ജബ്ബാര്‍ മാഷിന്റെ പുതിയ പോസ്റ്റ് വഹ്യിന്റെ മനശ്ശാസ്ത്രമാണ്-കല്ലും കത്തിയുമെല്ലാം തഴേക്കിട്ടു ഇപ്പൊ മാനസികമായി-
പല രോഗങ്ങള്‍ക്കും പല ലക്ഷണങ്ങളിലൂടെ നമുക്കു മനസ്സിലാക്കം-നല്ല ഒരു ഡോക്ടറും മുറിവൈദ്യനും തമ്മിലുള്ള വ്യത്യാസം തന്റെ ചെറിയ അറിവ് മുറിവൈദ്യന്‍ എല്ലായിടത്തും കെട്ടിവക്കുകയും എന്നിട്ടു തോന്നിയ മരുന്നു നിര്‍ദ്ദേശിക്കുകയും ചെയ്യും എന്നതാണു- ഉദാഹരണത്തിന്നു എയിഡ്സ് ബാധിച്ച ഒരാള്‍ക്കു പ്രതിരോധശേഷി നഷ്ടപ്പെടുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും-അതിന്നര്‍ത്ഥം ശരീരം ക്ഷീണിച്ചവരെല്ലാം എയിഡ്സ് ഉള്ളവരാണെന്നല്ല- മാഷിന്റെ മനശ്ശാസ്ത്ര വിജ്ഞാനം പുറത്തു ചാടുമ്പോള്‍ അബദ്ധങ്ങളുടെ ഘോഷയാത്ര തുടങ്ങുകയാണല്ലോ- നമ്മള് വിശകലനം ചെയ്യുന്നത് മനശ്ശാസ്ത്രമാണല്ലോ? എന്താണു മനശ്ശാസ്ത്രം?
ആത്മാവ് (soul)എന്നര്‍ത്ഥം വരുന്ന സൈകോ എന്ന പദത്തില്‍ നിന്നാണ് സൈക്കോളജി എന്ന പദത്തിന്റെ ഉത്ഭവം- ആത്മാവിനെ (soul) കുറിച്ചുള്ള പഠനം എന്നതില്‍ നിന്നാണ് സൈകോളജി തുടങ്ങുന്നത്- ആത്മാവിനെ കുറിച്ചുള്ള പഠനം വഴിമൂട്ടിയപ്പോള് മനസ്സിനെ(mind) എന്നതിലേക്കു ചുരുക്കേണ്ടിവന്നു- മനസ്സിനെയും കുറെ പഠിക്കാന്‍ നടന്നതിന്റെ ബാക്കി പെരുമാറ്റത്തെയും(behavior) മനസ്സിനെയും കുറിച്ചുള്ള പഠനം എന്നതിലേക്കു എത്തിനില്‍ക്കുന്നു- ഇപ്പോഴും വളരെ കുറച്ചു മെഡിസിന് ഉപയോഗിക്കുന്ന ചികിത്സാരീതികളാണ് ക്ളിനികല് സൈകോളജി പിന്തുടരുന്നത്
മനശാസ്ത്രത്തിന്റെ ഈ പരിമതി തന്നെ ശരിക്കും അത്ഭുതകരമാണു- മന്സ്സിനെയും ആത്മാവിനെയും കുറിച്ചുള്ള അറിവുകള്‍ ദൈവത്തിന്നടുത്താണെന്നാണ് മുസ്ലിങ്ങള്‍ വിശ്വസിക്കേണ്ടത്- എന്താണു ചിന്ത-എന്താണ് മനസ്സ്-എന്നല്ലാം നിര്‍വചനങ്ങളില്‍ കൊണ്ടുവരാന്‍ ഇന്നേ വരെ കഴിയാത്തതിന്റെ കാരണവും മറ്റൊന്നല്ല-
എം-എന്‍-വിജയന് വിവര്ത്ത്നം ചെയ്ത വില്യം റീഹിന്റെ ആള്‍കൂട്ടത്തിന്റെ നനശ്ശാസ്ത്രം എന്ന പുസ്തകത്തിലെല്ലാം മനസ്സെന്നതിനെ ഒരു ഭൌതിക പ്രതിഭാസമാക്കാന്‍ കളിക്കുന്ന ചില ആഭാസങ്ങള്‍ കാണാം-എന്നിട്ടും മനസ്സു മനസ്സുപോലെ പിടിതരാതെ നില്ക്കുന്നു-
മനുഷ്യന്റെ പെരുമാറ്റത്തില്‍ കാണുന്ന ചില വൈകൃതങ്ങളെയും വൈകല്യങ്ങളെയും കുറഞ്ഞ ചില മരുന്നുകളിലും അതിനേക്കാള്‍ പരിചരണത്തിലും പഴയ അവസ്ഥയിലേക്കു കൊണ്ടു വരുവാന്‍ സഹായിക്കുന്നു-അതായത് മനസ്സിനു വരുന്ന കുഴപ്പങ്ങള്‍ക്കു ചികിത്സ മനസ്സു കൊണ്ടു തന്നെ-
പല ശാസ്ത്ര പരീക്ഷണങ്ങള്‍ക്കു ശേഷം മനശ്ശാസ്ത്രത്തില്‍ കൂടി മാഷു തന്റെ ബുദ്ധി വൈഭവം നടത്തുകയാണ്-പക്ഷെ വാദങ്ങളാകട്ടെ ബ്ളോഗില്‍ പുതിയതാവാമെങ്കിലും ഇടമുറുകിന്റെ ഖുര്‍ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന പുസ്തകത്തില്‍ വരെ എഴുതി തുരുമ്പിച്ച പഴയ ആയുധവും- ഒരു വിമര്‍ശനത്തിന്നു ഒരിടത്തു മറുപടി ലഭിച്ചാല്‍ സാമാന്യബുദ്ധിയുള്ളവര്‍ വേറൊരിടത്തതേ വാദം കൊണ്ടുവരില്ല, അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ച ഒരു വാദമെങ്കിലും കൊണ്ടുവരെണ്ടേ?-
കഷ്ടമാണീ യുക്തിവാദികളുടെ കാര്യം-
പ്രവാചകനായ മുഹമ്മദ് നബിക്കു കിട്ടിയ വെളിപാടുകള്‍ ഒരു മനോരോഗത്തിന്റെ ബാക്കിപത്രം എന്നാണല്ലൊ അരോപണം- അരോപണം ഉന്നയിക്കാന്‍ തീര്‍ച്ചയായും ഒരാള്‍ക്കു അവകാശമുണ്ട്-പക്ഷെ ഇത്രയും കാലം മുമ്പെ ആരോപിക്കുന്ന ഒരാരോപണത്തിന്നു അരോപിക്കപെട്ട സമൂഹം വല്ല മറുപടിയും നല്‍കിയിരുന്നോ എന്നൊന്നു അന്യേഷിക്കാനുള്ള സമയമെങ്കിലും ഈ പഴയ വീഞ്ഞു വിതരണം ചെയ്യുന്നതിന്നു മുമ്പു കണ്ടെത്താമായിരുന്നു-
ഒരു രോഗം ഒരാളില്‍ അരോപിക്കുമ്പോള് ആരോഗമെതെന്നു കുറെ വിവരിച്ചതു കൊണ്ടെന്തു കാര്യം- പ്രകടമാകുന്ന രോഗലക്ഷണമല്ലെ വിവരിക്കേണ്ടത്-ഉദാഹരണത്തിന്നു പനിക്കു കാരണമാകുന്ന വൈറസ്സിനേയും അതു ശരീരത്തിന്നകത്ത് വരുത്തുന്ന പ്രവൃത്തനെത്തെക്കാളും ആളുകള്‍ക്കാവശ്യം പനിയുടെ ലക്ഷണങ്ങളാണു-അതറിഞ്ഞാലെ അവര്‍ക്കു പനിയെന്തെന്നു മനസ്സിലാകൂ- സ്കിസോഫ്രേനിയയുടെ കുറെ വിഭാഗങ്ങളെ കുറിച്ചു ഒരു നീണ്ടകഥ എഴുതിയങ്കിലും അതിന്റെ ലക്ഷണങ്ങളെ കുറിച്ച് മൌനംഭുജിച്ചത് അത്ര വെറുതെയാവില്ല- ഒരു യുക്തി തെളിഞ്ഞു കാണുന്നുണ്ട്-
ഇന്ന് അമേരിക്കയില്‍ ഇരുപത് ലക്ഷത്തോളം ആളുകള്‍ ഈ രോഗത്തിന്റെ പിടിയിലാണെന്നാണു കണക്കുകള്‍ പറയുന്നത്- ഇനി നമ്മുടെ നാട്ടിലെ ചില സ്കിസോഫ്രേനിയ രോഗികളുടെ കഥകളറിയാന്‍ നടന് ശ്രീരാമന് എഴുതിയ വേറിട്ട കാഴ്ചകള്‍ എന്ന പുസ്തകം മാത്രം ഒന്നു വായിച്ചു നോക്കിയാല്‍ മതി-
കൂടുതല്‍ അറിയുവാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള ലിങ്കിലൂടെ ഒന്നു പോയി നോക്കുക-
സ്കിസോഫ്രേനിയയുടെ ഏതു ലക്ഷണമാണു നിങ്ങള്‍ നബിയില്‍ അരോപിക്കുന്നത്-ചരിത്രത്തില്‍ ഏതെങ്കിലും ഒരു സ്കിസോഫ്രേനിക് ഒരു നിയതമായ ലക്ഷ്യത്തിന്നു വേണ്ടി നിലകൊണ്ടതായും അതിന്നു നേത്രത്വം കൊടുത്തതായും ശാസ്ത്രീയമായി തെളിയിക്കാമോ?- ഏതെങ്കിലും ഒന്ന്-
സ്കിസോഫ്രേനിയയുടെ പ്രാഥമിക ലക്ഷണങ്ങള്‍ എന്താണു മാഷെ-ഒന്നാമത്തതു തന്നെ അവര്‍ സാമൂഹികമായി ഒറ്റപ്പെട്ടു കഴിയുവാന്‍ ഇഷ്ടപ്പെടുന്നവരാണ്-ശരിയായ രീതിയില്‍ ചിന്തിക്കുവാന്‍ കഴിയില്ല-യാഥാര്‍ത്യവും കാല്പനികതയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാന്‍ കഴിയില്ല-വൈകാരികമായ കാര്യങ്ങളെ കൈകാര്യം ചെയ്യാന്‍ കഴിയില്ല-ഇതെല്ലാം പ്രവാചകനില്‍ ആരോപിക്കണമെങ്കില്‍ ചെറിയ മനോരോഗമൊന്നും പോരല്ലോ- സ്കിസോഫ്രേനിക് ആയ ഒരാള്‍ വളരെ സൂക്ഷ്മമായ കാഴ്ചപ്പാടോടു കൂടി ശരിയായ ആസൂത്രണത്തോടെ ഒരു സമൂഹത്തെ നയിക്കുവാന്‍ പ്രാപ്ത്നാവുകയോ-എവിടുന്നു കിട്ടി ഈ വിവരം-
ഏതൊ മുസ്ലിം വിരുദ്ധ സൈറ്റില്‍ നിന്നും ചോര്‍ത്തി എഴുതുമ്പോള്‍ അതിനെ കുറിച്ച് ഒന്ന് ഗൂഗിളിലെങ്കിലും പോയി സെര്‍ച്ച് ചെയ്തു വായിക്കാനുള്ള യുക്തിയെങ്കിലും- പ്ളീസ്
പ്രവാചകനെ ചരിത്ര പരമായി മാത്രം എടുക്കുക- മതം അവിടെ നില്ക്കട്ടെ-ഇരുപത്തി മൂന്നു വര്‍ഷത്തെ ജീവിതകാലം കൊണ്ടു ധാര്‍മികമായി ഒന്നുമല്ലാതിരുന്ന ഒരു സമൂഹത്തെ ലോകത്തിന്നു മാതൃകയാക്കാവുന്ന ഒരു ജനതയാക്കി വളര്‍ത്തി എടുക്കുകയും ചരിത്രത്തില്‍ സ്വാധീനം ചെലുത്തിയ എക്കാലത്തെയും നൂറു വ്യക്തികളെ തിരഞ്ഞെടുത്തപ്പോള്‍ ഐസക് ന്യൂടന്റെ മുന്നില്‍ ഒന്നാമതായി Micheal H.Heart- നെ പ്പോലെയുള്ളവര്‍ തിരഞ്ഞെടുക്കുകയും ചെയ്ത മുഹമ്മെദ് എന്ന വ്യക്തിയെയെങ്കിലും മനസ്സിലാക്കന്‍ ശ്രമിക്കുക-
ഇനി ഇടക്കിടക്കു സ്കിസോഫ്രേനിയ വരുന്ന പ്രതിഭാസമെന്നല്ലാം പുതിയ മനശ്ശാസ്ത്രഞനാവുമോ എന്തോ?-
അതല്ല മോറിസ്ബുക്കായിയെ പ്പോലെ ഡോക്ടര്‍ കീത് മൂറിനെ പോലെ -Micheal H.Heart- നെയും മുസ്ലിങ്ങള്‍ വിലക്കെടുത്തു എന്നല്ലാം തട്ടിവിടുമോ? സ്കിസോഫ്രേനിയ എന്നത് കേവലമായ വെളിപാടുകള്‍ വരുന്നു എന്ന തോന്നലാണു-അങ്ങിനെയുള്ള ഒരു മനോരോഗിക്കു ഒരു സാമൂഹിക വിപ്ളവത്തിനു നേതൃത്വം നല്കുവാനോ ഒരു ധാര്‍മിക സമൂഹത്തിനു രൂപം നല്കുവനോ 8കഴിയില്ല-
പിന്നെ പ്രവാചകനു എങ്ങിനെ കഴിഞ്ഞു- കാരണം അതു സ്കിസോഫ്രേനിയ ആയി ക്കൂടാ- അപ്പോള്‍ മറ്റൊരു സാധ്യത മുഖ്യ ഇനമായ വെളിച്ചപ്പാടു ആകണം-ഭൌതിക ലാഭം- നമസ്കാരത്തില്‍ ഒട്ടകത്തിന്റെ ചീഞ്ഞ കുടല്‍മാല തലയിലൂടെയിട്ടു ദുര്‍ഗന്ധവും ഭാരവും കാരണം തല ഉയര്‍ത്താന്‍ പോലും കഴിയാതെ - തന്നില്‍ വിശസിച്ചു എന്ന കാരണത്താല്‍ മാത്രം അനുയായികള്‍ ക്രൂരമായി വധിക്കപ്പെടുന്നത് നോക്കി നില്‍ക്കേണ്ടി വന്ന നേതാവ്- അഭയം തേടി ചെന്ന ബന്ധുക്കളില്‍ നിന്നും തെരുവുപിള്ളെരുടെ കല്ലേറു കൊണ്ടു കാലില്‍ നിന്നും ചോര വാര്‍ന്നൊലിക്കുന്ന മുഹമദ് നബി-മൂന്നു വര്‍ഷം പട്ടിണിക്കിട്ടു പച്ചില വരെ തിന്നു ജീവന് നിലനിര്‍ത്തുന്ന റസൂലുല്ലാഹ്- അവസാനം വധ ശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വീടും നാടുമുപേക്ഷിച്ചു മദീനയിലേക്കു പാലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുന്ന പ്രവാചകന്-
ഇതെല്ലാമാണ് പ്രവാചകന് ഭൌതിക ലാഭങ്ങളായി മക്ക നല്‍കിയിരുന്ന സുഖസൌകര്യങ്ങള്‍- പതിമൂന്നു വര്‍ഷം കഴിഞ്ഞാല്‍ ഒരു മദീനയിലേക്കു പോകാമെന്നും അവിടെ നിന്നും ഒരു ഭരണാധികാരിയായി മടങ്ങാമെന്നും ദീര്ഘ്ദൃഷ്ടിയില് മനനം ചെയ്തെടുത്തു കരുക്കള്‍ നീക്കി സമര്‍ത്ഥമായി നേടിയെടുത്തു എന്നതാവുമോ? സ്കിസോഫ്രേനിയ അല്ലെങ്കില്‍ പിന്നെ അങ്ങിനെ ആക്കാം അല്ലെ? സ്കിസോഫ്രേനിയ എന്തായാലും ഇത്ര സമര്‍ത്ഥന്മാരെ സൃഷ്ടിച്ച കഥ ഏതു വിഡ്ഡിയായ ഡോക്ടര്‍ ആണു തട്ടി വിടുന്നത്-യുക്തിവാദം ഡോക്ടര്‍മാരെ മാനസിക രോഗികളാക്കാന്‍ മാത്രം ശക്തമാണോ?
അങ്ങിനെ ഒരു ലക്ഷ്യത്തിനു വേണ്ടി എന്നു പറയുമ്പോള്‍ തന്നെ ആദ്യത്തെ സ്കിസോഫ്രേനിയ കളവാകും-കാരണം സ്കിസോഫ്രേനിക്ന് നിയതമായ ലക്ഷ്യമുണ്ടാവില്ല- ഇവിടെ ഭൌതികത ഒരു ലക്ഷ്യമായി വരുന്നു- പ്രവാചകന്റെ ജീവിതത്തിലോ? ഈ സന്ദേശം നല്‍കിയത് കല്ലേറും പീഢനങ്ങളും പട്ടിണിയും ബഹിഷ്കരണവും മുതല്‍ വധശ്രമം വരെ- വിശ്വസിക്കുകയോ അവിശ്വസിക്കുകയോ ചെയ്യാം - വിമര്‍ശനങ്ങള്‍ വസ്തുതാ പരമാകുന്നത് യുക്തിവാദിയില്‍ നിന്നും പ്രതീക്ഷിക്കരുതായിരിക്കും
19 comments:
നല്ല ഉദ്യമം, ആശംസകള്‍.
തല്ക്കാലം മറ്റു അഭിപ്രായങ്ങള്‍ ഒന്നും രേഖപ്പെടുത്തുന്നില്ല. തുടര്‍ന്നും വായിക്കാം.
ശ്രീ@ശ്രേയസിനെ പിന്തുടര്ന്ന് ഞാനും ആശംസിക്കുന്നു. നന്നായിട്ടുണ്ട്..
മുഹമ്മദ് നബിയെക്കുറിച്ച് കേട്ട അറിവ് പോലുമില്ലായിരുന്നോ മാഷിന്...?
കൊള്ളാം... പ്രാര്‍ഥനകള്‍ ഒപ്പമുണ്ട്. ചര്‍ച്ചയില്‍ മാഷും വരുമെന്ന് കരുതാം. കുറച്ച് കണ്ടു നില്ക്കട്ടെ.
അതേ.. നല്ല ഉദ്യമം.
മാഷ് ഒരിക്കലും വരില്ല. അടുത്ത പൊസ്റ്റ് തയ്യാറാക്കുന്ന തിരക്കിലായിരിക്കും മാഷ് ഇപ്പോള്‍. മറ്റൊന്നും വായിക്കാതെ, സ്വന്തം അറിവിന്റെ ദാസനായി വാഴുന്നവരാണ് മത നിരാസക്കാര് .
കേരളത്തിലെ യഥാസ്ഥിതിക വിഭാഗത്തിന്റെ ഗ്രന്ഥങ്ങളും ഫത്വകളും ജബ്ബാറുമാര്ക്കു നല്ല വളമാണ്.....
ജബ്ബാര്‍ മാഷിന് മറുപടി കൊടുക്കാന്‍ നടക്കുന്ന കാട്ടിപ്പരുത്തിക്ക് വേറെ പണിയോന്നുമില്ലേ.
പലപ്പോയും വ്യകതമായ തെളിവുകള്‍ ഇല്ലാതെ ഇസ്ലാമിനെ മാത്രം വിമര്‍ശിക്കാന്‍ ഇറങ്ങിയ "ചൂലാണ്്" ജബ്ബാര്‍.
ഇയാളുടെ മൂയുവന് വായിച്ചാല്‍ മനസ്സിലാക്കാന്‍ പറ്റും അധിക പോസ്റ്റിലും ടിയാന് മറുപടി കൊട്ടുക്കാറില്ല.
വായില്‍ തോന്നിയത് കോതക്ക് പാട്ട് പോലെ എയുതും മറുപടി കിട്ടില്ല.
ഒരു മറുപടി അര്‍ഹിക്കുന്നില്ല.
റഷീദ്..
ഉദ്യമം വളരെ നന്ന്.
ഒരു കാര്യം..
രണ്ട് കൈയും കൂട്ടി അടിച്ചാലേ ശബ്ധം വരൂ. പക്ഷേ, എവിടെ അടിക്കണമന്ന് സ്വന്തം വകത്തിരിവു വെച്ച് തീരുമാനിക്കണം.
ആശംസകള്‍.
മുഹമ്മദ് നബി സത്യസന്ധനായിരുന്നില്ല എന്ന വാദത്തിന് യാതൊരു പിൻബലവുമില്ല. അദ്ദേഹത്തിന്റെ പ്രവാചകത്വവാദം കളവായിരുന്നു എന്ന് വരുത്തിത്തീർക്കാൻ കണ്ടെത്തുന്ന മനശാസ്ത്രപരമായ കാരണങ്ങളൊക്കെയും വൈരുധ്യജടിലമത്രെ. വസ്തുത ഇതായിരിക്കെ, പിന്നെയും അദ്ദേഹത്തിന്റെ സന്ദേശം ദൈവപ്രോക്തമാണെന്ന വസ്തുതയെ തള്ളിക്കളയുകയും അദ്ദേഹത്തിന്റെ സത്യസന്ധതയെ സംശയിക്കുകയും ചെയ്യുന്നതിന് എന്ത് ന്യായമാണുള്ളത്.
മുഹമ്മദ് പ്രവാചകനോ ? - തുടര്‍ച്ച -സ്ഥാനമോഹവും അധികാരക്കൊതിയും
എനിക്ക് ഈ രണ്ടു കൂട്ടരോടും ചോദിക്കാനുള്ള ഒരു കാര്യം.... ശരിക്കും അറിയാന്‍ മേലാഞ്ഞിട്ട് തന്നെ ചോദിക്കുവാ. ... നിങ്ങള്‍ക്കൊന്നും വേറെ ഒരു പണിയും ഇല്ലേ.. (ഒരു കൂട്ടര് ഇല്ലന്നും, ഒരു കൂട്ടര് ഉണ്ടെന്നും, വേറെ ഒരു കൂട്ടര് ഞങ്ങളുടേത് മാത്രം ശരിയെന്നും ... ) എല്ലാ വര്‍ക്കും അവനവന്റെ വിശ്വാസം ശരി എന്ന് വിശ്വസിച്ചാല്‍ പോരെ ... എന്തിനാ മറ്റവനെ ബോധവല്കരിക്കാന് നടക്കുന്നത്.. ഒരാളെ എങ്കിലും ഈ പറഞ്ഞ ആര്‍ക്ക് എങ്കിലും ബോധവല്കരിക്കാന് ഇതുവരെ കഴിഞ്ഞോ.. അങ്ങനെ സംഭവിച്ചിരുന്നു എങ്കില്‍ ഈ ലോകത്ത് ഒരു മതം ( അല്ലന്കില് യുക്തിവാദം ) മാത്രമേ അല്ലെ ഉണ്ടാകുമായിരുന്നു ഉള്ളു....!!!!..
