അതില്‍ സി.കെ.ബാബുവിന്റെ പോസ്റ്റിലൂടെയാണു ഞാന്‍ മുസ്ലിങ്ങളുമായി അയാള്‍ നടത്തിയെന്നവകാശപ്പെടുന്ന ഒരു പോസ്റ്റിനെ കുറിച്ചും അതില്‍ നടന്ന ഒരു ചര്‍ച്ചയെകുറിച്ചും കാണുന്നത്. അതിനാല്‍ തന്നെ ഒരു മറുകുറിപ്പിനു പ്രസ്ക്തിയുണ്ടെന്നു തോന്നിയതിനാലാണു ഇങ്ങിനെ ഒരു പോസ്റ്റ് ചെയ്യുന്നത്.
ബാബുവിന്റെ പോസ്റ്റിലെ വെറുപ്പ്, അഹങ്കാരം, വിദ്വേഷ്വം, തന്നെപൊക്കല്‍ എന്നിവ അദ്ദേഹത്തിന്റെ പോസ്റ്റുകളിലെ സ്ഥിരം സ്വഭാവമായതിനാല്‍ ആറ്റികുറുക്കി ബാക്കി കിട്ടുന്ന വിഷയത്തിലേക്ക് മാത്രമാണു ഞാന്‍ ശ്രദ്ധനല്കുന്നത്.
വിശ്വാസികളെല്ലാം ഒരു വിവരവുമില്ലാത്ത മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ ഒന്നിനും കൊള്ളാത്ത ആളുകളാണെന്നത് ആദ്യം തന്നെ ലാബെല്‍ ചെയ്തു പട്ടം ചാര്‍ത്തി വിവരമെന്നതും ബുദ്ധിയെന്നതും തന്റെ മാത്രം കയ്യിലുണ്ടാകാന്‍ വിധിക്കപ്പെട്ട ഒരു സാധനമായി സ്വയം പ്രഖ്യാപിച്ചു കഴിഞ്ഞതാണല്ലോ?
പിന്നെ ആരോ പുള്ളിയെ പിടിച്ച് ശാസ്ത്രത്തിന്റെ താക്കോല്‍ ഏല്പിച്ചതായി അദ്ദേഹത്തിനൊരു മാനസിക രോഗമുണ്ട്. ശാസ്ത്രമെന്നത് തനിക്കു പറ്റാത്തവരെങ്ങാനും പറഞ്ഞ് പോയാല്‍ ആള്‍ക്ക് കുറച്ച് നൊസ്സാകും, താന്‍ പറയുന്നതും കരുതുന്നതും മാത്രമേ ശാസ്ത്രമാകാവൂ തങ്ങള്‍ക്കു മാത്രമേ ശാസ്ത്രമാകാവൂ എന്നതാണ് ബാബുശാസ്ത്രം.
കൂടാതെ മതം എന്നത് -ആരംഭകാലം മുതൽ ഒരു വർഗ്ഗശത്രുവിനോടെന്നപോലെ ശാസ്ത്രത്തോടു് കുടിപ്പക പുലർത്തുന്ന മതങ്ങൾ ബ്ലോഗ് പോലെയുള്ള ഒരു ആധുനികശാസ്ത്രീയ സംവിധാനത്തെ ശാസ്ത്രത്തിന്റെ പരിമിതികൾ ചൂണ്ടിക്കാണിക്കാനും അതുവഴി 'സ്വന്തം' ദൈവത്തിന്റെ മഹത്വവും ശക്തിയും സ്ഥാപിക്കാനും ഉപയോഗപ്പെടുത്തുമ്പോൾ അതു് ശാസ്ത്രത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കലല്ലേ എന്നു് ആർക്കെങ്കിലും സംശയം തോന്നുന്നുണ്ടെങ്കിൽ അതിനു് കാരണം ദൈവം രാത്രിയും പകലും, വേനലും മഴയും വഴി മനുഷ്യരെ കാണിച്ചുതരുന്ന 'ദൃഷ്ടാന്തങ്ങൾ' വേണ്ടവിധത്തിൽ മനസ്സിലാക്കാത്തതുകൊണ്ടാവാനേ കഴിയൂ!---എന്ന ഒരസംബന്ധ പ്രസ്താവന കൂടെകൂട്ടി തങ്ങളുടെ പക്ഷത്ത് ശാസ്ത്രത്തെയാക്കാനുള്ള ഒരു അതിബുദ്ധികൂടി സമര്‍ത്ഥമായി നടത്തുന്നുണ്ട് , ഇത് പോലെയുള്ള നൂറായിരം പ്രസ്ഥാവനകള്‍ ബ്ലോഗിന്റെ വലിപ്പം കൂട്ടാനുതകും എന്നതല്ലാതെ മറ്റെന്തു ധര്‍മം ചെയ്യുന്നു.
വിഷയത്തിലേക്കു നീങ്ങുമ്പോള്‍ മൂന്നു ചോദ്യങ്ങളാണ് ഈ പോസ്റ്റില്‍ ചോദിച്ചിരിക്കുന്നത്, അതിനാല്‍ ഇവിടെ അതിന്നുള്ള മറുപടികള്‍ ആ ക്രമത്തില്‍ തന്നെ നല്കുന്നു.
1.ചോദ്യം ( അരിച്ചെടുത്തത് )
സൃഷ്ടാവു പൂര്‍ണ്ണനാണെങ്കില്‍ എങ്ങിനെ അല്ലെങ്കില്‍ എന്തിനു അപൂര്‍ണ്ണങ്ങളായ സൃഷ്ടികളെ സൃഷ്ടിക്കുന്നു. ഇത് സൃഷ്ടാവ് പൂര്‍ണ്ണനല്ല എന്നതിന്റെ തെളിവല്ലെ?
ഉത്തരം-
സൃഷ്ടാവിനോളം പൂര്‍ണ്ണതയിലേ സൃഷ്ടി നടത്താവൂ അല്ലെങ്കില്‍ ഉണ്ടാക്കുന്ന ആളെപോലെ പൂര്‍ണ്ണ്മായരീതിയില്‍ ഉണ്ടാക്കിയതാവും എന്നതിനു എന്താണു തെളിവ്? ശില്പിയെ പോലെ ഒരു ശില്പമെന്നതുണ്ടായിട്ടുണ്ടോ? ഈ വാദം ശരിയാവണമെങ്കില്‍ ഇനി ശില്പങ്ങള്ക്കെല്ലാം ജീവനും നല്കാന് ശില്പി ബാധ്യസ്ഥനാകില്ലെ?
പിതാവ് മക്കള്‍ പ്രയോഗമെല്ലാം ബാബുവുന്റെ പഴയ നൊസ്റ്റാളജിയില്‍ നിന്നു വരുന്ന വാക്കുകളാണ്. കൃസ്തുമതത്തോട് സംവദിക്കുന്ന അതെ അളവുകോലില്‍ മറ്റുള്ളവരോട് സംവദിക്കുന്നത് മറ്റുള്ളവരെ കുറിച്ചുള്ള അജ്ഞതയാണു സൂചിപ്പിക്കുന്നത്. ഒരു വിഭാഗത്തോട് സംവദിക്കുമ്പോള്‍ എന്താണ് അവരുടെ ആ വിഷയത്തിലുള്ള കാഴ്ച്ചപ്പാടെന്നെങ്കിലും മനസ്സിലാക്കാനുള്ള ബുദ്ധിയും യുക്തിയും എന്നാണു ഈ യുക്തിവാദികള്‍ പഠിക്കുക.
2.ചോദ്യം-
'പ്രപഞ്ചനാഥൻ' എന്നു് വിശേഷിപ്പിക്കപ്പെടുന്ന ഒരു ദൈവത്തെപ്പറ്റി എന്തെങ്കിലും അറിയാമെന്നു് അവകാശപ്പെടാൻ മനുഷ്യനു് അർഹത ലഭിക്കണമെങ്കിൽ ആദ്യം 'പ്രപഞ്ചം' എന്നാൽ എന്തെന്നു് അവൻ അറിഞ്ഞിരിക്കണം, വേണ്ടേ?നമ്മുടെ' പ്രപഞ്ചത്തിന്റെ 95 ശതമാനത്തെ സംബന്ധിച്ചും മനുഷ്യനു് ഇന്നും യാതൊരുവിധ അറിവുമില്ല.
ഉത്തരം-
പ്രപഞ്ചനാഥന് പ്രപഞ്ചത്തെ കുറിച്ചുള്ള എല്ലാ അറിവും വേണമെന്നതായിരുന്നു വാദമെങ്കില്‍ അതില്‍ യുക്തിയുണ്ടാകുമായിരുന്നു.
ഞാനെന്റെ കുടുമ്പനാഥനാണെന്നു പറയുമ്പോള്‍ എന്റെ മക്കള്‍ക്ക് കുടുമ്പത്തിലെ ചിലവുകളും മറ്റു പ്രയാസങ്ങളെ കുറിച്ചെല്ലാം എന്നെപ്പോലെ അറിയണമെന്നോ?
കുടുമ്പത്തിന്റെ നാഥനെന്ന നിലക്ക് അതറിയേണ്ട ബാധ്യതയും ആവശ്യവും എനിക്കല്ലെ വരുന്നുള്ളൂ, അതറിയില്ല എന്നതിനാല്‍ എന്റെ മകന് എന്നെ കുടുമ്പനാഥനായി കാണാന്‍ പാടില്ല എന്നോ?
ഇത്രയും വിശാലമായ പ്രപഞ്ചങ്ങലിലെ ഒരു ചെറിയ മൂലയിലിരുന്ന് ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതുമെല്ലാം അങ്ങോട്ട് തനിയെത്തനിയെ ഉണ്ടായി എന്നും ആ വിവരമെല്ലാം എന്റെ ബുദ്ധിക്കനുസരിച്ച് മാത്രമെ ആകാവൂ എന്നു കരുതുന്നതിനെ യുക്തിയായി കരുതുന്നതിന്റെ പൊട്ടത്തരം തന്നെയാണു ചോദ്യം ചെയ്യപ്പെടുന്നത്.
ഇത്രയുമൊക്കെ സമ്മതിച്ച സ്ഥിതിക്ക് അത്രക്കൊന്നും മനസ്സിലാക്കാനോ എന്റെ അറിവിന്നപ്പുറത്തുള്ള കാര്യങ്ങള്‍ എനിക്കറിയില്ലേ എന്നെങ്കിലും ഉള്‍കൊള്ളാനുള്ള കോമണ്‍സെന്‍സ് ഉണ്ടാകുന്നതില്‍ വിരോധമുണ്ടോ? ഇത്ര വിശാലമായ ഈ പ്രപഞ്ചങ്ങള്‍ക്ക് ഒരു നിയന്ത്രകന് ഉണ്ട് എന്നു വിശ്വസിക്കുന്നത് അബദ്ധമാണെങ്കില്‍ ഇല്ല എന്നു വിശ്വസിക്കുന്നതിന്റെ യുക്തി എന്താണു?
3.ചോദ്യം-
ഉദാഹരണത്തിനു്, ബൈബിൾ പ്രകാരം ആദിയിൽ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകൾ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ഉത്തരം-
മുസ്ലിങ്ങളും കൃസ്ത്യാനികളും തമ്മിലാണോ ദൈവത്തെ കുറിച്ചിവിടെ ചര്‍ച്ച നടത്തുന്നത്? ഇത് പശുവിനെ കുറിച്ച് ഉപന്യാസമെഴുതാന്‍ പറഞ്ഞപ്പോള്‍ അത് കെട്ടിയ തെങ്ങിനെ കുറിച്ചു ഉപന്യാസമെഴുതിയ കുട്ടികഥയായല്ലോ? വിവരക്കേടിനു കയ്യും കാലും വച്ചാല്‍ യുക്തിവാദി ആകുമോ? ബൈബിളിലെ ദൈവ സങ്കല്പവും ഖുര്‍ആനിലെ ദൈവ സങ്കല്പവും ഒത്ത് പോകുന്നില്ല. ബൈബിളില്‍ പരിചയപ്പെടുത്തുന്ന യഹോവയുടെ ഗുണങ്ങള്‍ ഇസ്ലാമിലെ അല്ലാഹു എന്നതുമായി യോജിക്കാത്ത പല ഭാഗങ്ങളും മുസ്ലിം കൃസ്ത്യന്‍ സംവാദങ്ങളിലെ വിഷയമായിരിക്കെ, ബാബുവിന്നറിയുന്നത് ബാബു ചോദിച്ചിരിക്കും അല്ലെ?!!!
ആദ്യം ചോദ്യമെങ്കിലും പഠിക്കു- എന്നിട്ടാകാം വിളമ്പല്‍-
ഇനി ഈ വിഷയത്തിനു മറൂപടി പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാതെ മറ്റു പുതിയ ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമായിരിക്കും പുറത്തെടുക്കുന്നത് - കമെന്റില്‍ നടന്ന ചര്‍ച്ച അതിനുള്ള ഒരു തെളിവു മാത്രം-
13 comments:
ഇതുമായി ബന്ധപ്പെട്ട ഒരു അഭിപ്രായം അല്ലാ ഇതു. എല്ലാവരുടെയും അഭിപ്രായം തുറന്ന മനസ്സോടെ കേൾക്കാനും അതിൽ ശരിയെന്നു തോന്നുന്നതു സ്വീകരിക്കാനും തെറ്റെന്നു തോന്നുന്നതു വിനയത്തോടെ നിരസിക്കാനും ഉള്ള മാനസിക നില മനുഷ്യനു ഉണ്ടാകണം എന്ന അഭിപ്രായക്കാരനാണു ഞാൻ.ഏതോ ആഫ്രിക്കൻ രാജ്യത്തെ മനുഷ്യരുടെ ദയനീയാവസ്ഥ ശ്രി.ബാബു വിഷയമാക്കി ചിത്രങ്ങൾ സഹിതം ഒരുപോസ്റ്റു ഇടുകയും എന്നിട്ടു ദൈവം പരമമകാരുണികനും കരുണാനിധിയുമാണു എന്നതിനെ സംബന്ധിച്ചു ആക്ഷേപഹാസ്യത്തോടെ ചൂണ്ടിക്കാണിക്കുകയും ചെയ്ത ഒരു ലേഖനം യാദ്രുശ്ചികമായി കണ്ട ഞാൻ ഞാൻ ടി പോസ്റ്റിൽ താഴെ കാണിക്കുന്ന ഒരു അഭിപ്രായം ഇട്ടു.
" ഈ മഹാ പ്രപഞ്ചത്തിലെ അനേകായിരം സൗരയൂഥത്തിലെ ഒരു ചെറു സൗരയൂഥത്തിൽ ഒരു ചെറു നക്ഷത്രത്തിന്റെ ഗ്രഹമായ ഈ ഭൂമിയിലെ ഒരു ജീവി ആയ മനുഷ്യന്റെ കടുകുമണി പോലുള്ള തലച്ചോറിൽ കൂടി പ്രപഞ്ച നിയമങ്ങളെ കാണുന്നതു യുക്തി ആണോ?" എന്നോ മറ്റോ ആയിരുന്നു ആ കമന്റു.നിരുപദ്രവകരമായ കമന്റു
ശ്രി ബാബു ആ കമന്റു തടഞ്ഞു. തുടർന്നു ഞാൻ അദ്ദേഹത്തിന്റെ മറ്റു ചില പോസ്റ്റുകളിലൂടെ കയറി ഇറങ്ങി. അവിടെ ഒരിടത്തു ഇങ്ങിനെ എനിക്കു കാണാൻ കഴിഞ്ഞു."എന്റെ സമയം വിലയുള്ളതാണു", "വേറെ പണി നോക്കു" (വാക്കുകൾ ഇങ്ങിനെ തന്നെ ആകണമെന്നില്ല എന്നാലും അർത്ഥം ഇതു പോലെ തന്നെ ആണു) മറ്റൊരു പോസ്റ്റിൽ മലയാളം ബ്ലോഗിലെ ബൗദ്ധികമായി ഉയർന്നു നിൾക്കുന്ന ചിലരുടെ പേരുകളും സന്ദർഭ വശാൽ അദ്ദേഹം നൽകി.അപ്പോൾ എനിക്കു ചില കാര്യങ്ങൾ മനസ്സിലായി.
(1) ബുദ്ധി ഉള്ളവരു ഇല്ലാത്തവരുമായി ഒരു വേർതിരിവു ഈ ബൂലോഗത്തുണ്ടു. അതു നമ്മൾ മാനിക്കണം.
(2) പോസ്റ്റു ഇടുന്നതിനും അഭിപ്രായങ്ങൾ അറിയിക്കുന്നതിനും ബൂലോഗത്തു എല്ലാവർക്കും അവകാശവും സ്വാതന്ത്ര്യവും ഉണ്ടെന്നതു ലിഖിതനിയമം ഉണ്ടെങ്കിലും അലിഖിത നിയമങ്ങൾക്കാണു പ്രസക്തി.
(3) ശാസ്ത്ര വിഷയങ്ങൾ അക്കാഡമിക്കു യോഗ്യത ഉള്ളവർ മാത്രമേ കൈകാര്യം ചെയ്യാവൂ.അല്ലാത്തവർ പോസ്റ്റു ഇടുന്നതും അഭിപ്രായം അറിയിക്കുന്നതും അവർക്കു നിഷിദ്ധം.ഈ ലോകത്തു അവർ കണ്ണു തുറന്നു കാണുകയും കേൽക്കുകയും അനുഭവപ്പെടുകയും ചെയ്യുന്ന വിഷയങ്ങൾ എഴുതി വെയ്ക്കപ്പെട്ട അക്കാമഡമിക്ക് നിയമങ്ങൾക്കു എതിരാണെങ്കിൽ ടി പോസ്റ്റും അഭിപ്രായങ്ങളും വെറും വിഡ്ഡിത്തരമാണു.
കാര്യങ്ങൾ ഇത്രയും എനിക്കു മനസ്സിലായപ്പോൾ നിരുപദ്രവകരമായ എന്റെ കമന്റ് തടഞ്ഞതു എന്തു കൊണ്ടെന്നു എനിക്കു പിടി കിട്ടി.അതു കൊണ്ടു മേലിൽ ആ വക പണിക്കു പോകരുതു എന്നു ഒരു ചിന്ത മനസ്സിൽ ഉണ്ടായി.എങ്കിലും അഭിപ്രായം പറയണമല്ലോ അതു എന്റെ അവകാശവുമാണു(അഭിപ്രായ സ്വാതന്ത്ര്യം) അതിനുവേണ്ടി താങ്കളുടെ ഈ പോസ്റ്റിൽ കയറി വന്നതാണു.
ബാബു ബാബുവിന്റെ പോസ്റ്റിലിട്ട കമെന്റ്-
സി.കെ.ബാബു, January 30, 2010 11:18 AM
ജബ്ബാർ മാഷിന്റെ ചില പോസ്റ്റുകളിലെ കമന്റുകളിലൂടെ കാട്ടിപ്പരുത്തിയുടെ പാണ്ഡിത്യം 'ചീന്താൻ' തുടങ്ങുന്നതിനു് മുൻപുതന്നെ എനിക്കറിയാം. അതിനാൽ, അതുപോലൊരു പണ്ഡിതനുമായി ഒരു ചർച്ച നയിക്കേണ്ട ഗതികേടിലേക്കു് ഞാൻ ഇതുവരെ എത്തിയിട്ടില്ല എന്നു് തീർത്തു് പറയാനാവും. എത്തുമ്പോൾ അറിയിക്കാം. എപ്പടി?
പോസ്റ്റിനെപ്പറ്റി ഇത്രയും പറയാതെ വയ്യ: മതത്തിന്റെ മാറാല കയറി മൂടാത്ത ഒരു നാലാം ക്ലാസ്സുകാരൻ ഇതിലും ഭംഗിയായും, ഞാൻ പറഞ്ഞ കാര്യങ്ങൾ മനസ്സിലാക്കിയും എഴുതിയേനെ.
"ആദ്യം ചോദ്യമെങ്കിലും പഠിക്കു- എന്നിട്ടാകാം വിളമ്പല്‍"
അതുതന്നെ!
"ഇനി ഈ വിഷയത്തിനു മറൂപടി പറഞ്ഞാല്‍ അതിനെ ഖണ്ഡിക്കാതെ മറ്റു പുതിയ ചോദ്യങ്ങള്‍ ചോദിക്കുക എന്ന തന്ത്രമായിരിക്കും പുറത്തെടുക്കുന്നത് - കമെന്റില്‍ നടന്ന ചര്‍ച്ച അതിനുള്ള ഒരു തെളിവു മാത്രം-"
അതും കുറിക്കു് കൊള്ളുന്ന മറുപടി! സംശയമുണ്ടോ? ഉണ്ടെങ്കിൽ ചർച്ചയാണു് താരം എന്ന എന്റെ പോസ്റ്റിലെ ചിന്തകന്റെ ഈ കമന്റ് കാണുക.
എന്തു് ചെയ്യാൻ? വെറുപ്പും അഹങ്കാരവും വിദ്വേഷവും തന്നെത്താൻ പൊക്കലും കൂട്ടത്തില്‍ വെളിവില്ലായ്മയുമൊക്കെ അല്ലാഹു എന്റെ തലയിൽ വച്ചുപിടിപ്പിച്ചതിന്റെ ഓരോരോ പാടുകളേ!
അതുകൊണ്ടു് ഇനി എന്റെ പോസ്റ്റുകളിൽ കമന്റ് ഇടാതെ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുക. അതല്ലേ അതിന്റെ ഒരു ശരി?
ബാബുവിന്റെ പോസ്റ്റില്‍ മൂന്നു ചോദ്യങ്ങളാണു ചോദിച്ചത്- അതിന്റെ മറുപടിയും നല്കി- അത് ഞാന്‍ നാലാം ക്ലാസും ബാബു പി.എച്ച്.ഡിയുമായതിനാല് പറഞ്ഞിട്ടു കാര്യമില്ല.
പിന്നെ ദൈവത്തെ തെറി വിളിയാണു. പുള്ളി മാത്രമല്ല, കൂടെയുള്ളവരും, അങ്ങിനെ ദൈവത്തെ ഇല്ലാതാക്കാന്‍ കഴിയുമോന്നു കുറെ കാലമായി യുക്തിവാദികള്‍ ശ്രമിക്കുന്നു.
പട്ടി കുരച്ചെന്നു കരുതി അമ്പിളിമാമനു വരാതിരിക്കാന്‍ കഴിയുമോ?
മനോഹരമായിരിക്കുന്നു കാട്ടിപ്പരുത്തി..
1. അല്ലാഹു എന്തിനാണു ജന്മനാ അന്ധനേയും മന്ദബുദ്ധിയേയും കയ്യിലാത്തവനേയും കാലില്ലാത്തവനേയും എല്ലം സൃഷ്ടിച്ചത് എന്ന ചോദ്യത്തിനേ ആറ്റിക്കുറുക്കി എടുത്തിട്ട് നിങ്ങള്‍ പറഞ്ഞ മറുപടി : ഞങ്ങളുടെ കാഴ്ച്ചപ്പാട് വേറെയാണ്. നിങ്ങള്‍ ആദ്യം അതു പഠിക്കൂ എന്ന്.
ബെസ്റ്റ് മറുപടി..!!
2. "ഈ മഹാ പ്രപഞ്ചത്തിലെ അനേകായിരം സൗരയൂഥത്തിലെ ഒരു ചെറു സൗരയൂഥത്തിൽ ഒരു ചെറു നക്ഷത്രത്തിന്റെ ഗ്രഹമായ ഈ ഭൂമിയിലെ ഒരു ജീവി ആയ മനുഷ്യന്റെ" - ഇത്രേം എങ്കിലും വിവരം ദൈവത്തേ ഉണ്ടാക്കിയ കാലത്തും മനുഷ്യര്ക്കുണ്ടായിരുന്നെകില് ഭൂമിയിലുള്ളവര്‍ക്കും വെളിച്ചത്തിനു വേണ്ടി ഉണ്ടാക്കിയതാണു സൂര്യന് എന്ന വിവരക്കേട് ഉണ്ടാകുമായിരുന്നില്ല. അത് സൂര്യന് ഭൂമിക്കു ചുറ്റും കറങ്ങുന്നു എന്ന പ്രപഞ്ചവിജ്ഞാനം ഉള്ള കാലത്തേ ദൈവസങ്കല്പം. പ്രപഞ്ചത്തേപറ്റി കൂടുതല്‍ അറിയുമ്പോ ഇനിയും മാറ്റേണ്ടി വരും പരുത്തീ വിശ്വാസങ്ങള്‍..
- പ്രപഞ്ചത്തേ പറ്റി ഒന്നും അറിയില്ലേലും അത് ഉണ്ടാക്കിയ ആളുടെ ബയോഡാറ്റയും ഡീറ്റേയില്‍സും , പുള്ളിയുടെ ആഗ്രഹങ്ങളും എല്ലാം അറിയാമെന്നും, പുള്ളിയുടെ ഡയറി ഞമ്മന്റെ കയ്യില്‍ ഉണ്ടെന്നും വിശ്വസിക്കുന്നതാവും യുഖ്ത്തി..!!!
3. ആറ്റിക്കുറുക്കിയിട്ടും ഇതു ചോദ്യമായില്ലല്ലൊ? പിന്നെ എന്തുകൊണ്ടാണ് ബൈബിളിനെപ്പറ്റിയും ആ സംവാദത്തില്‍ പറയേണ്ടിവരുന്നത് എന്നു ബാബുമാഷ് അവിടെ തന്നേ പറഞ്ഞിട്ടുണ്ടല്ലോ? കണ്ടില്ലേ..???
ചുരുക്കത്തില്‍ ആ പോസ്റ്റില്‍ അവിടിവിടെനിന്നും ചില വാക്യങ്ങള്‍ കോപ്പി-പേസ്റ്റ് ചെയ്യുകയും അതിനു എന്തെക്കേയോ മുട്ടാപ്പോക്കു പറയുകയും അല്ലാതെ എന്താണ് ഈ പോസ്റ്റില്‍ മറുപടി എന്നു പറഞ്ഞിരിക്കുന്നത്.?? കഷ്ടം...
പേടിത്തൊണ്ടന്‍-
1. മന്ദബുദ്ധിയും അന്ധതയും മാത്രമാണോ അപൂര്‍ണ്ണത, ഒരു സൃഷ്ടിയും പൂര്‍ണ്ണതയില്‍ സൃഷ്ടിക്കപ്പെടുന്നില്ല. പരിപൂര്‍ണ്ണത സൃഷ്ടാവിന്നു മാത്രം അവകാശപ്പെടാവുന്ന ഒന്നാണു. പൂര്‍ണ്ണമായി ഒരു സൃഷ്ടിയാണു സൃഷ്ടാവിന്റെ നിലനില്പ്പിന്നാധാരമെന്ന ബാബുവിന്റെ വാദത്തെയാണു ഞാന്‍ ശില്പിയുടെയും ശില്പത്തിന്റെയും ഉദാഹരണത്തിലൂടെ പൊളിച്ച് കളഞ്ഞത്. അതായത് സൃഷ്ടാവിന്റെ ഗുണമെന്നത് പൂര്‍ണ്ണതയുള്ള സൃഷ്ടി എന്നതാകണമെന്നു ഏതു സൃഷ്ടി നിയമത്തിലാണുള്ളത്?
2.
സൂര്യനെ സൃഷ്ടിച്ചത് മനുഷ്യനു വെളിച്ചം കാണിക്കാന്‍ മാത്രമാണെന്ന് ഖുര്‍ആനില്‍ എവിടെയുമില്ല, അതിന്റെ ഒരു ധര്മമായെല്ലാതെ.അല്ലെങ്കില്‍ മനുഷ്യനു നല്കിയ ഒരനുഗ്രഹമായല്ലാതെ. ബാബുവിന്നു ബൈബിള്‍ കഥകള്‍ മാത്രമെ അറിയൂ, അതിനാല്‍ അവ മുഴുവന്‍ ഇങ്ങോട്ട് ചാര്‍ത്തി തരികയാണ്. ഇസ്ലാമിലെ പ്രപഞ്ചസങ്കല്പത്തെ കുറിച്ച് ബാബുവിന്റെ ഉസ്താദ് ജബ്ബാര്‍മാഷ് ഒരു പോസ്റ്റിട്ട് മറുപടി ഇവിടെ തുടങ്ങുന്നു എന്നും പറഞ്ഞ് കാലം കുറെ ആയി, വണ്ടി നിന്നേടത്തു നിന്നും പിന്നെ ഉരുണ്ടിട്ടില്ല.
3.
ബൈബിളിലെ കഥ അംഗീകരിക്കണമെങ്കില്‍ ബൈബിളിലെ ദൈവ സങ്കല്പനവും ഇസ്ലാമിക ദൈവ സങ്കല്ല്പനവും ഒന്നാകണ്ടെ. ബൈബിളിലെ ദൈവം മനുഷ്യനെ സ്വന്തം രൂപത്തില്‍ സൃഷ്ടിച്ചു എന്നും പുത്രനായി ഭൂമിയില്‍ അവതരിച്ചു എന്നും ക്രൈസ്തവര്‍ വിശ്വസിക്കുന്നു. ഞാനെന്തിനു മറ്റുള്ളവരുടെ വായയാകണം.
കണ്ണടച്ചാല്‍ ഇരുട്ടാകില്ലല്ലോ പേടിത്തൊണ്ടാ---
അതും കുറിക്കു് കൊള്ളുന്ന മറുപടി! സംശയമുണ്ടോ? ഉണ്ടെങ്കിൽ ചർച്ചയാണു് താരം എന്ന എന്റെ പോസ്റ്റിലെ ചിന്തകന്റെ ഈ കമന്റ് കാണുക.
എതിരാളി വിവരമില്ലാത്തവനും സ്വയം തന്നെ വിഷയത്തില്‍ അറിവില്ലാത്തവനുമാണെന്ന് സ്ഥാപിച്ച് തങ്ങളുടെ വാദങ്ങള്‍ക്ക് പിന്ബലമുണ്ടാക്കുക എന്നത് ചില യുക്തിവാദി/നിരിശ്വരവാദി ബ്ലോഗര്‍മാരുടെ ഒരു കുതന്ത്രമാണ്. എന്നാല്‍ അത്തരം സ്വയം വെച്ച കുതന്ത്രത്തില്‍ അവര്‍ തന്നെ വീണു എന്നതിന്റെ തെളിവാണ് ബാബുവിന്റെ മുകളിലുള്ള കമന്റ് സൂചിപിക്കുന്നത്.
മറുചോദ്യം ചോദിച്ച് ബാബുവിന്റെ പോസ്റ്റിലെ വാദങ്ങള്‍ക്ക് മറുപടി പറയാതിരിക്കുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല.
ഒരാള്‍ക്ക് മാത്രമേ ചോദ്യം ചോദിക്കാവൂ എന്നതും മറ്റെയാള്‍ എപ്പോഴും ഉത്തരം പറയുന്ന ആള് മാത്രമായിരിക്കണമെന്നുള്ളതും ഒരു ‘ചോദ്യോത്തര‘ പരിപാടിയില്‍ മാത്രമേ നടക്കുകയുള്ളൂ. അതൊരിക്കലും ഒരു ചര്‍ച്ചയാവില്ല.
