Tuesday, March 16, 2010

കാളിദാസനെന്ന തോലണിഞ്ഞ മത്തായി

ക്രൈസ്തവരിലും മുസ്ലിങ്ങളിലും പല അവാന്തര വിഭാഗങ്ങളുണ്ട്. അവര്‍ തമ്മില്‍ പല അഭിപ്രായ വ്യത്യാസവുമുണ്ട്. കാളിദാസനെന്ന പേരില്‍ മാത്യു എന്നയാള്‍ ഒരു യുക്തിവാദിയാണെന്ന ഒരു ധാരണയുണ്ടാക്കിയാണു ബ്ലോഗ് സമൂഹത്തിലേക്ക് വരുന്നത്. അതിന്നു സമര്‍ത്ഥമായി ചെയ്ത ചില കാര്യങ്ങളുണ്ട്, മുസ്ലിങ്ങളെയും ഹിന്ദുക്കളെയും വിമര്‍ശിക്കുമ്പോള്‍ കൂട്ടത്തില്‍ കത്തോലിക്കാ സഭയെ കുറിച്ചും പുള്ളി നന്നായി കശക്കി. ക്രൈസ്തവരെന്നാല്‍ കത്തോലികയും പോപുമാണെന്ന ധാരണയുള്ള മറ്റുള്ളവരുടെ മുമ്പില്‍ ഒരു യുക്തിവാദിയൊ അല്ലെങ്കില്‍ ഒരു സ്വതന്ത്ര ചിന്താഗതിക്കാരനാവുകയോ ചെയ്യുന്ന കാപട്യം പക്ഷെ നീലയില്‍ വീണ കുറുക്കന്റെ കഥ പോലെയായി-
നിലാവു കണ്ടാല്‍ കുറുക്കനു കൂവാതിരിക്കാനാവുമോ?
കാളിദാസനെന്ന പേരില്‍ ചോദിച്ച ചോദ്യത്തിനു മാത്യുവെന്ന പേരില്‍ മറുപടിയിട്ടപ്പോള്‍ പഴയ കുറുക്കന്‍ പുറം ചാടി- ഒരു യുക്തിവാദിയോടും ഈശ്വര വിശ്വാസിയോടും ഒരേതരത്തിലല്ല ചര്‍‌ച്ച ചെയ്യുക. യുക്തിവാദിക്ക് ഒരു സൗകര്യമുണ്ട്. അവന്റെ ഈശ്വരന്‍ യുക്തിയാണു. മതം ശാസ്ത്രവും. അവര്‍ക്ക് ദൈവിക ബോധനം, ആത്മാവ്, പ്രവാചകത്വം എന്നീ കാര്യങ്ങള്‍ ഉദാഹരിച്ച് ചര്‍ച്ച ചെയ്യാന്‍ താത്പര്യപ്പെടേണ്ടതില്ല.
പക്ഷെ, ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്. രണ്ടും യുക്തിയുടെ അളവുകോലില്‍ തൂക്കാന്‍ പറ്റില്ല. മുഴുവന്‍ യുക്തിക്ക് കൊടുക്കുന്ന ഒരാള്‍ക്ക് വിശ്വാസിയാകാന്‍ കഴിയില്ല. അത് എല്ലാ വിശ്വാസത്തിന്റെയും പരിമിതിയാണു.
കാളിദാസന്‍ പ്രവാചകനു കിട്ടിയ വഹ്‌യ് വിശ്വസിക്കണമെന്നോ ഞാന്‍ കൃഷണന്റെ വിശ്വരൂപം വിശ്വസിക്കണമെന്നോ രാമന്‍ ആദ്യപാപം എല്ലാ മനുഷ്യലുമുണ്ടെന്നു കരുതണമെന്നോ പരസ്പരം ശഠിക്കുകയും വേണ്ട. പക്ഷെ ഗീതയും ബൈബിളും ഖുര്‍‌ആനുമെല്ലാം മനുഷ്യരുടെ പൊതു സ്വത്താണ്. അതില്‍ ചര്‍ച്ചകളും സം‌വാദങ്ങളും നടക്കുക തന്നെ ചെയ്യും. നടന്നിട്ടുമുണ്ട്.
കാളിദാസന്‍ ഒരു യുക്തിവാദി എന്ന നിലയില്‍ കമെന്റിട്ട പലരും മത്തായിയുടെ ഈ കളി ചര്‍ച്ച മുറുകിയപ്പോഴാണു അയ്യത്തട എന്ന രീതിയിലായത്- എന്തായാലും അവനവന്‍ എവിടെ നില്‍ക്കുന്നു എന്നത് പറയാനുള്ള തന്റേടമെങ്കിലും ഉണ്ടാകുന്നത് നല്ലതാണു.
കാളിദാസന്റെ പ്രശ്നമെന്താണെന്നു അയാള്‍ തന്റെ പോസ്റ്റിലിട്ട കമേന്റില്‍ വ്യക്തമാണു.
ലത്തീഫും ബീമാപ്പള്ളിയും ചിന്തകനും ക്രിസ്ത്യാനികളുടെ വേദ പുസ്തകങ്ങളില്‍ കടന്നു ചെന്ന് അതില്‍ എഴുതിയിരിക്കുന്നത് ശരിയല്ല എന്നു സ്ഥാപിക്കാനായി എത്ര ബ്ളോഗുകളാണുപയോഗിക്കുന്നത്. അത് മാന്യതയാണോ? യേശു ദൈവമാണെന്ന് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നത് ഖുറാന്‍ മൊഹമ്മദിനോട് ദൈവം പറഞ്ഞതാണെന്നു പറയുമ്പോലെ മാത്രമല്ലേ. ക്രിസ്ത്യാനികളുടെ വിശ്വാസം തെറ്റെന്നും മുസ്ലിങ്ങളുടേത് ശരിയെന്നും പറയുന്നതില്‍ എന്തെങ്കിലം ​മാന്യതയുണ്ടോ?
ഞാനിവിടെ ഖുറാനെയും മൊഹമ്മദിനെയും മുസ്ലിങ്ങളെയം ​വിമര്‍ശിച്ചെഴുതിയതെല്ലാം താങ്കളേപ്പോലുള്ളവര്‍ നടത്തുന്ന പ്രചരണത്തിന്റെ പ്രതികരണമായിട്ടാണ്.
അള്ളാ ദൈവമാണെന്നോ മുസ്ലിം നിയമങ്ങള്‍ അള്ളായുടെ കല്‍പ്പന യാണെന്നോ ഏതു മുസ്ലിം അവകാശപ്പെട്ടാലും മറ്റാരും അതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കില്ല. പക്ഷെ അതല്ലല്ലോ താങ്കളേപ്പോലുള്ളവര്‍ ചെയ്യുന്നത്. ബൈബിളില്‍ പോളും മൊഹമ്മദിനെ തെരയുന്ന ആഭാസത്തരമല്ലേ? അതുകൊണ്ടെന്താണു താങ്കളൊക്കെ ഉദ്ദേശിക്കുന്നത് ? എല്ലാ ക്രിസ്ത്യനികളും മതം മാറി മുസ്ലിങ്ങളാകുമെന്നോ.
ഇതിനെയല്ലെ പിച്ചും പേയും എന്നു പറയുക. ബ്ലോഗില്‍ ഒരു ചര്‍ച്ച നടന്നാല്‍ എല്ലാവരും കൂട്ടത്തോടെ മതം മാറും എന്നു വിചാരിക്കുന്നത് ശുദ്ധ വങ്കത്തമല്ലെ? സാക്ഷാല്‍ യേശുകൃസ്തു മരിച്ചവരെ പോലും ജീവിപ്പിച്ച് കാട്ടി കൊടുത്തിട്ട് പോലും ഇസ്രായേലിയരില്‍ നിന്നു ആകെ കിട്ടിയത് പന്ത്രണ്ട്. അതിലെ ഒരാളാണെങ്കില്‍ ഒറ്റുകാരനും. ഞാനിത് സൂചിപ്പിക്കുന്നത് യേശുവിനെ ചെറുതാക്കാനല്ല. തെളിവുകളും സത്യവും കൊണ്ട് മാത്രം ആരും മാറിയിട്ടില്ല. അങ്ങിനെയൊന്നുമുള്ള വിശ്വാസത്തിലൊന്നുമല്ല ചില കുറിപ്പുകളെഴുതുന്നത്.
പിന്നെ ഈ അള്ളാ എന്ന പദം അറബിയില്‍ ദൈവം എന്ന രീതിയില്‍ ഉപയോഗിക്കുന്ന ഒന്നാണു. അറബിക്‍ ബൈബിള്‍ ഒന്നു നോക്കുക, അതില്‍ യഹോവ എന്നല്ല അല്ലഹ് എന്നാണു പയോഗിച്ചിരിക്കുന്നത്. മറ്റു ഭാഷകളിലെ ദൈവമെന്ന പദം പോലെ സ്ത്രീ-പുരുഷ-ബഹുവചന പ്രയോഗങ്ങളില്ലാത്തതിനാല്‍ കൂടുതല്‍ അല്ലാഹു എന്നു തന്നെ ഉപയോഗിക്കാന്‍ മുസ്ലിങ്ങള്‍ താത്പര്യപ്പെടുന്നുവെന്നു മാത്രം.
യേശു ദൈവമാണെന്നു വിശ്വസിക്കാനും അങ്ങിനെ പ്രചരിപ്പിക്കുവാനും ഒരു ക്രൈസ്തവനെന്ന നിലക്ക് മാത്യുവിന്ന് അവകാശമുണ്ട്. അതേപോലെ യേശു ദൈവത്തിന്റെ പ്രവാചകാണെന്നു വിശ്വസിക്കാനും പ്രചരിപ്പിക്കാനും മുസ്ലിമിന്നും അവകാശമില്ലെ? എന്തിനാണതിനെ ഇങ്ങിനെ അസഹിഷ്ണുതയില്‍ കാണുന്നത്? കൃസ്തവന്‍ വിശ്വസീക്കുന്നത് പോലെയേ മുസ്ലിം വിശ്വസിക്കാവൂ എന്നു ശഠിക്കണമോ? ബൈബിള്‍ യേശുവില്‍ വിശ്വസിച്ചു എന്ന് പരയുന്നവരുടെ മാത്രം ഗ്രന്ഥമൊന്നുമല്ല. അവയില്‍ ദൈവവചനങ്ങള്‍ ഉള്‍കൊള്ളുന്നു എന്നു തന്നെയാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്. മാത്രമല്ല, ക്രൈസ്തവരും മുസ്ലിങ്ങളും തമ്മിലുള്ള വിശ്വാസത്തിലെ പ്രശ്നങ്ങള്‍ ക്രിസ്തവരും ജൂതരും തമ്മിലുള്ള വിശ്വാസത്തിലെ പ്രശനങ്ങളേ ഉള്ളൂ.
ജൂതര്‍ വിശ്വസിക്കുന്നത് യേശു ഒരു കള്ള പ്രവാചകനാണെന്നാണു. തങ്ങളുടെ തോറയില്‍ നിന്നും ചില കഥകളുമെടുത്ത് പ്രവാചകന്‍ ചമഞ്ഞ ഒരാള്‍. എന്നു കരുതി ഒരു ക്രൈസ്തവന്‍ ആ വിശ്വാസം വക വച്ച് കൊടുക്കുമോ? പഴയ നിയമത്തിലെ ഒരു പ്രവാചകനെയും മോശയടക്കമുള്ളവരെ ക്രൈസ്തവർ തങ്ങളുടെ പ്രവാചകനായി കാണെരുതെന്നു ജൂതെര്‍ക്ക് ആഗ്രഹിക്കാം. അതെ പോലെ യേശു മുസ്ലിങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ മഹാനായ പ്രവാചകന്‍ തന്നെയാണു. ക്രൈസ്തവര്‍ക്ക് എത്ര ഉള്‍കൊള്ളാനായില്ലെങ്കിലും. അപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ യേശുവിനെ ദൈവമാക്കുന്ന ഏര്‍പ്പാട് ശരിയല്ല എന്നു ചൂണ്ടിക്കാണിക്കേണ്ടി വരും.
ഖുര്‍‌ആനിനെയും പ്രവാചകനെയും മുസ്ലിങ്ങലെയും വിമര്‍‌ശിച്ചെഴുതിയതിനെ പൂര്‍ണ്ണമായും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. വിമര്‍ശനങ്ങള്‍ പലപ്പോഴും വെളിച്ചം നല്‍കാന്‍ കാരണമാകും. ഈ ചര്‍ച്ചയില്‍ പങ്കെടുക്കുന്നത് ചിലരെങ്കിലും വസ്തുതകളറിയാന്‍ വായിക്കുന്നവരുണ്ടാകും എന്ന ധാരണയില്‍ തന്നെയാണു.
ഒന്നുമില്ലെങ്കില്‍ കഴിഞ്ഞ ചര്‍ച്ചയില്‍ സൈനബ് പുത്രവധുവല്ല എന്ന കാര്യം പലര്‍ക്കും ബോധ്യമായല്ലോ? അങ്ങിനെ ചില തെറ്റിദ്ധാരണകള്‍ നീക്കാന്‍ കഴീയും എന്ന വിശ്വാസത്തില്‍ തന്നെയാണ് ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകുന്നത്.
ഒരു അമുസ്ലിമിന്നു ഇസ്ലാമിനെ വിമര്‍‌ശിക്കാനുള്ള പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ടെന്നു തന്നെയാണ് എന്റെ ആത്മാര്‍ത്ഥമായ വിശ്വാസം. അതിനെ ഞാന്‍ അസഹിഷ്ണതയായി ഒന്നും കാണുന്നില്ല, എല്ലാറ്റിലും വിശ്വാസമുണ്ടെന്നു പറയുന്നത് കപടതയാണെന്നു തന്നെയാണു കരുതുന്നത്.

