Sunday, February 15, 2009

പരിണാമവാദവും സൃഷിവാദവും ഭാഗം2

ഇനി ഫോസിലുകളിലേക്ക് നോക്കാം- സൂക്ഷ്മമായ വ്യതിയാനങ്ങളിലൂടെ തലമുറകളോളം തുടര്‍ന്നാണ്‌ പരിണാമം ഉണ്ടാവേണ്ടത് - അങ്ങിനെയാണെങ്കില്‍ കുറെ മധ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടായേ തീരൂ.
ഫോസ്സില്‍ പഠനശാസ്ത്രം അഥവാ palaeontology ഇന്നു വളരെയേറെ മുന്‍പോട്ടു പോയിട്ടുണ്ട് , മാത്രമല്ല മിക്ക palaeontologist കളും പരിണാമ വാദികള്‍ കൂടിയാണ്- 
പരിണാമചക്രത്തിന്നു ഒരു സാധ്യതാ ശ്രേണിയുണ്ടാകണം - 
ജലത്തില്‍ നിന്നും ജിവന്‍- പിന്നീട് മത്സ്യം വരെ നീളുന്ന പരിണാമ പ്രക്രിയ- പിന്നെ ഇഴ ജീവികള് - പിന്നെ പക്ഷികളും - സസ്തിനികളും
ഇതു നല്ല ഒരു ഭാവനയാണ് എന്ന് പറയരുതെങ്കില്‍ ഇവക്കിടയിലുള്ള കുറെ മധ്യവര്‍ഗ്ഗങ്ങള്‍ ഉണ്ടാവേണ്ടിയിരുന്നു . ഇക്കാര്യത്തെ കുറിച്ചു ഡാര്‍വിന്‍ ബോധവാനായിരുന്നു. അവയുടെ ഫോസിലുകള്‍ കണ്ടെത്തുന്നതോടെ തനിക്കാവശ്യമുള്ള തെളിവുകള്‍ ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു , കൂടുതല്‍ ഫോസില്‍ പഠനങ്ങള്‍ ഇപ്പോഴുള്ള വിഷമതകളെ മറികടക്കുമെന്നു അദ്ദേഹം കരുതി-
പക്ഷെ - കഴിഞ്ഞ 140-വര്‍ഷങ്ങളായി കിട്ടിയ ഫോസില്‍ രേഖകള്‍ വിശദമായ പഠന വിധേയമാക്കുമ്പോള്‍ evalution വ്യക്തമായി തെളിയിക്കുന്ന ഒരു ഫോസ്സിലും കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല -  
ഫോസില്‍ രേഖകളെ വിശദമായി വര്‍ഗ്ഗീകരിച്ചു പഠിക്കുമ്പോള്‍ പടിപടിയായ പരിണാമമല്ല ഓരോ കൂട്ടവും പെട്ടെന്ന് പ്രത്യക്ഷപ്പെടുകയാണെന്നു കാണു ന്നെതെന്നു പറഞ്ഞതു പ്രമുഖ ഇംഗ്ലീഷ് paliantoelegist ആയ Derek Ager ആണ്.  
ഫോസ്സില്‍ തെളിവുകളില്‍ ഏറ്റവും പഴക്കം ചെന്നത് കണ്ടെത്തിയത്‌ കാമ്ബ്ര്യന്‍ കാലഘട്ടത്തിലെ ഫോസ്സിലുകള്‍ ആണ്-
 
500 മുതല്‍ 530 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഈ ഫോസ്സിലുകളിലൊന്നും തന്നെ മധ്യവര്ഗ്ഗങ്ങള്‍ കാണുന്നില്ല എന്നതാണ് വസ്തുത- 
ഇവിടെ പൂര്‍ണ്ണ രൂപത്തിലുള്ള നക്ഷത്ര മത്സ്യങ്ങള്‍ , ഒച്ച്‌ തുടങ്ങിയ മുപ്പതിലേറെ അകശേരുകികളെ പെട്ടെന്ന് കാണുകയാണ് ചെയ്യുന്നത്-ഇവക്കെല്ലാം മുഴുവന്‍ അവയവങ്ങളുമുണ്ട് - 
ഇക്കാര്യം Prof.Richard Hawkins സമ്മതിക്കുന്നത് കാണാം (The Blind Watch maker-P229) 
സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ പ്രശ്നം ഫോസ്സില്‍ രേഖകളാണ് - ഡാര്‍വിന്‍ സങ്കല്‍പിച്ച രീതിയിലുള്ള മധ്യവര്‍ഗ്ഗ ജീവികളെ കുറിച്ച യാതൊരറിവും ഈ രേഖകള്‍ നല്‍കുന്നില്ല - ഈ ജീവികള്‍ പ്രത്യക്ഷപ്പെടുകുകയും അപ്രത്യക്ഷപ്പെടുകുകയും ആണ് ചെയ്യുന്നത്- ഇത് ദൈവം ഓരോ സൃഷ്ടികളേയും സൃഷ്ട്ടിചെതെന്ന സൃഷ്ട്ടിവാദികളുടെ വാദത്തിനു ഊര്‍ജ്ജം പകരുന്നു . Mark Czarnetti- Mc Leans 19 june P56)  
ഇനി ചില ഫോസ്സിലുകള്‍ കണ്ടെത്തിയ ജീവികളാകട്ടെ ഇന്നും അതെ പോലെ നിലനിക്കുന്നു എന്നും കാണാം 
400million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട സ്രാവും  
150milliion വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട മുമ്പ് കണ്ട ഉറുമ്പും
135million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട തുമ്പി  
50million വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ട വവ്വാല്‍  
എന്നിവ ഇന്നുല്ലവയില്‍ നിന്നും വ്യത്യാസമില്ലാതെ നില്ക്കുന്നു.  
മാത്രമല്ല-ആദ്യ കാലങ്ങളില്‍ മധ്യവര്ഗ്ഗമെന്നു കരുതിയവയാകട്ടെ പിന്നീട് അല്ല എന്ന് തെളിയുകയും ചെയ്തു- 
അതില്‍പെട്ടതാണ് സീലാകാന്ത് coleacanth മത്സ്യം - ഇതിന്റെ ഫോസിലിന്റെ അടിസ്ഥാനത്തില്‍ ഇതിനു കാലുകളും ശ്വസന വ്യവസ്ഥയും ഉണ്ടെന്നു വാദിച്ചു- ( wikipedia malayalam link )
പഠന പുസ്തകങ്ങളില്‍ വരെ കരയിലേക്ക് കയറി വരുന്ന മത്സ്യത്തിന്‍റെ പടം വരച്ചു കുട്ടികളെ പഠിപ്പിച്ചു- 1938-ല ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും ഇതിനെ ജീവനോടെ പിടിച്ചതോടെ ഇതു വെള്ളത്തിന്നടിയില്‍ 150- മീറ്റര്‍ താഴെ മാത്രം ജീവിക്കുന്ന ഒരു സാധാരണ മത്സ്യം ആണെന്ന് കണ്ടെത്തി- 
മറ്റൊരു  മധ്യവര്ഗ്ഗമെന്നു കരുതിയ Archaeopteryx , ഇന്നും വിക്കിപീഡിയ-യില്‍ പോലും ഒരു മധ്യവര്ഗ്ഗമായാണ് കൊടുത്തിട്ടുള്ളത് - 
എന്നാല്‍ 1992 എഴാമത്തെ ഫോസ്സില്‍ കണ്ടെത്തിയപ്പോള്‍ പക്ഷിയെപ്പോലെ പരക്കുവാനാവശ്യമായ നെഞ്ഞെല്ല് കണ്ടെത്തിയിതിനാല്‍ ഇതിനെ ഒരു മാധ്യമ വര്ഗ്ഗമാക്കുവാന്‍ കഴിയില്ലെന്ന് stephen Jay Gould പറഞ്ഞിട്ടുണ്ട്-
പലപ്പോഴും നാം കാണുന്ന Evolution ചിത്രങ്ങള്‍ക്ക് ഭാവനയുടെ സൌന്ദര്യമുണ്ടെങ്കിലും ശാസ്ത്ര സത്യത്തിന്‍റെ പിന്‍ബലമില്ല -

9 comments:

ചിന്തകന്‍ said...

കാട്ടിപരുത്തി

താങ്കള്‍ തുടരുക...വായിക്കുന്നുണ്ട്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

തീര്‍ത്തും അശാസ്‌തീയമായാണ് താങ്കളുടെ വിശകലനം പോകുന്നത് എന്ന് പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്,...
7 ദിവസം കൊണ്ട് ഒരു സര്‍വ ശക്തന്‍ സൃഷ്‌ടിച്ചതാണീ ലോകം എന്നാണോ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

കാട്ടിപ്പരുത്തി said...

ഇവിടെ ശാസ്ത്രം-അശാസ്ത്രീയം എന്നു പറയുന്നതില്‍ തന്നെ ഒരു അശാസ്ത്രീയത ഉണ്ട്- ശാസ്ത്രം പരിണാമത്തിലെത്തി നില്‍ക്കുമ്പോള്‍ തിയറികളും ഹൈപോതീസസുകളും സയന്‍സ് ഫിക്ഷന്‍സുമെല്ലാം ശാസ്ത്രീയമാവുന്ന ഒരു വേഗപ്പെടല്‍ കാണാം-

ക്രോമസോമുകളുടെ മാറ്റങ്ങളെല്ലാം ഇപ്പൊഴും പീടികിട്ടാപുള്ളികളാണെന്നു പറയാതെ വയ്യ-അതിനാല്‍ തന്നെ എത്ര തന്നെ സ്ര്‌ഷ്ടിവാദം വിശ്വാസമാണൊ അത്ര തന്നെ പരിണാമവാദവും വിശ്വാസ്മാണ്-

ഏഴു ദിവസമെന്നത് നമ്മുടെ 24 മണിക്കൂര്‍ എന്നത് മാറ്റി 7 കാലഘട്ടം(age) എന്നാക്കി നോക്കു- അറബിയില്‍ അയ്യാം എന്നത് കാലഘട്ടത്തെയും(age or Days) കുറിക്കുന്നു-

ബിഗ് ബാങ് തിയറിയില്‍ നാലു കാലഘട്ടങ്ങളായി കാലത്തെ തിരിച്ചതില്‍ ആദ്യത്തെ ഘട്ടം ഒരു നിമിഷത്തിന്റെ ആയിരതില്‍ ഒരു സമയത്തെയാണു(1/1000)-
അവിടെയും ഉപയോഗിച്ചത് age എന്നത് തന്നെ-

Anoop said...

Question: If 2(l+b)=p, Prove That 4b=p

Solution: 2(l+b)=p

2(ell+b)=p

2(bone+b)=p

BY taking "b" common, we get

2b(one+1)=p

2b(2)=p

Hence we proved that
4b=p

--------------------------------------------

എനിക്ക് കിട്ടിയ ഒരു txt msg ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. തന്നിരിക്കുന്ന problem ഏതു രീതിയില്‍ ഞാന്‍ solve ചെയ്തുവോ, അതേ രീതിയില്‍ തന്നെയാണ് താങ്കള്‍ സൃഷ്ടിവാദത്തെ പിന്താങ്ങാന്‍ ശ്രമിക്കുന്നത്. ഫോസില്‍ തെളിവുകള്‍ ആവശ്യത്തിനു ലഭ്യമല്ല എന്നതുകൊണ്ട്‌ തെളിവുകള്‍ ഇല്ല എന്നര്‍ത്ഥമില്ല. തെളിവുകള്‍ വീണ്ടും കിട്ടികൂട എന്നില്ല. ശാസ്ത്രം എന്നത് നമ്മുടെ ചുട്ടു പാടുകളെ കുറിച്ചുള്ള ഒരിക്കല് അവസാനിക്കാത്ത പഠനമാണ്. ബയോളജിയോ, ഫിസിക്സോ, കെമിസ്ട്രിയോ അങ്ങിനെ ശാസ്ത്രത്തിനെ ഏത് ശഖയായാലും അതില്‍ നമുക്കറിയാവുന്നതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഇനിയും കണ്ടുപിടിക്കപെടാന്‍ കിടക്കുന്നു. ഇപ്പോള്‍ ലഭ്യമായ തെളിവുകളില്‍ നിന്നുതന്നെ സൃഷ്ടിവാദം തെറ്റാണെന്ന് കരുതാനുള്ള വക ലഭിക്കുന്നുണ്ട്.

