Sunday, March 8, 2009

എന്താണു യുക്തിവാദം?

എന്താണു യുക്തിവാദം?അതിനൊരു പ്രമാണമുണ്ടോ? പ്രവാചകനുണ്ടോ ? യുക്തിവാദികള്‍ക്കു ജീവിതത്തിനെന്താണു ലക്ഷ്യം?
ഞാന്‍ വളരെ പ്രതീക്ഷയോടെയാണു ഈ പോസ്റ്റ് വായിക്കാന്‍ തുടങ്ങിയത്- യുക്തിവാദികളെ കുറിച്ച് മറ്റുള്ളവരില്‍ നിന്നും മനസ്സിലാക്കുന്നതിനേക്കാള്‍ നല്ലത്ത് അവരില്‍ നിന്നും തന്നെ അറിയുകയാണല്ലോ- നമ്മളൊക്കെ മനുഷ്യരാണ്- മനുഷ്യ സഹചമായ എല്ലാ വൈകാരികതകളും നമ്മെ ഭരിക്കുന്നുണ്ട്-അതിനാല്‍ അവനവന്റെ ശരികളില്‍ മറ്റുള്ളവരെ വെള്ളം ചേര്‍ത്തെങ്കിലും ഒന്നു നന്നാക്കാന്‍ നോക്കും- ഒരു പ്രസ്താവനയുടെ സന്ദര്‍ഭങ്ങളെ അവഗണിക്കുകയാണെങ്കില്‍ തികച്ചും വിപരീത ദിശയിലേക്കു മാറ്റിമറിക്കാന്‍ ഒരു പ്രയാസവും ഉണ്ടാവുകയില്ല-
ഉദാഹരണത്തിന്നു തന്നെ വേടയാടുവാന്‍ വരുന്ന ജൂതെരില്‍ നിന്നും രക്ഷക്കായി വാളെടുക്കുവാന്‍ യെശുക്രിസ്തു ആവശ്യപ്പെടുന്നുണ്ട്- ഇത് കാണിച്ചു യേശുക്രിസ്തു വെട്ടിക്കൊല്ലുവാന്‍ പഠിപ്പിച്ചു എന്നല്ലാം അറിയാത്ത ആളുകള്‍ക്കിടയില്‍ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയും- 
അപ്പോഴാണ്‌ എന്താണ്‌ യുക്തി വാദം എന്ന തലക്കെട്ടോടു കൂടി തന്നെ ഒരു പോസ്റ്റ് യുക്തിവാദി എന്നവകാശപ്പെടുന്ന ഒരാളില്‍ നിന്നും കിട്ടുന്നത്
തുടക്കം ഇങ്ങനെ:-
യുക്തിവാദത്തെ കുറിച്ച് എനിക്കു പറയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഞാന്‍ പറയാം. യുക്തിവാദത്തെ ഒരു തത്വശാസ്ത്രമായല്ല ഞാന്‍ കാണുന്നത്. യുക്തിവാദികള്‍ക്ക് എല്ലാ കാലത്തേക്കുമായി ഒരു പ്രമാണരേഖയോ ഒരാചാര്യനോ ഉണ്ടെന്നും ഞാന്‍ കരുതുന്നില്ല.
ഇതൊരു ചക്കയല്ല-ഇത് മാങ്ങയല്ല-ഇതൊരു കുന്തമല്ല-എനിക്കു ഭ്രാന്തില്ല-എന്ന ശ്രീനിവാസന്‍ ഡയലോഗാണു പെട്ടെന്നു തോന്നിയത്-
ഇത് നമ്മള്‍ പറയുന്നതല്ലെ- യുക്തിവാദത്തിന്നു ഒരു തത്ത്വമോ ശാസ്ത്രീയതയോ ഇല്ല എന്നും പിന്നെ ഒരോരുത്തര്‍ക്കു തോന്നുന്നതൊക്കെ വിളിച്ചു പറഞ്ഞു സംപ്ത്രിപ്തി അടയുന്ന ഒരു കലാപരിപാടിയാണെന്നുമെല്ലാം -
തുടക്കത്തില്‍ തന്നെ ഇങ്ങിനെ ആയാലോ-
