Saturday, May 30, 2009

കേരളാ ബ്ലോഗ് അക്കാഡമിയുടെ മുസ്ലിം വിരോധത്തിനെതിരെ പ്രതികരിക്കുക



ക്രിമിനലുകള്‍ക്കെതിരെ പ്രതികരിക്കുക !    എന്ന കേരള ബ്ലോഗ് അക്കാഡമിയുടെ പോസ്റ്റിനെതിരെയുള്ള പ്രതിഷേധം -

ജബ്ബാര്‍‌ മാഷിന്റെ വ്യാജ ഐഡി ഉപയോഗിച്ചു ആരോ ഒരു ബ്ലോഗ് നിര്‍മിച്ചു അദ്ധേഹത്തിന്റെ യുക്തിവാദ ആശയങ്ങള്‍ക്കു വിരുദ്ധമായ പോസ്റ്റുകള്‍ ചെയ്യുന്നതായി അദ്ധേഹത്തിന്റെ ഖുര്‍‌ആന്‍ വിമര്‍‌ശനമെന്ന ബ്ലോഗില്‍ കാണാന്‍ ഇടയായി- പോസ്റ്റില്‍ എന്റെ പേരും വേറൊരു തലത്തില്‍ സ്പര്‍ശിച്ചതു കണ്ടപ്പോള്‍ ഞാന്‍ എന്റെ നിലപാട് അതില്‍ വ്യക്തമാക്കുകയും ചെയ്തു- അതിങ്ങനെയായിരുന്നു-
ജബ്ബാര്‍‌മാഷിന്റെ പോസ്റ്റ്


ക്രിമിനല്‍ വിളയാട്ടം ബ്ലോഗിലും!

എന്റെ ബ്ലോഗ് പോസ്റ്റുകള്‍ വായിച്ച് പ്രതികരിക്കുന്നവരില്‍ ധാരാളം മതവിശ്വാസികളുണ്ട്. അവരില്‍ പലരും വളരെ പക്വതയോടെയും സഹിഷ്ണുതയോടെയും പെരുമാറുന്നവരാണ്. എന്നാല്‍ അടുത്ത കാലത്തായി ക്രിമിനല്‍ മനസ്സുള്ള കുറെ പേര്‍ രംഗത്തു വന്നതായി കാണുന്നു.  സൈബര്‍ മര്യാദകളെ ലംഘിച്ചുകൊണ്ട് ഈ അടുത്ത ദിവസം ഒരാള്‍ എന്റെ പേരില്‍ ബ്ലോഗില്‍ വന്ന് വ്യാജ കമന്റ് ഇട്ടതായി കണ്ടു. എന്റെ ഫോട്ടൊ സഹിതം എല്ലാവരെയും തെറ്റിദ്ധരിപ്പിക്കുന്നവിധത്തിലാണി കമന്റ് കണ്ടത്. പരിശോധിച്ചപ്പോല്‍ എന്റെ ഫോട്ടൊയും പേരും എന്റെ പ്രൊഫൈലില്‍ കൊടുത്ത അതേ വിവരങ്ങളു‍മൊക്കെ ഉള്‍പ്പെടുത്തിയുണ്ടാക്കിയ വ്യാജ പ്രൊഫൈല്‍ ആണതെന്നു മനസ്സിലായി. ഈ കമന്റിനു തൊട്ടു മുമ്പായി അനോണിമസ് കമന്റിട്ട് തെറി വിളിച്ച ഒരുവനെ ഞാന്‍ കയ്യോടെ പിടി കൂടിയിരുന്നു. ഒരേ സമയത്ത് അയാള്‍ സ്വന്തം പേരിലും അനോണിയായും കമന്റിട്ടതുകൊണ്ടാണതു പിടി കിട്ടിയത്. ആ സമയം ഒരു വിസിറ്റര്‍ മാത്രമേയുണ്ടായിരുന്നുള്ളു. അക്കാര്യം പുറത്തായ ഉടനെയാണീ വ്യാജ കമന്റ് പ്രത്യക്ഷപ്പെട്ടത്.  കുറച്ചു മാസങ്ങള്‍ക്കു മുമ്പ് മറ്റൊരുത്തന്‍ എന്റെ ബ്ലോഗിന്റെ അതേ പേരില്‍ “യുക്തിവാദം” എന്ന വ്യാജ ബ്ലോഗുണ്ടാക്കി എന്റെ പോസ്റ്റുകളുടെ തലക്കെട്ടുകള്‍ തന്നെ കോപ്പിയടിച്ചുകൊണ്ട് എനിക്കെതിരെ എഴുതാന്‍ തുടങ്ങിയിരുന്നു. “കാട്ടിപ്പരുത്തി” എന്ന പേരാണുപയോഗിച്ചത്. പക്ഷെ അയാള്‍ എന്റെ പേരോ ഫോട്ടോയോ അന്നുപയോഗിച്ചിരുന്നില്ല. ഇപ്പോള്‍ തികച്ചും തെറ്റിദ്ധരിപ്പിക്കും വിധം എന്നെ അപമാനിക്കുന്നതിനായി ചെയ്തിരിക്കുന്ന ഈ പ്രവൃത്തി ക്ഷമിക്കാവുന്ന ഒന്നല്ല. ഇക്കാര്യം ബൂലോഗത്തുള്ള എല്ലാ നല്ല സുഹൃത്തുക്കളെയും അറിയിക്കുന്നതോടൊപ്പം ഇതിനെതിരെ ഞാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാനും തീരുമാനിച്ച കാര്യം കൂടി അറിയിക്കുന്നു. ഹൈക്കോടതിയിലുള്ള എന്റെ സുഹൃത്തായ വക്കീലുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ പരാതി നല്‍കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്യണമെന്നാണ്‍ അദ്ദേഹം ഉപദേശിച്ചത്. അതനുസരിച്ചു വേണ്ടതു ചെയ്യാന്‍ അദ്ദേഹത്തെ ഞാന്‍ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എല്ലാ നല്ല ബ്ലോഗര്‍മാരുടെയും സഹായവും സഹകരണവും ഇക്കാര്യത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.



കാട്ടിപ്പരുത്തി said...


കാട്ടിപ്പരുത്തി എന്ന ആള്‍ ഞാനാണു- നിങ്ങളുടെ തലക്കെട്ടുകള്‍ ഉപയോഗിച്ചത് അതേ വിഷയങ്ങള്‍ക്കുള്ള മറുപടി എന്ന നിലയിലാണു- ഞാന്‍ നാലു ബ്ലോഗുകള്‍ വ്യത്യസ്ത പേരുകളില്‍ ചെയ്യുന്നുണ്ട്- അതിലെ വിഷയങ്ങള്‍ ഒന്നും തന്നെ അപഹരിക്കുന്നതോ-എന്റെ നിലപാടെന്താണെന്നു വ്യക്തമാക്കാതെ തെറ്റിദ്ധരിപ്പിക്കുന്നതോ അല്ല- നിങ്ങളുടെ പ്രചരണ സ്വാതന്ത്ര്യത്തെ പൂര്‍ണ്ണമായും മാനിക്കുന്നു-  ഇന്നേ വരെ അപരനാവേണ്ടി വന്നിട്ടില്ല- നന്ദി
അതിന്റെ തുടര്‍‌ച്ചയായി കേരള ബ്ലോഗ് അക്കാഡമിയുടെ ബ്ലോഗില്‍ സം‌ഭവത്തെ അപലപിക്കുന്നതിന്നിടയിലെ അദ്ദേഹത്തിന്റെ പോസ്റ്റിലെ ആശയങ്ങളെ വെള്ളപൂശുകയും ഞാന്‍ ഉള്‍കൊള്ളുന്ന മുസ്ലിം സമൂഹത്തെ അദ്ദേഹത്തിന്റെ കണ്ണിലൂടെ വിലയിരുത്തുകയും ചെയ്യുന്ന രീതിയിലുള്ള എന്റെ അമര്‍‌ഷം തുറന്നു കാണിക്കുകയും ചെയ്യുന്നതിനാണു ഞാന്‍ ഈ പോസ്റ്റ് ചെയ്യുന്നത്

ഒരാളുടെ ഐഡെന്റിറ്റി തെറ്റിദ്ധരിപ്പിക്കും വിധം ഉപയോഗിക്കുന്നത് തീര്‍ച്ചയായും അപലനീയമണു- അതിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കു ചേരുകയും ചെയ്യുന്നു- പക്ഷെ, അതിന്നിടയിലെ വരികള്‍ക്കിടയിലെ മുസ്ലിം വിരോധം മൊത്തം ബ്ലോഗുകാരെ പ്രതിനിധാനം  ചെയ്യുന്ന കേരള ബ്ലോഗ് അക്കാഡമി നല്‍കുന്നതിന്നെതിരെയും പ്രതിഷേധമറിയിക്കുന്നു- 
ബ്ലോഗ് ഒരു സ്വതന്ത്ര സംവിധാനമാണു- അവിടെ ഹിന്ദുവിന്നും മുസ്ലിമിന്നും കമ്യൂനിസ്റ്റുകാരന്നും കോങ്രസ്സുകാരന്നും ലീഗുകാരന്നും കവിത എഴുതുവാനറിയുന്നവനും അറിയാത്തവനും  കൃസ്ത്യാനിക്കും ഇതൊന്നുമില്ലാത്തവന്നും അവരുടെ ആശയങ്ങളെ പ്രചരിപ്പിക്കാനും കോറിയിടാനും അവസരമുണ്ട്-  
ജബ്ബാര്‍മാഷിന്റെ ഐഡി വ്യാജമായി നിര്‍മ്മിക്കുന്നതും,അന്യന്റെ ഐഡിയില്‍ ബ്ലോഗ് എഴുതുന്നതും, കമന്റെഴുതുന്നതും അങ്ങേയറ്റം അധാര്‍മ്മികമായ പ്രവര്‍ത്തിയായതിനാല്‍ ഇത്തരം ക്രിമിനലുകളെ സത്യത്തിന്റെ വെളിച്ചത്തില്‍ തുറന്നുകാണിക്കേണ്ടതും, ഒറ്റപ്പെടുത്തേണ്ടതും ബ്ലോഗിന്റെ സ്വാതന്ത്യവും, വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ആവശ്യമാണ് എന്നു അക്കാഡമി ആവശ്യപ്പെടുമ്പോള്‍ ഇങ്ങിനെ ആരില്‍ നിന്നുമുണ്ടായാലും അക്കാഡമിയുടെ നിലപാട് ഇതേരീതിയില്‍ ആണു എന്ന് പ്രഖ്യാപിക്കുക കൂടി ആകണം - ഏത് ബ്ലോഗറും ഏതു ആശയം കൈകാര്യം ചെയ്യുമ്പോഴും അതിനെ സ്വന്തമായ ഐഡിയില്‍ പ്രതികരിക്കുവാനുള്ള സ്വാതന്ത്ര്യവും അക്കാഡമിയുടെ താത്പര്യമാകണമല്ലോ-
കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര്‍ മാഷെയാണ് എന്ന അക്കാഡമിയുടെ വിലയിരുത്തല്‍ ഒരു മുസ്ലിം എന്ന നിലയില്‍ ഞാന്‍ നിരാകരിക്കുന്നു- അയാളുടെ പ്രചരണ സ്വാതന്ത്ര്യത്തെ മാനിക്കുന്നതോടൊപ്പം അതിനെ വ്യാജ ഐഡി ഉപയോഗിച്ചു നേരിടുന്ന രീതിയെ എതിര്‍ക്കുന്നതോടൊപ്പം നിഷ്പക്ഷത പുലര്‍ത്തേണ്ട ഒരു സംഘടനയുടെ ഔദ്യോഗികമായ ഈ കമെന്റ് പുനപ്പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു- അതല്ല കേരള ബ്ലോഗ് അക്കാഡമിയുടെ ഔദ്യോഗിക നിലപാട് മുസ്ലിം വിരോധമാണെങ്കില്‍ അത് കൂടി അറിയിക്കുമല്ലോ?

18 comments:

Anonymous said...

ബ്ലോഗ്‌ അക്കാദമിയുടെ പോസ്റ്റില്‍ വരികള്‍ക്കിടയില്‍ തപ്പി നടന്നിട്ടും മുസ്ലിം വിരോധം കണ്ടില്ലലോ കാട്ടിപരുത്തി...! അതോ യുക്തിവതിക്ക് ന്യായമായ പിന്തുണ പ്രഖ്യാപിക്കുന്നതിനെ മുസ്ലിം വിരോധം എന്നാണോ പറയുന്നത്...?

ചാണക്യന്‍ said...

എന്തിനാ മാഷെ എഴുതാപ്പുറം വായിക്കുന്നത്?
അക്കാഡമിയുടെ പോസ്റ്റിലെ ഏത് വരികളിലാണ് മുസ്ലിം വിരോധം പ്രസരിക്കുന്നത്?

കാട്ടിപ്പരുത്തി said...

കേരള യുക്തിവാദി സംഘം സംസ്ഥാന വൈസ് പ്രസിഡന്റും, നമ്മുടെ ബൂലോകത്ത് സ്നേഹ സംവാദം,ഖുറാന്‍ പഠനം,യുക്തിവാദം തുടങ്ങിയ ബ്ലോഗുകളിലൂടെ ജീര്‍ണ്ണിച്ച അന്ധവിശ്വാസങ്ങള്‍ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ എന്നു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ബ്ലോഗ് വായിക്കുന്ന ആര്‍ക്കുമറിയാം അദ്ദേഹം ഇസ്ലാമിനെ വിമര്‍ശിക്കാന്‍ ഉണ്ടാക്കിയ ബ്ലോഗുകള്‍ ആണിവയെന്നത്- അതയാളുടെ സ്വാതന്ത്ര്യം- അക്കാര്യങ്ങള്‍ എടുത്തെഴുതി എന്റെ വിശ്വാസം ജീര്‍ണ്ണത നിറഞ്ഞതും അന്ധവിശ്വാസവുമാണെന്നും അതിന്നെതിരെ എഴുതുന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് അറിവിന്റെതും വെളിച്ചം നിറഞ്ഞതുമാണുമെന്നും പ്രഖ്യാപിക്കാന്‍ ബ്ലോഗ് അക്കാഡമി ആരാണു-?

ജബ്ബാര്‍മാഷിന്റെ എഴുത്തിനെ വിമര്‍ശിക്കാനോ വിശകലനം ചെയാനോ അല്ല ഇവിടെ ഞാന്‍ തുനിയുന്നത്- വ്യാജ ഐ ഡി യെ എതിര്‍ക്കുന്നു എന്ന പേരില്‍ ബ്ലോഗ് അക്കാഡമി നടത്തിയ ഈ പരാമര്‍ശത്തെ സൂചിപ്പിക്കാനാണു-
എന്റെ വിശ്വാസം ചോദ്യം ചെയ്യുമ്പോള്‍ ഞാന്‍ പ്രതികരിക്കില്ലെന്നു കരുതുന്നുവോ- അതും ഒരു സ്വതന്ത്ര ബാനറില്‍

ചാണക്യന്‍ - വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കാനുള്ളതാണു- പറയുന്നതിന്നു മുമ്പേ പെറുക്കി നോക്കണം

ചാണക്യന്‍ said...

ഉപദേശത്തിനു നന്ദി..ശ്രമിക്കാം..

കാട്ടിപ്പരുത്തി said...

ചാണക്യന്‍- ഞാന്‍ നിങ്ങളെ കുറിച്ചല്ല സൂചിപ്പിച്ചത്-ബ്ലോഗ് അക്കാഡമിയുടെ പോസ്റ്റിനെ കുറിച്ചാണു- ആ പോസ്റ്റിലെ വാക്കുകള്‍ മനപ്പൂര്‍വമാണൊ അല്ലെ എന്നെനിക്കറിയില്ല- എന്തായാലും അതെന്നെ പ്പോലെയുള്ളരെ മുറിവേല്‍പ്പിക്കുന്നു-

ചാണക്യന്‍ said...

കാട്ടിപ്പരുത്തി,

തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു..

അക്കാഡമിക്ക് മുസ്ലീമിനോടൊ മറ്റ് ജാതി മത രാക്ഷ്ട്രീയ സംഘടനകളോടോ യാതൊരു വിധത്തിലുമുള്ള എതിര്‍പ്പോ പ്രീണനമോ ഇല്ല. ജബ്ബാര്‍ മാഷിന്റെ അഭിപ്രായ സ്വാതന്ത്ര്യ പ്രകടനത്തിനു പിന്തുണ നല്‍കുന്ന അതേ പ്രാധാന്യത്തോടെ തന്നെ താങ്കളുടെ എതിര്‍ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും അക്കാഡമി മുന്നിലുണ്ടാവും.

അക്കാഡമിയിലെ പോസ്റ്റിലെ വിഷയം വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ജബ്ബാര്‍ മാഷിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് എതിരെയുള്ള പ്രതിഷേധമാണ്. ചര്‍ച്ച വഴി മാറിപ്പോകരുത് എന്ന് ആഗ്രഹമുണ്ട്.

നാടകകൃത്ത് said...

കേരള ബ്ലോഗ് അക്കാദമി എല്ലാ മനുഷ്യരുടെയും പൊതുവേദിയാണ്. അവിടെ ജാതിഭേദം മതദ്വേഷമേതുമില്ല.

ലൂസിഫര്‍ said...

കഷ്ടം തന്നെ , കാട്ടിപ്പരുത്തീ എഴുതാപ്പുറം വായിച്ചു ഇത്ര ആവേശം കൊള്ളണോ. ഒരു വിശ്വാസം അന്ധമാണോ അല്ലയോ എന്നത് വ്യക്തിയെ സംഭന്ധിക്കുന്നതല്ലേ . മാഷിന് അത് അന്ധവിശ്വാസം എന്ന് തോന്ന്ന്നത് എങ്കില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും. നിങ്ങള്‍ മത വിശ്വാസി ആയതുപോലെ ,മതവിശ്വാസം പ്രചരിപ്പിക്കുന്നത്‌ പോലെ , അത് തെറ്റാണെന്നു വിശ്വസിക്കാനും , തെറ്റെന്നു പ്രചരിപ്പിക്കാനും മാഷിന് അവകാശമുണ്ട്‌ .
(താങ്കളൊക്കെ കുറച്ചു വിവരവും ഉള്ള ആള്‍ അല്ലെ ഇത്ര സന്കുചിതമായി ചിന്തിക്കാമോ ?
(അതോ വിദ്യാഭ്യാസം വിവരം ഉണ്ടാക്കില്ല എന്നാണോ ? )

കാട്ടിപ്പരുത്തി said...

പ്രൊഫൈല്‍ പോലുമില്ലാത്ത ലൂസിഫറെ- ഒന്ന് ആദ്യം പ്രശ്നമെന്തെന്നു വായിച്ച് നോക്ക്- എന്നിട്ട് കമെന്റിടൂ

അക്കാഡമിയില്‍ നിന്നും ഇങ്ങിനെ ഒരു പരാമര്‍‌ശമുണ്ടായതു തന്നെയാണു പ്രശ്നം- ജബ്ബാര്‍ മാഷിന്റെ പോസ്റ്റിലിങ്ങനെ കണ്ടാല്‍ കുഴപ്പമില്ലല്ലോ- ആ പരാമര്‍‌ശങ്ങള്‍ പിന്‍‌വലിക്കാതെ നടത്തുന്ന ന്യായീകരണത്തില്‍ അത്മാര്‍ത്ഥതയുണ്ടോ?

ബഷീർ said...

ഒന്നുകിൽ ഇസ്ലാമിനെ അനുകൂലിച്ചെഴുതുക അല്ലെങ്കിൽ പ്രതികൂലിച്ച്. കമന്റുകൾ കൂമ്പാരമാകാൻ എളുപ്പ വഴി.. അതൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെ. മുൻ വിധിയില്ലാതെ കാര്യങ്ങൾ വിലയിരുത്തി പഠിക്കുന്നവർക്ക് തിരിയും..അല്ലാത്തവർ നട്ടം തിരിയും :)

Anonymous said...

ബഷീർ വെള്ളറക്കാടിന്റെ കമന്റിൽ സൂചിപ്പിച്ച ആ നിലപാടുണ്ടല്ലോ, കമന്റുകളെ ഇസ്ലാമിനനുകൂലം അഥവാ പ്രതീകൂലം എന്നു തരംതിരിക്കൂന്നത്-അത് തികച്ചും യുക്തിരഹിതവും, മധ്യകാല ഇസ്ലാമിന്റെ കിരാതനടപടികളിലേക്കുതന്നെ നയിക്കാൻ സഹായകവുമാണ്.ആദ്യം ആ നിലപാടെന്തെന്നും അതിലെ യുക്തിരാഹിത്യമെന്തെന്നും നോക്കാം.
1. ഈ ഗ്രന്ഥശാലയിലെ പുസ്തകങ്ങളെല്ലാം ഒന്നുകിൽ ഖുറാനു അനുകൂലമാണ്;അല്ലെങ്കിൽ പ്രതികൂലമാണ്.
2.ഖുറാനുള്ളപ്പോൾ മറ്റ് അനുകൂലഗ്രന്ഥങ്ങളുടെ ആവശ്യമില്ല്;അവ അധികപ്പറ്റാണ്.
3.ഖുറാനെതിരായ ഗ്രന്ഥങ്ങൾ എന്തായാലും നിലനീൽക്കരുത്.
4.അതുകൊണ്ട് ഈ ഗ്രന്ഥശാല കത്തിക്കണം.

ഇതിലെ ഒന്നാമത്തെ തെറ്റ്, എല്ലാ പുസ്തകങ്ങളേയും കൂടി ഖുറാനനുകൂലമായവ, പ്രതികൂലമായവ എന്ന രണ്ടു വിഭാഗങ്ങളിലാക്ക്കി വിഭജിക്കാമെന്ന സങ്കൽ‌പ്പമാണ്.അത് ഒരു എക്സോസ്റ്റിവ് ക്ലാസ്സിഫിക്കേഷനല്ല.
രണ്ടാമത്തെ തെറ്റ് ഓപ്പറേഷണൽ ആണ്. ഖുറാനനുകൂലമായവ ആവർത്തനങ്ങളാകയാൽ അധികപ്പറ്റാണ്, അതിനാൽ കത്തിക്കാം;മറ്റവ ഖുറാനെതിരാകയാൽ കത്തിക്കണം എന്നതു തന്നെ മറിച്ചും പറയാം;
ഖുറാനനുകൂലമായവ ഖുറാനെതിരല്ലാത്തതുകൊണ്ട് കത്തിക്കരുത്;കുറാനെതിരായവ ആവർത്തനങ്ങളല്ലാത്തവയാകയാൽ അനാവശ്യങ്ങളല്ല്; അതിനാലവയും കത്തിക്കരുത് ;;
നോക്കൂ, ഇതാണ് അവ്യാപ്തിദോഷമുണ്ടാക്കുന്ന തെറ്റ്.എത്ര നഷ്ടമുണ്ടായി ലോകത്തിനിതുകൊണ്ടെന്നോ?

കാട്ടിപ്പരുത്തി said...

അജ്ഞാതനാവുന്നതു തന്നെ ഭീരുത്വം- എന്നിട്ട് മുഴുവന്‍ വായിക്കാതെ ചരിത്രങ്ങളുടെ പിന്‍ബലമില്ലാതെ വലിയവായില്‍ എഴുന്നള്ളിക്കുന്നത് അതിലും വലിയ ഭോഷത്വം-

Faizal Kondotty said...

ജീര്ണ്ണിച്ച അന്ധവിശ്വാസങ്ങള്ക്കെതിരെ അറിവിന്റേയും,ചിന്തയുടെയും മാനവീകമായ വെളിച്ചം പകരുന്ന ബ്ലോഗറുമായ ഇ.എ.ജബ്ബാര് മാഷെയാണ് ഇതാണല്ലോ ബ്ലോഗ് അക്കാദമി ഇവിടെ കുറിച്ചിട്ടത് ..

അക്കാദമി ജബ്ബാര് മാഷുടെ ബ്ലോഗ് വായിച്ചിടുണ്ടോ ? ഏതെങ്കിലും അനാചാരത്തെ അല്ല ജബ്ബാര് മാഷ് അല്ല ജബ്ബാര് മാഷ് വിമര്ശിക്കുന്നത് .. . അദ്ദേഹത്തിന്റെ ഖുറാന് സംവാദം എന്നാ ബ്ലോഗില് തൂങ്ങിയാടുന്ന തലക്കെട്ട് ഇതാണ്

"ഖുര് ആന് ദൈവത്തിന്റെ വെളിപാടല്ല !! "

കേരളത്തിലെ ഏതെങ്കിലും അനാചാരത്തെയല്ല അദ്ദേഹം എതിര്ക്കുന്നത് ആഗോള തലത്തില് തന്നെ ഒരു വേദ ഗ്രന്ഥത്തെ ആക്രമിക്കുകയാണ് .. അദ്ദേഹത്തിന്റെ ബ്ലോഗില് വെണ്ടയ്ക്ക അക്ഷരത്തില് animated ആയി ഇങ്ങിനെ കാണാം

" ലോകജനസംഖ്യയില് ആറിലൊന്നോളം വരുന്ന ഒരു വലിയ ജനസമൂഹത്തെ പുരോഗതിയുടെയും നന്മയുടെയും വഴിയില്നിന്നും മാറ്റി നിര്ത്തുന്നത് `ദൈവം` നല്കിയ ഒരു വേദഗ്രന്ഥമാണെങ്കില് അതിന്റെ ആധികാരികത പരിശോധിക്കപ്പെടേണ്ടതല്ലേ?"

അക്കാദമിക് മനസ്സിലായോ ജബ്ബാര് മാഷെ ഉന്നം എന്താണ് എന്ന് ..അദ്ദേഹം ഇസ്ലാമിലെ ഏതെങ്കിലും അനാചാരത്തെ യല്ല എതിര്ക്കുന്നത് .ഇസ്ലാമിനെയും , അതിന്റെ വേദ ഗ്രന്ഥത്തെയും ആണ് . ഇത്തിരി സംസ്കാരം ഉള്ള ഒരാളും ഒരു മത ഗ്രന്ഥത്തെയും ഇങ്ങിനെ ഇകഴ്ത്തി കാണിക്കില്ല . അപ്പൊ ഇങ്ങിനത്തെ ആളുകളെ യും അവരുടെ ചിന്തകളെയും ഒരുപാട് ഉയര്ത്തി കാണിക്കുക വഴി അക്കാദമി വരികള്ക്കിടയിലല്ല വരികളിലൂടെ തന്നെ എന്തൊക്കെയോ പറയാന്‍ ശ്രമിക്കുന്നു എന്നര്‍ത്ഥം .

