ശാസ്ത്രത്തിന്റെ പിന്ബലമവകാശപ്പെടുന്നവര്ക്ക് ശാസ്ത്രവും ഇഷ്ടപ്പെടുന്നില്ല. പിന്നെയോ ഒരു മുