞ്ഞപോലെ ഇബ്നുഖല്ദൂം ഇക്കാര്യം പറഞ്ഞപ്പോള് അക്കാലത്തെ ഇസ്ലാമിക സമൂഹം അദ്ദേഹത്തിന്റെ ഈ പ്രസ്താവനയെ ശരിവെക്കുകയാണുണ്ടായത്. ഇബ്നു ഖല്ദൂന്റെ ഈ അഭിപ്രായത്തെ ശരിവെക്കുന്ന ചില ഖുര്ആന് ആയത്തുകള് നോക്കുക:
"വാസ്തവത്തില് അവന് നിങ്ങളെ പല ദശകളിലായി സൃഷ്ടിച്ചിരിക്കുന്നു (71:14)"
"നിങ്ങള് തീര്ച്ചയായും ഒരു സ്ഥിതിയില് നിന്ന് മറ്റൊരു സ്ഥിതിയിലേക്ക് പടിപടിയായി കയറി പോയ്കൊണ്ടിരിക്കും" (84:19)
സമകാലിക പരിണാമ വാദികള് കരുതുന്നത് പോലെ പരിണാമ പ്രക്രിയയില് യാദൃച്ഛികമായി ഉടലെടുത്ത ഒരു സൃഷ്ടിയല്ല മനുഷ്യന്. ഇബ്നുഖല്ദൂം പറഞ്ഞതുപോലെ പരിണാമത്തില് "അടുക്കും ക്രമീകരണവും ഘടനയും നാം കാണുന്നു." അല്ലാഹു പടിപടിയായി നടത്തിയ സൃഷ്ടിപ്പിന്റെ പരമപ്രധാനമായ ലക്ഷ്യം മനുഷ്യനായിരുന്നു.
എന്ത് നല്ല ചര്ച്ച തുടങ്ങിയാലും ആ മതം പറയുന്നത് മാത്രം നല്ലത് ...ഈ മതം പറയുന്നത് ഒറിജിനല് എന്നിങ്ങനെയുള്ള പരാമര്ശങ്ങള് ഒഴിവാകി മനുഷ്യന് എങ്ങിനെ ഉണ്ടായി , വളര്ന്നു... ശേഷം മതങ്ങള് എങ്ങിനെ ഉണ്ടായി വളര്ന്നു എന്ന് പറയുക ...അല്ലാതെ ദൈവങ്ങള് (അള്ള, കൃഷ്ണന്, ക്രിസ്തു ) തുടങ്ങിയവര് ആണ് മനുഷ്യനെ സൃഷ്ടിച്ചതെന്ന പരാമര്ശം ഒഴിവാക്കുക ... ദയവായി ബ്ലോഗ് എന്ന സംരഭം മതവും മത വിദ്വേഷവും വളര്ത്താനുള്ള ഉപാധി ആണെന്ന് കരുതാതിരിക്കുക ... മനുഷ്യ നന്മ മാത്രം ലക്ഷ്യമാക്കുക ... ഭാവുകങ്ങള്
തുടരുക, വായിക്കുന്നു.
@സുരേഷ്: 'ദയവായി ബ്ലോഗ് എന്ന സംരഭം മതവും മത വിദ്വേഷവും' എന്നതിനൊപ്പം മതനിരാസവും എന്ന് ചേര്ക്കാന് തോന്നാത്തിടത്താണ് പ്രശ്നം :)
@ Manoj മനോജ് -
കൊച്ചാക്കിയിട്ടില്ലല്ലോ- ഒരു റഫറൻസ് എന്ന നിലയിലെല്ലാതെ വിക്കി ഒരു ആധികാരികം എന്നു പറയാനാവില്ല. അത്രേ പറഞ്ഞുള്ളൂ.മനോജ് വിഷയത്തെ കുറിച്ചെന്നെങ്കിലും കമെന്റ് ഇട്ടിട്ടുണ്ടോ?അപ്പൊ മതവിശ്വാസികളിൽ നിന്നു വിശ്വാസമില്ലാത്തവരയി തീരുന്നതെങ്ങിനെയാണു മനോജ്- ജീൻ പെട്ടെന്നു നശിച്ചു പോകുന്നതാണൊ-
@ മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM.
അയ്യോ- ഞാനങ്ങിനെ ഉദ്ദേശിച്ചതേ ഇല്ലല്ലോ- വിവരം കുറവാണന്നെല്ലെ എഴുതിയിട്ടുള്ളൂ.
@ Suresh Alwaye-
ഒന്നു വായിക്കുംപ്പോഴേക്ക് എന്തിനാ സുരേഷ് വിദ്വേഷ്വം ഉണ്ടാകുന്നത്, എല്ലാം കൂളായി ഏടുത്തോളൂ.
@ sm sadique said...
പഠനം തന്നെയാണു കാര്യം
@ ചിന്തകന്
വായനക്ക് നന്ദി.
@ M.A Bakar
:)
ഭായി
സന്തോഷം
Jamal Changaramkulam പ്രാർത്ഥനയിൽ നന്ദി
Beemapally / ബീമാപള്ളി
:)
CKLatheef
:)
Evolution ഖുര്ആനുമായി incompatible ആണെന്നും (Creationist) compatible ആണെന്നുമുള്ള (Evolutionary Creationist) രണ്ടു അഭിപ്രായം സുന്നി ഷിയാ മുസ്ലിം വിഭാഗങ്ങള്ക്കിടയില് ഉണ്ട്. ഈ വിഷയത്തെക്കുറിച്ചുള്ള വിവിധ വീക്ഷണങ്ങള് താഴെ നല്കുന്നു.
ഇതില് Creationists ഏറ്റവും ആദ്യം പറയുന്നത് ആദം (PBUH) നബിയുടെ സൃഷ്ടിയെക്കുറിച്ചാണ്. അള്ളാഹു കളിമണ്ണ് കൊണ്ട് ഒരു പ്രതിമയുണ്ടാക്കി എന്നും അതില് റൂഹ് ഊതി ആദം (PBUH) നബിയെ സൃഷ്ടിച്ചു എന്നുമാണ് പൊതുവേ അഗീകരിക്കപ്പെടുന്ന വിശ്വാസം. എന്നാല് ഇത് ബൈബിളില് നിന്നും കടമെടുത്തതാണെന്നും ഖുര്ആന് ഇത്തരത്തിലുള്ള ഒരു പ്രതിമ നിര്മ്മാണത്തെപ്പറ്റി പറയുന്നില്ല എന്നും Evolutionary Creationists വാദിക്കുന്നു. ഇതില് Creationists പ്രധാനമായും ഒരു ഹദീസിന്റെ സാക്ഷ്യം നല്കാറുണ്ട്.
Abu Haraira reported that Allah's Messenger (may peace be upon him) took hold of my hands and said: Allah, the Exalted and Glorious, created the clay on Saturday and He created the mountains on Sunday and He created the trees on Monday and He created the things entailing labour on Tuesday and created light on Wednesday and lie caused the animals to spread on Thursday and created Adam (peace be upon him) after 'Asr on Friday;the last creation at the last hour of the hours of Friday, i. e. between afternoon and night. (Sahih Muslim, Book #039, Hadith #6707)
എന്നാല് ഈ ഹദീസ് പ്രകാരം പ്രപഞ്ചത്തിന്റെ സൃഷ്ടി ഏഴു ദിവസങ്ങളായാണ് വിവരിക്കുന്നത്; ഖുര്ആന് പ്രകാരം പ്രപഞ്ചസൃഷ്ടിക്കു ആറ് ദിവസങ്ങള് മാത്രമേ വേണ്ടിവന്നുള്ളൂ. അതുകൊണ്ട്തന്നെ ഈ ഹദീസ് ദുര്ബലമാണ്.
وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ
ആകാശഭൂമികളെയും അവയ്ക്കിടയിലുള്ള സകല വസ്തുക്കളെയും ആറുനാളുകളിലായി നാം സൃഷ്ടിച്ചു. നമുക്ക് യാതൊരു ക്ഷീണവുമേശിയിട്ടില്ല.(50:38)
Ahmad Muhammad Shakir ഇനെ പോലെ ഉള്ളവരുടെ തഫ്സീറുകള് വിശദീകരിക്കുന്നത് ആറ് ദിവസങ്ങള് എന്നതിന് പകരം ആറ് കാലഘട്ടങ്ങളിലായി (6 periods) പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നാണു. മനുഷ്യനെയും മറ്റു മൃഗങ്ങളേയും സൃഷ്ടിച്ചത് 24 മണിക്കൂര് ദൈര്ഘ്യമുള്ള രണ്ടു ദിവസങ്ങളില് അല്ല എന്ന് ഹദീസുകളും സാക്ഷ്യപ്പെടുത്തുന്നു.
Abdullah reported that Umm Habiba, the wife of Allah's Apostle (may peace be upon him), said: 0 Allah, enable me to derive benefit from my husband, the Messenger of Allah (may peace be upon him), and from my father Abu Sufyan and from my brother Mu'awiya. Allah's Apostle (may peace be upon him) said: You have asked from Allah about durations of life already set, and the length of days already allotted and the sustenances the share of which has been fixed. Allah would not do anything earlier before its due time, or He would not delay anything beyond its due time. And if you were to ask Allah to provide you refuge from the torment of the HellFire, or from the torment of the grave, it would have good in store for you and better for you also. He (the narrator) further said: Mention was made before him about monkeys, and Mis'ar (one of the narrators) said: I think that (the narrator) also (made a mention) of the swine, which had suffered metamorphosis. Thereupon he (the Holy Prophet) said: Verily, Allah did not cause the race of those which suffered metamorphosis to grow or they were not survived by young ones. monkeys and swine had been in existence even before (the metamorphosis of the human beings). (Sahih Muslim, Book #033, Hadith #6438)
മുഹമ്മദ് (PBUH) നബിയുടെ പിന്ഗാമികളായി അഗീകരിക്കുന്നില്ലെങ്കിലും ഈ വിഷയത്തില് ആഹ്മദീയ വീക്ഷണങ്ങളും പരിശോധിക്കുന്നു. ആദം (PBUH) നബിയുടെ സൃഷ്ടിയെ ഖുര്ആന് വിശദീകരിക്കുന്ന സൂക്തങ്ങള് താഴെ നല്കുന്നു.
إِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي خَالِقٌ بَشَرًا مِّن طِينٍ﴿٧١﴾ فَإِذَا سَوَّيْتُهُ وَنَفَخْتُ فِيهِ مِن رُّوحِي فَقَعُوا لَهُ سَاجِدِينَ﴿٧٢﴾
ഞാന് കളിമണ്ണില്നിന്ന് മനുഷ്യനെ സൃഷ്ടിക്കാന് പോകുന്നു, സൃഷ്ടി പൂര്ത്തീകരിക്കുകയും അതില് എന്റെ ആത്മാവില്നിന്ന് ഊതുകയും ചെയ്താല് നിങ്ങള് അതിന്റെ മുമ്പില് സുജൂദ് ചെയ്യണം.(38:71-72)
وَإِذْ قَالَ رَبُّكَ لِلْمَلَائِكَةِ إِنِّي جَاعِلٌ فِي الْأَرْضِ خَلِيفَةً ۖ قَالُوا أَتَجْعَلُ فِيهَا مَن يُفْسِدُ فِيهَا وَيَسْفِكُ الدِّمَاءَ وَنَحْنُ نُسَبِّحُ بِحَمْدِكَ وَنُقَدِّسُ لَكَ ۖ قَالَ إِنِّي أَعْلَمُ مَا لَا تَعْلَمُونَ﴿٣٠﴾
ഇനി ഇതൊന്ന് ഓര്ത്തുനോക്കുക: ഞാന് ഭൂമിയില് ഒരു ഖലീഫ (പ്രതിനിധി)യെ നിശ്ചയിക്കുന്നു എന്ന് നിന്റെ നാഥന് മലക്കുകളോടു പറഞ്ഞപ്പോള്, അവര് അന്വേഷിച്ചു: `ഭൂമിയില്, അതിന്റെ ക്രമം താറുമാറാക്കുകയും രക്തം ചിന്തുകയും ചെയ്യുന്നവരെ നീ നിശ്ചയിക്കുകയാണോ? ഞങ്ങള് നിന്നെ സ്തുതിച്ചും പ്രകീര്ത്തിച്ചും ജപിച്ചുകൊണ്ടിരിക്കുകയും നിന്റെ വിശുദ്ധിയെ വാഴ്ത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടല്ലോ.` അവന് അരുളി: `നിങ്ങള്ക്കറിഞ്ഞുകൂടാത്തത് ഞാന് അറിയുന്നു.(2:30)
അഹ്മദീയ വീക്ഷണപ്രകാരം ആദം (PBUH) നബി ആദ്യത്തെ മനുഷ്യനാണെന്ന് ഖുര്ആന് എവിടെയും പറയുന്നില്ല. മറിച്ച് മനുഷ്യരുടെ ഖലീഫ എന്നാണു വിശേഷിപ്പിക്കുന്നത്. ഇല്ലാത്ത സമൂഹത്തിനു പ്രതിനിധിയെ ആവശ്യമില്ലല്ലോ. അതോടൊപ്പം തന്നെ ആദം (PBUH) നബി ആദ്യത്തെ പ്രവാചകനാണ് എന്നും ഇവര് വിശ്വസിക്കുന്നു. അതായത് പ്രവാചകത്തം നല്കാന് ആവശ്യമായ മനുഷ്യന്റെ എല്ലാ ഗുണങ്ങളോടും കൂടിയ ആദ്യത്തെ വ്യക്തി/മനുഷ്യന് ആണ് ആദം (PBUH) നബി. മനുഷ്യന് ഭൂമിയില് രക്തം ചിന്തും എന്ന് മലക്കുകള് പറയാന് കാരണം ആദം (PBUH) നബിക്ക് മുന്പ്തന്നെ മനുഷ്യന് ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണെന്നും ഇവര് വാദിക്കുന്നു. Guided evolution എന്ന പരിണാമരീതിയാണ് (Progressive design of God) അഹ്മദീയ വിശ്വാസികള് പിന്തുടരുന്നത്.
ഇനി പരിണാമവും ശാസ്ത്രീയമായ ജീവോല്പത്തിയും ഖുര്ആനുമായി compatible ആണെന്ന വാദത്തെ support ചെയ്യുന്ന എതല്ലാം സൂക്തങ്ങള് ഖുര്ആനില് ഉണ്ട് എന്ന് നോക്കാം. കളിമണ്ണില് നിന്ന് സൃഷ്ടി തുടങ്ങി എന്ന് പറയുന്ന നിരവതി സൂക്തങ്ങള് ഖുര്ആനില് ഉണ്ട്. അതില് പ്രധാനപ്പെട്ട ചിലത് താഴെ നല്കുന്നു.
يَا أَيُّهَا النَّاسُ إِن كُنتُمْ فِي رَيْبٍ مِّنَ الْبَعْثِ فَإِنَّا خَلَقْنَاكُم مِّن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِن مُّضْغَةٍ مُّخَلَّقَةٍ وَغَيْرِ مُخَلَّقَةٍ لِّنُبَيِّنَ لَكُمْ ۚ وَنُقِرُّ فِي الْأَرْحَامِ مَا نَشَاءُ إِلَىٰ أَجَلٍ مُّسَمًّى ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ۖ وَمِنكُم مَّن يُتَوَفَّىٰ وَمِنكُم مَّن يُرَدُّ إِلَىٰ أَرْذَلِ الْعُمُرِ لِكَيْلَا يَعْلَمَ مِن بَعْدِ عِلْمٍ شَيْئًا ۚ وَتَرَى الْأَرْضَ هَامِدَةً فَإِذَا أَنزَلْنَا عَلَيْهَا الْمَاءَ اهْتَزَّتْ وَرَبَتْ وَأَنبَتَتْ مِن كُلِّ زَوْجٍ بَهِيجٍ
അല്ലയോ മനുഷ്യരേ! മരണാനന്തര ജീവിതത്തെക്കുറിച്ച് വല്ല സന്ദേഹവുമുണ്ടെങ്കില്, നിങ്ങള് ഗ്രഹിച്ചിരിക്കുക: ആദിയില് നിങ്ങളെ നാം സൃഷ്ടിച്ചത് മണ്ണില്നിന്നാകുന്നു. പിന്നെ ശുക്ളകണത്തില്നിന്ന്, പിന്നെ രക്തപിണ്ഡത്തില്നിന്ന്.(22:5)
هُوَ الَّذِي خَلَقَكُم مِّن طِينٍ ثُمَّ قَضَىٰ أَجَلًا ۖ وَأَجَلٌ مُّسَمًّى عِندَهُ ۖ ثُمَّ أَنتُمْ تَمْتَرُونَ
അവനാകുന്നു കളിമണ്ണില്നിന്ന് നിങ്ങളെ സൃഷ്ടിച്ചതും, എന്നിട്ട് ഒരായുഷ്കാലം നിശ്ചയിച്ചുതന്നതും. അവന്റെയടുക്കല് നിര്ണയിക്കപ്പെട്ട മറ്റൊരവധികൂടിയുണ്ട്. പക്ഷേ, നിങ്ങള് സംശയിക്കുന്നു.(6:2)
فَاسْتَفْتِهِمْ أَهُمْ أَشَدُّ خَلْقًا أَم مَّنْ خَلَقْنَا ۚ إِنَّا خَلَقْنَاهُم مِّن طِينٍ لَّازِبٍ
ഇനി അവരോട് ചോദിക്കുക: അവരുടെ സൃഷ്ടിയാണോ കൂടുതല് കടുപ്പം, അതല്ല, നാം സൃഷ്ടിച്ചുവെച്ചിട്ടുള്ള മറ്റു പ്രതിഭാസങ്ങളുടെ സൃഷ്ടിയോ? അവരെ നാം ഒട്ടുന്ന കളിമണ്ണില്നിന്ന് സൃഷ്ടിച്ചു.(37:11)
خَلَقَ الْإِنسَانَ مِن صَلْصَالٍ كَالْفَخَّارِ
മണ്പാത്രം പോലെ, മുഴക്കമുള്ള വരണ്ട കളിമണ്ണില്നിന്ന് അവന് മനുഷ്യനെ സൃഷ്ടിച്ചു.(55:14)
وَلَقَدْ خَلَقْنَا الْإِنسَانَ مِن صَلْصَالٍ مِّنْ حَمَإٍ مَّسْنُونٍ
മനുഷ്യനെ നാം, വരണ്ടതും ഗന്ധമുള്ളതുമായ കറുത്ത കളിമണ്ണില്നിന്നു സൃഷ്ടിച്ചു.(15:26)
A. G. Cairns-Smith എന്ന organic chemist ഭൂമിയില് clay minerals ആണ് ആദ്യത്തെ living organisms എന്ന് അഭിപ്രായപ്പെട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ 'clay theory' അധികമായി സ്വീകരിക്കപ്പെട്ടില്ല. ഇത്തരം ജീവജാലങ്ങള് silicon based ആയിരുന്നിരിക്കാം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. Clay എന്നത് aluminium silicate ആണല്ലോ. Biological information, transfer ചെയ്യാന് പര്യാപ്തമായ molecule ഉണ്ടാക്കാന് silicon ഇന് സാധിക്കും എന്നതാണ് ഈ തിയറിയുടെ അടിസ്ഥാനം. ഈ തിയറിയെ പരിശോധിക്കാന് 2007 ഇല് Kahr ഉം സുഹൃത്തുക്കളും നടത്തിയ പരീക്ഷണങ്ങളില് മദര് crystal ഇല് ഉള്ള defects child crystal ഇലേക്ക് copy ചെയ്യപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനെ പറ്റി കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
സമാനമായ മറ്റൊരു സിദ്ധാന്തമാണ് Multiple genesis. Self-replicate ചെയ്യുന്ന iron-rich clays ഇല് നിന്നാകാം ആദ്യത്തെ ജീവജാലങ്ങള് ഉണ്ടായത് എന്ന് ഈ തിയറി പറയുന്നു. ഇതിനെ പറ്റി കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
മുകളിലെ ലേഖനങ്ങള് വായിക്കുന്ന ഒരാള്ക്ക്, "മനുഷ്യനെ കളിമണ്ണില്നിന്ന് സൃഷ്ടിച്ചു", "മണ്ണിന്റെ സത്തില്നിന്നു സൃഷ്ടിച്ചു", "മനുഷ്യസൃഷ്ടി കളിമണ്ണില്നിന്നു തുടങ്ങി" എന്നിങ്ങനെയുള്ള ഖുര്ആന്റെ സൃഷ്ടിവാദങ്ങള് ശാസ്ത്രവുമായി compatible ആണെന്ന് തോന്നിയാല് അതില് തെറ്റൊന്നും പറയാന്കഴിയില്ല.
