മാഷിന്റെ മാസ്റ്റെര്‍ പീസ് ആയിരുന്നു ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! എന്ന പോസ്റ്റ് - അതിനു ഞാന്‍ ഒരു മറുപടി എഴുതി എന്റെ ബ്ലോഗില്‍ വായനക്കിട്ടു-
മാഷിന്റെ പോസ്റ്റ്:
എന്റെ പോസ്റ്റ്:
ഇതിന്റ്റെ ഒരു ലിങ്ക് ഞാന്‍ ജബ്ബാറിന്നു അപ്പോള്‍ തന്നെ കൊടുത്തിരുന്നു-
അതിപ്പോള്‍ അവിടെ ഡിലീറ്റ് ചെയ്തിരിക്കുന്നു - പക്ഷെ മറുമൊഴിയുടെ ഫയലില്‍ ഇപ്പോഴുമുണ്ട്-
അതിന്റെ കോപ്പി താഴെ കൊടുക്കുന്നു-
----------------------------------------------------------------------------------------------------------- കാട്ടിപ്പരുത്തി has left a new comment on your post "വഹ് യ് ന്റെ മനശ്ശാസ്ത്രം ! [തുടര്ച്ച...]": വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! http://yukthivaadam.blogspot.com/2009/03/blog-post_03.html Posted by കാട്ടിപ്പരുത്തി to യുക്തിവാദം at March 14, 2009 1:23 AM
----------------------------------------------------------------------------------------
ഇത് ജബ്ബാറിന്റെ യുക്തിവാദത്തിലേക്കു ഞാന്‍ അയച്ച കമെന്റ് ആണു-
കമെന്റില്‍ ലിങ്ക് കൊടുക്കുന്നത് ഞാന്‍ മനസ്സിലാക്കുന്നത് അനില്‍ശ്രീയില്‍ നിന്നാണു- അതിനാല്‍ വായനക്കും സംവാദത്തിനുമയാണു ജബ്ബാറിന്നു ഞാന്‍ എന്റെ പോസ്റ്റിന്റെ ലിങ്ക് അയച്ചത്- മാസ്റ്റര്‍ പീസില്‍ തൊട്ടതുമുതലാണു ഡിലീറ്റല്‍ പരിപാടിയുടെ തുടക്കം-
പുള്ളിയുടെ ബ്ലോഗില്‍ ഡിലീറ്റ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നില്ല - പക്ഷെ പിന്നീട് പുള്ളി ചെയ്തത് ഒരു നെറികെട്ട പണിയാനു- എന്റെ പേരില്‍ ഒരു വ്യാജ ഐ-ഡിയുണ്ടാക്കി എന്നിട്ട് പുള്ളിയുടെ പോസ്റ്റില്‍ ഒരു കമെന്റിട്ടു-
ബ്ലോഗില്‍ കമന്റ് ഡിലീറ്റ് ചെയ്യാന്‍ കമന്റു ചെയ്ത ആള്‍ക്കും പിന്നെ ഉടമസ്ഥനും മാത്രമേ സാധിക്കു - ഇവിടെ ഡിലീറ്റ് ചെയ്ത കമന്റിനു പകരം അതേ ഐഡിയില്‍ മറ്റൊരു കമന്റ് വരണമെങ്കില്‍ അത് ബ്ലോഗ് ഉടമസ്ഥന്‍ അല്ലാതെ, കുറഞ്ഞ പക്ഷം അദ്ദേഹത്തിന്റെ അറിവോടെയെങ്കിലും സാധിക്കില്ലല്ലോ
കമെന്റ് ഇട്ട ആളാണു ഡിലീറ്റ് ചെയ്യുന്നതെങ്കില്‍ ഇങ്ങിനെ ഒരു ഡിസ്പ്ലേ വരുകയും ചെയ്യും
വെറുതെ ഒന്നു വായിച്ചു പോയിക്കൊള്ളൂ- ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം! ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!