യുക്തിവാദികളുടെ പ്രധാന പ്രശ്നം ജീവിക്കാന്‍ വേണ്ടി വാദിക്കുക എന്നതാണ്. പക്ഷെ അന്നം തരുന്നവനോട് താന്‍ എവിടുന്നു വന്നെടോ എന്ന് ചോദിക്കുകയും കൂടുതല്‍ വാദിക്കാന്‍ പോയാലും എന്ത് ചെയ്യും....? സമൂഹത്തിലെ അനീതിക്കെതിരെ..അഴിമതിക്കെതിരെ കാപട്യതിനെതിരെ കള്ള രാഷ്ട്രീയക്കാര്‍ക്കെതിരെ ഒരു യുക്തിവാദിയും ശബ്ദം ഉയര്‍ത്തി കേട്ടിട്ടില്ല.... അതെങ്ങനെയാ കള്ളന്മാരുടെ കാശും മേടിച്ച് അവരെ വിമര്‍ശിക്കാന്‍ പാടുണ്ടോ? പിന്നെ പ്രതികരിക്കില്ലെന്നു തോന്നുന്ന ദൈവങ്ങളെയോ ഒക്കെ തെറി വിളിച്ചാല്‍ ആരെങ്കിലും കേള്‍ക്കും എന്ന് വിചാരിക്കും. പക്ഷെ വൈകിട്റ്റ് വീട്ടില്‍ കേറി ആഹാരം കിട്ടണമെങ്കില്‍ പെണ്ണുമ്പിള്ള വിശ്വസിക്കുന്ന ദൈവത്തെ ഓര്‍ക്കണം.... ഒന്നുമില്ല്ലെന്കിലും അവരുടെ കൂടെ ഇരുന്നു പ്രാര്‍ഥിക്കുകയാണെന്ന് കാണിക്കുക എങ്കിലും വേണം.. ഇല്ലെങ്കില്‍ കഞ്ഞിവെള്ളം കിട്ടില്ല. പിന്നെ...എല്ലാം ഒരുതരം ഉഡായിപ്പ് അല്ലാതെന്താ.
യുക്തിവാദികള്‍ എത്ര അനാഥമന്ദിരങള് നടത്തുണ്ട് പാക്കരാ. ഒരുപാട് വിദ്ദ്യാഭ്യാസ സ്ഥാപനങള്, സാധു മന്ദിരങള്, ഉച്ച ക്കഞി വിതരണം, വീടു നിര്‍മാണം, അങനെ എത്രയെത്ര... സമൂഹത്തിന്റെ നല്ലൊരു വിഭാഗം സേവന മേഖലയും മത നിരാസക്കാര് അല്ലെ പാക്കരാ നടത്തുന്നത് ? എന്നിട്ടും എന്തിനാ ഈ പവങളോട് എല്ലാര്ക്കും കെറുവ് ?
ശ്രീ @ ശ്രേയസ്
shihab mogral
കനല്
ചിന്തകന്‍
പാക്കരന്
shahir chennamangallur
അഭിപ്രായങ്ങള്‍ക്കു നന്ദി-
Beemapally -ഞാന്‍ മതത്തെ ചര്‍ച്ചക്കെടുക്കുന്നത് അതിന്റെ അടിത്തറകളില്‍ നിന്നാണ്-
kichu- Chemplani
ഞാന്‍ ഇത് ചെയ്യുന്നത് എന്റെ ഒരു ഉത്തരവാദിത്വം എന്ന് കരുതിയാണ്- ചിലരുടെയെങ്കിലും ഏതെങ്കിലും തെറ്റിദ്ധാരണകള്‍ നീങ്ങുവാന്‍ ഇത് കാരണമാവുന്നെങ്കില്‍ ആകട്ടെ എന്നു കരുതി- അത്രമാത്രം-
പിന്നെ എന്റെ രണ്ടു കമെന്റുകള്‍ മാഷ് അയാളുടെ ബ്ലോഗില്‍ നിന്നും ഡിലീറ്റ് ചെയ്തു- മറുപടി പറയാതെ പുതിയത് പോസ്റ്റ് ചെയ്യുകയും ചെയ്തു- ആവിഷ്കാര സ്വാതന്ത്ര്യം-
ഷാഹിര്‍ ഞാന്‍ യുക്തിവാദികള്‍ എന്നും പറഞ്ഞും നടക്കുന്ന കാപട്യക്കാരെപ്പറ്റിയാണ് പറഞ്ഞത്. നിങ്ങള്‍ പറഞ്ഞ ആള്ക്കാര് ഒരിക്കലും അവര്‍ യുക്തിവാദികള്‍ ആണെന്ന് പ്രസംഗിച്ചു നടക്കാറില്ല...അവര്‍ പ്രവര്ത്തിക്കാറെ ഉള്ളൂ...ഞാനും ഒരു യുക്തിവാദിയാണ്... ലോകത്തുള്ള സകല മനുഷ്യരും യുക്തിവാദികള്‍ തന്നെ. അവനവനു തോന്നുന്ന യുകതിക്കനുസരിച്ചു ജീവിക്കുന്നവര്‍. പക്ഷെ...തന്റെ യുക്തി മാത്രം ശരി എന്നും പറഞ്ഞു മറ്റുള്ളവന്റെ തലയില്‍ കേറാന്‍ വരുന്ന കക്ഷികളെയാണ് ഞാന്‍ ഉദ്ധേശിച്ചത്. അവരെപറ്റിയാണ് മുകളിലുള്ള കമെന്റില്‍ പറഞ്ഞതും.
ഞാന്‍ ഒന്നു തമാശിച്ചതാണ് പാക്കരാ... യുക്തി വാദികള്‍ എന്നു പറയുന്നവര്‍ വിമര്‍ശിക്കുന്ന വിഭാഗങളാണ് അധിക സേവന മേഖലയും കൈകാര്യം ചെയ്യുന്നത്. മത നിരാസക്കാരന്റെ സേവനങള്‍ തുലോം കുറവാണ്. എനിക്കറിയില്ല അവര്‍ എവിടെയെങ്കിലും ഒരു അനാഥമന്ദിരം നടത്തുന്നത്. എന്നല്‍ ലോകത്ത് നടന്ന ഭീകര കൂട്ടക്കൊലകളില്‍ പലതിലും മതനിരാസക്കാര് മുന്നിട്ടു നില്കുന്നും ഉണ്റ്റ്.
good one.. best wishes
c this blog
www.vazhikaatti.com
ഞങ്ങളുടെ മതഗ്രന്ഥം ഒരു തവണ എങ്കിലും വായിക്കൂ അപ്പോള്‍ മനസ്സിലാകും ഇത് മനുഷ്യന്റെ സൃഷ്ടിയല്ല,ദൈവം നേരിട്ട് അരുളി ചെയ്തതാണെന്ന്.ഞങ്ങള്‍ വെല്ലുവിളിക്കുകയാണ് ഞങ്ങളുടെ വേദഗ്രന്ഥമായ ബാലമംഗളം പോലെ വേറൊന്ന് നിര്‍മ്മിക്കാന്‍.ഇന്ന് ഈ ലോകത്തിലുള്ള ദൈവങ്ങളെല്ലാം എഴുത്തും വായനയും ഒന്നും ഇല്ലാതിരുന്ന കാലത്തുള്ളതാണ്.ഈ ദൈവങ്ങളെല്ലാം ഏതോ സാഹിത്യകാരന്റെ ഭാവനയിലൂടേ അനശ്വരത നേടിയതാണ്.
പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ,തിരിച്ചറിയല്‍ കാര്‍ഡ്,6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് തുടങ്ങി ഞങ്ങളുടെ അവതാരത്തിന്റേ വീഡിയോ വരെ ഞങ്ങളുടെ സമീപം തെളിവായുണ്ട്.
വേറെ ഏതെങ്കിലും ദൈവത്തിന് ഇതെല്ലാം അവകാശപ്പെടാന്‍ കഴിയുമോ?
പിന്നെ ഇതൊന്നും അപ്പ് ലോഡ് ചെയ്ത് വിശ്വാസികളെ ഭ്രാന്ത് പിടിപ്പികണ്ട എന്ന് കരുതി ആണ്.
ഞങ്ങളെ പോലുള്ള വിശ്വാസികളതൊന്നും ചെയ്യാത്തത്.പിന്നെ ഡിങ്കനും അതൊന്നും ഇഷ്ടമല്ലല്ലോ!
നല്ല ഉദ്യമം.
Post a Comment