ബാബുവിന്റെ ആദ്യത്തെ ആരോപണം ഹുസൈന് മലയാളം ബ്ലോഗുലകത്തിലെ യുക്തിബോധമുള്ള സകല മനുഷ്യരെയും കിടുകിടാ വിറപ്പിച്ചു് നിശബ്ദരാക്കുമെന്നുമൊക്കെ ചില അനൗൺസ്മെന്റ്റ് ചെയ്തു എന്നാണു. അങ്ങിനെ ഒക്കെയുണ്ടായോ? അതെപ്പോള്‍? മറിച്ച് ഹുസൈന്റെ ഒരു ബ്ലോഗ് കുറേ ബ്ലോഗു കൂട്ടത്തിലൊന്ന് എന്ന ഒരു സമീപനം മാത്രമുണ്ടായാല്‍ തീരുന്ന ഒരു പ്രശ്നമല്ലെയുള്ളൂ. ബാബു തന്നെ മുമ്പെഴുതിയത് പോലെ അന്യനിലപാടുകള്‍ മാത്രമല്ല, സ്വന്തനിലപാടുകളും വിമര്‍ശനാത്മകമായ ഒരു പരിശോധനയ്ക്കു് വിധേയമാക്കുവാന്‍ ഏതു് സത്യാന്വേഷിക്കും കടപ്പാടുണ്ടു്. അതിനു് മടി കാണിക്കുന്നിടത്തു് യുക്തിചിന്തപോലും യുക്തിസഹമാവുകയില്ല. തത്വശാസ്ത്രപരമായും, പ്രകൃതിശാസ്ത്രപരമായും മനുഷ്യന് ഇതുവരെ കൈവരിച്ച സങ്കീര്‍ണ്ണവും ആഴമേറിയതുമായ കാര്യങ്ങളില്‍ സാമാന്യമായ ഒരറിവെങ്കിലും ഉണ്ടായാലേ സ്വന്തനിലപാടുകളുടെ അപഗ്രഥനം ഒരു പരിധി വരെയെങ്കിലും വസ്തുനിഷ്ഠമാവുകയുള്ളു. എന്ന ഒരു സമീപനം പോരെ.
ഒരു വിശ്വാസി ദൈവം ഉണ്ടെന്നു് ശാസ്ത്രീയമായോ അല്ലാതെയോ തെളിയിക്കാൻ തുടങ്ങുന്നതിനു് മുൻപു് ‘ഏതു്’ ദൈവത്തിന്റെ അസ്തിത്വമാണു് താൻ തെളിയിക്കാൻ തുടങ്ങുന്നതെന്നു് ആരും ആവശ്യപ്പെടാതെതന്നെ അവൻ വെളിപ്പെടുത്തിയിരിക്കണം. അല്ലെങ്കിൽ, ചുരുങ്ങിയ പക്ഷം, ആരെങ്കിലും അങ്ങനെ ഒരാവശ്യം മുന്നോട്ടു് വയ്ക്കുമ്പോഴെങ്കിലും ഏതാണു് ‘തന്റെ’ ദൈവം എന്നു് പറയാൻ അവൻ ബാദ്ധ്യസ്ഥനാണു്.
ബാബുവിന്റെ പ്രധാന പ്രശ്നം അതാണു. ഹുസൈന് തന്റെ ദൈവത്തെ പറയുന്നില്ല. പക്ഷെ ബാബു ഒരു യുക്തിവാദിയല്ലെ? കാര്യങ്ങള്‍ പറയുമ്പോള്‍ യുക്തിസഹമാകേണ്ടതുണ്ടല്ലോ- ഒരു യുക്തിവാദിയുമായുള്ള ആദ്യത്തെ പ്രശ്നം ദൈവത്തിന്റെ സ്വഭാവത്തേക്കാള്‍ അസ്ഥിത്വവുമായി ബന്ധപ്പെട്ടതായിരിക്കണമല്ലോ?
ദൈവം ഉണ്ടെങ്കിലെല്ലേ ഏതാണു ശരിയായ ദൈവം എന്ന ചോദ്യത്തിനു തന്നെ പ്രസക്തിയുള്ളൂ.
ഉദാഹരണത്തിന് ബാബു ഒരു കമ്യൂണിസ്റ്റ്കാരെനെന്നു കരുതുക. ഒരു വലതുപക്ഷക്കാരനോട് സോഷ്യലിസത്തെ കുറിച്ചും കമ്യൂണിസത്തെ കുറിച്ചും വിശദീകരിച്ചതിനു ശേഷമല്ലേ അതില്‍ നക്സലാണോ. സി/പീ/എമ്മാണോ സി.പി.ഐ ആണോ ശരിയായ വീക്ഷണം പുലര്‍ത്തുന്നത് എന്നുള്ള ചര്‍ച്ചക്ക് പ്രസക്തിയുള്ളൂ. അതേ പോലെ അല്ലാഹുവോ യഹോവയോ അയ്യപ്പനോ ശരി എന്ന ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്ക് ശേഷമല്ലേ?
ഒരു പുസ്തകമോ രണ്ടു് ലേഖനങ്ങളോ വായിച്ചതിന്റെ പേരിൽ ‘യുക്തിവാദി’ ആവുന്നവൻ, അടുത്ത തലവേദന വരുമ്പോൾ വീണ്ടും ദൈവവിശ്വാസിയായി മാറിയിരിക്കും. അത്തരക്കാർ യഥാർത്ഥത്തിൽ ഒരിക്കലും യുക്തിവാദികൾ ആയിത്തീർന്നിരുന്നില്ല എന്നതാണു് സത്യം. അതിനുവേണ്ട ലോജിക്കൽ ആൻഡ് ഫിലോസഫിക്കൽ ഡെപ്ത് അവരുടെ ചിന്തകൾ ഒരിക്കലും കൈവരിച്ചിട്ടുണ്ടായിരുന്നില്ല.
അങ്ങിനെ ഡെപ്ത് കൈവരിച്ച ബാബുവാകട്ടെ ഡെപ്തായി കാര്യങ്ങള്‍ പറയുന്നതിന്നു പകരം ഇങ്ങിനെയുള്ള കുറേ ക്ലീഷേകളില്‍ കളിക്കുകയാണു. ഉദാഹരണത്തിനു
അക്വീനാസിന്റെ തെളിവുകൾ ഡോക്കിൻസ് ഖണ്ഡിക്കാൻ ‘ശ്രമിക്കുക’ മാത്രമല്ല, ഖണ്ഡിക്കുകയും ചെയ്തു എന്നു് ആ പുസ്തകം വായിച്ചിട്ടുള്ള ആർക്കും മനസ്സിലാവും. തന്നെയുമല്ല, അക്വീനാസിന്റെ തെളിവുകളെ ഖണ്ഡിച്ചതിന്റെ നേട്ടം ഡോക്കിൻസിന്റേതല്ല, അവ പണ്ടേ ഖണ്ഡിക്കപ്പെട്ടവയാണു്.
എന്ന് ബാബു എഴുതുമ്പോള്‍ അങ്ങിനെ ഡോക്കിന്‍സ് ഖണ്ഡിച്ച വാദങ്ങളെ ഒന്നു മൊഴിമാറ്റി കൊടുക്കുന്ന പണിയേ ചെയ്യേണ്ടിയിരുന്നുള്ളൂ. പക്ഷെ, അവിടെ വാദങ്ങളെ ഖണ്ഡിക്കുന്നതിന്നു പകരം വിടുവായത്തം പറയുക മാത്രമാണു തുടര്‍ന്നുള്ള
" 6/7 നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന മുഹമ്മദിന്റെ ഖുർആൻ ദൈവവചനമാണെന്നു് കട്ടായമായും വിശ്വസിക്കുന്ന ശ്രീ എൻ. എം. ഹുസൈൻ, പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അക്വീനാസിന്റെ പണ്ടേ ഖണ്ഡിക്കപ്പെട്ട തത്വങ്ങൾ തന്റെ നിലപാടുകൾക്കു് യോജിച്ചതായതുകൊണ്ടു് ഇന്നും സാധുവാണെന്നു് വിശ്വസിക്കുന്നു, അതു് കേൾക്കുന്നവരെല്ലാം അങ്ങനെ തന്നെ വിശ്വസിക്കുമെന്നു് കരുതുകയും ചെയ്യുന്നു. ശരിയാണു്, കേരളത്തിലെ നൂറുശതമാനം വിശ്വാസികളും മതഭേദമെന്യേ അതൊക്കെ വിശ്വസിച്ചെന്നുവരും. അക്വീനാസിനെ പോയിട്ടു് സ്വന്തം മതഗ്രന്ഥമായ ഖുർആനോ ബൈബിളോ ഗീതയോ വായിക്കാത്തവരാണു് വിശ്വാസിപ്പട്ടം കെട്ടി കേരളത്തിലൂടെ നടക്കുന്ന മിക്കവാറും മുഴുവൻ പേരും. അതാണു് വ്യാഖ്യാതാക്കളുടെ തുറുപ്പുചീട്ടും. എല്ലാം പൊട്ടന്മാരാവുമ്പോൾ തങ്ങളുടെ ചെമ്പു് തെളിയും എന്ന ഭയം വേണ്ടല്ലോ."
എന്ന വരികളിലൂടെ ചെയ്യുന്നത്.
“ഞാൻ ഒരു ആനയാണു്, നീ ഒരു കുഴിയാനയും” എന്ന രീതിയിലുള്ള പൊങ്ങച്ചപ്രകടനം വസ്തുതാപരമായി ആരെയും എങ്ങും എത്തിക്കുന്നില്ല. എന്നും ബാബു പറയുന്നു. ശരിക്കും ഇത് വായിച്ച് സ്റ്റണ്ടടിച്ചു പോയി എന്നു പറയാതെ വയ്യ. കാരണം ബാബു തന്നെ കുറിച്ചെഴുതുന്ന പല പ്രസ്ഥാവനകളും അദ്ദേഹത്തെ ഒരു തന്നെപ്പൊക്കി എന്ന നാടന്‍ ചൊല്ലില്‍ വിശ്വസിക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നു. ദൈവ വിശ്വസികളെല്ലാം തലയില്‍ ചകിരിചോറുമായി നടക്കുന്നവരെന്നും മാനസികരോഗികളെന്നും മാത്രം എഴുതിവരുന്ന ഉദ്ധരണികളാണു ബാബുവിന്റെ പോസ്റ്റുകള്‍ മുഴുവന്‍. ചില സാമ്പിളുകള്‍-
സാക്ഷാൽ കുരങ്ങൻ മാതൃകയിൽ അങ്ങോട്ടു് പറയുന്നതു് അതേപടി ഇങ്ങോട്ടു് തിരിച്ചുപറയുന്ന തരം ഡയലോഗുകളാണു് അവരുടെ മാസ്റ്റർപീസ്. കാഴ്ചക്കാർ മുഴുവൻ 'ലോറലും ഹാർഡിയും' ആണെന്ന ധാരണയിൽ അവർ ഡാർവിനേയും, ഐൻസ്റ്റൈനേയും, ഡോക്കിൻസിനേയുമൊക്കെ കാലിൽ പിടിച്ചു് കശക്കി എറിയുന്ന നമ്പരുകൾ കോമാളികളുടെ ചരിത്രത്തിൽ സമാനതകളില്ലാത്തവയാണു്. ഒരിക്കലും അധഃപതിക്കാൻ പാടില്ലാത്ത ഒരു നിലവാരത്തിലേക്കു് മനുഷ്യരുടെ സാമാന്യബുദ്ധി തരം താണാൽ എങ്ങനെയിരിക്കും എന്നതിന്റെ ജീവിക്കുന്ന ഉദാഹരണങ്ങൾ!
(സ്വന്തം ദൈവത്തെ വ്യാഖ്യാനിച്ചു് കൊല്ലുന്നവർ (രണ്ടാം ഭാഗം))
വരിയുടച്ചവരോടു് ലൈംഗികശേഷിയെപ്പറ്റി സംവദിക്കുന്നതുപോലെയാണു് തീവ്രവിശ്വാസികളുമായി യുക്തിബോധം ചർച്ച ചെയ്യുന്നതു്. അതുവഴി ഷണ്ഡനു് ലൈംഗികശേഷിയോ, മതഭ്രാന്തനു് യുക്തിബോധമോ ഉണ്ടാവുകയില്ല. ഏതെങ്കിലുമൊരു ദൈവത്തിൽ വിശ്വസിക്കുക എന്നതിനോളം എളുപ്പമായ വേറൊരു കർമ്മവുമില്ല. ഏതു് നിരക്ഷരകുക്ഷിക്കും ദൈവത്തിൽ വിശ്വസിക്കാം. വെറുതെ വിശ്വസിക്കുക എന്നതിൽ കവിഞ്ഞ ഒരു നിബന്ധനയും വിശ്വാസത്തിനില്ല.
പറയാൻ അഭിപ്രായമൊന്നും ഇല്ലാത്തതല്ല അതിനു് കാരണം. സാമാന്യവിദ്യാഭ്യാസമെങ്കിലു- മുള്ള മനുഷ്യരുടെ യുക്തിബോധത്തിനു് നിരക്കുന്നതും, തന്മൂലം സാധാരണഗതിയിൽ സംശയത്തിനു് ഇടയുണ്ടാവാൻ പാടില്ലാത്തതുമായ വാദമുഖങ്ങൾ പോലും അംഗീകരിക്കാൻ കഴിയാത്തവരുമായുള്ള ഏതൊരു ചർച്ചയും മനുഷ്യബുദ്ധിയെ മുരടിപ്പിക്കാനും പിന്നോട്ടടിക്കാനും മാത്രമല്ലാതെ, ഏതെങ്കിലും വിധത്തിൽ വളർത്താൻ സഹായകമാവുകയില്ലെന്നതിനാൽ എതിർക്കാൻ വേണ്ടിമാത്രം എതിർക്കുന്ന അത്തരം 'നാൽക്കവലവാദപ്രതിവാദങ്ങളിൽ' തലയിടാതിരിക്കുന്നതാണു് എന്തുകൊണ്ടും നല്ലതു് എന്ന തോന്നൽ.
എന്തു് പറയണം, എന്തു് പറയാതിരിക്കണം എന്നതു് ആരോടു് പറയുന്നു എന്നതിൽ അധിഷ്ഠിതമാണെന്നതിനാൽ ആരോടാണു് പറയുന്നതു് എന്നു് നേരത്തേ അറിയാൻ കഴിഞ്ഞാൽ പല സംഭാഷണങ്ങളും ലാഭമല്ലാതെ നഷ്ടമൊന്നുമില്ലാത്തവിധത്തിൽ ആരംഭിക്കുന്നതിനു് മുൻപു് തന്നെ അവസാനിപ്പിക്കാവുന്നവയാണു് എന്നതു് വേറൊരു സത്യം.
(വിശ്വാസിയുടെ പോക്കറ്റിലെ ദൈവം)
ഇതെല്ലാം തന്നെ ബാബു സ്വയം ഒരു ആനയാകുന്നു എന്ന് എനിക്ക് തോന്നിയ ചില വാക്യങ്ങളാണ്. ഇങ്ങിനെ ഒരാനയായ ഒരാള്‍ മറ്റൊരാളെ കുറിച്ച് ആനയെന്ന് വിളിക്കുന്നത് കേള്‍ക്കാന്‍ രസമുണ്ട്.
ബാബുവിന്റെ പ്രശ്നം “അല്ലാഹു എന്ന ഏകദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നുണ്ടോ? അല്ലാഹു 1400 കൊല്ലം മുൻപു് മുഹമ്മദിനു് ഒരു മാർഗ്ഗനിർദ്ദേശം (ദിവ്യമായ) കൊടുത്തു എന്നും താങ്കൾ കരുതുന്നുണ്ടോ? ദയവായി ഈ ചോദ്യത്തിനു് ഉത്തരം തരിക, ധൈര്യമായി.” എന്ന ഒറ്റവാക്യത്തിൽ മറുപടി പറയാമായിരുന്ന Dr.Doodo-വിന്റെ ഒരു കമന്റിനു് മറ്റാരോ വന്നു് കുറെ ഗീർവ്വാണം അടിച്ചതല്ലാതെ, ഹുസൈന്റെ വകയായി ഒരുത്തരവും നൽകിക്കണ്ടില്ല എന്നതാണെന്ന് വ്യക്തമാക്കുന്നുണ്ട്.
Dr.Doodo വിന്റെ നിലവാരം അദ്ദേഹത്തിന്റെ പല ചോദ്യങ്ങളിലും കാണാറുള്ളതാണു. ഒരു നല്ല ചര്‍ച്ച എങ്ങിനെ വഴി തെറ്റിക്കണം എന്ന കല പഠിക്കേണ്ട യുക്തിവാദകലാകാരന്മാരാണ് ഇതു പോലെയുള്ള ചില കോമാളികള്‍ . അവര്‍ക്കെല്ലാം അര്‍ഹിക്കേണ്ട മറുപടികള്‍ അവഗണനയാണെന്ന് ഹുസൈനറിയാം. എന്തായാലും ആദ്യത്തെ പോസ്റ്റ് വായിച്ചപ്പോള്‍ തന്നെ ഓക്കാനിച്ച ബാബു ഹുസൈന്റെ ബ്ലോഗിലെ നാലാമത്തെയോ അഞ്ചാമത്തെയോ പോസ്റ്റിലെ ഡോഡുവിന്റെ കമെന്റ്റ് വായിച്ചത് എങ്ങിനെയാണാവോ?
ഇനി ഡൂഡ് ആവശ്യപ്പെട്ടത് പോലുള്ള ഒരു ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്നതിനു ശേഷമല്ലേ- ദൈവത്തിന്റെ വിശേഷണങ്ങളില്‍ വിശ്വസിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട് എന്നതിനാല്‍ അത് ദൈവമില്ല എന്നതിനെങ്ങിനെ തെളിവാകും. അത് ഡൂഡോ സുശീലോ അപ്പൂട്ടനൊ ആരാകട്ടെ ചര്‍ച്ചയില്‍ പിന്നീട് കൊണ്ട് വരാനാവുന്നതല്ലെയുള്ളൂ.
ഒരു ക്രമമനുസരിച്ച് ചര്‍ച്ച ചെയ്യുക എന്നത് ഒരു സംവാദത്തിന്റെ പ്രാഥമിക സ്വഭാവമല്ലെ? അതെല്ലാതെ യേശു ക്രൂശിക്കപ്പെട്ടോ ഇല്ലയോ എന്ന വിഷയം ഒരു യുക്തിവാദിയോടാണോ ചര്‍ച്ചക്കെടുക്കുക. അപ്പോള്‍ ഡാക്കിന്‍സിനെ വിട്ട് അയ്യപ്പനിലേക്കും യാഹോവയിലേക്കും അല്ലാഹുവിലേക്കും സുശീലനും ബാബുവിനും ചര്‍ച്ച കൊണ്ട് പോകേണ്ടത് നില നില്‍പ്പിന്റെ പ്രശ്നം തന്നെയാണു. തങ്ങളുടെ കാലിന്നടിയിലെ മണ്ണൊലിച്ച് പോകുന്നത് അവര്‍ വ്യക്തമായുമറിയുന്നുണ്ട്.
വിഷയത്തിലേക്ക് കടക്കുന്ന ബാബു-
ദൈവം ഇല്ല എന്നു് തർക്കിക്കേണ്ട ആവശ്യം സത്യത്തിൽ ഒരു നിരീശ്വരവാദിക്കില്ല.
പിന്നെന്താണാവോ ഈ നിരീശ്വരവാദികള്‍ തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്. ബാബുവിന്റെ തന്നെ ബ്ലോഗിലെ പ്രധാന വിഷയമെന്താണു. അങ്ങിനെ ആവശ്യമില്ലാത്തതില്‍ തര്ക്കിക്കുന്നതിനെയാണോ യുക്തിവാദം എന്നു പറയുക. ഹുസൈന്റെ ഒന്നാമത്തെ പോസ്റ്റായ
നവനാസ്തികത: റിച്ചാഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍('നാസ്തികനായ ദൈവം' എന്ന കൃതിയുടെ ഖണ്ഡനം) വായനക്കാര്‍ ഒന്നു വായിക്കുക. എന്നിട്ട് ബാബു വിഷയത്തിലേക്ക് എത്രമാത്രം പ്രവേശിച്ചു എന്നും വിലയിരുത്തുക. ഖണ്ഡനം എന്നാലെന്ത് എന്നും ഇനി യുക്തിവാദികളെ പഠിപ്പിക്കേണ്ടി വരുമോ? ഹുസൈന് പറഞ്ഞ ഏതെങ്കിലും ഒരു ഭാഗത്തെ ബാബു സ്പര്‍ശിക്കുന്നു പോലുമില്ല. തന്റെ വക ഒരു ലേഖന പരമ്പര എഴുതിയാല്‍ ഖണ്ഡനം എന്നു പറയില്ല. അതിനെ നമുക്ക് വിഷയാധിഷ്ഠിതമായ മറ്റൊരു പോസ്റ്റ് എന്നു വേണമെങ്കില്‍ വിളിക്കമെന്നെല്ലാതെ.
പിന്നെ പ്രൊബബിലിറ്റി വച്ചൊരു കളിയാണു. ഈ പ്രപഞ്ചം മുഴുവന്‍ ആകസ്മികമായി രൂപപ്പെട്ടു എന്നു പറയുന്ന വിശ്വാസം ഒരു സൃഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ടു എന്നു പറയുന്ന വിശ്വാസത്തേക്കാള്‍ മികച്ചതാണെന്നതിനു എന്തു തെളിവുണ്ട്. അതാണല്ലോ നമ്മുടെ ചര്‍ച്ചയുടെ മര്‍മ്മം തന്നെ. രണ്ടും വിശ്വാസങ്ങള്‍ തന്നെയല്ലെ.
ബാബുവിന്റെ പോസ്റ്റിന്റെ ആകെത്തുക അവസാനത്തെ പാരഗ്രാഫാണു. അതാകട്ടെ ഹുസൈന്റെ പോസ്റ്റിന്റെ തുടക്കത്തില്‍ തന്നെ ചര്‍ച്ചക്കെടുത്തതും.
ഗ്രന്ഥകാരന് എഴുതുന്നത് ശ്രദ്ധിക്കുക: "ദൈവം ഉണ്ടെന്ന് വിശ്വസിക്കു ന്നവര്‍ ഏറെയുണ്ട്. പക്ഷേ, അല്‍ഭുതകരമെന്ന് പറയട്ടെ, ദൈവത്തിന്റെ അസ്തിത്വത്തിന് മൂര്‍ത്തമായ (concrete) യാതൊരു തെളിവും നല്കാന് ഇന്നേവരെ ആര്‍ക്കും സാധിച്ചിട്ടില്ല.''(6) ഹുസൈന് വിഷയം തുടങ്ങുന്നത് ചര്‍ച്ചയിലൂടെയാണു. ഡാക്കിന്‍സിന്റെ പുസ്തകത്തിലെ വിഷയത്തിലേക്ക് നേരിട്ട് പ്രവേശിക്കുകയും തന്റെ വാദങ്ങള്‍ നിരത്തുകയുമാണു ചെയ്യുന്നത്. ബാബുവാകട്ടെ അവസാന പാരഗ്രാഫിലേക്ക് വിഷയമൊതുക്കുകയും ഗീര്‍വ്വാണം നിറച്ചൊരു പോസ്റ്റ് മലയാള ബൂലോകത്തിനു സമര്‍പ്പിക്കുകയും ചെയ്യുന്നു.
എന്തായാലും ചര്‍ച്ച തുടരട്ടെ - ബാബുവും തുടരും എന്നു തന്നെയാണല്ലോ എഴുതിയിരിക്കുന്നത്.
23 comments:
ഇവിടെ ഇനി നല്ലൊരു ചർച്ച പ്രതീക്ഷിക്കാം ..അല്ലേ
Tracking..
ബാബുവിന്റെ പോസ്റ്റിൽ കമന്റ് പറയുവാൻ ഓപ്ഷൻ ഇല്ലാത്തതിനാൽ ചില കാര്യങ്ങൾ ഇവിടെ കുറിക്കുന്നു.
1. ബാബുവിന്റെ കഴിഞ്ഞ പോസ്റ്റിൽ 2 ദിവസം മാത്രം ഉണ്ടായിരുന്നതും ഏതു നീചനും/ ഹീനനും പോലും ഒരു കാരണവശാലും ഉപയോഗിക്കാൻ സാധ്യതയില്ലാത്തതുമായ 7 പാരഗ്രാഫ് അസഭ്യ-മ്ലേഛമായ പദപ്രയോഗങ്ങൾ ബ്ലോഗിലെ ഏതു വനിതയുടെ ഏതു പരാമർശത്തിന്റെ പ്രൊവോക്കേഷനിലായിരുന്നു.അയാളുടെ ലേഖനങ്ങളിൽ ധാരാളം പരിഹാസം കാണാമെങ്കിലും ഈ ഭാഷ അയാളിൽ നിന്ന് പ്രതീക്ഷിച്ചിറ്രുന്നില്ല. ഏതു പ്രൊവോക്കേഷനിലായാലും.
2. യുക്തിയുള്ള വിശ്വാസികളെ ‘പോത്തുകച്ചവടക്കാർ’ എന്ന് ബാബു വിളിക്കുമ്പോൾ ‘പോത്തിന്റെ ചെവിയിൽ വേദമോതരുതെ‘ന്ന പഴഞ്ചൊല്ല് അന്വർത്ഥമാകുന്നു. ആര് എത്ര വേദമോതിയാലും പ്രതികരണവും നിലപാടും മാറ്റാത്ത ‘പോത്ത്’ ആവുന്നതിലും നല്ലതല്ലേ ‘പോത്തുകച്ചവടക്കാരൻ’ ആവുന്നത്. (എന്റെ അഭിപ്രായം ഒരു പോത്തുകച്ചവടക്കാരന്റെ തമാശയായി കണ്ടാൽ മതി)
3. കാണുന്നതു മാത്രം വിശ്വസിക്കുന്ന യുക്തി ഭദ്രമല്ലെന്ന് എന്താണ് ഇവർക്കു മനസ്സിലാകാത്തത്. നിലനിൽപ്പിന് ആഹാരത്തെക്കാളും വെള്ളത്തെക്കാളും അവശ്യം ആവശ്യമായ ഫണ്ടമന്റൽ റിക്വയർമെന്റ്സ് എല്ലാം അദൃശ്യമല്ലേ? വായുവും ഗുരുത്വാകർഷണബലവും എല്ലാം കാഴ്ചയാലെയാണോ അനുഭവത്താലാണോ നാം വിശ്വസികുന്നത്?
- ഒരു ക്രിസ്തീയ വിശ്വാസി.
പ്രിയ കാട്ടിപ്പരുത്തി,
താങ്കള്‍ ഹുസൈന്റെ ഡോക്കിന്‍സ് നിരൂപണവും കമന്റും മുഴുവന്‍ വായിച്ചിരുന്നെങ്കില്‍ ആരാണ് ഹുസൈന് വരുന്നു എന്ന് അനൗണ്‍സ് ചെയ്തത് എന്നൊക്കെ മനസിലാകും.ഹുസൈന് എന്തു പറയുന്നു എന്ന് മനസിലാക്കാന്‍ പ്രാപ്തിയില്ലാത്ത കുറേപ്പേര് ദേ ഹുസൈനോടു മറുപടി പറയൂ,ബ്രൈറ്റെവിടെ?ബാബുവെവിടെ? എന്നൊക്കെ വെല്ലുവിളിക്കുന്നതും താങ്കള്‍ കണ്ടതല്ലേ?
ഹുസൈനെ ഞങ്ങള്‍ പൊക്കിപ്പിടിച്ചിരിക്കുന്നു എന്നുകരുതുന്ന കുറേപ്പേരുടെ ഗ്വാഗ്വാ വിളികളായിരിക്കും ബാബുവിനെ അങ്ങനെ ചിന്തിപ്പിച്ചത്.
ഈ ഒരു ലേഖനത്തില്‍ കാട്ടിപ്പരുത്തിതന്നെ എത്രതവണയാണ് ബാബുവിനെ വ്യക്തിപരമായി അപമാനിക്കുന്നത് എന്നൊന്നു ചിന്തിച്ചു നോക്കുക.
ഒരുദാഹരണം
"എന്ന് ബാബു എഴുതുമ്പോള്‍ ---------------------------------------------------- വാദങ്ങളെ ഖണ്ഡിക്കുന്നതിന്നു പകരം വിടുവായത്തം പറയുക മാത്രമാണു"
അയാള്‍ പറയുന്നത് വിടുവായത്തവും ഹുസൈനും,കാട്ടിപ്പരുത്തിയും മറ്റും പറയുന്നത് വസ്തുതയുമാണെന്ന് അളക്കാനുപയോഗിക്കുന്ന മാധ്യമം എന്താണ്?
ദയവു ചെയ്ത് ബുദ്ധി എന്നു പറയരുത്.
അള്ളാവോ,യേശുവോ,അയ്യപ്പനോ എന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ ചിന്തിക്കേണ്ടതു പോലുമില്ല.കാരണം ഇന്ത്യക്കാരന് അബ്രഹാമിക്ക് മതങ്ങള്‍ രണ്ടും ഒരു ആശയമോ,ആവശ്യമോ അല്ല വെറും ആശ്വാസം മാത്രമാണ്.കാരണം ഏതളവുകോല് വച്ചു നോക്കിയാലും ഇന്ത്യന്‍ ആത്മീയചിന്തയുടെ ബഹുകാതം പിറകിലാണ് അബ്രഹാമിക് മത ആത്മീയ ചിന്തകളെന്ന് പറയുന്നില്ലെങ്കിലും ആര്‍ക്കും അറിയാവുന്ന കാര്യമാണ്.ആശ്വാസമാവുന്നത് എങ്ങനെ എന്നാണെങ്കില്‍ ജാതിത്വത്താല് വീര്പുമുട്ടുന്ന അധഃകൃതര്‍ക്ക് ഒരളവുവരെ അബ്രഹാമിക് മതങ്ങള്‍ സ്വാതന്ത്ര്യവും മനുഷ്യത്വവും കൊടുക്കുന്നു,എന്നിട്ടും അബ്രഹാമിക് മതങ്ങള്‍ക്ക് സഹസ്രാബ്ദങ്ങള്‍ക്കു ശേഷവും ഇന്ത്യന്‍ ജനതയിലേക്ക് വേരിറക്കാനായില്ല എന്നത് അതിന്റെ ആശയപാപ്പരത്വം മാത്രമാണെന്ന് കരുതേണ്ടിവരും.
Theory of Probability
X പറഞ്ഞതുവച്ചു നോക്കുമ്പോൾ അബ്രഹാമിക് മതങ്ങൾ അബ്രാഹ്മണർക്ക് . ഹാ ഹാ ഹാ.. ഞാൻ ഒന്ന് ഉറക്കെ ചിരിച്ചോട്ടെ , പരിഭവിക്കരുതെ..
മുരളീമുകുന്ദൻ ബിലാത്തിപട്ടണം
CKLatheef
kARNOr(കാര്ന്നോര്)
വായനക്കും കമെന്റിനും നന്ദി
x
ഹുസൈന്റെ പോസ്റ്റകള്‍ വായിച്ചിട്ടുണ്ട്. ഒരു പോസ്റ്റിനെ അനുകൂലിച്ച് കമെന്റുകള്‍ വരാന്‍ പാടില്ല!!!
ബാബുവിനെ വക്കാലത്ത് എന്തിനു താങ്കളേറ്റെടുക്കണം?
പിന്നെ അവസാനത്തെ കമെന്റ്- വായിച്ചു രസിച്ചു- പോരെ
"ബാബുവിനെ വക്കാലത്ത് എന്തിനു താങ്കളേറ്റെടുക്കണം?"
വക്കാലത്തേറ്റെടുക്കുക എന്ന പ്രയോഗം കൊണ്ട് അര്‍ത്ഥമാക്കുന്ന യാതൊന്നും ഞാനിട്ട കമന്റുകളിലില്ല എന്നിട്ടും ബാബുവിന്റെ പോസ്റ്റിനെ ഉപജീവിച്ചും അയാളെ ഇകഴ്ത്തിയും ഒരു പോസ്റ്റെഴുതുന്നതിനേക്കാള് താണപരിപാടി അതാവുന്നത് എങ്ങനെ സഹോദരാ?
anoni.........
"അബ്രഹാമിക് മതങ്ങള്‍ അബ്രാമണര്ക്ക്."
ശരിയാണ് അനോണി, വിദ്യാഭ്യാസവും വിവരവും അവര്‍ക്ക് കുറവായിരുന്ന കാലത്ത് അത് തന്നെയായിരുന്നു എന്നാല്‍ ഇന്ന് സ്ഥിതി മാറി.അവര്‍ക്ക് വിവരം വച്ചു തുടങ്ങിയപ്പോള്‍ അവര്‍പോലും ഇതൊന്നും എടുക്കുന്നില്ല.ഇപ്പോള്‍ ആദിവാസികളിലും സാമ്പത്തീക പ്രേമികളിലും മാത്രമാണ് മതം മാറ്റം നടക്കുന്നത്.
പോസ്റ്റ് വായിക്കുന്നതിനു മുന്‍പ് ഉള്ള കമന്റാണിത്.. കാട്ടിപ്പരുത്തിയെ ഒത്തിരി ആയി കണ്ടിട്ട് .. താങ്കള്‍ വന വാസത്തിലായിരുന്നോ ? :) തിരിച്ചു വരവില്‍ അതിയായ സന്തോഷം ..
ബാബു ഉദ്ദേശിച്ചത് ഇതായിരിക്കും അതായിരിക്കും എന്നെല്ലാം ഉദ്ദേശ്യങ്ങള്‍ ഗണിച്ചെടുക്കേണ്ട ആവശ്യമൊന്നും എക്സിനില്ലല്ലോ?
ബാബുവിന്റെ പോസ്റ്റിനെ ഉപജീവിച്ചും അയാളെ ഇകഴ്ത്തിയും ഒരു പോസ്റ്റെഴുതുന്നതിനേക്കാള് താണപരിപാടി
അത്ര താഴ്ന്ന പരിപാടിയായി തോന്നിയിട്ടില്ല എക്സേ- പോസ്റ്റുകള്‍ക്ക് വിമര്‍ശനമെല്ലാം സ്വാഭാവികം മാത്രം.
ഇപ്പോള്‍ ആദിവാസികളിലും സാമ്പത്തീക പ്രേമികളിലും മാത്രമാണ് മതം മാറ്റം നടക്കുന്നത്.
ഇവിടെ മതം മാറ്റം വിഷയം പോലുമല്ലല്ലോ എക്സേ-
"ഇവിടെ മതം മാറ്റം വിഷയം പോലുമല്ലല്ലോ എക്സേ"
ഇവിടത്തെ വിഷയത്തെക്കുറിച്ച് പറഞ്ഞാല്‍ കാട്ടിപ്പരുത്തി കോപിക്കും എന്തയാലും ഉടക്കാന്‍ താത്പര്യമില്ല താങ്കളുടെ വിഷയവുമയി മുന്നോട്ടു പോവുക.കമന്റുകള്‍ അനുവദിച്ചതിനു നന്ദി.
>>>അതേ പോലെ അല്ലാഹുവോ യഹോവയോ അയ്യപ്പനോ ശരി എന്ന ചര്‍ച്ച പ്രസക്തമാകുന്നത് ദൈവം ഉണ്ടോ ഇല്ലയോ എന്ന ചര്‍ച്ചക്ക് ശേഷമല്ലേ? <<<
അല്ലല്ലോ.. A-യെ പറ്റി പത്തു അഭിപ്രായമുണ്ടെങ്കില്‍, A മൊത്തം തെറ്റാണെന്നു പറയാതെ/പരിശോധിക്കാതെ ഏതെങ്കിലും ഒരു അഭിപ്രായം മാത്രം എടുത്തു നോക്കാന്‍ പാടില്ലേ?
>>> അല്ലല്ലോ.. A-യെ പറ്റി പത്തു അഭിപ്രായമുണ്ടെങ്കില്‍, A മൊത്തം തെറ്റാണെന്നു പറയാതെ/പരിശോധിക്കാതെ ഏതെങ്കിലും ഒരു അഭിപ്രായം മാത്രം എടുത്തു നോക്കാന്‍ പാടില്ലേ? <<<
പാടില്ലല്ലോ... A യെപറ്റി വ്യത്യസ്ത അഭിപ്രായമുള്ളവരുണ്ടെങ്കില്‍ അവര്‍ തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളില്‍ ചര്ചയാവാം. പക്ഷെ A ഇല്ല എന്നുപറയുന്നവരുമായി ഈ അഭിപ്രായവ്യത്യാസങ്ങള്‍ ചര്ചചെയ്യുന്നവരെ ബുദ്ധിയില്ലാത്തവരെന്നാണ് വിളിക്കേണ്ടത്.
>>> 3. കാണുന്നതു മാത്രം വിശ്വസിക്കുന്ന യുക്തി ഭദ്രമല്ലെന്ന് എന്താണ് ഇവർക്കു മനസ്സിലാകാത്തത്. നിലനിൽപ്പിന് ആഹാരത്തെക്കാളും വെള്ളത്തെക്കാളും അവശ്യം ആവശ്യമായ ഫണ്ടമന്റൽ റിക്വയർമെന്റ്സ് എല്ലാം അദൃശ്യമല്ലേ? വായുവും ഗുരുത്വാകർഷണബലവും എല്ലാം കാഴ്ചയാലെയാണോ അനുഭവത്താലാണോ നാം വിശ്വസികുന്നത്?
- ഒരു ക്രിസ്തീയ വിശ്വാസി.<<<
കാര്‍ണോരെ, താങ്കളുടെ ചോദ്യങ്ങള്‍ക്കെല്ലാം റെഡിമെയ്ഡ് ഉത്തരമുണ്ട് യുക്തിവാദികളുടെ അടുത്ത്.
പക്ഷെ യുക്തി ഉപയോഗിക്കേണ്ടത് പഞ്ചേന്ദ്രിയങ്ങളിലൂടെ അനുഭവച്ചറിയാന്‍ കഴിയാത്ത അമൂര്‍ത്ത വസ്തുതകളുടെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വേണ്ടിയാണ്. ഇക്കാര്യത്തില്‍ യുക്തി ഉപയോഗിക്കാത്തതിനാല്‍ അവരുടെ യുക്തി തുരുമ്പിച്ചു പോയിരിക്കുന്നുവെന്നാണ് അവരുടെ പോസ്റ്റുകളും അഭിപ്രായങ്ങളും വായിക്കുമ്പോള്‍ തോന്നുന്നത്.
A ഇല്ല എന്നുപറയുന്നവരുമായി ഈ അഭിപ്രായവ്യത്യാസങ്ങള്‍ ചര്ചചെയ്യുന്നവരെ ബുദ്ധിയില്ലാത്തവരെന്നാണ് വിളിക്കേണ്ടത്.
ബുദ്ധിമാനായ ലത്തീഫ് വിശ്വസിക്കുന്ന കെട്ടുകഥയും, മറ്റു കെട്ടുകഥകളും തമ്മിലുള്ള താരതമ്യം അല്ല ഇവിടെ.
താങ്കളുമായി തര്‍ക്കിക്കാന്‍ ഞാനില്ല. ഉത്തരം മുട്ടിയാല്‍ 'A' തെറിയാണെന്നും ഞാന്‍ ആഭാസനാണെന്നും ബുദ്ധിമാനു തോന്നും. എന്നെ മറ്റു പലരായി തോന്നുന്ന വിഭ്രാന്തി ഉണ്ടാകുയും ചെയ്യും. bye..
@പേടിത്തൊണ്ടന്‍
പ്രദര്‍ശന നാമം സ്വീകരിച്ചിരിക്കുന്നത് ബോധപൂര്‍വം തന്നെയാണ് അല്ലേ. സലാം
>>> ബുദ്ധിമാനു തോന്നും. എന്നെ മറ്റു പലരായി തോന്നുന്ന വിഭ്രാന്തി ഉണ്ടാകുയും ചെയ്യും. bye.. <<<
ഇങ്ങനെയൊക്കെ വിവരക്കേട് പറയുന്ന ഒരാള്‍ക്ക് യുക്തിവാദം പറയുന്ന ഒരു ബ്ലോഗുണ്ടാകും എന്ന ഒരു പരിചയത്തില്‍നിന്നാണ് അത് സംഭവിക്കുന്നത്. താങ്കള്‍ അത്തരക്കാരനല്ലെങ്കില് ക്ഷമിക്കുക.
താങ്കളുടെ ഇത്തരം കമന്റുകള്‍ക്ക് ഇങ്ങനയേ മറുപടി പറയാന്‍ കഴിയൂ എന്നതുകൊണ്ടാണ് ഞാന്‍ അവ പ്രസിദ്ധീകരിക്കാത്തത്. ഇവിടെ താങ്കളുടേത് പ്രസിദ്ധീകരിച്ച സ്ഥിതിക്ക് മറുപ്രതികരണവും ആവശ്യമായി വരികയാണ്.
ചർച്ചകൾ ഭലവത്താകട്ടെ……..
എന്ന് , ശക്തനായ ഒരു ദൈവവിശ്വാസി
ആശംസകൾ……….
ഈ ബാബു അച്ചായണ്റ്റെ ഒരു കാര്യം.
അദ്ധേഹത്തെ സര്‍വ്വകലാശാലകളിലെ ഒരു സബ്ജക്റ്റ് ആക്കിയാല്‍ വരുംതലമുറക്ക് ഒരു പാഠമാക്കി തീര്‍ക്കാവുന്നതാണ്.
ബാക്കര്ക്കാ... ബാബുച്ചായനെ മ്യൂസിയത്തില്‍ വെച്ചാലാണ് വരും തലമുറയ്ക്ക് ഉപകാരപ്പെടുക...
ക്ഷമിക്കണം.... സാപ്പി ഇത് മുതുമ്മനും വായിച്ചിട്ടുണ്ട് , അതോണ്ടാ കമന്റിയത്...
Post a Comment