30 comments:

അബ്ദുല്‍ അലി said...

പ്രിയ കാട്ടിപ്പരുത്തി,

ലേഖനത്തിലെ വിഷയത്തോട്‌ യോജിക്കുമ്പോൾ തന്നെ, ബ്ലോഗർ എന്ന നിലയിൽ കാളിദാസന്‌, അദ്ദേഹത്തിന്റെ വിശ്വാസം പ്രചരിപ്പിക്കാനും, നിങ്ങളുടെ പോസ്റ്റുകളെ ഏതിർക്കാനുമുള്ള അവകാശം ഉണ്ടെന്നറിയുക. എത്രപ്രകോപനങ്ങൾ സൃഷ്ടിച്ചാലും, സംയമനം പാലിക്കുവാൻ കഴിയണം.

വ്യക്തിഹത്യയിലേക്ക്‌ കാര്യങ്ങൾ നീങ്ങുന്നത്‌ നല്ലതല്ലെന്ന് മാത്രം സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു. ഒഴിവാക്കാമായിരുന്ന പല പദപ്രയോഗങ്ങളും ഈ പോസ്റ്റിലുണ്ട്‌.

കാളിദാസൻ ആരായിരുന്നു, ആരാണ്‌ എന്നതല്ല, അയാളുയർത്തുന്ന ചോദ്യങ്ങളാണ്‌ നമ്മുടെ പ്രശ്നം. അതാവണം പോസ്റ്റിന്റെ ലക്ഷ്യം.

സഹിഷ്ണുത കൈമോശംവരാതെ സൂക്ഷിക്കുക. അതിനുള്ള തൗഫീഖ്‌ അള്ളാഹു പ്രധാനംചെയ്യുമാറാവട്ടെ.

ഒരു സുഹൃത്തിനോടുള്ള, നല്ല ഉപദേശമായി മാത്രം ഇത്‌ സ്വീകരിക്കുക.

Bava said...

Good post...

ചിത്രഭാനു Chithrabhanu said...

കാളിദാസനെ മാത്യു ആയതിനാല്‍ ക്രിസ്ത്യന്‍ വക്താവാക്കി മാറ്റി അവഹേളിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നത് എന്തൊരു തമാശയാണ്. യുക്തിവാദികളെ കാറ്റഗറൈസ് ചെയ്ത് വിഷയം ഡൈവെര്‍ട്ട് ചെയ്യുന്നത് ഒരു പഴയ ഏര്‍പ്പാടാണ്. "നിങ്ങടെ ദൈവമല്ല ഒറിജിനല്‍ ദൈവം ഞങ്ങടേതാണ്" എന്നുപറയുന്നത് എങ്ങനെ മത വിമര്‍ശനമാകും? അത് ഒരു സക്രിയ ചര്‍ച്ചക്കും വഴിയൊരുക്കില്ല. അതിനെ എതിര്‍ത്താല്‍ എങ്ങനെ ക്രൈസ്തവ വാദിയാകും...!! നാളെ ഒരു കൂട്ടം ആര്‍ എസ് എസ് കാര്‍ "മുഹമ്മദിനെ ആരാധിക്കുന്നവരെല്ലാം അധമരാണ്; രാമന്‍റെ അടുത്തു വരില്ല മുഹമ്മദ്" എന്നു പറഞ്ഞിട്ട് കാളിദാസന്‍ അതില്‍ പ്രതിഷേധിച്ചാല്‍ അയാള്‍ മുസ്ളീം വക്താവാകുമോ...

കാട്ടിപ്പരുത്തി said...

അബ്ദുല്‍ അലി-
ഒര്‍മപ്പെടുത്തലിന്നു നന്ദി-

ചിത്രഭാനു-
ഞാന്‍ കാളിദാസനെ കൃസ്ത്യന്‍ വക്താവാക്കിയിട്ടില്ല, ഞാന്‍ മുസ്ലിം വക്താവൊന്നുമല്ല താനും. കാളിദാസനെന്ന ബ്ലോഗറുടെ അഭിപ്രായങ്ങലെ ഖണ്ഡിക്കുന്നുവെന്നു മാത്രം. കഴിഞ്ഞ പോസ്റ്റുകളുടെയും കമെന്റിന്റെയും തുടര്‍ച്ചയാണിത്-

Anonymous said...

"യേശു ദൈവമാണെന്നു വിശ്വസിക്കാനും അങ്ങിനെ പ്രചരിപ്പിക്കുവാനും ഒരു ക്രൈസ്തവനെന്ന നിലക്ക് മാത്യുവിന്ന് അവകാശമുണ്ട്."
പക്ഷെ അത് യുക്തിവാദികളുടെ ചെലവില്‍ വേണ്ട
-ഒരു യുക്തിവാദി-

Anonymous said...

