Thursday, February 4, 2010

നാലാം ക്ലാസുകാരന്‍ കാട്ടിപ്പരുത്തിയും ഡോ.സി.കെ.ബാബു-പി.എച്ച്.ഡി അവര്‍കളും

ബാബുവിന്റെ ആദ്യത്തെ പോസ്റ്റില്‍ മതവിശ്വാസികളെല്ലാം സാമാന്യവിവരമില്ലാത്തവരായാണു ഗണിച്ചിരുന്നതെങ്കില്‍ എനിക്കു തന്ന കമെന്റില്‍ മതത്തിന്റെ മാറാല കയറിയ ഒരു നാലാം ക്ലാസ്സുകാരന്‍ എന്ന പട്ടമാണു ചാര്‍ത്തി തന്നിരിക്കുന്നത്, അതിലെനിക്കു ഒരു പരാതിയുമില്ല. കാരണം ആദ്യത്തെ പോസ്റ്റില്‍ വന്ന കമെന്റുകളെ കണക്കിലെടുക്കുന്നതിന്നു മുമ്പ് പോസ്റ്റിലെഴുതിയ മൂന്നു ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് ഞാന്‍ നമ്പര്‍ ഇട്ടു മറുപടി നല്‍കിയത്-
അതിന്നു ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ മനസ്സിലാക്കിയും എഴുതിയേനെ എന്നെഴുതുമ്പോള്‍ എന്താണു ആ പോസ്റ്റില്‍ മനസ്സിലാവതെ ഇനിയുമുള്ളതെന്നു ഒന്നു പരിശോധിക്കാമല്ലോ.
ഒന്നാമത്തെ ചോദ്യം എനിക്കു മനസ്സിലായത് അല്ലാഹു പരിപൂര്‍ണ്ണനാണെന്നു മുസ്ലിങ്ങള്‍ അവകാശപ്പെടുന്നു. പക്ഷെ അവന്റെ സൃഷ്ടികളില്‍ അപൂര്‍ണ്ണമായ സൃഷ്ടിപ്പുകളും. സൃഷ്ടിയിലെ അപൂര്‍ണ്ണത കാണിക്കുന്നത് സൃഷ്ടാവു പൂര്‍ണ്ണനല്ല എന്നതല്ലെ? അതിന്നുദാഹരണമായാണു ജന്മനാ അന്ധനേയും മന്ദബുദ്ധിയേയും കയ്യിലാത്തവനേയും കാലില്ലാത്തവനേയും എല്ലാം എടുത്തുദ്ധരിക്കുന്നത്-
ഉത്തരം നല്‍കുന്നതിന്ന് മുമ്പ് ഒരു വാക്ക് - ഈ ചോദ്യത്തിന്നുത്തരമായി ഞാന്‍ കേവലയുക്തി മാത്രമാണു ഉപയോഗിക്കുന്നത്. കാരണം ചോദ്യകര്‍ത്താവിനേയും സമാനമായ വായനക്കാരനോടും വിശ്വാസത്തിന്റെ അടിത്തറയിലുള്ള ഒരു മറുപടിക്കു പ്രസ്ക്തിയില്ല.
അത് കൊണ്ട് ഈ ചോദ്യത്തിനുള്ള ഉത്തരം നമുക്ക് കാണാവുന്ന സൃഷികളെയും അതിന്റെ സൃഷ്ടാവുമായി താരതമ്യം ചെയ്താല്‍ പോരെ. അതിനാലാണു ഞാന്‍ ഒരു ശില്പിയേയും ശില്പത്തെയും ഉദാഹരിച്ചത്. ശില്പം എത്ര രൂപ ഭം‌ഗിയുള്ളതായാലും ശില്പിയാകില്ല. അതിനാല്‍ തന്നെ ബാബുവിന്റെ ഈ വാദത്തിനു പ്രകൃത്യാ നിലനില്പ്പില്ല.
അടുത്ത പ്രശ്നം സൃഷ്ടികളിലെതന്നെ ന്യൂന്യതകളാണു. ഉദാഹരണത്തിനു കണ്ണു കാണാത്തവനും മന്ദബുദ്ധിയുമെല്ലാം.
ഒന്നാമതായി ജീവികളിലെ ജന്മവൈകല്യങ്ങള്‍ക്ക് പ്രധാന കാരണമായി പറയുന്നത് മനുഷ്യന്‍ പ്രകൃതിയില്‍ നടത്തുന്ന കൈകടത്തലുകളുടെ ഫലമാണെന്നാണ്. ജപ്പാനിലെ അണുബോമ്പ് വര്‍ഷത്തിനു ശേഷം ഇപ്പോഴും ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് അംഗവൈകല്യമുണ്ടാകുന്നു എന്നു നാം വായിക്കുന്നു. എന്തിനേറെ നമ്മുടെ ഭക്ഷണത്തിനെ രാസവളങ്ങളുടെയും കീടനാശിനികളുടെ പോലും സാന്നിദ്ധ്യം കുഞ്ഞുങ്ങളിലെ വൈകല്യങ്ങള്‍ക്കു കാരണമാകുന്നു. അപ്പോള്‍ പല വൈകല്യങ്ങളുടെയും പ്രധാനകാരണം മനുഷ്യന്‍ തന്നെയാണെന്നു കാണാം. മനുഷ്യന്റെ ആര്‍ത്തിയും മത്സരവും അവന്നു തന്നെ വിനയായി തീരുന്നു.
മനുഷ്യരുടെ കൈകള്‍ പ്രവര്‍ത്തിച്ചത്‌ നിമിത്തം കരയിലും കടലിലും കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചതില്‍ ചിലതിന്‍റെ ഫലം അവര്‍ക്ക്‌ ആസ്വദിപ്പിക്കുവാന്‍ വേണ്ടിയത്രെ അത്‌-(പരിശുദ്ധ ഖുര്‍ആന്‍ 030:41)
രണ്ടാമതായി, സൃഷ്ടികളെല്ലാം തന്നെ അപൂര്‍ണ്ണമാണെന്നാണ് വിശ്വാസ്ത്തിന്റെ ഒരു അടിത്തറ. പൂര്‍ണ്ണത എന്നത് സൃഷ്ടാവിന്റെ മാത്രം ഒരു ഗുണവിശേഷമാണു. തീര്‍ച്ചയായും ഇത് വിശ്വാസവുമായി ബന്ധപെട്ട ഒരു വിഷയമാണു. പക്ഷെ അങ്ങിനെ വിശ്വസിക്കുന്ന ഒരാളോട് ആ അപൂര്‍ണ്ണത സൃഷ്ടാവിന്റെ ന്യൂന്യതയായി കാണിക്കുന്നത് എങ്ങിനെ ശരിയാകും.
മൂന്നാമതായി, മനുഷ്യന്‍ ഒരു വ്യക്തി മാത്രമല്ല. സമൂഹത്തിന്റെ ഭാഗമാണു. അതിനാല്‍ തന്നെ എന്തെങ്കിലും ന്യൂന്യതയില്ലാത്ത ആരുമില്ല. പൂര്‍ണ്ണമനുഷ്യനെന്നു നാം ഗണിക്കുന്ന ഒരാള്‍ മാനസികമായി പിന്നിലാകും. രണ്ടും പൂര്‍ണ്ണതയുള്ള ഒരാള്‍ക്ക് സാമ്പത്തികമായി അപൂര്‍ണ്ണതയുണ്ടാകാം. അപ്പോള്‍ ഓരോരുത്തരുടെയും അപൂര്‍ണ്ണത വ്യത്യസ്ത തലങ്ങളിലാകുന്നു.
പരിപൂര്‍ണ്ണ മനുഷ്യനെന്നത് ഒരിക്കലുമില്ലാത്ത ഒന്നാണു. മുഴുവന്‍ അവയവങ്ങളുമുണ്ടായി മുഴുപ്പട്ടിണി കിടക്കുന്ന ഒരാള്‍ക്ക് സമ്പന്നനായ വികലാംഗനെ ഭാഗ്യവാനായി കരുതാന്‍ കഴിയും.
രണ്ടാമത്തെ ബാബുവിന്റെ ദൈവം ഉണ്ടാകാതിരിക്കാനുള്ള കാരണം പ്രപഞ്ചനാഥനെന്ന വിശേഷണവുമായി ബന്ധപ്പെട്ടതാണു. പ്രപഞ്ചമെന്നത് പൂര്‍ണ്ണമായി മനുഷ്യന്നറിയില്ല. അപ്പോള്‍ പ്രപഞ്ചനാഥനെന്നു വിളിക്കണമെങ്കില്‍ പ്രപഞ്ചത്തെകുറിച്ചു വിളിക്കുന്ന മനുഷ്യനു മുഴുവനുമായി അറിയേണ്ടെ?
ഇതിലും യുക്തിയില്ല. കാരണം പ്രപഞ്ചത്തെ സം‌രക്ഷിക്കുന്നത് മനുഷ്യനല്ല. പ്രപഞ്ചനാഥന് പ്രപഞ്ചത്തെകുറിച്ചറിയില്ല എന്ന് തെളിയിക്കുകയാണെങ്കില്‍ ഈ വാദത്തിന്ന് പിന്‍ബലമുണ്ട്.
അതിനു ചെറിയ ഒരുദാഹരണം തന്നെയെടുക്കാം- സമൂഹത്തിന്റെ ഒരു ചെറിയ ഘടനയാണല്ലോ കുടുമ്പം. എന്റെ കുടുമ്പത്തിന്റെ നാഥന്‍ ഞാനാണു- എന്റെ കീഴില്‍ എന്റെ സം‌രക്ഷണത്തിലാണെന്റെ കുടുമ്പം. എന്റെ മക്കള്‍ക്ക് ഞാന്‍ നാഥനാണ്. കുടുമ്പത്തിന്നു വേണ്ട എല്ലാ കാര്യങ്ങളും അറിയേണ്ടത് നാഥനെന്ന നിലയില്‍ എന്റെ ബാധ്യതയാണ്. മറ്റുള്ളവര്‍ക്കു അറിയാനും ഭാഗികമായിയറിയാനും തീരെ അറിയാതിരിക്കാനുമുള്ള സാധ്യതയുണ്ട്. അത് കുടുമ്പനാഥന്‍ എന്ന എന്റെ വിശേഷണത്തെ ബാധിക്കുന്നേ ഇല്ല.
അത് പോലെ പ്രപഞ്ചത്തെ മനുഷ്യനു അറിയുന്നില്ല എന്നത് പ്രപഞ്ചനാഥനെന്ന വിശേഷണത്തെ ബാധിക്കുന്നില്ലല്ലോ?
ഏത് നാലാം ക്ലാസുകാരനും പറഞ്ഞാല്‍ ഉള്‍കൊള്ളാവുന്ന സരളമായ ഒരു കാര്യമാണു ഞാന്‍ ഉദാഹരിച്ചത്.
മൂന്നാമത്തെ പ്രശ്നം
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
ഒരു വേദഗ്രന്ഥത്തിലെ വാക്യങ്ങള്‍ പരസ്പരവിരുദ്ധമാണെങ്കില്‍, അവ ഇന്നു് ലോകത്തില്‍ പൊതുവേ അംഗീകരിക്കപ്പെടുന്നതും പലവട്ടം തെളിയിക്കപ്പെട്ടതുമായ സാമാന്യസത്യങ്ങള്‍ക്കു് കടകവിരുദ്ധമാണെങ്കില്‍, അവ വര്‍ണ്ണിക്കുന്ന കഥകള്‍ ഇന്നത്തെ മനുഷ്യരുടെ സാമാന്യബോധത്തിനു് നിരക്കാത്തവയാണെങ്കില്‍ അവ തെറ്റോ നുണയോ ആണെന്നും അതുപോലൊരു ഗ്രന്ഥം അവതരിപ്പിച്ചതു് ഒരിക്കലും ഭൂത-വര്‍ത്തമാന-ഭാവികാലങ്ങള്‍ അറിയേണ്ടവനായ ഒരു ദൈവം ആവാന്‍ കഴിയില്ലെന്നും, അങ്ങനെയെങ്കില്‍ അതു് മനുഷ്യരുടെ സൃഷ്ടി മാത്രമേ ആവാന്‍ കഴിയുകയുള്ളുവെന്നും അംഗീകരിക്കുവാനുള്ള മിനിമം ചുമതല ചിന്താശേഷിയുള്ള ഏതൊരു മനുഷ്യനുമുണ്ടു്. അവ സത്യത്തില്‍ ഒരു ദൈവത്തിന്റെ വാക്യങ്ങലള്‍ ആയിരുന്നെങ്കില്‍ അവ നുണകളോ പരസ്പരവിരുദ്ധങ്ങളോ കെട്ടുകഥകളോ ആവുകയില്ലായിരുന്നു. ആവാന്‍ പാടില്ലായിരുന്നു. കാരണം, ദൈവം എന്ന ആശയം നിര്‍വചനപ്രകാരം ഒരിക്കലും തെറ്റു് പറ്റാന്‍ കഴിയാത്ത ഒന്നാണു്.
ഉദാഹരണത്തിനു്, ബൈബിള്‍ പ്രകാരം ആദിയില്‍ 'ഒന്നാം ദിവസം' ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവ (മുസ്ലീമുകള്‍ അല്ലാഹു എന്നു് വിളിക്കുന്ന അതേ ദൈവം തന്നെ!)
ബാബുവിന്റെ ഒന്നാമത്തെ വാദം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. ഇത് ശരിയായ ഒരു സമീപനമാണു. പക്ഷെ രണ്ടാമത്തെ ഭാഗമുണ്ടല്ലോ അത് മുസ്ലിംകളും ക്രൈസ്തവരും തമ്മില്‍ നടക്കുന്ന ചര്‍ച്ചകള്‍ കേള്‍ക്കാത്തതിന്റെ കുഴപ്പമാണു. മുസ്ലിങ്ങള്‍ ക്രൈസ്തവരോട് ചോദിക്കുന്ന അതേ ചോദ്യങ്ങള്‍ ഇങ്ങോട്ട് ഇട്ട് തരുന്നത് കാണുമ്പോള്‍ മുസ്ലിം സമൂഹത്തിന്റെ അടിസ്ഥാനകാര്യങ്ങളെ കുറിച്ചുള്ള ചോദ്യകര്‍ത്താവിന്റെ വിവരത്തെ കുറിച്ച് ചോദ്യം ചെയ്യപ്പെടും.
ഈ ചര്‍ച്ചകളുടെ വലിയൊരു ശേഖരം തന്നെ യൂട്യൂബിലടക്കമുണ്ട്. യൂറ്റ്യൂബില്‍ അഹ്മെദ് ദീദാത്തെന്ന് സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് ഈ വിഷയകവുമായി നടന്ന സം‌വാദങ്ങളുടെ വലിയൊരു കൂമ്പാരം തന്നെയാണു.യഹോവ എന്ന പദത്തിനോടല്ല പ്രശ്നം. മറിച്ച് യഹോവയുടെ വിശദീകരനത്തിന്നോടാണ്.
ഉദാഹരണത്തിന്നു ---
ഉല്പത്തി പുസ്തകം, അദ്ധ്യായം 32:28
നീ ദൈവത്തോടും മനുഷ്യരോടും മല്ലുപിടിച്ചു ജയിച്ചതുകൊണ്ടു നിന്റെ പേര്‍ ഇനി യാക്കോബ് എന്നല്ല യിസ്രായേല്‍ എന്നു വിളിക്കപ്പെടും എന്നു അവന്‍ പറഞ്ഞു.
എന്നു വായിക്കുന്നു. ഇസ്രേയേല്‍ സ്ഥാപകനായ യാക്കോബിനെ പുകഴ്ത്താന്‍ യഹൂദര്‍ കെട്ടിച്ചമച്ച ഒരു കഥയായെ മുസ്ലിങ്ങള്‍ ഇതിനെ കാണുന്നുള്ളൂ. യാക്കോബിനോട് മല്ലിടിച്ചു വിജയിക്കാന്‍ കഴിയാത്ത യഹോവ അഥവാ അല്ലാഹു എന്നു ബാബു വാശിപിടിക്കരുത്. ഈ വാക്യം വച്ച് യാക്കോബ് എന്ന പ്രവാചകനിലും ദൈവത്തിലും നിങ്ങള്‍ വിശ്വസിക്കുന്നില്ലെ- എങ്കില്‍ ഇതിന്നുത്തരം പറയണമെന്നു വാദിക്കുന്നത് ശരിയാകുമോ?
ഇത് മാത്രമൊന്നുമല്ല-
ബൈബിള്‍ പ്രകാരം ദൈവം തന്റെ സാദൃശ്യപ്രകാരം മനുഷ്യനെയുണ്ടാക്കുന്നു-(ഉത്പത്തി-1:26) ദൈവം വിശ്രമിക്കുന്നു-(2:2)- ആദമിനെയും ഹവ്വയെയും കാണാഞ്ഞു തിരഞ്ഞു നടക്കുന്നു(3:8-13) -സ്വന്തം സൃഷ്ടിയെ കുറിച്ചു ഖേദം തോന്നുന്നു(പുറപ്പാട് 6:6) ഇങ്ങിനെ മുസ്ലിങ്ങളുടെ വിശ്വാസവുമായി യോജിക്കാത്ത പല വിശേഷണങ്ങളും ബൈബിളിലെ കഥകളില്‍ യഹോവക്കും പ്രവാചകന്മാര്‍ക്കുമുണ്ട്. അത് കൊണ്ടു തന്നെ പേരുകളിലും പലചരിത്രങ്ങളിലും മുസ്ലിം ക്രൈസ്തവ വിശ്വാസങ്ങള്‍ക്കു സമാനതയുണ്ടെങ്കിലും അത്രതന്നെ വിയോജിപ്പുകളുമുണ്ട്.
അതിനാല്‍ ബാബുവിനോടും ബാബുവിനെ വായിക്കുന്ന ആളുകളോടും പറയാനുള്ളത് ബൈബിളിലെ പ്രവാചകന്മാരെ മുസ്ലിങ്ങള്‍ അംഗീകരിക്കുന്നു. അത് ബൈബിള്‍ കഥയുടെ പിന്‍ബലത്തിലല്ല. അത് ആദം മുതല്‍ ബൈബിളിലെ യേശുവരെ അങ്ങിനെ തന്നെ.
പിന്നെ നാലാം ക്ലാസിന്നൊരു ഗുണമുണ്ട്. ഒരു നാലാം ക്ലാസുകാരന്‍ പറയുന്നത് ഏത് പീഎച്ച്ഡിക്കും മനസ്സിലാകും. പീഎച്ച്ഡി പറഞ്ഞത് നാലാം ക്ലാസുകാരനു മനസ്സിലാകണമെന്നില്ല, അതിനാല്‍ ഇനിയും മനസ്സിലാകാത്ത ഭാഗമേതെന്നു വ്യക്തമാക്കിയാല്‍ ഒന്നാം ക്ലാസുകാരനാവാനും തയ്യാറാണു.
ഒരു മതവിശ്വാസി എന്ന നിലക്ക് വിവരമില്ലാത്തവനെ എന്നു എന്നെ വിളിച്ചപ്പോള്‍ വിവരം കെട്ടവനേ എന്നു ഞാനുമൊന്നു തിരിച്ചു വിളിച്ചു. ആ പ്രശ്നം അതോടെ ഞാനും വിട്ടിരിക്കുന്നു. ഈ പ്രകോപനമായ ഭാഷ ആര്‍ക്കും ഉപയോഗിക്കുവാന്‍ കഴിയുന്ന ഒന്നാണെന്നു മാത്രം സൂചിപ്പിക്കുന്നു.
ബാബുവിന്റെ പോസ്റ്റിലെ മൈന്‍ ബോഡിയെയാണു ഞാന്‍ ചര്‍ച്ചക്കെടുത്തത്- വിഷയത്തില്‍ മാത്രം ഒതുങ്ങാനാണു എനിക്കു താത്പര്യം. കാടു കയറിയ കമെന്റിനെ ഞാന്‍ ബാബുവിനെ കുറ്റപ്പെടുത്തുന്നില്ല. മോഡെറേഷന്‍ ആവശ്യമായി വരുന്നത് ഇങ്ങിനെയാണു. അതിനാല്‍ തന്നെ ഫൈസലിന് നല്‍കിയ മറുപടിയില്‍ ബാബു തന്നെ അതാവശ്യപ്പെടുന്നുണ്ട്.
പക്ഷെ ബാബു ഫൈസലിനോട് എന്നിട്ട് തിരിച്ച് ചോദിക്കുന്ന ചോദ്യങ്ങളോ? അതും വിഷയത്തില്‍ നിന്നും എത്രയോ അകലത്തിലല്ലെ
ബാബുവിന്റെ പോസ്റ്റില്‍ നിന്നും
പിന്നെയും പറയേണ്ടിവരുന്നു: ഇവിടത്തെ വിഷയത്തില്‍ നില്‍ക്കൂ ഫൈസല്‍. പോസ്റ്റില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഒരിക്കല്‍ കൂടി:
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാണോ?
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
3. ബൈബിള്‍ അല്ലാഹു നല്‍കിയ വചനങ്ങളാണോ?
4. അല്ലാഹുവും യഹോവയും ഒന്നുതന്നെയോ?
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനോ?
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പുരാതനപിതാക്കളായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നുണ്ടോ ഇല്ലയോ?
8. ഈസാ എന്ന യേശുവിനെ അതുവരെ 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹു ജനിപ്പിച്ചവനോ അല്ലയോ?
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളോ?
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമോ അല്ലയോ?
ഇത്രയും ചോദ്യങ്ങള്‍ പോസ്റ്റിലുണ്ടെന്നു മനസ്സിലാക്കാന്‍ തീര്‍ച്ചയായും ഇങ്ങിനെ ഒരു വിശദീകരണം ആവശ്യം തന്നെ. അതിനാല്‍ അവയാണു ഈ പോസ്റ്റിന്റെ മര്‍മ്മം എന്നു ധരിക്കാമെന്നു കരുതുന്നു.
ഉത്തരങ്ങള്‍
1. അല്ലാഹു സര്‍വ്വശക്തനും തെറ്റു് പറ്റാത്തവനുമാകുന്നു.
2. ഖുര്‍ആന്‍ അല്ലാഹു നല്‍കിയ വചനങ്ങളാണ്
3. ബൈബിള്‍ മുഴുവനായും അല്ലാഹു നല്‍കിയ വചനങ്ങളാണെന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ല.
4. അല്ലാഹുവും യഹോവയും അവയുടെ വിശദീകരണങ്ങളില്‍ ഒന്നുതന്നെയല്ല
5. ആദം അല്ലാഹു സൃഷ്ടിച്ച ആദ്യത്തെ മനുഷ്യനാണ്.
6. ഇബ്രാഹിം, ഇസ്മാഈല്‍, ഇസ്‌ഹാഖ്‌, യഅ്ഖൂബ്‌ എന്നിവരെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു. ഈ പുരാതനപിതാവെന്ന ഒരു സംജ്ഞതന്നെ ഇസ്ലാമിലില്ല.
7. മൂസാ, ദാവൂദ്‌, സുലൈമാന്‍, ഈസാ മുതലായ ബൈബിളിലെ വ്യക്തിത്വങ്ങളെ പ്രവാചകരായി ഇസ്ലാം അംഗീകരിക്കുന്നു
8. 'പുരുഷനെ അറിയാത്ത' മര്‍യമില്‍ നിന്നും അല്ലാഹുവിന്റെ കല്പന പ്രകാരം ജനിച്ചവനായ പ്രവാചകനാകുന്നു ഈസാ എന്ന യേശു
9. ഖുര്‍ആനില്‍ വിശ്വസിച്ചാല്‍ മാത്രമേ മനുഷ്യനു് 'രക്ഷ' ലഭിക്കുകയുള്ളൂ
10. യഹൂദരും ക്രിസ്ത്യാനികളുമായി സൗഹൃദം സ്ഥാപിക്കുന്നതു് ഖുര്‍ആന്‍ പ്രകാരം ഒരു മുസ്ലീമിനു് അനുവദനീയമാകുന്നു.
ഇവിടെ ഞാന്‍ കാണുന്നത് ഒരു ബാബുവിനെയല്ല, ബാബുവിലോ കാട്ടിപ്പരുത്തിയിലോ വലിയ താത്പര്യമില്ലാത്ത വസ്തുതകളറിയാന്‍ താത്പര്യം പ്രകടിപ്പിക്കുന്ന വായനക്കാരിലാണു. അവര്‍ വളരെ കുറച്ചാണെങ്കില്‍ പോലും-

11 comments:

ajex said...

ആദം അല്ലാഹു സൃഷ്ടിച്ച ആദ്യ മനുഷ്യന്‍ ആണെന്ന താങ്കള്‍ പറയുന്നു.

അപ്പോള്‍ ഈ ഭൂമിയില്‍ മനുഷ്യനുന്റായിട് കേവലം എഴായിരത്ത്തില്‍ പരം വർഷങ്ങളേ ആയുള്ളൂ എന്നല്ലേ അതിനർഥം ?

ഇത് മനുഷ്യന്റെ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതാണോ ?

കാട്ടിപ്പരുത്തി said...

ajex

ഖുര്‍‌ആനില്‍ മനുഷ്യന്റെ സൃഷ്ടിപ്പ് ഏഴായിരം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു എന്ന ഒരു പരാമര്‍ശവുമില്ല. ബൈബിളിന്റെ അടിസ്ഥാനത്തില്‍ ഖുര്‍‌ആനിനെ വിലയിരുത്തരുതെന്നു പറയുന്നത് അത് കൊണ്ടാണ്.

ചിന്തകന്‍ said...

ഇല്ലാത്ത വാദങ്ങള്‍ സ്വയം ചമച്ചോ, അല്ലെങ്കില്‍ അത്തരത്തില്‍ ചമച്ചവരില്‍ നിന്ന് കോപിയടിച്ചോ, ഒരു കാര്യത്ത്യകുറിച്ച് അതിന്റെ വക്താക്കള്‍ എന്ത് പറയുന്നോ-അത് കേള്‍ക്കാന്‍ നില്‍ക്കാതെ, സ്വയം ചമച്ച ആ വാദങ്ങള്‍ക്ക് മറുപടി എഴുതി വിശദീകരണം ചോദിക്കുന്ന ഏര്‍പാട് ബൂലോകത്ത്, യുക്തി/നിരീശ്വര വാദികളിലാണ് എറ്റവും കൂടുതല്‍ കണ്ടുവരുന്നത്.

നാലാം ക്ലാസുകാരന്റെ സാമാന്യ ബോധമില്ലാത്തവനു പി എച്ച് ഡി ഉണ്ടായതു കൊണ്ടും കാര്യമൊന്നുമില്ല.

‘യുക്തി‘യുപയോഗിക്കുന്ന ‘വാദികള്‍‘ ആണ് നിങ്ങളെങ്കില്‍ കാര്യങ്ങളെ അതിന്റെ യഥാര്‍ത്ഥ ഉറവിടങ്ങളില്‍ നിന്ന് പഠിച്ച് വിലയിരുത്താനുള്ള ആര്‍ജ്ജവമാണ് കാണിക്കേണ്ടത്.


കാട്ടിപരുത്തി തുടരുക.... എല്ലാവിധ ഭാവുകങ്ങളും

Anonymous said...

ea jabbar said...

സാമാന്യമായ ജനാധിപത്യമര്യാദകള്‍ പാലിക്കാന്‍ മനസ്സു കാണിക്കാത്ത അബ്ദുല്‍ അസീസ് വേങ്ങര, കാട്ടിപ്പരുത്തി എന്നിവരെ ഞാന്‍ ബഹിഷ്കരിക്കുന്നു. അവരുടെ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതാണ്.
May 27, 2009 12:33 PM

###########

പണ്ടേ ചന്ത, ഇപ്പൊ നാലാം ക്ലാസും.

ബാബുരാജ് said...

പ്രിയ സുഹൃത്തെ,
പോസ്റ്റ് ഇഷ്ടപ്പെട്ടു. ചില സംശയങള്‍ തോന്നുന്നു. മറുപടി തരുമല്ലോ?
ഞാന്‍ ഒരു ഹിന്ദു കുടുംബത്തില്‍ ജനിച്ച ആളാണ്. ചെറുപ്പം മുതല്‍ എന്റെ അമ്മ പറഞു തന്നിട്ടുള്ളത് ഗുരുവായൂരപ്പന്‍ സര്‍വ്വശക്തനാണെന്നാണ്. അപ്പോള്‍ ഒന്നിലധികം സര്‍വ്വശക്തന്മാരുണ്ടോ? അതോ ഗുരുവായൂരപ്പന്‍ എന്നത് വെറും തട്ടിപ്പാണോ?
രണ്ടാമതായി, ഖുറാനില്‍ മനുഷ്യസൃഷിയ്ക്ക് ഒരു കാലഗണന നല്‍കിയിട്ടുണ്ടോ? എങ്കിലതെന്നാണ്?
മൂന്നാമതായി, എന്താണ് ‘രക്ഷ’ എന്നതുകൊണ്ട് മനസ്സിലാക്കേണ്ടത്? മരിച്ചതിനു ശേഷം സംഭവിക്കുന്ന എന്തെങ്കിലുമാണോ? അങ്ങിനെയാണെങ്കില്‍ 9/11 സംഭവം നടപ്പാക്കിയവര്‍ രക്ഷ പ്രാപിക്കുകയും, ഇരകളായവര്‍ രക്ഷ നേടാതാവുകയും ചെയ്തിട്ടുണ്ടാകുമോ?

കാട്ടിപ്പരുത്തി said...

ബാബുരാജ്-
മാന്യമായ ഇടപെടലിന്നുള്ള കൃതജ്ഞത ആദ്യമേ രേഖപ്പെടുത്തുന്നു.
ചോദ്യത്തെ ഞാനൊന്നു അട്ടിമറിക്കുന്നുണ്ട്. ആദ്യം മൂന്നാമത്ത ചോദ്യത്തില്‍ നിന്നാണു തുടങ്ങുന്നത്. രക്ഷ എന്നത് മരണശേഷമുള്ള രക്ഷ എന്നു തന്നെയാണു വിവക്ഷിക്കുന്നത്. അതോടൊപ്പം 9/11 സംഭവം നടപ്പാക്കിയവര്‍ എന്നതില്‍ നിന്നും എന്താണുദ്ദേശിക്കുന്നതെന്നു മനസ്സിലായിട്ടില്ല, സെപ്റ്റംബര്‍ സംഭവം അമേരിക്ക നടത്തിയ ഒരു കപടനാടകമായിരുന്നു എന്നു വരെ അഭിപ്രായമുണ്ട്. എനിക്കതിനെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാനുള്ള അധികാരമൊന്നുമില്ല.

ഈ ലിങ്കിലൂടെ നോക്കുക

പക്ഷെ ഒരു നിരപരാധിയെയും കൊല്ലാന്‍ ആരെയും അല്ലാഹു അധികാരപ്പെടുത്തിയിട്ടില്ല. മനുഷ്യന്‍ ചെയ്യുന്ന തെറ്റുകള്‍ ദൈവത്തിന്റെ മേല്‍ കെട്ടിവച്ചത് കൊണ്ട് മാത്രമായില്ലല്ലോ- ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും ഇസ്ലാമില്‍ പ്രധാനമാണു, അതിനാല്‍ എത്ര നന്മ എന്നു കരുതുന്നതും ദൈവീക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയാണു പ്രവര്‍ത്തിക്കുന്നതെങ്കില്‍ പാപമായാണു ഇസ്ലാം കാണുന്നത്.
2.ഖുറാനില്‍ മനുഷ്യസൃഷിയ്ക്ക് ഒരു കാലഗണന നല്‍കിയിട്ടില്ല, കാരണം ഖുര്‍‌ആന്‍ ചില ഭൗതിക കാര്യങ്ങള്‍ പഠിപ്പിക്കുക എന്ന ഉദ്ദ്യേശ്യത്തില്‍ അവതരിപ്പിക്കപ്പെട്ട ഒന്നല്ല, മനുഷ്യന്റെ പരലോകമോക്ഷമാണു അതിന്റെ പ്രധാനദൗത്യം. എന്നാല്‍ അതുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളില്‍ സ്വാഭാവികമായും ചിലപ്പോള്‍ ചില സൂചനകള്‍ കടന്നു വരുന്നു എന്നു മാത്രം.
1.ഹിന്ദു മതത്തിലെ ദൈവസങ്കല്പനങ്ങളെ വിമര്‍ശിക്കുകയല്ല, പക്ഷെ പരിശോധിക്കാമല്ലോ? എന്റെ വായനയില്‍ എനിക്കു മനസ്സിലായത് ഹിന്ദു മതത്തില്‍ അങ്ങിനെ ഒരു വ്യക്തമായ ദൈവ സങ്കല്പനം തന്നെ ഇല്ല എന്നാണു. ഒരാള്‍ പറഞ്ഞു എന്നതില്‍ മാത്രം അത് സത്യമാണെന്നു പറയാന്‍ വയ്യല്ലോ-
നിങ്ങള്‍ക്കു താത്പര്യമുണ്ടെങ്കില്‍ ഹിന്ദു ആചാര്യനായ ശ്രീ ശ്രീ രവിശങ്കറും ഡോ. സാക്കിര്‍ നായിക്കും തമ്മില്‍ നടന്ന Concept of God in Hinduism & Islam എന്ന ഡിബേറ്റിന്റെ ഒരു ലിങ്ക് നല്‍കുന്നു. കൂടുതല്‍ മനസ്സിലാക്കുവാന്‍ ഇത് ഉപകാരപ്പെടുമെന്ന വിശ്വാസത്തോടെ-
ഇത് പതിനെട്ട് ഭാഗമായാണു, അതിനാല്‍ പാര്‍ട്ട് 1 മുതല്‍ കാണാന്‍ ശ്രമിക്കുമല്ലോ- അമ്മ പറഞ്ഞു എന്നതിനേക്കാള്‍ അക്കാര്യത്തില്‍ വിവരമുള്ളവര്‍ എന്തു പറയുന്നു എന്നു മനസ്സിലാക്കാന്‍ ഇതുപകരിക്കുമെന്ന വിശ്വാസത്തോടെ-

ഈ ലിങ്കിലൂടെ നോക്കുക

CKLatheef said...

പ്രിയ കാട്ടിപ്പരുത്തി,

ബാബുവിനെപ്പോലുള്ളവര്‍ ഖുര്‍ആനില്‍ വൈരുദ്ധ്യമുണ്ടെന്ന് സൂചിപ്പിച്ച് അഭിപ്രായം പറയുന്നത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലാണ്. ഈ ആരോപണമുന്നയിക്കുന്നവരോ അവര്‍ക്ക് വേണ്ടി ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ നിരത്തിവെക്കുന്നവര്‍ക്കോ വലിയ ധാരണയൊന്നുമുണ്ടായിട്ടല്ല അപ്രകാരം ചെയ്യുന്നത്. ഇത് വ്യക്തമായി തെളിയിക്കുന്നതായിരുന്നു ഖുര്‍ആനിലെ വൈരുദ്ധ്യങ്ങള്‍ എന്ന എന്റെ പോസ്റ്റ്. പ്രധാനമായും അതുകൊണ്ട് ഞാനുദ്ദേശിച്ചത് പ്രത്യക്ഷത്തിലെങ്കിലും ഖുര്‍ആനിന്റെ അനുയായി അല്ലാത്ത ഒരാള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും വൈരുദ്ധ്യം അനുഭവപ്പെടുന്ന ഖുര്‍ആനികസൂക്തങ്ങളെ ആരെങ്കിലും എവിടെനിന്നെങ്കിലുമൊക്കെ പേസ്റ്റ് ചെയ്യട്ടെ എന്നാണ്. വളരെ കുറച്ച് സൂക്തങ്ങളാണ് എനിക്ക് ലഭിച്ചത്. അതിന്റെ അവസ്ഥ ഞാന്‍ വിശദമാക്കുകയും ചെയ്തു. നല്‍കപ്പെട്ട മറുപടികളോട് സമ്മതഭാവത്തിലാണ് ചോദ്യകര്‍ത്താവ് നിശഃബ്ദനായിട്ടുള്ളത്. എന്നാല്‍ ഇതോടെ ഈ ആരോപണം ഇനിയും ഉന്നയിക്കുകയില്ല എന്ന ധാരണയൊന്നും എനിക്കില്ല. പക്ഷെ അല്‍പം മനസാക്ഷിക്കുത്തോട് കൂടിമാത്രമേ അത് വായിച്ചവര്‍ക്ക് ആ സൂക്തങ്ങളെങ്കിലും വൈരുദ്ധ്യത്തിന് ഉദാഹരണമായി ചൂണ്ടികാണിക്കാന്‍ കഴിയൂ.

