Sunday, March 1, 2009

ദൈവങ്ങള്‍ പല വിധം!

ജപ്പാനിലെ ഒരു ക്ലബ്ബിനെ കുറിച്ചുള്ള കേട്ടറിവാണു- അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു ആരുടെ ഫോട്ടോ ആണൊ കൊടുക്കുന്നത് അവരുടെ മുഖഛായയുള്ള പാവ കിട്ടും.മണിക്കൂറിന്നു വില നിശ്ചയിച്ച് മതിയാവോളം പാവയെ ഇടിച്ച് ഒരു വഴിക്കാക്കാം-ഇടിച്ച് തളരുമ്പോള്‍ നിങ്ങള്‍ക്കു വിഷാദത്തില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്നു കമ്പനി അവകാശപ്പെടുന്നു- എന്തായാലും കച്ചോടം കൊള്ളമെന്നാണു റിപ്പോര്ട്ട്-കമ്പനി സീ-ഒ-യെ-ഒക്കെ അടിക്കാന്‍ പീയൂണിനു പറ്റിയാല്‍ അവന്റെ കാര്യം ഹാപ്പി ആണേല്‍ എന്തിനാ ഇടിക്കാതിരിക്കുന്നത്-
ങ്ങനെ ഇടിച്ചിടിച്ചു അവനവന്റെ പോക്കറ്റിലെ കായി പോകുമെന്നല്ലാതെ മറ്റവനെന്തു കുഴപ്പം-ആദ്യമൊക്കെ ഇതുകൊണ്ടു മനസ്സിനു തൃപ്തി കിട്ടാമെങ്കിലും പിന്നീട് ലഹരി പോലെ കിക്കാവാന്‍ ഡോസ് കൂട്ടേണ്ടിവരും - അതു മറ്റു പ്രശ്നങ്ങളിലേക്കു കൊണ്ടുപോകുകയും ചെയ്യും-
ഇവിടെ കയ്യില്കിട്ടുന്ന പാവ ഒരിക്കലും ബോസ് ആകുന്നില്ല- ബോസിനെ അടിക്കാന്‍ പാവയെ അടിച്ചതു കൊണ്ടു ഒന്നുമാകില്ലെന്നു അടിക്കുന്നവനുമറിയാം-അവന്റെ യുക്തി അവനോടിക്കാര്യം പറയുന്നുണ്ടെങ്കിലും മനസ്സു സമ്മതിക്കുന്നില്ല-യുക്തിവാദികള്‍ ദൈവത്തെ കുറിചു സ്വയം ഒരു സങ്കല്‍പചിത്രമുണ്ടാക്കുന്നു- എന്നിട്ടു അതാണു ദൈവം എന്നു പ്രഖ്യാപിക്കുന്നു-എന്നിട്ടതിന്റെ കുറവുകള്‍ ദൈവത്തിന്റെ കുറവുകളാക്കി ദൈവത്തെ തോല്‍പിച്ചെന്നു സ്വയം സമാധാനമടയുന്നു- മനസ്സമാധാനത്തിന്നു നന്ന്‌.
ജബ്ബാര്‍ മാഷുടെ ബ്ളോഗിലൂടെ വിശദമായി ത്തന്നെ പോയപ്പോള്‍ ആദ്യം മനസ്സില്‍ വന്ന കാര്യമാണിത്- എനിക്കു വായനക്കാരോട് ഒരപേക്ഷയുണ്ട്- ഇതൊരു വ്യക്തി വിരോധത്തിലേക്കു നീക്കാന്‍ താത്പര്യമില്ല- അതിനാല്‍ തന്നെ ആ രീതിയിലുള്ള പരാമര്‍ശങള്‍ കമെന്റില്‍ നിന്നും ഒഴിവക്കണമെന്നു അപേക്ഷ- 
അതോടൊപ്പം പറയുന്ന വിഷയങ്ങളെ മാത്രം കമെന്റടിച്ചാല്‍ കൊള്ളാം - ചര്ച്ച പലപ്പോഴും അരിയെത്ര- പയറഞാഴിയാണു-കുറെ എഴുതി അവസാനം ആരു പറഞതും മനസ്സിലാവത്ത അവസ്ഥ-
ദൈവങ്ങള്‍ പല വിധം!
എന്ന പോസ്റ്റിലൂടെ ഒന്നു കടന്നു പോകാമെന്നു കരുതി- ഒരു മുസ്ലിം എന്ന നിലയില്‍ എന്റെ വിശ്വാസങ്ങള്‍ എന്തല്ലാമണോ ഉള്ളത്‌ അതു വിശദീകരിക്കുക മാത്രമാണിവിടെ ചെയ്യുന്നത്‌-അതോടൊപ്പം ഇങ്ങനെയെല്ലാമാണെന്ന യുക്തിവാദികളുദെ കണ്ടത്തലുകളെ ശരിയല്ല കാണിക്കുകയും ചെയ്യുന്നു-
ചില നിര്ദ്ദോഷികങ്ങളെന്നു തോന്നുന്ന പദങ്ങളെ ഉള്ളില്‍ തിരുകി കയറ്റി അതിനെയാണു മാഷ് ഇവിദെ ചോദ്യം ചെയ്യുന്നത്- അതായത് സ്വയം തന്നെ ചോദ്യങ്ങളുണ്ടാക്കാന്‍ പ്രസ്ത്ഥാവനകള്‍ കൊണ്ടൊരു കസര്‍ത്ത്-
ഉദാഹരണത്തിന്നു 1.THEIST: പ്രപഞ്ചത്തെ സൃഷ്ടിച്ച് പരിപാലിക്കുന്നതോടൊപ്പം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവരെയാണ് ഈ വിഭാഗത്തില്‍ പെടുത്താവുന്നത്. സെമിറ്റിക് മതങ്ങള്‍ പരിചയപ്പെടുത്തുന്ന അല്ലാഹു, യഹോവ തുടങ്ങിയ ദൈവങ്ങള്‍ ദാഹരണം മനുഷ്യന്റെ ദൈനംദിന കാര്യങ്ങളില്‍ അതീവജാഗ്രതയോടെ ശ്രദ്ധിക്കുകയും ഇടപെടുകയും രക്ഷാശിക്ഷകള്‍ നിര്‍ണയിച്ച് നടപ്പിലാക്കുകയും മറ്റും ചെയ്യുന്ന ഒരു വ്യക്തിദൈവം -
എന്ന ഒരു നിര്‍‌വചനം ഉണ്ടാക്കി ദൈവത്തിനു ചാര്‍ത്തി വിശദീകരിക്കുമ്പോള്‍ പ്രത്യക്ഷത്തില്‍ നിരുപദ്രവമെന്നു തോന്നുമെങ്കിലും ഇതില്‍ ഒരു കൂട്ടികലര്‍ത്തലുണ്ട്-  
മറ്റുള്ള ജീവികളില്‍ നിന്നും വ്യത്യസ്തമായ മനുഷ്യ സവിശേഷതയെന്നത് പ്രകൃതിയുടെ മേലെയുള്ള ഇടപെടുവാനുള്ള അവന്റെ കഴിവാണ്- അതാണവനെ ചോദ്യം ചെയ്യാപ്പെടാനുള്ള കാരണമാക്കുന്നെതെന്നാണു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നത്-
ദൈനംദിന കാര്യങ്ങളില്‍ അതീവ ജാഗ്രതയോടെ എന്നല്ലാം ഒരു കുഴി കുഴിച്ചിരിക്കുകയാണ്‌- അങ്ങിനെ എല്ലാവരുടെയും ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ഒരു ദൈവസങ്കല്പനത്തെ യുക്തിവാദി ഉണ്ടാക്കിയെടുക്കുകയാണ്‌ - 
ദൈവം മനുഷ്യസമൂഹത്തിന്നു ചില നിയമങ്ങള്‍ ഉണ്ടാക്കി നല്‍കിയിട്ടുണ്ട്‌-അതില്‍ പ്രപഞ്ച സംവിധാനത്തെ ഉപയൊഗിക്കുവാന്‍ - നല്ലതായും ചീത്തയായും - കഴിവു നല്‍കപെട്ട ഒരു വിഭാഗമായാണു മനുഷ്യന്റെ ഘടന സൃഷ്ടിച്ചിരിക്കുന്നത്‌-അങ്ങിനെ ഒരു കാര്യകാരണ (cause and effect ) ബന്ധത്തിനനുസൃതമായ സാമൂഹിക ഘടനയും സൃഷ്ടിക്കുകയാണു ചെയ്തത്‌-ആ മനുഷ്യന്റെ കരങ്ങള്‍ അനീതി പ്രവൃത്തിച്ചതിന്റെ ഫലമായി ഭൂമിയിലും അകാശത്തിലും നാശമുണ്ടാവുമെന്നും ഖുര്‍ആന്‍ മുന്നറിയിപ്പു നല്‍കുകയും ചെയ്യുന്നു- അതില്‍ ഇടപെടുന്നതും ഇടപെടാതിരിക്കുന്നതും ദൈവത്തിന്റെ ഇച്‌ചക്കനുസ്രതമായിട്ടായിരിക്കും-
ഒരു സിനിമ ഓര്‍മ വരുന്നു-പേരോര്‍മ്മയില്ല-മുഴുവന്‍ അന്ധരായ ഒരു സമൂഹത്തിലേക്കു മോഹന്‍ലാല്‍ എത്തിപ്പെടുകയാണു-അങ്ങനെ ഒരഅവസ്ഥ സങ്കല്പിക്കുക-ഒരു സമൂഹം അവിടെ മുഴുവന്‍ അന്ധരാണു- അതിനാല്‍ തന്നെ ജീവിത വിഭവങ്ങള്‍ നേടാന്‍ അവര്‍ വികസിപ്പിച്ചെടുത്ത മാര്‍ഗ്ഗങള്‍ അവര്‍ക്കുണ്ട്- കാഴ്ച്ച എന്നത് അവര്‍ക്കു അനുഭവയോഗ്യമല്ല-അവിടെ നാം ചുവന്ന കാറിനെ കുറിച്ചു വിശദീകരിക്കുന്നതെങ്ങനെ- കേള്‍ക്കുന്ന പത്താളുകള്‍ക്കു പത്തു രീതിയിലുള്ള ചിത്രം രൂപപ്പെടും - പറയുന്ന ആളെക്കുറിചും സാഹചര്യങ്ങളെ കുറിച്ചും വിശ്വാസമുള്ളവര്‍ അയാള്‍ പറഞതു വിശ്വസിക്കും- ചിലര്‍ വിശ്വസിക്കാതിരിക്കു ​- ചിലര്‍ അവര്ക്കനുസരിച്ചു മോഡി കൂട്ടും - ഇത് ചുവന്നകാറ് ഇല്ലാത്തതിനാലാണൊ- അതോ നിറത്തെ കുറിച്ചുള്ള ഇന്ദ്രിയാനുഭവം ഉള്‍കൊള്ളാനുള്ള കഴിവു കേടൊ-
പ്രപഞ്ച വസ്തുതകളെ ഉള്‍കൊള്ളാന്‍ കഴിയുന്ന ഇന്ദ്രിയങ്ങളുമായി പ്രപഞ്ചാതീതനായ അല്ലാഹുവിന്റെ ചിത്രമുണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെല്ലാമുണ്ട് - പരിമിതി നമ്മുടേതാണ്‌-
പൂര്‍ണ്ണമായും അനുഭവിക്കുന്ന കാര്യങ്ങളെ അംഗീകരിക്കുന്നതിനെ വിശ്വാസം എന്നു പറയില്ല- അത് വിശ്വാസത്തില്‍ നിന്നും മാറി വസ്തുത് എന്നതിലേക്കു വരുന്നു- വിശ്വാസത്തിന്നെപ്പോഴും ഒരു മറയുണ്ട്- മറഞ കാര്യങളെ ഉള്‍കൊല്ള്ളുന്നതാണു വിശ്വാസം- ഒരുദാഹരണത്തിന്നു- ഞാന്‍ ഒരാളുടെ കയ്യില്‍ നൂറു രൂപ മറ്റൊരാള്‍ക്കു നല്കാന്‍ കൊടുത്തയക്കുന്നു- അയാളുടെ സത്യസന്ധതയെ പല കാരണങ്ങള്‍ ക്കൊണ്ടും വിശ്വസിക്കുന്നതിനാലാണത്- അയാള്‍ കൊടുക്കുന്നത് വരെ ഞാന്‍ അയാളെ വിശ്വസിക്കുകയാണ്- അയാള്‍ കാശ് കൈമാറുന്നതോടെ അയാളുടെ സത്യസന്ധത വസ്തുത ആകുന്നു- അതയാളുടെ വിശ്വസ്ഥത വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാരണമാവുകയും ചെയ്യുന്നു-
ദൈവത്തിന്‍റ്റെ സ്വഭാവത്തെയും സത്തയെയും നമ്മുടെ യുക്തിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ അങ്ങനെ ഒരു ശ്രമം യുക്തിരഹിതമാണ്- ദൈവത്തിന്റെ സ്ര്‌ഷ്ടികളിലേക്കു നോക്കി അവനെ അംഗീകരിക്കാനേ നിവൃത്തിയുള്ളൂ- അല്ലാതെ കണ്ണാടിയില്‍ അമ്പിളി മാമനെ പിടിക്കുന്ന പരിപാടി ആയി മാറും-
-------------------
ഞാന്‍ ഒരു പൂര്‍ണ ദൈവ നിഷേധിയുടെ പക്ഷത്തു നിന്നുകൊണ്ടല്ല ഈ വിഷയം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. സത്യത്തെ അന്യേഷിക്കുന്ന ഒരു സ്വതന്ത്ര ചിന്തകന്‍ എന്ന നിലയില്‍ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കാമെന്നാണു കരുതുന്നത്.
----------------
ഞാന്‍ ഒരു മുസ്ലിം എന്ന നിലയിലാണ്‍ ചര്‍ച്ച ചെയ്യുന്നത്-നിങ്ങള്‍ എവിടെ നില്‍ക്കുന്നു- ഇതാണാദ്യം ചര്ച്ചയില്‍ വരെണ്ടത്-എന്നിട്ടെ മറ്റുള്ളവയിലേക്കു പോകാന്‍ കഴിയൂ എന്നതിനാലാണത്- പൂര്‍ണ്ണ നിഷേധിയല്ല എന്നാല്‍ എന്താണര്‍ത്ഥമാക്കുന്നത്-ഒന്നും മനസ്സിലാവാഞിട്ടു തന്നെയാണു ചോദിക്കുന്നത്- മുസ്ലിം ,ഹിന്ദു, ക്രിസ്ത്യാനി,നിരീശ്വരവാദി,യുക്തിവാദി എല്ലാം മനസ്സിലാക്കാമ്- പൂര്‍ണ്ണ നിഷേധിയല്ലാത്ത യുക്തിവാദി- പിടി കിട്ടുന്നില്ലല്ലോ-ഒരു ചതുരാകൃതിയിലുള്ള പഞ്ചഭുജത്രികോണം പോലെ