പണ്ട് കാളിദാസന്‍ ഇന്ത്യയില്‍ മതം മാറ്റാനുള്ള സ്വാതന്ത്ര്യമില്ല, അതിനാല്‍ 'ഇവിടെ മത സ്വാത്രന്ത്ര്യം ഇല്ല' എന്ന് വാദിച്ചിരുന്നു.. അന്നേ കാളിദാസന്റെ കുഞ്ഞാടിനെ തിരിച്ചറിഞ്ഞിരുന്നു.. ക്രിസ്ത്യാനികളുടെ സംഘടിത മതപരിവര്‍ത്തനം ആയിരുന്നു വിഷയം! ഇപ്പോള്‍ പക്ഷെ, കാളിദാസന്‍ ക്രിസ്ത്യാനികളില്‍ നിന്നും മുസ്ലീങ്ങളുടെ കാര്യം വന്നപ്പോള്‍ തിരിച്ചു വാദിക്കും എന്ന് അന്ന് കരുതിയിരുന്നില്ല..

~~~ശ്രീകൃഷ്ണന്‍ വായ തുറന്നപ്പോള്‍ ഏഴാകാശം കാണിച്ചു എന്നു വിശ്വസിക്കുന്ന ഹിന്ദു മറിയത്തിന്റെ കന്യകാ പ്രസവത്തെ കുറിച്ച് അധികം പരിഹസിക്കരുത്~~~
ഇതിനോട് യോജിക്കാതെ വയ്യ...

അതെ സമയം, സാമൂഹിക വിഷയങ്ങളില്‍ മതപരമായ വിശ്വാസത്തിനെ ചേര്‍ത്ത് കാണുന്നതിനെ എതിര്‍ക്കുകയും ചെയ്യുന്നു(ഓഫ്‌ ടോപ്പിക്ക്)..

Calvin H said...

കാളിദാസൻ യുക്തിവാദിയാണോ എന്നെനിക്കറിയില്ല. പക്ഷേ കാളിദാസന്റെ പേരു മാത്യൂ എന്നായത് കൊണ്ട് അദ്ദേഹം യുക്തിവാദി ആവുകയോ ആവാതിരിക്കുകയോ ചെയ്യുന്നില്ല. (മാത്യൂ എന്നാണെന്ന് നിങ്ങൾ പറയുന്നത് ശരിയാണോ എന്നും അറിയില്ല).

സ്ക്രീൻ നെയിം എന്ത് സ്വീകരിക്കേണമെന്നൂള്ളത് ഒരാളുടെ സ്വകാര്യ ഇഷ്ടമാണ്. അതിനെ ആട്ടിന്തോലെന്നും വിളിക്കേണ്ട ആവശ്യമില്ല. ഓരോരുത്തരും അവരു ജനിച്ച മതത്തിലെ സ്ക്രീൻ നെയിമുകൾ ഉപയോഗിച്ചാലേ വിശ്വാസങ്ങളിലെ ചീത്തവശങ്ങളെ വിമർശിക്കാൻ കഴിയൂ എന്ന് പറയുന്നതിലും അർത്ഥമില്ല.

യുക്തിയെ യുക്തി കൊണ്ട് എതിർക്കുക. അല്ലാതെ ലേബലൊട്ടിക്കാൻ ശ്രമിക്കുന്നത് ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തിക്കാണിക്കും പോലെ അപഹാസ്യമാണ്.

ഓടോ:
എന്റെ സ്ക്രീൻ നെയിം കൃസ്ത്യന് പേരാണ്. ഇഷ്ടപ്പെട്ടെ കാർട്ടൂൺ കാരക്ടറിന്റെ പേരാണ് സോദരാ. സെക്യുലർ നെയിമുകൾ തപ്പിയെടുക്കാൻ കിട്ടിയില്ല. അതും ഇനി പ്രശ്നമാവുമോ?

മതേതരത്വം പോലും. കോപ്പ്

പള്ളിക്കുളം.. said...

>>>>ജൂതര്‍ വിശ്വസിക്കുന്നത് യേശു ഒരു കള്ള പ്രവാചകനാണെന്നാണു. തങ്ങളുടെ തോറയില്‍ നിന്നും ചില കഥകളുമെടുത്ത് പ്രവാചകന്‍ ചമഞ്ഞ ഒരാള്‍. എന്നു കരുതി ഒരു ക്രൈസ്തവന്‍ ആ വിശ്വാസം വക വച്ച് കൊടുക്കുമോ? പഴയ നിയമത്തിലെ ഒരു പ്രവാചകനെയും മോശയടക്കമുള്ളവരെ ക്രൈസ്തവർ തങ്ങളുടെ പ്രവാചകനായി കാണെരുതെന്നു ജൂതെര്‍ക്ക് ആഗ്രഹിക്കാം. അതെ പോലെ യേശു മുസ്ലിങ്ങളെ സംബന്ധിച്ച് അല്ലാഹുവിന്റെ മഹാനായ പ്രവാചകന്‍ തന്നെയാണു. ക്രൈസ്തവര്‍ക്ക് എത്ര ഉള്‍കൊള്ളാനായില്ലെങ്കിലും. അപ്പോള്‍ സ്വാഭാവികമായും നിങ്ങളുടെ യേശുവിനെ ദൈവമാക്കുന്ന ഏര്‍പ്പാട് ശരിയല്ല എന്നു ചൂണ്ടിക്കാണിക്കേണ്ടി വരും.<<<<<

വളരെ ശ്രദ്ധിക്കപ്പെടേണ്ട വാക്യങ്ങളാണിവ. കാളിദാസൻ പ്രത്യേകിച്ചും. മതഗ്രന്ധങ്ങൽ പൊതു സമൂഹത്തെ അതിന്റെ പാന്ഥാവിലേക്ക് ക്ഷണിക്കുന്നുണ്ടെങ്കിൽ അതിന്റെ അർഥം അത് പൊതുസ്വത്താണ് എന്നതാണ്. അങ്ങനെവരുമ്പോൾ ആ ഗ്രന്ഥത്തെ പ്രബോധനം ചെയ്യുന്നവരുടെ ചുമതലയാണ് അതിനെചുറ്റിപ്പറ്റിയുള്ള സംശയങ്ങൾക്ക് മറുപടി പറയുക എന്നത്. അതിൽ ജയവും തോൽ‌വിയുമില്ല മനസ്സിലാക്കലുകളും സ്വീകരിക്കലുകളും തിരസ്കരിക്കലുകളുമേ ഉള്ളൂ. ഇത്തരത്തിൽ ബൂലോകത്ത് ഏറ്റവുമധികം വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുള്ളത് വിശുദ്ധ ഖുർ‌ആനാണ്. കാളിദാസൻ ഉൾപ്പടെയുള്ളവർ ഒരു അറപ്പുമില്ലാതെയാണ് മുസ്ലീങ്ങളുടെ പുണ്യഗ്രന്ഥങ്ങളെയും പുണ്യപുരുഷന്മാരെയും തരംതാണ വാക്കുകൾകൊണ്ട് ആക്ഷേപിക്കുന്നത്. എന്നിട്ട് ഞെളിഞ്ഞു നിന്നു പറയും “ മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുവാൻ പാടില്ല” എന്ന്. ഹനിക്കാൻ പാടില്ലാത്ത വിശ്വാസങ്ങളിൽ ഇസ്ലാം മതം പെടില്ലായിരിക്കും. ‘യുക്തിവാദിത്തോലണിഞ്ഞ മത്തായി‘ പുറത്തുചാടുന്നത് അങ്ങനെയാണ്. വാക്കുകളിലെ പരസ്പര വൈരുദ്ധ്യം ആയുധമാക്കി കൊണ്ടുനടക്കുന്നവർ ഏതെങ്കിലും നിലയിലുള്ള സംവാദങ്ങൾക്ക് യോഗ്യരല്ല.

ഒരു ഉദാഹരണം പറയാം..
കഴിഞ്ഞ പോസ്റ്റിൽ ചർച്ച തുടങ്ങുന്ന സമയത്ത് കാളിദാസൻ പറഞ്ഞു : (((ഉയര്‍ന്ന ജാതിക്കാരിയായിരുന്ന സൈനബിനു ഉയര്‍ന്ന ജാതിക്കാരനായിരുന്ന മൊഹമ്മദിനോടായിരുന്നു ഇഷ്ടം. പക്ഷെ അടിമജാതിക്കാരനായിരുന്ന സൈദിനെയാണവര്‍ക്ക് വരനായി മൊഹമ്മദ് നിശ്ചയിച്ചത്. സൈനബിന്റെ വീട്ടുകാര്‍ പോലും അതിനെ എതിര്‍ത്തിരുന്നു.)))

ഒടുക്കം ദാ ഇങ്ങനെയും പറഞ്ഞു : (((((സൈദിനെ ഒഴിവാക്കിയാല് സൈനബിനെ കെട്ടുക വളരെ എളുപ്പം.))))

ഹഹഹ.. നോക്ക്.. ഇപ്പം പ്രേമം ആർക്ക് ആരോടായി??

ഒരു വലിയ ജനവിഭാഗത്തിന്റെ പുണ്യപുരുഷനെക്കുറിച്ച് നാറുന്ന ആരോപണങ്ങൾ നടത്തുന്നതു നിങ്ങളുടെ സംസ്കാരമെന്നു കരുതി സഹിക്കാം. പക്ഷേ ഇങ്ങനെ മാറ്റി മാറ്റി പറഞ്ഞാലോ? ഇതൊക്കെ മോശമാണ് കേട്ടോ.. അഭിപ്രായം മാറ്റുന്നവരെക്കുറിച്ച് സമൂഹത്തിൽ നല്ല അഭിപ്രായമല്ല ഉള്ളതെന്ന് മനസ്സിലാക്കുക കാളിദാസാ...

@ കാട്ടിപ്പരുത്തി..
ഈ പോസ്റ്റിന്റെ തലക്കെട്ട് ആൾക്കാരെ ആശയക്കുഴപ്പത്തിലാക്കിയേക്കും. :)

sm sadique said...

പ്രതിപക്ഷ ബഹുമാനത്തോടെ പറയാനുള്ളത് പറയുക .ക്ഷമയോടെ കാര്യങ്ങളെ കാണുക . അല്ലാഹു അനുഗ്രഹിക്കട്ടെ .........

ചിന്തകന്‍ said...

ഒരു ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആള്‍ തന്റെ ഐഡന്റിറ്റി വെളിപെടുത്തികൊണ്ട് അതില്‍ പങ്കെടുക്കുന്നതാണ് സത്യ സന്ധമായ നിലപാട്. എല്ലാം കൂട്ടി കുഴച്ച് അവിയല്‍ രൂപത്തില്‍ ചര്‍ച്ച നടത്തുന്നതിനോട് എനിക്കേതായാലും യോജിപില്ല.

ഏല്ലാവര്‍ക്കും അവരവര്‍ വിശ്വസിക്കുന്നതാണ്, മറ്റുള്ളവര്‍ വിശ്വസിക്കുന്നതിനെ അപേക്ഷിച്ച്, ശരിയെന്ന് വിശ്വസിക്കാനുള്ള അവകാശമുണ്ട്. എല്ലാം ശരിയാണെന്ന് പറയുന്ന ആള്‍ ഒരു തികഞ്ഞ കപടന്‍ തന്നെയാവാനെ തരമുള്ളൂ.

ഇതിനര്‍ത്ഥം മറ്റുള്ളവര്‍ വിശ്വസിക്കുന്നതില്‍ ശരിയേ ഇല്ലെന്നോ, എല്ലാം തെറ്റാണെന്നോ അര്‍ത്ഥമില്ല. മാത്രമല്ല, മറ്റുള്ളവരുടെ ശരികളില്‍, ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കിയതിലും കൂടുതല്‍ ശരിഉണ്ടാവാം; അത് പോലെ എന്റെ ശരികളില്‍ ഒരു പക്ഷേ തെറ്റും ഉണ്ടാവാം; എന്ന ഒരു നിലപാട് തികച്ചും സൌഹാര്‍ദ പരമാണ്. ഇതാണ് ഒരു ചര്‍ച്ചയില്‍ ഏറ്റവും അഭികാമ്യമായ നിലപാട്.

എന്റെ വിശ്വാസത്തെ മറ്റുള്ളവര്‍ വിമര്‍ശന വിധേയമാക്കുന്നതില്‍ ഒരു തെറ്റും ഞാന്‍ കാണുന്നില്ല. മാത്രമല്ല അത് എന്റെ വിശ്വാസം തെറ്റായി/തെറ്റാണെന്ന് മനസ്സിലാക്കിയവര്‍ക്കുള്ള അവകാശമാണ്.

അതെ സമയം വിമര്‍ശനം ഗുണകാംശാപരവും സദുദ്ദേശ പരവുമാകുന്നത് നല്ലതാണ്. മാന്യമായ ഭാഷയും പ്രതിപക്ഷ ബഹുമാനവും ഒരു ചര്‍ച്ചയില്‍ ഉടനീളം പാലിക്കപെടേണ്ട അവശ്യമായ കാര്യമാണ്.

അന്യന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നതും അവഹേളനയോട് കൂടി സമീപിക്കുന്നവരുടെയും ചര്‍ച്ച വിദ്വേഷം മാത്രമേ വളര്‍ത്തുകയുള്ളൂ. യുക്തിവാദികളായി ചമഞ്ഞ് ചര്‍ച്ച നടത്തുന്നവരില്‍ പൊതുവെ കണ്ടുവരുന്ന ഒരു നിലപാടാണിത്. മറ്റുള്ളവരൊക്കെ മണ്ടശിരോമണികളാണെന്ന ധാര്‍ഷ്ട്യവും ഇത്തരം നിലപാടുകാരുടെ ഒരു പ്രത്യേകതയാണ്.

ലോകത്ത് ഒരു വിശ്വാസവും,ഒരു വാദവും വിമര്‍ശനങ്ങള്‍ക്കതീതമല്ല തന്നെ.

baalu said...

അതായത് ഒരു ഈഴവ വര്‍ഗ്ഗീയ വാദി യുക്തിവാദിയുടെ വേഷമിട്ടു നായന്മാരെയും മുസ്ലീങ്ങളെയും ക്രൈസ്തവരേയും തെറി പറയുന്നത് പോലെ , മത്തായിയുടെ ബുത്തി കൊള്ളാം !

"നിലാവു കണ്ടാല്‍ കുറുക്കനു കൂവാതിരിക്കാനാവുമോ?"

