Sunday, May 31, 2009

ജബ്ബാര്‍ മാഷും അപരനും ചാണക്യസൂത്രങ്ങളും2

ഇനി ജബ്ബാര്‍ എന്റെ പേരില്‍ നടത്തിയ ഒരു വ്യാജ ഐഡി നിര്‍മ്മാണത്തിന്റെ കഥ കേള്‍ക്കണമോ-
മാഷിന്റെ മാസ്റ്റെര്‍ പീസ് ആയിരുന്നു ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! എന്ന പോസ്റ്റ് - അതിനു ഞാന്‍ ഒരു മറുപടി എഴുതി എന്റെ ബ്ലോഗില്‍ വായനക്കിട്ടു-
മാഷിന്റെ പോസ്റ്റ്:
എന്റെ പോസ്റ്റ്:
ഇതിന്റ്റെ ഒരു ലിങ്ക് ഞാന്‍ ജബ്ബാറിന്നു അപ്പോള്‍ തന്നെ കൊടുത്തിരുന്നു-
അതിപ്പോള്‍ അവിടെ ഡിലീറ്റ് ചെയ്തിരിക്കുന്നു - പക്ഷെ മറുമൊഴിയുടെ ഫയലില്‍ ഇപ്പോഴുമുണ്ട്-
അതിന്റെ കോപ്പി താഴെ കൊടുക്കുന്നു-
----------------------------------------------------------------------------------------------------------- കാട്ടിപ്പരുത്തി has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! http://yukthivaadam.blogspot.com/2009/03/blog-post_03.html Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 14, 2009 1:23 AM
----------------------------------------------------------------------------------------
ഇത് ജബ്ബാറിന്റെ യുക്തിവാദത്തിലേക്കു ഞാന്‍ അയച്ച കമെന്റ് ആണു-
കമെന്റില്‍ ലിങ്ക് കൊടുക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നത് അനില്‍ശ്രീയില്‍ നിന്നാണു- അതിനാല്‍ വായനക്കും സംവാദത്തിനുമയാണു ജബ്ബാറിന്നു ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് അയച്ചത്- മാസ്റ്റര്‍ പീസില്‍ തൊട്ടതുമുതലാണു ഡിലീറ്റല്‍ പരിപാടിയുടെ തുടക്കം-
പുള്ളിയുടെ ബ്ലോഗില്‍ ഡിലീറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല - പക്ഷെ പിന്നീട് പുള്ളി ചെയ്തത് ഒരു നെറികെട്ട പണിയാനു- എന്റെ പേരില്‍ ഒരു വ്യാജ ഐ-ഡിയുണ്ടാക്കി എന്നിട്ട് പുള്ളിയുടെ പോസ്റ്റില്‍ ഒരു കമെന്റിട്ടു-
ബ്ലോഗില്‍ കമന്റ് ഡിലീറ്റ് ചെയ്യാന്‍ കമന്റു ചെയ്ത ആള്‍ക്കും പിന്നെ ഉടമസ്ഥനും മാത്രമേ സാധിക്കു - ഇവിടെ ഡിലീറ്റ് ചെയ്ത കമന്റിനു പകരം അതേ ഐഡിയില്‍ മറ്റൊരു കമന്റ് വരണമെങ്കില്‍ അത് ബ്ലോഗ് ഉടമസ്ഥന്‍ അല്ലാതെ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ അറിവോടെയെങ്കിലും സാധിക്കില്ലല്ലോ
കമെന്റ് ഇട്ട ആളാണു ഡിലീറ്റ് ചെയ്യുന്നതെങ്കില്‍ ഇങ്ങിനെ ഒരു ഡിസ്പ്ലേ വരുകയും ചെയ്യും



കാട്ടിപ്പരുത്തി said...


This post has been removed by the author.




Blogger kattipparuthi said...


വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!
March 14, 2009 6:19 PM
----------------------------------------------------------------------------------------------------------
ഇതിലെ kattipparuthi എന്ന ഐ-ഡി വ്യാജമായി ഉണ്ടാക്കിയതാണു-എന്റെ അതേ വാക്കുകള്‍ ഉപയോഗിച്ച് തന്റെ പോസ്റ്റിലിട്ടത് അയാളല്ലാതെ വേറെ ആരാണു-എന്റെ കമെന്റ് ഡിലീറ്റ് ചെയ്ത March 14-നു തന്നെയാണു അയാള്‍ ഈ വ്യാജ ഐ-ഡി- നിര്‍മാണം നടത്തിയിരിക്കുന്നത്- ആദ്യത്തെത് ഞാന്‍ മറുമൊഴിയുടെ ഫയലില്‍ നിന്നുമെടുത്തതാണു- കമെന്റുകള്‍ ഡിലീറ്റ് ചെയ്താലും ഒരിക്കല്‍ പ്രസിദ്ധീകരിച്ചത് അവരുടെ ഫയലില്‍ ഉണ്ടാവും-
മുകളിലെ ലിങ്കില്‍ ഞെക്കിയാല്‍ പോകുന്നത് അയാളുടെ തന്നെ പോസ്റ്റിലേക്കാണു- സ്വന്തം പോസ്റ്റിലെ കമെന്റില്‍ സ്വന്തം പോസ്റ്റിന്റെ പരസ്യം!
ആ വ്യാജ ഐ-ഡി ഉപയോഗിച്ചുണ്ടാക്കിയ ബ്ലോഗ് ആണു താഴെയുള്ള ലിങ്കില്‍ പോയാല്‍ കിട്ടുന്നത്-
താഴെയുള്ളത് ജബ്ബാര്‍ എന്റെ വ്യാജ ഐ-ഡി ഉപയോഗിച്ച് സ്വയം ഇട്ട കമെന്റ്-
ഈ വ്യാജ ഐ‌-ഡി- ജബ്ബാര്‍ അറിയില്ലെന്നു പറയരുത്- എന്റെ കമെന്റിട്ട മാര്‍ച്ച് 14നു തന്നെയാണു അതു ഡിലീറ്റ് ചെയ്ത് ഈ വ്ര്‌ത്തികെട്ട പണി ചെയ്തിരിക്കുന്നത്- എന്നിട്ടു കാട്ടുപോത്തെന്ന പേരിലൊരു ബ്ലോഗെറാക്കുകയും ചെയ്തു- ഇപ്പൊ മന്ത് ഏതു കാലിലാണു മാഷെ-
ഈ നെറികേടുകള്‍ ചെയ്തു നല്ലപിള്ള ചമയുന്നുവോ?
അക്കാഡമിക്കാര്‍ ഇതു കാണുന്നുണ്ടാവുമോ ആവോ?
ചാണക്യനെന്ന സിനിമ കോഴിക്കൊട്ടെ ബ്ലുഡയമെണ്ടില്‍ കളിക്കുന്ന കാലം - അവര്‍ കുറച്ച് പോസ്റ്റെറുകള്‍ അവിടെയും ഇവിടെയും കോണ്‍ഗ്രസ്സിന്റെയും മാര്‍കിസ്റ്റുപാര്‍ട്ടിയുടെയും പേരില്‍ ഒട്ടിച്ചു വച്ചു - എന്നിട്ടു പിറ്റേന്നു പേപ്പറിലൊരു പരസ്യമിട്ടു- പ്രതിപക്ഷവും ഭരണപക്ഷവും ചാണക്യനെതിര്-
ചിലര്‍‌ക്കു ചീപ് പബ്ലിസിറ്റി വേണമായിരിക്കും- അതിനു ചില നെറികേടുകള്‍ ചെയ്യും - ജബ്ബാറങ്ങിനെ ചെയ്തു എന്നു ഞാന്‍ പറയുന്നില്ല- കാരണം എനിക്കറിയില്ല അയാള്‍ തന്നെയാണൊ അയാളുടെ പേരിലുള്ള വ്യാജ ബ്ലോഗ് ഉണ്ടാക്കിയതെന്നു- അറിയാത്തത് പറയാന്‍ എന്റെ മതം എന്നെ അനുവദിക്കുന്നില്ല-

10 comments:

അനില്‍@ബ്ലോഗ് // anil said...

ഒന്നും മനസ്സിലായില്ലല്ലോ കാട്ടിപ്പരുത്തി.
അപ്പോള്‍ ജബ്ബാര്‍ മാഷാണ് വ്യാജ ഐഡികള്‍ ഉണ്ടാക്കുന്നത് അല്ലെ?
എല്ലാവരും വിശ്വസിക്കുക തന്നെ ചെയ്യും !

കാട്ടിപ്പരുത്തി said...

anil-
ഒന്നു കൂടി എഡിറ്റ് ചെയ്തിട്ടുണ്ട്- നിങ്ങളുടെ പോസ്റ്റില്‍വന്ന എന്റെ വ്യാജ കമെന്റിന്റെ ഉപജ്ഞാതാവ് എന്തായാലും പുള്ളിയാണു- ഇതില്‍ കൂടുതല്‍ തെളിവെന്തു വേണം

അപ്പൂട്ടൻ said...

കാട്ടിപ്പരുത്തി,
താങ്കളുടെ മൂന്നു പോസ്റ്റുകള്‍ക്കും ചേര്‍ത്ത് ഒരു കമന്റിടട്ടെ.

അറിഞ്ഞോ അറിയാതെയോ താങ്കളും ജബ്ബാര്‍ മാഷ്‌ ചെയ്ത അതേ അബദ്ധം തുടരുകയാണോ?

അബ്ദുല്‍ അസീസ്‌ വേങ്ങര എന്ന സുഹൃത്തിനെക്കുറിച്ച്‌ ജബ്ബാര്‍ മാഷിനു ഉള്ള ധാരണകള്‍ തിരുത്താന്‍ എനിക്കൊന്നും പറയാനില്ലായിരുന്നു. പക്ഷെ താങ്കളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ ധാരണ ശരിയല്ല എന്ന് എനിക്ക് കുറച്ചുകൂടി ഉറപ്പിച്ചു പറയാനാവും എന്നതിനാലാണ് ഞാന്‍ പ്രതികരിച്ചത്. താങ്കളുടെ ബ്ലോഗിനെക്കുറിച്ച് ജബ്ബാര്‍ മാഷിനു ചില ധാരണകള്‍ ഉണ്ടായിരുന്നു. താങ്കള്‍ ബ്ലോഗ്‌ തുടങ്ങിയതിലും യുക്തിവാദം എന്ന് പേര് കൊടുത്തതിലും അദ്ദേഹം ഒരു കുരുട്ടുബുദ്ധി കണ്ടു. അത് അബദ്ധം തന്നെ. അത് ഒന്ന് ക്ലിയര്‍ ചെയ്യാന്‍ സാധിച്ചാല്‍ ആവട്ടെ എന്ന് കരുതിയാണ് ഞാന്‍ അത്തരത്തില്‍ ഒരു കമന്റ് അവിടെയിട്ടത്. തന്റെ അബദ്ധം അദ്ദേഹം പൂര്‍ണമായും അംഗീകരിച്ചില്ലെങ്കിലും അദ്ദേഹത്തിന് അത് മനസിലായി എന്നാണു ഞാന്‍ കരുതുന്നത്.

ഇവിടെ താങ്കളും ചെയ്യുന്നത് അത് തന്നെയാണോ എന്നൊരു സംശയം. വ്യക്തമായ തെളിവുകള്‍ താങ്കളുടെ കൈയ്യില്‍ ഉണ്ടെങ്കില്‍ ഞാന്‍ ഇപ്പറഞ്ഞത്‌ പിന്‍വലിക്കാം. പക്ഷെ ഒരു കാര്യം കൂടി പറഞ്ഞോട്ടെ.

അനില്‍ശ്രീയുടെ ബ്ലോഗില്‍ ഭവിഷ്യപുരാണത്തെക്കുറിച്ചുള്ള ചര്‍ച്ച ഓര്‍മയുണ്ടാവുമല്ലൊ. അവിടെയും kaattipparuthi എന്ന പേരില്‍ ഒരാള്‍ കമന്റിട്ടതും അനില്‍ അതിനു മറുകമന്റ് ഇട്ടതും ആ സുഹൃത്തിന്റെ മറുപടിയും ഒക്കെ താങ്കള്‍ വായിച്ചു കാണും എന്ന് കരുതുന്നു. അതും ജബ്ബാര്‍ മാഷാണെന്നു അത്രയ്ക്കങ്ങ് ഉറപ്പിക്കാന്‍ കഴിയുമോ?

സംശയിക്കാനാണെങ്കില്‍ ആരെയും സംശയിക്കാം. തനിക്കു തുറന്നു പറയാന്‍ സാധിക്കാത്ത കാര്യങ്ങള്‍ വേറൊരു ഐഡി ഉപയോഗിച്ചോ അനോണിമസ്‌ ആയോ പറയുക എന്നത് ചിലരെങ്കിലും പയറ്റുന്ന ഒരു വഴിയായിരിക്കാം. അത്തരക്കാര്‍ പലപ്പോഴും സ്വന്തം ഐഡിയില്‍ വളരെ മാന്യമായി തന്നെയായിരിക്കും സംസാരിക്കുക. ജബ്ബാര്‍ മാഷിനു അത്തരത്തില്‍ ഒരു double-talk-ന്റെ കാര്യമുണ്ടെന്നു എനിക്ക് തോന്നുന്നില്ല, കാരണം അദ്ദേഹം തന്റെ ശൈലി നേരത്തെ വ്യക്തമാക്കിയതാണല്ലൊ, അദ്ദേഹത്തിന് കൂടുതല്‍ പേടിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല.

വളരെയധികം മോശമായ രീതിയില്‍ കമന്റുകള്‍ എഴുതുന്നവരും ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ ധാരാളമായി വരുന്നുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തെ വരെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന കമന്റുകളും അവിടെ കണ്ടു. അവ തീര്‍ച്ചയായും അപലപിക്കപ്പെടേണ്ടതല്ലെ.

ചര്‍ച്ചകള്‍ ആശയപരമായി തന്നെ തുടരട്ടെ, അവ വ്യക്തിപരമാകുന്പോള്‍ നല്ല രീതിയില്‍ സംവദിക്കാന്‍ ആഗ്രഹമുള്ളവര്‍ പോലും ഒഴിഞ്ഞു മാറും.
ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റില്‍ താങ്കളുടെ കമന്റ് കണ്ടു. ഏറെ കഷ്ടപ്പെടാതെ തന്നെ അത്തരത്തില്‍ ഒരു വ്യാഖ്യാനത്തിനു അതിലെ വരികള്‍ ഇട നല്കുന്നുണ്ടെന്നു പറയാതെ വയ്യ. ഞാന്‍ അവിടെയും ഒരു കമന്റ് ഇട്ടിട്ടുണ്ട്.
സസ്നേഹം
അപ്പൂട്ടന്‍.

കാട്ടിപ്പരുത്തി said...

അപ്പുട്ടന്‍-
ഞാന്‍ പുള്ളിയുടെ ബ്ലോഗില്‍ കന്മെന്റ് ഇട്ട അതേ ദിവസം തന്നെയാണു അതു ഡിലീറ്റ് ചെയ്യുന്നതും അതേ വാക്കുകള്‍ ഉപയോഗിച്ച് എന്റെ വ്യാജ ഐ-ഡി-യില്‍ കമെന്റ് വരുന്നതും- ഇത് അയാളുടെ അറിവോടെയല്ല എന്ന് എന്നാണോ പറയുന്നത്- ഞാന്‍ എന്റെ ആശയങ്ങള്‍ പറയാറുണ്ട്- മാത്രമല്ല എന്റെ ബ്ലോഗിന്റെ പേരില്‍ അയാള്‍ക്കു പരാതിയുണ്ടെങ്കില്‍ അതു മുന്നെ എന്നെ അറിയിക്കാമായിരുന്നു- എങ്കില്‍ ഞാന്‍ യുക്തിവാദം എന്നത് മാറ്റി യുക്തിവാതം എന്നോ മറ്റോ ആക്കുമായിരുന്നു-
നിങ്ങള്‍ ഹിന്ദുവൊ യുക്തിവാദിയോ ആകുന്നതില്‍ എനിക്കെന്താണു പ്രശ്നം - അതെ പോലെ സ്നേഹിതരെ തിരഞ്ഞെടുക്കുന്നതുമെല്ലാം നമ്മോടെങ്ങിനെ പെരുമാറുന്നു എന്നു നോക്കിയിട്ടല്ലേ-ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്നര്‍ത്ഥം വ്യക്തിവിരോധം ഉണ്ടാക്കണമെന്നാണൊ? ഇവിടെ അയാള്‍ പ്രതി സ്ഥാനത്തു തന്നെയാണു- ശരിയായ തെളിവുകളാണു ഞാന്‍ നിരത്തുന്നത്- അയാള്‍ക്കതില്‍ നിന്നും മാറി നില്‍ക്കാന്‍ കഴിയില്ല-

ഞാന്‍ അക്കാഡമിയുടെ നിങ്ങളുടെ കമെന്റ് കണ്ടു- അനിലും പാര്‍ത്ഥനും നിങ്ങളുമെല്ലാം വ്യത്യസ്ത തലത്തില്‍ നിന്നും ചര്‍‌ച്ച നടത്തിയല്ലോ- അതിന്നര്‍ത്ഥം തമ്മില്‍ തെറ്റിപ്പിരിഞ്ഞു എന്നാണൊ- മറ്റൊരു ആശയത്തെ ഞാന്‍ ചര്‍‌ച്ചക്കെടുക്കുമ്പോഴും കഴിയുന്നത്ര വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്-
വൈകാരികമായി അക്രമിച്ചു ഒരാള്‍ക്കു ആശയങ്ങളെ സം‌വദിപ്പിക്കാന്‍ കഴിയില്ല- ഒരു പക്ഷെ പ്രകോപിപ്പിച്ചു ഒരു സംവാദത്തില്‍ വിജയിക്കുവാന്‍ കഴിഞ്ഞേക്കാം-
അന്നത്തെ ചര്‍‌ച്ചയില്‍ നിങ്ങളോട് ഞാന്‍ പെരുമാറിയത് അങ്ങിനെതന്നെ ആയിരുന്നു എന്നാണു എന്റെ വിശ്വാസം-

അനില്‍‍‍@കുതിരവട്ടം said...

അനില്‍‍@ബ്ലോഗ് മോനേ, എല്ലാം ഒന്നു സാവകാശം കേള്‍‍ക്കാനും കാണാനും ശരി ആരുടെ വശത്താണെന്ന് മനസ്സിലാക്കാനുള്ള സഹിഷ്ണത ഉണ്ടായാല്‍‍‍ നല്ലത്.

നിനക്ക് താല്‍‍പര്യമില്ലെങ്കില്‍‍ വിശ്വസിക്കണമെന്നില്ല, ബ്ലോഗെയുതുന്നത് അനിലും ജബ്ബാറും ബാബുവും മാത്രമാണോ.

കാട്ടിപ്പരുത്തിയും ജബ്ബാറും ആരും ഇവിടെ പുണ്യാളന്മാരല്ല, തെറ്റു ആര്‍ക്കും പറ്റും.

കേള്‍ക്കുമ്പോളെ ജബ്ബാറിതൊന്നു ചെയ്യൂലാന്ന് പറയുന്നത് മറ്റുള്ളവരെപോലെ യുക്തിഭ്രാന്തല്ല, മതങ്ങളോടുള്ള അന്തമായ വിരോധം കാരണമാണ് ഇങ്ങനെ പ്രതികരിക്കാന്‍‍ കഴിയുന്നത്.

അപ്പൂട്ടൻ said...

കാട്ടിപ്പരുത്തി,
ഇവിടെ ഞാന്‍ സംസാരിക്കുന്നത് ഒരു യുക്തിവാദി ആയല്ല, ഈ സാമൂഹ്യജീവി എന്ന നിലയില്‍ മാത്രമാണ്. വിശ്വാസം എന്ന വിഷയത്തെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞതുമില്ലല്ലോ. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അതിന്റേതായ രീതിയില്‍ തന്നെ താങ്കള്‍ കാണുമെന്നു കരുതുന്നു.

---------------
ഞാന്‍ പുള്ളിയുടെ ബ്ലോഗില്‍ കന്മെന്റ് ഇട്ട അതേ ദിവസം തന്നെയാണു അതു ഡിലീറ്റ് ചെയ്യുന്നതും അതേ വാക്കുകള്‍ ഉപയോഗിച്ച് എന്റെ വ്യാജ ഐ-ഡി-യില്‍ കമെന്റ് വരുന്നതും- ഇത് അയാളുടെ അറിവോടെയല്ല എന്ന് എന്നാണോ പറയുന്നത്----------------------

അത്തരത്തില്‍ വ്യാജ ഐഡി ഉണ്ടാക്കി എഴുതിയത് ജബ്ബാര്‍ മാഷ്‌ ആണെന്ന് താങ്കള്‍ക്കു ഉത്തമബോധ്യമുണ്ടെങ്കില്‍ എനിക്ക് കൂടുതല്‍ ഒന്നും പറയാനില്ല, കാരണം എന്നേക്കാള്‍ ഇക്കാര്യത്തില്‍ കൂടുതല്‍ അനുഭവം താങ്കള്‍ക്കാണല്ലോ.
എന്തെങ്കിലും ഉറപ്പിച്ചു പറയാന്‍ ഞാന്‍ ഇതില്‍ ഭാഗമല്ലല്ലൊ. മാഷിന്റെ ധാരണ ശരിയല്ലെന്ന് തോന്നിയപ്പോള്‍ ഞാന്‍ എന്റെ അഭിപ്രായം പറഞ്ഞു. ഇവിടെയും അങ്ങിനെ തന്നെ.
വ്യക്തികള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ അവര്‍ തന്നെയാണ് ശ്രമിക്കേണ്ടത്. ഇക്കാര്യത്തില്‍ ഞാന്‍ ഒരു outsider ആണ്, എന്നാലും എന്റെ ചിന്തകള്‍, ചില മറുസാധ്യതകള്‍, ഇവിടെ പറഞ്ഞു എന്ന് മാത്രം. ഇതില്‍ ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നുമില്ല.

ഓടോ.....
ആശയങ്ങള്‍ തമ്മില്‍ സംവദിക്കുന്നതാണ് നല്ലത് എന്നാണു എന്റെ അഭിപ്രായം. അനിലിന്റെ ബ്ലോഗില്‍ നമ്മള്‍ സംസാരിച്ചപ്പോഴും അതിനു തന്നെയായിരുന്നു ഞാനും ശ്രമിച്ചത്. ഇടയ്ക്കെപ്പോഴോ കാര്യം വ്യക്തിപരമായി എന്ന് തോന്നിയപ്പോഴാണ് ഞാന്‍ അത്തരത്തില്‍ തന്നെ പ്രതികരിച്ചത് (ഇതെന്റെ തോന്നല്‍ ആയിരിക്കാം). അതിനുശേഷം പിണക്കം (എന്തെങ്കിലും ഉണ്ടെങ്കില്‍ തന്നെ) തീര്‍ക്കാന്‍ താങ്കള്‍ തന്നെ കമന്റിട്ടപ്പോള്‍ ഞാന്‍ അതിനു എന്റെ അഭിപ്രായവും പറഞ്ഞു, അതും താങ്കള്‍ വായിച്ചിരിക്കുമല്ലോ.
എന്റെ ചിന്തകള്‍ അല്ല ഞാനെന്ന വ്യക്തിയാണ് അവലോകനം ചെയ്യപ്പെടുന്നതെങ്കില്‍ അത്തരമൊരു സദസ്സില്‍ നിന്നും ഒഴിവാകാനാണ് ഞാന്‍ ശ്രമിക്കാറ്. അതിനാല്‍ തന്നെയാണ് താങ്കള്‍ ഹിന്ദുവാണോ യുക്തിവാദിയാണോ എന്ന ചോദ്യങ്ങള്‍ കാണുന്പോള്‍ എനിക്ക് സുഖിക്കാത്തതും. അതല്ലാതെ എനിക്കിതില്‍ പ്രത്യേകിച്ച് പ്രശ്നമൊന്നുമില്ലെന്ന് കൂടി പറയട്ടെ.

ചിന്തകന്‍ said...

ശരിയാണല്ലോ കാട്ടിപരുത്തി. ഞാനും അന്നാ ചര്‍ച്ചയില്‍ പങ്കെടുത്തതാണ്. താങ്കളുടെ കമന്റ് അവിടെ പല തവണകളിലായി ഡിലീറ്റ് ചെയ്യപ്പെട്ടതായും പിന്നീട് അവിടെ kattipparuthi എന്ന പേരില്‍ ഒരു പുതിയ ഐഡി പ്രത്യക്ഷപ്പെട്ടതും ഞാന്‍ ശ്രദ്ധിച്ചതാണ്. ജബ്ബാര്‍ മാഷെ പോലെ കുടില ബുദ്ധിയില്ലാത്തത് കൊണ്ട് അതത്ര കാര്യമാക്കിയില്ല.

സ്വയം ഇങ്ങനെയൊരു തെറ്റ് ചെയ്തയാള്‍ മറ്റുള്ളവരെ ‘മന്തു കാലാ‘ എന്ന് വിളിക്കുന്നത് കാണുമ്പോള്‍ സഹതാപമുണ്ട്.

അനിലിന്റെ കമന്റ് അത്ര കാര്യമാക്കണ്ട. അദ്ദേഹം ജബ്ബാര്‍ മാഷിന്റെ അന്ധമായ ആരാധകനാണ്.ആ രാധനയുടെ കാര്യം ഞാന്‍ പറയാതെ തന്നെ ഏവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

അപ്പൂട്ടനെ പോലുള്ളവര്‍ കാര്യങ്ങളെ കുറച്ചു കൂടി നിഷ്പക്ഷമായി കാണാന്‍ ശ്രമിക്കുന്നത് അഭിനന്ദനീയ തന്നെ.

കാട്ടിപ്പരുത്തി said...

അപ്പൂട്ടന്‍ - തെറ്റിദ്ധരിക്കരുത്- നിങ്ങള്‍ ഈ വിഷയത്തില്‍ ഒരു യുക്തിവാദി ആയി എന്നു ഞാന്‍ കരുതുന്നില്ല- ഞാന്‍ മൊത്തത്തില്‍ പറഞ്ഞതാണു- ജബ്ബാറും അയാളുടെ ആശയങ്ങള്‍ പിന്തുടരുന്നതില്‍ എനിക്കു വിരോധമുണ്ടാവേണ്ടതില്ല എന്നു പറയാനാണു ഞാനാ പദം ഉപയോഗിച്ചത്-

ചാണക്യന്‍ said...

കാട്ടിപ്പരുത്തി,
താങ്കളുടെ ആരോപണത്തില്‍ കഴമ്പുള്ളതായി തോന്നുന്നില്ല..

Faizal Kondotty said...

ജബ്ബാര്‍ മാഷുടെ "കമല സുരയ്യയുടെ ഖബറടക്കം ; മതേതര മലയാളം മാതൃക കാട്ടി." എന്ന പോസ്റ്റിനുള്ള പ്രതികരണം ..ദാ ഇവിടെ ക്ലിക്ക് ചെയ്‌താല്‍ കാണാം.