Thursday, February 26, 2009

ഭാഷയും വ്യഖ്യാനവും 1

ചര്‍ച്ച ഭാഷയിലേക്കു കൂടി മാറിയിരിക്കുന്നു- അതിനാല്‍ തന്നെ പറയുന്നതിന്റെ ആധികാരികതക ഉറപ്പു വരുത്തെണ്ടിയിരുന്നു - അതിനാലാണു കുറച്ചു സമയമെടുത്തത്‌. 
ആദ്യം തന്നെ പറയട്ടെ - വാദം കൊണ്ടുവരുന്നവര്‍ ചില സൂചനകളെങ്കിലും തരാന്‍ ബധ്യസ്ഥരാണു- ഒരു മര്യാദയുടെ പേരിലെങ്കിലും- 
ബൗദ്ധികമായ ഒരു ചര്‍ച്ചയില്‍ ചില പ്രസ്താവനകളുമായി കയറി ഇറങ്ങരുത്‌- ചെയ്യന്ന പ്രസ്താവനകളുടെ സ്രോതസ്സുകള്‍ വേളിപ്പെടുത്താനോ അല്ലെങ്കില്‍ ഞാന്‍ കേട്ടറിഞ്ഞതിന്റെ അടിസ്താനത്തിലായിരുന്നെങ്കിലും അറിയിക്കാനോ ഉള്ള മര്യാദ കാണിച്ചാല്‍ ഉപകാരമായിരുന്നു- 
ഇങ്ങിനെ എഴുതാന്‍ കാരണമുണ്ടു- ഒരു സംശയത്തിന്നും ഇടവരാതിരിക്കാനായിരുന്നു ഞാന്‍ വളരെ വിശദമായി കാര്യങ്ങള്‍ എഴുതിയത്‌- അതിനെ ഖണ്‌ ഡിക്കാന്‍ ഉപയോഗിച്ചതാകട്ടെ ഞാന്‍ ഭാഷയെ ദുര്‍വ്വ്യാഖ്യാനം ചെയ്തു എന്ന ഗുരുതരമായ അരോപണവും- 
ബ്ലോഗ്‌ വായിക്കുന്നവരും എഴുതുന്നവരും എല്ലാവരും ഭാഷയെക്കുറിച്ചു പണ്ഡിതരാവണമെന്നൊന്നും നിയമമില്ലല്ലോ- ഞാനുമല്ല- അതിനാല്‍ തറപ്പിച്ചു പറഞ്ഞപ്പോള്‍ പ്രാഥമിക ദ്രൃഷ്ടിയില്‍ തന്നെ അതിന്റെ ഭാഷാപരമായ നിരര്‍ത്ഥകത ബോധ്യമായെങ്കിലും ഒന്നു വിശദമാകാമെന്നു കരുതി-
ഒരു ഭാഷാചര്‍ച്ചയുടെ എല്ലാ വിരസതകളും ഉണ്ടാവുമെന്നതിനാല്‍ ബോറഡികള്‍ക്കു ക്ഷമാപണത്തോടെ -
റിയാസിന്റെ കമന്റിലൂടെ 
മറിച്ച് ഇവിടെ പറഞ്ഞ അലഖാ (العلقة) എന്നത് അറബിയില്‍ നേരത്തേ തന്നെ ഉപയോഗത്തിലിരുന്ന ഒരു വാക്കാണെന്ന് അറിയാമോ. ഖുര്‍ആനോടു കൂടി അവതരിപ്പിക്കപ്പെട്ട ഒരു വാക്കല്ല. എങ്കില്‍ ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت ഗര്‍ഭം ധരിക്കല്‍ എന്നു മാത്രമായിരുന്നു അലഖ (العلقة)എന്നതു കൊണ്ട് അതു വരെ അര്‍ത്ഥമാക്കിയിരുന്നത്. അന്നേ വരെ അതിസാധാരണമായി നിലവിലുണ്ടായിരുന്ന ഒരു വാക്കെടുത്തുപയോഗിക്കുക വഴി മുഹമ്മദ് നബിയും അതു തന്നെയാവില്ലേ ഉദ്ദേശിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ യൂസഫ് അലി എന്ന പണ്ഡിതനാണ്‍ ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ അലഖ (العلقة)എന്ന വാക്കിനെ രക്തക്കട്ട (blood clot) എന്ന് വ്യാഖ്യാനിച്ചത്. ജീവന്‍ ഉടലെടുക്കുന്നത് രക്തക്കട്ട (blood clot) യില്‍ നിന്നാണെന്ന അന്നത്തെ തെറ്റായ ശാസ്ത്രബോധം കാരണമാവാം അദ്ദേഹം അങ്ങനെ ചെയ്തത്! ഇനി ആ വാചകം നോക്കൂ: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാന ങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ എവിടെയാണ് അണ്ഡസംയോജനത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞു വെച്ചിരിക്കുന്നത്?
1. ആദ്യം തന്നെ ബ്ലോഗിന്നു കമന്റ്‌ എഴുതുമ്പോള്‍ രണ്ടുപ്രാവശ്യം വായിക്കാനുള്ള സൗമനസ്സ്യമുണ്ടാകണം- അണ്ഡസംയോജനത്തിന്റെ വിശദാംശങ്ങള്‍ ഖുര്‍ആന്‍ അതേ പോലെ സൂചിപ്പിച്ചു എന്നു ഞാന്‍ എവിടെയാണു എഴിതിയിരിക്കുന്നത്‌- സൂചനകള്‍ നല്‍കി എന്നല്ലാതെ- 
രണ്ടുരീതിയിലും വായിക്കാനുള്ള സാധ്യത കാണിച്ചു തരികയല്ലേ ചെയ്തുള്ളൂ- 
ഖുര്‍ആനിനെ സ്വന്തം നിലയില്‍ വ്യാഖ്യാനിക്കാന്‍ പാടില്ല എന്നു വിശ്വസിക്കുന്ന എനിക്കെങ്ങിനെ പുതിയ വ്യഖ്യാനമുണ്ടാകാന്‍ കഴിയും- 
ആറാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും സംവദിക്കാന്‍ കഴിയുന്നതാണു ഞാനത്ഭുതം എന്നു പറയുന്നത്‌- 
അല്ലെങ്കില്‍  മുമ്പെ പറക്കുന്ന പക്ഷിയാവില്ലെ- 
ര്‍ത്തമാനത്തൊടെല്ലേ സംവാദനം വേണ്ടത്‌- 
ഇന്നും നുത്ഫ എന്നതിന്നര്‍ത്ഥം ചെറിയ അംശം എന്നു തന്നെ- എന്താണാ ചെറിയ അംശം എന്നതിലേ വ്യഖ്യാനം വരുന്നുള്ളൂ-
2- യൂസഫ്‌ അലി എന്ന പണ്ഡിതനാണു ആദ്യമായി രക്തകട്ട എന്നു വ്യാഖ്യാനിച്ചത്‌- ആരു പറഞ്ഞു- ആദ്യത്തെ ഖുര്‍ആന്‍ ഇംഗ്ലീഷ്‌ പരിഭാഷ യൂസുഫ്‌ അലിയുടേതാണെന്നു പറഞ്ഞാൽ ശരിയാണു- എന്നാല്‍ ഖുര്‍ആന്‍ വ്യാഖ്യാനം സഹാബിമാര്‍ മുതല്‍ തുടങ്ങിയതാണെന്നരിയില്ലേ?
അബ്ദുല്ല ബിന്‍ അബ്ബാസ്‌- ഇബ്നു മസ്‌ഊദ്‌- സൈദു ഇബ്നു അസ്ലം തുടങ്ങി ഇമാം റാസിഖുര്‍ത്തുബി - ഇബിനു കസീര്‍- ജലാലൈനി-
എന്തിനെറെ റിയാസിന്റെ പൊന്നാനിയില്‍ പോലും പ്രവാചകന്റെ കാലത്തെ സഹാബികള്‍ (അനുചരര്‍) പ്രബോധനത്തിന്നു വരികയും അവരുടെ വ്യാഖ്യാനങ്ങളിലൂടെയാണു ഖുര്‍ആന്‍ മുസ്ലിങ്ങള്‍ മനസ്സിലാക്കിയതും-അല്ലാതെ യൂസഫ്‌ അലിയുടെ പരിഭാഷയില്‍ നിന്നല്ല-
ഈ വ്യഖ്യാനങ്ങളില്ലാം അലഖയുടെ അര്‍ത്ഥമെന്തെന്നു നോക്കുക- എന്നിട്ടു മതി ഇരുപതാം നൂറ്റണ്ടിലാണു അലഖയുടെ അര്‍ത്ഥം മാറ്റിയേന്നലാം ബ്ലണ്ടര്‍ അടിക്കുന്നത്‌-
എല്ലാ തഫ്സീരുകളിലും രക്തകട്ട എന്നതല്ലാതെ ഗര്‍ഭം എന്ന ഒരു പരാമര്‍ശവുമില്ല- എന്നിരിക്കെ ഇനിയെങ്കിലും സ്രോതെസ്സിനെ കുറിച്ചു വിവരം തരികയോ അല്ലെങ്കില്‍ കുറഞ്ഞത്‌ അറിയില്ല എന്നു പറയുകയോ ചെയ്യുമോ-(നിര്‍ബന്ധമില്ല)

2 comments:

riyaz ahamed said...

പ്രിയ ചങ്ങാതീ,

ഒരു വാക്കിന്റെ പ്രയോഗസാധ്യത പ്രകടമാക്കാന്‍ ഒരു വാചകം പറഞ്ഞത് അതെങ്ങനെ സാന്ദര്‍ഭികമായി അര്‍ത്ഥത്തെ പ്രകാശിപ്പിക്കുന്നു എന്ന് വ്യക്തമാക്കാനാണ്. ആ വാചകത്തെ ഒരു സ്ത്രീ രക്തക്കട്ടാധാരിയാവുന്നു എന്ന് വിവര്‍ത്തനം ചെയ്യാന്‍ ഞാന്‍ തയ്യാറല്ല!!!

നന്ദി!.

കാട്ടിപ്പരുത്തി said...

അറബിയുടെ ഭാഷാ നിയമമനുസരിച്ച് അങ്ങിനെ വരില്ല-അലഖയെ വഹിക്കുന്നവള്‍ അര്‍ത്ഥ ത്തിലാണ് അവിടെ ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നു എന്ന് വരുന്നത്- ഖുര്‍ ആനില്‍ ഉപയോഗിച്ച അലിഖത് (علقة) ന്നതും ഇവിടുത്തെ അലിഖതും(علقت)- ത (ة-ت)എന്ന അക്ഷരത്തില്‍ വ്യത്യാസമുണ്ട്- എന്തായാലും ഈ വാക്കിനെ കുറിച്ച് കുറെ പഠിക്കാന്‍ കഴിഞ്ഞു- നന്ദിയുണ്ട്-