കാട്ടിപ്പരുത്തി കലക്കി കടുക് വറുത്തു അഭിനന്ദന്‍സ്

കാട്ടിപ്പരുത്തി said...

കാല്‍‌വിന്‍-
മാത്യുവിന്റെ പേരിലെല്ല കാര്യം. അദ്ദേഹം ഒരു ക്രൈസ്തവ വിശ്വാസിയാണു. ക്രൈസ്തവ നാമം മാത്രം ഉള്‍കൊള്ളുന്ന ആളല്ല, ഒരു അക്രൈസ്തവന് മുസ്ലിങ്ങള്‍ ബൈബിള്‍ ഉപയോഗിക്കുന്നതില്‍ വിഷമിക്കേണ്ടതില്ലല്ലോ? അയാള്‍ക്ക് ബൈബിളും ഖുര്‍‌ആനുമെല്ലാം ഒരേപൊലെയല്ലെ-

അല്ലാതെ ഒരു പേരിനെ പിടിക്കയാണെങ്കില്‍ ബ്ലോഗിലെ എല്ലാ യുക്തിവാദികളെയും പേരിന്നടിസ്ഥാനത്തില്‍ മുസ്ലിം യുക്തിവാദി- ഹിന്ദു യുക്തിവാദി എന്നല്ലാം വിഭജിക്കേണ്ടി വരും.

ഉത്തരം മുട്ടിയതല്ല, പുതിയ ഉത്തരങ്ങള്‍ കിട്ടിയതാണ്

സാജന്‍| SAJAN said...

കാട്ടിപ്പരുത്തി,


ബ്ലോഗ് എഴുതിയത് ആരോ ആവട്ടെ,
അയാൾ എഴുതിയതിൽ കാര്യമുണ്ടോ എന്നുമാത്രം നോക്കൂ. കമന്റായിട്ടും പോസ്റ്റായിട്ടും കഴമ്പും കാമ്പുമുള്ള വകയുണ്ടെങ്കിൽ ആ ആശയങ്ങൾക്കെതിരെ ആവട്ടെ എതിർപ്പുകളും പോസ്റ്റുകളും.
ഓരോ ബ്ലോഗർ ഐഡിയിലേയും പിന്നിൽ ആരാണുള്ളതെന്ന് അന്വേഷിച്ച് വ്യക്തിഹത്യ നടത്തുന്നത് തികച്ചും അപലപനീയമാണ്.

(കാളിദാസൻ എന്റെ സുഹൃത്തല്ലെന്നു മാത്രമല്ല അയാളുമായി പലപ്രാവശ്യം ആശയങ്ങളുടെയും നിലപാടുകളുടേയും പേരിൽ എതിർത്ത് സംസാരിച്ചിട്ടുണ്ടെന്ന് കൂടെ എഴുതിച്ചേർക്കട്ടെ)

കാട്ടിപ്പരുത്തി said...

സാജന്‍-
ഞാനെവിടെ നില്‍ക്കുന്നു എന്നു വ്യക്തമാക്കുക ഒരു ചര്‍ച്ചയുടെ മര്‍മ്മം തന്നെയാണു. കാളിദാസന്‍ എഴുതിയതിനെ ഞാന്‍ എല്ലാ ക്രിസ്ത്യാനിയുടെയും തലയില്‍ വച്ചു കെട്ടുന്നില്ല. കാളിദാസന്‍ അങ്ങിനെ എഴുതിയതിലും അയാള്‍ക്ക് എഴുതാനുള്ള സ്വാതന്ത്ര്യത്തിലും ഞാന്‍ ഇടപെടുകയല്ല. മറിച്ച് തന്റെ വ്യക്തിത്വം മൂടി വച്ച് കപടത കളിക്കുന്നതിനെ പുറത്തെടുക്കാതിരിക്കാനാവില്ല.

സന്തോഷ്‌ said...

not a good sign....

dethan said...

കാട്ടിപ്പരുത്തി,
കാളിദാസന്‍ എഴുതിയതിനു മറുപടി പറയാന്‍ അദ്ദേഹത്തിന്റെ ജാതിയും ജാതകവും തിരക്കുന്നത് സംസ്കാരമുള്ളവര്‍ക്കു
ചേര്‍ന്നതല്ല. .മതത്തിന്റെയും ദൈവത്തിന്റെയും വിശ്വാസികളുടെ സങ്കുചിത ചിന്താഗതിയുടെ ഏറ്റവും നല്ല ഉദാഹരണമാണ് താങ്കളുടെ പോസ്റ്റ്.ഉത്തരം മുട്ടുമ്പോള്‍ കൊഞ്ഞ
നംകുത്തുന്നത് മതാന്ധതയുടെ പതിവ് രീതിയാണ്.
-ദത്തന്‍

അപ്പൊകലിപ്തോ said...

ശരിയാണു കാട്ടിപ്പരുത്തി.

കാളിദാസണ്റ്റെ കമണ്റ്റുകളിയെ ബാലിശതയും പരസ്പര വിരുദ്ധ സ്റ്റേറ്റ്മെണ്റ്റുകളും വായിച്ചാല്‍ ഭ്രാന്തു വരും. ഒരു കമണ്റ്റില്‍ എന്തു പറയുന്നു എന്ന്‌ അടുത്തകമണ്റ്റില്‍ അയാല്‍ മറന്ന്‌ പോകും.

അങ്ങനെയുള്ള ഒരാളോട്‌ സംസാരിക്കുകതന്നെ ദുര്‍ഗതിയാണു. എന്നിട്ടും ക്ഷമയോടെ അയാളോട്‌ സംവദിച്ച താങ്കളെ അഭിനന്ദിക്കാതെ വയ്യ.

കാട്ടിപ്പരുത്തി said...

കാളിദാസന്റെ പോസ്റ്റിലെ കമെന്റില്‍ നിന്നും

അതൊക്കെ കാട്ടിപ്പരുത്തിയുടെ തമാശയല്ല ഗതികേടാണ്. ഇത് അദ്ദേഹം എന്റെ പേരു വച്ച് എഴുതുന്ന രണ്ടാമത്തെ പോസ്റ്റാണ്. ആശയ ദാരിദ്ര്യത്തിന്റെ മറ്റൊരു മുഖം. ഞാന്‍ ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടി ഇല്ല എന്നു വന്നപ്പോള്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സമാധാനിക്കാനുള്ള ഒരു ശ്രമം. നടക്കട്ടെ.

വായനക്കാര്‍ വെറും വിഡ്ഡികളാണെന്നാണദ്ദേഹം കരുതുന്നത്. മൂന്നു വര്‍ഷത്തോളമായി ഞാന്‍ ബ്ളോഗില്‍ സജീവമായി എഴുതാന്‍ തുടങ്ങിയിട്ട്. ഞാന്‍ എഴുതിയുള്ളത് പലരും വായിച്ചിട്ടുണ്ട്. അവര്‍ക്കറിയം ഞാന്‍ ഏതെങ്കിലും മതത്തെ ന്യായീകരിച്ചു കൊണ്ട് എഴുതിയിട്ടുണ്ടോ എന്ന്. സ്വന്തം വിശ്വാസത്തില്‍ ഉറപ്പില്ലാത്തവരാണ്‌ മറ്റുള്ളവരെ ഏതെങ്കിലും വിശ്വാസത്തില്‍ നിര്‍ബന്ധമായും ചേര്‍ക്കാന്‍ നടക്കുക. ഖുറാനിലും ഹദീസുകളിലും വിവരിക്കപ്പെടുന്ന മൊഹമ്മദിന്റെ യധാര്‍ത്ഥ മുഖം വികൃതമാണ്. അതിനു നോക്കുന്ന കണ്ണാടി തല്ലിപ്പൊട്ടിച്ചിട്ടു കാര്യമില്ല.


