Tuesday, March 3, 2009

ചതുരാകൃതിയിലുള്ള പഞ്ചഭുജ ത്രികോണം!

കഴിഞ്ഞ എന്‍റെ പോസ്റ്റില്‍ യുക്തിവാദമെന്ന ജബ്ബാര്മാഷിന്റെ ബ്ളോഗില്‍ വരുന്ന ചില പോസ്റ്റുകളെ കുറിച്ചു സൂചിപ്പിച്ചിരുന്നു-അതില്‍ നമ്മുടെ യുക്തിയിലേക്കു ദൈവത്തെ കൊണ്ടു വരാനും എന്നിട്ടു തന്‍റെ തന്റെ പരിമിതിയെ ദൈവത്തിന്റെ പരിമിതി ആയി ചിത്രീകരിക്കുവാന്‍ ശ്രമിക്കുന്ന ശ്രമത്തെ കുറിച്ചും പരാമര്‍ശിച്ചിരുന്നു- അതിന്റെ കുറെ ചിത്രങ്ങള്‍ ഈ പൊസ്റ്റിലൂടെ പോയാല്‍ മനസ്സിലാക്കാം-
1. സര്‍വ്വശക്തനായ നിസ്സഹായന്‍ !
ദൈവം സര്‍വ്വശക്തനാണെന്ന് എല്ലാ ദൈവശാസ്ത്രജ്ഞരും അവകാശപ്പെടുന്നു. അതേ സമയം തന്റെ സൃഷ്ടികള്‍ , തന്നെ മാത്രം സ്തുതിക്കയും ആരാധിക്കയും ചെയ്യാത്തതിന്റെ പേരിലും, തന്റെ പ്രതാപവും കരുത്തും വേണ്ടവിധം മനസ്സിലാക്കാത്തതിന്റെ പേരിലും, താന്‍ ഉണ്ടെന്നു പോലും അവരില്‍ ചിലര്‍ വിശ്വസിക്കാത്തതിന്റെ പേരിലുമൊക്കെ ഈ ദൈവം ഖിന്നനും നിരാശനുമാണെന്നും മതം നമ്മെ തെര്യപ്പെടുത്തുന്നു. ...............
--------------------------------
..........ദൈവത്തിനു പൊക്കാന്‍ പറ്റാത്തത്ര ഭാരമുള്ള ഒരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു കഴിയുമോ? ഒരിക്കലും സാധ്യമാവില്ല. കാരണം തനിക്കു സ്വയം പൊക്കാന്‍ പറ്റാത്ത കല്ലുണ്ടാകുന്നതോടെ ദൈവം സര്‍വ്വശക്തനല്ലാതായി മാറും . ഒരു കല്ലു പൊന്തിക്കാന്‍ കഴിയാത്ത സര്‍വ്വശക്തനോ? ഇനി അങ്ങനെയൊരു കല്ലു സൃഷ്ടിക്കാന്‍ ദൈവത്തിനു സാധ്യമാകുന്നില്ലെങ്കിലോ? അതിനു പോലും കഴിവില്ലാത്തവന്‍ എങ്ങനെ സര്‍വ്വശക്തനാകും?
സര്‍വ്വശക്തന്‍ എന്നത് നമ്മുടെ യുക്തിയിലേക്കു കൊണ്ടുവരുമ്പോള്‍ നമ്മുടെ അളവുകോലുകള്‍ നാം കയ്യിലെടുക്കുന്നു-അളവുകോലിന്റെ പരിമിതി നമ്മുടെ യുക്തിയാണ്- സര്‍വ്വ ശക്തനല്ലെന്നു അളക്കാന്‍ നാം കൂട്ടുപിടിക്കുന്നതോ ഒന്ന് ഭാരത്തെയും-
എന്താണു ഭാരം? 
ഭാരം-ഗുരുത്വാകര്‍ഷണം ഒരു വസ്തുവില്‍ ചെലുത്തുന്ന സ്വാധീനമാണ്‌ ഭാരം (ആംഗലേയം:Weight) - ഇത് ഒരു വസ്തുവിലടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവായ പിണ്ഡത്തില്‍നിന്നും വിഭിന്നമാണ്‌. ഒരു വസ്തു ഭൂമിയില്‍ നിന്നും ഗുരുത്വാകര്‍ഷണം കുറഞ്ഞ ചന്ദ്രനിലെത്തുമ്പോള്‍ അതിന്റെ ഭാരം കുറയുന്നെങ്കിലും പിണ്ഡത്തിന്‌ മാറ്റം വരുന്നില്ല.(വിക്കി)
ഒറ്റനോട്ടത്തില്‍ ഫയങ്കര ചോദ്യമെന്നു തൊന്നുമെങ്കിലും ഭാരമെന്തെന്നു വിശദീകരിക്കുന്നതോടെ സോപ്പുകുമിള പൊട്ടുന്നത് പെട്ടെന്നായിരിക്കും-
 പ്രപഞ്ചമെന്നത് പോയി ഭൂമിയുടെ പോലും വ്യത്യസ്ഥ മാധ്യമങ്ങളില്‍ സ്ഥായീഭാവമില്ലാത്ത ഒന്നിനെ ദൈവത്തോടു അളക്കാനുപയോഗിക്കുന്ന യുക്തിയെയ്-
ഈ കല്ലുകളിയില്‍ പന്ത്രണ്ടാമത്തെ മകന്‍ നാണാറത്തന്‍ ചെയ്തതു പോലെ ഉരുട്ടി താഴേക്കിടാം
ദൈവം സര്‍വ്വശക്തനാണെന്നു പറയുമ്പോള്‍ ശക്തവാന്‍ എല്ലാം ചെയ്യണമെന്നു നിയമമുണ്ടോ- ദൈവത്തിനു പല ഗുണവിശേഷങ്ങളുമുണ്ടു- ഉദാഹരണത്തിന്നു മുമ്പു സൂചിപ്പിച്ചതു പോലെ അവന്‍ ഏകനാണു-അവന്‍ ആരെയും ജനിപ്പിച്ചിട്ടില്ല- എന്തെ അവന്‍ രണ്ടാവാന്‍ കഴിയില്ലെ-കുട്ടികളുണ്ടാക്കാന്‍ ശക്തിയില്ലേ- എന്നെല്ലാം വാദിക്കാം- അതവന്റെ ഗുണവിശേഷങ്ങള്‍ക്കെതിരായതിനാല്‍ അവന്‍ സ്വീകരിക്കില്ല എന്നതാണുത്തരം
ഈ ബ്ളോഗില്‍ തന്നെ നോക്കുക- മറ്റുള്ളവരോട് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചിലര്‍ പ്രകോപിപ്പിക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നു- മറ്റുള്ളവര്‍ അങ്ങനെ ചെയ്യുന്നില്ല- അതവരുടെ ഉത്കൃഷ്ടത എന്നല്ലാതെ കഴിവില്ലായ്മ അല്ലല്ലോ
എല്ലാ പ്രാര്‍ത്ഥനകള്‍ക്കും അപ്പപ്പോള്‍ ഉത്തരം കൊടുക്കുന്ന ദൈവമെല്ലാം പൂര്‍ണ്ണനിഷേധിയല്ലാത്തയുക്തിവാദിയുടെ ദൈവമാണു-ആ ദൈവത്തെ നിങള്‍ പൂജിച്ചു കൊള്ളുക- ഉത്തരം കിട്ടാതിരിക്കില്ലായിരിക്കും
2. പൂര്‍ണ്ണത തേടി അലയുന്ന പരിപൂര്‍ണ്ണന്‍ !!
എല്ലാം തികഞ്ഞവന്‍ എന്നാണു ദൈവത്തിന്റെ മറ്റൊരു വിശേഷണം. എല്ലാം നേടി പൂര്‍ണത കൈവരിച്ച ഒരാള്‍ എന്തെങ്കിലും സൃഷ്ടിക്കുമോ? സൃഷ്ടിയോ മറ്റെന്തെങ്കിലും പ്രവൃത്തിയോ  ചെയ്യണമെങ്കില്‍ അതിനൊരു ദ്ദേശ്യമുണ്ടായിരിക്കണം. എല്ലാം തികഞ്ഞിരിക്കുന്ന ഒരാള്‍ക്ക് ലക്ഷ്യങ്ങളോ മോഹങ്ങളോ ഉണ്ടാവുകയില്ല. അതുകൊണ്ടു തന്നെ അയാള്‍ ഒരു പ്രവൃത്തിയും ചെയ്യാന്‍ മുതിരുകയുമില്ല.
ഒരു ബാലചന്ദ്രമേനോന്‍ സ്റ്റൈല്-തിരക്കഥ മുതല്‍ സംവിധാനം വരെ ഒറ്റക്ക്-
ആദ്യം ദൈവത്തെ ഒരു മനുഷ്യനാക്കി-എന്നിട്ടു മനുഷ്യന്റെ ദൌര്‍ബല്യങ്ങള്‍ മുഴുവന്‍ പടച്ചോനില്‍ കെട്ടിവച്ചു പിന്നെ അങിനെ ഒന്നുമാവില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു-ഇനി മറ്റുള്ളവര്‍ അതൊക്കെ അങ്ങണ്ടു വിഴുങുക-
3. സര്‍വ്വജ്ഞാനിയായ അല്‍പ്പജ്ഞാനി!!!