ഇത് നല്ല പ്രവണതയാണോ എന്ന് അക്കാദമി ചിന്തിക്കുന്നത് നന്ന് .. നാളെ ബൈബിളിനെ ചീത്ത പറയുന്നവനെയും ഭഗവത് ഗീതയെ തെറി വിളിക്കുന്നവനെയും അക്കാദമി ഉയര്ത്തി കൊണ്ട് വരുമോ ? അത്തരം ചെയ്തികള് മാനവിക മാണെന്ന് പറഞ്ഞു ആദര്ശ വല്ക്കരിക്കുമോ ? വേദ ഗ്രന്ഥങ്ങളെ തെറി പറയാനുള്ള സ്വാതന്ത്ര്യം ത്തെ കുറ്റം പറയുന്നില്ല, അത് അവരുടെ സംസ്കാരം , പക്ഷെ അക്കാദമി അതിനു എന്തിനു ഓശാന പഠനം ? അപ്പൊ അക്കാദമി യും ----- കയ്യിലാണെന്ന് അര്ത്ഥം. ജബ്ബാര് മാഷെ ബ്ലോഗില് നിന്ന് ഒന്ന് കൂടെ കേട്ടോളു
"ഒരു ബഹുമതസമൂഹത്തില് ....... ന്യൂനപക്ഷങ്ങള് കുറെക്കൂടി യാഥാര്ത്ഥ്യബോധത്തോടെ പെരുമാറാന് പരിശീലിക്കുകയും വേണം."

ഇത് ഇന്ത്യ യിലെ ഏത് വര്‍ഗ്ഗീയ പാര്ട്ടിയുടെ മുദ്രാവാക്യം ആണെന്ന് എല്ലാവര്ക്കും അറിയാം . അത് തന്റെ ബ്ലോഗില് വെണ്ടയ്ക്ക അക്ഷരത്തില് കൊടുക്കുന്ന ജബ്ബാര് മാഷ് ആരുടെ പിണയാളാണെന്ന് എല്ലാവര്ക്കും മനസിലാക്കാം .. പരസ്യമായി ഇത്തരം പ്രീണനം നടത്തുന്ന ഒരാളെ അക്കാദമി പൊക്കി കൊണ്ട് നടക്കുന്നതിന്റെ ഉദ്ദേശം മാത്രം മനസ്സിലായില്ല

അല്ലെങ്കില് ഇനിയെങ്കിലും ഈ വിവാദ പരാമര്‍ശങ്ങള്‍ പിന്‍ വലിക്കരുതോ ?

chithragupthan said...

കാട്ടിപ്പരുത്തി,
അനോണിക്കു ഒരു പേരിന്റെ കുറവല്ലേ ഉള്ളൂ? അനോണി പറഞ്ഞതിലും കാര്യമില്ലേ? ഇനി ഇപ്പോ അതു ജബ്ബാർമാഷു തന്നെ ആണെങ്കിലും, അതല്ല മറ്റാരു ഈ ചോദ്യം ചോദിച്ചാലും അതിനുത്തരം പറയണ്ടേ?

എനിക്കു നിങ്ങളുടെ മതസംവാദത്തിലൊന്നും വലിയ താല്പര്യമില്ല; പക്ഷേ ഒന്നു ചോദിക്കട്ടെ; എന്താ മുസ്ലീം വിരോധം പാടില്ലേ, ബ്ലോഗിൽ? ഈ “മുസ്ലീംവിരോധം“ എന്നാൽ വെടിമരുന്നോ മറ്റൊ ആണോ? ഇന്ത്യ ഇറാനാണോ?
മാഷേ, ഒരു സാധനവും മാറ്റമില്ലാതെ നിലനിൽക്കില്ല. നമ്മളു മാറൂല്ല എന്നു പറഞ്ഞ് പഴയ നിയമങ്ങളും കെട്ടിപ്പിടിച്ച് ഇരിക്ക്കുന്നവരെ ലോകം അവഗണിച്ചു മുന്നോട്ടുപോകും.അതന്നെ.
ഇനി സമൂഹത്തിന്റെ പുരോഗതിക്കു തോക്കും ബോംബുമൊക്കെ എടുത്ത് തടസ്സം നിൽക്കുകയാണെങ്കിൽ (താലിബാനെപ്പോലെ) അതേ തോക്കും ബോംബും സ്വയം നാശത്തിനു കാരണമാവും.
‘പിടിച്ചെടുത്തു പാക്കിസ്താൻ, അടിച്ചെടുക്കും ബാക്കിസ്താൻ’ എന്നു നമ്മുടെ കേരളത്തിൽ 1947ൽ മുദ്രാവാക്യം വിളിച്ചവരുടെ അനുയായികളാണ് ഇന്ന് കേരളമുസ്ലീങ്ങളെ പുരോഗതിയിൽനിന്നു തടഞ്ഞുനിർത്തുന്നത്. അങ്ങനെ ഉണ്ടാക്കിയ സ്വർഗസ്താനിൽ ഇന്നെന്തു സംഭവിക്കുന്നു എന്നു നിങ്ങൾ കാണുന്നില്ലേ? ഇസ്ലാമിക രാജ്യത്തിന്റെ (ഇന്ത്യക്കെതിരെ പോരാടാൻ വേണ്ടി വാങ്ങിയ) ടാങ്കറുകൾ നിറയൊഴിക്കുന്നത് സ്വന്തം പൌരന്മാരുടെ നേർക്ക്. എന്താണവറ് ചെയ്ത തെറ്റ്? പാക്കിസ്താനെ ഉണ്ടാക്കിയത് ഏതു വെറുപ്പിന്റെ തത്വശാസ്ത്രമാണോ ആ തത്വശാസ്ത്രം കടുകിട തെറ്റാതെ കാത്തു സൂക്ഷിച്ചു.
എന്നിട്ടോ? അവിടെ പിടഞ്ഞുവീഴുന്ന നിരപരാധികളെ അള്ളാഹു രക്ഷിച്ചുവോ? അവിടെ സഹാ‍യത്തിനെത്തുന്നതു റെഡ്ക്രോസ് ആണ്.പാക്കിസ്ഥാന്റെ ഇസ്ലാമിക ഗവർണ്മെന്റ് എന്തു ചെയ്യുന്നു? തങ്ങൾ പത്ത് പേരെ കൊന്നു; പത്തുകോടി ഡോളർ കൂടി തരൂ എന്ന് ബുഷിനോട് യാചിക്കുന്നു!
അവർ മുസ്ലീങ്ങളല്ലേ?ഫത്ത പാർടീയും ഹമ്മാസ് പാർടിയും ഇസ്ലാമല്ലേ? സുന്നിയും ഷിയയും ഇസ്ലാമല്ലേ? ഇന്ത്യയിൽ എന്തിനും കുറ്റമ്പറയാൻ ഹിന്ദുക്കൾ ഉള്ളതുകൊണ്ട് നിങ്ങൾ കഷ്ടിച്ചു രക്ഷപ്പെട്ടുപോകുന്നു. മുസ്ലീമിന്റെവിദ്യാഭ്യാസനിലവാരൻ താഴുന്നതു ഹിന്ദുവർഗീയവാദികൾ ഇന്ത്യ ഭരിച്ചിട്ടാണല്ലേ? ഒരൂ ഹൈപൊതെറ്റികൽ ചാലഞ്ജ്- ഒരു കൊല്ലം കേരളത്തിലെ മദ്രസകൾ അടച്ചിട്ടാൽ ഇവിടത്തെ പരീക്ഷകളിൽ നല്ലമാർക്കുവാങ്ങുന്ന മുസ്ലീങ്ങളുടെ എണ്ണം കൂടും!(ജസ്റ്റ് ഫൊർ ഫൺ!)

chithragupthan said...

ഫൈസൽ കൊണ്ടോട്ടി ഭഗവദ്ഗീതയെയും കുറാനെയും ഒരേ വണ്ടിക്കു കെട്ടാൻ ശ്രമിച്ചതു കണ്ടു. അതു വേണ്ട.
ഗീതക്കു എത്രയോ വ്യാഖ്യാനങ്ങളുണ്ട്. ഇനിയും എത്രവേണമെങ്കിലും ആകാം.ഗീത പറയുന്ന സർവ്വധർമ്മസമത്വത്തിൽ വിശ്വാസമില്ലെന്ന് പറയുന്ന ഹിന്ദുവിനെ ആരും മതത്തിൽനിന്നു പുറത്താക്കില്ല;തലവെട്ടില്ല;പ്രസങ്ഗത്തിനെന്നു പറഞ്ഞ് ജീപ്പിൽ വിളിച്ചുകൂട്ടി’ക്കൊണ്ടോയിട്ട്’ കൊന്നു കുഴിച്ചിടൂല്ല. അങ്ങനെ കൊല്ലുന്നവർക്കു ഗൾഫിൽ‌പ്പോകാൻ ടിക്കറ്റും വാങ്ങിക്കൊടൂക്കൂല.
അതാണു നമ്മുടെ സംശയം. ഇസ്ലാം ഒരു മതമോ അതോ ഒരു രാഷ്ട്രീയസങ്ഘടനയോ?
ഉത്തരം കാലം തരും.

കാട്ടിപ്പരുത്തി said...

ചിത്ര ഗുപ്താ-
ആരും വിമര്‍ശനീതതരല്ല- കല്യാണ പുരയില്‍ പോയല്ല മരണഗീതം പാടേണ്ടത്- ബ്ലോഗ് അക്കാദനിയുടെ സ്വഭാവം പത്രപ്രവര്‍ത്തക യുണിയനെ പോലെ ആകണം - ദേശാഭിമാനി ലേഖകനും വീക്ഷണം ലേഖകനും അടികിട്ടിയാല്‍ പ്രതിഷേധിക്കണം- അല്ലാതെ ദേശാഭിമാനി ലേഖകനു അടി കിട്ടുമ്പോള്‍ സാമൂഹികതിന്മക്കെതിരെയും മുതലാളിത്ത കാപാലിക സമൂഹത്തിന്റെ കൊള്ളരുതായ്മക്കെതിരെയും പടപൊരുതുന്ന ദേശാഭിമാനിയുടെ ലേഖകനെ എന്ന വിശേഷണം നല്‍കരുത്- അത് ദേശാഭിമാനിക്കെഴുതാം- അതിനെ പത്ര സമൂഹം ചോദ്യം ചെയ്യും- അതാണു ഞാന്‍ ചെയ്തത്-
ഖുര്‍‌ആനിനെതിരെ വിമര്‍‌ശിക്കരുത് എന്ന് ആരും പറഞ്ഞിട്ടില്ല- ബ്ലോഗ് അക്കാദമിയുടെ ചിലവിലാകണ്ട് എന്നേ പറഞ്ഞുള്ളു- അത് ബ്ലോഗ് അക്കാദമി ഗീതയെ വിമര്‍‌ശിക്കുന്നവരെ വെള്ളപൂശിയാലും എന്റെ നിലപാടതാണു-

വിഷയസംബന്ധിയല്ലാത്തതിനാല്‍ മറ്റു വിഷയങ്ങള്‍ക്കു ഞാന്‍ മറുപടി പറയുന്നില്ല- പാകിസ്താന്‍ ഞാനുണ്ടാക്കത്തതിനാല്‍ എനിക്ക് മറുപടി പറയേണ്ട ബാധ്യതയുമില്ല- ഇത്തരത്തിലുള്ള കമെന്റുകള്‍ മോഡറേറ്റു ചെയ്യുകയും ചെയ്യും-

അബ്ദുല്‍ അലി said...

കേരള ബ്ലോഗ്‌ അക്കാദമി എന്ന പേരിൽ രൂപംകൊണ്ട സംഘടന, ഇസ്ലാമിനെതിരെ പ്രചരണായുധമായി മറ്റുന്നതിൽ എന്റെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

യുക്തിവാദികളെ പുകഴ്തുന്നതോടോപ്പം, ഇസ്ലാമിന്റെ ചിന്തധാരയെ അപക്വമായ ഏതാനും ചിലരുടെ വികലമായ കഴ്ചപ്പാടിൽ വിശകലനം ചെയ്യുന്ന അക്കാദമിയുടെ പ്രവർത്തനത്തെ സംശയത്തോടെ തന്നെ ഞാൻ വീക്ഷിക്കുന്നു.

ഏതാനും ചില ബ്ലോഗ്‌ സുഹൃത്തുകൾ, അക്കാദമിയുടെ തെറ്റ്‌ ചൂണ്ടികാട്ടിയിട്ടും അത്‌ തിരുത്താനോ വിശദീകരണം നൽകുവനോ ബ്ലോഗ്‌ അക്കാദമി എന്ന സംഘടനയുടെ തലപ്പതിരിക്കുന്നവർ തയ്യറായില്ല. മാത്രമല്ല, അനോനിമിറ്റിയുടെ സൗകര്യം ഉപയോഗിച്ച്‌ പല പേരിലും പലരൂപത്തിലും തെറ്റ്‌ ചൂണ്ടികാണിച്ച സുഹൃത്തുക്കളെ താറടിക്കുവാനും, അസദ്യവർഷംകൊണ്ട്‌ നേരിടുവാനും ശ്രമിക്കുന്നത്‌ കാണുബോൾ, ഹാ കഷ്ടം, എന്നല്ലതെ എന്ത്‌ പറയാൻ.

ബ്ലോഗിലേക്ക്‌ വരുന്നവർക്ക്‌ മാർഗ്ഗനിർദ്ദേശങ്ങൾ നൽക്കുക എന്ന പ്രഖ്യപിത ലക്ഷ്യത്തിലേക്ക്‌ കടക്കുവാൻ, ബ്ലോഗ്‌ അക്കാദമിയുടെ തലപ്പതിരിക്കുന്നവർ, ആദ്യം മര്യദയും, നിശ്പക്ഷതയും പഠിക്കേണ്ടിയിരിക്കുന്നു.

ഞങ്ങൾ ഒരു സംഘടനയല്ലെന്ന് പറയുന്നതോടോപ്പം, ബ്ലോഗർമ്മാരെ ഓറ്റിവരൂ, ജബ്ബാറിനെ ആരോ ഞോണ്ടി, പ്രതികരിക്കു പ്രതിഷേധിക്കൂ എന്നഹ്വാനം ചെയ്യുവാൻ, അക്കദമിക്ക്‌ എന്തധികാരം?.

മലയാള ബ്ലോഗിന്റെ വളർച്ചക്ക്‌ വേണ്ടി അഹോരാത്രം പരിശ്രമിച്ച പലരേയും വ്യക്തിപരമായി അക്രമിക്കുവാൻ അക്കദമിയുടെ പ്രവർത്തകർ വളരെയധികം ശ്രദ്ധിച്ചിരുന്നു. ചോദ്യങ്ങളോ സംശയങ്ങളോ ചോദിക്കുന്നവരെ, തറടിക്കുന്ന രൂപത്തിലുള്ള കമന്റുകൾകൊണ്ട്‌ നേരിട്ട അക്കദമിയുടെ പ്രവത്തനം തുടക്കം മുതൽ തന്നെ സംശയത്തോടെ വിക്ഷിക്കുന്നവനാണ്‌ ഞാൻ.

ഞാൻ ബ്ലോഗിൽ വന്നത്‌ അക്കാദമിയുടെ സഹായം കൊണ്ടല്ല. എനിക്ക്‌ ബ്ലോഗാൻ അക്കാദമി വേണ്ട. എന്നെ ഒരു ചുക്കും അക്കാദമി ചെയ്യില്ല.

ഇത്‌ എന്റെ നയം, വളരെ വ്യക്തമായ എന്റെ നയം.

മുസ്ലിങ്ങൾക്കെതിരെയുള്ള പ്രചരണായുധമായി ബ്ലോഗ്‌ അക്കാദമിയെ ഉപയോഗിക്കാം എന്ന് ചിന്തിക്കുന്നവർ, ഒന്നോർക്കുക. അതിനെ ശക്തമായി നേരിടാൻ ഞാൻ മുന്നിലുണ്ടാവും.

അക്കദമി തെറ്റ്‌ തിരുത്തും എന്ന പ്രതിക്ഷ തീരെ ഇല്ല. അത്‌കൊണ്ട്‌ തന്നെയാണ്‌, വ്യക്തമായ ഈ താക്കിത്‌.

ബ്ലോഗ്‌ അക്കാദമിയിൽ ചിലരെങ്കിലും പക്വമതികളും വിവേകശാലികളുമാണെന്ന് ചിന്തിച്ചിരുന്നു. എന്നാൽ അവിവേകികളായവരാണ്‌ അത്‌ നിയന്ത്രിക്കുന്നതെന്ന് ബ്ലോഗർമാർ തിരിച്ചറിയണം.

Anonymous said...

നിങ്ങളുടെ കൂട്ടരുടെ സ്വഭാവം നന്നായറിയാം. അതുകൊണ്ടാണ് അനോണിയായത്.കാഫിറല്ലാഞ്ഞിട്ടും ചേകന്നൂരിനെ കൊന്നവരും കൊല്ലിച്ചവരും ഒക്കെ ധീരവീരമതേതരജനാധിപത്യവാദികളാണല്ലൊ?