Thursday, March 11, 2010

കാളിദാസനും അന്തപുരത്തിലെ സുന്ദരികളും

കാളിദാസന്റെ പോസ്റ്റ് തുടങ്ങുന്നത് തന്നെ കാവ്യഭാവനയിലാണു. കാരണം അദ്ദേഹം അറബി ചരിത്രഗ്രന്ഥങ്ങള്‍ വളരെ പഠനം നടത്തി സമര്‍പ്പിച്ചതാണല്ലോ?
പക്ഷെ, തുടക്കം തന്നെ ഈസ്റ്റ് കോസ്റ്റ് പ്രവാചക പുത്രി ഫാത്തിമയുടെ കല്യാണപ്പാട്ടിന്റെ കേസറ്റിറക്കിയതു പോലെയായി.
ഇസ്ലാം മത സ്ഥാപകനായ മൊഹമ്മദ് 13 സ്ത്രീകളെ വിവാഹം കഴിച്ചതായി മുസ്ലിങ്ങള്‍ പറയുന്നു. തരാബിയേപ്പോലുള്ള മുസ്ലിം ചരിത്രകാരന്‍മാര്‍ അത് 15 എന്നും പറയുന്നു. ഇത് കൂടാതെ അസംഘ്യം സ്ത്രീകളെ അടിമകളായി അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ച് അനുഭവിക്കുകയും ചെയ്തയാളാണദ്ദേഹം.
ഭരണവും, രാജാവിനെയും കൊട്ടാരത്തെയും മനസ്സില്‍ ചിത്രം വരക്കുന്ന ഒരാള്‍ക്ക് അന്തപുരത്തിലെ സുന്ദരികളെ ഭാവനയില്‍ കൊണ്ടു വരനാണോ പ്രയാസം.
പ്രവാചകന് എവിടെനിന്നു കൊട്ടാരമുണ്ടായി എന്താണന്തപുരം എന്നൊന്നും ചോദിക്കരുത്-
ഇതാണു ശരിയായ കാളിദാസന്‍-മറ്റേത് വെറും ഡ്യൂപ്പ്-
തീവ്രവാദി മുസ്ലിങ്ങള്‍ ഈ സത്യത്തെ അഭിമുഖീകരിക്കുന്നത് വിചിത്രമായ രീതിയിലാണ്. നിരാലംബകളായ വിധവകളെ സഹായിക്കാനാണത് ചെയ്തതെന്നാണ്‌ അവര്‍ എപ്പോഴും വാദിക്കാറുള്ളത്.
അപ്പോള്‍ ഇതിനെ എതിര്‍ത്താരെങ്കിലും പറഞ്ഞാല്‍ അവര്‍ തീവ്രവാദികളാനെന്നര്‍ത്ഥം. നിങ്ങള്‍ മിതവാദിയാണെന്നു തെളിയിക്കാന്‍ ഇപ്പറഞ്ഞതെല്ലാം കവിക്കു സമ്മതിച്ചു കൊടുക്കണം.
ആരാണീ മന്ദബുദ്ധികള്‍ എന്നത് ചിന്തനീയം. മുസ്ലിം തീവ്രവാദികളൊഴികെ അവിടെ എഴുതിയ എല്ലാവരും ലത്തീഫിന്റെ അവകാശവാദങ്ങളെ ചോദ്യം ചെയ്തു. എന്നു വച്ചാല്‍ അവര്‍ക്കൊന്നും ലത്തീഫ് പറഞ്ഞത് മനസിലായില്ല. മനസിലായത് മന്ദബുദ്ധികള്‍ക്ക് മാത്രം. മുസ്ലിം തീവ്രവാദികള്‍ മന്ദബുദ്ധികളാണെന്നു സമ്മതിക്കുന്നതിനെ ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല.
ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.
ഇനി ഈ വിഷയത്തിന്റെ മര്‍മ്മം തന്നെ തെറ്റിദ്ധരിപ്പിക്കുന്നതാണു. പോസ്റ്റിന്നു കൊടുത്ത ഹെഡ്ഡിങ് തന്നെ പുത്രഭാര്യയെ മോഹിച്ചയാള്‍ പ്രവാചകനോ എന്നാണു.
നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്? അതിലെ നല്ലതിനെ അം‌ഗീകരിക്കുകയും തിന്മയെ തള്ളിക്കളയുകയും ചെയ്യുക എന്നതാവില്ലെ ഒരു പ്രവാചകന്റെ ദൗത്യം. അങ്ങിനെയുള്ള ചില നടപടികളില്‍ സമൂഹത്തില്‍ ആഴ്ന്നിറങ്ങിയ ചില ആചാരങ്ങളെ ഉപയോഗിക്കേണ്ടി വരും. അത് സന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയേ മനസ്സിലാക്കാന്‍ കഴിയൂ.
ഇവിടെ പുത്രഭാര്യയല്ല, പുത്രനെന്നു നാട്ടു നടപ്പിലുണ്ടായ ബന്ധത്തിലെ ആളുടെ ഭാര്യയെ വിവാഹം കഴിക്കാമോ എന്നതാണു പ്രശ്നം. അതിനെ കവി പുത്രനാക്കുകയാണു തന്റെ കവിതയില്‍ ചെയ്യുന്നത്.
കൂടാതെ അഭിപ്രായം പറഞ്ഞ ചിലരിലെ ചില വ്യത്യാസങ്ങള്‍ എടുത്ത് കൊടുത്ത് വലിയ ഒരു കാര്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നുണ്ട്.
സുഹൃത്തെ, ഒരു പണ്ഢിതനെന്ന നിലയിലൊന്നുമല്ല ഇവിടെ ചില അഭിപ്രായങ്ങള്‍ എഴുതുന്നത്- ചിലപ്പോഴെല്ലാം ചില അബദ്ധങ്ങളും എന്നെപ്പോലെയുള്ള ആളുകളുടെ വിവരണങ്ങളിലുണ്ടാകാം. അത് എന്റെ വിവരത്തിന്റെ പരിമിതിയാണെന്നംഗീകരിക്കാന്‍ യാതൊരു പ്രശനവുമില്ല. അതൊരു ആനക്കാര്യമാകേണ്ട.
ദത്ത് സമ്പ്രദായം പോലെ അനാചാരമായി ഇന്നും തുടരുന്ന ഇന്ത്യയിലെ ഒരു സാമൂഹിക പ്രശനമാണു ജാതി. ജാതിയിലും മതത്തിലും വിശ്വാസമില്ലാത്ത കമ്യൂണിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള കേരളത്തിലും ബം‌ഗാളിലുമെങ്കിലും എന്തുകൊണ്ട് ജാതി സമ്പ്രദായത്തെ ഇല്ലാതാക്കന്‍ കഴിഞ്ഞില്ല എന്ന ചോദ്യത്തിന്നുത്തരം പ്രായോഗികമായ നടപടികള്‍ ഉണ്ടായില്ല എന്നു തന്നെയാണു. കേരളത്തിലെ വലിയ സഖാക്കള്‍ മരിച്ചപ്പോള്‍ ദഹിപ്പിക്കാന്‍ പൂജാരിമാരും മയ്യത്ത് നിസ്കരിക്കാന്‍ മൊല്ലാക്കരും വന്നു. തെമ്മാടി ക്കുഴിയിലാകാതിരിക്കാന്‍ കുര്‍ബാന ചെല്ലിയ കഥകളും കേട്ടു. മരിച്ചപ്പോള്‍ മതമുള്ള ജീവനില്ലാത്തവരായവര്‍ ജീവിക്കുമ്പോള്‍ ജാതി നോക്കിയെ കെട്ടിയിട്ടുമുള്ളൂ. ഇടക്കു മതമില്ലാത്ത ജീവനു വേണ്ടി സമരം ചെയ്യുമെന്നു മാത്രം.
ഇവിടെയാണു പ്രായോഗിക നടപടികളുടെ പ്രസക്തി. അങ്ങിനെ ഒരു കാര്യം എല്ലാകാലത്തും പ്രസ്ക്തമാകുന്ന ഒന്നല്ല. അയിത്തോച്ചാടനത്തിനു ഗാന്ധിജി ഒരേ പന്തിയില്‍ ഭക്ഷനം കഴിച്ചു എന്നു കരുതി ഇപ്പോഴും അങ്ങിനെ ഒരു ചടങ്ങു നടത്തണമെന്നത് പ്രസക്തമല്ലാത്തത് പോലെ. ഇവിടെ സന്ദര്‍ഭത്തില്‍ നിന്നും ചില കാര്യങ്ങളെ തോണ്ടിയെടുത്ത് അന്തപുരമുണ്ടാക്കുന്ന കവികള്‍ സാമൂഹിക ചുറ്റുപാടുകളിലൂടെ കാര്യങ്ങളെ നോക്കിക്കാണണെമെന്നത് ചരിത്രത്തോട് ചെയ്യുന്ന നീതിയായിരിക്കും.

74 comments:

ശ്രദ്ധേയന്‍ | shradheyan said...

അല്ല കാട്ടിപ്പരുത്തീ. അത് പുത്രന്‍ തന്നെ. പുത്രന്‍ പുത്രന്‍ പുത്രന്‍!!! ആ കാളിദാസന്‍ വല്ല്യ വിവരള്ള ആളല്ല്യോ? പിന്നെ അതങ്ങ് സമ്മതിച്ചു കൊടുത്താലെന്താ? കാളിയെ പോലുള്ളവര്‍ പറയുന്നത് വിഡ്ഢിത്തങ്ങളാണെന്ന് വിശ്വസിക്കുന്നവരാണ് ലോകത്തുള്ള മുഴുവന്‍ മുസ്ലികളും. അപ്പൊ മുസ്ലികള്‍ മുഴുവന്‍ ആരായീ? തീവ്രവാദികള്‍! സമ്മതിച്ചു കൊട് കാട്ടിപ്പരുത്തീ.

Anonymous said...

ദാണ്ടേ, ശ്രദ്ധേയന്‍ സാറ് ഒറിജിനല്‍ പേരില്‍

കാട്ടിപ്പരുത്തി said...

ഒഹോ- അപ്പൊ ഈ ശ്രദ്ധേയന്‍ ഇതുവരെ ഡ്യൂപ് കളിക്കായിരുന്നുവല്ലെ? അജ്ഞാതനൊരു സി- ഐ- ഡി തന്നെ!!!!

ശ്രദ്ധേയന്‍ | shradheyan said...

വിട്ടേക്ക് കാട്ടിപ്പരുത്തീ... പറഞ്ഞിട്ട് കാര്യമില്ല. പുരുഷത്വം പോലും മറച്ചു പിടിക്കുന്ന ഷണ്ഡന്‍! മോനെ ഷണ്ഡൂ, ശ്രദ്ധേയന്‍ പറയേണ്ടത് ഏത് ബാബുമോന്റെയും മുഖത്ത് നോക്കി പറയും; പറഞ്ഞിട്ടുമുണ്ട്!

kaalidaasan said...

ഭരണവും, രാജാവിനെയും കൊട്ടാരത്തെയും മനസ്സില്‍ ചിത്രം വരക്കുന്ന ഒരാള്‍ക്ക് അന്തപുരത്തിലെ സുന്ദരികളെ ഭാവനയില്‍ കൊണ്ടു വരനാണോ പ്രയാസം.
പ്രവാചകന് എവിടെനിന്നു കൊട്ടാരമുണ്ടായി എന്താണന്തപുരം എന്നൊന്നും ചോദിക്കരുത്-


അന്തപുരം എന്നു കേള്‍ക്കുമ്പോള്‍ അത് രാജാവിന്റെ അന്തപുരം എന്നു മനസിലാക്കിയാല്‍ എഴുതുന്ന ആളുടെ കുറ്റമല്ല. മൊഹമ്മദ് അടിമകളെ പാര്‍പ്പിച്ചിരുന്നത് Haram എന്ന പേരില്‍ അറിയപ്പെട്ടിരുന്ന സ്ഥലത്താണെന്നാണു കേട്ടിട്ടുള്ളത്. അതിനുള്ള മലയാള വാക്ക് എവിടെ നിന്നായാലും കാട്ടിപ്പരുത്തി പറഞ്ഞാല്‍ അത് സ്വീകരിക്കുന്നതാണ്. ഈജിപ്തില്‍ നിന്നും കിട്ടിയ മരിയ ഉള്‍പ്പടെയുള്ള അടിമകള്‍ സ്വര്‍ഗ്ഗത്തില്‍ ഹൂറികളൊക്കെ ചെയ്യുന്ന പോലെ മൊഹമ്മദിന്റെ പാനപാത്രം നിറച്ചു കൊടുക്കാന്‍ അരികില്‍ തന്നെ ഉണ്ടായിരുന്നു എന്നു പറഞ്ഞാലു ഞാന്‍ അതിനെ എതിര്‍ക്കില്ല.
സ്ത്രീകള്‍ക്ക് തമസിക്കാന്‍ മാത്രമായി ഉള്ള സ്ഥലമെന്നേ അന്തപുരം കൊണ്ട് ഞാന്‍ ഉദ്ദേശിച്ചുള്ളു. അത് രാജകൊട്ടരത്തിലെ അന്തപ്പുരമെന്നൊക്കെ അര്‍ത്ഥ കല്‍പ്പന കാട്ടിപ്പരുത്തി നടത്തുന്നതില്‍ യാതൊരു അത്ഭുതവുമില്ല. ഖുറാനിലെ മറ്റ് പലതിനും നല്‍കിയ അര്‍ത്ഥ കല്‍പ്പന കണ്ടവര്‍ക്ക് അതൊന്നും വലിയ കാര്യവുമല്ല.

കാട്ടിപ്പരുത്തി said...

എന്തായാലും കാളിദാസന് ഈ വിവരങ്ങള്‍ കിട്ടിയതെവിടെ നിന്നു എന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം. അടിമസ്ത്രീകളെ മുഹമ്മെദ് താമസിപ്പിച്ച സ്ഥലത്തിന്റെ പേര്‍ ഹറം !!!

എന്തായാലും ഇതുപോലെയുള്ള വിവരങ്ങള്‍ പോരട്ടെ!!!!

പോസ്റ്റിന്റെ നിലവാരം മനസ്സിലാക്കാനുപകരിക്കും

Manoj മനോജ് said...

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥ ഇന്നും തുടരണം എന്ന് പറയേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ നിന്ന് കൊണ്ട് അന്നത്തെ കാലഘട്ടത്തെ വിലയിരുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളല്ലേ ഈ കാണുന്നത്.

ദത്ത് എന്ന് പറയുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ കുട്ടികളില്ലാത്ത പലരും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്. ചിലര്‍ക്കെങ്കിലും അതിന് ശേഷം കുട്ടികളും ഉണ്ടാകാറുണ്ട്. പണ്ടത്തെ പോലെയുള്ള ദത്ത് സമ്പ്രദായമല്ലല്ലോ ഇന്ന് ഉള്ളത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലാകട്ടെ കുട്ടികളെ വേണമെന്ന് തോന്നുമ്പോള്‍ ദത്തെടുക്കുന്നത് സര്‍വ്വസാദാരണമാണ്. അതിന് ശേഷമായിരിക്കും സ്വന്തം കുട്ടികള്‍ വേണമെന്ന് പലരും ചിന്തിക്കുന്നത് തന്നെ. തിരിച്ചും ഉണ്ടാകാറുണ്ട്. വിവാഹത്തിന് മുന്‍പ് കുട്ടികളെ പ്രസവിക്കുന്നതും അവിടെ സാദാരണം തന്നെയല്ലേ. അവിടെ ദത്ത് എടുക്കപ്പെട്ടവര്‍ മറ്റുള്ളവരുമായി നന്നായി കഴിയുകയും ചെയ്യുന്നുണ്ട് എന്നതും ഓര്‍ക്കുക.

കേരളത്തില്‍ ജാതി/മത സ്വാധീനം പണ്ടത്തെപ്പോലെ കൂടിയത് വോട്ട് ബാങ്ക് എന്ന ശാപത്തിന്റെ ഫലം തന്നെയല്ലേ. വാട്ട് ബാങ്ക് സ്വാധീനത്തിന് മുന്‍പുള്ള കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ട് എന്ന് വന്നപ്പോള്‍ കേരളത്തില്‍ ജാതി/മതമില്ലാതിരുന്നവരുടെ അല്ലെങ്കില്‍ ജാതി/മതം തിരിച്ചറീയാഞ്ഞാവാത്ത പേരുകളിടുന്നവരുടെ എണ്ണം കൂടി വന്നിരുന്നു. ആ തലമുറകളില്‍ പലരും ഇന്നും ജാതിയോ മതമോ ഇല്ലാതെ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ആ ലക്ഷ്യം കാണിച്ച് കൊടുക്കുവാനുള്ളവരുടെ ശൂന്യതയിലേയ്ക്ക് വീണ്ടും മത/ജാതി/ആള്‍ ദൈവങ്ങള്‍ “ഇന്‍ഡ്രൂട്” ചെയ്തിരിക്കുന്നു. ആ “ഇന്‍ഡ്രൂടേഴ്സ്” ഒഴിഞ്ഞ് പോകാത്തിടത്തോളം കാലം ഏതാണ് മറ്റവയേക്കാള്‍ ഒരു പണത്തൂക്കം മുന്നിലെന്ന് തര്‍ക്കിച്ച് കൊണ്ടിരിക്കാം... യുദ്ധങ്ങളും ആക്രമങ്ങളും സംഭവിച്ച് കൊണ്ടേയിരിക്കും....

Manoj മനോജ് said...

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുണ്ടായിരുന്ന സാമൂഹിക വ്യവസ്ഥ ഇന്നും തുടരണം എന്ന് പറയേണ്ടി വരുമ്പോള്‍ അല്ലെങ്കില്‍ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥയില്‍ നിന്ന് കൊണ്ട് അന്നത്തെ കാലഘട്ടത്തെ വിലയിരുത്തുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങളല്ലേ ഈ കാണുന്നത്.

ദത്ത് എന്ന് പറയുന്നത് ഇന്ന് നമ്മുടെ നാട്ടില്‍ കുട്ടികളില്ലാത്ത പലരും സ്വീകരിക്കുന്ന മാര്‍ഗ്ഗമാണ്. ചിലര്‍ക്കെങ്കിലും അതിന് ശേഷം കുട്ടികളും ഉണ്ടാകാറുണ്ട്. പണ്ടത്തെ പോലെയുള്ള ദത്ത് സമ്പ്രദായമല്ലല്ലോ ഇന്ന് ഉള്ളത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലാകട്ടെ കുട്ടികളെ വേണമെന്ന് തോന്നുമ്പോള്‍ ദത്തെടുക്കുന്നത് സര്‍വ്വസാദാരണമാണ്. അതിന് ശേഷമായിരിക്കും സ്വന്തം കുട്ടികള്‍ വേണമെന്ന് പലരും ചിന്തിക്കുന്നത് തന്നെ. തിരിച്ചും ഉണ്ടാകാറുണ്ട്. വിവാഹത്തിന് മുന്‍പ് കുട്ടികളെ പ്രസവിക്കുന്നതും അവിടെ സാദാരണം തന്നെയല്ലേ. അവിടെ ദത്ത് എടുക്കപ്പെട്ടവര്‍ മറ്റുള്ളവരുമായി നന്നായി കഴിയുകയും ചെയ്യുന്നുണ്ട് എന്നതും ഓര്‍ക്കുക.

കേരളത്തില്‍ ജാതി/മത സ്വാധീനം പണ്ടത്തെപ്പോലെ കൂടിയത് വോട്ട് ബാങ്ക് എന്ന ശാപത്തിന്റെ ഫലം തന്നെയല്ലേ. വാട്ട് ബാങ്ക് സ്വാധീനത്തിന് മുന്‍പുള്ള കാലത്ത് തങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ട് എന്ന് വന്നപ്പോള്‍ കേരളത്തില്‍ ജാതി/മതമില്ലാതിരുന്നവരുടെ അല്ലെങ്കില്‍ ജാതി/മതം തിരിച്ചറീയാഞ്ഞാവാത്ത പേരുകളിടുന്നവരുടെ എണ്ണം കൂടി വന്നിരുന്നു. ആ തലമുറകളില്‍ പലരും ഇന്നും ജാതിയോ മതമോ ഇല്ലാതെ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ ഇന്ന് ആ ലക്ഷ്യം കാണിച്ച് കൊടുക്കുവാനുള്ളവരുടെ ശൂന്യതയിലേയ്ക്ക് വീണ്ടും മത/ജാതി/ആള്‍ ദൈവങ്ങള്‍ “ഇന്‍ഡ്രൂട്” ചെയ്തിരിക്കുന്നു. ആ “ഇന്‍ഡ്രൂടേഴ്സ്” ഒഴിഞ്ഞ് പോകാത്തിടത്തോളം കാലം ഏതാണ് മറ്റവയേക്കാള്‍ ഒരു പണത്തൂക്കം മുന്നിലെന്ന് തര്‍ക്കിച്ച് കൊണ്ടിരിക്കാം... യുദ്ധങ്ങളും ആക്രമങ്ങളും സംഭവിച്ച് കൊണ്ടേയിരിക്കും....

kaalidaasan said...

ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.

തീവ്രമായി എന്തിലെങ്കിലും വിശ്വസിക്കുന്നവരെ തീവ്ര വാദികള്‍ എന്നല്ലാതെ വേറേ എന്താണു വിളിക്കേണ്ടത്? തീവ്ര മത വിശ്വാസമുള്ളവരെ തീവ്ര വാദികള്‍ എന്നു തന്നെ വിളിക്കേണ്ടേ?

ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ മന്ദബുദ്ധികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളമാണോ?

കിടങ്ങൂരാൻ said...

ദത്ത്‌ സമ്പ്രദായം അനാചാരമാകുന്നതെങ്ങിനെയെന്ന് എത്ര ആലോച്ചിട്ടും പുടികിട്ടുന്നില്ലല്ലാ...

വാത്മീകിഹാജി said...

ഹും.. കാളിദാസനോടാ കളി! സാഹിബേ ങ്ങളല്ലാണ്ട് ഓലോട് കളിക്കാൻ നിക്ക്വോ? ഇപ്പപ്പറഞ്ഞത് ഓല് പിന്നെ പറയൂലാ.. പിന്നെപ്പറഞ്ഞത് ഇപ്പയും.. ഇനീപ്പം ഈ ചർച്ചയങ്ങട് മൂത്താ ഓൻ പറയും ‘ അന്ത:പുരം എന്ന് ഉദ്ദേശിച്ചത് ഓലപ്പെരയാണെന്ന്. ഓലപ്പെരയാണോന്ന് ചോയിച്ചാ ഓൻ പറേം ഓടാണെന്ന് തോന്നണെന്ന്’ ! പോസ്റ്റ് ഇടുമ്പ പറയും ഉണ്ണിത്താൻ ശെയ്തത് ശരീന്ന്, കമന്റിടുമ്പപ്പറേം ഓൻ കള്ള ഹിമാറെന്ന്. ഇമ്മാതിരിക്കളിയാ സാഹിബേ ഓന്റെ ബ്ലോഗില് നടക്കണത്. രണ്ട് അഭിപ്രായം ഒരേസമയത്തു പറേണെങ്കി അത് ജന്മസിദ്ധായിട്ട് കിട്ടിയതായിരിക്കണല്ലോ.. . ഇമ്മാതിരി മാറ്റിമാറ്റിപ്പറയണവരുമായിട്ട് ചർച്ച നടക്കൂല. തർക്കമേ നടക്കൂ.. ഇവർക്കൊക്കെ ഉത്തരമെഴുതാൻ നിക്കുന്ന സമയത്തിന് പത്ത് സലാത്ത് ചൊല്ല് സാഹിബേ..

പള്ളിക്കുളം.. said...

ബാബു ഇപ്പോ വലിയ കഷ്ടപ്പാടിലാടോ ശ്രദ്ധേയാ.. ബർണബാസിന്റെ സുവിശേഷം യുക്തിക്ക് നിരക്കുന്നതല്ല മറ്റേ സുവിശേഷങ്ങളാണ് വിശേഷപ്പെട്ടത് എന്നൊക്കെ കുഞ്ഞാടുകളെ വിശ്വസിപ്പിക്കാൻ പെടുന്ന പാട് നോക്കണേ.. ബാബുവിന്റെ അവസ്ഥ സത്യത്തിൽ സഹതാപമർഹിക്കുന്നു. നോഹയുടെ കപ്പലിൽ സകല ചരാചരങ്ങളെ കയറ്റുകയും വേണം പിന്നെ അതു മുങ്ങാതെ നോക്കുകയും വേണം.. 21-ആം നൂറ്റാണ്ടിലെ യുക്തിസ്റ്റുകളുടെ ഒരു ഗതികേടേ.. ഇനിയിപ്പോ നാളെ പറയുമായിരിക്കും ‘അള്ളാ സൃഷ്ടിച്ചതുമാത്രമാണ് പരിണാമത്തിന് വിധേയമായത്, യഹോവയുടേത് ഒറിജിനലായിരുന്നു.. അതല്ലേ ഈ ‘ഒറിജിനൽ ഓഫ് സ്പീഷീസ്’ എന്നൊക്കെ.. ചിരിച്ച് ചിരിച്ച് മറിഞ്ഞ് മറിഞ്ഞ്.. റബ്ബേ..

sm sadique said...

ചിലരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല ? ഇവര്‍ക്ക് വേണ്ടി കാരുന്ന്യവാനായ തമ്പുരാനോട്‌ പ്രാര്‍ഥിക്കാം.

OAB/ഒഎബി said...

അടിമസ്ത്രീകളെ മുഹമ്മെദ് താമസിപ്പിച്ച സ്ഥലത്തിന്റെ പേര്‍ ഹറം !!!
ഹ...ഹ...ഹാ...
ഞാനും തീവ്രവാദിയാ
അതോണ്ടാ ചിരിക്കണേ..ഹ ഹ ഹാ

kaalidaasan said...

എന്തായാലും കാളിദാസന് ഈ വിവരങ്ങള്‍ കിട്ടിയതെവിടെ നിന്നു എന്ന് പറഞ്ഞു തന്നാല്‍ കൊള്ളാം. അടിമസ്ത്രീകളെ മുഹമ്മെദ് താമസിപ്പിച്ച സ്ഥലത്തിന്റെ പേര്‍ ഹറം !!!

എന്തായാലും ഇതുപോലെയുള്ള വിവരങ്ങള്‍ പോരട്ടെ!!!!


ദാ വരുന്നു കാട്ടിപ്പരുത്തി. വികിപീഡിയയില്‍ നിന്നു തന്നെ ആകട്ടെ.


Harem

Harem (Turkish, from Arabic حرم ḥaram 'forbidden place; sacrosanct, sanctum', related to حريم ḥarīm 'a sacred inviolable place; female members of the family' and حرام ḥarām, 'forbidden; sacred') refers to the sphere of women in a usually polygynous household and their quarters which is enclosed and forbidden to men.


The word harem is strictly applicable to Muslim households only, but the system was common, more or less, to most Oriental communities, especially where polygyny was permitted.[2]

The Imperial Harem of the Ottoman sultan, which was also called seraglio in the West, typically housed several dozen women, including wives. It also housed the Sultan's mother, daughters and other female relatives, as well as eunuchs and slave servant girls to serve the aforementioned women.അറബികള്‍ Haram എന്നും യഹൂദര്‍ Herem എന്നും തുര്‍ക്കികള്‍ Harem എന്നും വിളിക്കുന്ന ഈ അന്തപ്പുരങ്ങളേക്കുറിച്ച് താങ്കള്‍ കേട്ടിട്ടില്ല എന്നതെന്നെ ഒട്ടും ആശ്ചര്യപ്പെടുത്തുന്നില്ല. സൈനബ് വിവാഹത്തിനു മുമ്പ് മൊഹമ്മദിന്റെ ആരായിരുന്നു എന്ന് താങ്കള്‍ അറിഞ്ഞിരുന്നില്ലല്ലോ. ഇതും അതു പോലെ ഞാന്‍ കരുതിക്കോളാം.

kaalidaasan said...

ദത്ത് സമ്പ്രദായം പോലെ അനാചാരമായി ഇന്നും തുടരുന്ന ഇന്ത്യയിലെ ഒരു സാമൂഹിക പ്രശനമാണു ജാതി.

കാട്ടിപ്പരുത്തിയേപ്പോലെ കുറച്ചു പേര്‍ പറഞ്ഞാലൊന്നും ഇന്‍ഡ്യയില്‍ ദത്തു സമ്പ്രദായം അനാചാരമാകില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് വളരെ ആഘോഷമായിട്ടാണു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ദത്തു സമ്പ്രദയം അനാചരമാണെന്ന മുസ്ലിം വിശ്വാസം, മുഖം മറക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന വിശ്വാസം പോലെ സുബോധമുള്ളവര്‍ ചിരിച്ചു തള്ളും.

ജാതി എന്ന വിപത്തിനെ ഇതുമായി കുട്ടികെട്ടാന്‍ ശ്രമിക്കുന്ന കാട്ടിപ്പരുത്തിയൊക്കെ കാണാതെ പോയ മറ്റൊരു ജാതി വിഷയം ഖുറാനിലുണ്ട്.കുലീനയായിരുന്ന സൈനബിന്റെ ജാതി ചിന്തയും അള്ളാ അതിനെ അരക്കിട്ടുറപ്പിച്ചതും.ഉയര്‍ന്ന ജാതിക്കാരിയായിരുന്ന സൈനബിനു ഉയര്‍ന്ന ജാതിക്കാരനായിരുന്ന മൊഹമ്മദിനോടായിരുന്നു ഇഷ്ടം. പക്ഷെ അടിമജാതിക്കാരനായിരുന്ന സൈദിനെയാണവര്‍ക്ക് വരനായി മൊഹമ്മദ് നിശ്ചയിച്ചത്. സൈനബിന്റെ വീട്ടുകാര്‍ പോലും അതിനെ എതിര്‍ത്തിരുന്നു. ഈ രണ്ടു ജതിക്കാരും തമ്മില്‍ ചേരില്ല എന്നത് ദൈവ നിശ്ചയമായിരുന്നു എന്നാണ്‌ പിന്നീട് തെളിഞ്ഞത്. അള്ളായും മൊഹമ്മദും കൂടി ഈ ജാതി ചിന്തയും വിവേചനവും അരക്കിട്ടുറപ്പിക്കുന്നു. ആ അനാചാരമൊന്നും കാട്ടിപരുത്തിക്ക് ശ്രദ്ധിക്കാന്‍ ആകാതെ ദത്ത് സമ്പ്രദായം അനാചാരമെന്നു പറഞ്ഞ് ഇന്‍ഡ്യയിലെ ജാതി സമ്പ്രദായത്തോടുപമിക്കുന്നത് നിസഹായതയില്‍ നിന്നല്ലേ?

kaalidaasan said...

ഒരു ചര്‍ച്ചയില്‍ പങ്കെടുത്തവരെ തീവ്രവാദികള്‍ എന്നു വിളിക്കുന്ന സമീപനം സംസ്കാരത്തിന്റെ അടയാളങ്ങളാവുമെന്നതിനാല്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല.


ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരെ മന്ദബുദ്ധികള്‍ എന്നു വിളിക്കുന്ന സമീപനം മനസിലാകുമെങ്കില്‍ ഇത് മനസിലാക്കാനും പ്രയാസമുണ്ടെന്നു തോന്നുന്നില്ല.

തീവ്ര ആശയങ്ങളുള്ളവരെ ആണു തീവ്രവാദി എന്നു വിളിക്കുന്നത്. അത് ഭീകരവാദം എന്നു തെറ്റിദ്ധരിച്ചെങ്കില്‍ അത് മറ്റാരുടേയും കുറ്റമല്ല.

തീവ്രവാദത്തേക്കുറിച്ച് കൂടുതല്‍ സംശയമുണ്ടെങ്കില്‍ കാന്തപുരത്തോടു ചോദിച്ചാല്‍ മതി. അദ്ദേഹം ഇന്നലെ പറഞ്ഞത് ഇതാണ്.


കരളം സാംസ്കാരിക തീവ്രവാദ ഭീഷണിയില്‍: കാന്തപുരം


കാഴിക്കോട്: കേരളം സാംസ്കാരിക തീവ്രവാദ ഭീഷണിയിലാണെന്നു കാന്തപുരം എ.പി. അബൂബക്കര്‍ മുസല്യാര്‍. കലയുടെയും സാഹിത്യത്തിന്റെയും സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെയും പേരില്‍ നടക്കുന്ന ആരോപണ പ്രത്യാരോപണങ്ങള്‍ കേരളീയരുടെ സാമൂഹിക ബോധത്തെ അസ്ഥിരപ്പെടുത്തുകയാണ്.

കാര്‍കൂന്‍ said...

ഹ ഹ ഹ ... ചിരിക്കാനും വേണം ഒരു കാളിദാസ നിയോഗം ... പോരട്ടെ കാളിദാസ ന്റെ പുത്തന്‍ അറിവുകള്‍ ..... ഈ അറിവ് അറിവ് എന്ന് പറയുന്നത് കാളിദാസ മനസ്സില്‍ തോന്നുന്ന... എവിടെയോ കേട്ട .... എവിടെയോ വായിച്ച.... കാര്യങ്ങളാണല്ലോ.. പോരട്ടെ പുത്തന്‍ അറിവുകളുടെ ഭണ്ടാരം.... ഹ ഹ ഹ ....

കാര്‍കൂന്‍ said...

ദയവായി ഇത്തരം ചര്‍ച്ചകളില്‍ moderation ഒഴിവാക്കുക ...

Anonymous said...

http://en.wikipedia.org/wiki/Haram

ഇസ്ലാം വിരുദ്ധരില്‍ നിന്നും ഇസ്ലാമിനെ പഠിക്കാന്‍ ശ്രമിച്ചാല്‍ അമേരിക്കക്കാരില്‍ നിന്നും കമ്മ്യൂണിസം പഠിച്ച ഗുണമേ ഉണ്ടാവൂ..

ചിന്തകന്‍ said...

കാളിദാസനെപോലുള്ളവര്‍ എഴുന്നള്ളിക്കുന്ന വിഡ്ഡിത്തങ്ങളുടെ ഉറവിടം അജ്ഞാതമാണ്. ജബ്ബാറിനെയും സി.കെ ബാബുവിനെയുമൊക്കെ കവച്ചു വെക്കുന്ന വിവരക്കേടുകളാണ് കാളിദാസന്‍ എന്ന അനോണി എഴുന്നള്ളിക്കുന്നത്.

ഏതായാലും ഇദ്ദേഹത്തെപോലുള്ളവര്‍ പറയുന്ന തനി അബദ്ധങ്ങള്‍ക്കും അസംബന്ധങ്ങള്‍ക്കുമുള്ള മറുപടി അവഗണന തന്നെയാണ്. ഒരു മറുപടി പറയാനും അതിന്റെതായ ഒരു നിലവാരം വേണമല്ലോ!

കാളിദാസന്റെ നിലവാരം തുറന്നു കാട്ടിയ കാട്ടിപരത്തിക്ക് അഭിനന്ദങ്ങള്‍.

വേദവ്യാസഹാജി said...

കാളിദാസന്റെ വിശേഷം ‘കമന്റാതിസാരം‘ ദാ ഈ ലിങ്കിൽ ഉണ്ട്. വളരെ വിശേഷപ്പെട്ട ഒരു ലിങ്കാണിത്. കാളിദാസന്റെ ചർച്ചാ രീതിയെ വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. അതായത് ബ്ലോഗിലെ ‘മുസ്ല്യാക്കന്മാർക്ക്’ മാത്രല്ല കാളിദാസന്റെ ‘വെർബൽ ഡയറിയ‘യെക്കുറിച്ച് അറിയാവുന്നത് .. മറ്റു പലരും മനസ്സിലാക്കിയ ഒരു സത്യം തന്നെ അത്. കാളിദാസനു മാത്രം തന്റെ ചർച്ചാരീതിയുടെ ന്യൂനതയെപ്പറ്റി പിടികിട്ടുന്നില്ല. ശാസ്ത്രത്തിൽ ഇങ്ങനെയുള്ള ആളുകൾക്ക് എന്തു പറയുമോ ആവോ?

വേദവ്യാസൻ ഹാജി said...

കാളിദാസന്റെ ‘കമന്റാതിസാരം‘
ദാ ഈ ലിങ്കിൽ
ഉണ്ട്. കാളിദാസന്റെ ഉരുണ്ടുകളികളെയും വിഷയത്തോടുള്ള അന്ധമായ സമീപനത്തെയും വിഷയത്തെ മനസ്സിലാക്കാനുള്ള കഴിവില്ലായ്മയെയും വളരെ നന്നായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. ഈ പോസ്റ്റിന്റെ ഒടുക്കം കൊടുത്തിരിക്കുന്ന ലിങ്ക് കാളിദാസനെന്ന ‘വെർബൽ ഡയറിയ ബാധിച്ച’ ബ്ലോഗറെ ജനസംക്ഷം തുറന്നു കാട്ടുന്നു. കാളിദാസനെ കാര്യങ്ങൾ പറയാൻ ശ്രമിക്കുന്നവരേ... പോകുവിൻ.. ചെന്നു കാണുവിൻ... ഒരു തീരുമാനത്തിലെത്തുവിൻ..

V.B.Rajan said...

വെപ്പാട്ടികള്‍ക്കുള്ള വീടിന്റെ പേരിനെചൊല്ലി ഇത്ര തര്‍ക്കിച്ച് സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താതെ. പേരു വേണമെന്നു നിര്‍ബ്ബന്ധമാണെങ്കില്‍ ചിന്നവീടെന്ന് വിളിക്കാമല്ലോ?

കാട്ടിപ്പരുത്തി said...

മനോജ്-
പഴയ ദത്ത് സമ്പ്രദായത്തെ കുറിച്ചാണ് നിരോധനമുള്ളത്. അതില്‍ ഏറ്റവും പ്രധാനമായത് ഐഡന്റിറ്റി തന്നെയാണു. സം‌രക്ഷണം എന്ന നിലയില്‍ ഒരനാഥനെയോ അനാഥകളെയോ സം‌രക്ഷിക്കുന്നതിനെ ഇസ്ലാം നിരാകരിക്കുന്നില്ല, മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. സ്വന്തം പുത്രനെയെല്ലാത്തവരെ പുത്രനാക്കി ചേര്‍ത്ത് പറയുന്ന ആചാരത്തെയാണു ഇവിടെ എതിര്‍ക്കുന്നത്.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

തീവ്രമായി എന്തിലെങ്കിലും വിശ്വസിക്കുന്നവരെ തീവ്ര വാദികള്‍ എന്നല്ലാതെ വേറേ എന്താണു വിളിക്കേണ്ടത്? തീവ്ര മത വിശ്വാസമുള്ളവരെ തീവ്ര വാദികള്‍ എന്നു തന്നെ വിളിക്കേണ്ടേ?

അപ്പോള്‍ ഈ കാളിദാസന്‍ എന്നത് കാളിയുടെ ദാസന്‍ എന്നാകില്ലെ? ഒരു വാക്ക് അതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം മാത്രമല്ലല്ലോ ഉള്‍കൊള്ളുന്നത്- അത് ഇയാള്‍ക്കറിയാത്തതുമല്ല.

പ്രവാചകന്‍ അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്ന അന്തപുരം ചരിത്രത്തില്‍ നിന്നെവിടെനിന്നും കണ്ടെടുത്തു എന്ന ചോദ്യത്തിനാണുത്തരം പറയേണണ്ടത്- അതിന്നു തെളിവു ചോദിക്കുമ്പോള്‍ ഹറം എന്നും പറഞ്ഞു. ഈ വിഡ്ഡിത്തങ്ങള്‍ക്ക് ഒരു ഭാഷാര്‍ത്ഥം കൊടുത്തു തടിതപ്പേണ്ട.

എനിക്കു വലിയ വിവരമൊന്നുമില്ല, പക്ഷെ കാളിദാസനില്‍ നിന്നും വിവരം ഉണ്ടാക്കാനുള്ള ഉദ്ദ്യേശമില്ല.

കാട്ടിപ്പരുത്തിയേപ്പോലെ കുറച്ചു പേര്‍ പറഞ്ഞാലൊന്നും ഇന്‍ഡ്യയില്‍ ദത്തു സമ്പ്രദായം അനാചാരമാകില്ല. തിരുവിതാംകൂര്‍ രാജകുടുംബത്തിലേക്ക് വളരെ ആഘോഷമായിട്ടാണു കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെണ്‍കുട്ടിയെ ദത്തെടുത്തത്. ദത്തു സമ്പ്രദയം അനാചരമാണെന്ന മുസ്ലിം വിശ്വാസം, മുഖം മറക്കാനുള്ള സ്വാതന്ത്ര്യം വേണമെന്ന വിശ്വാസം പോലെ സുബോധമുള്ളവര്‍ ചിരിച്ചു തള്ളും.

കാട്ടിപ്പരുത്തിയെ പോലെയുള്ളവര്‍ തിരുവതാംകൂര്‍ രാജാക്കന്മാരെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശഠിച്ചിട്ടില്ലല്ലോ? എന്തായാലും മുസ്ലിങ്ങള്‍ക്ക് സ്വന്തം മക്കളെല്ലാത്തവരെ മക്കളായി ചേര്‍ത്തു പറയുന്ന ദത്ത് പാടില്ലാത്തത് തന്നെയാണു. നമുക്കിവിടെ വിഷയവുമായി ബന്ധമുള്ള ചര്‍ച്ചകള്‍ നടത്താം- കാടു കയറേണ്ട.

കുലീനയായ സൈനബിനെ വിവാഹം കഴിപ്പിച്ചത് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പാണു. അതിന്റെ ബാക്കി പത്രങ്ങള്‍ തന്നെയായിരുന്നു ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന്റെ അധികാരം അടിമ വംശമെന്ന ഒരു രാജവശത്തിന്റെ കൈകളിലെത്തിയതും. അന്ന്‍ എത്രയടി മാറി നടക്കണമെന്ന് അളവു നിശ്ചയിക്കുകയായിരുന്നു അയിത്തകേരളം. അത് മനസ്സിലാക്കണമെങ്കില്‍ അല്പം വകതിരിവുണ്ടാകണമെന്നു മാത്രം.

കിടങ്ങൂരാന്‍ -

ഇതിന്നു മുമ്പുള്ള പോസ്റ്റില്‍ വീശദമായി വിശദീകരിച്ചതാണു. അതൊന്നു വായിച്ച് വിമര്‍ശനങ്ങള്‍ കുറിക്കുമല്ലോ?

കാട്ടിപ്പരുത്തി said...

കാര്‍ക്കൂന്‍-

അനാവശ്യമായ തെറികള്‍ മാത്രമാണു മോഡെരേറ്റ് ചെയ്യാറുള്ളത്- വിഷയത്തിനു പുറത്തുള്ള ചര്‍ച്ചകള്‍ നിയന്ത്രിക്കാന്‍ മാത്രമാണു മോഡെറേഷന്‍

രാജന്‍

വെപ്പാട്ടികള്‍ക്ക് വീടുണ്ടായാലല്ലെ പേരിടാന്‍ പറ്റൂ. കാവ്യഭാവനയില്‍ ചരിത്രമുണ്ടാകില്ലല്ലോ?

kaalidaasan said...

കാട്ടിപ്പരുത്തി,

അപ്പോള്‍ ഈ കാളിദാസന്‍ എന്നത് കാളിയുടെ ദാസന്‍ എന്നാകില്ലെ? ഒരു വാക്ക് അതിന്റെ പ്രത്യക്ഷമായ അര്‍ത്ഥം മാത്രമല്ലല്ലോ ഉള്‍കൊള്ളുന്നത്-

കാളിദാസന്‍ എന്ന് വാക്കിനു കാളിയുടെ ദാസന്‍ എന്ന് തന്നെയാണര്‍ത്ഥം. എന്ന് കരുതി കാളിദാസന്‍ എന്ന് പേരുള്ളവരെല്ലാം കാളിയുടെ ദാസന്‍മാരാകണമെന്നില്ല. കാട്ടിപ്പരുത്തി എന്ന പേരു പിരിച്ചെഴുതിയാലും പല അര്‍ത്ഥങ്ങളും കിട്ടും. അതെല്ലാം താങ്കളുടെ പര്യായമാണെന്നു കരുതാനുള്ള മൌഡ്യം എനിക്കില്ല.

തീവ്രവാദം എന്ന വാക്കിനെ പിരിച്ചെഴുതി അര്‍ത്ഥം കണ്ടുപിടിക്കേണ്ട അവശ്യമില്ല. അത് തീവ്രമായ ആശയങ്ങളുള്ളവരെ സൂചിപ്പിക്കുന്ന പദമാണ്. സംസ്കാരിക തീവ്രവാദം എന്ന പ്രയോഗം നടത്തിയ കാന്തപുരം എന്തായലും താങ്കള്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല നല്‍കിയത്.

പ്രവാചകന്‍ അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്ന അന്തപുരം ചരിത്രത്തില്‍ നിന്നെവിടെനിന്നും കണ്ടെടുത്തു എന്ന ചോദ്യത്തിനാണുത്തരം പറയേണണ്ടത്- അതിന്നു തെളിവു ചോദിക്കുമ്പോള്‍ ഹറം എന്നും പറഞ്ഞു.

മരിയ ഉള്‍പ്പടെയുള്ള അടിമ സ്ത്രീകളെ, മൊഹമ്മദിനു പ്രത്യേകമായി അനുവദിച്ചിരിക്കുന്നു എന്ന് ഖുറാനിലെ അധ്യായം 33 ല്‍ പറഞ്ഞിരിക്കുന്ന അടിമ സ്ത്രീകളെ മൊഹമ്മദ് എവിടെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് അന്വേഷിച്ചാല്‍ അത് കണ്ടെത്താം. ഞാന്‍ അന്വേഷിച്ചപ്പോള്‍ കണ്ടെത്തിയ വിവരമാണു മുകളില്‍ വിശദീകരിച്ചത്. അവരെ പ്രത്യേക സ്ഥലങ്ങളിലാണു പാര്‍പ്പിച്ചിരുന്നതെന്നാണു ഞാന്‍ മനസിലാക്കിയത്. അറബി നാടുകളില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശനമില്ലാതിരുന്ന ആ സ്ഥലങ്ങളെ ഹറം എന്നു വിളിച്ചിരുന്നു എന്നാണു ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഇന്‍ഡ്യയില്‍ അതിനെ അന്തപുരങ്ങള്‍ എന്നുമാണു വിളിച്ചിരുന്നത്. എനിക്കു പരിചയമുള്ള പേരു ഞാന്‍ ഉപയോഗിച്ചു. അതല്ല ശരിയായതെങ്കില്‍ താങ്കള്‍ക്ക് പറയാം. മൊഹമ്മദിന്റെ കാലത്ത് ഉപയോഗിച്ചിരുന്ന വേറെ ഏത് പേരും ഉപയോഗിക്കുന്നതിലും എനിക്ക് മടിയില്ല.

kaalidaasan said...

കാട്ടിപ്പരുത്തി,

കാട്ടിപ്പരുത്തിയെ പോലെയുള്ളവര്‍ തിരുവതാംകൂര്‍ രാജാക്കന്മാരെ ഇസ്ലാമിക നിയമങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ശഠിച്ചിട്ടില്ലല്ലോ? എന്തായാലും മുസ്ലിങ്ങള്‍ക്ക് സ്വന്തം മക്കളെല്ലാത്തവരെ മക്കളായി ചേര്‍ത്തു പറയുന്ന ദത്ത് പാടില്ലാത്തത് തന്നെയാണു.

ശഠിച്ചാലും നടക്കില്ലല്ലോ കാട്ടിപ്പരുത്തി. ദത്ത് സമ്പ്രദായം ഇന്‍ഡ്യക്കാരോ ലോകത്തിലെ മറ്റ് രാജ്യക്കാരോ ഒരു ദുരാചാരമായി കരുതുന്നില്ല. ഇന്‍ഡ്യന്‍ സമ്പ്രദായങ്ങള്‍ പലതിനോടും മുസ്ലിങ്ങള്‍ക്ക് യോജിപ്പില്ലല്ലോ? നിലവിളക്ക് കത്തിക്കുന്നത് അനിസ്ലാമികമെന്നല്ലേ പ്രചരണം.
മൊഹമ്മദ് ഇലക്ട്രിക് വിളക്കുകളായിരുന്നല്ലോ പണ്ട് ഉപയോഗിച്ചിരുന്നത്.
ദത്തെടുക്കണോ വേണ്ടയോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. ഞാന്‍ പരാമര്‍ശിച്ചത് അതല്ല. അറബികളുടെ സദാചാരമായിരുന്നു ദത്ത്. സൈനബിനോട് മൊഹമ്മദിനിഷ്ടം ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്നും അത് സദാചാരമായി നിലനിന്നേനെ. സൈനബിനെ വിവാഹം കഴക്കണമെങ്കില്‍ ദത്ത് അസാധുവാക്കണമായിരുന്നു. മൊഹമ്മദ് അത് ചെയ്തു.

മൊഹമ്മദ് സൈനബിനെ വിവാഹം കഴിക്കുന്ന വരെ അള്ളാ ദത്ത് അനുവദിച്ചിരുന്നു. വിവാഹത്തിനു വേണ്ടി അള്ളാ അത് നിറുത്തലാക്കി എന്നു പറയുന്നത് എങ്ങനെ ശരിയാകും കാട്ടിപ്പരുത്തി? ദൈവം ഇതു പോലെ വാക്കു മാറുമോ? ദൈവത്തെ ഇതു പോലെ അധിക്ഷേപിക്കണോ? കുറഞ്ഞ പക്ഷം ഈ നിയമം മൊഹമ്മദ് സ്വന്തമായി ഉണ്ടാക്കിയതല്ലേ?


കുലീനയായ സൈനബിനെ വിവാഹം കഴിപ്പിച്ചത് ആയിരത്തി നാനൂറ് കൊല്ലങ്ങള്‍ക്ക് മുമ്പാണു. അതിന്റെ ബാക്കി പത്രങ്ങള്‍ തന്നെയായിരുന്നു ഇന്ത്യയെ പോലെയുള്ള ഒരു രാജ്യത്തിന്റെ അധികാരം അടിമ വംശമെന്ന ഒരു രാജവശത്തിന്റെ കൈകളിലെത്തിയതും.


അയ്യയ്യോ. ഇത്രയൊക്കെ നടന്ന കാര്യം ഞാന്‍ അറിഞ്ഞില്ല.

അടിമ വംശം അധികാരത്തില്‍ വന്നത് ഒരടിമയോടൂള്ള സ്നേഹം കാരണം ചക്രവര്‍ത്തി ഒരു ദിവസം രാവിലെ ഒരടിമയെ കൊട്ടാരത്തിലേക്ക് വിളിച്ചു വരുത്തി കിരീടവും ചെങ്കോലും നല്‍കി വഴിച്ചതാണെന്നു കാട്ടിപ്പരുത്തിക്ക് കരുതാം. പക്ഷെ മറ്റുള്ളവരൊക്കെ ഇതേ ചിന്താശേഷിയുള്ളവരാണെന്നു കരുതരുത്.

അടിമയായ സൈദിനെ അറേബ്യിലെ രാജാവാക്കിയിരുന്നെങ്കില്‍ ഇപ്പറഞ്ഞ താരതമ്യത്തിനു പ്രസക്തിയുണ്ടായേനെ. പക്ഷെ അതല്ലല്ലൊ നടന്നത്. അടിമയുടെ ഭാര്യയെ സ്വന്തമാക്കി അവനെ അവഹേളിക്കുകയല്ലേ ചെയ്തത്.


ഇന്‍ഡ്യയില്‍ മാത്രമല്ല ലോകത്തിന്റെ പല ഭാഗത്തും അടിമകളും കാര്യസ്ഥന്‍മാരും കൊട്ടാരം സേവകരും രാജാക്കന്‍മാരായി മാറിയിട്ടുണ്ട്. പലതരം കുതന്ത്രങ്ങളിലൂടെ. അനാഥനായിരുന്ന മൊഹമ്മദ് പോലും ഖദീജയുടെ കാര്യസ്ഥനായിരുന്നു. പിന്നീട് വിവാഹത്തിലൂടെ അവരുടെ ഉടമസ്ഥനായി. മറ്റ് പല വിവാഹങ്ങളിലൂടെ മറ്റ് പലതും നേടി.

അന്ന്‍ എത്രയടി മാറി നടക്കണമെന്ന് അളവു നിശ്ചയിക്കുകയായിരുന്നു അയിത്തകേരളം.

അതേ അളവാണു അള്ളായും മൊഹമ്മദും കൂടീ അറേബ്യയിലും തീരുമാനിച്ചത്.അടിമ എന്നും അടിമ. കുലീനയൊന്നും അവനു ചേരില്ല. കുലീനയായ സൈനബ് കുലീനനായ മൊഹമ്മദിനു മാത്രം. എന്തായിരുന്നു ഈ കുലീനയുടെ അളവുകോല്‍? സൈദ് എന്ന അടിമയേക്കാള്‍ എന്ത് കുലീനത്വമാണു മൊഹമ്മദ് എന്ന അനാഥനുണ്ടായിരുന്നത്?

അയിത്തകേരളത്തില്‍ ബ്രാഹ്മണ്യം നടപ്പിലാക്കിയ അതേ അനാചാരമാണ്‌ അടിമയെ അയിത്ത ജാതിക്കാരനായി നിശ്ചയിച്ച അള്ളായും മൊഹമ്മദും കൂടി നടപ്പാക്കിയത്.

ഇത് മനസിലാക്കാന്‍ വകതിരിവു മാത്രം ​പോര. വച്ചിരിക്കുന്ന കണ്ണട കൂടി മാറ്റേണ്ടി വരും.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

ഇഷ്ടം പോലെ അടിമസ്ത്രീകളെ പാര്‍പ്പിക്കാന്‍ പ്രവാചകന്‍ ഒരു സ്ഥലമുണ്ടാക്കി എന്നു പറയുന്നിടത്തു തുടങ്ങുന്ന വിവര്‍ക്കേടിന്ന് കാളിദാസന്‍ മനസ്സിലാക്കിയ അര്‍ത്ഥങ്ങള്‍ വച്ച് ആക്ഷേപം തുടങ്ങുമ്പോള്‍ കിടന്നുരണ്ടത് കൊണ്ട് കാര്യമായില്ല. ചരിത്രം പറയുമ്പോള്‍ വസ്തുതകളാകണമല്ലോ? അല്ലാതെ വായയില്‍ തോന്നിയത് കോതക്ക പാട്ടായാല്‍ മതിയോ?

അബ്ദുല്‍ അലി said...

കാളിദാസൻ,

haram and haraam ഇത്‌ രണ്ടും രണ്ടാണ്‌. ഒന്ന് ഹറം, അതായ്ത്‌ മസ്ജിദുൽ ഹറം. അത്‌ മദീനയിൽ മാത്രമല്ല, മക്കയിലുമുണ്ട്‌. അപ്പോൾ, നബി മക്കയിലും സ്ത്രീകളെ പാർപ്പിച്ചിരുന്നോ?.

മറ്റോന്ന് ഹറാം. നിരോധിച്ച കാര്യം എന്ന് ചുരുക്കി പറയും.

വിക്കി തിരഞ്ഞെടുക്കുമ്പോൾ അക്ഷരത്തെറ്റ്‌ പറ്റാത്തെ നോക്കണം.

ദൈവമില്ലെന്ന് ഉറച്ച്‌ വിശ്വസിക്കുന്നു എന്ന് നടിക്കുന്ന ദാസനും ഒരു തിവ്രവാദിയാണല്ലോ അല്ലെ.

കാട്ടിപ്പരുത്തി said...

കാളിദാസന്റെ പോസ്റ്റിലെ കമെന്റില്‍ നിന്നും-

ശഠിച്ചാലും നടക്കില്ലല്ലോ കാട്ടിപ്പരുത്തി. ദത്ത് സമ്പ്രദായം ഇന്‍ഡ്യക്കാരോ ലോകത്തിലെ മറ്റ് രാജ്യക്കാരോ ഒരു ദുരാചാരമായി കരുതുന്നില്ല. ഇന്‍ഡ്യന്‍ സമ്പ്രദായങ്ങള്‍ പലതിനോടും മുസ്ലിങ്ങള്‍ക്ക് യോജിപ്പില്ലല്ലോ?

ദത്ത് എന്നത് കൊണ്ട് എന്താണുദ്ദേശിക്കുന്നത് എന്നത് വളരെവ്യക്തമാക്കിയിട്ടും ആ പദത്തിന്റെ മേലെ കാളിദാസന്‍ ഭാവന മെയ്യുകയാണു, ഒരു കാര്യം പറഞ്ഞാല്‍ പിന്നെയും അതിനെ തിരിച്ചും മറിച്ചും ആവര്‍ത്തിക്കുന്ന സ്വഭാവം ചിലരുടെ രീതിയാണു. ദത്ത് എന്ന പദമല്ല പ്രശ്നമെന്നാവര്‍ത്തിച്ചിട്ടും പുള്ളി അതില്‍ കടിച്ചു തൂങ്ങുന്നതിനെ വിട്ടു കളയുന്നു.

കാളിദാസന്‍ എന്നത് തിരിച്ചെഴുതി വ്യഖ്യാനിച്ചതല്ലെന്നും കാളിദാസനെന്നാല്‍ പെട്ടെന്നു മനസ്സിലെത്തുക കവി കാളിദാസനെയാനെന്നും ഉദാഹരിച്ചതും അങ്ങോര്‍ക്ക് മന്സ്സിലായിട്ടില്ല. ഹിന്ദു എന്നാല്‍ സിന്ധു നദീ തടത്തു വസിക്കുന്നവരെന്നത് പഴയ തുടക്കം . ഇന്ന് അതൊരു മതത്തെ പ്രതിനിധീകരിക്കുന്നു. യുക്തി+വാദം എന്ന അര്‍ത്ഥം നോക്കിയാണൊ യുക്തിവാദിയെ നാം പരിഗണിക്കുന്നത്.

ദത്തെടുക്കണോ വേണ്ടയോ എന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം.

അല്ല- കാളിദാസന്റെ ഇഷ്ടം നോക്കിയിട്ടല്ലെ മുസ്ലിങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത്?

അറബികളുടെ സദാചാരമായിരുന്നു ദത്ത്? !!!

എവിടുന്നു കിട്ടി ഈ വിവരമെന്നു ചോദിക്കരുത്- ആയിഷാ മുഹമെദ് നബി എന്ന പേരിലും അന്തോണി എന്ന പേരിലുമെല്ലാം കള്ളപ്പെരുകളില്‍ പുതിയ ചരിത്രവുമായി വരും. തെറി പറയുകയും ചെയ്യും- സം‌വാദത്തിന്റെ പുതിയ തന്ത്രങ്ങളാണു-

ഒരു പ്രസ്ഥാവനയില്‍ കാര്യമൊതുക്കി. ഒരു സദാചാരത്തെ ഇല്ലാതാകുമ്പോള്‍ ആ സമൂഹത്തോട് സം‌വദിക്കാനാവില്ല എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയേണ്ടെ?
ഇന്ത്യയിലെ അടിമ വംശം കുതന്ത്രത്തിലൂടെ അധികാരത്തിലെത്തി? പുതിയ അറിവുകളാണ്.

കാട്ടിപ്പരുത്തി said...

രാജന്‍ കാളിദാസന്റെ പോസ്റ്റിലിട്ട കമെന്റ്-

പ്രിയ കാളിദാസന്‍

ലത്തീഫ്, കാട്ടിപ്പരത്തി തുടങ്ങിയവരെ തീവ്ര മുസ്ലീമുകള്‍ എന്നു വിശേഷിപ്പിക്കേണ്ടന്നാണ് എന്റെ അഭിപ്രായം. അവര്‍ ഖുറാനിലും ഖദീസിലുമുള്ള കാര്യങ്ങള്‍ അതുപോലെ പിന്തുടരാന്‍ ശ്രമിക്കുന്നവരാണ്. സത്യ നിഷേധികളായ നമ്മെപ്പോലുള്ളവരെ തല്ലിക്കൊന്നാല്‍ ഇവിടുത്തെ ക്രിമിനല്‍ നിയമങ്ങള്‍ അവരെ പിടികൂടും എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല എന്നേയുള്ളു. ഇവരാണ് മതത്തെ അല്പം വെള്ളം ചേര്‍ത്തിട്ടാണെങ്കിലും സത്യസന്ധമായി പിന്തുടരാന്‍ ശ്രമിക്കുന്നത്. ഭൂരിഭാഗം മുസ്ലീങ്ങളും, ഖുറാനും ഖദീസുമൊക്കെ ദിവ്യമാണ് എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും അതിനു നല്‍കുന്നില്ല. അവരുകൂടി ദിവ്യ വെളിപാടുകള്‍ പിന്തുടര്‍ന്നിരുന്നെങ്കില്‍ നാടു ഒരു കുരുതിക്കളമായി മാറിമായിരുന്നു.


പ്രൊഫൈലില്‍ എഞ്ചിനീര്‍ എന്നാണു കാണുന്നത്- പല കമെന്റിനും ഒരു സംശയം ചോദിക്കുന്ന അന്യേഷി എന്ന നിലയില്‍ കാണാറുമുണ്ട്- ഇവിടുത്തെ ഈ ഭാഷയുണ്ടല്ലോ ചെറിയ രീതിയില്‍ പറഞ്ഞാല്‍ വളരെ വില കുറഞ്ഞതായിപ്പോയി-
വിദ്യഭ്യാസമെന്നത് ക്ലാസും ഡിഗ്രിയുമൊന്നുമല്ല എന്ന് പലപ്പോഴും തോന്നാറുണ്ട്- ഒരുദാഹരണം കൂടി-

kaalidaasan said...

അബ്ദുള്‍ അലി,

മറ്റോന്ന് ഹറാം. നിരോധിച്ച കാര്യം എന്ന് ചുരുക്കി പറയും.

വിക്കി തിരഞ്ഞെടുക്കുമ്പോൾ അക്ഷരത്തെറ്റ്‌ പറ്റാത്തെ നോക്കണം.


ഇംഗ്ളീഷില്‍ ഹറാം എന്നും ഹറം എന്നും എഴുതുന്നത് ഒരു പോലെയാണ്.
ഹറം എന്നുപയോഗിച്ചത് എനിക്കു പറ്റിയ അക്ഷരത്തെറ്റാണ്.

സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായി വേര്‍ തിരിക്കപ്പെട്ട സ്ഥലം എന്ന അര്‍ത്ഥമുള്ള വാക്കാണു ഞാന്‍ ഉദ്ദേശിച്ചത്. അതിനു ഹറാം എന്നാണുപയോഗിക്കേണ്ടതെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല.

അടിമയായിരുന്ന മരിയ ഉള്‍പ്പടെ മൊഹമ്മദിന്റെ അധീനതയിലുണ്ടായിരുന്ന അടിമസ്ത്രീകളെ എവിടെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് അബ്ദുള്‍ അലിക്ക് ഒന്നു പറയാമോ?

അതു പോലെ ഒരു സ്ഥലമില്ല എന്നാണ്‌ കാട്ടിപ്പരുത്തി പറഞ്ഞത്. താങ്കളും അദേഹം പറഞ്ഞതിനെ പിന്തുണക്കുന്നോ?

kaalidaasan said...

കാട്ടിപ്പരുത്തി,


നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്?

നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ പുത്രനെനു വിശ്വസിക്കുന്ന ഒരാള്‍ പിതാവിന്റെ പുത്രനാകണമെന്നില്ല. ഒരു പക്ഷെ ജെനെറ്റിക് ടെസ്റ്റ് ചെയ്യേണ്ടി വരും. മാതാവു പറയുന്ന പുരുഷനെയാണു സാധാരണ പിതാവായി കരുതാറുള്ളത്. അതാണെല്ലാ നാട്ടിലും നാട്ടുനടപ്പ്. പുത്രനെന്നു കരുതി വളര്‍ത്തുന പലരും പുത്രന്‍മാരാകണമെന്നില്ല. ഇതൊന്നും ഒരു പ്രവചകനും അംഗീകരിച്ചു നടപ്പാക്കിയ കാര്യമല്ല. വെറും നാട്ടു നടപ്പ്.

അടിമയില്‍ ജനിക്കുന്ന പല കുട്ടികളും യജമാനന്റെ പുത്രന്‍മാരും ആയിരിക്കാം. മരിയയില്‍ മൊഹമ്മദിനൊരു പുത്രന്‍ ജനിച്ചപോലെ. ഇബ്രാഹിമിനു ദാസിയില്‍ ഒരു മകന്‍ ജനിച്ചപോലെ. നട്ടുനടപ്പുകള്‍ അങ്ങനെ പലതുമുണ്ടാകും. പക്ഷെ എല്ലാ അടിമകളുടെ പുത്രന്മാരെയും ഇതു പോലെ അംഗീകരിച്ചിരുന്നുമില്ല.

ഇഷ്ടം പോലെ അടിമസ്ത്രീകളെ പാര്‍പ്പിക്കാന്‍ പ്രവാചകന്‍ ഒരു സ്ഥലമുണ്ടാക്കി എന്നു പറയുന്നിടത്തു തുടങ്ങുന്ന വിവര്‍ക്കേടിന്ന് കാളിദാസന്‍ മനസ്സിലാക്കിയ അര്‍ത്ഥങ്ങള്‍ വച്ച് ആക്ഷേപം തുടങ്ങുമ്പോള്‍ കിടന്നുരണ്ടത് കൊണ്ട് കാര്യമായില്ല.

അടിമ സ്ത്രീകളെ പാര്‍പ്പിക്കാന്‍ മൊഹമ്മദ് ഒരു സ്ഥലമുണ്ടാക്കി എന്നു ഞാന്‍ പറഞ്ഞില്ല കാട്ടിപ്പരുത്തി. മൊഹമ്മദിനു സമ്മാനമായും യുദ്ധങ്ങളിലും കിട്ടിയ അടിമസ്ത്രീകളെ അന്തപ്പുരങ്ങളില്‍ പാര്‍പ്പിച്ചിരുന്നു എന്നാണു ഞാന്‍ പറഞ്ഞത്. ഈ അടിമകളെ മൊഹമ്മദിന്റെ വീട്ടിലെ പൂമുഖത്തു തന്നെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് കാട്ടിപ്പരുത്തിക്ക് വിശ്വസിക്കാം.

ദൈവ കല്‍പ്പന പ്രകാരം ഈ അടിമ സ്ത്രീകളെ മുഴുവനും മൊഹമ്മദിനനുഭവിക്കുകയും ചെയ്യാമായിരുന്നു. ഖുറാനിലെ അദ്ധ്യായം 33 ലെ 50 മുതല്‍ 52 വരെ ആയത്തുകളിലാണീ ദൈവ കല്‍പ്പന ഉള്ളത്.

അത് കാട്ടിപ്പരുത്തി പിന്തുടരുന്ന ഖുറാനിലെ വിവരക്കേടാണ്, എന്റെ വിവരക്കേടല്ല. അടിമകളായി കിട്ടിയതും വലതു കൈക്ക് അവകാശപ്പെട്ട(യുദ്ധത്തില്‍ കിട്ടിയ)തുമായ സ്ത്രീകളെ അനുഭവിച്ചോളാന്‍ മൊഹമ്മദിനോടു പറഞ്ഞത് ഞാനല്ല. അള്ളാ എന്ന ഇസ്ലാമിക ദൈവമാണ്.

kaalidaasan said...

കാട്ടിപരുത്തി,


കാളിദാസന്‍ എന്നത് തിരിച്ചെഴുതി വ്യഖ്യാനിച്ചതല്ലെന്നും കാളിദാസനെന്നാല്‍ പെട്ടെന്നു മനസ്സിലെത്തുക കവി കാളിദാസനെയാനെന്നും ഉദാഹരിച്ചതും അങ്ങോര്‍ക്ക് മന്സ്സിലായിട്ടില്ല.

കവി കാളിദാസനായാലും ഞാനായാലും കാളിദാസന്‍ എന്നതിനെ പിരിച്ചെഴുതിയതാണ്, കാളിയുടെ ദാസന്‍ എന്നത്. ഇനി കവി കാളിദാസനേയാണുദ്ദേശിച്ചതെങ്കില്‍ അദ്ദേഹത്തിന്റെ പേര്‍ രത്നാകരന്‍ എന്നായിരുന്നു. കാളിദാസന്‍ എന്നത് തൂലിക നാമവും. കാട്ടിപ്പരുത്തി എന്നത് താങ്കലുടെ തൂലികാ നാമം എന്നപോലെ.

ചര്‍ച്ച ചെയ്യുന്ന വിഷയത്തേക്കുറിച്ച് പറയൂ കാട്ടിപ്പരുത്തി.

ഒരു പ്രസ്ഥാവനയില്‍ കാര്യമൊതുക്കി. ഒരു സദാചാരത്തെ ഇല്ലാതാകുമ്പോള്‍ ആ സമൂഹത്തോട് സം‌വദിക്കാനാവില്ല എന്നെങ്കിലും മനസ്സിലാക്കാന്‍ കഴിയേണ്ടെ?
ഇന്ത്യയിലെ അടിമ വംശം കുതന്ത്രത്തിലൂടെ അധികാരത്തിലെത്തി? പുതിയ അറിവുകളാണ്.


സദാചാരത്തെ ഇല്ലാതാക്കുമ്പോള്‍ സമൂഹത്തോട് സംവദിക്കാനാകില്ല. വൈക്ളബ്യം ഉണ്ടാകും. അത് മൊഹമ്മദിനു നന്നായി അറിയമായിരുന്നു. അതു കൊണ്ടാണ്‌ ദൈവ കല്‍പ്പന എന്ന ഉഡായിപ്പിറക്കിയത്. തായിരുന്നല്ലോ സ്ഥിരം ഉഡായിപ്പ്.

ഇന്‍ഡ്യയിലെ അടിമ രാജ വംശത്തിന്റെ ഉറവിടം ഇസ്ലാമിന്റെ തൊഴുത്തില്‍ കെട്ടി അപഹാസ്യനാകാതെ കാട്ടിപ്പരുത്തി. 1206 ലാണ്‌ ഇന്‍ഡ്യയിലെ അടിമ രാജ വംശത്തിന്റെ ആരംഭം. മക്കളില്ലാതിരുന്ന മൊഹമ്മദ് ഘോറി അടിമകളെ സ്വന്തം മക്കളേപ്പോലെ കരുതിയിരുന്നു. അത് മൊഹമ്മദും ആള്ളായും കൂടി അടിമകളെ ജാതി തിരിച്ച് വിവേചിച്ച് അത് ഇസ്ലാമിന്റെ നിയമമായി ഖുറാനിലുള്‍പ്പെടുത്തിയതിനു 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മൊഹമ്മദ് ഘോറി ചെയ്തത് മൊഹമ്മദ് അനാചാരമെന്നു പറഞ്ഞു പരിഹസിച്ച കാര്യമാണ്. മൊഹമ്മദിന്റെ ഇണ്ടാസിനെ വെല്ലുവിളിക്കുകയാണു ഘോറി ചെയ്തത്. അടിമകളെയും അനാഥരെയും ദത്തെടുത്ത് സ്വന്തം മക്കളായി കരുതി രാജ്യാധികാരം പോലും നല്‍കുന്ന ഇന്‍ഡ്യന്‍ സദാചാരത്തിന്റെ ഭാഗമായിരുന്നു അത്. മൊഹമ്മദ് ഘോറി ഒരു ദിവസം ഒരടിമയെ കൊട്ടാരത്തിലേക്കു വിളിച്ചു വരുത്തി രാജ്യാധികാരം ഏല്‍പ്പിച്ചതല്ല. സ്വന്തം മകനേപ്പോളെ ദത്തെടുത്തു വളര്‍ത്തിയ ഒരു മകനു രാജ്യാധികാരം ഏല്‍പ്പിച്ചു കൊടുത്തതാണത്. അത് ഇസ്ലാമിക നിയമത്തിനെതിരും ആയിരുന്നു. തിരുവിതാംകൂര്‍ രാജ കുടുംബത്തിലേക്ക് ദത്തെടുത്ത പോലെ.


കുതന്ത്രത്തിലൂടെ അധികാരത്തില്‍ വന്ന അടിമകളും സേവകരും കാര്യസ്തരുമൊക്കെ ചരിത്രത്തിലുണ്ട് എന്നാണു ഞാന്‍ പറഞ്ഞത്. മൊഹമ്മദ് ഘോറിയെ പ്രീതിപ്പെടുത്തിയല്ല ഒരു അടിമ അധികാരം കയ്യടക്കിയതെന്ന് എങ്ങനെ പറയാനാകും? കുറെ ദത്തു പുത്രന്‍മാരുണ്ടെങ്കില്‍ ഒരു പുത്രനു മാത്രം അധികാരം കിട്ടിയതെങ്ങനെയാണ്.?

kaalidaasan said...

കാട്ടിപ്പരുത്തി,

അറബികളുടെ സദാചാരമായിരുന്നു ദത്ത്? !!!


എവിടുന്നു കിട്ടി ഈ വിവരമെന്നു ചോദിക്കരുത്- ആയിഷാ മുഹമെദ് നബി എന്ന പേരിലും അന്തോണി എന്ന പേരിലുമെല്ലാം കള്ളപ്പെരുകളില്‍ പുതിയ ചരിത്രവുമായി വരും. തെറി പറയുകയും ചെയ്യും- സം‌വാദത്തിന്റെ പുതിയ തന്ത്രങ്ങളാണു-


ചില സത്യങ്ങള്‍ തുറിച്ചു നോക്കുമ്പോള്‍ മതി ഭ്രമം ഉണ്ടാകുന്നത് സ്വാഭാവികം.

ഇസ്ലാമിന്റെ ചരിത്രം പറയുന്നത് അതാണ്. അറബിയായിരുന്ന മൊഹമ്മദ് അടിമയായ സൈദിനെ ദത്തെടുത്തത് അത് ദുരാചാരമായിരുന്നതു കൊണ്ടല്ല. സൈദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ദത്ത് ദുരാചാരമായി പ്രഖ്യാപിച്ചത് പിന്നീടുണ്ടായ സംഭവം.

ഇനി ദത്തും യഹൂദരുടേയോ ക്രിസ്ത്യാനികളുടേയോ ആചരമായിരുന്നോ ആവോ. ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. മൊഹമ്മദ് അറിയാതെ യഹൂദരുടെ ആചാരമായിരുന്ന ദത്തെടുക്കല്‍ നടത്തി. അള്ളാ കോപിച്ച് അത് നിധിദ്ധമാക്കി എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.

മെക്കയിലെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പണ്ട് മൂന്നു വിഗ്രഹങ്ങളെ കബക്കുള്ളില്‍ അനുവദിച്ചതും വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ ചെയ്തിയായി വ്യാഖ്യാനിച്ച് തടിതപ്പിയതും മൊഹമ്മദു തന്നെയല്ലേ? അതു പോലെ ഇതും വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.

അബ്ദുല്‍ അലി said...

@ കാളിദാസൻ,

"സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായി വേര്‍ തിരിക്കപ്പെട്ട സ്ഥലം എന്ന അര്‍ത്ഥമുള്ള വാക്കാണു ഞാന്‍ ഉദ്ദേശിച്ചത്. അതിനു ഹറാം എന്നാണുപയോഗിക്കേണ്ടതെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല."

നിങ്ങളുടെ പ്രശ്നം എന്താണെന്നത്‌ എന്റെ പ്രശ്നമല്ല. നിങ്ങൾക്ക്‌ അന്തപുരത്തെ ഹറമോ ഹറമോ അതല്ല, മേറ്റ്ന്തെങ്കിലുമോ വിളിക്കാം.

അടിമയായിരുന്ന മരിയ ഉള്‍പ്പടെ മൊഹമ്മദിന്റെ അധീനതയിലുണ്ടായിരുന്ന അടിമസ്ത്രീകളെ എവിടെയായിരുന്നു പാര്‍പ്പിച്ചിരുന്നതെന്ന് അബ്ദുള്‍ അലിക്ക് ഒന്നു പറയാമോ?

മദീനയിൽ ജീവിച്ചിരുന്ന കാലത്ത്‌ നബിയുടെ ഭാര്യമാർക്ക്‌ സെപ്പറേറ്റ്‌ വീടുകൾ ഉണ്ടായിരുന്നു. അതിന്‌ വീട്‌ എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്‌. ഇനി കൂടെയുള്ളവർ അറിയാതെ മുഹമ്മദിന്‌ അന്തപുരമുണ്ടായിരുന്നു എന്ന ദാസന്റെ വാദത്തിനുള്ള ഉത്തരം ദസൻ തന്നെ തരിക.


മരിയ്യ അടിമയായിരുന്നു എന്ന് ഇത്രെം സ്ട്ര്സ്സ്‌ ചെയ്ത്‌ പറയേണ്ട ദാസ. മരിയ്യ അടിമയായിരുന്നു. അവരെ മുഹമ്മദിന്‌ സമ്മനമായി കിട്ടിയതാണ്‌. അവരെ മുഹമ്മദ്‌ മോചിപ്പിച്ചു. പിന്നിട്‌ വിവാഹം ചെയ്തു (ഇതോന്നും ദാസന്റെ ഇഗ്ലീഷ്‌ വിക്കിയിൽ കാണില്ല)

അടിമ സ്ത്രികളെ മുഹമ്മദ്‌ പാർപ്പിച്ചിരുന്നു എന്ന് വാദിക്കുന്ന ദാസ, എന്തെങ്കിലും ഒരു റെഫറൻസ്‌ തരുമോ പ്ലീസ്‌.

കാട്ടിപ്പരുത്തി said...

വിക്കിപ്പീഡിയ ചരിത്ര സ്ത്രോതസ്സ് ആണെന്നത് കാളിദാസനോ മത്തായിക്കോ പറയാം. ഹറം എന്ന സ്ഥലത്ത് ( ഹാരമോ- ഹറാമോ എന്തുമാകട്ടെ) പ്രവാചകന്‍ അനേകം അടിമ സ്ത്രീകളെ പാര്‍പ്പിച്ചിരുന്നു എന്നതിന്നു ചരിത്രപരമായ തെളിവാണ് ഞാന്‍ ചോദിക്കുന്നത്- ഇല്ലെ ആണോ എന്ന പൊട്ടന്‍ കളിയല്ല - ചരിത്രത്തിലെ ഏത് രേഖമൂലമാണു ഈ പ്രസ്ഥാവന നടത്തിയത്?

കാട്ടിപ്പരുത്തി said...

കാളിദാസന് ചരിത്രത്തെ കുറിച്ച് നല്ല അറിവാണെന്നു കമെന്റ് കണ്ടാല്‍ മനസ്സിലാക്കാന്‍ എന്തിന് കൂടുതല്‍ മിനക്കടണം.

1206 ലാണ്‌ ഇന്‍ഡ്യയിലെ അടിമ രാജ വംശത്തിന്റെ ആരംഭം. മക്കളില്ലാതിരുന്ന മൊഹമ്മദ് ഘോറി അടിമകളെ സ്വന്തം മക്കളേപ്പോലെ കരുതിയിരുന്നു. അത് മൊഹമ്മദും ആള്ളായും കൂടി അടിമകളെ ജാതി തിരിച്ച് വിവേചിച്ച് അത് ഇസ്ലാമിന്റെ നിയമമായി ഖുറാനിലുള്‍പ്പെടുത്തിയതിനു 800 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. മൊഹമ്മദ് ഘോറി ചെയ്തത് മൊഹമ്മദ് അനാചാരമെന്നു പറഞ്ഞു പരിഹസിച്ച കാര്യമാണ്. മൊഹമ്മദിന്റെ ഇണ്ടാസിനെ വെല്ലുവിളിക്കുകയാണു ഘോറി ചെയ്തത്. അടിമകളെയും അനാഥരെയും ദത്തെടുത്ത് സ്വന്തം മക്കളായി കരുതി രാജ്യാധികാരം പോലും നല്‍കുന്ന ഇന്‍ഡ്യന്‍ സദാചാരത്തിന്റെ ഭാഗമായിരുന്നു അത്.

എന്തായാലും വിക്കിയാണു പുള്ളിയുടെ സ്ത്രോതസ്സ്- അതും മുഴുവനൊന്നു മനസ്സിരുത്തി വായിച്ചാല്‍ കുറച്ചെല്ലാം മനസ്സിലാക്കാമായിരുന്നു.

ഘോറി മരണപ്പെട്ട വര്‍ഷം ശരി തന്നെ- ഘോറിയുടെ തലസ്ഥാനം അഫ്ഘാനിലെ ഘസ്നി ആയിരുന്നു. ആദ്യമായി ഇന്ത്യ അക്രമിക്കുന്നത് 1191-ല്‍- ത്ന്റെ 29-മത്തെ വയസ്സില്‍-മരിക്കുന്നത് 44-മത്തെ വയസ്സിലും. എന്നിട്ട് ഇന്ത്യന്‍ സ്വാധീനം മൂലം അടിമകളോടുള്ള സമീപനമുണ്ടാക്കുന്ന കാളിദാസനെന്ന മത്തായിയുടെ വിശേഷങ്ങള്‍ ഏതു സുവിശെഷമാണോ ആവോ!!!

ഘോറിയും തന്നെ തന്റെ അടിമകളെ തന്നിലേക്ക് ചേര്‍ത്തി പറഞ്ഞിട്ടില്ല, നമ്മുടെ വിഷയവുമായി ബന്ധപ്പെടുന്നതിവിടെയാണു. തന്റെ സാമ്രാജ്യം അടിമകള്‍ക്ക് വീതിച്ചു നല്‍കിയപ്പോള്‍ ഡെല്‍ഹി നല്‍കിയ അടിമയുടെ പേര്‍ ഖുത്ബുദ്ധീന്‍ ഐബക്ക് എന്നാണു. മുഹമെദ് ഘോറിയുടെ ശരിയായ പേരായ മുഹ്യുദ്ധീന്‍ മുഹമെദ് ഇബ്ന്‍ സാം എന്ന പേരുമായി ചേര്‍ത്തു പരയുകയോ മരണാനന്തര അവകാശം നല്‍കുകയോ ചെയ്യുകയല്ല ഉണ്ടായത്. മറിച്ച് ഇസ്ലാം അനുവദിക്കുന്ന ഒസിയ്യത്ത് നല്‍കുകയാണു ചെയ്തത്.

കാട്ടിപ്പരുത്തി said...

ഇസ്ലാമിന്റെ ചരിത്രം പറയുന്നത് അതാണ്. അറബിയായിരുന്ന മൊഹമ്മദ് അടിമയായ സൈദിനെ ദത്തെടുത്തത് അത് ദുരാചാരമായിരുന്നതു കൊണ്ടല്ല. സൈദിന്റെ ഭാര്യയെ വിവാഹം കഴിക്കാന്‍ ദത്ത് ദുരാചാരമായി പ്രഖ്യാപിച്ചത് പിന്നീടുണ്ടായ സംഭവം.

ഇനി ദത്തും യഹൂദരുടേയോ ക്രിസ്ത്യാനികളുടേയോ ആചരമായിരുന്നോ ആവോ. ഖദീജ ഒരു യഹൂദയായിരുന്നു എന്ന് ആരോ എഴുതിയത് വായിച്ചിട്ടുണ്ട്. മൊഹമ്മദ് അറിയാതെ യഹൂദരുടെ ആചാരമായിരുന്ന ദത്തെടുക്കല്‍ നടത്തി. അള്ളാ കോപിച്ച് അത് നിധിദ്ധമാക്കി എന്നൊക്കെ വ്യാഖ്യാനിക്കുന്നതിലും തെറ്റില്ല.

മെക്കയിലെ ആളുകളുടെ കണ്ണില്‍ പൊടിയിടാന്‍ പണ്ട് മൂന്നു വിഗ്രഹങ്ങളെ കബക്കുള്ളില്‍ അനുവദിച്ചതും വിമര്‍ശനം വന്നപ്പോള്‍ അത് പിശാചിന്റെ ചെയ്തിയായി വ്യാഖ്യാനിച്ച് തടിതപ്പിയതും മൊഹമ്മദു തന്നെയല്ലേ? അതു പോലെ ഇതും വ്യാഖ്യാനിക്കുന്നതില്‍ തെറ്റില്ല.കാളിദാസന്‍ മത്തായിയായി പുനവതരിച്ചതില്‍ ഇങ്ങിനെ കുറെ ഗുണമുണ്ട്, മിഷിനറി ഗുണ്ടുകളാണു മത്തായിപുരാണങ്ങള്‍-

ഖദീജ യഹൂദയായിരുന്നു. പുതിയ ചരിത്ര വായനയാണു.

സൈനബിന്റെ വിവാഹ മോചനത്തിനു മുമ്പേ ദത്ത് എടുത്തു കളഞ്ഞിരുന്നു, അതിനാലാണു സൈനബിന്റെ വിവാഹമോചനത്തിനു നബി തടസ്സം നിന്നത് എന്ന കാര്യം സമ്മതിക്കാന്‍ പുള്ളിക്ക് കഴിയില്ല, കാരണം മിഷിനറിക്കാരുടെ കുഞ്ഞാടിന്ന് അതല്ലെ ദഹിക്കത്തുള്ളൂ.

ക‌അബയില്‍ ഇതു വരെ മിഷിനറിമാര്‍ക്ക് ഒരു വിഗ്രഹമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ മൂന്നായോ?!!!!

എന്റെ കുഞ്ഞാടെ-

അബ്ദുല്‍ അലി said...

കാളിദാസൻ,

ഇന്ന്, ദാസൻ കാണുന്ന ദത്തെടുക്കലും, ഇസ്ലാം കൽപ്പിക്കുന്ന ദത്തെടുക്കലും തമ്മിൽ വളരെ അന്തരമുണ്ട്‌. ഒരാളുടെ പൂർവ്വകാലം മുഴുവൻ മറച്ച്‌കൊണ്ടുള്ള ദത്തെടുക്കൽ ഇസ്ലാം അംഗീകരിക്കുന്നില്ല. മറിച്ച്‌, ഒരാളെ സഹായിക്കുവാൻ, ദത്തെടുക്കുന്നതിന്‌ ഇസ്ലാം എതിരുമല്ല.

ദത്തെടുക്കുന്ന പിതാവിന്റെ പേര്‌ ഉപയോഗിക്കരുത്‌. മകന്റെ അവകാശങ്ങൾ ഉണ്ടാവില്ല, രക്തബന്ധത്തിലെ അവകാശം ഉണ്ടാവില്ല, എന്നിത്യാധി നിരവധി നിബന്ധനകൾ ദത്തെടുക്കുന്നതിനുണ്ട്‌.

ഇന്ത്യയിലും മറ്റനവധിരാജ്യങ്ങളിലും ദത്തെടുക്കൽ നിയമമുണ്ട്‌. ഇതിനർത്ഥം ഈ നിയമം ഇസ്ലം അംഗീകരിക്കണം എന്നാണോ?. ഇസ്ലാമിന്‌, വ്യക്തമായ, ശക്തമായ നിയമങ്ങളും വ്യവസ്ഥകളും എല്ലാ കാര്യങ്ങളിലുമുണ്ട്‌. കാലപഴക്കത്തിന്റെ ചവറ്റ്‌കൊട്ടയിൽ വലിച്ചെറിയുവാൻ നിങ്ങൾ ഉപദേശിക്കുന്ന പലതും, കാലന്തരങ്ങളിൽ, ആധുനികമനുഷ്യന്‌ ആവശ്യമാണെന്ന് കാലം തെളിയിക്കുന്നു ദാസൻ.

അബ്ദുല്‍ അലി said...

@ കാളിദാസന്‍

അനാഥനായിരുന്ന മൊഹമ്മദ് പോലും ഖദീജയുടെ കാര്യസ്ഥനായിരുന്നു. പിന്നീട് വിവാഹത്തിലൂടെ അവരുടെ ഉടമസ്ഥനായി. മറ്റ് പല വിവാഹങ്ങളിലൂടെ മറ്റ് പലതും നേടി.

ഇത്‌ മനസിലാക്കുവാൻ കണ്ണട മാറ്റിയിട്ടും, ഇത്‌വരെയുള്ള വകതിരിവ്‌ ഉപയോഗിച്ചിട്ടും നടക്കുന്നില്ലല്ലോ ദാസ.

മറ്റ്‌ പലതും മുഹമ്മദ്‌ നേടിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ദാസ പ്ലീസ്‌, ഏതെങ്കിലും ഒന്ന് വിശദീകരിക്കുമോ?

zani said...

:)

V.B.Rajan said...

പ്രിയരെ

നിങ്ങളെ തീവ്രവാദികളെന്ന് വിളിക്കുന്നത് ശരിയല്ല എന്നു സമര്‍ത്ഥിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അല്ലാതെ നിങ്ങളെ വേദനിപ്പിക്കണമെന്ന ഉദ്ദേശം ഇല്ലായിരുന്നു. മതഗ്രന്ഥങ്ങളില്‍ പറയുന്ന കാര്യങ്ങളെ അതേപടി പിന്തുടരാന്‍ ശ്രമിക്കുന്നവര്‍ എങ്ങനെ തീവ്രവാദികള്‍ ആവും എന്നു മനസ്സിലാവുന്നില്ല. സാധാരണ ജനങ്ങള്‍ മതഗ്രന്ഥങ്ങള്‍ക്ക് അവരുടെ ജീവിതത്തില്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല എന്നാണ് പ്രത്യക്ഷത്തില്‍ കാണുന്നത്. അവര്‍ ദിവ്യ വെളിപാടുകള്‍ അതുപോലെ പിന്തുടര്‍ന്നാല്‍ ഇവിടെ വിവിധ മതവിശ്വാസികള്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ സാധിക്കില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. വിഗ്രഹാരാധകരെ കാണുന്നിടത്തുവച്ചു വധിക്കാന്‍ കല്പിക്കുന്ന ഖുറാനും, മറ്റുദൈവങ്ങളെ ആരാധിക്കുന്നവരെ സമൂഹത്തില്‍ നിന്നും നീക്കം ചെയ്യാന്‍ ഉപദേശിക്കുന്ന ബൈബിളും മറ്റും ഉദാഹരണം. മഹാഭൂരിപക്ഷം മിതവാദികളും ചെറിയ ന്യൂനപക്ഷം മതവാദികളും അടങ്ങിയതാണ് നമ്മുടെ സമൂഹം എന്നാണ് എന്റെ കാഴ്ചപ്പാട്. തീവ്രവാദികള്‍ എന്നു മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നവരാണ് ദിവ്യവെളിപാടുകള്‍ അല്പമെങ്കിലും ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുന്നത് എന്നു ഞാന്‍ കരുതുന്നു.

ഏഷ്യൻ പെയിന്റ് said...

കാളിദാസാ, തർക്കമാവാം.. പക്ഷേ കാര്യങ്ങൾ അറിയാതെ ചർച്ചചെയ്യരുത്. ചെവിയിൽ കോർക്ക് തിരുകുകയുമരുത്. അതൊക്കെ ചർച്ചയിൽ വൻ പാപങ്ങളാകുന്നു. ഇവിടെ പറയാനുള്ളതൊക്കെ പറഞ്ഞുകഴിഞ്ഞെന്നാണ് എന്റെ വിശ്വാസം. ഇസ്ലാമിൽ പഴയരീതിയിലുള്ള ദത്ത് സമ്പ്രദായം ഇല്ല. അനാഥകളെ സംരക്ഷിക്കലേ ഉള്ളൂ. അത് വലിയ പ്രതിഫലാർഹമായ നന്മയുമാണ്. നബിതിരുമേനി തങ്ങളുടെ നടുവിരലും ചൂണുവിരലും ഉയർത്തി പറഞ്ഞു “ ഞാനും അനാഥയെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇത്രയും അടുത്തായിരിക്കും” എന്ന്. (ആ രണ്ടു വിരലാലേ.. അടയാളം അഷ്‌ഹാലേ.. മാപ്പിളപ്പാട്ട് കേട്ടിട്ടില്ലേ?) കാളിദാസൻ അധികം കോമാളികളിക്കാതെ അറിയാവുന്ന കാര്യങ്ങളിൽ മാത്രം തലയിടുന്നതല്ലേ കൂടുതൽ നല്ലത്.? നബിതിരുമേനി കൂട്ടത്തോടെ അടിമ സ്ത്രീകളെയൊക്കെ ‘ഹറ’ത്തിൽ പാർപ്പിച്ചു പോലും!! ജയ് ജയ് വിളിക്കാൻ പത്ത് ആൾക്കാരെ ഏർപ്പാടാക്കിയിട്ടു വേണം ഇനിയെങ്കിലും ഇത്തരം പ്രസ്ഥാവനകളിറക്കാൻ!! ഇല്ലെങ്കിൽ ഇതുപോലെ ഉരുണ്ടുരുണ്ട് ചെളിപുരളേണ്ടി വരും..

kaalidaasan said...

അവര്‍ തമസിച്ച സ്ഥലം ഏതായാലും ഏത് പേരു വിളിച്ചാലും അടിമകള് അടിമകളല്ലാതാകില്ല. അവരെ ഏതായാലും ഇസ്ലാമിക നിയമപ്രകരം ദത്തെടുത്തിട്ടുമില്ല. അവരെ പിന്നെ എവിടെയായിരിക്കും പാര്‍പ്പിച്ചിരിക്കുക. മൊഹമ്മദിന്റെ ഭാര്യമാര്‍ക്കുണ്ടായിരുന്ന പോലെ പ്രത്യേക വീടുകളുണ്ടായിരുന്നോ? അതോ ഇനി അടിമകള്‍ തന്നെ ഇല്ലായിരുന്നോ. ഞാന്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ അവരെ എവിടെ പാര്‍പ്പിച്ചിരുന്നു എന്ന് അബ്ദുള്‍ അലി തന്നെ പറയൂ. ഞാന്‍ അതിനോടു യോജിക്കാം.

മൊഹമ്മദിന് അടിമസ്ത്രീകള് ഉണ്ടായിരുന്നില്ല എന്നൊക്കെ താങ്കള് കരുതിക്കോളു. ഇല്ലാത്ത അടിമകളെ വിവാഹം കഴിക്കാമെന്ന് അള്ളാ തമാശ പറഞ്ഞതായും കരുതിക്കോളൂ. മൊഹമ്മദിനു മാത്രം വിവാഹം കഴിക്കാന് അനുവദിച്ച അടിമ സ്ത്രീകളെ കുറിച്ചാണു ഞാന് പരാമര്ശിച്ചത്. താങ്കളും കാട്ടിപ്പരുത്തിയും എത്ര ഒളിക്കാന് ശ്രമിച്ചാലും ഖുറാനിലെഴുതിയത് സത്യമല്ലതാകില്ല.

മരിയയെ എടുത്തു പറഞ്ഞത്, മൊഹമ്മദിന് അവരുമായി മറ്റേത് അടിമയുമായും ഉണ്ടായിരുന്ന ബന്ധം ഉണ്ടായിരുന്നു എന്നു ചൂണ്ടിക്കാണിക്കാനാണ്. അവര് ഗര്ഭിണിയായപ്പോള് അവരെ വിവാഹം കഴിച്ചു. മൊഹമ്മദ് അടിമകളെ എങ്ങനെ കൈകാര്യം ചെയ്തു എന്നതിന്റെ ചൂണ്ടുപലകയാണു മരിയ.

സഹായിക്കുന്നതിന് ദത്തെടുക്കല് എന്നാരും പറയില്ല. ലോകം മുഴുവനും കോടിക്കണക്കിനാളുകള് മറ്റുള്ളവരെ സഹായിക്കുന്നുണ്ട്. അതിനു സഹയമെന്നു തന്നെയാണു പറയുന്നത്. ദത്തെടുക്കുന്നത് ജീവിതം ബുദ്ധിമുട്ടിലാകുമ്പോഴും സന്തതി പരമ്പര അന്യം നിന്നു പോകുമ്പോഴുമാണ്. ഇസ്ലാമിലെ ദത്തെടുക്കല് മറ്റ് പലതും പോലെ വിചിത്രമാണെന്ന് എനിക്കറിയാം. ദത്തെടുക്കപ്പെടുന്ന ആളുടെ പൂര്‍വ്വകാലം മറക്കുന്നോ തുടരുന്നോ എന്നത് ദത്തെടുക്കല് എന്ന പ്രക്രിയയില് വരേണ്ട കാര്യമില്ല. പൂര്‍വ്വ കാലത്ത് ജീവിക്കാന് ആകാത്തതുകൊണ്ടാണു ദത്തെടുക്കല് എന്ന പരിപാടിക്കു തന്നെ നിന്നു കൊടുക്കുന്നത്. സൈദ് എന്ന അടിമയുടെ പൂര്‍വ്വ കാലം ഓര്ത്തിരിക്കുന്നതു കൊണ്ട് അടിമ അടിമയല്ലാതാകില്ല. എല്ലാ മനുഷ്യരും ദൈവസൃഷ്ടി എന്നും എല്ലാവരും ആദാമിന്റെ സന്തതികള് എന്നും പറയുന്നവര് ഒരു വ്യക്തിയുടെ പുര്വ കാലത്തിനിത്ര പ്രധാന്യം കൊടുക്കുന്നത് ചിരിക്കു വക നല്കുന്നു.

ഇസ്ലാമിനു വ്യക്തമായ നിയമങ്ങളുണ്ട്. അതിലെ ഒരു നിയമവും ചവറ്റു കുട്ടയില് വലിച്ചെറിയാന് ഞാന് ആരെയും ഉപദേശിച്ചിട്ടില്ല. പക്ഷെ പല നിയമങ്ങളും മുസ്ലിങ്ങള് തന്നെ ചവറ്റു കുട്ടയില് വലിച്ചെറിയുന്നുണ്ട്. ബഹു ഭാര്യാത്വം മുഖം മറക്കല് തുടങ്ങിയവ ഭൂരിഭാഗം മുസ്ലിങ്ങളും പിന്തുടരുന്നില്ല

kaalidaasan said...

പ്രവാചകന് അനേകം അടിമ സ്ത്രീകളെ പാര്പ്പിച്ചിരുന്നു എന്നതിന്നു ചരിത്രപരമായ തെളിവാണ് ഞാന് ചോദിക്കുന്നത്- ഇല്ലെ ആണോ എന്ന പൊട്ടന് കളിയല്ല - ചരിത്രത്തിലെ ഏത് രേഖമൂലമാണു ഈ പ്രസ്ഥാവന നടത്തിയത്?

പ്രവചകനു ദൈവം ഖുറാന് പറഞ്ഞു കൊടുത്തു എന്നതിനു ചരിത്രപരമായ എന്തു രേഖയാണു താങ്കളുടെ കയ്യിലുള്ളത്? മൊഹമ്മദിനു അടിമകളുണ്ടായിരുന്നോ ഇല്ലയോ? ഇല്ലാത്ത അടിമകളെയാണോ സ്വന്തമാക്കിക്കോളാന് അള്ളാ അനുവാദം കൊടുത്തത്? ഈ അടിമകളെ എവിടെ പാര്പ്പിച്ചിരുന്നു എന്നന്വേഷിച്ചാല് താങ്കളുടെ സംശയം മാറിക്കിട്ടും.

ഘോറിയും തന്നെ തന്റെ അടിമകളെ തന്നിലേക്ക് ചേര്ത്തി പറഞ്ഞിട്ടില്ല, നമ്മുടെ വിഷയവുമായി ബന്ധപ്പെടുന്നതിവിടെയാണു. തന്റെ സാമ്രാജ്യം അടിമകള്ക്ക് വീതിച്ചു നല്കിയപ്പോള് ഡെല്ഹി നല്കിയ അടിമയുടെ പേര് ഖുത്ബുദ്ധീന് ഐബക്ക് എന്നാണു.

ഞാന് എവിടെ നിന്നു ചരിത്രം പഠിച്ചു എന്നതിനു പ്രസക്തിയില്ല. ഘോറി അടമകളെ ദത്തെടുത്ത് സ്വന്തം മക്കളേപ്പോലെ കരുതി പരിപാലിച്ചിരുന്നു. മരിക്കുന്നതിനു മുന്നേ സ്വത്തും രാജ്യവും അവര്ക്ക് വീതിച്ചു നല്കി. ദത്തു പുത്രന്മാരെ സ്വന്തം മക്കളേപ്പോലെ കരുതാന് പാടില്ല എന്ന മൊഹമ്മദിന്റെ കല്പ്പന അദ്ദേഹം ഗൌനിച്ചതേയില്ല.

സൈനബിന്റെ വിവാഹ മോചനത്തിനു മുമ്പേ ദത്ത് എടുത്തു കളഞ്ഞിരുന്നു, അതിനാലാണു സൈനബിന്റെ വിവാഹമോചനത്തിനു നബി തടസ്സം നിന്നത് എന്ന കാര്യം സമ്മതിക്കാന്

കളയണമല്ലോ.എന്നാലല്ലെ സൈദിനെ ഇറക്കിവിടാന് ആകൂ. ദത്തെടുത്തു കളഞ്ഞില്ലെങ്കില് പറയുന്ന ഉഡായിപ്പൊന്നും ആരും വക വച്ചു തരില്ല. കൌശല പൂര്‍വ്വം ആദ്യം ദത്തെടുത്തു മാറ്റി. സൈദിനെ ഒഴിവാക്കിയാല് സൈനബിനെ കെട്ടുക വളരെ എളുപ്പം.

കഅബയില് ഇതു വരെ മിഷിനറിമാര്ക്ക് ഒരു വിഗ്രഹമെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോ മൂന്നായോ?!!!!


ഖുറാനെഴുതിയത് മിഷനറിയാണെന്നു ഞാന്‍ അറിഞ്ഞിരുന്നില്ല.

ഒന്നായാലും മൂന്നായാലും കബക്കുള്ളില്‍ ഒരു കല്ലു വച്ചിട്ടുണ്ടല്ലോ. അതിനെ ഏഴു പ്രാവശ്യം വലം വച്ച്, കുനിഞ്ഞു കുമ്പിട്ട് അവിടെ നടത്തുന്ന ആരാധന വിഗ്രഹരാധന തന്നെയല്ലെ? അവിടെ മൊഹമ്മദിന്റെയോ അള്ളായുടെ രൂപം പ്രതിഷ്ടിച്ച്, ആരാധിച്ചിരുന്നെങ്കില്‍ അതിനൊരര്‍ത്ഥമുണ്ടായേനെ. ഒരു വെറും കല്ലിനെ വലം വച്ച് കുമ്പിടുന്നത് എന്തിനാണു കാട്ടിപ്പരുത്തി?

കബക്കുള്ളില്‍ മൂന്നു വിഗ്രഹങ്ങളേക്കൂടി അനുവദിച്ചത് മൊഹമ്മദ് എന്ന മിഷനറിയാണ്. അള്ളായെയാണവിടെ മുസ്ലിങ്ങള്‍ ആരാധിക്കുന്നതെന്നാണു പറയപ്പെടുന്നത്. അള്ളാക്കൊപ്പം അല്ലാത്ത, ഉസ്സ, മനാത്ത എന്നീ മൂന്നു ദേവികളേക്കൂടി മൊഹമ്മദ് അനുവദിച്ചു എന്നാണു, പിന്നീടതു തിരുത്തിയെങ്കിലും, ഖുറാന്‍ പറയുന്നത്. ഇവരെ അനുവദിച്ചത് ഏന്തായാലും കാട്ടിപ്പരുത്തിയുടെ വീട്ടിലാകാന്‍ വഴിയില്ലല്ലോ.

കാട്ടിപ്പരുത്തി said...

രാജന്‍-

ഖുര്‍‌ആന്‍ പ്രവാചകനില്‍ നിന്നും മനസ്സിലാക്കിയ ഒരു സമൂഹത്തിനു ഭരണമേല്‍‌പിച്ചാണു പ്രവാചകന്‍ മരണപ്പെടുന്നത്. അവരുടെ ഭരണകാലത്ത് എത്രയൊ പേര്‍ അവിടങ്ങളില്‍ മുസ്ലിങ്ങളെല്ലാത്തവരായുണ്ടായിരുന്നു. അതിന്നു ശേഷം പല സ്ഥലങ്ങളും മുസ്ലിങ്ങള്‍ പിടിച്ചടക്കി, ഇന്ത്യയടക്കം. അവിടെയുള്ള അവിശ്വാസികളെ കൊന്നൊടുക്കിയതായിട്ടില്ല, അവരെല്ലാം അക്ഷരം പ്രതി ഖുര്‍‌ആനിനെ പിന്തുണക്കുന്നവരും. ഖുര്‍‌ആനില്‍ അങ്ങിനെ ഒരായത്തുണ്ടെന്നു മുസ്ലിങ്ങള്‍ക്കറിയാഞ്ഞിട്ടല്ല അവരും ഇപ്പോഴുള്ള മുസ്ലിങ്ങളും മറ്റുള്ളവരെ കൊല്ലാത്തത്. അതെപ്പോള്‍ എങ്ങിനെ എന്നറിയുന്നത് കൊണ്ടാണ്.

രാജന്‍ പറയുന്നത് കേട്ടാല്‍ തോന്നും സൗദിയില്‍ മാത്രമെ കാമവെറിയുള്ളൂ എന്ന്. തിവാരി എന്ന വയസ്സന്‍ ബ്രാഹ്മണനാണല്ലോ മൂന്നു പെണ്‍കുട്ടികളുമായി കേളി നടത്തിയെന്നു വാര്‍ത്ത വന്നത്- അതിനാല്‍ ഇന്ത്യക്കാരെല്ലാം ഇങ്ങിനെയാണെന്നോ? എഞ്ചിനീറുടെ തല കൊള്ളാം.

കാട്ടിപ്പരുത്തി said...

Kaalidaasan

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍, കാളിദാസന് അപ്പൊ മറ്റുള്ളവര്‍ക്കു കൂടി ചില വിഗ്രഹങ്ങള്‍ ഉണ്ടാക്കി കൊടുത്തെ സമാധാനം കിട്ടുകയുള്ളൂ, അപ്പോഴെ കാളിദാസനിലെ മത്തായി പുറത്തു ചാടൂ.

കബക്കുള്ളില്‍ മൂന്നു വിഗ്രഹങ്ങളേക്കൂടി അനുവദിച്ചത് മൊഹമ്മദ് എന്ന മിഷനറിയാണ്. അള്ളായെയാണവിടെ മുസ്ലിങ്ങള്‍ ആരാധിക്കുന്നതെന്നാണു പറയപ്പെടുന്നത്. അള്ളാക്കൊപ്പം അല്ലാത്ത, ഉസ്സ, മനാത്ത എന്നീ മൂന്നു ദേവികളേക്കൂടി മൊഹമ്മദ് അനുവദിച്ചു എന്നാണു, പിന്നീടതു തിരുത്തിയെങ്കിലും, ഖുറാന്‍ പറയുന്നത്. ഇവരെ അനുവദിച്ചത് ഏന്തായാലും കാട്ടിപ്പരുത്തിയുടെ വീട്ടിലാകാന്‍ വഴിയില്ലല്ലോ.

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ? ആരോപണങ്ങളില്‍ സത്യസന്ധതയുണ്ടെങ്കില്‍ ചെയ്യുക. അതെല്ലാതെ മിഷിനറിക്കളി കളിക്കരുത്.


പ്രവാചകന് അനേകം അടിമ സ്ത്രീകളെ പാര്പ്പിച്ചിരുന്നു എന്നതിന്നു ചരിത്രപരമായ തെളിവാണ് ഞാന് ചോദിക്കുന്നത്- ഇല്ലെ ആണോ എന്ന പൊട്ടന് കളിയല്ല - ചരിത്രത്തിലെ ഏത് രേഖമൂലമാണു ഈ പ്രസ്ഥാവന നടത്തിയത്?

പ്രവചകനു ദൈവം ഖുറാന് പറഞ്ഞു കൊടുത്തു എന്നതിനു ചരിത്രപരമായ എന്തു രേഖയാണു താങ്കളുടെ കയ്യിലുള്ളത്? മൊഹമ്മദിനു അടിമകളുണ്ടായിരുന്നോ ഇല്ലയോ? ഇല്ലാത്ത അടിമകളെയാണോ സ്വന്തമാക്കിക്കോളാന് അള്ളാ അനുവാദം കൊടുത്തത്? ഈ അടിമകളെ എവിടെ പാര്പ്പിച്ചിരുന്നു എന്നന്വേഷിച്ചാല് താങ്കളുടെ സംശയം മാറിക്കിട്ടും.


മത്തായീ- ഒരു ക്രിസ്ത്യാനിയായ താങ്കളൊട് പരിശുദ്ധാത്മാവിനെ കുറിച്ച് ചരിത്രപരമായ തെളിവ് ചോദിക്കുന്നത് പോലെയാണു ഖുര്‍‌ആനെ കുറിച്ച് ഈ ചോദിച്ച ചോദ്യം.

ചരിത്രപരമായ ഒരു പ്രസ്ഥാവന നടത്തി എന്നോടന്യേഷിക്കാന്‍ പറയുന്ന ഈ സം‌വാദന രീതി താങ്കളെപോലെയുള്ളവര്‍ക്കെ ചേരൂ.

ദത്തു പുത്രന്മാരെ സ്വന്തം മക്കളേപ്പോലെ കരുതാന് പാടില്ല എന്ന മൊഹമ്മദിന്റെ കല്പ്പന അദ്ദേഹം ഗൌനിച്ചതേയില്ല.

ദത്ത് പുത്രരെ സ്വന്തം മക്കളെ പോലെ കരുതാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. മക്കളാക്കാന്‍ പാടില്ല എന്നാണു. പോലെ എന്നു പറയുമ്പോള്‍ തന്നെ കഴിഞ്ഞില്ലെ?
അനന്തര സ്വത്തവകാശവും രാജ ഭരണവും രണ്ടായി കാണാന്‍ മത്തായിക്കു കഴിയാത്തതില്‍ എന്തു ചെയ്യാന്‍ കഴിയും

കാട്ടിപ്പരുത്തി said...

കാളിദാസന്റെ പോസ്റ്റിലെ കമെന്റില്‍ നിന്നും

നാലു സുവിശേഷങ്ങള്‍ മാത്രമേ ക്രിസ്ത്യാനികള്‍ പ്രമാണങ്ങളായി അംഗീകരിക്കുന്നുള്ളു. മറ്റുള്ളവയില്‍ തെറ്റുകള്‍ കാണുകയണെങ്കില്‍ അവ മാറ്റി വക്കും. അതാണു ക്രൈസ്തവ രീതി. അതു കൊണ്ടാണ്‌ മദ്ധ്യ ശതകങ്ങളില്‍ ഏതോ മുസ്ലിമെഴുതിയ ബര്‍ണ്ണബാസിന്റെ സുവിശേഷം ക്രൈസ്തവ മത പുസ്തകങ്ങളുടേ ഗണത്തിലേക്ക് ക്രൈസ്തവര്‍ കരുതാത്തതും. മൊഹമ്മദ് ക്രിസ്തു മത പുസ്തകങ്ങള്‍ അപ്പാടെ തെറ്റെന്നു പറഞ്ഞത് അള്ളായുടെ ചെലവിലാണ്. വിഭ്രമ ചിന്തയില്‍ മൊഹമ്മദിനു തോന്നിയതൊക്കെ ദൈവ വെളിപാടെന്നു വിശ്വസിക്കുന്ന മറ്റ് മുസ്ലിങ്ങള്‍ക്കും ക്രിസ്തു മത പുസ്തകങ്ങളിലേക്ക് കടന്നു ചെന്ന് അതൊക്കെ തെറ്റാണെന്നു പറയാന്‍ എന്തവകാശം?

വഴിയേ പോയ ആരോ മൊഹമ്മദിനു വേണ്ടി എഴുതിയ ഒരു വ്യാജ പുസ്തകത്തെ അടിസ്ഥാനമാക്കി ക്രിസ്തു മതത്തെ വിമര്‍ശിക്കുന്നവര്‍, അംഗീകരിക്കപ്പെട്ട മുസ്ലിം പണ്ഡിതനായ തബാരിയുടെ പുസ്തകത്തെ അടിസ്ഥാനമാക്കി നടത്തുന വിമര്‍ശനങ്ങളെയെങ്കിലും സഹിഷ്ണുതയോടെ കാണേണ്ടതല്ലെ?


അപ്പോള്‍ കാളിദാസന്റെ പ്രശ്നമിതാണു-ക്രൈസ്തവരുടെ പ്രമാണമായ നാല് സുവിശേഷങ്ങളെ അംഗീകരിക്കുന്നുവല്ലോ-അതിനുള്ളില്‍ എഴുതിയവയെയും അംഗീകരിക്കുന്നു അല്ലെ?

അതെ പോലെ ഏറ്റവും പ്രമാണമായി മുസ്ലിങ്ങള്‍ അംഗീകരിക്കുന്നത് ഖുര്‍‌ആനും സഹീഹായ ഹദീസുകളുമാണു. പിന്നീടുള്ളവയെല്ലാം പണ്ഢിതര്‍ എഴുതിയ കാര്യങ്ങളാണ്. അവയില്‍ ചില കാര്യങ്ങള്‍ മനുഷ്യരെന്ന നിലയില്‍ അവര്‍ക്കു തെറ്റു പറ്റാം. ആ ഭാഗങ്ങളെ മാറ്റി നിര്‍ത്തുകയാണു പതിവ്- ഇവരാരും ദൈവ പ്രചോതിതരായി എഴുതി എന്നു വിശ്വസിക്കുന്നില്ല.

പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കയും ഏഷ്യയും കീഴടക്കാന്‍ പുറപ്പെടുമ്പോള്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും ഇനി ചെയ്യുന്ന എല്ലാ തെമ്മാടിത്തങ്ങള്‍ക്കും മാപ്പ് കൊടുത്താണു വിട്ടതെന്നത് ചരിത്ര രേഖ. അത് ഇന്നത്തെ കൃസ്ത്യാനിയുടെ മേല്‍ ആരും വച്ചു കെട്ടുന്നില്ലല്ലോ?

വിമര്‍ശനത്തെ സഹിഷ്ണതയോടെ കാണുന്നില്ലന്നോ? ഇവിടെ ആരും ഗുണ്ടയെ വിട്ടു തല്ലിച്ചോ? വിമര്‍ശനത്തിനു മറുപടി പറയുന്നതല്ലെ ഉള്ളൂ- കാളിദാസന്‍ ഉപയോഗിക്കുന്ന ചില ഭാഷ പോലും അവഗണിച്ചാണു പ്രതികരിക്കുന്നത്- മറുപറ്റി പരയുന്നതെങ്ങിനെ അസഹിഷ്ണുതയാകും-

V.B.Rajan said...

"എഞ്ചിനീറുടെ തല കൊള്ളാം"

അരിശം കൊണ്ട് കണ്ണു കാണാതായോ? എന്റെ പ്രൊഫൈലില്‍ ഇന്‍ഡസ്ട്രി: എന്‍‌ജിനിയറിംഗ് എന്നാണ് എഴുതിയിരിക്കുന്നത്. അല്ലാതെ ഞാന്‍ എന്‍‌ജിനീയര്‍ ആണ് എന്നല്ല. മനസ്സും കണ്ണും തുറന്നു വയ്ക്കാന്‍ പഠിക്കുക.

kaalidaasan said...

പോര്‍ച്ചുഗീസുകാര്‍ ആഫ്രിക്കയും ഏഷ്യയും കീഴടക്കാന്‍ പുറപ്പെടുമ്പോള്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും ഇനി ചെയ്യുന്ന എല്ലാ തെമ്മാടിത്തങ്ങള്‍ക്കും മാപ്പ് കൊടുത്താണു വിട്ടതെന്നത് ചരിത്ര രേഖ. അത് ഇന്നത്തെ കൃസ്ത്യാനിയുടെ മേല്‍ ആരും വച്ചു കെട്ടുന്നില്ലല്ലോ?

വിമര്‍ശനത്തെ സഹിഷ്ണതയോടെ കാണുന്നില്ലന്നോ? ഇവിടെ ആരും ഗുണ്ടയെ വിട്ടു തല്ലിച്ചോ? വിമര്‍ശനത്തിനു മറുപടി പറയുന്നതല്ലെ ഉള്ളൂ.


മൊഹമ്മ്ദിനെയും ഖുറാനെയും ഹദീസുകളേയും പറ്റി എഴുതുമ്പോള്‍ അതിനുള്ള മറുപടി പോര്‍ച്ചുഗീസുകാരുടെ ചരിത്രമെടുത്ത് തടുക്കുന്നതാണോ മൊയ് ല്യാര്‍ പഠിച്ചിട്ടുള്ള സഹിഷ്ണുത. ഗുണ്ടകളെ വിട്ട് തല്ലുന്നത് ഇതിലു മാന്യമാണു കാട്ടിപ്പരുത്തി.

kaalidaasan said...

കാട്ടിപ്പരുത്തി,

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍,

അതവരുടെ തെറ്റ്. അതിനു മറുപടിയാണോ കബയിലെ കല്ലിനു ചുറ്റും നടത്തുന്ന പ്രദക്ഷിണം?

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ?

ഞാന്‍ കാണിച്ചു തന്നിട്ട് മൊയ് ല്യാര്‍ തല്‍ക്കാലം കാണേണ്ട. ലാത്തയും ഇസയും മനാത്തയും ഉള്ള അയത്ത് വായിച്ചു നോക്കുക. അതേക്കുറിച്ച് തബാരിയുള്‍പ്പടെയുള്ള പണ്ഡിതര്‍ എഴുതിയിട്ടുള്ളതും വായിക്കുക. എന്നിട്ടും മനസിലായില്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ കഴിയുക.


ഒരു സുവിശേഷവും മുസ്ലിങ്ങള്‍ക്ക് മാര്‍ഗ്ഗരേഖയല്ല. അതിലെ ചില പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു എന്നല്ലാതെ.

തബാരിയുടെ ഹദീസ് മര്‍ഗ്ഗരേഖയാക്കണമെന്നതൊക്കെ മുസ്ലിങ്ങളുടെ ഇഷ്ടം. പക്ഷെ അത് മൊഹമ്മദിനേക്കുറിച്ചുള്ള പല സത്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. അതില്‍ പലതും മുസ്ലിങ്ങള്‍ക്ക് നാണക്കേടുണ്ടാക്കുന്നതാണ്. അതിനു മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മൊഹമ്മദിന്റെ ജീവിതം താങ്കളൊക്കെ കരുതുന്നതുപോലെ അത്ര പവിത്രമല്ല. അത് മറ്റാരുടെയും കുറ്റമല്ല. ജീവിച്ചു കഴിഞ്ഞ ജീവിതം ഇനി മാറ്റനാകില്ല.അതുമായി സമരസപ്പെടാന്‍ ശ്രമിക്കുക.

ദത്ത് പുത്രരെ സ്വന്തം മക്കളെ പോലെ കരുതാന്‍ പാടില്ല എന്ന് പറഞ്ഞിട്ടില്ല. മക്കളാക്കാന്‍ പാടില്ല എന്നാണു.

മക്കളാകുമെന്ന് ഇന്നു വരെ ആരും പറഞ്ഞിട്ടില്ല.

ദത്തുപുത്രന്‍ മകനാകണമെങ്കില്‍ വല്ല ജീന്‍ തെറാപ്പിയും നടത്തേണ്ടി വരും. അനന്തരാവാകാശങ്ങളും സ്ഥാനമാനങ്ങളും ഒരു മകന്റേതു പോലെ നല്‍കിയാണു ദത്തെടുക്കുന്നത്. മൊഹമ്മദ് സൈദിനെ ദത്തെടുത്തതും അതു പോലെയാണ്. പേരു നല്‍കിയതണു പ്രശ്നമെങ്കില്‍ പേരു നല്‍കരുതെന്ന ഒരു ദൈവ കല്‍പ്പന മതിയായിരുന്നു. പക്ഷെ സംഭവിച്ചത് മറ്റൊന്നാണ്. സൈനബിന്റെ നഗ്നത കണ്ടുണ്ടായ ബൊധക്കേട്.

kaalidaasan said...

കാട്ടിപ്പരുത്തി,

മത്തായീ- ഒരു ക്രിസ്ത്യാനിയായ താങ്കളൊട് പരിശുദ്ധാത്മാവിനെ കുറിച്ച് ചരിത്രപരമായ തെളിവ് ചോദിക്കുന്നത് പോലെയാണു ഖുര്‍‌ആനെ കുറിച്ച് ഈ ചോദിച്ച ചോദ്യം.

തെളിവു ചോദിക്കാന്‍ ലോകം മുഴുവനും ഞാന്‍ പരിശുദ്ധാത്മാവിനെ വഴ്ത്തിപ്പാടുന്നില്ലല്ലോ മൊയ് ല്യാരേ?

ചരിത്രപരമായ ഒരു പ്രസ്ഥാവന നടത്തി എന്നോടന്യേഷിക്കാന്‍ പറയുന്ന ഈ സം‌വാദന രീതി താങ്കളെപോലെയുള്ളവര്‍ക്കെ ചേരൂ.

ഞാന്‍ ഒരു ചരിത്രപരമായ പ്രസ്ഥാവനയും നടത്തിയിട്ടില്ല. ദൈവ വചനമെന്നു പറഞ്ഞ് മൊഹമ്മദ് എഴുതി വച്ചതൊന്നും ദൈവ വചനമായി ഞാന്‍ കരുതുന്നില്ല. ആ ഖുറാനിലെ പരമര്‍ശങ്ങളും നിബന്ധനകളും അടിസ്ഥാനമാക്കിയാണു ഞാനിവിടെ ചില കാര്യങ്ങള്‍ എഴുതിയത്. അടിമ സ്ത്രീകളെ വിവാഹം കഴിച്ചോളാന്‍ അള്ളാ മൊഹമ്മദിനനുവാദം കൊടുത്തു എന്നത് ആ പുസ്തകത്തില്‍ നിന്നാണു ഞാന്‍ വായിച്ചു മനസിലാക്കിയത് അത് താങ്കള്‍ക്ക് മനസിലായില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം താങ്കള്‍ അത് വായിച്ചിട്ടില്ല എന്നാണ്. ഹദീസുകള്‍ എന്നു വിളിക്കപ്പെടുന്ന മൊഹമ്മദിന്റെ ചര്യകളില്‍ പലയിടത്തും യുദ്ധത്തില്‍ പിടിക്കപ്പെട്ട അടിമസ്ത്രീകളെ പങ്കു വക്കുന്നതിനേക്കുറിച്ചും മൊഹമ്മദിന്റെ പങ്കിനേക്കുറിച്ചുമുള്ള വിവരണങ്ങളുണ്ട്. ഈ അടിമകളെയൊക്കെ എവിടെയായിരുന്നു മൊഹമ്മദ് പര്‍പ്പിച്ചിരുന്നതെന്ന് താങ്കള്‍ക്കറിയാന്‍ വയ്യായെങ്കില്‍ അതറിയാതിരിക്കുന്നതാണു നല്ലത്.

അറേബ്യ ഉള്‍പ്പടെയുള്ള മധ്യ പൂര്‍വ്വ ദേശങ്ങളില്‍ സ്ത്രീകളെയും സ്ത്രീജോലിക്കാരെയും പാര്‍പ്പിക്കാന്‍ പ്രത്യേകമായി തിരിക്കപ്പെട്ട സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഞാന്‍ ചരിത്ര പുസ്തകങ്ങളില്‍ നിന്നും വായിച്ചിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ മൊഹമ്മദിനും സ്വന്തമായി അനുഭവിച്ചോളന്‍ അള്ളാ അനുവദിച്ച അടിമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഇടങ്ങളുണ്ടായിരുന്നു എന്നെഴുതിയത്. അത് താങ്കള്‍ക്കുള്ളാന്‍ ആകുന്നില്ലെങ്കില്‍ ഉള്‍ക്കൊള്ളേണ്ട.

kaalidaasan said...

കാട്ടിപ്പരുത്തി,

അതെ പോലെ ഏറ്റവും പ്രമാണമായി മുസ്ലിങ്ങള്‍ അംഗീകരിക്കുന്നത് ഖുര്‍‌ആനും സഹീഹായ ഹദീസുകളുമാണു.

അതിനെ ആരും എതിര്‍ക്കില്ല പക്ഷെ ഈ സമീപനം മറ്റ് മതക്കാരുടെ വേദപുസ്തകങ്ങള്‍ക്കും നല്‍കുന്നതല്ലേ മര്യാദ? ലത്തീഫും ബീമാപ്പള്ളിയും ചിന്തകനും ക്രിസ്ത്യാനികളുടെ വേദ പുസ്തകങ്ങളില്‍ കടന്നു ചെന്ന് അതില്‍ എഴുതിയിരിക്കുന്നത് ശരിയല്ല എന്നു സ്ഥാപിക്കാനായി എത്ര ബ്ളോഗുകളാണുപയോഗിക്കുന്നത്. അത് മാന്യതയാണോ? യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് ഖുറാന്‍ മൊഹമ്മദിനോട് ദൈവം പറഞ്ഞതാണെന്നു പറയുമ്പോലെ മാത്രമല്ലേ. ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റെന്നും മുസ്ലിങ്ങളുടേത് ശരിയെന്നും പറയുന്നതില്‍ എന്തെങ്കിലം ​മാന്യതയുണ്ടോ?

ഞാനിവിടെ ഖുറാനെയും മൊഹമ്മദിനെയും മുസ്ലിങ്ങളെയം ​വിമര്‍ശിച്ചെഴുതിയതെല്ലാം താങ്കളേപ്പോലുള്ളവര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രതികരണമായിട്ടാണ്.

അള്ളാ ദൈവമാണെന്നോ മുസ്ലിം നിയമങ്ങള്‍ അള്ളായുടെ കല്‍പ്പന യാണെന്നോ ഏതു മുസ്ലിം അവകാശപ്പെട്ടാലും മറ്റാരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷെ അതല്ലല്ലോ താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത്. ബൈബിളില്‍ പോളും മൊഹമ്മദിനെ തെരയുന്ന ആഭാസത്തരമല്ലേ? അതുകൊണ്ടെന്താണു താങ്കളൊക്കെ ഉദ്ദേശിക്കുന്നത് ? എല്ലാ ക്രിസ്ത്യനികളും മതം മാറി മുസ്ലിങ്ങളാകുമെന്നോ.

താങ്കള്‍ അവശ്യമുള്ള പുസ്തകങ്ങള്‍ മാത്രം പ്രമാണമായി അംഗീകരിക്കുന്നതു പോലെ മറ്റുള്ളവരും അവര്‍ക്കാവശ്യമുള്ള പുസ്തകങ്ങളെ അംഗീകരിക്കട്ടേ.


തബാരിയുടെ ഹദീസില്‍ നിന്നും മാത്രമായി ഒന്നോ രണ്ടോ പോയിന്റുകള്‍ മാത്രമേ ഞാനിവിടെ പരാമര്‍ശിച്ചുള്ളു. ബാക്കി മുഴുവനും ഖുറാനില്‍ നിന്നും താങ്കള്‍ അംഗീകരിക്കുന്ന മറ്റ് ഹദീസുകളില്‍ നിന്നുമാണ്.

ഞാന്‍ ഈ പോസ്റ്റിന്റെ അവസാനം എഴുതിയ മരിച്ചു സ്വര്‍ഗ്ഗത്തില്‍ ചെല്ലുന്ന പുരുഷന്‍മാര്‍ക്ക് വേണ്ടി അള്ളാ കണ്ടു വച്ചിരിക്കുന്ന സമ്മാനങ്ങള്‍ സഭ്യതയുടെ ഏത് അതിര്‍ത്തിയും ഭേദിക്കുന്ന ആഭാസത്തരമാണ്. അതൊക്കെ എങ്ങനെയാണു താങ്കളൊക്കെ ദൈവവചനമെന്നു കരുതുന്നത്? അതേക്കുറിച്ചൊക്കെയല്ലേ ഒരു മുസ്ലീമായ താങ്കളൊക്കെ ചിന്തിക്കേണ്ടത്, ചിന്താശേഷിയെന്ന ഒന്നുണ്ടെങ്കില്‍?

രാവണന്‍ said...

നാലാളോ നാട്ടുകാരോ പറഞ്ഞാല്‍ ഒരാള്‍ പുത്രനാവുമോ? പിതാവാകുമോ? ഇവിടെയാണു ശരിക്കും വിഷയത്തിന്റെ മര്‍മ്മം. പല നാട്ടിലും പല നാട്ടു നടപ്പുകളുമുണ്ടാകും. അത് മുഴുവന്‍ അം‌ഗീകാരം നല്‍കി പിന്തുടരാന്‍ ഒരു പ്രവാചക്ന്റെ ആവശ്യമെന്ത്?

See this >>

An adopted daughter or son of an unmarried person is not entitled to a job on compassionate grounds

Another one >>

Long-Term Issues for the Adopted Child

One comment from an adopted child from the above site >>

I still aways have a feeling of not fitting in , of eing on my own. I feel that I will always be lost somewhere and nothing can ever fix this. I can only hope that adoption is abandoned in the future and maybe there will be fewer lost souls in our world.

കാട്ടിപ്പരുത്തി said...

രാജന്‍-
ഉന്നയിച്ച ആരോപണങ്ങള്‍കെല്ലാം മറുപടി കഴിഞ്ഞു. വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കാര്യങ്ങള്‍ ഉന്നയിക്കുക ഇയാളുടെ സ്ഥിരം സ്വഭാവമാണ്. ഇപ്പോള്‍ അസഹിഷ്ണുതയും, ആദ്യം വിഷയങ്ങള്‍ ഒന്നു പഠിക്കാന്‍ ശ്രമിക്കുക. ഏത് ഇന്‍ഡസ്റ്റ്രിയിലാണെങ്കിലും ഉപകരിക്കും.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-
നാലു സുവിശേഷം മാത്രമേ കൃസ്ത്യാനികള്‍ അംഗീകരിക്കുകയുള്ളൂ എന്ന് ആദ്യം എഴുതിയത് മത്തായി തന്നെയല്ലെ- അതും നമ്മുടെ വിഷയവുമായി എന്തു ബന്ധമാണുണ്ടായിരുന്നത്- ഉത്തരം മുട്ടുമ്പോള്‍ വിഷയം നോക്കിയാല്‍ മതിയോ-

മത്തായിക്കു നാലു സുവിശേഷങ്ങള്‍ക്കപ്പുറം പോകാന്‍ പാടില്ല, മുസ്ലിങ്ങള്‍ നിങ്ങള്‍ പറയുന്നതെല്ലാം അംഗീകരിക്കുകയും വേണം. എവിടുത്തെ ന്യായമാണു.
പോര്‍ച്ചുഗീസിനെ കുറിച്ച് പറഞ്ഞത് കത്തോലിക്കര്‍ അവകാശപ്പെടുന്നത് പോപ് നല്‍കുന്ന കല്പനകള്‍ ദൈവ പ്രചോതിതങ്ങളാണ് എന്ന വിശ്വാസ്ത്തൈലാണ്, എന്നിട്ടും അവ ഞാന്‍ ഈ ചര്‍ച്ചയിലേക്ക് കൊണ്ട് വരുന്നില്ല എന്നു സൂചിപ്പിക്കാനായിരുന്നു.