ത്രികാലജ്ഞാനമാണു ദൈവത്തിന്റെ മറ്റൊരു പ്രധാന ക്വാളിറ്റി. എല്ലാ കാര്യങ്ങളും ദൈവത്തിനു മുങ്കൂട്ടി അറിയാം. എല്ലാ കാര്യവും ഓര്‍ത്തിരിക്കാനും സര്‍വ്വശക്തനു സാധ്യമാണ്. പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. അതിന്റെ ആവശ്യമെന്ത്? ദൈവം പല തരം പരീക്ഷണങ്ങളിലും ഏര്‍പ്പെടുന്നതായും പറയുന്നു. എല്ലാ കാര്യങ്ങളും മുന്‍ കൂട്ടി തീരുമാനിക്കുകയും കാലേകൂട്ടി അറിയുകയും ചെയ്യുന്ന ഈശ്വരന്‍ എന്തിനാണു പരീക്ഷണങ്ങളും ഗവേഷണങ്ങളുമൊക്കെ നടത്തി ബുദ്ധിമുട്ടുന്നത്?
എന്താണു കാലം-നമ്മള്‍ക്കൊതുങ്ങന്നത് ത്രിമാന കാലങ്ങളാണ്- ഭൂതം,വര്ത്തമാനം,ഭാവി എന്നിവ-കാരണം പ്രപന്ചത്തിന്റെ തുടക്കം മുതലാണു സമയം എന്ന പ്രതിഭാസവുമുണ്ടാവുന്നത്-സ്ഥലം എന്ന ത്രിമാനഭുജത്തിലേക്കു നാലാമത്തെ മാനമായ സമയവും ചേരുമ്പോളേ പ്രാപന്ചികമെന്നതാവുകയുള്ളൂ- ഇത് ഭൌതിക ശാസ്ത്രം- 
ദൈവത്തിന്റെ അറിവ് ത്രിമാനമെന്നത് ആര്‍ പറഞു-ഉത്തരം - നമുക്കത്രയേ പറയാനറിയൂ- ദൈവത്തിന്റെ അറിവിനെ കുറിച്ചും പരിപൂര്‍ണ്ണതയെ കുറിച്ചുമെല്ലാം മുഴുവന്‍ മനസ്സിലായലെ വിശ്വസിക്കുകയുള്ളൂ എന്നു വാശി പിടിച്ചു കാര്യമില്ല- നടക്കുന്ന കാര്യമല്ലല്ലോ-
പക്ഷെ ഒരു ഇല പഴുത്തു വീഴുന്നതു പോലും അദ്ദേഹം ഒരു ഗ്രന്ഥത്തില്‍ എഴുതി സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.
എഴുത്തും രേഖപ്പെടുത്തലുമെല്ലാം പെന്‍സിലും പേപ്പറും ഒക്കെ മനസ്സില്‍ കാണുന്നത് കൊണ്ടുള്ള ചെറിയ പ്രശ്നങള്‍-ഒരു DNA- യില്‍ രേഖപ്പെടുത്തുന്നത് നാല്പത് Britanica Encyclopedia-യില്‍ കൊള്ളാവുന്ന വിവരങ്ങളെന്നറിയുമ്പോള്‍ ഇതെല്ലാം എത്ര ചെറിയ പരിപാടി- ഇനിയെത്ര കണ്ടു പിടിക്കാനിരിക്കുന്നു-
ദൈവങ്ങളെ സൃഷ്ടിച്ച മനുഷ്യനോളം തന്നെ വിവരക്കേട് ദൈവങ്ങള്‍ക്കുമുണ്ടെന്നു തോന്നുന്നത് മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ മനുഷ്യനാക്കുന്ന കുഴപ്പമാണെന്നു ബോധ്യമായാല്‍ തീരുന്ന ചെറിയ ഒരസുഖമാണ്- പേര്‌ യുക്തിവാദം-
4. ക്രൂര വിനോദക്കാരനായ പരമകാരുണികന്‍ !!!!
പരമദയാലുവും കരുണാമയനുമാണു ദൈവം എന്നു മതഗ്രന്ഥങ്ങള്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഉരുവിടുന്നു. എന്നാല്‍ ദൈവത്തിന്റെ ചെയ്തികള്‍ സമഗ്രമായി വിലയിരുത്തിയാല്‍ ദൈവത്തിന് ഒരു നിലയ്ക്കും യോജിച്ച ഒരു വിശേഷണമല്ല ഇതെന്നു വ്യക്തമാകും. പ്രപഞ്ചമുണ്ടാക്കുന്നതിനു മുമ്പ് ദൈവം വെള്ളത്തില്‍ വെറുതെയിരിക്കുകയായിരുന്നുവല്ലോ. പിന്നീടിതൊക്കെ സൃഷ്ടിച്ചു കളയാമെന്നു തീരുമാനിച്ചതു തന്നെ തന്റെ അളവറ്റ കാരുണ്യം പാഴായിപ്പോകരുതല്ലോ എന്ന് ചിന്തിച്ചതിനാലാണത്രേ!.
