Sunday, June 21, 2009

പ്രപഞ്ചഘടനയും സൃഷ്ടിയും ഖുര്‍ആനില്‍-7

ആരോപണം
ജബ്ബാര്‍ എഴുതുന്നു.
പ്രപഞ്ചസൃഷ്ടിക്കു മൊത്തം ആറു ദിവസം എടുത്തു എന്നാണ് ഖുര്‍ ആന്‍ ആവര്‍ത്തിച്ചു പ്രസ്താവിക്കുന്നത്. (50:38,25:59,32:4) എന്നാല്‍ വിശദാംശങ്ങള്‍ വിവരിക്കവെ അത് എട്ടു ദിവസമായി വര്‍ദ്ധിക്കുന്ന വൈരുദ്ധ്യവും കാണാം.
ഭൂമിയുണ്ടാക്കിയത് രണ്ടു ദിവസം കൊണ്ടാണെന്നും (41:9) അതില്‍ മലകള്‍ സ്ഥാപിക്കുന്നതിനും ആഹാരവസ്തുക്കള്‍ നിറച്ച് സമൃദ്ധി വരുത്തുന്നതിനും നാലു ദിവസം വേണ്ടി വന്നു എന്നും(41:10) ഖുര്‍ ആന്‍ വിശദമാക്കുന്നു. പിന്നെ അവന്‍ ആകാശത്തിനു നേരെ തിരിയുകയും (41:11) രണ്ടു ദിവസങ്ങളിലായി ആകാശത്തിന്റെ കാര്യം പൂര്‍ത്തിയാക്കുകയുമാണുണ്ടായത്.(41:12)
മറുപടി
ഖുര്‍‌ആനിലെ ഈ ആയത്തുകളെ നമുക്കു വിശകലനം ചെയ്യാം
9. നീ പറയുക: രണ്ടു ദിവസ( ഘട്ട )ങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനില്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവന്ന്‌ നിങ്ങള്‍ സമന്‍മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്‌? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്‌.
10. അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത്‌ - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസ(ഘട്ട)ങ്ങളിലായിട്ടാണ്‌ (അവനത്‌ ചെയ്തത്‌.) ആവശ്യപ്പെടുന്നവര്‍ക്ക്‌ വേണ്ടി ശരിയായ അനുപാതത്തില്‍
11. പിന്നെ അവന്‍ ആകാശത്തിന്‍റെ നേര്‍ക്ക്‌ തിരിഞ്ഞു. അത്‌ ഒരു പുകയായിരുന്നു.എന്നിട്ട്‌ അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു.
12. അങ്ങനെ രണ്ടുദിവസ( ഘട്ട )ങ്ങളിലായി അവയെ അവന്‍ ഏഴുആകാശങ്ങളാക്കി പൂര്‍ത്തിയാക്കി. ഓരോ ആകാശത്തിലും അതാതിന്‍റെ കാര്യം അവന്‍ നിര്‍ദേശിക്കുകയും ചെയ്തു. സമാഉദ്ദുനിയായെ നാം ചില വിളക്കുകള്‍ കൊണ്ട്‌ അലങ്കരിക്കുകയും സംരക്ഷണം ഏര്‍പെടുത്തുകയും ചെയ്തു. പ്രതാപശാലിയും സര്‍വ്വജ്ഞനുമായ അല്ലാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്‌.( അദ്ധ്യായം 41-ഫുസിലത്ത്)
ഇവിടെയെവിടെയും എട്ടു ഘട്ടങ്ങളിലായി പ്രപഞ്ചത്തെ സൃഷ്ടിച്ചു എന്ന് പറഞ്ഞിട്ടില്ലല്ലോ? രണ്ടും രണ്ടും എന്ന് കേള്‍ക്കുമ്പോഴേക്ക് കൂട്ടാന്‍ തുടങ്ങിയാലോ? ചിലപ്പോ കിഴിക്കേണ്ടി വരികയും ചെയ്യില്ലേ?
ഒന്നാമതായി ഇതിലെ 11-മത്തെ വാചകം ശ്രദ്ധിക്കുക. അവിടെ ആകാശത്തിലേക്കു തിരിഞ്ഞു എന്നാണ് പറയുന്നത്. സൃഷ്ടിച്ചു എന്നല്ല, അതായത് അവിടെ ആകാശമുണ്ടായിരുന്നു, ആ ആകാശത്തില്‍ നിന്നാണ് ഭൂമിയെ മാറ്റിനിര്‍ത്തുന്നത്. ഇവിടെ ആകാശമല്ല വിഷയം, ഭൂമിയാണ്.
ഉദാഹരണത്തിന്നു ഒരു കമ്പനി ഏഴു ടൌണ്‍ഷിപ്പുകള്‍ ഉണ്ടാക്കുന്നു. അതില്‍ ഒരു ടൌണ്‍ഷിപ്പില്‍ അതിലെ പ്രധാനപ്പെട്ട ഒരു ഓഫീസ് നിര്‍മിക്കുന്നു. മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാനുള്ള കാലാവധി ആറു ഘട്ടമായി 10 കൊല്ലമാണ്. എല്ലാ പണികളും വ്യത്യസ്ത സ്ഥലങ്ങളില്‍ ഒരേപോലെ തുടങ്ങിയിട്ടുണ്ട്. അതിലെ ഒരു ടൌണ്‍ഷിപ്പിനെ നമുക്ക് ടൌണ്‍-A അന്നു വിളിക്കാം.
ടൌണ്‍-A യില്‍ ഒരു പ്രധാന ഓഫീസിന്റെ നിര്‍മാണം നാലു വര്‍ഷത്തിന്നു ശേഷം ആരംഭിക്കുന്നു. ഈ ഏഴു ടൌണ്‍ഷിപ്പുകളും ഉണ്ടാക്കുന്നതിന്നിടയില്‍ തന്നെയാണ് A- എന്ന ടൌണ്‍ഷിപ്പും അതിലെ ഓഫീസും ഉണ്ടാക്കുന്നത്. പ്രധാന ഓഫീസിന്റെ സ്റ്റ്രക്‍ചര്‍ പൂര്‍ത്തിയാക്കുന്നത് രണ്ട് ഘട്ടമായി രണ്ടു മാസം കൊണ്ടാണ്. അപ്പോഴും മറ്റു ടൌണ്‍ഷിപ്പുകളുടെ ജോലി നടക്കുന്നുണ്ട്. അതിന്നു ശേഷം അഞ്ചു ഘട്ടമായി 12 മാസം കൊണ്ടാണ് അതിന്റെ മിനുക്കുപണികളെല്ലാം ശരിയാവുന്നത്. അതിന്നു ശേഷം ഒരു വര്‍ഷമെടുത്തു എല്ലാ ടൌണ്‍ഷിപ്പുകളും പൂര്‍ത്തിയാവാന്‍. നമുക്ക് പറയാന്‍ കഴിയും മൊത്തം ടൌണ്‍ഷിപ്പ് ഉണ്ടാക്കാന്‍ 6 ഘട്ടമായി എന്നു.അതോടൊപ്പം തന്നെ ഓഫീസ് ഉണ്ടാക്കാന്‍ ഏഴു ഘട്ടമെടുത്തെന്നും.
ഇതിലെന്താണ് അശാസ്ത്രീയത. ഇവിടെ ഒരിടത്ത് സമയം വര്‍ഷമാണെങ്കില്‍ മറ്റൊരിടത്ത് മാസമാണ്.
