Saturday, February 28, 2009

രണ്ടു ബ്ലോഗുകളെ പരിചയപ്പെടുത്തുന്നു-

1. UAE - ബ്ലോഗ്‌ മീറ്റില്‍ വച്ചാണ്‌ ഇത്തിരിവെട്ടത്തെ പരിചയപ്പെടുന്നത്‌-ഓരോരുത്തരെയും പരിചയപ്പെടുത്തിയപ്പോള്‍ കുറുമാന്‍ അദ്ദേഹത്തിന്റെ ബ്ലോഗിനെ കുറിച്ച്‌ നല്ല അഭിപ്രായം പറഞ്ഞു- ഉടനെ ഇതൊന്നു നോക്കണമല്ലോ എന്നു മനസ്സു പറഞ്ഞു- 
ആദ്യത്തെ അദ്ധ്യായം തന്നെ മനസ്സിലേക്കു ഒഴുകിനിറഞ്ഞു- നല്ല ശൈലി- മനോഹരമായ ഭാഷ- ഒന്നു വായിച്ചു നോക്കുക-ഉപകാരപ്പെടാതിരിക്കില്ല-
2-ഇ.എ.ജബ്ബാര്‍ മാസ്റ്ററെ ഞാന്‍ പരിചയപ്പെടുത്തേണ്ടതില്ലല്ലോ? കേരളത്തിലെ യുക്തിവാദികളില്‍ പ്രശസ്തനും മികച്ച ലേഖകനും സര്‍വോപരി ഒരു സീനിയര്‍ ബ്ലോഗറും കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ബ്ലോഗിലൂടെ നടക്കുന്ന സംവാദങ്ങളില്‍ പലപ്പോഴും മതങ്ങളെയും മതങ്ങള്‍ മുന്നോട്ടുവെക്കുന്ന ദൈവസങ്കല്പങ്ങളെയും നിശിതമായി വിമര്‍ശിക്കുന്നതും ആ വിമര്‍ശനം പരിധികള്‍ ലംഘിച്ച് അവഹെളനങ്ങള്‍ ആയി മാറുന്നതും കണ്ടപ്പോഴാണ് ചര്‍ച്ചയില്‍ ഇടപെട്ട് മാഷുടെ ദൈവ വിശ്വാസത്തെ കുറിച്ച് ചില സംശയങ്ങള്‍ ചോദിക്കാം എന്ന് കരുതിയത്. മതങ്ങളിലെ വൈരുദ്ധ്യം ലോകത്തെ അറിയിക്കാന്‍ വേണ്ടി തുടങ്ങിയ യുക്തിവാദം എത്രമാത്രം വൈരുധ്യങ്ങളിലാണ് എത്തപ്പെട്ടത് എന്ന് വായനക്കാര്‍ക്ക് ബോധ്യപ്പെടാന്‍ വേണ്ടിയാണ് പ്രസ്തുത ചര്ച്ച ഇവിടെ ഒരു പോസ്റ്റായി പബ്ലിഷ് ചെയ്യുന്നത്.
ചര്‍ച്ചയുടെ ഒന്നാം ഭാഗം മാത്രമാണിത്. ഒന്നാം ഭാഗത്തിന്‍റെ അവസാന കമന്റിനുള്ള സ്വാതന്ത്ര്യം ഞാന്‍ മാഷിനു അനുവദിച്ചു കൊടുത്തിട്ടുണ്ട്. കാരണം അത് മാഷുടെ ബ്ലോഗായിരുന്നല്ലോ? മാത്രമല്ല, അവസാനം അദ്ദേഹം എടുക്കുന്ന നിലപാടുകളിലെ വൈരുധ്യങ്ങള്‍ വായനക്കാര്‍ തന്നെ തീരുമാനിക്കുന്നതാവും ഉചിതം. ചില സൂചനകള്‍ അവസാനം ഞാന്‍ നല്‍കാം എന്ന് മാത്രം. ഇത് ഞാനെഴുതിയതെല്ല - എങ്ങിനെ ശ്രദ്ധയില്‍ വന്നു എന്നും ഓര്‍മയില്ല- വായിച്ചപ്പോള്‍ ഇഷ്ടപ്പെട്ടു- ഒരു വായനയ്ക്ക് പങ്കു വക്കുന്നു-

1 comment:

ശ്രദ്ധേയന്‍ | shradheyan said...

ഇങ്ങനെ ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നില്ല. വായനക്കാര്‍ക്ക് പരിചയപ്പെടുത്തിയതിനു നന്ദി.. മിക്കവാറും ചിന്ത ബ്ലോഗ് അഗ്രിഗ്രേറ്റര്‍ (http://www.chintha.com/malayalam/blogroll.php) ആണ് നോക്കാറുള്ളത്. അതില്‍ പബ്ലിഷ് ചെയാത്തത് കൊണ്ടോ അതോ ശ്രദ്ധിക്കാതെ പോയതോ എന്നറിയില്ല. ഒരിക്കല്‍ കൂടി നന്ദി.