ഒരു ചര്‍ച്ച നടക്കേണ്ടതിന് ബാബു തന്നെ മുന്നോട്ട് വെച്ച ചില യോഗ്യതകള്‍ ബാബുവിന് തന്നെയുണ്ടോ എന്ന്, എനിക്കും ചര്‍ച്ച നിരീക്ഷിക്കുന്ന മറ്റുള്ളവര്‍ക്കും ബോധ്യമാവേണ്ടതുണ്ട്, എന്നതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചത്. മാത്രമല്ല പലപ്പോഴായി മറുഭാഗം തന്റെ വാദങ്ങള്‍ വായിക്കുകയോ മനസ്സിലാക്കുകയോ ചെയ്യാതെയാണ് കമന്റുകളെഴുന്നതെന്ന് പരാതി ബാബു പലപ്പോഴായി ഉന്നയിച്ചിട്ടുണ്ട്.
ചെറിയ ദുനിയാവും മ്മിണി വല്ല്യ കുറെ മന്സന്മാരും !!!
ഇപ്പോഴും കെട്ടിയ കുറ്റിക്കു ചുറ്റും തന്നെ കറങ്ങിക്കൊണ്ടിരിക്കുകയാണല്ലേ??
൧.ശില്പിയുടെയും ശില്പത്തിന്റെയും ഉദാഹരണത്തിലൂടെ എന്തു പൊളിച്ച് കളഞ്ഞു എന്നാണ് പറഞ്ഞത്. അതു നല്ല ഒന്നാന്തരം ബോറായിരുന്നു.
കൊള്ളാവുന്ന ശില്പി ആണേല്‍ കൊള്ളാവുന്ന ശില്പവും ഉണ്ടാക്കണം. (അങ്ങനെ എങ്ങും പറഞ്ഞിട്ടില്ല. പക്ഷേ കോങ്കണ്ണുള്ള ശില്പമുണ്ടാക്കുന്നവനെ നല്ല ശില്പി എന്നാരും വിളിക്കില്ല.) അല്ലാഹു കൊള്ളാവുന്നവനായിരുന്നെങ്കില് എന്തു കൊണ്ടാണു സൃഷ്ടികള്‍ക്ക് വൈകല്യങ്ങള്‍ എന്നാണു ചോദ്യം. (അതു മനസ്സിലായില്ല എന്നു തുടര്‍ന്നും നടിക്കാവുന്നതേ ഒള്ളൂ.).
**എന്തിനു/എന്തുകൊണ്ട് സൃഷ്ടികളില്‍ വൈകല്യങ്ങള്‍ ???
൨. "അല്ലെങ്കില്‍ മനുഷ്യനു നല്കിയ ഒരനുഗ്രഹമായല്ലാതെ." - ഇതു തന്നെ ആണു പറഞ്ഞത്. സൂര്യനെ മനുഷ്യനു വേണ്ടി ഉണ്ടാക്കിയതാണെന്നു പറയണമെങ്കില്‍ പ്രപഞ്ചത്തേ പറ്റി ഉള്ള അറിവു പൂജ്യമായിരിക്കണം..!!!
൩. "ഇവിടത്തെ ആവശ്യത്തിനു് ബൈബിളിലെ ആദ്യത്തെ അഞ്ചു് പുസ്തകങ്ങളും ('തൗറാത്ത്', Torah), അതിലെ കഥകളും, ആദം മുതൽ യേശു വരെയുള്ള കഥാപാത്രങ്ങളും, അവയെപ്പറ്റി ഖുർആനിൽ പേരെടുത്തു് പറഞ്ഞു് നടത്തുന്ന പരാമർശ്ശങ്ങളും ധാരാളം മതി."
- ഇതാണു അവിടെ ബാബുമാഷ് പറഞ്ഞിരിക്കുന്നത്. ഇതിനെ base ചെയ്തുള്ള ഒരു ചര്‍ച്ച ആയിരിക്കണം അവിടെ നടത്താന്‍ ഉദ്ദേശിച്ചതും.
അങ്ങനെ അല്ലേ? അല്ലെങ്കില്‍ എന്തു കൊണ്ടു അവിടെ പറഞ്ഞില്ല? ഈ 'syllabus' വെച്ചുള്ള ചോദ്യങ്ങളുടെ ഉത്തരം കാട്ടിപ്പരുത്തിക്കു അറിയില്ലെ?
ബൈ ദ ബൈയ്യ് .... താങ്കള്‍ക്കു അറിയാത്ത/താല്പര്യമില്ലാത്ത ഒരു കാര്യത്തേപ്പറ്റി ആരോ ആരോടോ ചര്‍ച്ച നടത്തിയതിനു താങ്കള്‍ ഇവിടെ എന്തിനാണു പോസ്റ്റിട്ടതു? അതും "പിന്നെ ആരോ പുള്ളിയെ പിടിച്ച് ശാസ്ത്രത്തിന്റെ താക്കോല്‍ ഏല്പിച്ചതായി അദ്ദേഹത്തിനൊരു മാനസിക രോഗമുണ്ട്. " എന്നു പറയുന്ന താങ്കള്‍.. വേറേ എതോ ഒന്നിന്റെ താക്കോല്‍ സ്വന്തം കയ്യില്‍ ആണെന്നൊരു വിചാരം?? ഏയ്.. ഇല്ലല്ലേ??
പേടിതൊണ്ടന്-
ശില്പത്തിന്റെ പൂര്‍ണ്ണതയാണു പ്രശ്നം- ഭംഗിയല്ല-
ഒരു സൃഷ്ടിയും പുര്ണ്ണമായതാണെന്ന് വിശ്വാസികള്‍ക്കു വാദമില്ല. അത് കൊണ്ട്തന്നെ സൃഷ്ടികളില്‍ അപൂര്ണ്ണതയുണ്ടാകുമെന്നു തന്നെയാണു വിശ്വാസികളുടെ വാദം, അത് പലര്‍ക്കും പല രീതിയിലാകാം, ചിലര്‍ക്കു വൈകല്യമായും.
പിന്നെ രസിപ്പിക്കാമെന്നു ഞാന്‍ വാക്കു തരാത്തതിനാല്‍ ബോറഡിക്കുന്നുണ്ടെങ്കില്‍ കോട്ടുവായ ഇടുക.
സൂര്യനെന്നല്ല, എല്ലാ ചരാചരങ്ങളും പരസ്പര ബന്ധിതമായി തന്നെയാണു സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്- എന്തിനു ഒരു സൂര്യനെ മാത്രമെടുക്കുന്നു. ഏതാണു മനുഷ്യനും കൂടിയല്ലാതെ, ഉപകാരമില്ലാതെ സൃഷ്ടിക്കപെട്ടിട്ടുള്ളത്?
ഇന്ന് യഹൂദരുടെയും ക്രൈസ്തവരുടെയും കയ്യിലുള്ള പുസ്തകങ്ങള്‍ മുസ്ലിങ്ങള്‍ വിശ്വസിക്കുന്ന തോറയോ ഇഞ്ചീലോ പൂര്‍ണ്ണമായും ഉള്‍കൊള്ളുന്നതല്ല, അതിലെ കഥകളുടെ അടിസ്താനത്തിലുള്ള ഒരു വിശ്വാസവും മുസ്ലിങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല. ഇനി ബാബു മാഷിന്റെ ഉദ്ദേശ്യങ്ങളനുസരിച്ചെല്ല തെളിവുകളുടെ അടിസ്ഥാനത്തിലെ ചര്‍ച്ച നീങ്ങുകയുള്ളൂ.
എന്റെ ബ്ലൊഗില്‍ ഞാന്‍ പോസ്റ്റിട്ടാന് തനിക്കെന്താ എന്ന ഒരു മറുചോദ്യം പോരെ ഇതിന്നുത്തരമായി?
"സൃഷ്ടാവിനോളം പൂര്‍ണ്ണതയിലേ സൃഷ്ടി നടത്താവൂ അല്ലെങ്കില്‍ ഉണ്ടാക്കുന്ന ആളെപോലെ പൂര്‍ണ്ണ്മായരീതിയില്‍ ഉണ്ടാക്കിയതാവും എന്നതിനു എന്താണു തെളിവ്? ശില്പിയെ പോലെ ഒരു ശില്പമെന്നതുണ്ടായിട്ടുണ്ടോ? ഈ വാദം ശരിയാവണമെങ്കില്‍ ഇനി ശില്പങ്ങള്ക്കെല്ലാം ജീവനും നല്കാന് ശില്പി ബാധ്യസ്ഥനാകില്ലെ?"
സൃടാവിനോളം പൂര്‍ണ്ണതയില്‍ സൃഷ്ടാവ് സൃടിക്കാത്തതല്ല ഇവിടെ പ്രശ്നം. പ്രസ്തുത സൃഷ്ടികള്‍ക്കുള്ള ന്യൂനതകളുടെ ഉത്തരവാദി ആ സൃഷ്ടാവ് തന്നെയാണെന്നതാണ് പ്രശ്നം. ഒരു ശില്പി ശില്പം നിര്‍മ്മിക്കുന്ന ശില്പത്തിന്റെ ന്യൂന്നതക്ക് ഉത്തരവാദി ശില്‍പ്പി തന്നെയാണ്. ആ ന്യൂന്നതകള്‍ തീര്‍ക്കാന്‍ നിസ്സാരരന്മാരായ മനുഷ്യര്‍ ഇവിടെ കിടന്ന് തലകുത്തിമറിഞ് പ്രാര്ത്തിച്ചതുകൊണ്ടൊ, ബലിയര്പ്പിച്ചതുകൊണ്ടൊ എന്തു പ്രയോജനം?
"ഇത്രയും വിശാലമായ പ്രപഞ്ചങ്ങലിലെ ഒരു ചെറിയ മൂലയിലിരുന്ന് ഈ പ്രപഞ്ചവും അതിനപ്പുറമുള്ളതുമെല്ലാം അങ്ങോട്ട് തനിയെത്തനിയെ ഉണ്ടായി എന്നും ആ വിവരമെല്ലാം എന്റെ ബുദ്ധിക്കനുസരിച്ച് മാത്രമെ ആകാവൂ എന്നു കരുതുന്നതിനെ യുക്തിയായി കരുതുന്നതിന്റെ പൊട്ടത്തരം തന്നെയാണു ചോദ്യം ചെയ്യപ്പെടുന്നത്. "
തനിയെ ഉണ്ടായി എന്നാരും വാദിക്കുന്നില്ല, എങ്ങിനെയുണ്ടായി എന്ന് അറിയില്ല എന്നാണ് പറയുന്നത്, അതറിയാന്‍ അല്ലെങ്കില്‍ നമ്മുടെ യുക്തിക്കനുസരിച്ച് അതെല്ലാം നിരീക്ഷിക്കാന്‍ ആണ് ശാസ്ത്രം ശ്രമിക്കുന്നത്. ഇനി പ്രപഞ്ചനാഥന്റെ കാര്യം പറഞാല്‍, സൃഷ്ടിക്കല്‍ എന്നത് കാര്യകാരണബന്ദത്തിന്റെ അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രപഞ്ചത്തേയും വീക്ഷിക്കുമ്പോള്‍ കിട്ടുന്ന ഉത്തരമാണ്! നമുക്ക് കാണാവുന്നതും നിരീക്ഷിക്കാവുന്നതുമയ പ്രപഞ്ചത്തിന്റെ സ്വഭാവമാണ് കാര്യകാരണബന്ദത്തില് അധിഷ്ടിതമായ, ഒരു സംഭവം നടക്കണമെങ്കില്‍ അതിന് ഒരു കാരണം കൂടിയേതീരൂ എന്ന നമ്മുടെ വീക്ഷണത്തിനടിസ്ഥാനം! അങനെവരുമ്പോള് നമ്മുടെ കാഴ്ചയില്‍ കാണുന്ന ഈ പ്രപഞ്ചത്തിനപ്പുറം ഭൗതികനിയമങ്ങള്‍ മറ്റു പലതുമാകാം.
ചുരുക്കിപറഞാല്‍, നമ്മുടെ കാഴ്ചയില്‍ കാണുന്ന ഈ പ്രപഞ്ചത്തില്‍ മാത്രമേ നമ്മുടെ യുക്തി സത്യമാവുകയുള്ളു, പ്രപഞ്ചനാഥന് നമ്മുടെ ഈ യുക്തിക്ക് അഥവ ഈ പ്രപഞ്ചത്തിന് അപ്പുറമാണ്, അതുകൊണ്ട് അതിന്റെ സ്വഭാവ സവിശേഷതകള്‍ മുതല്‍ അത് പ്രപഞ്ചം എങ്ങനെ സ്ര്ഷ്ടിച്ചു എന്നുവരെയുള്ള കേവലം മനുഷ്യന്റെ യുക്തിയില്‍ വിരിഞ വിവരണങ്ങള്‍ എങ്ങിനെ ശരിയാകും! മനുഷ്യന് കാണുന്നതും കേള്‍ക്കുന്നതും തന്നെയാകണമെന്നില്ലലോ പരമ സത്യം.