ഒരു പ്രമാണത്തിലോ ഒരു പ്രവാചകനിലോ ഒതുങ്ങി മാത്രം ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ജീവിക്കുകയും ചെയ്യുക എന്ന രീതിക്കെതിരായ ഒരു സമീപനമാണ് യുക്തിവാദം.
അപ്പോള്‍ അതാണു പ്രശ്നം-ഒരു പ്രമാണത്തില്‍ ഒതുങ്ങി ജീവിക്കുന്നത് സഹിക്കില്ല- അതു കൊണ്ടുവന്ന ആളോട് വെറുതെയല്ല ഇത്ര വിരോധം-പ്രവാചകനെ കുറിച്ചു ഒരു പ്രമാണവുമില്ലാതെ തെറിപാട്ടു പാടുന്നത് എന്റെ സമീപനത്തിന്റെ പ്രശ്നമാണ്- സമീപനം എന്റെ അവകാശമാണു-പക്ഷെ-മറ്റൊരാള്‍ക്കെതിരായെ ഞാന്‍ സമീപനമെടുക്കൂ എന്ന് ആദ്യം തന്നെ തീരുമാനമെടുത്താല്‍ പിന്നെ രക്ഷയില്ല-അയാള്‍ പറയുന്നത് കേള്‍‌ക്കാനുള്ള മനസ്സെനിക്കു നഷ്ടപ്പെടും- -കുഴപ്പമറിഞ്ഞാലല്ലെ മനസ്സിലാക്കാന്‍ കഴിയൂ-
പ്രപഞ്ചവുംമനുഷ്യസമൂഹവും തൊട്ട് എല്ലാം തന്നെ അനുസ്യൂതംമാറിക്കൊണ്ടും വികസിച്ചുകൊണ്ടും ഇരിക്കുന്നു എന്നതാണു യാഥാര്‍ത്ഥ്യം. ആര്‍ക്കും എതിരഭിപ്രായമില്ലാത്ത ഒരു വസ്തുത യുക്തിവാദികള്‍ പറഞ്ഞു എന്നത് കൊണ്ടു മാത്രം എതിര്‍ക്കേണ്ട കാര്യമല്ല- പ്രപന്ചം വികസിക്കുന്നു എന്ന കാര്യം ഖുര്‍ആന്‍ ആയിരത്തിനാനൂറു വര്‍ഷങ്ങള്‍ക്കു മുമ്പേപറഞു പോയതാണു-(ഖുര്‍ആന്‍ -51:47)-
അതുകൊണ്ടു തന്നെ മാറ്റമില്ലാത്ത ഒരു തത്വസംഹിതയും മനുഷ്യപ്രകൃതത്തിനോ പ്രകൃതിക്കോ യോജിച്ചതല്ല. മാറിക്കൊണ്ടിരിക്കുന്ന ലോകത്തിനു മാറിക്കൊണ്ടിരിക്കുന്ന ബോധവും മൂല്യങ്ങളും തന്നെയാണ് അനിവാര്യമായിട്ടുള്ളത്. മൂല്യങ്ങളും ജീവിതരീതികളും എങ്ങനെ മാറിയും മറിഞ്ഞും വരുന്നു എന്നതിനുള്ള ഉദാഹരണങ്ങളും വിശദീകരണങ്ങളും പിന്നീട് പറയാം.
ഒരു സംഗതി മുന്നെ പറഞ്ഞു എന്നത് കൊണ്ടു മാത്രം ശരിയല്ല എന്നു പറയുന്നതിലെ യുക്തി മന്സ്സിലാക്കാന്‍ പ്രയാസമുണ്ട്- ഈ കാരണങ്ങളെല്ലാം ഈ കാര്യങ്ങളെ ശരിവക്കുന്നില്ല എന്നു പറയുമ്പോള്‍ തീര്‍ച്ചയായും മനസ്സിലാവുകയും ചെയ്യും - അതിനാല്‍ പിന്നീട് പറയുന്ന കാര്യങ്ങള്‍ക്കു വേണ്ടി കാതോര്‍ക്കാം-
ഒന്നു കൂടി താഴേക്കുവായിക്കുമ്പൊളാണു യുക്തിവാദമെന്തെന്നു ശരിക്കും പഠിക്കുന്നത് യുക്തിവാദമെന്നത് ഒരു കുട്ടികഥയാണു-
അടുത്ത പോസ്റ്റ്- കാക്കയുടെ യുക്തി-ഒരു പോസ്റ്റുമോര്‍ട്ടം

4 comments:

മലയാ‍ളി said...

മനുഷ്യനും കുരങ്ങുമെല്ലാം ഒരു പൊതുപൂര്‍വികനില്‍നിന്ന്‌ വന്നു എന്നാണ്‌ ഡാര്‍വിനിസം സിദ്ധാന്തിക്കുന്നത്‌. ഗാലപ്പഗോസ്‌ ദ്വീപിലെ അടക്കാക്കുരുവികളുടെ (finches) വൈജാത്യങ്ങളെക്കുറിച്ചുള്ള പഠനമാണിക്കാര്യത്തിലദ്ദേഹത്തിന്റെ പ്രചോദനം. പിന്നീടത്‌ മനുഷ്യനും മൃഗങ്ങള്‍ക്കുമെല്ലാം പറ്റുന്നരീതിയാക്കി പരിഷ്‌കരിച്ചു. (The common descent) അഥവാ ഏഷ്യയിലേയും അമേരിക്കയിലേയും കുരങ്ങുകള്‍, ഗിബ്ബണ്‍, ഒറാങ്ങ്‌ ഉട്ടാങ്ങ്‌, ഗോറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ ഇവയെല്ലാം വംശാവലിയില്‍ ഏതാണ്ടൊരുകോടി വര്‍ഷം മുമ്പുള്ള ഒരു പൊതു പൂര്‍വികനിലേക്കാണെത്തുന്നത്‌ എന്നാണനുമാനം. ഇപ്രകാരം എല്ലാ ജീവജാലങ്ങള്‍ക്കും ഒരു പൊതു പൂര്‍വികന്‍, അവയ്‌ക്ക്‌ വീണ്ടും പൊതുപൂര്‍വികന്‍ അങ്ങനെ ശാഖകളും ഉപശാഖകളുമായി ഒരു പ്രാചീന പൊതുപൂര്‍വിക കോശത്തില്‍l ആരംഭിക്കുന്നപരിണാമ വൃക്ഷം! ഇതാണ്‌ പരിണാമഭാവന!! ഇങ്ങനെയെങ്കില്‍ ഒരു പൊതുപൂര്‍വികനില്‍നിന്ന്‌ അനേക ലക്ഷം വര്‍ഷങ്ങളിലൂടെയുള്ള അനുക്രമമായ പുരോഗതി സൂചിപ്പിക്കുന്ന എണ്ണമറ്റ ഇടക്കണ്ണികള്‍ (മധ്യവര്‍ഗങ്ങള്‍) നിലനിന്നിട്ടുണ്ടാവണം. എന്നാല്‍...
നൂറ്റമ്പതാം വാര്‍ഷികത്തിലും പിടിച്ചുനില്‍ക്കാനാകാതെ ഡാര്‍വിനിസം എന്ന കെട്ടുകഥ

Anonymous said...

jesus never says any one to take sword for his support...but the actual event is that he said to his follower that if you use the sword your end also with sword...he never ask any one to use wepons...try to realise the fact

regards

jiju

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ said...

സത്യം കണ്ടെത്തല്‍ ആണ് ഒരു യുക്തിവാദിയുടെ ലക്ഷ്യം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അല്ലാതെ മനുഷ്യരുടെ കണ്ണില്‍ പൊടിയിടുന്ന തരത്തിലായിരിക്കരുത്. കണ്ണില്‍ പൊടിയിടുന്നവരെല്ലാം കണ്‍കെട്ടുകാരോളൊപ്പമേ വരികയുള്ളു. സത്യം പുലരട്ടെ എന്നാശംസിക്കുന്നു

കാട്ടിപ്പരുത്തി said...

മലയാളീ- മോഹന്‍- വായനക്കു നന്ദി-
മോഹന്റെ അഭിപ്രായങ്ങള്‍ വരട്ടെ- അപ്പോഴല്ലെ എന്തെങ്കിലും പറയാന്‍ കഴിയൂ