ജീവന്റെ ആരംഭത്തെ ക്കുറിച്ച് ഇന്ന് ഏറ്റവും അതികം സ്വീകരിക്കപ്പെട്ടിട്ടുള്ള തിയറികളില് ഒന്നാണ് "Primordial soup" തിയറി. ഇത് പ്രകാരം സൂര്യപ്രകാശത്തിന്റെ പ്രവര്ത്തനത്തിലൂടെ organic molecules ഒരു "primeval soup" രൂപപ്പെട്ടിരിക്കാം. ഇങ്ങനെ രൂപപ്പെടുന്ന തുള്ളികള് കൂടിച്ചേര്ന്നു വലുതാകാനും വലിയ തുള്ളികള് ചെറിയ തുള്ളികളായി വിഭജിക്കാനും അതിലൂടെ reproduction നടക്കാനും ഇടയുണ്ട്. ഇങ്ങനെ "cell integrity" survive ചെയ്യുന്ന ഒരു primitive metabolism രൂപപ്പെടാം. Miller's experiment പോലെയുള്ള പഠനങ്ങളിലൂടെ ഇന്നത്തെ "Soup" തിയറി പറയുന്നതും ജീവന് രൂപപ്പെട്ടത് ഇത്തരം "Primordial Soup" ആയിരിക്കാം എന്നാണ്.
"Primordial soup" തിയറിയെപറ്റി ഈ ലേഖനത്തില് വായിക്കുക. Miller's experiment ഉം തുടര്നുള്ള പഠനങ്ങളും പറയുന്ന ഇന്നത്തെ "Soup" തിയറിയെപറ്റി കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
മുകളിലെ ലേഖനങ്ങള് വായിക്കുന്ന ഒരാള്ക്ക്, "വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്നിന്നുളവാക്കി", "പിന്നെ ശുക്ളകണത്തില്നിന്ന് സൃഷ്ടിച്ചു", "ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി പരിവര്ത്തിച്ചു" എന്നിങ്ങനെയുള്ള ഖുര്ആന്റെ സൃഷ്ടിവാദങ്ങള് ശാസ്ത്രവുമായി compatible ആണെന്ന് തോന്നിയാല് അതില് തെറ്റൊന്നും പറയാന്കഴിയില്ല.
ഇനി ജീവ പരിണാമത്തിലെ വിവധ ഘട്ടങ്ങള് ഖുര്ആനുമായി compatible ആണെന്ന വാദത്തെ support ചെയ്യുന്ന എതല്ലാം സൂക്തങ്ങള് ഖുര്ആനില് ഉണ്ട് എന്ന് നോക്കാം.
وَقَدْ خَلَقَكُمْ أَطْوَارًا
എന്നാല് അവനാണ് നിങ്ങളെ പല ദശകളിലൂടെ സൃഷ്ടിച്ചത്.(71:14)
الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ﴿٧﴾ فِي أَيِّ صُورَةٍ مَّا شَاءَ رَكَّبَكَ﴿٨﴾
അവനോ, നിന്നെ സൃഷ്ടിച്ചു, ഏറ്റപ്പറ്റുകള് തീര്ത്ത് ശരിപ്പെടുത്തി, സന്തുലിതമാക്കി. അവനുദ്ദേശിച്ച അതേ രൂപത്തില്ത്തന്നെ സഘടിപ്പിച്ചു.(82:6-7)
نَّحْنُ خَلَقْنَاهُمْ وَشَدَدْنَا أَسْرَهُمْ ۖ وَإِذَا شِئْنَا بَدَّلْنَا أَمْثَالَهُمْ تَبْدِيلًا
നാമാണിവരെ സൃഷ്ടിച്ചതും ഇവരുടെ ചട്ടക്കൂട് ദൃഢീകരിച്ചതും. നമുക്ക് വേണമെങ്കില് ഇവരുടെ രൂപങ്ങള് മാറ്റിക്കളയാവുന്നതാണ്.(76:28)
قَالَ لَهُ صَاحِبُهُ وَهُوَ يُحَاوِرُهُ أَكَفَرْتَ بِالَّذِي خَلَقَكَ مِن تُرَابٍ ثُمَّ مِن نُّطْفَةٍ ثُمَّ سَوَّاكَ رَجُلًا
നിന്നെ മണ്ണില്നിന്നും പിന്നെ ശുക്ള കണത്തില്നിന്നും സൃഷ്ടിക്കുകയും പൂര്ണ മനുഷ്യനാക്കി രൂപപ്പെടുത്തുകയും ചെയ്ത ശക്തിയെ നീ നിഷേധിക്കുന്നുവോ?(18:37)
يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالًا كَثِيرًا وَنِسَاءً ۚ وَاتَّقُوا اللَّهَ الَّذِي تَسَاءَلُونَ بِهِ وَالْأَرْحَامَ ۚ إِنَّ اللَّهَ كَانَ عَلَيْكُمْ رَقِيبًا
അല്ലയോ മനുഷ്യരേ, നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവിന്. ഒരൊറ്റ ആത്മാവില്നിന്നു നിങ്ങളെ സൃഷ്ടിക്കുകയും അതേ ആത്മാവില്നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും അവ രണ്ടില്നിന്നുമായി പെരുത്തു സ്ത്രീപുരുഷന്മാരെ ലോകത്തു പരത്തുകയും ചെയ്തവനത്രെ അവന്(4:1)
الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ﴿٧﴾ ثُمَّ جَعَلَ نَسْلَهُ مِن سُلَالَةٍ مِّن مَّاءٍ مَّهِينٍ﴿٨﴾ ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ ۖ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ ۚ قَلِيلًا مَّا تَشْكُرُونَ
അവന് മനുഷ്യസൃഷ്ടി കളിമണ്ണില്നിന്നു തുടങ്ങി. പിന്നെ അവന്റെ വംശാവലിയെ മ്ളേച്ഛദ്രാവകം പോലുള്ള ഒരു സത്തില്നിന്നുളവാക്കി. എന്നിട്ട് അവനെ സന്തുലിതമാക്കി ശരിപ്പെടുത്തുകയും അതില് അവങ്കല്നിന്നുള്ള ജീവന് ഊതുകയും ചെയ്തു. അവന് നിങ്ങള്ക്ക് കാത് തന്നു, കണ്ണുകള് തന്നു, മനസ്സ് തന്നു. തുച്ഛമായേ നിങ്ങള് നന്ദി കാണിക്കുന്നുള്ളൂ.(32:7-9)
وَلَقَدْ خَلَقْنَا الْإِنسَانَ مِن سُلَالَةٍ مِّن طِينٍ﴿١٢﴾ ثُمَّ جَعَلْنَاهُ نُطْفَةً فِي قَرَارٍ مَّكِينٍ﴿١٣﴾ ثُمَّ خَلَقْنَا النُّطْفَةَ عَلَقَةً فَخَلَقْنَا الْعَلَقَةَ مُضْغَةً فَخَلَقْنَا الْمُضْغَةَ عِظَامًا فَكَسَوْنَا الْعِظَامَ لَحْمًا ثُمَّ أَنشَأْنَاهُ خَلْقًا آخَرَ ۚ فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ﴿١٤﴾
മനുഷ്യനെ നാം മണ്ണിന്റെ സത്തില്നിന്നു സൃഷ്ടിച്ചു. പിന്നീടവനെ ഒരു സുരക്ഷിതസ്ഥാനത്ത് രേതസ്കണമായി പരിവര്ത്തിച്ചു. പിന്നീട് ആ രേതസ്കണത്തെ ഒട്ടുന്ന പിണ്ഡമാക്കി. അനന്തരം ആ പിണ്ഡത്തെ മാംസമാക്കി. പിന്നെ മാംസത്തെ അസ്ഥികളാക്കി. എന്നിട്ട് ആ അസ്ഥികളെ മാംസം പൊതിഞ്ഞു. അനന്തരം അതിനെ തികച്ചും മറ്റൊരു സൃഷ്ടിയായി വളര്ത്തിയെടുത്തു -അല്ലാഹു വളരെ അനുഗ്രഹമുടയവന് തന്നെ.(23:12)
هَلْ أَتَىٰ عَلَى الْإِنسَانِ حِينٌ مِّنَ الدَّهْرِ لَمْ يَكُن شَيْئًا مَّذْكُورًا
മനുഷ്യന് പറയപ്പെടാവുന്ന ഒന്നുമേ അല്ലാതിരുന്ന സുദീര്ഘമായ കാലഘട്ടം അവനില് കടന്നുപോയിട്ടില്ലയോ? മനുഷ്യനെ നാം മിശ്രിതമായ ശുക്ളകണത്തില്നിന്ന് സൃഷ്ടിച്ചു; അവനെ പരീക്ഷിക്കുന്നതിനുവേണ്ടി. ഈ ആവശ്യാര്ഥം നാം അവനെ കാഴ്ചയും കേള്വിയുമുള്ളവനാക്കി. നാം അവനു വഴി കാട്ടിക്കൊടുത്തു. നന്ദിയുള്ളവനാകാം നന്ദി കെട്ടവനുമാകാം.(76:1)
മുകളിലെ നല്കിയ 23:12 പോലെയുള്ള സൂക്തങ്ങള് ഭ്രൂണ വളര്ച്ചയെപറ്റിയാകാം എന്നാണ് ഭൂരിപക്ഷം പണ്ഡിതരും അഭിപ്രായപ്പെടുന്നത്. എന്നാല് സൂഷ്മമായി പരിശോധിക്കുമ്പോള് അവ പ്രപഞ്ച സൃഷ്ടിയുടെ പശ്ചാത്തലത്തില് പറഞ്ഞവയാണ്. അതിനാല് ഇവ ഭ്രൂണ വളര്ച്ച എന്നതിലുപരി ജീവോല്പത്തിയിലെക്കും വിരല് ചൂണ്ടുന്നുണ്ട്. മാത്രവുമല്ല, വിശദീകരണം ആരംഭിക്കുന്നത് മണ്ണിന്റെ സത്തില്നിന്നും സൃഷ്ടി ആരംഭിച്ചു എന്നും അവസാനിക്കുന്നത് പുനരുത്ഥാന നാളില് ഉറപ്പായും ഉയിര്ത്തെഴുന്നേല്പിക്കപ്പെടും എന്നുമാണ് (23:16). ഈ രണ്ടു കാര്യങ്ങളും ഭ്രൂണ വളര്ച്ചയുടെ ഘട്ടങ്ങള് അല്ല എന്നുള്ളതും ഇത് മനുഷ്യ രാശിയുടെ തന്നെ വളര്ച്ചയുടെ ഘട്ടങ്ങള് ആകാം എന്നതിനെ സൂചിപ്പിക്കുന്നു. ഒരുപക്ഷെ ഇത് ഒന്നിലേറെ അര്ഥങ്ങള് ഉള്ള ഒരു സൂക്തവും ആകാം.
ഖുര്ആനും ഇസ്ലാമും പരിണാമ ശാസ്ത്രത്തെ എതിര്ത്തിരുന്നോ എന്നറിയാന് മുഹമ്മദ് (PBUH) നബിക്ക് ശേഷമുള്ള ഇസ്ലാമിക ശാസ്ത്രത്തിന്റെ ചരിത്രം പരിശോധിക്കേണ്ടതുണ്ട്. ഇസ്ലാമിക ചരിത്രം പരിശോധിക്കുമ്പോള് Islamic Golden Age (8th to 15th centuries) കാലത്ത് പരിണാമ ആശയങ്ങള് മിക്കവാറും Islamic schools ഇലെല്ലാം പഠിപ്പിച്ചിരുന്നു എന്ന് കാണാം. 12 ആം നൂറ്റാണ്ടിലെ al-Khazini എന്ന ഇസ്ലാമിക് ശാസ്ത്രകാരന് അന്നത്തെ ജനങ്ങള്ക്കിടയില് പരിണാമ ആശയങ്ങള് വളരെ അധികം പ്രചരിച്ചിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നു. John William Draper എന്ന ശാസ്ത്രകാരന് പറയുന്നത് "Mohammedan theory of evolution" ന്റെ development, inorganic or mineral വരെ എത്തിനിന്നിരുന്നു എന്നാണ്. കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
എന്നാല് മംഗോളിയന് ആക്രമണങ്ങളോടെ Islamic Golden Age കാലഘട്ടം അവസാനിക്കുകയും ഇസ്ലാമിക ലോകത്ത് ശാസ്ത്രം ക്ഷയിക്കുകയും തുടര്ന്ന് ബിബിളിക്കള് സൃഷ്ടി സങ്കല്പ്പങ്ങളോട് ഇസ്ലാമിക ലോകം സാവധാനത്തില് അടുക്കുകയും ചെയ്തു എന്നാണ് മനസ്സിലാകുന്നത്. Islamic Golden Age കാലഘട്ടത്തില് പരിണാമശാസ്ത്രത്തിനു വലിയ സംഭാവനകള് നല്കിയ ഏതാനും ഇസ്ലാമിക ശാസ്ത്രകാരന്മാരെ പരിചയപ്പെടുത്തുന്നു.
