Wednesday, February 4, 2009

വിശ്വാസവും സന്മാര്‍ഗവും


ഈ പോസ്റ്റിന്റെ മുഴുവായനയ്ക്ക് ഇവിടെ ഞെക്കുക

വര്‍ദ്ധിച്ചു വരുന്ന ഉപഭോഗ തൃഷ്ണ- സംപ്തൃമാക്കുവാന്‍ ഏത് മാര്‍ഗ്ഗവും ശരിയാണെന്ന് കരുതുന്ന , എങ്ങിനെയെങ്കിലും ആസ്വദിക്കണമെന്ന് ശഠിക്കുന്ന മനുഷ്യര്‍. അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ ടീ.വീ.കൊച്ചുബാവ ഒരിക്കല്‍ വിലപിക്കുകയുണ്ടായി, ഷാര്‍ജയില്‍ ഒരു സാഹിത്യ കൂട്ടത്തില്‍ വച്ചു- ഏതൊന്നിന്റെ ദുരന്തത്തെ കുറിച്ചു സൂചിപ്പിക്കനാണോ ഞാന്‍ വൃദ്ധസദനം എന്ന നോവെലെഴുതിയത്, അതിന്‍റെ വിപരീത ഫലമാണ് സമൂഹം തിരിച്ചു തന്നത്. ഒരു വൃദ്ധസദനം നടത്തികൊണ്ട് പോകാനുള്ള ഗൈഡ് ആയിട്ടാണ് മലയാളികള്‍ നോവലിനെ എടുത്തത്, സാധ്യതകള്‍ മനിസ്സിലാക്കി കൂണുകള്‍ പോലെ സദനങ്ങള്‍ മുളച്ചു പൊങ്ങി-ലക്ഷ്വറി മുതല്‍ സാധാരണക്കാര്‍ക്ക് വരെ - സുനാമി ദുരന്ത സമയത്തുള്ള റിപ്പോര്‍ട്ടുകളില്‍ കാണാതാവുന്ന പെണ്‍കുട്ടികളെ കുറിച്ചും വിശദമായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സെക്സ് റാകെറ്റുകളെ കുറിച്ച വാര്‍ത്തകള്‍ പേടിയോടെയാണ് വായിച്ചത്. പണമുണ്ടാക്കെണ്ടേ, എല്ലാം ഇവിടെത്തന്നെ ആസ്വദിച്ചു തീര്‍ക്കെണ്ടേ, കുറഞ്ഞ സമയത്തിന്നുള്ളില്‍, അവിടെ യുക്തിവാദിയുടെ കയ്യിലെ ഒരു ഉപകരണമായി മതവും മാറുന്നു. പണമുണ്ടാക്കാനുള്ള ഒരു ഉപകരണം,


ഖുര്‍‌ആനിലെ അദ്ധ്യായം 107 ഒന്നു വായിക്കുക
1.മതത്തെ കളവാക്കുന്നവനെ (വ്യാജമാക്കുന്നവനെ ) നീ കണ്ടുവോ-  
2.അനാഥകുട്ടിയെ തള്ളിവിടുന്നവനത്രേ അവന്‍-  
3.പാവപെട്ടവന്റെ ഭക്ഷണത്തെ പറ്റി അവന്‍ പ്രോത്സാഹനം നല്‍കുകയുമില്ല,  
4.എന്നാല്‍ നമസ്കാരക്കാര്‍ക്ക് നാശം-  
5.അതായത്, തങ്ങളുടെ നമസ്കാരത്തെ കുറിച്ചു അശ്രധയുള്ളവര്‍ക്ക്.  
6.ഏതൊരു കൂട്ടര്‍ ; അവര്‍ മറ്റുള്ളവരെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നു,  
7.പരോപകാര വസ്തുക്കളെ അവര്‍ മുടക്കുകയും ചെയ്യും.(ഇങ്ങിനെ യുള്ളവര്‍ക്കാന് നാശം )  

മുകളില്‍ കൊടുത്തത് ഖുര്‍‌ആനിലെ ഒരു അധ്യായമാണ്. സഹജീവികളെ എങ്ങിനെ പരിഗണിക്കണമെന്ന ജീവിക്കുന്ന ഉദാഹരണം. അനാഥയെ സംരക്ഷിക്കാത്തവന്റെ നമസ്കാരത്തെ (പ്രാര്‍ത്ഥനയെ ) അല്ലാഹു വിമര്‍ശിക്കുകയാണിവിടെ- അതിന്നുപയോഗിച്ച പദമാകട്ടെ ദൈവനിഷേധി  എന്ന്.

മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധമാണ് ദൈവവുമായുള്ള ബന്ധത്തിന്‍റെ അളവുകോല്‍, അവിടെ എല്ലാ പഠനങ്ങളും നമ്മോടു കാണിക്കുന്നത് എല്ലാ കാലത്തും നിലനിന്നിരുന്ന ദൈവ വിശ്വാസത്തെ കൂടിയാണ്. ഉത്ഗ്രഥനങ്ങളെല്ലാം   ഓരോ സമൂഹത്തിലും നില നിന്നിരുന്ന വിശ്വാസത്തിന്‍റെ ചരിത്രങ്ങള്‍ കൂടി പറഞ്ഞു തരുന്നുണ്ട്.  
അനാഥാലയത്തില്‍നിന്നു കോടികള്‍ മോഷ്ടിക്കുന്നയാള്‍ ആണ്ടു തോറും ഹജ്ജു നിര്‍വഹിക്കുന്നതും പള്ളിയില്‍ തപസ്സിരിക്കുന്നതും പാപങ്ങള്‍ ഭക്തി കൊണ്ടു കഴുകിക്കളയാമെന്ന വിശ്വാസത്താല്‍തന്നെയാണ്.ഒരു ഹജ്ജ് കൊണ്ട് അതുവരെ ചെയ്ത പാപമെല്ലാം പൊറുക്കപ്പെടുമെന്ന വിശ്വാസം കുറ്റക്ര്ത്യങ്ങള്‍ തുടരാനുള്ള ഉള്‍പ്രേരണയായി വര്‍ത്തിക്കുന്നു.
ഇങ്ങിനെ കുറെ വിശ്വാസങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ ആ വെള്ളമങ്ങ്‌ മാറ്റി വയ്ക്കുക എന്നല്ലാതെ എന്ത് പറയാന്‍ - ഇതൊക്കെയാണ് ഒരാളെ യുക്തി വാദി ആക്കുന്നതെങ്കില്‍ പാവം യുക്തിവാദി- 
അപ്പോള്‍ ഒരു യുക്തിവാദി ഇങ്ങിനെയൊന്നും വിശ്വാസമില്ലാതെ തോന്ന്യാവാസങ്ങള്‍ കാണിക്കുമ്പോള്‍ അയാള്‍ എവിടെ പ്പോയി അഭയം തേടും. അതോ മതവിശ്വാസി ഇങ്ങിനെ ചെയ്യുമ്പോലെ പ്രശ്നങ്ങള്‍ ഉണ്ടാവുകയുള്ളൂ. 
ഇതിനു യുക്തിവാദ മേന്നതിനേക്കാള്‍ പൊട്ടവാദമെന്നു പറയുകയാണ്‌ നല്ലത്.
ആദിമ കാലഘട്ട ത്തിലായാലും ആധുനിക കാലത്തായാലും മനുഷ്യന്‍റെ താത്പര്യങ്ങള്‍ മാറുകയില്ല. ഉപഭോഗതയുടെ സാധ്യതകള്‍ക്ക് ഏറ്റ കുറച്ചിലുകള്‍ ഉണ്ടാവുന്നു എന്ന് മാത്രം. ഇവയെ നിയന്ത്രിക്കുന്നത് ദൈവത്തിലുള്ള വിശ്വാസവും പരലോകത്തിലുള്ള ശരിയായ ധാരണയുമാണ്. തന്‍റെ ഓരോ ചെയ്തികളെ കുറിച്ചും പരസ്യമായതിനെ ക്കുറിച്ചും രഹസ്യമായതിനെ കുറിച്ചും വലുതിനെ കുറിച്ചും ചെറുതിനെ കുറിച്ചും ചോദ്യം ചെയ്യുമെന്ന വിശ്വാസം. കുട്ടി വലുതാവുന്നതിന്നനുസരിച്ചു സാധ്യതകളും കൂടുന്നു, അവിടെ ചില മരുന്നുകളും കൊത്തംബികളും കൂടുതല്‍ വേണ്ടി വരുന്നു.

No comments: