3- ഞാന്‍ രണ്ടാമതും ചോദിച്ച ഒരു സംശയമുണ്ടായിരുന്നു- അതിന്നു ബോള്‍ഡ് ആക്കി കൊടുത്ത മറുപടി ഇങ്ങനെ- അതായതു ഞാന്‍ ഊന്നി ഊന്നി പറയുന്നെന്ന രാഷ്ട്രീയ ശൈലി- അറബി ഭാഷാ പ്രയോഗത്തില്‍ അലഖ എന്ന വാക്ക് ഉപയോഗിക്കുന്നതെങ്ങനെ എന്നാണു മുകളില്‍ പറഞ്ഞത്. വീണ്ടും ആവര്‍ത്തിക്കാം. (എന്നെ കൊല്ല്!) "ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ് ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാനങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ."
അറബിയില്‍ സ്വരാക്ഷരങ്ങള്‍ ഇല്ല എന്നറിയില്ലെ- നമുക്കു കിട്ടുന്ന ഖുര്‍ആനിലും മറ്റും കാണുന്ന ഫതഹും കിസറും അനറബികളെ ഉദ്ദേശിച്ചുള്ളതാണ്-(അക്ഷരങ്ങളെ ക-കി-കു-എന്നിങ്ങനെ മനസ്സിലാക്കൻന്‍ ഉപയോഗിക്കുന്ന വരകള്‍) ഒരെ പദം തന്നെ വക്യത്തില്‍ വാക്കിന്റെ സ്ഥാനം നോക്കിയിട്ടാണു അതിന്റെ ഉഛരണവും അര്‍ത്ഥവും മനസ്സിലാക്കുക- അതിന്റെ ഘടന തെറ്റിക്കാന്‍ ആര്‍ക്കും കഴിയില്ല- അലഖ എന്നതിന്നു പകരം അലിഖ എന്നു ഉപയോഗിക്കാന്‍ പറ്റില്ലാ എന്നര്‍ത്ഥം- എത്ര സമര്‍ത്ഥമായിട്ടാണു ഡിൿഷനറിയിലെ ഒരര്‍ത്ഥം കൊടുത്തു ബോള്‍ഡ് ആക്കി കയ്യുംകെട്ടി ഇരിക്കുന്നത്-
നാമം ഇരിക്കുന്ന സ്ഥാനത്ത് ക്രിയയോ കര്‍മ്മിണിയോ വരില്ല- അറബി പദങ്ങളുടെ മൂലപദങ്ങള്‍ മൂന്നക്ഷരമാണ്-
അതിന്റെ ഫത്തഹും കിസറും മാറ്റിയാല്‍ അര്‍ത്ഥം തന്നെ മാറിപ്പോവും- ഇത് സ്കൂളില്‍ അറബി പഠിക്കുന്ന ഏതെങ്കിലും ഒരു കുട്ടിയോട് ചോദിച്ചാല്‍ പറഞ്ഞു തരും-
റിയാസിന്നും അതറിയാമല്ലോ- ഫഅല-ഫഅലാ-എല്ലാം ചെല്ലി പഠിച്ചതല്ലേ-
4-നുതുഫ എന്ന പദത്തിന്നു ചെറിയ അംശം എന്നാണു അര്‍ത്ഥമാക്കുന്നാണല്ലോ ഞാനും പറഞ്ഞത്- ഭാഷയില്‍ അങ്ങിനെ ഉപയോഗിച്ച കുറെ വാക്യങ്ങള്‍ ഉണ്ടല്ലോ-അല്ലേ എന്നു ഒരു ക്രൈസ്തിയാനിയായ അറബിയോട് ചോദിച്ചു നോക്കുക- - ഈജിപ്തിലെല്ലാം പകുതിയോളം ക്രൈസ്തവരും - അറബി അറിയുന്ന ജൂതരും ഇഷ്ടം പോലെയില്ലേ- നുത്ഫക്കു ചെറിയ അംശം എന്നല്ലാതെ zygote എന്ന അർത്ഥവും കൊടുക്കുന്നത് തെറ്റാണു്- കാരണം zygote എന്ന അർത്ഥം പ്രവാചകന്റെ കാലത്തു വന്നിട്ടില്ല എന്നതിനാല്‍- അന്നും ഇന്നും ചെറിയ അംശം വലുതാവുകയില്ല- ചെറുതു എന്തന്ന കാര്യത്തിലെല്ലാതെ- അന്നുള്ളവര്‍ അവരുടെ അറിവിന്നനുസരിച്ചു മനസ്സിലാക്കുന്നു- ഇന്നുള്ളവര്‍ ഇന്നത്തെ അറിവിന്നും-
5-റിയാസിന്റെ വാദമനുസരിച്ചു ഒരു സ്ത്രീ ശിശുവിനെ ഗര്‍ഭം ധരിക്കുന്നു എന്ന അര്‍ത്ഥം കൊടുക്കുക-
ഒരിറ്റ് ശുക്ലത്തെ രക്തക്കട്ടയാക്കുന്നു, ഈ രക്തക്കട്ടയെ പിന്നീട് -mudhga (مضغة) - ചവച്ചതു പോലെ (ചവച്ച രക്തക്കട്ട/ അങ്ങേയറ്റത്തെ വ്യാഖാനത്തില്‍ ചവച്ച മാംസം പോലെ, എന്നു ഈ സന്ദര്‍ഭത്തില്‍) ആക്കുന്നു. അതിനു ശേഷം അതിനെ എല്ലിന്റെ രൂപത്തിലാക്കുന്നു. പിന്നീട് ഈ എല്ലിനെ ഇറച്ചി കൊണ്ട് പൊതിയുന്നു!
അങ്ങിനെയെല്ലല്ലോ- ഗര്‍ഭം രക്തമാവുകയോ
ഒരിറ്റു ശുക്ലത്തില്‍ നിന്നും ഗര്‍ഭം ധരിക്കുന്നു-അതിനെ ചവച്ച ഗര്‍ഭമാക്കുന്നു-
അല്ലെങ്കില്‍ ഒരിറ്റു ശുക്ലത്തില്‍ നിന്നും ഗര്‍ഭം ധരിക്കുന്നു-അതിനെ ചവച്ച രക്ത കട്ടയാക്കുന്നു- എന്തിനാ അങ്ങേഅറ്റത്തേക്കു കൊണ്ടുപോകുന്നത്- അവടെ നിക്കട്ടെ
മുളുഅ ക്കു ചവച്ച രക്തകട്ട എന്നര്‍ത്ഥം വരുന്ന ഒരു പദം കാണിക്കമോ-
കൊല്ലാന്‍ മാത്രം പറയരുതു-വലിയ പരിചയമില്ല
ഒരു സ്ത്രീ കുഞ്ഞിനെ ഗര്‍ഭം ധരിക്കുന്നു എന്നു പറഞ്ഞാ- അതിന്റെ ഉള്ളിലെ ഘട്ടങ്ങള്‍ക്കെന്തു പ്രസക്തി-ഇവിടെ ഓരോ ഘട്ടത്തിലേയും കാര്യങ്ങളെ കുറിചാണു പറയുന്നത്- അലഖ എന്ന വാക്കും അലഖത് എന്ന വാക്കും ഉച്ചാരണം ഒന്നാണെങ്കിലും അര്‍ത്ഥത്തില്‍ വ്യ്ത്യാസമുണ്ടു-അലിഖത് എന്നാവുമ്പോള്‍ പിന്നെയും മാറും-അലഖത്തില്‍ നിന്നും അലിഖത്ത് ഉണ്ടാവുമെന്നല്ലാതെ അലിഖത്തില്‍ നിന്നും അലഖത് ഉണ്ടാവുകയില്ല-
പുഴക്കു താഴോട്ടൊഴുകാനെ കഴിയൂ-
No comments:
Post a Comment