സ്മാഷ്-
യുക്തിയെന്നത് നമ്മുടെ അറിവിന്റെ ഒരു ബൈപ്രൊഡക്റ്റ് മാത്രമാണു-
അതിനാല്‍ തന്നെ അതിനെ പൂര്‍ണ്ണമായി ആശ്രയിക്കാന്‍ കഴിയില്ല- കൂടാതെ ഞാനീ പോസ്റ്റില്‍ ചര്‍ച്ച ചെയ്യുന്നത് ബാബുവിന്റെ പോസ്റ്റിനെ മുന്‍ നിര്‍ത്തി മാത്രമാണു- ഓരോ വിഷയ്വും അതില്‍ നിന്നു ചര്‍ച്ച ചെയ്യാനെ എനിക്കു താത്പര്യമുള്ളൂ.
ഇതിന്റെ കൂടുതല്‍ വിശദീകരണം ഞാന്‍ പുതിയ പോസ്റ്റില്‍ കൊടുത്തിട്ടുണ്ട്
യുക്തിവാദത്തിന്റെ മറവില്‍ വര്‍ഗ്ഗീയ വിദ്വേഷം വിളമ്പുന്ന ചില ക്യമികള്‍ ഈ ബൂലോകത്ത് വിലസുന്നുണ്ട്.അവര്‍ക്ക് കവറേജ് ഉണ്ടാക്കി കൊടുക്കാതിരിക്കലാണ് ഉത്തമം. ലോകത്ത് പട്ടിണീയും, യുദ്ധങ്ങളും, കൊലപാതകങ്ങളും,അഴിമതിയും, കലാപങ്ങളും എല്ലാം മതങ്ങളാണ് ഉണ്ടാക്കിയത് എന്ന് പറഞ്ഞ് നടപ്പാണ് മന്ദ ബുദ്ധികള്‍. ശാസ്ത്രം ഒട്ടേറെ പുരോഗമിച്ചിട്ടും ഗുണത്തേക്കാളേറെ ദോഷമാണ് ഈ ലോകത്തിനുണ്ടായിട്ടുള്ളത്. ജീവിത സൌകര്യങ്ങള്‍ വര്ദ്ദിച്ചപ്പോഴും മനുഷ്യന് പേരറിയാന്‍ പോലും പാടില്ലാത്ത അസുഖങ്ങളും, യുദ്ധങ്ങളും, കൊലപാതകവും അരങ്ങേറുന്നു. ഒരു മൊറാലിറ്റിയും ഒന്നിലും പാലിക്കാത്തവര്‍ ആളുകളെ കൊന്നൊടുക്കുന്നു.കൊള്ളയട്റ്റിക്കുന്നു. അവസാനം കുറ്റം മുഴുവന്‍ മതത്തിന്റെ പിരട്റ്റിയില്.
ഒരു കോന്തന് ഭയങ്കര അവര്‍ണ സ്നേഹിയാണെന്ന് പറഞ്ഞിട്ടെന്ത് കാര്യം. വായ തുറന്നാല്‍ മുസ്ലിം വിദ്വേഷമേ പറയൂ. ഇയാളുടെ മുസ്ലിം വിദ്വേഷം കേട്ടാല്‍ തോന്നുത മുസ്ലിംഗളാണ് അവര്‍ണരെ വര്‍ഷങ്ങളോളം പീഡിപ്പിച്ചത് എന്നാണ് തോന്നുക.
ബ്ലോഗിലുള്ള ചില യുക്തിവാദികളുടെ ബാബു, ചിത്രകാരന് പോലുള്ളവരുടെ സംസാരം പൊതു വേദികള്ലില് ആണെങ്കില്‍ രണ്ട് കാലില്‍ ഒരു പക്ഷെ വീട്ടില്‍ പോകാന്‍ ആളുകള്‍ അനുവദിച്ചെന്ന് വരില്ല. അവരുടെ യുക്തിവാദം കൊണ്ടല്ല അതുണ്ടാവുക. നാക്കിന് എല്ലില്ലാത്തത് കൊണ്ട് വിളിച്ഛു പറയുന്ന തെറിവാക്കുകളും തോന്ന്യാസങ്ങളും ആളുകള്‍ കേട്ട് നില്‍ക്കില്ല.
ഇവരൊക്കെ ലോകം നന്നാക്കാന്‍ ഇറങ്ങിയാല്‍ എന്താവും ഈ ലോകത്തിന്റെ അവസ്ഥ. യുക്തിവാദികള്‍ എന്ന രീതിയില്‍ തന്നെ ബ്ലോഗിലുള്ള നല്ല കുറച്ച് മനുഷ്യരുണ്ട് അവരെ പറയിപ്പിക്കാനുള്ള കുറെ മാനസിക രോഗികളാണ് ഇവര്‍.
മതവും യുക്തിവാദവുമൊക്കെ ജന നന്മക്ക് ഉപയോഒഗിക്കുമ്പോഴെ മാനുഷികമാവൂ. അല്ലെങ്കില്‍ ആളുകള്‍ യുക്തിവാദം എന്ന് കേള്‍ക്കുമ്പോഴേ ചിരിക്കാന്‍ തുടങ്ങും. ഇപ്പോള്‍ അതാണ് ബ്ലോഗില്‍ ഉണ്ട്റ്റായി കൊണ്ടിരിക്കുന്നത്.
മതവും യുക്തിവാദവുമൊക്കെ ജന നന്മക്ക് ഉപയോഒഗിക്കുമ്പോഴെ മാനുഷികമാവൂ. അല്ലെങ്കില്‍ ആളുകള്‍ മതം എന്ന് കേള്‍ക്കുമ്പോഴേ ചിരിക്കാന്‍ തുടങ്ങും. ഇപ്പോള്‍ അതാണ് ബ്ലോഗില്‍ ഉണ്ട്റ്റായി കൊണ്ടിരിക്കുന്നത്.
srashtavum srishtiyum vayichu (debate between you). Appo oru srishti pettenu jeevanilathakunathu (janikunna kunju udane marikunathu) enthu karanathalanu enanu khuran parayunathu ?
chandu---
എല്ലാ സൃഷ്ടിപ്പിന്റെയും രഹസ്യങ്ങള്‍ മനുഷ്യനു ദൈവം നല്കി എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല, പക്ഷെ എല്ലാ കാര്യത്തിലും പരീക്ഷണങ്ങളുണ്ട്. ചിലപ്പൊള്‍ അത് മാതാ പിതാക്കള്‍ക്കുള്ള പരീക്ഷണമാകാം. അദൃശ്യങ്ങളറിയുന്നവന്‍ നാമല്ലല്ലോ?
Post a Comment