8 comments:

ശ്രദ്ധേയന്‍ said...

മാഷേ കൂടി ഈ ചര്‍ച്ചയില്‍ കൊണ്ട് വന്നാല്‍ നന്നാവുമായിരുന്നു.chintha-ല് പബ്ലിഷ് ചെയ്താല്‍ കൂടുതല്‍ പ്രതികരണങ്ങള്‍ ലഭിച്ചേക്കും. (paul@chintha.com ലേക്ക് താങ്കളുടെ ബ്ലോഗ് ലിങ്ക് മെയില്‍ ചെയ്ത്‌ ഒരു റിക്ക്വസ്റ്റും കൂടി 'പോളേട്ടന്' അയച്ചാല്‍ മതി) സംവാദ ശൈലിക്ക് അഭിനന്ദനങ്ങള്‍. ഇടയ്ക്കു വരാം.

കാട്ടിപ്പരുത്തി said...

കൊടുത്തിട്ടുണ്ടു- നന്ദി

suni said...

If there is a true God,a super power above all powers,Why there are thousands of other God's in the world?? Even though Jabbar Mash failed misrably to explain the so called "belivers" that what they "belive", (indeed made to "belive" )can't be the true God,His points are valid to the thinking croud in the Boolokam

പാര്‍ത്ഥന്‍ said...

അയാള്‍ കൊടുക്കുന്നത് വരെ ഞാന്‍ അയാളെ വിശ്വസിക്കുകയാണ്- അയാള്‍ കാശ് കൈമാറുന്നതോടെ അയാളുടെ സത്യസന്ധത വസ്തുത ആകുന്നു-

അയാൾ ആ തുക കൊടുക്കാതിരുന്നാൽ,

വിശ്വാസം സംശയമാകും.

അപ്പൂട്ടന്‍ said...

അബ്ദുല്‍ റഷീദ്,
താങ്കളുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. പക്ഷെ പോസ്റ്റ് യുക്തിവാദത്തെക്കുറിച്ചു ആയതിനാല്‍ ഞാനും പങ്കെടുത്തു ചില വിയോജിപ്പുകള്‍ പറയട്ടെ.

യുക്തിവാദ അല്ലെങ്കില്‍ വിശ്വാസ സംബന്ധമായ ചര്‍ച്ചകളില്‍ ഒരുപാടു പേര്‍ ചോദ്യങ്ങള്‍ ഒഴിവാക്കി ചോദ്യകര്‍ത്താവിനെ പരിഹസിക്കുന്ന രീതിയാണ് അവലംബിക്കാറ്. ചോദ്യങ്ങള്‍ എല്ലായ്പ്പോഴും നേരായ രീതിയില്‍ ആയ്ക്കൊള്ളണമെന്നില്ല, ഒരുപാടു കുനിഷ്ട്‌ ചോദ്യങ്ങളും വരാറുണ്ട്. യുക്തിവാദം ബ്ലോഗില്‍ നോക്കിയാല്‍ കാണാം, അത്തരം കുനിഷ്ട്‌ ചോദ്യങ്ങളാണ് പലപ്പോഴും ചര്‍ച്ചയാവാറ്. പ്രധാനവിഷയം പലപ്പോഴും ഇല്ലാതാവും. ഇതില്‍ എല്ലാവരും ഒരുപോലെ കുറ്റക്കാരാണ്.

താങ്കള്‍ ഈ പോസ്റ്റില്‍ ഉന്നയിച്ച വിഷയങ്ങളിലേക്ക് വരാം.
തീയിസ്റ്റ് എന്നതിന്റെ നിര്‍വചനം അല്ലെ ജബ്ബാര്‍ മാഷ്‌ പറഞ്ഞത്. ഈ definitions മാഷിനു എവിടെനിന്നും കിട്ടിയെന്നറിയില്ല, പക്ഷെ ഒരു ജെനറല്‍ ക്ലാസിഫിക്കേഷന്‍ എന്നതിലുപരി ഇവിടെ വേറെ ഒന്നും കാണേണ്ടതില്ല എന്നാണു എനിക്ക് തോന്നിയത്. ദൈവത്തിനെ അല്ല, മറിച്ച് വിശ്വാസങ്ങളെ ആധാരമാക്കി മനുഷ്യനെ തന്നെയാണ് ഇവിടെ നിര്‍വചിച്ചത്‌ എന്ന് എനിക്ക് തോന്നുന്നു.

താങ്കള്‍ പറഞ്ഞ നിയമങ്ങള്‍, അവ സാമൂഹ്യഘടനയ്ക്ക് അനുസൃതമാക്കിയത്, എല്ലാം ദൈവമാണോ മനുഷ്യനാണോ എന്നതാണ് അടുത്ത പ്രശ്നം. തര്‍ക്കത്തിനല്ല, പക്ഷെ മനുഷ്യരാശിയുടെ ചരിത്രം പരിശോധിച്ചാല്‍ തന്നെ ചിത്രം കുറേക്കൂടി വ്യക്തമാകും. സമൂഹങ്ങളിലുണ്ടായ മാറ്റങ്ങള്‍ പലതും അങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത്. കാലാനുസൃതമായി മനുഷ്യരാശിയുടെ വളര്‍ച്ച (എണ്ണത്തിന്റെ കാര്യമാണ് ഇവിടെ പറയുന്നത്) അനുസരിച്ച് വ്യക്തികള്‍ തമ്മിലും സമൂഹങ്ങള്‍ തമ്മിലും ഉള്ള സന്പര്‍ക്കങ്ങളില്‍, ബന്ധങ്ങളില്‍ എല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് International Society അല്ലെങ്കില്‍ Global Society എന്ന സങ്കല്‍പം ഇല്ലാതിരുന്ന കാലത്ത് അധിനിവേശങ്ങളും പരാജിതരോടുള്ള വിജയിയുടെ വികൃതമനോഭാവവും ഒക്കെ സാധാരണമായിരുന്നു. ഇന്ന് ഒരു സമൂഹത്തിനും സ്വതന്ത്രമായ നിലനില്‍പ്പില്ലെന്നു മനസിലാക്കുന്പോള്‍ മനുഷ്യരാശി അതിനനുസരിച്ച് മാറിയേ തീരൂ, സാമൂഹികമായ അധിനിവേശങ്ങള്‍ ഇന്ന് ഏതാണ്ട് ഇല്ല എന്ന് പറയാവുന്ന ഒരു അവസ്ഥ വന്നത് അങ്ങിനെയല്ലേ.
----------------------
ദൈവത്തിന്‍റ്റെ സ്വഭാവത്തെയും സത്തയെയും നമ്മുടെ യുക്തിയില്‍ കൊണ്ടുവരാന്‍ കഴിയില്ലെന്നിരിക്കെ അങ്ങനെ ഒരു ശ്രമം യുക്തിരഹിതമാണ്
----------------------
ശരിയായ യുക്തിവാദം എന്നത് സംസാരിക്കുന്നത്, അല്ലെങ്കില്‍ സംസാരിക്കേണ്ടത്, ദൈവത്തിന്റെ സ്വഭാവത്തെക്കുറിച്ചല്ല, മറിച്ച് ആ സ്രഷ്ടാവിന്റെ സൃഷ്ടികള്‍ തന്നെ പറയുന്ന സ്വഭാവവിശേഷങ്ങളെക്കുറിച്ചാണ്. എത്ര തന്നെ ഇല്ല എന്ന് പറഞ്ഞാലും എന്റെ അല്ലെങ്കില്‍ ഞങ്ങളുടെ ദൈവം എന്ന സങ്കല്പത്തിന് പലര്‍ക്കും വിശദീകരണങ്ങള്‍ ഉണ്ടാവും. അവയിലെ വൈരുദ്ധ്യങ്ങളാണ് (തമ്മില്‍ തമ്മില്‍ അല്ല, ഒരു സെറ്റ് വിശദീകരണങ്ങളില്‍ തന്നെ) ചര്‍ച്ചയില്‍ വരാറ്. ഇസ്ലാമിന്റെ കാര്യം എടുത്താല്‍ ഖുര്‍ ആന്‍ ദൈവദത്തമല്ല, മനുഷ്യനിര്‍മിതമാണ് എന്ന ചിന്തയില്‍ തന്നെയാണ് അതിലെ വാക്കുകള്‍ ചോദ്യം ചെയ്യപ്പെടുന്നത്. പക്ഷെ ദൈവത്തിന്റെ വാക്കുകളാണ് ഖുര്‍ ആനില്‍ എന്ന് വിശ്വസിക്കുന്പോഴാണ് ഇത്തരം ചോദ്യങ്ങള്‍ ദൈവത്തിനു നേരെയുള്ള ചോദ്യങ്ങളായും ദൈവത്തെ സ്വന്തം യുക്തിയിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കുന്നതായും തോന്നുന്നത്. (ഇതെന്റെ ചിന്താഗതിയാണ്, താങ്കളുടെ അഭിപ്രായം അറിയിക്കുക)

അവസാനത്തെ പാരഗ്രാഫ് വായിച്ചാല്‍ യുക്തിവാദം എന്നതിനെക്കുറിച്ച് താങ്കള്‍ എന്ത് മനസിലാക്കി എന്ന് ചോദിക്കേണ്ടിവരും. നിഷേധി ആയൊരു യുക്തിവാദിയെ മാത്രമേ താങ്കള്‍ കണ്ടിട്ടുള്ളു എന്നുണ്ടോ? ശരിയായ യുക്തിവാദം എന്നാല്‍ ശരിയെന്നു മനസിലാക്കുന്നത്‌ ഉള്‍ക്കൊള്ളാനും തെറ്റെന്നു തോന്നുന്നത് അവഗണിക്കുകയോ ചോദ്യം ചെയ്യുകയോ (അത് ആ വ്യക്തിയുടെ reach അനുസരിച്ചിരിക്കും) ചെയ്യുവാനും ഉള്ള ഒരു രീതി ആണെന്നാണ്‌ ഞാന്‍ മനസിലാക്കിയിട്ടുള്ളത്. ഒരാള്‍ പറയുന്നതെല്ലാം തെറ്റാണെന്ന ചിന്ത (അഥവാ നിഷേധിക്കാനുള്ള പ്രവണത) ഒരിക്കലും യുക്തിവാദം ആകില്ല. എന്റെ ആദ്യപാരഗ്രാഫ് കൂടി ചേര്‍ത്ത് വായിക്കാന്‍ അപേക്ഷ, കാരണം ശരിയായ യുക്തിവാദികള്‍ ഉള്‍പ്പെടുന്ന ചര്‍ച്ചകള്‍ പോലും ഫലവത്താകാതെ പോകുന്നതും അവര്‍ നിഷേധികള്‍ എന്ന് പറയപ്പെടുന്നതും ഇത്തരം കാരണങ്ങളാലാണ്.

കാട്ടിപ്പരുത്തി said...

1. ജബ്ബാര്‍മാഷ് കൊടുത്തു പിന്നീട് അതുവച്ചു പല കാര്യങ്ങളുമെഴുതിയ ഒരു നിര്‍വചനം ഞാനെടുത്തു കൊടുത്താല്‍ അതു അതല്ല ഉദ്ദേശിചതെങ്കില്‍ മാഷു പറഞ്ഞോട്ടെ- അപ്പൂട്ടനങ്ങിനെ പറഞ്ഞെന്നു ഞാന്‍ പറഞ്ഞില്ലല്ലോ- ഇനി അപ്പൂട്ടന്‍ മാഷിന്റെ മനസ്സിലേക്കൊക്കെ എന്തിനാ പ്രവേശിക്കണെ-

2. താങ്കള്‍ പറഞ്ഞ നിയമങ്ങള്‍, അവ സാമൂഹ്യഘടനയ്ക്ക് അനുസൃതമാക്കിയത്, എല്ലാം ദൈവമാണോ മനുഷ്യനാണോ എന്നതാണ് അടുത്ത പ്രശ്നം. നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നതെന്താ- സാമൂഹിക നിയമങ്ങളാണോ? അല്ലല്ലോ- ധാര്‍മികനിയമങ്ങളല്ലേ-അവ കാലാനുസൃതമായൊന്നും രൂപപ്പെട്ടതായല്ല ഇസ്ലാമിനു പറയാനുള്ളത്-
പ്രവാചകനായ മുഹമ്മദ് നബിയുടെ നാല്‍പതു വയസ്സു മുതല്‍ തുടങ്ങി മരിക്കുന്ന അറുപത്തി മൂന്നു വയസ്സിനടക്കു ഇരുപത്തിമൂന്നു കൊല്ലങ്ങള്‍ കൊണ്ട് അതും ആദ്യത്തെ പതിമൂന്നു വര്‍ഷത്തെ മക്കാ കാലാഘട്ടത്തില്‍ വളരെ കുറഞ്ഞ നിയമങ്ങളും മദീനാ കാലത്തു പൂര്‍ണ്ണമായും രേഖപ്പെടുത്തിയ നിയമ സംഹിതകളും അതിനനുസരിച്ച സമൂഹത്തെയും രൂപപ്പെടുത്തിയ ചരിത്രമാണു ഇസ്ലാമിക നിയമങ്ങളുടെ അടിത്തറ എന്നിരിക്കെ താങ്കളുടെ ഈ കണ്ടെത്തല്‍ ഇസ്ലാമിനെ കുറിച്ചു ശരിയല്ല-

