ഒറിജിനല്‍ അറബി ഭാഷയിലെ ചില സുപ്രധാന വാക്കുകളെ എടുത്ത് വിഘടിച്ചും വ്യാഖ്യാനിച്ചും ചിലപ്പോഴൊക്കെ അതിവായന നടത്തിയുമാണ് ഭ്രൂണശാസ്ത്രത്തിലെ വസ്തുതകള്‍ ഖുര് ആനില് ഉണ്ടെന്നു വരുത്തി തീര്ത്തിരിക്കുന്നത് എന്നു കാണാം. ഇത്തരത്തിലുള്ള ചില "വിവാദ" പദങ്ങള്‍ നമുക്കൊന്നു നോക്കാം:
എന്ന് തുടങ്ങിയ പ്രശ്നങ്ങളെ കുറിച്ചു പറയുമ്പോള്‍ ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വരുന്നുണ്ട്- അല്ലെങ്കില്‍ സമാന്തരമായി ചര്ച്ച പോകും എന്നല്ലാതെ പരസ്പരം അറിവുകള്‍ പങ്കു വയ്ക്കുക എന്ന ഗുണം ലഭിക്കില്ലെന്ന് തോന്നുന്നു-
ചില അറബി പദങ്ങള്‍ക്കു ഒന്നില്‍ കൂടുതല്‍ പദങ്ങള്‍ ഉള്‍ക്കൊണ്ട അര്‍ത്ഥമായിരിക്കും-
അത് പരിഭാഷ കളില്‍ ഏറ്റവും അടുത്തത് എന്ന രീതിയില്‍ പറഞ്ഞു പോകാറുണ്ട്-അത്രെയേ കഴിയൂ എന്നതിനാലാണത്-
അറബിയില്‍ പോലും അതിന്നൊരു പര്യായ പദം ഉണ്ടാവില്ല-
മാത്രമല്ല ഭാഷപ്ണ്ട്ടിതര്‍ പറയുന്നത് പര്യായങ്ങള്‍ അറബിയില്‍ വളരെ തുച്ഛമാണ് എന്ന്നാണ്- ഒരു വാകിനു substitute ആയ-
ഖുര്‍_ആനില്‍ പ്രത്യേകിച്ചും-അതിനാല്‍ തന്നെ ആശയത്തെ പിന്തുടരുകയാണ് ചെയ്യുന്നത്-
ചില ഉദാഹരണങള്‍ കാണിക്കാം-(അറബിപദങ്ങളെ ഇംഗ്ലീഷില്‍ എഴുതുകയാണ്- മംഗ്ലീഷ് പോലെ-)
youvmU thamooru SsamaaU Maura (Thoor -52-9) ഇതില്‍ Thamoor-Maur എന്ന പദത്തില്‍ നിന്നും വന്നതാണ് -
Youmu- ദിവസം /കാലം
Thamooru-വിറയ്ക്കുന്ന-ക്ഷോഭിക്കുന്ന
SsamaaU-ആകാശം
Moura- ഒരു വിറക്കല്‍,പ്രകംഭനം
(ആകാശം ഒരു വിറക്കല്‍ വിറയ്ക്കുന്ന ദിവസം)
എന്നല്ലാമാണ് പരിഭാഷകളില്‍ കാണുക -
ഇതിലെ Mour എന്ന പദത്തിനു അറബിക് വ്യാഖ്യാനങ്ങളില്‍ കാണുക Harakka-എന്നായിരിക്കും അതായത് ചലിക്കുക (Movements)
എന്നാല്‍,Mour എന്ന പദം മൂന്നു പദങ്ങളുടെ മിശ്രണമാണ് (വ്യത്യസ്ത അര്‍ഥങ്ങളല്ല )
Harakkath, Hafeefath, SareeAth-
Harakath- ചലനം
Hafeefath-ലഘുവായ
SreeAth-അതിവേഗതയില്‍
അതായത് Moura എന്ന പദം അതിവേഗത്തില്‍ ലഘുവായ ചലനത്തെ കുറിച്ചു സൂചിപ്പിക്കുന്നതാണ് -(മേഘങ്ങളുടെ ചലനം പോലെ)
ഈ പദത്തെ എങ്ങിനെ ഒരു പരിഭാഷയില്‍ കൊണ്ടു വരും -