കാട്ടിപ്പരുത്തി said...

കാട്ടിപ്പരുത്തി,

ഒരു വിഗ്രഹത്തെയും ആരാധിക്കരുതെന്നു പറഞ്ഞ ക്രൈസ്തവ ആരാധനാലയങ്ങള്‍ നിറയെ യേശുവിന്റെയും മേരിയുടെയും വിശുദ്ധരുടെയും പ്രതിമകള്‍,

അതവരുടെ തെറ്റ്. അതിനു മറുപടിയാണോ കബയിലെ കല്ലിനു ചുറ്റും നടത്തുന്ന പ്രദക്ഷിണം?


മത്തായി കത്തോലിക്കനല്ല, പക്ഷെ ദൈവപ്രചോതിത സഭയിലൊന്നാണല്ലോ- നമ്മുടെ വിഷയം ക‌അബയിലെ കല്ലുമായി കൂട്ടികെട്ടി തുടങ്ങിയത് മത്തായി തന്നെയല്ലെ, മത്തായിക്കു ഏത് വിഷയവും ആകാം അല്ലെ?

ഖുര്‍‌ആനില്‍ എവിടെ ഇങ്ങിനെ ഒരനുവാദം കൊടുത്തു. മത്തായി ഒന്നു കാണിക്കാമോ?

ഞാന്‍ കാണിച്ചു തന്നിട്ട് മൊയ് ല്യാര്‍ തല്‍ക്കാലം കാണേണ്ട. ലാത്തയും ഇസയും മനാത്തയും ഉള്ള അയത്ത് വായിച്ചു നോക്കുക. അതേക്കുറിച്ച് തബാരിയുള്‍പ്പടെയുള്ള പണ്ഡിതര്‍ എഴുതിയിട്ടുള്ളതും വായിക്കുക. എന്നിട്ടും മനസിലായില്ലെങ്കില്‍ ഇപ്പോഴത്തേതുപോലെ കഴിയുക.


ഹ ഹ- നല്ല സാമര്‍ത്ഥ്യം- ഒരു ആരോപനം ഉന്നയിക്കുക, എന്നിട്ട് ആരോപിതരോട് പോയി നോക്കി കണ്‍റ്റു പിടിക്കാന്‍ പറയുക. ശരിയായ മിഷിണറി ഇവന്‍ താന്‍.

മത്തായി- ബൈബിളിലെ പ്രവാചകന്മാരുടെ സന്മാര്‍ഗ്ഗവും കയ്യില്‍ വച്ചല്ലേ സുവിശേഷം പ്രസംഗിക്കുന്നത്? എന്തിനാ പല്ലില്‍ കുത്തി മണപ്പിക്കുന്നത്? വെള്ളമടിച്ച് ബോധക്കേടുണ്ടായത് ആര്‍ക്കെല്ലാമാണെന്ന് മത്തായി ഒന്നു വായിച്ച് നോക്ക്-എന്നിട്ടെന്തെല്ലാം ചെയ്തു എന്നതും ബൈബിളിന്റെ അടിസ്ഥാനത്തില്‍ മാത്രം ഒന്നു വായിക്ക്- മറ്റൊരു പണ്ഢിതനും പറഞ്ഞതെടുക്കേണ്ട.

തെളിവു ചോദിക്കാന്‍ ലോകം മുഴുവനും ഞാന്‍ പരിശുദ്ധാത്മാവിനെ വഴ്ത്തിപ്പാടുന്നില്ലല്ലോ മൊയ് ല്യാരേ?

മത്തായി വാഴ്ത്തിയാലുമില്ലെങ്കിലും പരിശുദ്ധാത്മാവ് ഇല്ല എന്നാണോ?
യുക്തിവാദിയുടെ മുഖം മൂടി അഴിഞ്ഞു വീണപ്പോള്‍ മത്തായിക്കു ദൈവത്തെയും തള്ളിപ്പറയേണ്ടി വരുന്നോ?

അടിമസ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തു, എന്നിട്ട് എത്ര പേരെ വിവാഹം കഴിച്ചു - ചരിത്രം വരുന്നത് അവിടെയാണു. അതെല്ലാം പഠിച്ച് സം‌വാദത്തിനു വരിക.

അറേബ്യ ഉള്‍പ്പടെയുള്ള മധ്യ പൂര്‍വ്വ ദേശങ്ങളില്‍ സ്ത്രീകളെയും സ്ത്രീജോലിക്കാരെയും പാര്‍പ്പിക്കാന്‍ പ്രത്യേകമായി തിരിക്കപ്പെട്ട സ്ഥലങ്ങള്‍ ഉണ്ടായിരുന്നു എന്നത് ഞാന്‍ ചരിത്ര പുസ്തകങ്ങളില്‍ നിന്നും വായിച്ചിട്ടുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണു ഞാന്‍ മൊഹമ്മദിനും സ്വന്തമായി അനുഭവിച്ചോളന്‍ അള്ളാ അനുവദിച്ച അടിമകളെ പാര്‍പ്പിക്കാന്‍ പ്രത്യേക ഇടങ്ങളുണ്ടായിരുന്നു എന്നെഴുതിയത്.

അതായത് മുഹമെദ് നബി അടിമസ്ത്രീകളെ പാര്‍പ്പിച്ചിരുന്നു എന്നതിന്ന് മത്തായിയുടെ കയ്യില്‍ തെളിവില്ലെന്നര്‍ത്ഥം, യേശുവിന്റെ കാലത്ത് പല യഹൂദര്‍ക്കും വെപ്പാട്ടികളുണ്ടായിരുന്നു അതിനാല്‍ വിവാഹം പോലും കഴിക്കാത്ത യേശുവിന്ന് വെപ്പാട്ടിയുണ്ടായിരുന്നു ( ന‌ഊദു ബില്ലഹ്) എന്ന് ആരെങ്കിലും പറഞ്ഞാല്‍ മത്തായി അംഗീകരിച്ചാലും ഞാന്‍ അംഗീകരിക്കില്ല. അന്നിട്ട് അനന്തപുരിയില്‍ അനേകം അടിമസ്ത്രീകളെയും പാര്‍പ്പിച്ചിരുന്നു എന്നെല്ലാം എഴുതാം മിഷിനറി സംസ്കാരത്തിനേ പറ്റൂ.

അറെബ്യന്‍ നാട്ടില്‍ അടിമകളെ പാര്‍പ്പിച്ചിരുന്ന സ്ഥലമെല്ലല്ലോ കാളിദാസന്‍ കവിത എഴുതിയ വിഷയം. പ്രവാചകന്‍ എവിടെ പാര്‍പ്പിച്ചു. യഹൂദന്മാരുടെ ആചാരമെല്ലാം യേശുവിന്റെ തലയില്‍ കെട്ടി വച്ചാല്‍ മത്തായി അംഗീകരിക്കുമോ?

ഹദീസ് എന്നാല്‍ എന്താണെന്നു വരെ മത്തായിക്കറിയില്ലെന്നതിനു തെളിവാണ് ആറ് ഹദീസുകളില്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞത്. ഇതെല്ലാം പഠിപ്പിച്ച് ഒരാളെ സം‌വാദത്തിനു തയ്യാറാക്കണമെന്നു പരഞ്ഞാല്‍ അല്പം ബുദ്ധിമുട്ട് തന്നെ.

naaz said...

അവസാനം കാളിദാസന്‍ ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല, ക്രിസ്ത്യാനികള്‍ മുസ്ലീങ്ങളുടെ മതം സ്വീകരിക്കുമോ എന്ന് ഭയപ്പെടുന്ന ഒരു കുഞ്ഞാടാണ്‌ എന്ന് ബോധ്യപ്പെട്ടു..

കാട്ടിപ്പരുത്തി said...

Ravanan-
Nice links

kaalidaasan said...

നാലു സുവിശേഷം മാത്രമേ കൃസ്ത്യാനികള്‍ അംഗീകരിക്കുകയുള്ളൂ എന്ന് ആദ്യം എഴുതിയത് മത്തായി തന്നെയല്ലെ-

തബാരിയുടെ ഹദീസ് മുസ്ലിങ്ങള്‍ അംഗീക്കരിക്കില്ല എന്നത് മൊയ്‌ല്യാരല്ലേ ആദ്യം പറഞ്ഞത്. അങ്ങനെ അവകാശവാദം നടത്തുന്നവര്‍ മറ്റുള്ളവരും സമാനമായ അവകാശവാദം നടത്തുമ്പോള്‍ അതിനെയും ബഹുമാനിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ അത് വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ തോന്നും.മുസ്ലിങ്ങള്‍ ചില പുസ്തകങ്ങള്‍ സ്വീകാര്യമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. ക്രിസ്ത്യാനികളും ചില പുസ്തകങ്ങള്‍ സ്വീകര്യമല്ല എന്നു പറഞ്ഞ് തള്ളിക്കളഞ്ഞു. സുബോധമുള്ളവര്‍ രണ്ടു തള്ളിക്കളയലുകളും ഒരു പോലെ കാണും. അസഹിഷ്ണുതയുള്ള മൊയ്‌ല്യാര്‍മാര്‍ ഒന്നു ശരി എന്നും മറ്റേത് തെറ്റ് എന്നും പറഞ്ഞു വാശിപിടിക്കും. അത് മൊയ്‌ല്യാരെ മനസിലാക്കിക്കാന്‍ വേണ്ടി മാത്രമാണ്, ഞാന്‍ സുവിശേഷങ്ങളേക്കുറിച്ച് എഴുതിയത്.ചിന്തകനേപ്പോലുള്ള മുഴുത്ത മൊയ്‌ല്യാര്‍മാര്‍ തള്ളിക്കളഞ്ഞ സുവിശേഷമാണെന്നു പറഞ്ഞ് ഒരു മുസ്ലിമെഴുതിയ വ്യാജ പുസ്തകമാണ്‌ യധാര്‍ത്ഥ സുവിശേഷം എന്നു തെളിയിക്കാനും ശ്രമിക്കുന്നു. അതിനെയാണു ഞാന്‍ പരിഹസിച്ചത്.

kaalidaasan said...

യേശുവിന്റെ കാലത്ത് പല യഹൂദര്‍ക്കും വെപ്പാട്ടികളുണ്ടായിരുന്നു അതിനാല്‍ വിവാഹം പോലും കഴിക്കാത്ത യേശുവിന്ന് വെപ്പാട്ടിയുണ്ടായിരുന്നു( ന‌ഊദു ബില്ലഹ്) എന്ന് ആരെങ്കിലും പറഞ്ഞാല്‍ മത്തായി അംഗീകരിച്ചാലും ഞാന്‍ അംഗീകരിക്കില്ല.

യേശു മഹര്‍ നല്‍കി നാലഞ്ചു പേരെ വിവാഹം കഴിച്ചു എന്ന് ശത്രുക്കള്‍ പോലും പറഞ്ഞിട്ടില്ല. യേശുവിനു സ്വയം സമര്‍പ്പിക്കാനായി പെണ്ണുങ്ങള്‍ ക്യൂ നിന്നിട്ടില്ല. യുദ്ധത്തില്‍ അടിമകളെ പിടിച്ചെടുത്ത് അദ്ദേഹം വീതം വച്ചിട്ടില്ല. വിദൂര സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ സ്ത്രീകളെ സമ്മാനമായി അദ്ദേഹത്തിനു അയച്ചു കൊടുത്തിട്ടും ഇല്ല.ഇതൊക്കെ അറിയവുന്ന ഏതു സാധാരണക്കാരനും യേശുവിനു വെപ്പാട്ടിയുണ്ടായിരുന്നു എന്ന് വിശ്വസിക്കില്ല കാട്ടിപ്പരുത്തി. ഇതൊക്കെ മൊഹമ്മദിനുണ്ടായിരുന്നു എന്ന് മൊഹമ്മദിന്റെ ശത്രുക്കളോ മിഷനറിമാരോ പറഞ്ഞു പരത്തിയതല്ല. ദൈവ വാക്യമെന്നു പറഞ്ഞു മുസ്ലിങ്ങള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഖുറാനിലും ഹദീസിലും എഴുതി വച്ചിരിക്കുന്നതാണ്. അതു കൊണ്ട് താരതമ്യം തികച്ചും അസ്ഥാനത്താണു കാട്ടിപ്പരുത്തി.

kaalidaasan said...

അടിമസ്ത്രീകളെ വിവാഹം കഴിക്കാന്‍ അനുവാദം കൊടുത്തു, എന്നിട്ട് എത്ര പേരെ വിവാഹം കഴിച്ചു - ചരിത്രം വരുന്നത് അവിടെയാണു. അതെല്ലാം പഠിച്ച് സം‌വാദത്തിനു വരിക.

അവിടെ വരേണ്ടത് ചരിത്രമല്ല കാട്ടിപ്പരുത്തി. ഖുറാനാണ്. താങ്കള്‍ പല പ്രാവശ്യം വായിച്ചിട്ടും ഇതു വരെ മനസിലാകാത്ത ആ ഭാഗം ഞാന്‍ വിശദീകരിച്ചു തരാം.

50 അല്ലയോ പ്രവാചകാ, നീ വിവാഹമൂല്യം നല്‍കിയിട്ടുള്ള ഭാര്യമാരെ നാം നിനക്ക് അനുവദിച്ചുതന്നിട്ടുള്ളതാകുന്നു.15 യുദ്ധാര്‍ജിതമായി അല്ലാഹു സമ്മാനിച്ച സ്ത്രീകളില്‍ നിന്റെ അധീനത്തിലുള്ളവരെയും, നിന്നോടൊപ്പം പലായനം ചെയ്തവരായ, നിന്റെ പിതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും മാതൃസഹോദര-സഹോദരികളുടെ പെണ്‍മക്കളെയും നിനക്കനുവദിച്ചുതന്നിരിക്കുന്നു; പ്രവാചകനുവേണ്ടി സ്വയം സമര്‍പ്പിക്കുന്ന വിശ്വാസിനിയെയും-- പ്രവാചകന്‍ അവളെ വേള്‍ക്കാന്‍ ഉദ്ദേശിച്ചിട്ടുണ്െട ങ്കില്‍.16 ഈ അനുവാദം നിനക്ക് മാത്രമാകുന്നു. മറ്റു വിശ്വാസികള്‍ക്കില്ല.

51-52 സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. ഇക്കാര്യത്തില്‍ നിനക്ക് യാതൊരു വിഷമവുമില്ല. ഇതത്രെ അവരുടെ കണ്ണു കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനും, നീ നല്‍കുന്നതെന്തിലും തൃപ്തരാകാനും കൂടുതല്‍ ഉചിതമായ രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി.
17 എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.18

മുകളില്‍ കൊടുത്തിരിക്കുന്ന ഖുറാന്‍ ഭാഗം രണ്ടുമൂന്നു പ്രാവശ്യം വയിക്കുക. പ്രവാചകനേക്കുറിച്ച് അരുതാത്തതു വിചാരിച്ചാല്‍ ദൈവ ദൂഷണമാണെന്ന അശുഭ ചിന്തകളൊക്കെ ഒരു നിമിഷം മാറ്റിയും വയ്ക്കുക. അപ്പോള്‍ മനസിലാകും വിവാഹം കഴിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും വിവാഹത്തിനു പുറത്ത് അനുഭവിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും. മഹര്‍ നല്‍കി നടത്തുന്ന പരിപാടിയല്ലെ വിവാഹം മുസ്ലിങ്ങള്‍ക്ക്? മഹര്‍ നല്‍കി വിവാഹം കഴിച്ച സ്ത്രീകളെ അനുഭവിച്ചു കൊള്ളാന്‍ പറയുന്നു. അടിമകള്‍ അതിനു പുറത്താണെന്നും പറയുന്നു. മഹര്‍ നല്‍കി പോലും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഭാര്യമാരില്‍ കൂടുതല്‍ പെണ്ണുങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പടില്ല. എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.


കാട്ടിപ്പരുത്തി, ഇതൊക്കെ വായിച്ചിട്ടും താങ്കള്‍ക്കൊന്നും മന്സിലാകുന്നില്ലെങ്കില്‍ താങ്കളെ ഓര്‍ത്ത് എനിക്ക് ശരിക്കും സഹതാപം തോന്നുന്നു. ഇതൊന്നും മൊഹാമ്മദിന്റെ ശത്രുക്കളോ ക്രിസ്ത്യന്‍ മിഷനറിമാരോ പ്രചരിപ്പിക്കുന്നതല്ല. അള്ളായുടെ കല്‍പ്പന എന്നു പറഞ്ഞ് മൊഹമ്മദ് തന്നെ പ്രചരിപ്പിച്ചതും, സ്വീകാര്യമായവയെന്നു പറഞ്ഞ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതുമാണ്.

വിവാഹം കഴിച്ചവരുടെ കൂടെ നോക്കിയാല്‍ അടിമകളുടെ കണക്ക് കാണില്ല. ഒരു മരിയയെ ഭാര്യയുടെ സ്ഥാനത്തേക്കുയര്‍ത്തി എങ്കിലും മറ്റ് അടിമകള്‍ക്കൊന്നും ആ ഭാഗ്യം കിട്ടിയില്ല. മരിയയുടെ ഒപ്പം സമ്മാനമായി കിട്ടിയ സിരിന്‍ എന്ന സ്ത്രീയെ മറ്റൊരാള്‍ക്ക് നല്‍കുകയാണു മൊഹമ്മദ് ചെയ്തത്. വിവാഹം കഴിച്ചു നല്‍കിയതല്ല. അള്ളാ പറഞ്ഞ പോലെ വിവാഹത്തിനു പുറത്ത് അനുഭവിക്കാനാണു നല്‍കിയത്. ഇതൊക്കെ സമ ചിത്തതയോടു കൂടി മനസിലാക്കിയാല്‍ താങ്കളുടെ പല അബദ്ധ ധാരണകളും മാറിക്കിട്ടും.

kaalidaasan said...

മത്തായി കത്തോലിക്കനല്ല, പക്ഷെ ദൈവപ്രചോതിത സഭയിലൊന്നാണല്ലോ- നമ്മുടെ വിഷയം ക‌അബയിലെ കല്ലുമായി കൂട്ടികെട്ടി തുടങ്ങിയത് മത്തായി തന്നെയല്ലെ, മത്തായിക്കു ഏത് വിഷയവും ആകാം അല്ലെ?


ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്തവ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആശയദാരിദ്ര്യമല്ലേ മൊയ് ല്യാരേ?.

മുസ്ലിങ്ങള്‍ കബക്കു ചുറ്റും നടത്തുന്ന പ്രദക്ഷിണം വിഗ്രഹാരധനയല്ലെ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ക്രൈസ്തവ ആരാധനാലയങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതല്ല. കബയിലെ കല്ലിനെ വലം വക്കണം എന്ന് ഒരു മിഷനറിയും പറഞ്ഞതല്ല. മൊഹമ്മദ് പറഞ്ഞതാണ്. അതുകൊണ്ടാണതേക്കുറിച്ച് പരാമര്‍ശിച്ചത്. ഏതെങ്കിലും വിഗ്രഹത്തെ ആരാധിക്കണമെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നില്ല. അതു കോണ്ടാണ്, അവര്‍ ആരാധിക്കുന്നെങ്കില്‍ അതവരുടെ തെറ്റ് എന്നു പറഞ്ഞത്. അതിന്റെ മറുപടി കത്തോലിക്കനാണോ എന്ന് ഗവേഷണം നടത്തലല്ല മൊയ് ല്യാരേ.

kaalidaasan said...

മലയാളം- ഇതിലെവിടെ ലാത്തയെയും മനാത്തയെയും ആരാധിച്ചു എന്നതിന്റെ തെളിവ്?

ഇതില്‍ തെളിവു കാണില്ലല്ലോ. കാണേണ്ട ഭാഗം നീക്കിക്കളഞ്ഞാല്‍ എവിടന്നു തെളിവ്?

മൊഹമ്മദിന്റെ പുതിയ മതം വിഗ്രഹാധകരായിരുന്ന സ്വന്തം ഗിരിവര്‍ഗ്ഗക്കര്‍ അംഗീകരിച്ചില്ല. അവര്‍ സ്വന്തം ചരിത്രത്തിലെങ്ങും കേള്‍ക്കാത്ത നുണകളായിരുന്നു മൊഹമ്മദ് പറഞ്ഞു കൊണ്ടിരുന്നത്. മൊഹമ്മദിന്റെ അനുയായികളെ അവര്‍ പീഢിപ്പിച്ചു. പീഢനം സഹിക്കാതെ പലരും പലായനം ചെയ്തു. മനം നൊന്ത മൊഹമ്മദ് അറബികളെ സന്തോഷിപ്പിക്കാനായി അവരുടെ ചില ദൈവങ്ങളെക്കൂടി അള്ളാക്കൊപ്പം ആരാധിക്കാമെന്നു പറഞ്ഞു. അപ്പോള്‍ ഇറക്കിയ ആയത്താണ്,

An-Najm

53:19-22

Have ye thought upon Al-Lat and Al-'Uzza (19) And Manat, the third, the other? These are the high-flying cranes; verily their intercession is accepted with approval.(20) Are yours the males and His the females? (21) That indeed were an unfair division!


ഇത് കേട്ട് മെക്ക നിവാസികള്‍ സന്തുഷ്ടരായി. മൊഹമ്മദിനോടൊപ്പം അവര്‍ അള്ളായെയും ഈ ദേവിമാരെയും ആരാധിക്കാനും തുടങ്ങി. നടുകടത്തപ്പെട്ട അനുയായികള്‍ക്ക് തിരിച്ചു വരാനും സാധിച്ചു. മൊഹമ്മദിന്റെ വര്‍ഗ്ഗ്ക്കാര്‍ ഇത് ശരിക്കുമാഘോഷിച്ചു. എതിരാളികള്‍ ഇത് മൊഹമ്മദിനെതിരെ ആയുധമാക്കി. ഏക ദൈവം എന്ന പുതിയ തത്വം പറഞ്ഞ മൊഹമ്മദിനു പിന്‍വാങ്ങേണ്ടി വന്നു എന്നവര്‍ കളിയാക്കി. അപ്പോഴാണു പറ്റിയ മണ്ടത്തരം മൊഹമ്മദിനു മനസിലായത്. ഇതിനു മുമ്പ് എല്ലാ ചെയ്തികളും അള്ളായുടെ തലയില്‍ വച്ചു കെട്ടിയ അദ്ദേഹം, ഇത് അള്ളായുടെ തലയില്‍ വച്ചു കൊടുത്താല്‍ അത്മഹത്യാ പരമാകുമെന്നു മനസിലാക്കി. സൌകര്യ പൂര്‍വ്വം അത് പിശാചിന്റെ തലയിലേക്കു വച്ചു കൊടുത്ത് തലയൂരി.

പിശാച് മൊഹമ്മദിന്റെ വായില്‍ തിരുകിയെന്നു പരിതപിച്ച വാക്കുകള്‍ പിന്നീട് അള്ളായുടെ നിര്‍ദ്ദേശമെന്ന കച്ചിത്തുരുമ്പില്‍ പിടിച്ച് ഒഴിവാക്കി മൊഹമ്മദ് തടി കയിച്ചലാക്കി. കാട്ടിപ്പരുത്തിയൊന്നും അത് അറിയാത്തത് എന്തു കൊണ്ടാണെന്ന് ആര്‍ക്കും വളരെ പെട്ടെന്നു പിടികിട്ടും.

മാസങ്ങളോളം ബഹുദൈവങ്ങളെ അംഗീകരിക്കുന്ന ആയത്ത് ഭക്തര്‍ പാടി നടന്നു. പക്ഷെ അപ്പോഴൊന്നും അള്ളാക്കിതു മനസിലായില്ല. എങ്കിലും മുസ്ലിങ്ങള്‍ അദ്ദേഹത്തെ ദൈവമെന്നു വിളിക്കും.

മൊഹമ്മദ് പറഞ്ഞ ന്യായീകരണം എല്ലാ പ്രവാചകരെയും പിശാചിതു പോലെ പറ്റിച്ചിട്ടുണ്ട് എന്നാണ്. പക്ഷെ പിശാചിന്റെ വാക്കുകള്‍ അനുസരിച്ചതായി ഒരു പ്രവാചകന്റെ ചരിത്രവും പറയുന്നില്ല. മറ്റ് പ്രവാചകന്‍മാരെ അവഹേളിക്കാനും മൊഹമ്മദിനു മടിയുണ്ടായില്ല എന്നാണതു തെളിയിക്കുന്നത്.
അബദ്ധം മനസിലായപ്പോള്‍ ആയത്തു തിരുത്തി പിശാചിന്റെ വാക്കുകള്‍ എന്നാക്ഷേപിച്ച ഭാഗം നീക്കം ചെയ്ത് നല്ല പിള്ളയുമായി. ഒരു പക്ഷെ ഈ സംഭവമാകാം ഇസ്ലാം അറേബ്യയിലെ സ്വീകാര്യമാകാനുള്ള ഒരു കാരണം. പിശാചിന്റെ ശക്തി അപാരം.

കാട്ടിപ്പരുത്തി said...

Kaalidasan-

سُوۡرَةُ النّجْم
أَفَرَءَيۡتُمُ ٱللَّـٰتَ وَٱلۡعُزَّىٰ (١٩)
Have ye thought upon Al-Lat and Al-'Uzza (19)

وَمَنَوٰةَ ٱلثَّالِثَةَ ٱلۡأُخۡرَىٰٓ (٢٠)

And Manat, the third, the other? (20)

أَلَكُمُ ٱلذَّكَرُ وَلَهُ ٱلۡأُنثَىٰ (٢١)

Are yours the males and His the females? (21)

تِلۡكَ إِذً۬ا قِسۡمَةٌ۬ ضِيزَىٰٓ (٢٢)

That indeed were an unfair division! (22)

മുകളില്‍ അറബിയടക്കം കൊടുത്തത് പിക്കളിന്റെ വിവര്‍ത്തനം-

Have ye seen Lat an Uzza (19) And another the third (goddess) Manat? (20) What! for you the male sex and for Him the female? (21) Behold, such would be indeed a division most unfair! (22)

ഇത് യൂസഫ് അലിയുടെ

കാളിദാസന്‍ കൊടുത്ത താഴെയുള്ള വാചകത്തിന്റെ അറബി എവിടെ ? ഏതെങ്കിലും മിഷിനറി നോട്ടീസ് ഖുര്‍‌ആനാവില്ല-

These are the high-flying cranes; verily their intercession is accepted with approval.

ഓരോ വാക്കും അതിന്റെ അര്‍ത്ഥവും താഴെ കൊടുക്കുന്നു.


اَفَرَءَيۡتُمُ-Have you then considered

اللّٰتَ-Al-Lât,

وَالۡعُزّٰىۙ‏-and Al-'Uzza

ഇതിന്നപ്പുറം പുതിയ വാക്കുകള്‍ തിരുകി കയറ്റി, കമെന്റിട്ട് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഈ പണി അത്ര ശരിയല്ല.

കാട്ടിപ്പരുത്തി said...

Kaalidaasan-


51-52 സ്വന്തം ഭാര്യമാരില്‍ ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്താനും ഇഷ്ടമുള്ളവരെ കൂടെ പാര്‍പ്പിക്കാനും ഇഷ്ടമുള്ളവരെ അകറ്റിനിര്‍ത്തിയ ശേഷം അടുത്തു വിളിക്കാനും നിനക്ക് സ്വാതന്ത്യ്രം നല്‍കുന്നു. ഇക്കാര്യത്തില്‍ നിനക്ക് യാതൊരു വിഷമവുമില്ല. ഇതത്രെ അവരുടെ കണ്ണു കുളിര്‍ക്കാനും ദുഃഖിക്കാതിരിക്കാനും, നീ നല്‍കുന്നതെന്തിലും തൃപ്തരാകാനും കൂടുതല്‍ ഉചിതമായ രീതി. നിങ്ങളുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു അറിയുന്നു. അല്ലാഹു സര്‍വജ്ഞനും സഹനമുള്ളവനുമാകുന്നു. ഇതിനുശേഷം മറ്റു സ്ത്രീകള്‍ നിനക്ക് അനുവദനീയമാകുന്നതല്ല. ഇവര്‍ക്കു പകരം വേറെ ഭാര്യമാരെ കൊണ്ടുവരുന്നതും അനുവദനീയമല്ല; അവരുടെ നന്മ നിന്നെ എത്രതന്നെ കൌതുകപ്പെടുത്തിയാലും ശരി.17 എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.18

മുകളില്‍ കൊടുത്തിരിക്കുന്ന ഖുറാന്‍ ഭാഗം രണ്ടുമൂന്നു പ്രാവശ്യം വയിക്കുക. പ്രവാചകനേക്കുറിച്ച് അരുതാത്തതു വിചാരിച്ചാല്‍ ദൈവ ദൂഷണമാണെന്ന അശുഭ ചിന്തകളൊക്കെ ഒരു നിമിഷം മാറ്റിയും വയ്ക്കുക. അപ്പോള്‍ മനസിലാകും വിവാഹം കഴിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും വിവാഹത്തിനു പുറത്ത് അനുഭവിക്കാന്‍ അനുവദിച്ചവര്‍ ആരൊക്കെയെന്നും. മഹര്‍ നല്‍കി നടത്തുന്ന പരിപാടിയല്ലെ വിവാഹം മുസ്ലിങ്ങള്‍ക്ക്? മഹര്‍ നല്‍കി വിവാഹം കഴിച്ച സ്ത്രീകളെ അനുഭവിച്ചു കൊള്ളാന്‍ പറയുന്നു. അടിമകള്‍ അതിനു പുറത്താണെന്നും പറയുന്നു. മഹര്‍ നല്‍കി പോലും ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഭാര്യമാരില്‍ കൂടുതല്‍ പെണ്ണുങ്ങളെ സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ പടില്ല. എന്നാല്‍ അടിമസ്ത്രീകള്‍ നിനക്കനുവദിക്കപ്പെട്ടിരിക്കുന്നു.


അടിമസ്ത്രീകളെ ഉടമകള്‍ക്ക് അനുവദിക്കപ്പെട്ടിട്ടില്ല എന്നു ആരും എവിടെയും പറഞ്ഞിട്ടില്ലല്ലോ?
പ്രവാചകന്റെ അരികില്‍ എത്ര അടിമസ്ത്രീകളുണ്ടായിരുന്നു. അവരെ പ്രവാചകന്‍ എന്തു ചെയ്തു, എല്ലാം ചരിത്രത്തില്‍ രേഖപ്പെടുത്തിയ കാര്യങ്ങളാണു, മത്തായിക്കു തോന്നിയതേ ചരിത്രമെന്നു കരുതുന്നതിനു മരുന്നില്ല.

ഭാര്യയും അടിമയും ഒന്നല്ല, അതിനാല്‍ തന്നെ ഒരു ഭാര്യക്കുള്ള അവകാശമെന്ത് അടിമക്കുള്ള അവകാശമെന്ത് എന്നെല്ലാം ഖുര്‍‌ആനില്‍ നിയമങ്ങളുണ്ട്. അവിവാഹിതയായ അടിമ ഉടമക്ക് അനുവദനീയമാണ്. ഇവിടെ അതല്ലല്ലോ പ്രശ്നം. അങ്ങിനെ പ്രവാചകന്റെ കയ്യില്‍ എത്ര അടിമയുണ്ടായിരുന്നു? മുസ്ലിങ്ങള്‍ക്ക് ആ ചരിത്രമറിയാം. അവരെ എന്തു ചെയ്തു? അതും അറിയാം. അവയൊന്നും അറിയാതെ വായയൈല്‍ തോന്നിയത് വിളിച്ച് പറയുന്നതിനെ സം‌വാദമെന്നു വിളിക്കുമോ?

കാട്ടിപ്പരുത്തി said...

kaalidaasan


ചര്‍ച്ച ചെയ്യുന്ന വിഷയവുമായി ബന്ധമില്ലാത്തവ ഉയര്‍ത്തിക്കൊണ്ടു വരുന്നത് ആശയദാരിദ്ര്യമല്ലേ മൊയ് ല്യാരേ?.

മുസ്ലിങ്ങള്‍ കബക്കു ചുറ്റും നടത്തുന്ന പ്രദക്ഷിണം വിഗ്രഹാരധനയല്ലെ എന്നു ചോദിച്ചാല്‍ അതിന്റെ മറുപടി ക്രൈസ്തവ ആരാധനാലയങ്ങളിലെ സംഭവങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതല്ല. കബയിലെ കല്ലിനെ വലം വക്കണം എന്ന് ഒരു മിഷനറിയും പറഞ്ഞതല്ല. മൊഹമ്മദ് പറഞ്ഞതാണ്. അതുകൊണ്ടാണതേക്കുറിച്ച് പരാമര്‍ശിച്ചത്. ഏതെങ്കിലും വിഗ്രഹത്തെ ആരാധിക്കണമെന്ന് ക്രിസ്തു മതം പഠിപ്പിക്കുന്നില്ല. അതു കോണ്ടാണ്, അവര്‍ ആരാധിക്കുന്നെങ്കില്‍ അതവരുടെ തെറ്റ് എന്നു പറഞ്ഞത്. അതിന്റെ മറുപടി കത്തോലിക്കനാണോ എന്ന് ഗവേഷണം നടത്തലല്ല മൊയ് ല്യാരേ.


കാളിദാസനിട്ട പോസ്റ്റും ക‌അബയിലെ കല്ലും തമ്മിലെന്തു ബന്ധം- എല്ലാ വിശ്വാസകാര്യവും ചര്‍ച്ചയില്‍ വലിച്ചു കൊണ്ടു വരും എന്നിട്ട് മറുപടിയില്ലാത്ത കാര്യങ്ങള്‍ക്ക് വിഷയം ഓര്‍മ വരും.

ചിന്തകന്‍ ബര്‍‌ണബാസിന്റെ സുവിശേഷത്തെ കുറിച്ച് പറഞ്ഞത് ഈ പോസ്റ്റിലെ പ്രശനമാണോ?

ആദ്യത്തെ കമെന്റില്‍ സൂചിപ്പിച്ച സ്വര്‍ഗ്ഗത്തിലെ പ്രതിഫലങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ഈ പോസ്റ്റിലെ വിഷയമാണോ?

മുഖം മറക്കണമെന്ന ഖുര്‍‌ആന്‍ നിര്‍ദ്ദേശം ഈ പോസ്റ്റിലെ വിഷയമായിരുന്നോ?

ഇവ ചില വിഷയങ്ങള്‍ കാളിദാസന്‍ തുടങ്ങി വച്ചവയാണു.

ആശയ ദാരിദ്ര്യം എല്ലായ്പോഴും ഓര്‍മിച്ച് കമെന്റിട്ടോളൂ..

കാട്ടിപ്പരുത്തി said...

kaalidasan--

ഞാന്‍ സുവിശേഷങ്ങളേക്കുറിച്ച് എഴുതിയത്.ചിന്തകനേപ്പോലുള്ള മുഴുത്ത മൊയ്‌ല്യാര്‍മാര്‍ തള്ളിക്കളഞ്ഞ സുവിശേഷമാണെന്നു പറഞ്ഞ് ഒരു മുസ്ലിമെഴുതിയ വ്യാജ പുസ്തകമാണ്‌ യധാര്‍ത്ഥ സുവിശേഷം എന്നു തെളിയിക്കാനും ശ്രമിക്കുന്നു. അതിനെയാണു ഞാന്‍ പരിഹസിച്ചത്.


അത് ചിന്തകന്റെ പോസ്റ്റില്‍ ഉന്നയിക്കേണ്ട വിഷയം. കാളിദാസനും ഞാനും നടക്കുന്ന ഒരു ചര്‍ച്ചയില്‍ ഒരു പ്രശനമുന്നയിക്കേണ്ടതിന്നു ഞാന്‍ യേശുവിനെ കുറിച്ച് ഇല്ലാത്ത കാര്യം പരഞ്ഞു പോസ്റ്റിറക്കുകയോ?

ബര്‍ണബാസിന്റെ സുവിശേഷം ക്രൈസ്തവര്‍ വിശ്വസിക്കുന്നില്ല, ഞാന്‍ അതില്‍ നിന്നും ഒന്നും ഉദ്ധരിച്ചിട്ടില്ല, മാത്രമല്ല ബര്‍ണബാസിന്റെ സുവിശേഷമെന്നല്ല ഒരു സുവിശേഷവും ദൈവത്തിന്റെ സുവിശേഷത്തിന്റെ പൂര്‍ണ്ണ രൂപമാണെന്നു മുസ്ലിങ്ങള്‍ കരുതുന്നില്ല. യേശു ദൈവ പുത്രനാണെന്നും കരുതുന്നില്ല.

kaalidaasan said...

അത് ചിന്തകന്റെ പോസ്റ്റില്‍ ഉന്നയിക്കേണ്ട വിഷയം. കാളിദാസനും ഞാനും നടക്കുന്ന ഒരു ചര്‍ച്ചയില്‍ ഒരു പ്രശനമുന്നയിക്കേണ്ടതിന്നു ഞാന്‍ യേശുവിനെ കുറിച്ച് ഇല്ലാത്ത കാര്യം പരഞ്ഞു പോസ്റ്റിറക്കുകയോ?

ചിന്തകന്റെ പോസ്റ്റില്‍ ഉന്നയിക്കേണ്ട ഒരു വിഷയവും ഞാന്‍ ഉന്നയിച്ചില്ല. മൊഹമ്മദിന്റെ ഖുറാന്‍ എഴുതപ്പെട്ട ശേഷം ഏതോ മുസ്ലിം എഴുതിയ ഒരു വ്യാജ പുസ്തകം യേശുവിന്റെ യധാര്‍ത്ഥ ചരിത്രമെന്നു പറഞ്ഞു നടക്കുന്നു എന്നു മാത്രമേ ഞാന്‍ പരാമര്‍ശിച്ചുള്ളു. മുസ്ലിങ്ങളുടെ ചില വികല ധാരണകളെ സൂചിപ്പിക്കാന്‍ മാത്രമാണത് പരാമര്‍ശിച്ചത്.

കാളിദാസനും കട്ടിപ്പരുത്തിയും മൊഹമ്മദിന്റെ ജീവിതത്തിലെ സ്ത്രീകളെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ പാല്‍പ്പൊടിയൊക്കെ കാട്ടിപ്പരുത്തിക്ക് പ്രസക്തമാണല്ലോ.

ഐഷ മൊഹമ്മദിനെ കളിയാക്കിയതൊക്കെ ക്രിസ്ത്യന്‍ മിഷനറിമാര്‍ പറഞ്ഞു പരത്തിയ നുണയാണന്നല്ലേ മുസ്ലിങ്ങള്‍ പ്രചരിപ്പിക്കുന്നത്. അതുപോലെ മറ്റൊരു പ്രചരണമാണു ചിന്തകനും നടത്തുന്നതെന്നു പറഞ്ഞാല്‍ അത് ആ വ്യാജ പുസ്തകത്തേക്കുറിച്ചുള്ള ഒരു വിഷയവും ഉന്നയിച്ചതല്ല. ആ പുസ്തകത്തേക്കുറിച്ച് പറയേണ്ടതൊക്കെ ഒരു പോസ്റ്റില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുണ്ട്.

കാട്ടിപ്പരുത്തി said...

കാളിദാസന്‍-

ബര്‍‌ണബാസിന്റെ സുവിശേഷം കൃസ്ത്യാനികളുമായുള്ള ഒരു ചര്‍ച്ചയില്‍ തെളിവായി ഉദ്ധരിക്കുന്നതിനോട് വ്യക്തിപരമായി എനിക്കു യോജിപ്പില്ല. കാരണം ഒരു തെളിവിന്നെടുക്കേണ്ട വസ്തു എതിര്‍‌പക്ഷം തെളിവായി സ്വീകരിക്കുകയില്ലെങ്കില്‍ നിങ്ങള്‍ അതിന്റെ മേല്‍ എത്ര സമയം ചിലവാക്കിയിട്ടും കാര്യമില്ല. അതിനാല്‍ തന്നെ ബര്‍ണബാസിന്റെ സുവിശേഷം മാത്രമല്ല. ക്രൈസ്തവ കാനോനികതയില്ലാത്ത ഫിലിപിന്റെ സുവിശേഷം, പോളിന്റെ സുവിശേഷം, മേരിയുടെ സുവിശേഷം, ഇവയെല്ലാം നെറ്റില്‍ കിട്ടുന്ന കാനോനികതയില്ലാത്ത സുവിശേഷങ്ങളും, നാലാം നൂറ്റാണ്ടിലെ പല ഏടുകളും നമുക്കു വായിക്കാന്‍ കഴിയുന്നവയാണു. ഇതെല്ലാം ഞാന്‍ എന്റെ വായനയുടെ ഭാഗമായി കണ്ണോടിച്ചിട്ടുണ്ടെന്നെല്ലാതെ തെളിവായി ഉപയോഗിച്ചിട്ടില്ലല്ലോ? ഡാവിഞ്ചികോടിന്റെ യെല്ലാം പ്രമേയത്തിന്റെ അടിസ്ഥാനമെന്തായിരുന്നു.

കാളിദാസന്‍ ചെയ്യുന്നത് ആ പണിയാണ്. ചര്‍‌ച്ചയും തെറിയും തമ്മിലുള്ള വ്യത്യാസം മത്തായിക്കറിയില്ല. അത് മൊയ്‌ലിയാരൊ അച്ചനോ ശരിയാക്കാന്‍ നോക്കിയാല്‍ നടക്കുന്ന കാര്യമല്ല. ഡോക്ടര്‍ തന്നെ സ്വയം ചികില്‍‌സിക്കണം.

ബര്‍‌ണബാസിന്റെ സുവിശേഷം യഥാര്‍ത്ഥ സുവിശേഷമായി ഖുര്‍‌ആനിന്റെ അടിസ്ഥാനത്തില്‍ തന്നെ കരുതാന്‍ പാടില്ല എന്നാണു മുസ്ലിം എന്ന നിലയില്‍ എന്റെ അറിവ്. കാരണം ഖുര്‍‌ആനിന്റെ മുമ്പുള്ള ഒരു ഗ്രന്ഥവും പൂര്‍‌ണ്ണമായ രീതിയില്‍ നിലനില്‍ക്കുന്നില്ല എന്നു വരുമ്പോള്‍ ബര്‍ണബാസും അതില്‍ പെടുമല്ലോ?

കുരുത്തം കെട്ടവന്‍ said...

Kaalidaasan said “തീവ്രമായി എന്തിലെങ്കിലും വിശ്വസിക്കുന്നവരെ തീവ്ര വാദികള്‍ എന്നല്ലാതെ വേറേ എന്താണു വിളിക്കേണ്ടത്? തീവ്ര മത വിശ്വാസമുള്ളവരെ തീവ്ര വാദികള്‍ എന്നു തന്നെ വിളിക്കേണ്ടേ?”
ഇതു പ്രകാരം കാളിദാസനെയും 'തീവ്രവാദി' എന്നു വിളിക്കാം. കാരണം പുള്ളിക്കാരനും ടിയാണ്റ്റെ വിശ്വാസം തീവ്രമായി വാദിക്കുകയല്ലെ ചെയ്യുന്നത്‌. ആ അര്‍തഥത്തില്‍ 'തീവ്രവാദി കാളിദാസന്‍' എന്നു പറയുന്നതില്‍ തെറ്റില്ല. കടപ്പാട്‌ : കാളിദാസനോട്‌ തന്നെ!