പ്രിയപ്പെട്ട മത്തായീ...
മതത്തെ ന്യായീകരിച്ചെഴുതരുതെന്ന് ബ്ലോഗില്‍ ഒരു നിയവുമില്ല, നിങ്ങള്‍ക്ക് എന്തെഴുതാനുള്ള സ്വാതന്ത്യവും തരുന്ന ഒരു തുറന്ന മാധ്യമമാണിത്.

ഖുര്‍‌ആനിലെയും ഹദീസിലെയും മുഹമെദിന്റെ മുഖം വികൃതമാണെന്ന് മത്തായി പറയുന്നത് തന്റെ മുഖം മണലില്‍ പൂഴ്ത്തി ചില മുഖം മൂടികളിട്ടായിരുന്നു. അത് തുറക്കുമ്പോള്‍ ചിലപ്പോള്‍ പൊള്ളലേല്‍ക്കും.

ബര്‍ണബാസിന്റെ സുവിശേഷം മുസ്ലിങ്ങള്‍ ഉപയോഗിക്കുന്നതിനെ വിമര്‍ശിക്കുകയും അത് കണ്ടപ്പോള്‍ സഹിക്കാഞ്ഞു പോസ്റ്റിടുകയും ചെയ്യുമ്പോള്‍ തിരിച്ച് ഒന്നും കിട്ടില്ലെന്നു കരുതിയോ? അതേ പണിയല്ലെ എന്നിട്ട് ചെയ്തതും. മുസ്ലിങ്ങള്‍ അംഗീകരിക്കാത്ത ചില ഉദ്ധരണികള്‍ എടുത്തുദ്ധരിച്ച് നടത്തുന്ന ഈ ആഭാസം തുടങ്ങുന്നതിന്നു മുമ്പാലോചിക്കണമായിരുന്നു.

മതത്തില്‍ പാല്‍‌പൊടി ചേര്‍ത്ത് കലക്കി കൊടുത്തത് സ്വന്തം വിശ്വാസത്തിലുറപ്പില്ലാഞ്ഞിട്ടായിരുന്നുവോ?

കാട്ടിപ്പരുത്തി said...

കാളിദാസന്‍ എന്ന പേരില്‍ പ്രവാചകനെ കുറിച്ച് കള്ളത്തരങ്ങളെഴുതിയപ്പോള്‍ ഞാന്‍ അതിന്നു മറുപടിയായി കാളിദാസനെയേ വിമര്‍ശിച്ചുള്ളൂ. അല്ലാതെ മത്തായി ചെയ്തത് പോലെ മുഴുവന്‍ കൃസ്ത്യാനികളും ആദരിക്കുന്ന മഹാന്മാരെ തെറി പറഞ്ഞിട്ടില്ല. അത് മത്തായിയുടെ തെറ്റായെ കണ്ടുള്ളൂ. മത്തായിയുടെ കാപട്യവും എഴുത്തിലെ അബദ്ധങ്ങളും ഞാന്‍ സ്നേഹിക്കുന്ന ക്രൈസ്തവര്‍ക്കെന്തിനു പങ്കായി നല്‍കണം

Anonymous said...

good one

Salim PM said...

താങ്കളുടെ പോസ്റ്റിനു നന്ദി കാട്ടിപ്പരുത്തി. സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താന്‍ ധൈര്യപ്പെടാത്ത ഒരു ഭീരു മറുപടി അര്‍ഹിക്കുന്നില്ല. അയാളുടെ ജല്പ്പനങ്ങള്‍ അര്‍ഹിക്കുന്നജ്ഞയോടെ നമുക്കു തള്ളിക്കളയാം.

CKLatheef said...

മുഹമ്മദ് നബി അള്ളായോടൊപ്പം മറ്റുദേവതകളെക്കൂടി ആരാധിക്കാന്‍ ആവശ്യപ്പെട്ടു!!!. 14 നൂറ്റാണ്ടുമുമ്പ് മക്കയിലെ ബഹുദൈവാരാധകര്‍ കെട്ടിപ്പടച്ച ഒരു കള്ളം വീണ്ടും ആവര്‍ത്തിക്കുകയാണ്. അതിനെക്കുറിച്ച് ഇവിടെ വായിക്കുക.

ചിത്രഭാനു Chithrabhanu said...

"വ്യക്തിത്വം മൂടി വച്ച് കപടത കളിക്കുന്നതിനെ പുറത്തെടുക്കാതിരിക്കാനാവില്ല".
വ്യക്തിത്വം എന്ന് കാട്ടിപ്പരുത്തി ഉദ്ദേശിക്കുന്നത് എന്താണു? മതപരമായ ഐഡെന്റിറ്റിയോ... സ്വതന്ത്ര മാധ്യമമായ ബ്ലോഗിൽ പോലും മത ചിഹ്ന്നങ്ങൾ ഒഴിവാക്കാനാവില്ലെന്നോ...!! പേരു വെളിപ്പെടുത്തണം എന്നു പറയുന്നതിന്റെ പിന്നിലും ഈ മതപരമായ ഐഡന്റിറ്റിയിലേക്കാണു നോട്ടം. ഒരു പേരിൽ എന്തിരിക്കുന്നു...!!! ബന്ധപ്പെടാൻ മെയിൽ ഐഡി ചോദിക്കുകയാണേൽ കിഴപ്പമില്ല.
ഒരാളുടെ അഭിപ്രായങ്ങളെ ശ്രദ്ധിക്കാതെ അയാൾ കറുത്തവനോ വെളുത്തവനോ ഉയരം കൂടിയവനോ കുറഞ്ഞവനോ എന്നൊക്കെ അന്വേഷിച്ച്, ങാ അവൻ കറുത്തവനും ഉയരം കുറഞ്ഞവനുമാ അവന്റെ നിലപാട് നുമ്മക്ക് പണ്ടേ അറിയാം എന്നു പറയുന്ന പോലെയാണിത്.
അയാൾ ക്രിസ്ത്യൻ വിശ്വാസി ആണു എന്നും യുക്തിവാദി അല്ല എന്നും തെളിയിക്കേണ്ട കാര്യമെന്ത്?

കാട്ടിപ്പരുത്തി said...

ചിത്രഭാനു-

മതപരമായ ഒരു ചര്‍ച്ചയില്‍ മതത്തിന്റെ ഐഡെന്റിറ്റി തന്നെയാണു വ്യക്തമാക്കേണ്ടത്. രാഷ്ട്രീയ ചര്‍ച്ചയില്‍ രാഷ്ട്രീയ നിലപാടും. അങ്ങിനെ ഒന്നില്ല എങ്കില്‍ ഇല്ല എന്ന നിലപാടും.

പണ്ടേ അറിയാമെന്ന നിലപാടെല്ല, ഇപ്പോള്‍ എന്തു നിലപാടെന്നത് പ്രശ്നം തന്നെയാണു

നന്ദന said...