ഇതിന്നു പുറമെ ഭൂമിയെ സൃഷ്ടിച്ചു കഴിഞ്ഞതിന്നു ശേഷം അകാശങ്ങളെ സൃഷ്ടിച്ചു എന്നു പറയാത്തിടത്തോളം ഒരേസമയമെന്നു വ്യാഖ്യാനിച്ചാലും നമുക്ക് പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കഴിയുന്നു. അകാശങ്ങളില്‍ നിന്നല്ല ഭൂമിയെ മാറ്റി നിര്‍ത്തുന്നത്. അകാശത്തില്‍ നിന്നാണ്. സമാഉദ്ദുനിയയില്‍ നിന്ന്. 12-മത്തെ ആയത്തില്‍ ഏഴാകാശത്തെ പൂര്‍ത്തിയാക്കുന്ന കാര്യമാണ് പറയുന്നത്, അതെല്ലാതെ പുതുതായുണ്ടാക്കുകയല്ല. മാത്രമല്ല, ഓരോ അകാശവും വെവ്വേറെ എന്നും അതില്‍ സമാഉദ്ദുനിയയെ നമുക്ക് കാണാന്‍ കഴിയാവുന്ന ആകാശമെന്നും വ്യക്തമാക്കുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമല്ലാതെ എങ്ങിനെ 1400 കൊല്ലങ്ങള്‍ക്കു മുമ്പ് വിശദീകരിക്കാന്‍ കഴിയും, ഖുര്‍‌ആനിന്റെ മൌലികത തന്നെയാണിത്, കാലങ്ങളോട് സംവദിക്കുവാനുള്ള കഴിവ്.
എന്നാല്‍ 11-മത്തെ ആയത്തില്‍ ആകാശമെന്ന ഏകവചനം മാത്രമാണുപയോഗിക്കുന്നത്. ഭൂമി ആകാശങ്ങളില്‍ നിന്നല്ല മാറ്റപ്പെടുന്നത്, ആകാശത്തുനിന്നു മാത്രമാണ്.
ഖുര്‍‌ആനില്‍ യൌം എന്നല്ലാതെ നിശ്ചിതഘട്ടങ്ങളെന്നു കാണാനില്ല, ശാസ്ത്രലോകത്തുപോലും ഇങ്ങിനെ ഘട്ടങ്ങളെ വ്യ്ത്യസ്ത സമയബന്ധിത ഘട്ടങ്ങളാക്കി തരംതിരിക്കുന്നത് നാം വളരെ വിശദമായി വിശദീകരിച്ചതും.
കൂടാതെ മനുഷ്യസൃഷ്ടിപ്പിനെ കുറിച്ച് അല്ലാഹു പറയുന്നതിങ്ങനെയാണ്.
57. തീര്‍ച്ചയായും ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുക എന്നതാണ്‌ മനുഷ്യനെ സൃഷ്ടിക്കുന്നതിനെക്കാള്‍ വലിയ കാര്യം. പക്ഷെ, അവരില്‍ അധികപേരും മനസ്സിലാക്കുന്നില്ല. ( അദ്ധ്യായം 40. മുഅ്മിന്‍)
പുതിയ വിവരങ്ങള്‍ ശാസ്ത്രം നമുക്കു നല്‍കുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരുന്നത് ഖുര്‍‌ആനിന്റെ ദൈവീകതയാണ്, അതിനാല്‍ ശാസ്ത്രം ഇനിയും പുരോഗമിക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു. യുക്തിവാദികള്‍ക്കതത്ര അരോചകമാണെങ്കിലും ശരി.

6 comments:

Anonymous said...

Micro level discussions on religions are worthless. Non believers of your religion will find it funny. Religion is the belief. You cannot think like a non-believer. Thats how you are conditioned. Your effort might provide you with some fulfillness. Other than that, no changes will happen.
I personally prefer Jabbar's, Babu's & Suraj's blogs as I could learn something new other than conventional, traditional spoon feedings.

Sorry I am lazy to create an account.

Anil

കാട്ടിപ്പരുത്തി said...

അജ്ഞാതന്.
മതം കേവലം ഒരു തമാശയാവുന്നത് മതത്തിന് വ്യക്തമായ ഉത്തരങ്ങളില്ല എന്ന് തോന്നുന്നവര്‍‌ക്കാണ്, ഞാനെഴുതിയതല്ലാം സ്പൂണില്‍ നിന്നും കിട്ടിയതല്ല, എല്ലാ ട്രഡിഷനുകളെയും ഒഴിവാക്കാനുമാവില്ല.

ചിലതെല്ലാം നിലനില്‍ക്കേണ്ടതും നിലനിര്‍ത്തേണ്ടതുമാണ്.

മതവിശ്വാസികളെ കുറിച്ച് പറയുന്ന അന്ധമായ വിശ്വാസമെന്ന ആരോപണം നിങ്ങള്‍ക്കും ബാധകമാണെന്നത് നിങ്ങളുടെ കമെന്റില്‍ നിന്നും തന്നെ വ്യക്തമാണല്ലോ?

ചിന്തകന്‍ said...

ഒരു പൊങ്ങച്ച വീരന്‍‍ പണ്ട് ഇംഗ്ഗളണ്ടിലോ മറ്റോ പോയി തിരിച്ചു വന്ന സമയത് സ്വന്തം മുറ്റത്തെ പ്ലാവിലൊരു ചക്ക കണ്ടത്രേ.

അടുത്ത് നിന്ന ആളോട് പുള്ളിക്കരന്റെ ഒരു ചോദ്യം

“വാ‍ട്ടീ ഈസ് ദിസ്സ്,“

അടുത്ത നിന്നയാള്‍ : “ഇത് ചക്കയാണ്.“

“വാട്ട് ചക്ക, ഐ ഡോണ്ട് ലൈക് ദിസ് കൈന്‍ഡ് ഒഫ് ബുള്‍ഷിറ്റ“.

കൃത്രിമത്വത്തിന്റെ ജ്വരം ബാധിച്ചവര്‍ക്ക് പ്രകൃതി ദത്തമായതിന്റെ വില മനസ്സിലാക്കാന്‍ കഴിയില്ല. അവര്‍ ബദിരരും മൂകരും അന്ധരമാണ്.

പൂര്‍വ്വ കാലം എളുപ്പത്തില്‍ മറക്കുന്നവര്ക്ക്‍ പ്രകൃതി ദത്തമായ ചക്കയുടെ മൂല്യം അത്ര എളുപ്പത്തില്‍ പിടികിട്ടികൊള്ളണമെന്നില്ല.

നല്ല എഴുത്ത് ... തുടരുക..

അബ്ദുല്‍ അലി said...

Dear Brother,
Keep up the good job.
There are only two things, repeating with the same tune in Jabbar's post, one is Ayisha's age at the time of her marriage and prophets other marriages.

We, as a Muslims are listening the same question since 1400 years, from the mouth of illiterate Arabs. at this modern age, the same question continues with the people, whom are calling themselves, as most cultured people.

I will return soon, insha ALLAH.
(sorry for the English)

Areekkodan | അരീക്കോടന്‍ said...

As I am not well in this subject I was not able to counter Jabbar Mash's arguments.But I expected someone in "boolokam" to do the same and Alhamdulillah u have done it.Keep it up,but don't impersonalize anyone either in talks and words.Best wishes and May Allah accept it as a good deed,Aameen.

ശ്രദ്ധേയന്‍ | shradheyan said...

ഇങ്ങനെ ഒരു വിശകലനമാണാവശ്യം. കാട്ടിപ്പരുത്തി മുമ്പേ പറഞ്ഞ പോലെ, ജബ്ബാര്‍ മാഷ് കുറെ വിഷയങ്ങള്‍ ഒന്നിച്ചെടുത്ത് പലപ്പോഴും വായനക്കാരെ കണ്ഫ്യുഷന്‍ ആക്കാറുണ്ട്. വെവ്വേറെ ഉള്ള വിശകലനത്തിലൂടെ മാത്രമേ കാര്യങ്ങള്‍ തിരിച്ചറിയാന്‍ പറ്റൂ.. ഭാവുകങ്ങള്‍.