എന്റെ അറിവ് ശരിയാണെങ്കില്‍ ഡാര്‍വിന്റെ ഭൂമിയിലെ എല്ലാ ജീവജാലങ്ങള്‍ക്കും ഒരു പൊതു പൂര്‍വികനുണ്ടെന്ന സിദ്ധാന്തം മാത്രമാണ് ഇന്ന് പരക്കെ അംഗീകരിക്കപെടുന്നത്. ഈ സിദ്ധാന്തത്തിനു ഭ്രൂണശാസ്ത്രം നല്‍കുന്ന തെളിവിനെകുറിച്ച് താങ്കള്‍ ഒന്നും സൂചിപിച്ചതായി കണ്ടില്ല. ഭ്രൂണാവസ്തയുടെ ആദ്യപടിയില്‍ ഒരു മനുഷ്യന്റെയോ, ആമയുടെയോ, മത്സ്യതിന്റെയോ, ഭ്രൂണം കാഴ്ച്ചയില്‍ ഒരുപോലിരിക്കും. ഇത് ഒരു പൊതു പൂര്‍വികന്റെ സാനിധ്യത്തിനുള്ള തെളിവല്ലേ?

ഈ ചിത്രം കാണുക
http://www.schoolhousevideo.org/Media/embryology.jpg

Anoop said...

If 2(l+b)=p, Then prove that 4b=p

Sol: 2(l+b)=p

2(ell+b)=p

2(bone+b)=p

By taking "b" common we wil get,

Anoop

ഒന്നൊനിനെ പോലെ സാദൃശ്യമുണ്‍റ്റെന്നു കരുതി അതതില്‍ നിന്നുണ്ടായതാണെന്ന് സമര്‍ത്ഥിക്കുന്നത് എങ്ങിനെ ശാസ്ത്രായമാകും. ശാസ്ത്രം പരയുമ്പോള്‍ ശാസ്ത്ര നിയമങ്ങളെങ്കിലും പാലിക്കപ്പെടേണ്ടേ?

ലഭ്യമായ തെളിവുകളില്‍ നിന്നു പരിണാമവാദവും തെറ്റാണെന്നു കാണാം. അതീനു ഇനി കണ്ടുപിടിക്കാം എന്നു കരുതി വിശ്വസിക്കുന്നത് വിശ്വാസമല്ലെ ആകുന്നുള്ളൂ.

Anoop said...

അങ്ങിനെയെങ്കില്‍ താങ്കള്‍ തന്നെ പറയൂ, എന്താണ് srishti സൃഷ്ടിവാദത്തിനാസ്പതമായ തെളിവുകള്‍ സമര്‍പിക്കാന്‍ താങ്കള്‍ക്ക് കഴിയുമോ?

Anonymous said...

http://www.youtube.com/user/vbloke#p/a/u/2/9Vu17CFG6g4

http://www.pbs.org/wgbh/nova/beta/evolution/darwin-never-knew.html

കാട്ടിപ്പരുത്തി said...

അനൂപ്-

മതങ്ങള്‍ ശാസ്ത്രത്തിന്നു പകരമല്ല. അങ്ങിനെ വരുമ്പോളല്ലെ എനീക്കു പരിണാമത്തിന്നു പകരം മറ്റൊരു വാദം കൊണ്ടു വരേണ്ടതുള്ളൂ.
ഇവിടെ പരിണാമ വാദം ശരിയല്ല എന്നു പറയുന്നത് ശാസ്ത്രത്തിലെ തന്നെ കാരണങ്ങള്‍ കൊണ്ടാണു. അതിന്നര്‍ത്ഥം മറ്റൊരു അറിവ് എന്റെ കയ്യിലുണ്ടെന്ന് എന്തിനു വ്യാഖ്യാനിക്കണം