ഇക്കാരണങ്ങളിലാണ്‌ ഇങ്ങനെ ഒരു സൃഷ്ടിപ്പിന്റെ പിന്നിലുണ്ടായിരുന്നതെന്ന്‌ ഏതായാലും പുതിയ അറിവുകളാണ്‌-പുതിയ പുതിയ വിവരങ്ങളെല്ലാം കിട്ടുന്നത്‌ നല്ല കാര്യം തന്നെ-
രസകരമായ കുറെ വാദങ്ങള്‍-ഇതെല്ലാമാണൊ ഒരാളെ യുക്തിവാദി ആക്കേണ്ടത്‌- പ്രകൃതിയില്‍ മനുഷ്യന്‍ നടത്തുന്ന അസാന്മാര്‍ഗ്ഗികമായ കൈകടത്തലുകളായിരിക്കും മിക്കവാറും പിന്നീട്‌ വരുന്ന തലമുറകള്‍ അനുഭവിക്കുന്ന മിക്ക ജന്മ വൈകല്യങ്ങള്‍ക്കും കാരണമെന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌-ഇതിനെ ക്കുറിച്ചാണു കാര്യകാരണ ബന്ധങ്ങള്‍ക്കനുസൃതമായ സാമൂഹികഘടന എന്നു ഞാന്‍ മുന്നേയുള്ള ഒരു പോസ്റ്റില്‍ വിശദീകരിച്ചത്‌- 
പലിശ,ചൂതാട്ടം,ഊഹകച്ചവടം തുടങ്ങി അല്ലാഹു വിരോധിച്ച എല്ലാ കാര്യങ്ങളും നടത്തി സാമ്പത്തിക മാന്ദ്യം വരുമ്പോള്‍ അതിന്റെ ദുരന്തം അനുഭവിക്കുന്നത്‌ തുടങ്ങിയവര്‍ ആവണമെന്നില്ല- 
മനുഷ്യന്റെ പ്രകൃതിയുടെ മേലേയുള്ള കൈകടത്തലുകളുടെ ഉപോല്പന്നങളാണ്‌ പലപ്പോഴും ഇതേപോലെയുള്ള വികൃതികളുടെ കാരണമെന്നിരിക്കെ നമ്മള്‍ കൊയ്യുന്നത് വിതക്കുന്നതും കൂടിയാവുന്നെന്നു മാത്രം-
നാട്ടിലായിരുന്നപ്പോള്‍ കഴിഞ്ഞ വര്‍ഷം തമിഴന്മാരെ പണിക്കു കിട്ടാനില്ലയിരുന്നു- അന്യേഷിച്ചപ്പോള്‍ അറിഞ്ഞത് തമിഴ്നാട്ടിലെ പല സ്ഥലങ്ങളിലും ജലസാനിധ്യം കൂടുതല്‍ അനുഭവപ്പെടുന്നു എന്നാണു-അതിനാല്‍ അവര്‍ക്കു അവിടെതന്നെ പണിയുണ്ട്-സുനാമിയുടെ മറ്റൊരു മുഖം- മൂന്നു ലക്ഷം പേരുടെ മരണം വലിയ ഒരു ദുരന്തം തന്നെ-എന്നാല്‍ അതു തന്നെ മുപ്പതു ലക്ഷം പേരുടെ തീറ്റക്കും കാരണമാവുന്നു-
കടലെല്ലാം തൂര്‍ത്തു പുതിയ ടൌണ്‍ഷിപ്-സന്തുലിതാവസ്ത തെറ്റിക്കുമ്പോള്‍ പുതിയ സമതുലിതാവസ്ഥ തേടുന്ന ഭൂമി- എന്നിട്ടും കുറ്റം പടച്ചവന്ന്-
ഇങ്ങിനെ തന്റെതല്ലാത്ത കാരണങ്ങള്‍ കൊണ്ട് ദുരിതമനുഭവിക്കുന്ന കുറെ ജന്മങ്ങള്‍- തലമുറകളെ ദുരിദങ്ങളിലാക്കി സുഖിച്ചാസ്വദിച്ചു പോകുന്ന മറ്റുചിലര്‍ - ഇവര്‍ക്കു നീതി-കരുണ നല്‍കാന്‍ ,ശിക്ഷ നല്‍കാന്‍ നിങ്ങള്‍ക്കെന്തുണ്ടു മാര്ഗ്ഗം- അവിടെ ഉത്തരം പരമകാരുണ്യകന്‍ മാത്രം

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

വായിക്കുന്നുണ്ട്.. തുടരൂ... !
Interesting..

Mr. X said...

യുക്തിവാദികളെ പിന്തുണക്കാന്‍ ആരുമില്ലേ?
നല്ല ലോജിക് ഉണ്ട് താങ്കളുടെ ചിന്തയില്‍. അതെനിക്കിഷ്ടമായി. ഞാന്‍ നിരീശ്വരവാദി അല്ലെങ്കിലും.
(ഈശ്വര വിശ്വാസത്തെ ചോദ്യം ചെയ്യുന്നത് ശരിയായ വിശ്വാസത്തിലേക്ക് ഉള്ള ആദ്യ പടിയാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു...)

കാട്ടിപ്പരുത്തി said...

വായനകള്‍ക്കു നന്ദി-

Abdul Azeez Vengara said...

നല്ല ചിന്തകള്‍ വെരി നൈസ് എഴുത്ത് തുടരൂ

അബ്ദുൽ കെബീർ said...

ആര്യൻ..താങ്കൾ പറഞ്ഞത് വളരെ ശരിയാണു.ഈശ്വര നിഷേധത്തിലൂടെയാണു അധികമാളുകളും ഈശ്വരനുലെത്തുന്നത്.കുതർക്കങ്ങൾക്കപ്പുറം നമ്മുടെ ഉള്ളിന്റെ ഒരു തിരിച്ചറിവാണു ഈശ്വരനിലെത്തിക്കുന്നത്.തർക്കം മാത്രം ലക്ഷ്യമാകുമ്പോൾ ഈശ്വരൻ നിഷേധിയുടെ മനസ്സിലേക്കു കടന്നു വരുന്നില്ല.സ്നേഹം അഹങ്കാരം, ദയ തുടങ്ങിയവ് പോലെ ഈശ്വര വിശ്വാസമെന്നത് കേവല ബുദ്ധിക്ക് അതീതമായ ഒന്നാണ്.വിശ്വാസിക്ക് അവന്റെ എല്ലാ യുക്തികളേയും ത്രിപ്തിപ്പെടുത്തുന്ന ഉത്തരമാണ് ഈശ്വരൻ.നിഷേധിക്കാവട്ടെ തിരിച്ചും. റഷീദ്കാ നന്നായിരിക്കുന്നു.അല്ലാഹു താങ്കളുടെ ഇൽമിൽ ബർകത് ചെയ്യട്ടെ.(ബുദ്ധി “അഖ് ൽ”എന്ന അറബി പദം മ്ര് ഗങ്ങളെ കെട്ടിയിടുന്ന “കുറ്റി“ എന്ന പദത്തിൽ നിന്നു നിഷ്പന്നമായതാണു.അല്ലാഹു എന്ന കേന്ദ്രമാണു ഈ കുറ്റി.ആ കേന്ദ്രത്തിൽ ബന്ധിതമായ ചിന്തക്കു മാത്രമേ അഖ് ൽ എന്നു പ്രയോഗിക്കൂ)