3-ഖുര്‍ആനിനെ കുറിച്ചു വിമര്‍ശിക്കാന്‍ അവകാശമുള്ളതു പോലെ ആ വിമര്‍ശനങ്ങളെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യവുണ്ട്-അതല്ലേ ഈ ചെയ്തുകൊണ്ടിരിക്കുന്നത്-

4. യുക്തിവാദത്തെ കുറിച്ചു ഞാന്‍ മനസ്സിലാക്കിയത് കേരളത്തിലെ അറിയപ്പെടുന്ന യുക്തിവാദികളായ കലാനാഥന്‍ മാഷില്‍ നിന്നും സനല്‍ ഇടമുറുകിന്റെ ലേഖനങ്ങളില്‍ നിന്നുമാണു-പിന്നെ യുക്തിവാദം ഒരു പ്രസ്ഥാനമാകുമ്പോള്‍ പദങ്ങളുടെ അര്‍ത്ഥങ്ങള്‍ക്കു വലിയ കാര്യമൊന്നുമില്ല-

അപ്പൂട്ടനാരാ- യുക്തിവാദി ആണോ അതോ ഹിന്ദു വിശ്വാസിയോ-

അതോ രണ്ടും കൂടി ചേരുന്നേടത്തിരിപ്പൂ സത്യം സത്യമോ (copyrate-അയ്യപ്പപണിക്കര്‍)

അപ്പൂട്ടന്‍ said...

ക്ഷമിക്കണം, അറിയാതെ പറഞ്ഞുപോയതാണ്. ഒരു കമന്റിടുന്നതിനു ഇത്രയധികം യോഗ്യതകള്‍ വേണമെന്നറിഞ്ഞില്ല.
സ്വന്തം ബ്ലോഗില്‍ എഴുതിയ കാര്യങ്ങള്‍ക്ക് മാത്രമേ അഭിപ്രായം പറയാവൂ എന്ന് ഞാന്‍ മനസിലാക്കിയില്ല. ഇവിടെ എഴുതുന്നതിനു മുന്പ് സ്വന്തം പ്രസ്ഥാനം ഏതെന്ന് അറിയിക്കുക കൂടി വേണമെന്നും അറിഞ്ഞില്ല.
ജബ്ബാര്‍ മാഷ്‌ വന്നു പറയട്ടെ, കാരണം ഇപ്പറഞ്ഞ അനാവശ്യ ചര്‍ച്ചകളൊക്കെ അദ്ദേഹമാണല്ലോ ഉണ്ടാക്കിയത്. ഞാന്‍ കാണിയായിരുന്നോളാം, ക്ഷമ നിലനില്ക്കുന്നിടത്തോളം കാലം.

കാട്ടിപ്പരുത്തി said...

അപ്പൂട്ടന്‍- കമ്മെന്റിന്‍ ഞാന്‍ ഒന്നും പറഞ്ഞില്ലല്ലോ-ചിന്തകന്റെ പോസ്റ്റില്‍ ഹിന്ദു എന്നു സൂചിപ്പിചു- അതുകൊണ്ടു സ്വാഭാവികമായ ഒരു കന്‍ഫുഷ്യന്‍ അതിനിങ്ങനെ പിണങ്ങിയാലോ-കുട്ടികളെ പോലെ- എല്ലാം ഒരു രസകരമായിട്ടെടുക്കൂന്നെ- എന്തിനാ മതം പറയുമ്പോള്‍ മസ്സിലു പിടിക്കണമെന്നു നിയമം വല്ലതുമുണ്ടൊ-