Natural selection ന്റെ പഴയ തലമുറക്കാരന് എന്ന് പറയുന്ന "struggle for existence" ആദ്യമായി വിശദീകരിക്കുന്നത് Afro-Arab ബയോളജിസ്റ്റായ Al-Jahiz (c. 776-869) തന്റെ "Book of Animals" എന്ന പുസ്തകത്തിലൂടെയാണ്. കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
Abu Rayhan Biruni എന്ന പേര്ഷ്യന് ഇസ്ലാമിക് പണ്ഡിതന് artificial selection നു സമാനമായ ആശയങ്ങള് അവതരിപ്പിച്ചിട്ടുണ്ട്. പില്കാലത്ത് മറ്റു പല പണ്ഡിതരും ഇദ്ദേഹത്തിന്റെ ആശയങ്ങള് ഡാര്വിനിസവും natural selection ഉമായി താരതമ്യം ചെയ്തിട്ടുമുണ്ട്.
13 ആം നൂറ്റാണ്ടില് Nasir al-Din al-Tusi എന്ന ഇസ്ലാമിക് പേര്ഷ്യന് പണ്ഡിതന് elements പരിണമിച്ച് minerals ആയെന്നും അത് പിന്നീട് plants ആയും പിന്നീട് animals ആയും പിന്നീട് humans ആയും പരിണമിച്ചു എന്ന് വിശദീകരിക്കുന്നു. ജീവികളിലെ പ്രധാനപ്പെട്ട ഒരു ബയോളജിക്കല് factor അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ.
"The organisms that can gain the new features faster are more variable. As a result, they gain advantages over other creatures. [...] The bodies are changing as a result of the internal and external interactions."
ഇതിനു പുറമേ ജീവജാലങ്ങളുടെ പ്രകൃതിയുമായുള്ള adaption നെക്കുറിച്ചും മനുഷ്യന് മറ്റു ജീവികളില് നിന്നും പരിണമിച്ചുണ്ടായതിനെക്കുറിച്ചും ഇദ്ദേഹം വിശദീകരിക്കുന്നു.
Al-Dinawari (828-896) എന്ന പേര്ഷ്യന് പണ്ഡിതന് തന്റെ Book of Plants എന്ന പുസ്തകത്തില് സസ്യങ്ങളിലെ പരിണാമത്തെക്കുറിച്ച് വിശദീകരിക്കുന്നു.
10 ആം നൂറ്റാണ്ടിലെ Ibn Miskawayh എന്ന പേര്ഷ്യന് philosopher റിന്റെ al-Fawz al-Asghar ഉം Brethren of Purity എന്ന ഇറാഖി ഇസ്ലാമിക് philosopher റിന്റെ Encyclopedia of the Brethren of Purity (The Epistles of Ikhwan al-Safa) യും ജീവികളിലെ പരിണാമം വിശദീകരിക്കുന്നു. ഇത് പ്രകാരം ദൈവം matter ഉം energy യും സൃഷ്ടിച്ചു. തുടര്ന്ന് mineral life രൂപപ്പെട്ടു. Minerals പിന്നീട് plants ആയും അത് പിന്നീട് animals ആയും പരിണമിച്ചു. Animals പിന്നീട് ape ആയും ape ഒരുതരം barbarian മനുഷ്യനായും അത് പിന്നീട് ഇന്നത്തെ മനുഷ്യനായും പരിണമിച്ചു. ഈ മനുഷ്യന് പിന്നീട് മാലാഖയായും പരിണമിച്ചു. എങ്കിലും ഇവക്കെല്ലാം മേലെയാണ് ദൈവത്തിന്റെ സ്ഥാനം. എല്ലാം ദൈവത്തില് നിന്ന് തുടങ്ങി ദൈവത്തിലേക്ക് തന്നെ തിരിച്ചു പോകുന്നു.
Encyclopedia of the Brethren of Purity യുടെ ഇംഗ്ലീഷ് പരിഭാഷ 1812 മുതല് ലഭ്യമാണ്. ഇതുകൂടാതെ al-Fawz al-Asghar ഇന്റെയും The Epistles of Ikhwan al-Safa ഇന്റെയും അറബിക് manuscripts 19 ആം നൂറ്റാണ്ടില് തന്നെ University of Cambridge ഇല് ലഭ്യമായിരുന്നു. ഈ ഗ്രന്ഥങ്ങള് Charles Darwin അടക്കമുള്ള 19 ആം നൂറ്റാണ്ടിലെ പരിണാമ ശാസ്ത്രജ്ഞരില് സ്വാധീനം ചെലുതിയിട്ടുണ്ടാകാം.
14 ആം നൂറ്റാണ്ടില് Ibn Khaldun എന്ന ഇസ്ലാമിക പണ്ഡിതന് Encyclopedia of the Brethren of Purity യിലെ പരിണാമ ആശയങ്ങള് അല്പ്പം പരിഷ്കരിച്ച് 1377 ഇലെ തന്റെ Muqaddimah എന്ന പുസ്തകത്തില് ഇപ്രകാരം വിശദീകരിച്ചു. Minerals പരിണമിച്ച് plants ഉം അത് പരിണമിച്ച് animals ഉം ഉണ്ടായി. Animals പിന്നീട് monkey ആയും monkey പിന്നീട് മനുഷ്യനായും പരിണമിച്ചു. എന്നാല് animals ഇന് പരിണമിച്ച് കൂടുതല് മികച്ച അവസ്ഥയിലേക്ക് (മാലാഖയെപ്പോലെ) എത്താന് സാധിക്കില്ല.
ഇത് കൂടാതെ Ibn al-Haytham, Al-Khazini പോലെയുള്ള നിരവധി ഇസ്ലാമിക പണ്ഡിതരും ശാസ്ത്രജ്ഞരും ഇതിനെക്കുറിച്ച് ചര്ച്ചകള് നടത്തുകയും ഈ ആശയങ്ങള് പരിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരുടെ സംഭാവനകളെ പറ്റി കൂടുതല് അറിയാന് ഈ ലേഖനം വായിക്കുക.
ഇസ്ലാമോ ഖുര്ആനോ പരിണാമ സിദ്ധാന്തങ്ങള്ക്ക് എതിരായിരുന്നെങ്കില് ഇത്രയതികം ഇസ്ലാമിക ശാസ്ത്രജ്ഞര് ഇസ്ലാമിക ലോകത്ത് ഇത്തരം ഗവേഷണങ്ങളോ പ്രചാരണങ്ങളോ നടത്തില്ലായിരുന്നു.
ഫാസിലിന്റെ കമന്റിനു ചില അനുബന്ധങ്ങള്:
ആദം അദ്യത്തെ മനുഷ്യനോ?
കളിമണ്ണില് നിന്നുള്ള സൃഷ്ടിപ്പ്
Fazil said...
"മുഹമ്മദ് (PBUH) നബിയുടെ പിന്ഗാമികളായി അഗീകരിക്കുന്നില്ലെങ്കിലും ഈ വിഷയത്തില് ആഹ്മദീയ വീക്ഷണങ്ങളും പരിശോധിക്കുന്നു."
മുഹമ്മദു നബി(സ.അ.)യെ പരിപൂര്ണ്ണമായി പിന്പറ്റുന്നവരാണ് അഹ്മദി മുസ്ലിംകള്. ഇവിടെ വായിക്കാം.
കല്ക്കി, മറുപടിക്ക് നന്ദി. താങ്കളുടെ ബ്ലോഗു വായിച്ചിരുന്നു. അതിലെ ആശയങ്ങളോട് പൂര്ണ്ണമായും യോജിപ്പില്ലെങ്കിലും ചില പുതിയ അറിവുകള് നേടാന് സഹായിച്ചു. വിഷയവുമായി ബന്ധമില്ലാത്തതിനാല് ആഹ്മദീയ ആശയങ്ങളില് ഇവിടെ ഒരു സംവാദം ആരംഭിക്കുന്നില്ല.
ഡാർവിനടക്കമുള്ള ആളുകൾ പരിണാമം ജീവികളുടെ ആകൃതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ആശയം രൂപപ്പെടുത്തിയത്. അതിലെ ഇബ്നു ഖൽദൂനിന്റെ പുസ്തകം എന്റെ കയ്യിലിപ്പോഴുണ്ട്. ഞാൻ പരിണാമം പഠിക്കാൻ വായിച്ചതുമല്ല. പക്ഷെ, ഈ പരാമർശങ്ങൾ എന്നെ അത്ഭുതപ്പെടുത്തു എന്നു മാത്രം. ഇനി ഖുർആനിലെ ഈ പരാമർശങ്ങൾ ഞാൻ മുമ്പ് ചില ലേഖനങ്ങളിൽ നിന്നും വായിച്ചിരുന്നു. പക്ഷെ, ഒരെടുത്തു ചാട്ടമായെണെനിക്ക് അബുഭവപ്പെട്ടത്. പരിണാമത്തെ കുറിച്ച് പഠിക്കുന്തോറും സൃഷ്ടിയുടെ വ്യത്യസ്ഥതയാണു കൂടുതൽ തെളിഞ്ഞു വരുന്നത്. അത് സൂക്ഷ്മ ജീവികളിൽ നിന്ന് സങ്കീർണ്ണജീവികളിലേക്ക് പോകുന്നതനുസരിച്ച് കൂടി വരികയാണു ചെയ്യുന്നത്. അതിനാൽതന്നെ സൃഷ്ടി ഒന്നിന്റെ തുടർച്ചയാണെന്നെല്ലാം വലിച്ചുനീട്ടേണ്ട ഒരാവശ്യവുമില്ല. ആകാം, പക്ഷെ അല്ലാതിരിക്കാനാണു സാധ്യത കൂടുതൽ കാണുന്നത്.
Fazil said ..ഇസ്ലാമോ ഖുര്ആനോ പരിണാമ സിദ്ധാന്തങ്ങള്ക്ക് എതിരായിരുന്നെങ്കില് ഇത്രയതികം ഇസ്ലാമിക ശാസ്ത്രജ്ഞര് ഇസ്ലാമിക ലോകത്ത് ഇത്തരം ഗവേഷണങ്ങളോ പ്രചാരണങ്ങളോ നടത്തില്ലായിരുന്നു.
Fazil,
Then why is Mr. Hussain so much against evolution ? Is it because he doesn't know well about Islam and Koran ? Why is nobody asking this question to him ?
/JR
jack Rabbit
പരിണാമവാദം ഖുർആനിന്റെ അടിസ്ഥാനത്തിലുള്ളതൊന്നുമല്ല. കാരണം ഖുർആൻ സൃഷ്ടി രഹസ്യത്തെ കുറിച്ച് വിശദീകരണങ്ങളൊന്നും തന്നെ നൽകുന്നില്ല. അതിനാൽ തന്നെ പരിണാമവാദത്തെ എതിർക്കുന്നത് മതപരം എന്നതിനേക്കാൾ ശാസ്ത്രീയം എന്ന ലാബെലിലാണു. ഹുസൈൻ എന്തു കൊണ്ട് പരിണാമത്തെ എതിർക്കുന്നു എന്നതിന്റെ ഉത്തരം എന്തു കൊണ്ട് എതിർത്തു കൂടാ എന്നു തന്നെയാണ്. പരിണാമത്തെ വിമർശിച്ചാൽ ശാസ്ത്രത്തെ മൊത്തം എതിർക്കുന്നു എന്നത് ശാസ്ത്രാന്ധവിശ്വാസമാണു. അതും എതിർക്കപ്പെടേണ്ടതു തന്നെയാണു.
പരിണാമവാദം ഖുർആനിന്റെ അടിസ്ഥാനത്തിലുള്ളതൊന്നുമല്ല. കാരണം ഖുർആൻ സൃഷ്ടി രഹസ്യത്തെ കുറിച്ച് വിശദീകരണങ്ങളൊന്നും തന്നെ നൽകുന്നില്ല.
Thanks for the info. I only raised the question because of Fazil's comment.
അതിനാൽ തന്നെ പരിണാമവാദത്തെ എതിർക്കുന്നത് മതപരം എന്നതിനേക്കാൾ ശാസ്ത്രീയം എന്ന ലാബെലിലാണു.
It is only a label and used as a smoke screen to hide real issues. It has been the case for 150 years. Darwin's publication is almost as old as thermodynamic laws in Physics. Physics, Chemistry and Biology have advanced a lot from those days. But mostly the opposition is only against evolutionary biology and most common arguments are 150 years old.
Since you are a person who loves history, it would be good if you can get hold of these "THE reference books" on how the idea evolution and creationism has evolved
The creationists by Ronald Numbers on the history of creationist movement and
Evolution: the history of an idea by Peter Bowler
ഹുസൈൻ എന്തു കൊണ്ട് പരിണാമത്തെ എതിർക്കുന്നു എന്നതിന്റെ ഉത്തരം എന്തു കൊണ്ട് എതിർത്തു കൂടാ എന്നു തന്നെയാണ്. പരിണാമത്തെ വിമർശിച്ചാൽ ശാസ്ത്രത്തെ മൊത്തം എതിർക്കുന്നു എന്നത് ശാസ്ത്രാന്ധവിശ്വാസമാണു. അതും എതിർക്കപ്പെടേണ്ടതു തന്നെയാണു.
I don't think no one should object. But it should be based on valid arguments. It shouldn't like Hussain's case - After 25 years of study and authoring 3 books, what he is doing is creating his own definitions and arguing they are wrong.
I have nothing more to say on this.
/JR
@Jack Rabbit,
മനുഷ്യന് ചന്ദ്രനില് കാലുകുത്തി എന്ന വാദത്തെ ഞാന് എതിര്കുന്നുണ്ട്. അത് ഖുര്ആന് അനുകൂലിക്കാത്തതുകൊണ്ടല്ല. ആ വാദത്തില് കഴമ്പില്ല എന്ന് മനസ്സിലായത് കൊണ്ടാണ്.
അതുപോലെ ആധുനീക ശാസ്ത്രം വിശദീകരിക്കുന്ന natural selection ഇല് കഴമ്പില്ല എന്ന് തോന്നിയതുകൊണ്ടാകാം അദ്ദേഹം അതിനെ എതിര്കുന്നത്.
പരിണാമം വിശദീകരിക്കുന്നതില് natural selection പരാചയപ്പെട്ടു എന്ന അദ്ദേഹത്തിന്റെ നിലപാട് ഏറക്കുറെ ശരിയാണ് എന്നാണു എന്റെയും അഭിപ്രായം.
മുകളില് ഞാന് നല്കിയ വിശദീകരണങ്ങളില് നിന്നും ഇതാണ് "Mohammedan theory of evolution" അല്ലെങ്കില് ഖുര്ആനിലെ/ഇസ്ലാമിലെ സൃഷ്ടിവാദം എന്നൊരു conclusion ഇല് എത്തരുത്. ഞാന് നല്കിയത് സുന്നി, ഷിയാ, സൂഫി, ആഹ്മദീയ തുടങ്ങിയ വിഭാഗങ്ങളുടെ വ്യത്യസ്ഥമായ കാഴ്ചപ്പാടുകളും ഇസ്ലാമിക ചരിത്രത്തിലെ സമാനമായ വിശദീകരണങ്ങളും ആണ്. അവയൊന്നും തന്നെ evolution ഖുറാനില് ഉണ്ട് എന്ന് പറയുന്നില്ല. മറിച്ച് evolution വിശദീകരിക്കുന്ന കാര്യങ്ങള് ഏറക്കുറെ ഖുര്ആനുമായി compatible ആണന്നെ പറയുന്നുള്ളൂ. അത്തരം അഭിപ്രായങ്ങള് എല്ലാം തന്നെ ശരിയോ തെറ്റോ ആകാം.
@ Jack Rabbit
കഴിയുന്നതും മലയാളത്തിൽ കമെന്റുകൾ ചെയ്യുക. വായനക്കാരിൽ ഭൂരിഭാഗത്തിനും അതായിരിക്കും താത്പര്യം. അല്ലെങ്കിൽ ചർച്ച ഒരു ന്യൂന്യപക്ഷത്തിലൊതുങ്ങാൻ സാധ്യതയുണ്ട്. ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ സൃഷ്ടിവാദം പരിണാമവാദത്തെ കുറിച്ച് വായിച്ചിരുന്ന അത്ര പോലും സൃഷ്ടിവാദത്തെ കുറിച്ച് പഠിച്ചിട്ടില്ലായിരുന്നു. അതിനാൽ തന്നെ സൃഷ്ടിവാദത്തെ കുറിച്ച് കുറച്ച് പഠിക്കാൻ താത്പര്യപ്പെടുന്നുണ്ട്.
@ Jack Rabbit
കഴിയുന്നതും മലയാളത്തിൽ കമെന്റുകൾ ചെയ്യുക. വായനക്കാരിൽ ഭൂരിഭാഗത്തിനും അതായിരിക്കും താത്പര്യം. അല്ലെങ്കിൽ ചർച്ച ഒരു ന്യൂന്യപക്ഷത്തിലൊതുങ്ങാൻ സാധ്യതയുണ്ട്. ഞാൻ സൂചിപ്പിച്ചിരുന്നുവല്ലോ സൃഷ്ടിവാദം പരിണാമവാദത്തെ കുറിച്ച് വായിച്ചിരുന്ന അത്ര പോലും സൃഷ്ടിവാദത്തെ കുറിച്ച് പഠിച്ചിട്ടില്ലായിരുന്നു. അതിനാൽ തന്നെ സൃഷ്ടിവാദത്തെ കുറിച്ച് കുറച്ച് പഠിക്കാൻ താത്പര്യപ്പെടുന്നുണ്ട്.
ഒരു തീരുമാനത്തിലെത്തുന്നത് കാണാൻ കൊതിച്ചിരിക്കുന്നു.
Fazil said...
കല്ക്കി, മറുപടിക്ക് നന്ദി. താങ്കളുടെ ബ്ലോഗു വായിച്ചിരുന്നു. അതിലെ ആശയങ്ങളോട് പൂര്ണ്ണമായും യോജിപ്പില്ലെങ്കിലും ചില പുതിയ അറിവുകള് നേടാന് സഹായിച്ചു. വിഷയവുമായി ബന്ധമില്ലാത്തതിനാല് ആഹ്മദീയ ആശയങ്ങളില് ഇവിടെ ഒരു സംവാദം ആരംഭിക്കുന്നില്ല.
ഹ...ഹ....ഹ....കൽക്കി, അതിന്റെ അർതം തന്നെ അവരുടെ കൂട്ടത്തിൽ കൂട്ടിയട്ടില്ലന്നു.കഷ്ടമുണ്ടേ.....ഫാസിലെ നിങ്ങടെക്കെ മതത്തിന്റെ ഗെത്തികെടെ...ഹ ഹ ഹ
Excellent article it is .. nothing more to say .
Post a Comment