Wednesday, February 4, 2009

മതം ഉപേക്ഷിക്കൂ; മനുഷ്യരാകൂ....

മുകളില്‍ ഞെക്കുക - എന്നിട്ട് വായിക്കുക
മനുഷ്യന് മറ്റു ജീവികളില്‍ നിന്നും വ്യത്യസ്തനാവുന്നത് അവന്‍റെ ചിന്തകള് കൊണ്ടും പുരോഗതി കൊണ്ടും മാത്രമല്ല അതേ അളവിലോ അതെല്ലെന്കില് അതിനെക്കാള് കൂടുതലായ നശീകരനാത്മകതയിലും സ്വാര്ത്തതയിലും കൂടിയാണ്. എന്ത് നല്ലതിനെയും വെടക്കാക്കി തനിക്കാക്കാനുള്ള അവന്റെ കഴിവ് അപാരം ത്തന്നെ. അതിന്നവന് മതത്തെയും ഉപയോഗിക്കുന്നു. ഫെരോവയുടെ അടിമത്തത്തില് നിന്നും മോസസിന്റെ നേത്രത്വത്തില് രക്ഷ തേടിയ ജൂതരുടെ പിന്തലമുറക്കാര്‍ ത്തന്നെയാണ് യേശുവെന്ന പ്രവാചകനെ കുരിശില് തരക്കുവാന് ശ്രമിച്ചത്. ഈ ക്രിസ്ത്യാനികള് ചരിത്രത്തില് നടത്തിയ ക്രൂരതകള് നമുക്കറിയാമല്ലോ- പോര്ച്ചുഗീസ് അധിനിവേശ കഥ കേരളചരിത്രമരിയാവുന്ന ആര്ക്കും അറിയാതെ പോകില്ല. മുസ്ലിങ്ങലായ ഭരണാധികാരികളും ഇങ്ങിനെ ചെയ്ത കുറെ സംഭവങ്ങള് ചരിത്രത്തിലുണ്ട്. കഥ ഇവിടെ അവസാനിക്കുനില്ലല്ലോ- കഥ പറയുമ്പോള് മുഴുവന് പറയേണ്ടേ. ഇവിടെ മതങ്ങളെ ഉപയോഗിച്ചു കാര്യങ്ങള് നേടുന്ന അതേ മനുഷ്യന് ഭൌതികത അടിസ്ഥാനമാക്കിയ പുതിയ മേച്ചില് പ്പുറം കിട്ടിയപ്പോള് എന്താണ് സംഭവിച്ചത്. ഉക്രയിനിലെ രണ്ടു കോടി കര്ഷകരെ നിര്ധാക്ഷിന്യം കൊന്നൊടുക്കി. ഭൂമിയിലെ സ്വര്ഗം കെട്ടിപ്പടുക്കാന്, അവര്‍ ചെയ്ത തെറ്റ് കൃഷി ചെയ്ത വിളവു അവരുടെതാണെന്ന് ആവ്ശ്യപ്പെട്ടതായിരുന്നു. ചുവന്ന റഷ്യക്ക് അവരുടെ ചോരയുടെ ചുവപ്പുമുണ്ടായിരുന്നു. കലാകാരന്മാരെ ആദരിച്ചതിനാലാണ് ട്രോട്സ്കി മക്സിക്കോയിലേക്ക് തടി സലാമാത്താക്കാന്‍ നോക്കിയത്, പാവം - അവിടെയും രക്ഷയുണ്ടായില്ല- ഭൂമിയിലെ ഒരു പതാര്‍ത്തമാക്കിയിട്ടെ സ്റ്റാലിന്‍ ആളെ വിട്ടുള്ളൂ. ഏറ്റവും വലിയ രാഷ്ട്രത്തിന്റെ നിയന്ത്രണം കയ്യിലുണ്ടായപ്പോള് അവിടെയും പാര്ടി മെമ്പര്മാര് പുതിയ പുരോഹിതരായി എന്ന് മാത്രം- മറ്റുള്ളവര്‍ക്ക് ആശ്വസിക്കനെങ്കിലും ഒരു സ്വര്‍ഗ്ഗ സ്വപ്നമുണ്ടായിരുന്നു. പ്രതീക്ഷകളും. എന്നാല്‍ ഇതിലൊന്നും വിശ്വാസമില്ലാതവരാകട്ടെ, മനോരോഗികളായി മാറി. ചൂഷണ മുക്തമായ ഭൂമി എന്നത് ഒരു സ്വപ്നം മാത്രമാണ്. മനുഷ്യന്‍ അവന്‍റെ സ്വഭാവം കാണിക്കാതിരിക്കില്ല. ഒരു നൂറ്റാണ്ടു പോലും അതിജീവിക്കാന്‍ കഴിയാത്ത ഭൂമിയിലെ സ്വര്‍ഗ്ഗം മുതലാളിത്ത രാജ്യങ്ങളിലും ദുബായിയിലും വന്നു ഉടുമുണ്ടുരിഞ്ഞു. ഒരു ചെറിയ യുക്തി- മുസ്ലിങ്ങള്‍ക്കൊരു ചരിത്രമുണ്ട്. യാധാര്ത്യത്തിന്റെ ചരിത്രം. ഇരുപത്തിമൂന്ന് കൊല്ലം കൊണ്ടു ലോകത്തിലെ ഏറ്റവും പിന്നോക്കം നിന്ന ഒരു സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ നടത്തിയ - ഉത്തമമായ ഒരു ജനതയെ വാര്‍ത്തെടുത്ത ഒരു സൃഷ്ടിപരമായ ചരിത്രം.അതിന്നു ഉപയോഗിച്ച നിയമങ്ങളും നിര്‍ദേശങ്ങളും രേഖകളായിരിക്കെ ഞങ്ങള്‍ എത്രയോ ഉന്നതിയിലാണ്. നിങ്ങള്‍ സ്വപ്ന ജീവികള്‍ ആ കാര്യങ്ങലോന്നു പഠന വിധേയമാക്കാനുള്ള യുക്തി ഉപയോഗിക്കുക.

No comments: