ഇതില്‍ എന്റെ സ്വതന്ത്ര നിരീക്ഷണങ്ങളാണ് - ഇല്ല , അങ്ങിനെ പറയാന്‍ പറ്റില്ല - കാരണം എല്ലാവരുടെയും ചിന്തകള്‍ രൂപപ്പെടുന്നത് അവര്‍ നേടിയ അറിവുകളില്‍ നിന്നും കൂടിയാണല്ലോ. അറിവുകളാകട്ടെ സമൂഹവുമായി ചേര്‍ന്നു നില്ക്കുന്നതും. അപ്പോള്‍ ഇപ്പോള്‍ എന്നില്‍ രൂപപ്പെട്ട കാര്യങ്ങളെന്നു പറയാമെന്നു തോന്നുന്നു. എന്തായാലും ഒരു ചര്‍ച്ച താത്പര്യപ്പെടുന്നു. ഇതില്‍ ബ്ലോഗിലെ ചിലരുടെ ശരിയെന്നു എനിക്ക് തോന്നുകയും അത് എന്റെ വാദമുഖങ്ങള്‍ക്ക് സഹായമാകുമെന്നു തോന്നുകയും ചെയ്യുന്ന അഭിപ്രായങ്ങളെ എടുക്കുന്നുണ്ട്. അതോടൊപ്പം എനിക്ക് വിമര്ശനത്മകമെന്നു തോന്നുന്നവയെ എല്ലാ ബഹുമാനത്തോടെയും വിമര്‍ശി ക്കുവന്നുള്ള എന്റെ സ്വാതന്ത്ര്യത്തെ ഉപയോകിക്കുകയും ചെയ്യുന്നു.
അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു പോയിട്ട് ഒരു ഇരുമ്പു സൂചിയാണെന്ന് പോലും വാശിയില്ല, എപ്പോള്‍ അഭിപ്രായങ്ങള്‍ ശരിയല്ല എന്ന് തോന്നുന്നുവോ അപ്പോള്‍ തിരുത്തിയിരിക്കും.
യുക്തി എന്നത് അറിവുമായി ബന്ധ പ്പെട്ടതാണ്. അപ്പോള്‍ അറിവിന്റെ സാധ്യതകളെ കുറിച്ചും പരിമിതികളെ കുറിച്ചും ചര്‍ച്ച വേണ്ടി വരുന്നു.
വിവരസങ്കേതികവിദ്യ അറിവിന്നെ ഏറ്റവുമെളുപ്പത്തില്‍ വിനിമയം ചെയ്യുവാന്‍ സാഹചര്യമൊരുക്കിയ ഈ കാലത്തു എല്ലാം അറിയുവാന്‍ കഴിയും എന്ന ഒരു നിലയില്‍ നമ്മെ എത്തിച്ചിരിക്കുന്നു. പക്ഷെ പുതിയ അറിവുകള്‍ നമ്മോടു പറയുന്നതു അറിവിന്റെ പരിമിതികളെ കുറിച്ചു കൂടിയാണ്.
ഏറ്റവും ചെറിയ ആറ്റം- അതിനെ ക്കുറിച്ചുള്ള പഠനമായ ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനം എത്തി നില്‍ക്കുന്നത് വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച Uncertainty principleവരെയാണ്. അതാകട്ടെ ചലനാത്മകമായ കണികയെ പഠിക്കുവാന്‍ കിട്ടില്ല എന്ന നിസ്സഹായവസ്ത വെളിപ്പെടുത്തുകയും ചെയ്യുന്നു.
ഇനി വികസിച്ചു കൊണ്ടിരിക്കുന്ന പ്രപഞ്ചത്തെക്കുറിച്ചോ നമുക്കു പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ പ്രപഞ്ച വ്യവസ്ഥക്ക് പുറത്തു പോകേണ്ടിവരും എന്നും വരുന്നു. ഇതു ആകാശ ലോകത്തെ നമ്മുടെ അറിവിന്റെ പരിമിതിയും കാണിക്കുന്നു.
ഇതു ചെറുതും വലുതുമായ അറിവുകളുടെ ഇടയില്‍ ഒതുങ്ങുന്ന ഒരു യുക്തിയുള്ള മനുഷ്യന്റെ ചിത്രമാണ് തരുന്നത്.
അപ്പോള്‍ എന്താണ് യുക്തി. ചിലതൊന്നും നമുക്കറിയില്ല എന്ന് അംഗീകരിക്കുകയോ- അതോ അംഗീകരിക്കതിരിക്കുകയോ -
അങ്ങിനെ വരുമ്പോള്‍ യുക്തിവാദം എന്ന് നാം വിവക്ഷിക്കുന്ന മതനിരാസവാദം നിലനില്പ്പിന്നു ഇരുട്ടില്‍ തപ്പുകയാനെന്നു പറയേണ്ടി വരുന്നില്ലേ ?-
അഥവാ യുക്തിവാദവും ഒരു വിശ്വാസമാണെന്നു പറയേണ്ടി വരും.
11 comments:
ക്വാണ്ടം ബലതന്ത്രത്തിലെ പുതിയ പഠനം എത്തി നില്‍ക്കുന്നത് വെര്‍ണര്‍ ഹൈസേന്‍ബര്‍ഗ് അവതരിപ്പിച്ച Uncertainty principle വരെയാണ്.ഓ..റിയലി?
ഹൈഡ്രജൻ ആറ്റം മുഴുവനായും സോൾവു ചെയ്യാം. അതിലും വലിയ ആറ്റങ്ങളും തന്മാത്രകളും പഠിക്കാൻ അപ്രോക്സിമേഷൻ മെത്തേഡുകളുണ്ട്. Uncertainty principle പറയുന്നത് കണികയുടെ സ്ഥാനവും മൊമെന്റവും ഒരേ സമയം അളക്കാൻ ശ്രമിക്കുമ്പോൾ ഒരു സ്ഥിരാങ്കത്തിനു തുല്യമോ കൂടുതലോ ആയ വ്യത്യാസം ഉത്തരത്തിൽ അനുഭവപ്പെടുമെന്നാണ്. It is because the measuring device is interacting with the particle.
അഭിപ്രായങ്ങള്‍ ഇരുമ്പുലക്കയാണെന്നു പോയിട്ട് ഒരു ഇരുമ്പു സൂചിയാണെന്ന് പോലും വാശിയില്ല, എപ്പോള്‍ അഭിപ്രായങ്ങള്‍ ശരിയല്ല എന്ന് തോന്നുന്നുവോ അപ്പോള്‍ തിരുത്തിയിരിക്കും.
kollaam...kaaryangalil thiricharivundaakumpol thiruthu nallathaanu ellavarkkum...
വെര്‍ണര്‍ ഹെയ്സന്‍ബെര്‍ഗ്
ഭൗതികശാസ്ത്രത്തിലെ ഒരു മൗലികതത്വമാണ് അനിശ്ചിതത്വതത്വം (ഇംഗ്ലീഷ്: Uncertainity principle). ഈ തത്വത്തിന്റെ ഉപജ്ഞാതാവ് നോബല്‍ സമ്മാനര്‍ഹനായ ഭൗതികശാസ്ത്രജ്ഞന്‍ വെര്‍ണര്‍ ഹൈസെന്‍ബെര്‍ഗ് ആണ്.
സിദ്ധാന്തം
ചലിക്കുന്ന വസ്തുവിന്റെ സ്ഥാനവും പ്രവേഗവും ഒരേസമയത്തുള്ള പരീക്ഷണം വഴി, കൃത്യമായി നിര്‍ണയിക്കാന്‍ സാദ്ധ്യമല്ല എന്നാണ് അനിശ്ചിതത്വതത്വം പറയുന്നത്. ഒന്ന് കൂടുതല്‍ കൃത്യമായി നിര്ണയിക്കുന്തോറും മറ്റേതിന്റെ നിര്‍ണയത്തില്‍ അകൃത്യത ഏറും. സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ ശ്രമിച്ചാല്‍ പ്രവേഗനിര്ണയത്തിന്റെ കൃത്യത കുറയും. നേരേമറിച്ചും. "സമയത്തിന്റെ ഒരു ലഘുചരിത്രം" എന്ന ഗ്രന്ഥത്തില്‍ പ്രഖ്യാത ശാസ്ത്രജ്ഞന് സ്റ്റീഫന്‍ ഹോക്കിങ്ങ് അനിശ്ചിതത്വ തത്ത്വത്തെ ഇങ്ങനെ വിശദീകരിക്കുന്നു:-
“ ഒരു കണികയുടെ ഇപ്പോഴത്തെ സ്ഥാനവും പ്രവേഗവും മനസ്സിലാക്കുവാനുള്ള വഴി അതിന്മേല് പ്രകാശം വീഴ്ത്തുകയെന്നതാണ്. പ്രകാശതരംഗങ്ങളില്‍ കുറേ കണികയാല്‍ ചിതറിക്കപ്പെടുകയും അങ്ങനെ കണികയുടെ സ്ഥാനം വ്യക്തമാവുകയും ചെയ്യും. എന്നാല്‍ പ്രകാശതരംഗത്തിലെ അലകള്‍ തമ്മിലുള്ള അകലത്തേക്കാള്‍ കൃത്യമായി കണികയുടെ സ്ഥാനം നിര്‍ണ്ണയിക്കുക സാധ്യമല്ലാത്തതിനാല്‍ സ്ഥാനനിര്‍ണ്ണയം കൃത്യമാകാന്‍ കഴിയുന്നത്ര കുറഞ്ഞ തരംഗദൈര്‍ഘ്യമുള്ള പ്രകാശം വേണം ഉപയോഗിക്കാന്‍. അതേസമയം ക്വാണ്ടം സിദ്ധാന്തമനുസരിച്ച്, ഇഷ്ടം പോലെ കുറഞ്ഞ അളവിലെ പ്രകാശം ഉപയോഗിക്കുക സാധ്യമല്ല. ഏറ്റവും ചുരുങ്ങിയത് ഒരു ക്വാണ്ടം പ്രകാശമെങ്കിലും ഉപയോഗിക്കണം. ഈ ക്വാണ്ടം, കണികയെ ബാധിക്കുകയും അതിന്റെ പ്രവേഗത്തെ പ്രവചിക്കുകസാധ്യമല്ലാത്ത തരത്തില്‍ മാറ്റുകയും ചെയ്യും. എത്രകൂടുതല്‍ കൃത്യതയോടെ കണികയുടെ സ്ഥാനം നിര്ണ്ണയിക്കണമെന്നതിനനുസരിച്ച് ഉപയോഗിക്കുന്ന പ്രകാശത്തിന്റെ തരംഗദൈര്‍ഘ്യം കുറഞ്ഞിരിക്കണം. എന്നാല്‍ തരംഗദൈര്‍ഘ്യം കുറയുംതോറും ക്വാണ്ടത്തിന്റെ ഊര്‍ജ്ജം കൂടിയിരിക്കുമെന്നതിനാല്‍ കണികയുടെ പ്രവേഗം കൂടുതലായി ബാധിക്കപ്പെടുന്നു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ എത്രകൂടുതലായി കണികയുടെ സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിയുമോ അത്ര കുറച്ചു മാത്രമേ അതിന്റെ പ്രവേഗം നിര്‍ണ്ണയിക്കാന്‍ കഴിയുകയുള്ളു. ഇത് തിരിച്ചും ശരിയാണ്. പ്രവേഗനിര്ണ്ണയത്തിന്റെ കൃത്യത കൂടുമ്പോള്‍ സ്ഥാനനിര്‍ണ്ണയത്തിന്റെ കൃത്യത കുറയുന്നു. കണികയുടെ സ്ഥാനത്തിലെ അനിശ്ചിതത്ത്വം, പ്രവേഗത്തിലെ അനിശ്ചിതത്ത്വം, കണികയുടെ ഭാരം എന്നിവയുടെ പെരുക്കം പ്ലാങ്കിന്റെ ഏകകം എന്നറിയപ്പെടുന്ന അളവില്‍ കുറവായിരിക്കുക വയ്യെന്ന് ഹൈസെന്‍ബെര്‍ഗ് തെളിയിച്ചു. ഈ പരാധീനത, വസ്തുവിന്റെ സ്ഥാന-പ്രവേഗങ്ങളെ അളക്കാന്‍ ഉപയോഗിച്ച രീതിയേയോ, വസ്തുവിന്റെ വലിപ്പത്തേയോ ആശ്രയിച്ചല്ല ഇരിക്കുന്നത്. ഹൈസെന്‍ബെര്‍ഗിന്റെ അനിശ്ചിതത്വ തത്വം പ്രപഞ്ചത്തിന്റെ ഒഴിവാക്കാനാകാത്ത ഒരു മൗലിക ഗുണമാണ്.[1] ”
ഈ ഉദാഹരണത്തില്‍ സ്ഥാനം, പ്രവേഗം എന്നിവയെ ഹൈസെന്‍ബെര്‍ഗ് ദ്വന്ദ്വങ്ങള്‍ എന്നുപറയുന്നു.
മറ്റുപല ഹൈസെന്‍ബെര്‍ഗ് ദ്വന്ദ്വങ്ങളും ഉണ്ട്. ഉദാഹരണം ഊര്‍ജവും സമയവും.
റോബി- മലയാളം വിക്കിപീഡിയ ആണു- റോബി അതിനേക്കാള്‍ വലിയ കണ്ടു പിടുത്തം നടത്തിയതറിഞ്ഞില്ല-
നാം സാധാരണയായി ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ടല്ലോ ....
"കോഴി ആണോ കോഴി മുട്ട ആണോ ആദ്യം ഉണ്ടായത് ? "
എന്ന ചോദ്യം ....ഈ ചോദ്യത്തിനു, ശാസ്ത്രത്തിന്റെ പിന് ബലത്തില്‍ വ്യക്തമായ ഉത്തരം നല്കാന് യുക്തി വാധികള്‍ക്ക് കഴിയുമോ ?
ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍ , പരിണാമ സിദ്ധാന്ത പ്രകാരം കുരങ്ങനില്‍ നിന്നും മനുഷ്യന് ഉണ്ടായി എന്ന് പറയുന്ന പോലെ കോഴിയുടെ പിന് തലമുറ ഏതു വിഭാഗത്തില്‍ പെട്ടതായിരുന്നു ?ഏതു പരിണാമ ഖട്ടത്തില്‍ ആണ് കോഴി ഭൂമിയിലെ ജീവി വര്‍ഗത്തിന്റെ ഭാഗം ആയി തീര്‍ന്നത് ?വിശദീകരണം എവിടെ നിന്നെങ്ങിലും ലഭ്യമാണോ ?ആണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ (കോഴിയുടേത് മാത്രം ) പോസ്റ്റ് ചെയ്യാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.....
A short history of nearly Everything (by Bill Bryson) എന്ന ശാസ്ത്ര ഗ്രന്ഥത്തില്‍ നിന്നും ഉള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.......
1. "ചാരിതാര്ത്യ ജനകമാണ് ജീവന്. അതിശയവും .ജീവന്റെ തുടക്കത്തെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക ജലത്തിന്റെ കാര്യം ആണ്. ജീവന്റെ ഈറ്റില്ലം എന്ന് ഡാര്വിന് വിഭാവനം ചെയ്ത ഊഷ്മളം ആയ കുഞ്ഞു ജലാശയം മുതല്‍ സമുദ്രാന്തരരന്ത്രങ്ങള് വരെ . പക്ഷെ പ്രോടീന്‍ കളുടെ നിര്‍മ്മിതിക്കായി ഏക തന്മാത്രാ പതാര്ത്തങ്ങള് മോനോമാരുകള് കൂടി ചേര്‍ന്ന് പോളി മെറുകള്‍ ആയി മാറണം എങ്കില്‍ ജീവ ശാസ്ത്രത്തില്‍ dehydration linkage എന്ന് അറിയപ്പെടുന്ന രാസ പ്രവര്‍ത്തനം നടക്കണം എന്ന കാര്യം ജലത്തിന് ഊന്നല്‍ നല്കുന്നവര് അവഗണിക്കുന്നു. ആദി സമുദ്രത്തിലോ മറ്റെതങ്ങിലും ജല മാധ്യമത്തിലോ ഇത്തരം ഒരു രാസ പ്രവര്‍ത്തനം നടക്കാന്‍ mass action law അനുകൂലം അല്ലെന്ന കാര്യം ഗവേഷകര്‍ അന്ഗീകരിക്കുനുണ്ട് എന്ന് ഒരു ജീവ ശാസ്ത്ര ഗ്രന്ഥം വ്യക്തം ആക്കുന്നു . കുറച്ചു പഞ്ചസാര എടുത്തു ഗ്ലാസ് ലെ വെള്ളത്തില്‍ ഇട്ടാല്‍ അത് സ്വയം പഞ്ചസാര കട്ടി ആയി മാറും എന്ന് പ്രതീക്ഷിക്കുന്ന പോലെ ആണ് അത് . അങ്ങിനെ സംഭവിക്കില്ല. എന്നാല്‍ പ്രകൃതിയില്‍ അത് എങ്ങിനെയോ സംബവിക്കുനുണ്ട്.അതിന്റെ രസതന്ത്രം സന്ഗീര്ണം ആണ് .
തല്കാലം എത്ര മാത്രം മനസ്സിലാക്കുക. ഏക തന്മാത്രകളെ നനചെടുത്താല് അത് ബഹു തന്മാത്രാ പധാര്ത്തങ്ങള് ആയി മാറില്ല . എന്നാല്‍ ഭൂമിയില്‍ ജീവന്റെ സൃഷ്ടി നടക്കുമ്പോള്‍ അത് സംഭവിക്കുന്നു.അപ്പോള്‍ ഇതു എങ്ങിനെ സംഭവിക്കുന്നു? മറ്റു സാഹചര്യങ്ങള്ളില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല. ഇതു ജീവ ശാസ്ത്രത്തിലെ ഉത്തരം കിട്ടാത്ത വലിയ ചോധ്യങ്ങള്ളില് ഒന്നാണ്.
2. ഭൂമിയില്‍ ജീവന് രൂപപ്പെട്ടത് നേരത്തെ കരുതിയിരുന്നതിലും എത്രയോ നേരത്തെ ആണെന്ന് അടുത്ത കാലത്താണ് കണ്ടെത്തിയത്. ജീവന് അറുപത് കോടിയില്‍ താഴെ വയസ്സേ ഉള്ളൂ എന്നാന്നു 1950 വരെ കരുതിയിരുന്നത്. അത് 250 കോടി വരെ പോകാം എന്ന് 1970 തില്‍ ചില ഗവേഷകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച് ഭൂമിയില്‍ ജീവന് ഉണ്ടായിട്ടു 385 കോടി വര്‍ഷം ആയി."
ഇത്തരത്തില്‍ ശാസ്ത്രത്തില്‍ ഉള്ള കൂടുതല്‍ ഉത്തരം കിട്ടാ ചോദ്യങ്ങളും, ഇടക്കിടെ ഉണ്ടായ തിരുത്തലുകളും അറിയാന്‍ ആഗ്രഹം ഉള്ളവര്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥം വായിക്കുക...
ടൈപ്പ് ചെയാനുള്ള പ്രയാസം കൊണ്ടാന്നു കൂടുതല്‍ റഫറന്‍സ് ഇടാത്തത് .....
ഇതില്‍ നിന്നും എല്ലാം നമുക്ക് എന്ത് മനസ്സിലാക്കാം?ശാസ്ത്രം ഉത്തരം നല്കിയതിനേക്കാള് എത്രയോ മടങ്ങ് ചോദ്യങ്ങള്‍ ആണ് ശാസ്ത്രത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുനത്.
മാത്രമല്ല ഇന്നലെ ശരിയാണെന്ന് ശാസ്ത്രം പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് തെള്ളിഞ്ഞതായി ഇന്നു ശാസ്ത്രഞ്ഞ്യര് തന്നെ സമ്മതിച്ചിട്ടുണ്ട്.
അതായത് ഇന്നലത്തെ യുക്തി വാദിയുടെ യുക്തി ആകില്ല ഇന്നത്തെ യുക്തി വാധിക്ക് ഉണ്ടാവുക. ഇതു ഓരോ നിമിഷവും മാറി മറിഞ്ഞു കൊണ്ടിരിക്കും.
അപ്പോള്‍ യുക്തിവാധിയെ ശരിക്കും "അവസര വാദി " എന്ന് വിളിക്കേണ്ടി വരും.
ഇനി ഖുര്‍ആന്‍ നിലേക്ക് മടങ്ങാം .....നിങ്ങള്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എന്നും അതെല്ലാം അറിയുന്നവന് അള്ളാഹു മാത്രം ആണെന്നും ഖുര്‍ആന്‍ വിഷധീകരിക്കുന്നില്ലേ ?
ഇനി മത ഗ്രന്ഥങ്ങളെയും ശാസ്ത്രത്തെയും ഒന്ന് യോജിപ്പിച്ച് നോക്കാം .....
ബൈബിള്‍ , ഭഗവത് ഗീത , ഖുര്‍ആന്‍ തുടങ്ങി ധാരാളം മത ഗ്രന്ഥങ്ങള്‍ ഇന്നു ഭൂമിയില്‍ ഉണ്ടല്ലോ ....ഇവയില്‍ ഏതാണ് ശാസ്ത്രവും ആയി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാണ് നാം വിലയിരുത്തെണ്ടത്. ഖുറാനില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആണ് ശാസ്ത്രത്തിനു ഏറ്റവും കൂടുതല്‍ വിശദീകരണം നല്കാന് കഴിഞ്ഞിട്ടുള്ളത് (മറ്റു മത ഗ്രന്ഥങ്ങളെ അപേക്ഷിച്ച്) എന്നു തുറന്ന മനസ്സോടെ ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടും .
അല്ലാതെ ഖുറാനിലെ ഓരോ വാക്യത്തിനും ശാസ്ത്ര വിശദീകരണം നല്കാന് (കഴിയണം എങ്കില്‍ ) ശാസ്ത്രത്തിനു മുന്നിലുള്ള എല്ലാ ചോദ്യാങ്ങള്ക്കും ശാസ്ത്രം സ്വയം ഉത്തരം കണ്ടത്തെണം.
എന്നിട്ട് "ഇനി ഒരു ഗവേഷണവും ശാസ്ത്രത്തില്‍ നടത്താന്‍ ഇല്ല എന്നും,എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തി ആയി എന്നും" ശാസ്ത്ര സമൂഹം പ്രഖാപിക്കണം.അതിനു ശേഷം ഖുര്‍ആന്‍ ന്റെ വാക്യങ്ങളും ശാസ്ത്രവും തമ്മില്‍ താരതമ്യ പഠനം നടത്തണം . എന്നാലെ ഖുര്‍ആന്‍ ഇലെ ശാസ്ത്രീയതയെ കുറിച്ച ചോദ്യം ചെയ്യാന്‍ ഖുര്‍ആന്‍ നെ എതിര്ക്കുനവര്ക്ക് യോഗ്യത ഉണ്ടാകൂ ....
കാട്ടിപ്പരുത്തി ഏതു കാലഘട്ടത്തിലാണു ജീവിക്കുന്നതെന്ന് എനിക്കറിയില്ല. ഞാനിപ്പോൾ 2010-ലാണ്.
Uncertainty principle വന്നത് ഇന്നേയ്ക്കും 80-ലധികം വർഷങ്ങൾക്കു മുന്നെയാണ്. 80-ലധികം വർഷങ്ങൾക്കു ശേഷവും ക്വാണ്ടം മെക്കാനിക്സ് എത്തിനിൽക്കുന്നത് 1927-ലെ Uncertainty principle-ലാണെന്ന് പറയുന്നത് ഈ ഫീൽഡിൽ എന്താണു സംഭവിക്കുന്നത് എന്ന് താങ്കൾക്ക് അറിയാത്തതിനാലാണ്.
എന്നെ Uncertainty principle പഠിപ്പിക്കാൻ വിക്കിപീഡിയ ലിങ്ക് ഒന്നും കൊണ്ടുവരണ്ട.
Post a Comment