"നന്മയും തിന്മയും അല്ലാഹുവില് നിന്നു തന്നെ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസം തന്നെയാണു. നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല, തിന്മയുമങ്ങിനെ തന്നെ. അങ്ങിനെ ആ നന്മയെയും തിന്മയെയും ഉള്കൊള്ളാന് കഴിയുന്നവെരെയാണു മുസ്ലിങ്ങള് എന്നു വിളിക്കുന്നത്"

കാട്ടിപരുത്തി പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ആരെങ്കിലും ഒന്ന് താഴേകാണുന്ന വരികൽ വിശദീകരിക്കാമോ (തെറിവിളിക്കാനാണെങ്കിൽ ആരും മുതിരരുത്, സംശയ ദൂരീകരണത്തിന് വേണ്ടിയാണെട്ടോ)

ബോംബ് വച്ച് നിരപരധികളെ കൊന്നൊടുക്കുന്ന തിന്മ, ബസ് പിടിച്ചെടുത്ത് കത്തിക്കുന്ന തിന്മ, എക് കെ 47 പോലുള്ള തോകുകള്‍ ഉപയോഗിച്ച് മനുഷ്യരെ കൊല്ലുന്ന തിന്മ, വിമാനം തട്ടിയെടുത്ത് കെട്ടിടങ്ങളില്‍ ഇടിപ്പിച്ച് മനുഷ്യരെ കൊന്ന് അര്‍മ്മാദിക്കുന്ന തിന്മ. ആ തിന്മകളേക്കുറിച്ചു മാത്രമേ ഞാന്‍ ചര്‍ച്ച ചെയ്തുള്ളു. ആ തിന്മയും അള്ളായില്‍ നിന്നും വരുന്നതാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?(ഇല്ലയെന്ന് എനിക്കറിയാം)

താഴേകൊടുത്തിരിക്കുന്ന വരികൽ പ്രത്യേകം ശ്രദ്ധിക്കുക
“നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല“,
ഇവിടെ അവിശ്വാസികളെ കൊന്നൊടുക്കുന്നത് ഒരു സാധാരണമനുഷ്യന് തിന്മയായി തോന്നാം, പക്ഷെ മുകളിലത്തെ വരികൾകൂട്ടി വായിക്കുമ്പോൾ അവിശ്വാസികളെ കൊന്നൊടുക്കുന്നത് നമുക്ക് തിന്മയായി തോന്നുമെങ്കിലും അതൊരു നനമയണെന്ന് പറഞ്ഞുവെക്കുന്നു.(എന്ന് വെച്ചാ‍ൽ ദൈവം അതാഗ്രഹിക്കുന്നുവെന്ന് കാട്ടിപ്പരുത്തി വരികൽക്കിടയിലൂടെ പറയാൻ ശ്രമിക്കുന്നതായി തോന്നുന്നു)

ഇതൊന്ന് വിശദീകരിക്കാ‍മോ?

CKLatheef said...

മുഹമ്മദ് നബി അള്ളായുടെ കൂടെ മറ്റു വിഗ്രഹങ്ങളെ ആരാധിക്കാന്‍ ആവശ്യപ്പെട്ടു എന്ന അസത്യജഢിലമായ പരാമര്‍ശത്തിന്റെ വസ്തുതയെന്ത്. ഇവിടെ വായിക്കുക.

CKLatheef said...

@Nandana

'ഇവിടെ അവിശ്വാസികളെ കൊന്നൊടുക്കുന്നത് ഒരു സാധാരണമനുഷ്യന് തിന്മയായി തോന്നാം'

ഈ വരി കാട്ടിപ്പരുത്തിയുടേതാണെങ്കില്‍ നന്ദനയുടെ സംശയം ന്യായമാണ്. അല്ലെങ്കില്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ആ ചോദ്യത്തിലുണ്ടെന്നാണ് എന്റെ അഭിപ്രായം. നന്‍മയും തിന്‍മയും (അങ്ങനെത്തന്നെയാണോ പറയേണ്ടത് അതോ ഗുണവും ദോശവുമെന്നോ) അല്ലാഹുവില്‍ നിന്നാണ് എന്നതിന്റെ ഉദ്ദേശ്യമെന്താണ് എന്ന ചോദ്യത്തിന് മാത്രമാണ ഉത്തരമര്‍ഹിക്കുന്നത് എന്നാണെന്റെ വിശ്വാസം.

നന്ദന said...

“നമുക്ക് നന്മ എന്ന് തോന്നുന്നത് ചിലപ്പോള് ആത്യന്തികമായ നന്മ ആകണമെന്നില്ല“ ഈ വരികൾ പാവപെട്ടവരെ കൊന്നൊടുക്കുന്നതുമായി തട്ടിച്ചു നോക്കുമ്പോൾ, അവരെ കൊല്ലുന്നത് ദൈവം നന്മയായി കാണുന്നു എന്ന്പറയുന്നതിനേയാണ് ഞാൻ ചോദ്യം ചെയ്തത്.

കാട്ടിപ്പരുത്തി said...

നന്ദന-
ഭാഷക്ക് ചില പരിമതികളുണ്ട്, അത് ഭാഷയുടെ പരിമിതിയാണു, അതിനാല്‍ തന്നെ എന്റെ പ്രയോഗം തെറ്റിദ്ധരിക്കപ്പെറ്റാന്‍ സാധ്യതയുണ്ട്, കാളിദാസന്റെ പോസ്റ്റിലെ പിന്നീടുള്ള കമെന്റില്‍ ഞാനത് വ്യക്തമാകിയിരുന്നു. എന്റെ പല കമെന്റുകളും അവിടെ കാണുന്നില്ല, അതിനാല്‍ ഇപ്പോള്‍ അതുണ്ടോ എന്നറിയില്ല, ഈ വിഷയകവുമായി ഒരു പോസ്റ്റ് തന്നെ ഈ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്, വായിക്കുമല്ലോ?

CKLatheef said...

മതചര്‍ചകള്‍ നാറുന്നു നാറുന്നു എന്ന് പറയാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി എങ്ങനെയാണ് നാറുന്നത് എന്താണ് പരിഹാരം അതും ചര്‍ചചെയ്യാമല്ലോ. മതചര്‍ചകള്‍ നാറ്റുന്നതാരാണ് എങ്ങനെ ഇവയെക്കുറിച്ച് ഒരു ചെറിയ അഭിപ്രായ പ്രകടനം ഇവിടെ