Saturday, January 23, 2010

കാട്ടിപ്പരുത്തിക്ക് മറുപടി... ഇവിടെ തുടങ്ങുന്നു...!

ജബ്ബാറിന്റെ കുര്‍‌ആന്‍ വിമര്‍ശനമെന്ന ബ്ലോഗില്‍ ഖുര്‍‌ആനിലെ പ്രപഞ്ചശാസ്ത്രത്തെ കുറിച്ചുള്ള സൂക്തങ്ങളിലെ അശാസ്ത്രീയ പരാമര്‍ശങ്ങളെന്ന സൂചനയുമായി ഒരു നെടുങ്കന്‍ പോസ്റ്റ് വന്നിരുന്നു,
Saturday, May 2, 2009
എല്ലാ പോസ്റ്റുകളെപ്പോലെയും ഇതു വെറുമൊരു തെറ്റിദ്ധരിപ്പിക്കലാണെന്നും ശരിയായ സൂക്തങ്ങളെന്ത് അവയുടെ നിജസ്ഥിതിയെന്ത് എന്നു വിശദീകരിച്ച് ഞാന്‍ ഒരു മറുപടി പോസ്റ്റിട്ടു.
2009, ജൂണ്‍ 12, വെള്ളിയാഴ്ച
സാധാരണ അയാള്‍ മറുപടി പറയാറില്ല, റേഡിയോ പോലെ ഒരു ഭാഗത്തു നിന്നുള്ള വെളിപാടുകളെ വരാറുള്ളൂ. പക്ഷെ സെപ്റ്റമ്പര്‍ 12 ന് ഇതിന്നു മറുപടിയായി പുതിയ ഒരു ബ്ലോഗില്‍ ഒരു മറുപടിക്കുറിപ്പ് കിട്ടി.
SATURDAY, SEPTEMBER 12, 2009
ഒരു സം‌വാദത്തിന്റെ തലത്തിലേക്ക് ഒരു വിഷയത്തെ കൊണ്ട് പോകുവാനും ശ്രദ്ധിക്കുന്ന ചിലര്‍ക്കെങ്കിലും വസ്തുതകളെ മനസ്സിലാക്കാനും കഴിയുമെന്ന് ഞാന്‍ കരുതിയിരുന്നു. കാരണം കാട്ടിപ്പരുത്തിക്ക് മറുപടി ഇവിടെ തുടങ്ങുന്നു എന്നായിരുന്നു തലക്കെട്ടു തന്നെ- അതിനാല്‍ എന്റെ വാദങ്ങള്‍ക്കുള്ള മറുപടിയെ ഞാന്‍ ഓരോന്നിനും നമ്പര്‍ പ്രകാരം തന്നെ സെപ്റ്റമ്പര്‍ 12 ന് തന്നെ വിശദീകരണം നല്‍കുകയുണ്ടായി.
2009, സെപ്റ്റംബര്‍ 12, ശനിയാഴ്ച
പക്ഷെ തുടങ്ങിയ മറുപടി അവിടത്തന്നെ നില്‍ക്കുകയാണ്. ഇപ്പോള്‍ നാലു മാസമായി, തുടങ്ങിയിടത്തു തന്നെ നില്‍ക്കുന്ന സര്‍ഗ്ഗസം‌വാദം എന്താണു നമ്മോട് പറയുന്നത്?

20 comments:

hAnLLaLaTh said...

:)

ചിന്തകന്‍ said...

സത്യ സന്ധവും യുക്തിലധിക്ഷ്ഠിതവുമായ ഒരു സംവാദത്തിന് യുക്തിവാദികളെങ്കിലും തായ്യാറായിരിക്കും എന്ന ഒരു തെറ്റിദ്ധാരണ എനിക്കും കുറച്ചുണ്ടായിരുന്നു.

ശാസ്ത്രത്തെ കൂട്ടുപിടിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതിനപ്പുറത്തേക്ക് യുക്തിവാദം വാളര്‍ച്ച പ്രാപിച്ചിട്ടില്ല എന്ന് തന്നെയാണ് ബ്ലോനുഭവങ്ങള്‍ തെളിയിക്കുന്നത്.

വര്‍ഗീയതയില്‍ ഒരു പക്ഷേ ഏത് മതങ്ങളേക്കാളും യുക്തിവാദ മതം തന്നെയാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. സ്വന്തം വര്‍ഗീയ മനസ്സ് തിരിച്ചറിയാനുള്ള യുക്തിയെങ്കിലും അവര്‍ക്കുണ്ടാവണേ എന്ന് ആശിച്ചു പോകുകയാണ്.

പള്ളിക്കുളം.. said...

യുക്തിവാദവും ഒരു മതം തന്നെ..
ദൈവ നിഷേധം എന്ന ഒരു തൂണിൽ സ്വയം കെട്ടിയിട്ട് കറങ്ങുന്നു അവർ.
ദൈവം ഉണ്ടെന്ന് ശാസ്ത്രം അതിന്റെ ഉപകരണങ്ങൾകൊണ്ട് തെളിയിച്ചാൽ, അന്നത്തെ ദിവസം ശാസ്ത്രത്തെയും തള്ളിപ്പറയും അവർ.

(മറ്റൊന്ന്: ശാസ്ത്രം എന്നാൽ ദൈവ നിഷേധമെന്നും ശാസ്ത്രജ്ഞർ എന്നാൽ ദൈവ നിഷേധികളെന്നും യുക്തിസ്റ്റുകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോരോ വേലകൾ! വേലത്തരങ്ങൾ!!)

ഇത്തിരിവെട്ടം said...

യുക്തിവാദവും മതവിശ്വാസവും തമ്മില്‍ എവിടെയാണ് വ്യത്യാസം എന്ന് ഇരുത്തിച്ചിന്തിക്കേണ്ടത് തന്നെ. ബ്ലോഗുകള്‍ക്കിടയില്‍ യുക്തിവാദം എന്ന ലേബലില്‍ വരുന്നവയൊക്കെ ‘യുക്തിവാദ മത’ത്തിന്റെ ബാക്കി തന്നെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.

മത വിശ്വാസികളില്‍ ആരോപിക്കാറുള്ള അന്തമായ വിശ്വാസം, സഹിഷ്ണുതയുടെ കുറവ്, താന്‍ പിടിച്ച മുയലിന്റെ മുന്ന് കൊമ്പ് വാദം... തുടങ്ങി എല്ലാമെല്ലാം (ചിലപ്പോ‍ള്‍ ഇച്ചിരി കൂടിയ ഡോസില്‍ തന്നെ) യുക്തിവാദ മതവിശ്വാസികളിലും കാണുന്നു.

മതങ്ങള്‍ തമ്മിലുള്ള ഒരു സംവാദത്തില്‍ ഇടപെടാന്‍ മാത്രം അറിവില്ലാത്തത് കൊണ്ട് യുക്തിവാദി - വിശ്വാസി സംവാദങ്ങളിലും വായനക്കാരാനായി മാത്രം ചുരുങ്ങുന്നു.

ഓടോ :
റേഡിയോ സ്വഭാവത്തിലുള്ള പോസ്റ്റുകളെ ചര്‍ച്ചയെന്നോ സംവാദമെന്നോ വിളിക്കാനാവുമോ... :)

M.A Bakar said...

യുക്തിവാദികള്‍ക്ക്‌ കര്യങ്ങള്‍ മനസ്സിലാക്കുന്നതിലല്ല.. സ്വയം എടുത്തണിഞ്ഞിരിക്കുന്ന യുക്തിവാദ വിഷാദരോഗത്തില്‍ നിന്നു പുറത്ത്‌ കടക്കാതിരിക്കാനുള്ള ശ്രമങ്ങളാണു നടത്തിക്കൊണ്ടിരിക്കുന്നതു...

ഉത്തരത്തിനു വേണ്ടിയല്ല അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതു...,, ഉത്തരങ്ങളെ കൊഞ്ഞണം കാണിക്കാനും അവരുടെ കലര്‍പ്പുള്ള രക്തത്തിലെ കഫവും പിത്തവും മഹത്തായ തത്വചിന്തകളില്‍ തുപ്പി മലിന്യമാക്കനുമാണുമാണു...

അത്തരത്തില്‍ എനിക്കും ചില യുക്തി ചൊറി ചോദ്യങ്ങളും ഉത്തരങ്ങളും കിട്ടിക്കൊണ്ടിരിക്കയാണു...

പാര്‍ത്ഥന്‍ said...

ഇതേ യുക്തിവാദചൊറിയുള്ള ചോദ്യങ്ങൾ യാഥാസ്ഥിതിക വിശ്വാസികളിൽ നിന്നും ഉയർന്നുവരാറുണ്ട്. കൊടുക്കുന്ന ഉത്തരം അവരുടെ വിശ്വാസത്തിനെതിരാണെങ്കിൽ, ശാസ്ത്രീയ തെളിവുകളെവിടെ എന്നാവും ചോദ്യം. അതുപോലെ തിരിച്ചു ചോദിച്ചാൽ നമ്പറുകൾ പതിച്ച മറുപടിയുമായിറങ്ങും.

വിചാരം said...

നല്ല കൂട്ടായ്മ ... :)

കാട്ടിപ്പരുത്തി said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി

ബഷീര്‍ വെള്ളറക്കാട്‌ / pb said...

മത വിശ്വാസികളില്ലെങ്കിൽ പിന്നെ യുക്തി(?)വാദി മതക്കാർക്ക് പിന്നെ വിഷയമുണ്ടാവുമോ ..!!

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വന്നാൽ അറിയിക്കണേ

Absar Mohamed said...

നാം സാധാരണയായി ഉന്നയിക്കുന്ന ഒരു ചോദ്യം ഉണ്ടല്ലോ ...."കോഴി ആണോ കോഴി മുട്ട ആണോ ആദ്യം ഉണ്ടായത് ? "എന്ന ചോദ്യം ....ഈ ചോദ്യത്തിനു, ശാസ്ത്രത്തിന്റെ പിന്‍ ബലത്തില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ യുക്തി വാധികള്‍ക്ക് കഴിയുമോ ?ഇനി അതിനു കഴിഞ്ഞില്ലെങ്കില്‍ , പരിണാമ സിദ്ധാന്ത പ്രകാരം കുരങ്ങനില്‍ നിന്നും മനുഷ്യന്‍ ഉണ്ടായി എന്ന് പറയുന്ന പോലെ കോഴിയുടെ പിന്‍ തലമുറ ഏതു വിഭാഗത്തില്‍ പെട്ടതായിരുന്നു ?ഏതു പരിണാമ ഖട്ടത്തില്‍ ആണ് കോഴി ഭൂമിയിലെ ജീവി വര്‍ഗത്തിന്റെ ഭാഗം ആയി തീര്‍ന്നത് ?വിശദീകരണം എവിടെ നിന്നെങ്ങിലും ലഭ്യമാണോ ?ആണെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ (കോഴിയുടേത് മാത്രം ) പോസ്റ്റ്‌ ചെയ്യാന്‍ വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.....

Absar Mohamed said...

A short history of nearly Everything (by Bill Bryson) എന്ന ശാസ്ത്ര ഗ്രന്ഥത്തില്‍ നിന്നും ഉള്ള ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.......1. "ചാരിതാര്ത്യ ജനകമാണ് ജീവന്‍. അതിശയവും .ജീവന്റെ തുടക്കത്തെ പറ്റി പറയുമ്പോള്‍ ആദ്യം മനസ്സില്‍ എത്തുക ജലത്തിന്റെ കാര്യം ആണ്. ജീവന്റെ ഈറ്റില്ലം എന്ന് ഡാര്‍വിന്‍ വിഭാവനം ചെയ്ത ഊഷ്മളം ആയ കുഞ്ഞു ജലാശയം മുതല്‍ സമുദ്രാന്തരരന്ത്രങ്ങള്‍ വരെ . പക്ഷെ പ്രോടീന്‍ കളുടെ നിര്‍മ്മിതിക്കായി ഏക തന്മാത്രാ പതാര്ത്തങ്ങള്‍ മോനോമാരുകള്‍ കൂടി ചേര്‍ന്ന് പോളി മെറുകള്‍ ആയി മാറണം എങ്കില്‍ ജീവ ശാസ്ത്രത്തില്‍ dehydration linkage എന്ന് അറിയപ്പെടുന്ന രാസ പ്രവര്‍ത്തനം നടക്കണം എന്ന കാര്യം ജലത്തിന് ഊന്നല്‍ നല്‍കുന്നവര്‍ അവഗണിക്കുന്നു. ആദി സമുദ്രത്തിലോ മറ്റെതങ്ങിലും ജല മാധ്യമത്തിലോ ഇത്തരം ഒരു രാസ പ്രവര്‍ത്തനം നടക്കാന്‍ mass action law അനുകൂലം അല്ലെന്ന കാര്യം ഗവേഷകര്‍ അന്ഗീകരിക്കുനുണ്ട് എന്ന് ഒരു ജീവ ശാസ്ത്ര ഗ്രന്ഥം വ്യക്തം ആക്കുന്നു . കുറച്ചു പഞ്ചസാര എടുത്തു ഗ്ലാസ്‌ ലെ വെള്ളത്തില്‍ ഇട്ടാല്‍ അത് സ്വയം പഞ്ചസാര കട്ടി ആയി മാറും എന്ന് പ്രതീക്ഷിക്കുന്ന പോലെ ആണ് അത് . അങ്ങിനെ സംഭവിക്കില്ല. എന്നാല്‍ പ്രകൃതിയില്‍ അത് എങ്ങിനെയോ സംബവിക്കുനുണ്ട്.അതിന്റെ രസതന്ത്രം സന്ഗീര്ണം ആണ് .തല്‍കാലം എത്ര മാത്രം മനസ്സിലാക്കുക. ഏക തന്മാത്രകളെ നനചെടുത്താല്‍ അത് ബഹു തന്മാത്രാ പധാര്ത്തങ്ങള്‍ ആയി മാറില്ല . എന്നാല്‍ ഭൂമിയില്‍ ജീവന്റെ സൃഷ്ടി നടക്കുമ്പോള്‍ അത് സംഭവിക്കുന്നു.അപ്പോള്‍ ഇതു എങ്ങിനെ സംഭവിക്കുന്നു? മറ്റു സാഹചര്യങ്ങള്ളില്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല. ഇതു ജീവ ശാസ്ത്രത്തിലെ ഉത്തരം കിട്ടാത്ത വലിയ ചോധ്യങ്ങള്ളില്‍ ഒന്നാണ്.2. ഭൂമിയില്‍ ജീവന്‍ രൂപപ്പെട്ടത് നേരത്തെ കരുതിയിരുന്നതിലും എത്രയോ നേരത്തെ ആണെന്ന് അടുത്ത കാലത്താണ് കണ്ടെത്തിയത്. ജീവന് അറുപത്‌ കോടിയില്‍ താഴെ വയസ്സേ ഉള്ളൂ എന്നാന്നു 1950 വരെ കരുതിയിരുന്നത്. അത് 250 കോടി വരെ പോകാം എന്ന് 1970 തില്‍ ചില ഗവേഷകര്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോഴത്തെ കണക്ക് അനുസരിച് ഭൂമിയില്‍ ജീവന്‍ ഉണ്ടായിട്ടു 385 കോടി വര്‍ഷം ആയി."

ഇത്തരത്തില്‍ ശാസ്ത്രത്തില്‍ ഉള്ള കൂടുതല്‍ ഉത്തരം കിട്ടാ ചോദ്യങ്ങളും, ഇടക്കിടെ ഉണ്ടായ തിരുത്തലുകളും അറിയാന്‍ ആഗ്രഹം ഉള്ളവര്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥം വായിക്കുക...

ടൈപ്പ് ചെയാനുള്ള പ്രയാസം കൊണ്ടാന്നു കൂടുതല്‍ റഫറന്‍സ് ഇടാത്തത് .....

Absar Mohamed said...
This comment has been removed by the author.
Absar Mohamed said...

ഇത്തരത്തില്‍ ശാസ്ത്രത്തില്‍ ഉള്ള കൂടുതല്‍ ഉത്തരം കിട്ടാ ചോദ്യങ്ങളും, ഇടക്കിടെ ഉണ്ടായ തിരുത്തലുകളും അറിയാന്‍ ആഗ്രഹം ഉള്ളവര്‍ ഞാന്‍ മുകളില്‍ സൂചിപ്പിച്ച ഗ്രന്ഥം വായിക്കുക...

ടൈപ്പ് ചെയാനുള്ള പ്രയാസം കൊണ്ടാന്നു കൂടുതല്‍ റഫറന്‍സ് ഇടാത്തത് .....

ഇതില്‍ നിന്നും എല്ലാം നമുക്ക് എന്ത് മനസ്സിലാക്കാം?ശാസ്ത്രം ഉത്തരം നല്‍കിയതിനേക്കാള്‍ എത്രയോ മടങ്ങ്‌ ചോദ്യങ്ങള്‍ ആണ് ശാസ്ത്രത്തിന്റെ മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ആയി അവശേഷിക്കുനത്.മാത്രമല്ല ഇന്നലെ ശരിയാണെന്ന് ശാസ്ത്രം പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് തെള്ളിഞ്ഞതായി ഇന്നു ശാസ്ത്രഞ്ഞ്യര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്.അതായത് ഇന്നലത്തെ യുക്തി വാദിയുടെ യുക്തി ആകില്ല ഇന്നത്തെ യുക്തി വാധിക്ക് ഉണ്ടാവുക. ഇതു ഓരോ നിമിഷവും മാറി മറിഞ്ഞു കൊണ്ടിരിക്കും.

അപ്പോള്‍ യുക്തിവാധിയെ ശരിക്കും "അവസര വാദി " എന്ന് വിളിക്കേണ്ടി വരും.

Absar Mohamed said...

ഇനി ഖുര്‍ആന്‍ നിലേക്ക് മടങ്ങാം .....നിങ്ങള്‍ക്ക് അറിയാത്ത ഒരുപാട് കാര്യങ്ങള്‍ ഉണ്ട് എന്നും അതെല്ലാം അറിയുന്നവന്‍ അള്ളാഹു മാത്രം ആണെന്നും ഖുര്‍ആന്‍ വിഷധീകരിക്കുന്നില്ലേ ?ഇനി മത ഗ്രന്ഥങ്ങളെയും ശാസ്ത്രത്തെയും ഒന്ന് യോജിപ്പിച്ച് നോക്കാം .....ബൈബിള്‍ , ഭഗവത് ഗീത , ഖുര്‍ആന്‍ തുടങ്ങി ധാരാളം മത ഗ്രന്ഥങ്ങള്‍ ഇന്നു ഭൂമിയില്‍ ഉണ്ടല്ലോ ....ഇവയില്‍ ഏതാണ് ശാസ്ത്രവും ആയി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാണ് നാം വിലയിരുത്തെണ്ടത്. ഖുറാനില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആണ് ശാസ്ത്രത്തിനു ഏറ്റവും കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് (മറ്റു മത ഗ്രന്ഥങ്ങളെ അപേക്ഷിച്ച്) എന്നു തുറന്ന മനസ്സോടെ ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടും .

Absar Mohamed said...

അല്ലാതെ ഖുറാനിലെ ഓരോ വാക്യത്തിനും ശാസ്ത്ര വിശദീകരണം നല്‍കാന്‍ (കഴിയണം എങ്കില്‍ ) ശാസ്ത്രത്തിനു മുന്നിലുള്ള എല്ലാ ചോദ്യാങ്ങള്‍ക്കും ശാസ്ത്രം സ്വയം ഉത്തരം കണ്ടത്തെണം.എന്നിട്ട് "ഇനി ഒരു ഗവേഷണവും ശാസ്ത്രത്തില്‍ നടത്താന്‍ ഇല്ല എന്നും,എല്ലാ പരീക്ഷണങ്ങളും പൂര്‍ത്തി ആയി എന്നും" ശാസ്ത്ര സമൂഹം പ്രഖാപിക്കണം.അതിനു ശേഷം ഖുര്‍ആന്‍ ന്റെ വാക്യങ്ങളും ശാസ്ത്രവും തമ്മില്‍ താരതമ്യ പഠനം നടത്തണം . എന്നാലെ ഖുര്‍ആന്‍ ഇലെ ശാസ്ത്രീയതയെ കുറിച്ച ചോദ്യം ചെയ്യാന്‍ ഖുര്‍ആന്‍ നെ എതിര്‍ക്കുനവര്‍ക്ക് യോഗ്യത ഉണ്ടാകൂ ....

പാര്‍ത്ഥന്‍ said...

ബൈബിള്‍ , ഭഗവത് ഗീത , ഖുര്‍ആന്‍ തുടങ്ങി ധാരാളം മത ഗ്രന്ഥങ്ങള്‍ ഇന്നു ഭൂമിയില്‍ ഉണ്ടല്ലോ ....ഇവയില്‍ ഏതാണ് ശാസ്ത്രവും ആയി ഏറ്റവും കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് എന്നാണ് നാം വിലയിരുത്തെണ്ടത്. ഖുറാനില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ആണ് ശാസ്ത്രത്തിനു ഏറ്റവും കൂടുതല്‍ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത് (മറ്റു മത ഗ്രന്ഥങ്ങളെ അപേക്ഷിച്ച്) എന്നു തുറന്ന മനസ്സോടെ ചിന്തിക്കുന്ന ഏതൊരു വ്യക്തിക്കും ബോധ്യപ്പെടും .

ഈ മുകളിൽ പറഞ്ഞതിന് വെറും വിശ്വാസം മാത്രം മതിയോ ?
വേറെ എന്തെങ്കിലും തെളിവുകൾ ?

Absar Mohamed said...

@parthan....

മുകള്ളില്‍ പറഞ്ഞത് ശരിയല്ല എന്ന് തെള്ളിയിക്കാന്‍ നിങ്ങളുടെ കയ്യില്‍ തെള്ളിവുകള്‍ ഉണ്ടെകില്‍ കൊണ്ട് വരിക ....

പാര്‍ത്ഥന്‍ said...

@ Absar Mohamed:
ഈ ദുനിയാവിലെ സകലമാന കാര്യങ്ങളും ഒരേയൊരു പുസ്തകത്തിലെ 6236 (അതോ 6348ഓ)വരികളിൽ ഒതുക്കാൻ മാത്രം ശുഷ്കമാണെന്നു കരുതാൻ എന്റെ ബുദ്ധി മുരടിച്ചിട്ടില്ല. കൂടുതലൊന്നും പറയാനില്ല.

Absar Mohamed said...

@ PAARTHAN,

നിങ്ങള്‍ പറയുന്നു...
"ശുഷ്കമാണെന്നു കരുതാൻ എന്റെ ബുദ്ധി മുരടിച്ചിട്ടില്ല"

ഈ വാക്കുകളെ ഞാന്‍ അംഗീകരിക്കുന്നു. കാരണം "ഉള്ളതിന് അല്ലെ" മുരടിക്കാന്‍ കഴിയൂ !!!!

ഖുര്‍ആന്‍ നെ വിമര്ഷിക്കുനതിനു മുന്പ് ഖുറാനില്‍ എന്താണ് പറഞ്ഞിട്ടുള്ളതെന്നു പൂര്‍ണമായും വായിച്ചു മനസിലാക്കുക...
അതിനു ശേഷം ചോദ്യം ചെയ്യുക ...