ശാസ്ത്രവും മതവും വ്യക്തമായും വേര്‍പിരിയുന്ന ഒരു ഭാഗമാണ് പരിണാമവാദം -
1859- ചാള്സ് റോബര്‍ട്ട് ഡാര്‍വിന്‍ (ഫെബ്രുവരി 12,1809 - ഏപ്രില് 19, 1882) - ഇംഗ്ലീഷ്പ്രകൃതിശാസ്ത്രജ്ഞനാണ് ജീവിവര്ഗ്ഗങ്ങളെല്ലാം പൊതുപൂര്വികന്മാരില് നിന്ന് കാലക്രമത്തില്പ്രകൃതിനിര്ദ്ധാരണം എന്ന പ്രക്രിയവഴി രൂപപ്പെട്ടുവന്നവയാണെന്ന് സ്ഥാപിക്കുവാന്‍ ആധികാരികമായി ശ്രമിച്ചത് . ഇന്നും പരിണാമവാദത്തെ അംഗീകരിക്കുകയെ നിര്‍വാഹമുള്ളൂ എന്നതിനാല്‍ തന്നെ ഭൌതികവാദികള്‍ക്ക് ഇതു സ്ഥാപിക്കുവാതിരിക്കാന്‍ ആവില്ല തന്നെ-
ഏക ജൈവ കോശത്തില്‍ നിന്നും ബഹുകോശങ്ങലുണ്ടാവുകയും പിന്നീട് അത് സങ്കീര്‍ണ്ണങ്ങളായ ജീവജാലകങ്ങള്‍ക്ക് കാരണമാവുകയും ചെയ്തു എന്ന പരിണാമവാദം സൃഷ്ടി എന്ന മതവാദത്തെ നിഷേധിക്കുന്നു .
പൊതുപൂര്‍വികരില്‍ നിന്നും ചെറിയ മാറ്റങ്ങള്‍ വഴി പുതിയ ജീവവര്‍ഗ്ഗങ്ങള്‍ ഉണ്ടായി എന്ന പരിണാമവാദം അതിന്‍റെ വസ്തുതകള്‍ നിരത്തുന്നതില്‍ പരാജയപ്പെടുന്നു .
ഇക്കാര്യം അദ്ദേഹം തന്റെ അതെ പുസ്തകത്തിലെ ആറാം അദ്ധ്യായത്തില്‍ defficulties on theory എന്ന് ചേര്‍ത്തിട്ടുണ്ട്
ജീവന്‍ വളരെ സരളമാനെന്നു കരുതിയിരുന്ന ഒരു കാലഘട്ടത്തിലാണ് ഡാര്‍വിന്‍ തന്റെ വാദങ്ങള്‍ നിരത്തിയത് . അചേതന വസ്തുക്കളില്‍ നിന്നും ജീവന്‍ തനിയെ ഉണ്ടാകുമാന്നു തെളിയിച്ച ശാസ്ത്രഞ്ജര്‍ വരെ അക്കാലത്തുണ്ടായിരുന്നു,
1864-ല്‍ ലൂയി പാസ്റ്റര്‍ക്ക് അചേതനവസ്തുക്കളില്‍ നിന്നും ജീവന്‍ തനിയെ ഉണ്ടാകില്ലെന്ന് കണ്ടത്തെണ്ടി വന്നു!!- (Origin of life- Page -45)
1930-കളില്‍ ഇലക്ട്രോണിക് മൈക്രോസ്കൊപിന്റെ കണ്ടെത്തല്‍ ജീവകൊശലോകത്തെ കുറിച്ചു കൂടുതല്‍ അറിവുകള്‍ പകര്‍ന്നു തന്നു- അതി ലളിതമെന്നു കരുതിയിരുന്ന ഒരു കോശം തന്നെ സംകീര്‍നതകളുടെ കൂടാരമാണ് .
ഇത്രയും സംങ്കീര്‍ണ്ണമായ ഒരു കോശം തന്നെ ആകസ്മികതയുടെ ഫലമോ ? ഒരു കോശത്തിന്റെ ഘടന നോക്കുക - ഒരു കോട്ടപോലെ കോശഭിത്തി - ഊര്‍ജ്ജ ഉല്പാദന കേന്ദ്രം- എന്‍സൈമുകളും ഹോര്‍മോണുകളും ഉണ്ടാക്കാനുള്ള ഫാക്ടറികള്‍ , transportation സിസ്റ്റം, ഡാറ്റ ബാങ്ക് ലൈബ്രറി ഇവ ഒരു ആധുനിക പട്ടണത്തെക്കാള്‍ നന്നായി സംവിധാനിച്ചിരിക്കുന്നു - ഇത് ഒരു മില്ലീ മീറ്റിന്റെ നൂറില്‍ ഒന്നു വലിപ്പമുള്ള ഒരു കോശത്തിന്റെ കാര്യം . ഇതു കണ്ടു കോശത്തിന്റെ geometry ഉപയോഗിച്ചാണ് ഒരു പട്ടണമുണ്ടായതെന്നു ഗണിത ശാസ്ത്രം ഉപയോഗിച്ചു നിര്‍വച്ചനമുണ്ടാക്കമെങ്കിലും വസ്തുതയാകില്ലല്ലോ - ഈ രാസഘടകങ്ങള്‍ക്കിടയിലേക്ക് ജീവനെന്ന ഇതുവരെ ഉണ്ടാക്കാന്‍ കഴിയാത്ത ഘടകവും ചേര്‍ന്നാലേ ഒരു ജീവകൊശമാവുകയുള്ളൂ-
ഇതെല്ലാം യാദ്രിശ്ചികമായി ഉണ്ടാവുക അസാദ്ധ്യമാണ്.
20-നൂറ്റാണ്ടിലെ ഡാര്‍വിന്‍ എന്നറിയപെട്ടിരുന്ന റഷ്യന്‍ ശാസ്ത്രജ്ഞന്‍ അലക്സാണ്ടര്‍ ഒപാരിന്‍ പറഞ്ഞതു ശ്രദ്ധിക്കുക.
നിര്‍ഭാഗ്യവശാല്‍ കോശത്തിന്റെ ഉല്‍പത്തി ഇന്നും ഒരു പ്രശ്നമായി തുടരുന്നു എന്നത് മൊത്തത്തില്‍ പരിണാമ സിദ്ധാന്തത്തെ ഇരുണ്ടാതാക്കുന്ന കാര്യമാണ് . (origin of life-P-196)
നിരന്തരമായ മാറ്റങ്ങള്‍ മൂലമല്ല - പൂര്‍ണ്ണമായ രൂപത്തില്ലാണ് സൃഷ്ടികളിലെ അവയവങ്ങള്‍ രൂപപ്പെട്ടത് എന്നാണു പുതിയ പഠനങ്ങള്‍ കാണിക്കുന്നത്,
പരിണാമത്തെക്കുറിച്ച് പറയുമ്പോള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു കാണുന്ന വാക്യമാണ് ശക്തന്റെ വിജയം, അല്ലെങ്കില്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ (SURVIVAL OF THE FITTEST) എന്നത്. ഇവിടെ ശക്തന്റെ വിജയമെന്നതുകൊണ്ടുദ്ദേശിക്കുന്നത് അതിജീവനസാധ്യതയെയാണ്. എങ്ങിനെ ആയാലും പരിണാമത്തിന്റെ അടിത്തറ പ്രകൃതി നിര്‍ദ്ധാരണം വഴിയുള്ള ജീവ ജാതികളുടെ ഉല്‍പത്തിയാണു-പ്രകൃതി നിര്‍ദ്ധാരണം വഴി ഒരു ജീവി വര്‍ഗ്ഗത്തിലെ ശക്തരെ അല്ലെങ്കില്‍ മികച്ചവയെ നിലനിര്‍ത്തും എന്നതല്ലാതെ പുതിയ വര്‍ഗ്ഗങ്ങളാക്കി മാറ്റുകയില്ല ,
ലാമര്‍കിന്റെ ചിന്തകള്‍ സ്വാധീനിച്ച ഡാര്‍വിന്റെ പ്രകൃതി നിരീക്ഷണമാണ് ഡാര്‍വനിസം . കരടികള്‍ വെള്ളത്തില്‍ വേട്ടക്കു ശ്രമിച്ചതിന്റെ ഫലമായാണ് തിമിംഗലം എന്ന് വരെ ഡാര്‍വിന്‍ കരുതി.
തുടര്‍ച്ചയായ ഏതെങ്കിലും മാറ്റങ്ങള്‍ മൂലം ഒരവയവം രൂപപ്പെടുക അസാദ്ധ്യമാണെന്നു തെളിയിച്ചാല്‍ എന്‍റെ സിദ്ധാന്തം പൂര്‍ണമായും തകര്ന്നു പോകുംമെന്ന തന്റെ ഭയം (Origin of Species-P-189) ശരിയായിരുന്നു - ഇന്നേ വരെ ഒരവയവം ഉണ്ടാവുമെന്ന് വാദിക്കാനെല്ലാതെ തെളിയിക്കപെട്ടിട്ടില്ല എന്നതാണ് സത്യം.
genitics- ലെ പഠനങ്ങള്‍ ജീനുക്കളാണ് സ്വഭാവങ്ങള്‍ തലമുറകളിലേക്ക് കൈമാറുന്നതെന്നു തെളിയിച്ചു , പ്രക്രതി നിര്‍ദ്ധാരനത്തിന്റെ രീതികളിലൂടെ പരിണമിക്കപ്പെട്ട ഒരു ജീവി വര്‍ഗ്ഗത്തെപ്പോലും ചൂണ്ടികാണിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല- നിയോ -ഡാര്‍വനിസത്തിന്റെ വാക്താക്കള്‍ ക്കൊന്നും തന്നെ ഇതിന്റെ സമീപത്തെക്കെത്താന്‍ കഴിഞ്ഞിട്ടില്ല .
ഡി.എന്‍.എ ഖണ്ഡങ്ങളായിട്ടാണ് പാരമ്പര്യസ്വഭാവങ്ങള്‍ കൈമാറുന്നെതെന്ന പുതിയ അറിവ് .ആധുനികതന്മാത്രാ ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം ഡി.എന്‍.എയുടെ കണ്ടുപിടുത്തമാണ്.
ജനിതക കോഡും മാംസ്യവിശ്ലേഷണത്തിന്റെ രഹസ്യവുമെല്ലാം തുടര്‍ന്നാണ് കണ്ടെത്തിയത് ഇത് കണ്ടു പിടിച്ചത് 1953 ലാണ് - നിലവിലുള്ള നിര്‍ദ്ധാരണപരിണാമവാദത്തിന്റെ മുനയോടിക്കുന്നതായിരുന്നു , കാരണം നിര്‍ദ്ധാരണം വഴി മാറുന്നതാണ് പാരമ്പര്യസ്വഭാവങ്ങള്‍ എന്ന വാദത്തിനു വിഭിന്നമായി DNA കളിലൂടെയാണ് പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നെതന്നതായിരുന്നു പുതിയ അറിവ് -
രക്തത്തിലൂടെയാണ് പാരമ്പര്യ സ്വഭാവങ്ങള്‍ കൈമാറുന്നെതന്നതായിരുന്നു ഡാര്‍വിന്റെ കാലത്തെ ശാസ്ത്രം .
- അപ്പോളാണ് mutation അഥവാ ഉള്പരിവര്‍ത്തനം പരിവര്‍ത്തന സിദ്ധാന്തത്തിലേക്കു ചേക്കേറുന്നത് .
ഇവിടെയും ഒരു പ്രശ്നം ഉണ്ടല്ലോ -------
radiation , രാസപ്രക്രിയ തുടങ്ങിയവയിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കു ഉപകാര പ്രദമായ ഒരു മാറ്റം ഉണ്ടാകിയതായി ഇതു വരെ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല , മറിച്ചു കാല് പോയ പശുവിനെയും കണ്ണില്ലാത്ത ഈച്ചയേയും അത് സമ്മാനിച്ചു സൃഷ്ടി വൈഭവത്തെ അലങ്കൊലമാക്കാനാണ് കഴിഞ്ഞത്.
Cloning വരെ എത്തി നില്ക്കുന്ന ശാസ്ത്ര ലോകത്തിനു mutation വഴി അങ്ങവൈകല്യവും വന്ധ്യതയുമാണ് നല്‍കാന്‍ പറ്റിയത് ,
പ്രമുഖ പരിണാമവാദിയും സൃഷ്ടിവാദത്തിന്റെ വിമര്‍ശകനുമായ Prof.Richard Dawkins പറഞ്ഞതു ന്യൂനകളില്ലാത്ത സൃഷ്ടികലെയാണ് നാം പ്രപന്ചത്തില്‍ കാണുന്നത്, അതാണ് സൃഷ്ടിവാദത്തിന്റെ അടിത്തറ എന്നതാണ്.
1953-l Stanley Miller എന്ന രസതന്ത്രന്ജന്‍ ചില ഓര്‍ഗാനിക് തന്മാത്രകള്‍ ഉണ്ടാകിയപ്പോള്‍ ഒരു വലിയ വഴി കിട്ടിയതായി ലോകം കരുതി- പക്ഷെ പിനീട് അദ്ദേഹം ഉപയോഗിച്ച വാതകങ്ങലായിരുന്നില്ല ആദിമ ഭൌതികാന്താരീക്ഷത്തിലുണ്ടായിരുന്ന്തെന്നു തെളിഞ്ഞു.1950-l DNA എന്ന കോശത്തിലെ നുക്ലിയെസ്സിലെ ഒരു തന്മാത്ര തന്നെ എത്ര സങ്കീര്‍ണ്ണമാണെന്ന് നമ്മോടു പറയുന്നു. DNA-യെ കുറിച്ച അറിവ് സത്യത്തില്‍ പരിണാമ വാദത്തെ പൂര്‍ണമായും ഇല്ലാതാക്കെണ്ടാതായിരുന്നു , എന്നാല്‍ മറ്റൊരു മാര്ഗ്ഗവുമില്ലാത്തതിനാല്‍ പുതിയ വ്യാഖ്യാന കസര്‍ത്തുകളാണ് ശാസ്ത്ര ലോകം മെനെഞ്ഞെടുക്കുന്നത് , ഓരോ ജീവ കോശത്തിന്റെയും നുക്ലിയെസ്സിലെ ഒരു സങ്കീര്ന തന്മാത്രയാണ് DNA- 4 base-ലാല്‍ നിര്‍മിക്കപ്പെട്ട ഈ തന്മാത്ര ഒരു അത്ഭുത ഡാറ്റബാങ്ക് ആണ്- ഇതിനെ de-code ചെയ്‌താല്‍ കിട്ടുന്നത് Britanica Encyclopedia yude 40 ഇരട്ടി വരുന്ന വിവര ശേഖരമാണ്. ഇതെല്ലാം പരിണാമ വാദത്തെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നു .
ഇതിനു നോബല്‍ സമ്മാനം ലഭിച്ച Frans Crick ആകട്ടെ ഒരു പരിണാമ വാദിയാണെങ്കിലും DNA-യെപ്പോലെയുള്ള ഒരു സങ്കീര്‍ണ്ണ തന്മാര്‍ത്ത യാദ്രിശ്ചികമായി എങ്ങിനെ രൂപപ്പെട്ടു എന്ന് വിശദീകരിക്കുക സാധ്യമെല്ലെന്നു വ്യക്തമാക്കുന്നു . ഇത്രയും സങ്കീര്‍ണ്ണമായ ഒരു ജീവകോശം തനിയെ ഉണ്ടായി എന്നും ഗണിത ശാസ്ത്രം ശരി വക്കുന്നു എന്ന് പറയുമ്പോള്‍ സൃഷ്ട്ടിക്കപ്പെട്ടവയില്‍ ഒരു ഗണിതരൂപവും ശരിയായ ദിശയില്‍ പ്രവൃത്തിക്കുന്നു എന്നതാണ് സത്യം . അതായത് വളരെ വ്യക്തവും സൂക്ഷ്മവുമായാണ് ഓരോ ജീവജാലകങ്ങളും സൃഷ്ട്ടിക്കപെട്ടത് എന്ന ദൈവ വാദം-
അല്ലെങ്കില്‍ ഒരു കാലത്തിന്നിപ്പുറം പരിണാമം നിന്നു എന്ന് പറയേണ്ടേ? അപ്പോള്‍ പകുതി അവയവങ്ങളുമായ സൃഷ്ടികള്‍ ഇല്ലാത്തത് തന്നെയാണ് പരിണാമ വാദത്തിന്റെ അര്‍ത്ഥശൂന്യതക്കുള്ള ഏറവും വലിയ തെളിവ്.പ്രാപഞ്ചികമായ എല്ലാ വസ്തുക്കളും തമ്മില്‍ ഒരു ബന്ധമുണ്ടാവും എന്നിരിക്കെ ഗണിത ശാസ്ത്ര മുപയോഗിച്ചു പരിണാമം സമര്‍ത്ഥിക്കുമ്പോള്‍ ഇനി വരാനിരിക്കുന്ന ജീവിയുടെ ചിത്രം കൂടി പരിണാമവാദികള്‍ക്കു ലോകത്തിനു മുമ്പില്‍ വരച്ചു കാണിക്കുവാന്‍ കഴിയുമ്പോഴെ അത് പൂര്ണ്ണമാവുകയുള്ളൂ-
No comments:
Post a Comment