ഓരോ പദത്തിന്നും ഇങ്ങിനെ അര്ത്ഥം കൊടുക്കാന്‍ ഇരുന്നാല്‍ ഒരു Britanica Enclyopedia കൊണ്ടു കഴിയുമോ-
അപ്പോള്‍ ചെയ്യുന്ന പണി ആ സന്ദര്‍ഭത്തോട് കൂടുതല്‍ അടുത്ത് വരുന്ന മലയാള പദവും പറഞ്ഞു നിറുത്തും-
ഇതു പരിഭാഷകന്റെ പരിമിതി അല്ലാതെ വിവരമില്ലയ്മ അല്ല-
ഒരു പദം കൂടി -
സാധാരണ ഉപയോഗിക്കുന്ന അറബിക് പദമാണല്ലോ Vahy(വഹ്-യ്)
പ്രവാചകനു Vah-y കിട്ടി എന്നല്ലാം ബ്ലോഗില്‍ തന്നെ വായിക്കാം - Vahy എന്നാല്‍ നാം അറിയിച്ചു (I`elaam) എന്നാണു അര്‍ത്ഥം വയ്ക്കുക -
ഒന്നു കൂടി നന്നാക്കി ഉത്ബോധനം നല്കി എന്നും പറയാം-
എന്നാല്‍ Vahy എന്നത് " I'elaam - hufiyaath- SurA" എന്നീ മൂന്നു പദങ്ങളുടെ ഗുണങ്ങള്‍ കൂടിയതാണ് -
I'e laam- അറിയിച്ചു കൊടുക്കുക
hufiyaath- ഗോപ്യമായി - രഹസ്യമായി
SurA- പെട്ടെന്ന്
ഈ മൂന്നും ചേര്‍ന്നാലേ Vahy ആകുകയുള്ളൂ - ഗോപ്യമായി പെട്ടെന്ന് അറിയിച്ചു കൊടുക്കുക-
ഇതു മനസ്സിലാക്കാനെല്ലാതെ എല്ലായിടത്തും പരിഭാഷപ്പെടുത്താന്‍ പറ്റുമോ?
സംഗതി ബോര്‍ അടിപ്പിക്കലാനെന്നറിയാം- വിശദീകരിക്കാതിരിക്കാന്‍ വയ്യാത്തതിനാലാണ്-
ഇതാണ് ഒരു വാക്കിന്നു മൂന്നോ നാലോ അര്‍ത്ഥങ്ങള്‍ പരിഭാഷയില്‍ വരാനുള്ള പ്രധാന കാരണം - ഇത് ഒരു പദക്കസര്‍ത്തല്ല- അറബിയില്‍ അന്നും ഇന്നും ഇതേ അര്‍ത്ഥമാണ്-
ഈ പദങ്ങള്‍ നരകത്തെ കുറിച്ചും സ്വര്‍ഗ്ഗത്തെ കുറിച്ചുമുള്ള കാര്യങ്ങള്‍ക്കിടയില്‍ വരുന്നതിനാല്‍ വായിക്കുന്നവന്റെ മനസ്സുപോകുന്നത് അങ്ങോട്ടെക്കയിരിക്കും-
വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍ മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു . വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു, പേന കൊണ്ടു പഠിപ്പിച്ചവനാണ് . മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു . എന്ന് വായിച്ചു പോകുമ്പോള്‍ alakka ഒരു പ്രശ്നക്കാരനല്ലല്ലോ - എന്നിരുന്നാലും അലക്കക്ക് അന്നും ഇന്നും ഒരേ അര്‍ത്ഥമാണ് -
ഇനി നമ്മുടെ വിവാദ പദങ്ങളിലേക്ക് -
(i) "അലഖ" എന്ന വാക്കാണ് ഒന്നാമത്തെ key point. അലഖ എന്ന അറബി വാക്കിനു (ഏകവചനത്തിലുപയോഗിക്കുമ്പോള്‍) പല കാലത്ത് പല സ്ഥലങ്ങളിലായി ഖുര് ആന് തര്‍ജ്ജമ ചെയ്തപ്പോള്‍ നല്‍കിയിരിക്കുന്ന അര്‍ഥങ്ങള്‍ നോക്കൂ:
- ഒട്ടിപ്പിടിക്കുന്ന വസ്തു
- രക്തക്കട്ട
- അട്ടയെപ്പോലെ ഒട്ടുന്ന രക്തക്കട്ട
- അട്ട (കുളയട്ട അഥവാ leech)
alakka എന്ന പദത്തിന്റെ അര്‍ത്ഥം അട്ട എന്നാണു-
നാമത്തെ ക്രിയ ആയി ഉപയോഗിക്കുന്നത് അറബിയില്‍ സാധാരണയാണ്-
അവന്‍ ആളൊരു പൂച്ചയാണ്-പുലിയാണ്,എന്ന് നമ്മളും പറയാറുണ്ടല്ലോ-
ആ വസ്തുവിന്റെ സ്വഭാവങ്ങളെ ഉള്‍കൊള്ളുന്ന ക്രിയ ആയിരിക്കും-
അട്ടയുടെ ആക്രിതിയിളുല്ലതെന്നും അട്ടയുടെ സ്വഭാവം കാണിക്കുന്നതെന്നും എല്ലാം അലക്കയില്‍ വരും-
രക്തം കുടിച്ച് ചീര്‍ത്ത അട്ടയുടെ കാഴ്ചയില്‍ നിന്നാണ് രക്തകട്ട എന്ന അര്ത്ഥം വരുന്നത്-
(ii) 'നുത്ഫ' എന്ന വാക്കിനു തുള്ളി എന്ന് അര്ത്ഥം സാമാന്യമായുപയോഗിക്കുന്നുവെങ്കിലും സന്ദര്ഭാനുസരണം അത് "ശുക്ലം" അഥവാ "രേതസ്സ്" എന്ന അര്ത്ഥം കൈകൊള്ളുന്നു. "തെറിച്ചു വീണ തുള്ളി"എന്നും "ഇന്ദ്രിയ രസം" എന്നുമൊക്കെ പലയിടത്തും വ്യാഖ്യാനങ്ങളുണ്ട്.മലയാളത്തിലെ ചില ഖുര് ആന് പതിപ്പുകളില് "ഇന്ദ്രിയ ബിന്ദു" എന്ന പദം ഉപയോഗിച്ചിരിക്കുന്നു .(സി.എന് അഹമ്മദ് മൌലവി ഉപദേശകനായുള്ള ഡി.സി ബുക്സിന്റെ ഖുര് ആനില് അടക്കം)
Nuthfa എന്ന പദത്തിനു ശരിയായ അര്ത്ഥം ഒരു കൂട്ടത്തില്‍ നിന്നും ഒരു അംശം എന്നതാണ്- അതായത് ഒരു ഗ്ലാസ് വെള്ളത്തിലെ ഒരു തുള്ളി- കമഴ്ത്തി അവസാനം കിട്ടുന്ന സര്‍ബത്ത് ഉറ്റി കുടിക്കുന്ന ചെറുപ്പ കാലമില്ലേ- അങ്ങിനെ കിട്ടുന്ന ആ തുള്ളിയെ nuthfa എന്നാണു പറയുക-
തെറിച്ചു വീണ തുള്ളി-യെല്ലാം കടന്നു വരുന്നത് അങ്ങിനെയാണ്-
ഇന്ദ്രിയം എന്നതിനു സാമാന്യമായി MANIYY-മനിയ്യ് എന്നാണു പറയുക-
(3) MudaA- എന്നതിനു വായില്‍ പകുതി ചവച്ചരച്ച അവസ്ഥയാണ് - മുഴുവന്‍ അരഞ്ഞിട്ടില്ലാത്ത ഇരച്ചിയെ MudaA എന്ന് പറയും- Yamlau- എന്ന vaakil നിന്നാണ് ഇത് വരുന്നത്- chew എന്നര്ത്ഥം
(4)- Sulalath- സത്തക്കാണ് ഇതു ഉപയോഗിക്കുന്നയ്ത്- Nuthfa-Quantity യെ ആണ് സൂചിപ്പിക്കുന്നതെന്കില്‍ Sulalath-Quality ആണ് ഉള്‍കൊള്ളുന്നത്- അതായത് ഒരു കൂട്ടത്തിലെ ഏറ്റവും നല്ല അംശത്തെയാണ് Sulalath എന്നതില്‍ എടുക്കുന്നത്- ഒരു നാട്ടിലെ മികച്ച കുടുംബം-അവരുടെ പാരമ്പര്യത്തെ സൂചിപ്പിക്കനെല്ലാം ഈ വാക്കു ഉപയോഗിക്കാറുണ്ട് -