സത്യം മനസ്സിലാക്കാന്‍ ആഗ്രഹമുള്ള ധാരാളം വായനക്കാര്‍ നമ്മുക്കുണ്ട് എന്നത് ഒരു സത്യം. നെറ്റ് ഉപയോക്താക്കളില്‍ വളരെ ചെറിയ ശതമാനം വരുന്ന ബ്ലോഗര്‍മാര്‍ക്ക് മറുപടി പറയുന്നതിലൊതുക്കാതെ തെറ്റിദ്ധാരണ നീക്കാനാവശ്യമായ വിധം വിഷയങ്ങള്‍ നല്‍കുന്നതില്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് തോന്നുകയാണ്.

നന്ദന said...

കാട്ടിപ്പരുത്തി
പോസ്റ്റ് സി കെ ബാബുവിനാണെങ്കിലും വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഞാനും എന്റെ അഭിപ്രായം പറയുന്നു, ഒരേ ചോദ്യം പലതണ ഒരാളോട് ചോദിക്കുമ്പോൽ വരുന്ന മാനസിക പിരിമുറുക്കത്തിന്റെ അവസ്ഥ താങ്കൽക്ക് മനസ്സിലാവത്തതല്ലല്ലോ? ആദം മുതലിങ്ങോട്ട് നൂഹ് 900വർഷവും പിന്നെ വരുന്ന 25പ്രവാചകന്മാരും മുഹമ്മദ് നബിയും ആ‍കെ കൂട്ടിയാൽ എത്ര വർഷകിട്ടും തൊള്ളായിരം വർഷം നൂഹ് നബിയെന്നു പറയുമ്പോൽ അതിൽ കുറച്ചായിരിക്കും മറ്റുള്ളവർ അല്ലെ?. എല്ലാവർക്കും ആയിരം വർഷം വീതവും കൂടുതലായി 25000 വർഷവും കൂട്ടിയാൽ കിട്ടുന്നത് മൊത്തം 51900വർഷം? ഇതൊക്കെ കൂടുതൽ ചിന്തിക്കുന്നവർക്ക് മനസ്സിലാവും. പിന്നെ താങ്കൽ ഒരു മതത്തിൽ വിശ്വസിക്കുന്നത് കൊണ്ട് അതിനെ ആരും കുറ്റം പറയരുത് എന്ന വാശി നല്ലതല്ലയെന്ന് താങ്കൽക്ക് തന്നെ അറിയാം! അപ്പൊൾ വിശ്വസിക്കത്തവർക്ക് ഉത്തരം കൊടുക്കേണ്ട ബാധ്യതയും താങ്കളിൽ നിക്ഷിപ്തമല്ലേ?

കാട്ടിപ്പരുത്തി said...

നന്ദന-
ആദ്യത്തെ നൂഹും പിന്നീടുള്ള ഇരുപത്തിയഞ്ചും-
പക്ഷെ ആരു പറഞ്ഞു ഇരുപയത്തിയഞ്ചെന്നു. പ്രവാചക വചനപ്രകാരം ഒരു ലക്ഷത്തിലേറെ പ്രവാചകര്‍- അതില്‍ പേരെടുത്ത് പറഞ്ഞതു മാത്രമാണു ഇരുപത്തിയഞ്ച്- ഒര്‍ കണക്കുകളും ഇത്ര കാലമായി ഭൂമിയില്‍ മനുഷ്യനെന്നു ഇസ്ലാമിക കണക്കുകളിലൂടെ പറയുന്നില്ല- കുറവായും കൂടുതലായും

നന്ദന said...

അങ്ങിനെ നോക്കുമ്പോൽ 10കോടി വർഷം വരും അല്ലേ?

കാട്ടിപ്പരുത്തി said...

നന്ദന-
ഇതിനെല്ലെ എഴുതാപുറം വായിക്കുക എന്നു പറയുന്നത്?
ഭൂമി ഒരിടത്ത് ഒതുങ്ങിയ ഒരു കോഴിക്കൂടോ അല്ലെങ്കില്‍ കോഴിക്കോടോ അല്ലല്ലോ?