Sunday, March 8, 2009

കാക്കയുടെ യുക്തി-ഒരു പോസ്റ്റുമോര്‍ട്ടം

ഒരിക്കല്ഒരു മുയല്മരച്ചുവട്ടില്സുഖമായി കിടന്നുറങ്ങുകയായിരുന്നു. പെട്ടെന്ന് വലിയ ശബ്ദത്തോടെ എന്തോ സാധനം മുയലിന്റെ തൊട്ടടുത്ത് വീണു പൊട്ടിത്തെറിച്ചു. ഞെട്ടിയുണര്ന്ന മുയല്ഉറക്കെ കരഞ്ഞുകൊണ്ട് ഒറ്റയോട്ടം. ! “ആകാശം പൊട്ടി വീണേ ;എല്ലാവരും ഓടിക്കോളണേ”...!----------------------------------കാക്ക എല്ലാവരെയും വിളിച്ചു വരുത്തി, മുയലിനെയും കൂട്ടിക്കൊണ്ടുവന്നു. കാര്യം ബോധ്യപ്പെട്ടതോടെ മുയലിന്റെ പേടി അല്പ്പം കുറഞ്ഞു. എല്ലാവരുംകൂടി കുറെ ചക്കപ്പഴം തിന്ന ശേഷം പിരിഞ്ഞു പോയി

നല്ല കഥ- കഥകള്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ടെങ്കിലും ഉള്‍ക്കൊള്ളാറില്ല-അല്ലെങ്കില്‍ ഒരു കഥയായി അവിടെ കിടക്കും- ഇങ്ങിനെ കഥകളില്‍ ചില കാര്യമുണ്ടെന്നറിയുമ്പോളാണ്‌ കഥയുടെ കാര്യത്തിലേക്കു തിരിയുന്നത്- ഇനി കഥ കേള്‍ക്കുന്ന ചിലരോ- അവര്‍ക്കു ചക്കപ്പഴത്തിന്റെ ഒച്ചക്കപ്പുറത്തേക്കു പോകാന്‍- യുക്തി ഉപയോഗിക്കാന്‍ കഴിയുന്നുമില്ല- ഒരു ശബ്ദമുണ്ടായാല്‍ അതിന്നൊരു കാരണമൂണ്ടാവണമെന്നു യുക്തിയുള്ള കാക്കക്കു തോന്നി-കാരണം കാക്ക മനസ്സിലാക്കിയിരുന്നു ശബ്ദം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല എന്ന്- 

കാക്കക്കു അറിവു കൂടും- കാരണം അതിന്നഹങ്കാരം കുറവാണു- മാത്രമല്ല കഥയിലെ മറ്റുള്ള ജീവികളെക്കാള്‍ അതിന്നു മുകളില്‍ നിന്നും നോക്കി മനസ്സിലാക്കിയ അറിവുമുണ്ട്- ഒരു ശബ്ദം വെറുതെ ഉണ്ടാവില്ലെന്ന കാക്കയുടെ യുക്തിപോലും യുക്തിവാദിക്കില്ലാത്തെതെന്തു കൊണ്ട്- ഒരു ശബ്ദത്തിന്റെ കാരണമന്യെഷിക്കുന്ന കാക്കയുടെ കഥ പറയുന്നവര്‍ ഭൂമിയുള്‍ക്കൊള്ളുന്ന പ്രപന്‍‍ചത്തെ കുറിച്ചു യാദ്ര്ശ്ചിചികത ആരോപിക്കുന്നത് വിരോധാഭാസമല്ലെ- നാം നില്ക്കുന്ന ഭൂമി-ഭൂമിയെപ്പോലെ പത്തോളം ഗ്രഹങ്ങള്‍ ചുറ്റുന്ന സൂര്യന്‍,സൂര്യനെ പോലെ നിരവധി ഗ്രഹങ്ങള്‍ ചുറ്റികൊണ്ടിരിക്കുന്ന മുപ്പതിനായിരം കോടി നക്ഷത്രങ്ങള്‍ ഉള്‍കൊള്ളുന്ന ആകാശഗംഗ എന്ന നക്ഷത്രസമൂഹം-ആകാശഗംഗയെപ്പോലെ മുപ്പതിനായിരത്തോളം കോടി നക്ഷത്ര സമൂഹങ്ങള്‍- ഒരു ശബ്ദം പോലും വെറുതെ ഉണ്ടാവില്ലെന്ന് കാക്ക പറയുമ്പോള്‍ നമ്മുടെ യുക്തി നമ്മോടു പറയുന്നു-യേയ് -ഇതെല്ലാം വെറും യാദൃശ്ചികത- ഇല്ല യുക്തി പറയുന്നില്ല- യുക്തിവാദി പറയുന്നു-കാരണം പ്രമാണങ്ങളെ എതിര്‍ക്കുക എന്നതിന്നപ്പുറം‌ യുക്തിവാദി മറ്റൊന്നും ആവശ്യപ്പെടുന്നില്ല-

കഥയിലെ കാക്ക എന്ന കഥാപാത്രത്തിനു രണ്ടു പ്രധാന വിശേഷഗുണങ്ങളുണ്ട്. ഒന്ന് ശാസ്ത്രബോധം അഥവാ, യുക്തിബോധം . മറ്റൊന്ന് സാമൂഹ്യ ധാര്മ്മിക ബോധം. കാക്ക സ്വയം പരീക്ഷണം നടത്തി സത്യം കണ്ടെത്താന്ശ്രമിക്കുക മാത്രമല്ല , മറ്റുള്ളവരുടെ തെറ്റിദ്ധാരണയും അന്ധവിശ്വാസവും ദൂരീകരിക്കാനും കൂടി ശ്രമിക്കുകയുണ്ടായി. ഉയര്ന്ന സാമൂഹ്യബോധമാണ് ഇതിനു കാക്കയെ പ്രേരിപ്പിച്ചത്. കാക്ക സ്വാര്ഥചിന്ത മാത്രമുള്ള ആളായിരുന്നെങ്കില്ഒറ്റക്കു പറന്നു പോയി കാര്യം മനസ്സിലാക്കി തന്റെ പാടും നോക്കി പോകുമായിരുന്നു.

ഈ ഒരു ഗുണവിശേഷണവുമില്ല എന്നതാണ്‌ ഒരാളെ യുക്തിവാദി ആക്കുന്നത് എന്നതെത്ര ദുഖ:സത്യം-കാരണം ഈ പ്രാപന്ചിക സത്യങ്ങള്‍ നമുക്കു തരുന്ന അറിവുകള്‍ അഥവാ നമ്മുടെ ശാസ്ത്രബൊധം നമ്മോടു പറയുന്നത് പ്രാപന്ചികമായ ഒന്നും തന്നെ വെറുതെ ഉണ്ടാകില്ല എന്നതാണു-യുക്തിവാദത്തിന്നു ഒരു ശസ്ത്രീയ ബന്ധവുമില്ല എന്നതാണ്‌ അവരോട് സം‌വദിക്കാന്‍ ഏറ്റവും തടസ്സമായി നില്‍ക്കുന്നത്- യുക്തിവാദിയുടെ കയ്യില്‍ ഒരിറ്റ ശസ്ത്രമെയുള്ളൂ- അതാകട്ടെ തര്‍ക്കശാസ്ത്രവും-

അവനവന്‍ പറയുന്നതെന്തന്ന ശരിയായ ധാരണയില്ലത്ത യുക്തിവാദി മറ്റുള്ളവരുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടക്കുന്നതാലോചിക്കുമ്പോള്‍ ഹ..ഹ..ഹ..നല്ല തമാശ-

യുക്തിവാദിയുടെ സാമൂഹിക ധാര്‍മികനിയമ ബോധനിയമങ്ങളെന്തെന്നു ഒന്നു പറഞ്ഞു തന്നാല്‍ മനസ്സിലാക്കാമായിരുന്നു- അങ്ങിനെ ഒന്നുണ്ടോ?-അതോ ഒരോരുത്തരും അവര്‍ക്കു വേണ്ട നിയമങ്ങള്‍ ഉണ്ടാക്കുകയോ?

കാക്ക ഉയര്‍ത്തുന്ന മറ്റു ചില പ്രശ്നങ്ങളിലേക്ക്- യുക്തിവാദം പറയുമ്പോള്‍ ശസ്ത്രീയമാവണമല്ലോ- ശാസ്ത്രനിയമമനുസരിച്ചു സരളതയില്‍ നിന്നൊരു വസ്തുവും സങ്കീര്‍‌ണ്ണതയിലേക്കു പോകുവാന്‍ പാടില്ല- ഒന്നു വിശദീകരിക്കാം‌ ഒരു വസ്തു ശരിയായ രീതിയില്‍ പരിചരിക്കുന്നില്ല എങ്കില്‍ അതൊരു പുതിയ വസ്തു ആകില്ല- മറിച്ചു നശിക്കുകയേ ഉള്ളൂ- കുറച്ച് ഇരുമ്പ് സാധനങ്ങള്‍ ഒരിടത്ത് വച്ചാല്‍ ഒരു സൈക്കിള്‍ ആകില്ല- മറിച്ച് തുരുമ്പു പിടിച്ചു നശിച്ചു പോകും- ഒരു വശത്ത് പ്രപന്ചം വികസിക്കുന്നു എന്നു പറയുന്നു-പ്രപന്ചം വികസിക്കുമ്പോള്‍ പുതിയ നക്ഷത്രങ്ങളും നെബുലകളും നമുക്കു കാണാനാവുന്നു-ആര്‍ ഇതൊക്കെ പരിചരിക്കുന്നു-രൂപപ്പെടുത്തുന്നു-ശാസ്ത്രം പറയുമ്പോള്‍ ശാസ്ത്രനിയമങ്ങളും ശരിയാവെണ്ടേ?ഒന്നുമില്ലായ്മയില്നിന്നും ശൂന്യതയില്‍ നിന്നും ഒന്നും ഉണ്ടാവില്ലെന്നു പ്രപന്ച നിയമം-അപ്പോ ആരുണ്ടാക്കി?

ഒരു ചോദ്യം അവശേഷിക്കുന്നുണ്ടെന്നറിയാം-ദൈവമാണെങ്കില്‍ ദൈവത്തെ ആരുണ്ടാക്കി- ഉത്തരം രണ്ടു കാര്യങ്ങളാണു- 
ഒന്ന്-ഒന്നുമില്ലായ്മയില്‍ നിന്നും ഒന്നും ഉണ്ടാവില്ലന്നതിനാല്‍ ഒന്നുണ്ടായെ തീരൂ- ആദ്യത്തേത്-അതിനു മുമ്പൊന്നുമില്ലാത്തത്-അറബിയില്‍ അവ്വല്‍ എന്നു പറയും അല്ലാഹുവിന്റെ ഒരു ഗുണവിശേഷണം അവന്‍ ഉണ്ടായവനല്ല-ഉള്ളവനാണു എന്നതാണ്‌-ഉണ്ടാക്കിയ ഒന്നിനെ അന്യേഷിക്കേണ്ടതുള്ളൂ-പ്രപഞ്ചം വികസിക്കുന്നു എന്നു പറയുമ്പോള്‍ അതാദ്യം ഉണ്ടായിരുന്നില്ല എന്നു കൂടി സമ്മതിക്കേണ്ടി വരുന്നു-അതിനാലാണ്‌ ആരെന്ന ചോദ്യം പ്രസക്തമാവുന്നത്‌-ഐന്‍സ്റ്റിന്‍ ആദ്യം കരുതിയത് പോലെ പ്രപഞ്ചം സ്ഥായിയായിരുന്നുവെങ്കില്‍ ഈ ചോദ്യം ആവശ്യമില്ലായിരുന്നു- രണ്ട്- പ്രാപന്ചിക നിയമങ്ങള്‍ പ്രപന്ചാതീതനായ ഒന്നിനു ബാധകമല്ല-ദൈവം പ്രപന്ചാതീതനനാണു-നിയമങ്ങള്‍ നിര്‍മിക്കുന്നവനു നമുക്കെങ്ങിനെ നിയമങ്ങളുണ്ടാക്കാന്‍ കഴിയും-അപ്പോള്‍ നാം ദൈവമാകേണ്ടി വരും-

6 comments:

പാവപ്പെട്ടവൻ said...

വളരെ മനോഹരമായിരിക്കുന്നു
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

എന്തോ സാധനം മുയലിന്റെ തൊട്ടടുത്ത് വീണു പൊട്ടിത്തെറിച്ചു....!
ഞാന്‍ കരുതി.. നമ്മുടെ പട്ടണങ്ങളിലും ട്രെയിനുകളിലും പൊട്ടുന്ന സാധനം ആയിരിക്കുമെന്ന്.. !
:)

കാട്ടിപ്പരുത്തി said...

പകല്‍കിനാവില്‍ നിന്നും ഞെട്ടിയുണര്‍ന്നോ?- ഒച്ച കേട്ട്
പാവപ്പെട്ടവന്‍- നല്ല പേര്‍

sHihab mOgraL said...

പ്രിയ കാട്ടിപ്പരുത്തി,
താങ്കള്‍ വിശ്വസിക്കുന്ന മൂല്യങ്ങള്‍ക്ക് ഒരു മനുഷ്യജീവിതത്തെ നയിക്കാനും ലക്ഷ്യത്തിലെത്തിക്കാനും മാത്രം ശക്തിയുണ്ട് എന്ന ചിന്തയാണ്‌ താങ്കളെക്കൊണ്ട് ഇതെഴുതിക്കുന്നത്. അതു തന്നെയാണ്‌ എന്നെ ഇവിടെ കൊണ്ടെത്തിക്കുന്നതും.
ഈ നന്മ മറ്റുള്ളവര്‍ക്കും പകരണമെന്ന ചിന്തയില്‍ തന്നെയാണിതൊക്കെയെന്നു വിശ്വസിച്ചു കൊണ്ടു തന്നെ ആശംസിക്കുന്നു.. തുടരുക.

ബഷീർ said...

ഇവിടെ അടിപിടിയൊന്നും കാ‍ണുന്നില്ലല്ലോ..:)

ആ മുയലിനു കാര്യം മനസ്സിലായി..പക്ഷെ ഇന്ന് ചിലർ അതേ മുയലിനെ പിടിച്ച് അതിനു 3 കൊമ്പുണെന്ന് പറഞ്ഞ് നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നുന്നു.

ഈ ഉദ്യമത്തിനു എല്ലാ ആശംസകളും നേരുന്നു.

ബഷീർ said...

മോഡറേഷനാണോ കമന്റ് കുറയാൻ കാരണം ?