ഇനി ഒന്നു പുനര്‍ വായന നടത്തുക - ഒറ്റയായ ആയ്ത്തുകളിലൂടെ ഒന്നു കണ്ണോടിച്ചു നമുക്കു അവസാനത്തേക്ക് നീളന്‍ ആയത്തുകളിലേക്ക് നീങ്ങാം
16-3ആകാശങ്ങളെയും ഭൂമിയെയും അവന്‍ യഥാര്‍ത്ഥ മുറ പ്രകാരം സൃഷ്ട്ടിചിരിക്കുന്നു - അവര്‍ അവന്നോട് പങ്കു ചേര്‍ക്കുന്നതില്‍ നിന്നും അവന്‍ അത്യുന്നതനായിരിക്കുന്നു - 16:4 - മനുഷ്യനെ അവന്‍ ഒരു തുള്ളിയില്‍(nuthfa) നിന്ന് സൃഷ്ട്ടിച്ചു എന്നിട്ട് അവന്‍ പ്രത്യക്ഷമായ ഒരു എതിര്‍ വാദി ആയിരിക്കുന്നു -
35:11 - അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് ഒരു ചെറിയ തുള്ളി(Nutfa)യില്‍ നിന്ന്. അനന്തരം അവന്‍ നിങ്ങളെ ഇണകളാക്കി സംഘടിപ്പിച്ചു...
53:45, 46 - സ്ത്രീ,പുരുഷന്‍ എന്നീ ഇണകളെ സൃഷ്ടിച്ചതും അവന്‍ തന്നെ; സ്ഖലിക്കുന്ന (Nutfa) തുള്ളിയില്‍ നിന്ന്..
ഇവിടെയെല്ലാമാണ് ഒറ്റയായി നുത്ഫ എന്ന പദം വരുന്നത്- ഇന്ദ്രിയത്തിലെ ഒരു അംശം എന്ന് ഒരു മുസ്ലിം മനസ്സിലാക്കുന്നതില്‍ എവിടെയാണ് അശാസ്ത്രീയത- എനിക്ക് മനസ്സിലാവുന്നില്ല ?
32: 8-9 - പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ സത്തയില്‍ (Sulaala )നിന്നും അവന്‍ സൃഷ്ടിച്ചു...
32: 8-9-പിന്നീട് മനുഷ്യസന്തതിയെ നിന്ദ്യമായ ഒരു വെള്ളത്തിന്‍റെ ഏറ്റവും മികച്ച അംശത്തില്‍ നിന്നും അവന്‍ സൃഷ്ടിച്ചു... എന്ന് ഒരു പുനര്‍വായന നടത്തുമ്പോള്‍ ഇവിടെയും ആ വാകിന്റെ qualityയുണ്ടല്ലോ- ഒരു മുസ്ലിമിനെ കൊണ്ടു ദൈവസ്ത്രോത്രം ചെല്ലിക്കാതിരിക്കാന്‍ എന്തുണ്ട് ന്യായം - subhaanallah-
56:58,59 - സ്ഖലിക്കുന്ന അതിനെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ ? നിങ്ങളാണോ അതല്ല നാമാണോ അതിനെ സൃഷ്ടിച്ചത് ?['സ്ഖലിക്കുന്ന അത്' എന്നതുകൊണ്ട് ലിംഗം എന്നോ ശുക്ലം എന്നോ വിവക്ഷയാകാം]
ഇവിടെ ശരിയായ വാക്കര്‍ത്തം
നിങ്ങള്‍ കണ്ടുവോ- നിങ്ങള്‍ സ്രവിപ്പിക്കുന്നത്? -നിങ്ങളാണോ അതിനെ സൃഷ്ട്ടിച്ചുണ്ടാക്കുന്നത്, അതല്ല നാമാണോ ?
വായനയുടെ പ്രശ്നമേ ഉള്ളൂ-
----കഴിഞ്ഞിട്ടില്ല
1 comment:
തുടരുക... താങ്കള്‍ക്ക് നന്ദി
താങ്കളുടെ പോസ്റ്റുകളൊന്നും അഗ്രഗേറ്ററില്‍ വരുന്നില്ലല്ലോ.
Post a Comment