Wednesday, February 4, 2009

മത ധാര്മ്മികതയും ആധുനിക സമൂഹവും.

ഈ പോസ്റ്റ് മറ്റൊരു പോസ്റ്റിനുള്ള കമെന്റ്റ് ആണു- അതിനാല്‍ ആദ്യം താഴെ വായിക്കുക
ഇവിടെ ഞെക്കി പിന്നെ തുടങ്ങുക


എത്ര മറുപടി പറഞ്ഞാലും പിന്നെയും അതെ ചോദ്യം ആവര്‍ത്തിക്കുന്ന സ്വഭാവം യുക്തിവാദികള്‍ എന്നു പറയുന്നവരുടെ മുഖമുദ്രയാണു . സ്വയം സൃഷ്ടിച്ച ഈ പ്യൂപ്പാവസ്ഥയില്‍ നിന്നും പുറത്തു വരാന്‍ അവര്‍‌ക്കാവില്ല തന്നെ. ലോകം ഇന്നു നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി സാമ്പത്തിക മാന്ദ്യമാണു-
അതാകട്ടെ ഭൗതികതയുടെ സൃഷ്ടിപ്പാണു. എല്ലാ സമൂഹിക ജീര്‍‌ണ്ണതകളും ധാര്‍മിക ജീര്‍‌ണ്ണതയുടെ ഉപോല്‍‌പ്പന്നങ്ങളാണു. അതിനാല്‍  ഈ അതിഭൗതികതയില്‍ നിന്നും സമൂഹത്തെ രക്ഷിക്കാന്‍ ധാര്‍മിക പദ്ധതികള്‍ക്കെ കഴിയുകയുള്ളൂ.പണം ഉണ്ടാക്കുവാന്‍  ഏതു മാര്‍ഗ്ഗവും കൂട്ടുപിടിക്കുന്ന സമൂഹത്തിന്നു മൂല്യങ്ങളില്ലാത്ത ഒരു പ്രത്യയശാസ്ത്രത്തിന്റെ പീന്തുണ നല്‍കുന്നു എന്നതല്ലാതെ ഭൗതിക വാദികള്‍ക്കു മാനവസമൂഹത്തിനു ഒരു ഗുണവും നല്‍കാന്‍  കഴിയുകയില്ല.
മനുഷ്യാവകാശങ്ങള്‍ മതത്തിന്റെ സംഭാവനയാണു. തൊഴിലാളിയുടെ വിയര്‍പ്പു വറ്റുന്നതിന്നു മുമ്പു അവന്റെ കൂലി കൊടുത്തു വീട്ടണമെന്നു പഠിപ്പിച്ച പ്രവാചക വചനം 1400 വര്‍ഷങ്ങള്‍ക്കു മുമ്പാണു ഒരു സമൂഹത്തിന്റെ വഴികാട്ടിയായതു,
 ലോകത്തില്‍ ആദ്യമായി സ്ത്രീകള്‍ക്കു അനന്തരാവകാശവും ഭര്‍ത്താവിനെ തിരഞ്ഞെടുക്കുവാനും ഒഴിവാക്കുവാനുമുള്ള അധികാരവും അതു നൽകി,
അഥവാ അതിന്നെതിരില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ മരണശേഷം ഉത്തരം നല്‍കേണ്ടി വരുമെന്ന ശക്തമായ ധാര്‍മിക ബോധവും നല്‍കുക വഴി അതു നടപ്പിലാകുവാനുള്ള അടിത്തരയും കൂടെ സൃഷ്ട്റ്റിക്കപ്പെട്ടു.
ആണിന്റെയും പെണ്ണിന്റെയും ആത്മാവിനെ അങ്ങീകരിക്കുക വഴി മനുഷ്യരായി - ദൈവത്തിന്റെ സവിശേഷ സൃഷ്ടികൾ എന്ന പദവിയിലേക്കുയർത്തി.നിങ്ങൾക്കു നിങ്ങളുടെ മതം എനിക്കു എന്റെ മതം എന്ന ഖുർ-ആൻ പ്രഖ്യാപനവും മതത്തിൽ നിർബന്ധമില്ല എന്ന വചനവും അക്കാലഘട്ടത്തിലെ ഒരത്ഭുതമായിരുന്നു. ഏറ്റുമുട്ടലുകളാണു മനുഷ്യ പുരോഗതിയുടെ അടിത്തറ എന്നതു ഒരു മാർക്സിയൻ അബദ്ധമാണു. ഏറ്റുമുട്ടലുകൾ പുരോഗതിയെ തടയുകയെ ചെയ്തിട്ടുള്ളൂ. സഹവർത്ത്വിത്തമാണു പുരോഗതിയിലേക്കു നയിച്ച്ചിട്ടുള്ളതു,
കമ്മ്യൂണിസ്റ്റ്‌ ചൈന പോലും ജീവിക്കുന്ന ഉദാഹരണമാണെന്നിരിക്കെ സങ്ഘട്ടന സിദ്ധാന്തങ്ങ്ല് ശാസ്റ്റ്രീയമാവുന്നതെങ്ങിനെ എന്നതു യുക്തി സഹമായി പറഞ്ഞു തന്നൽ മനസ്സിലാക്കാമായിരുന്നു.

No comments: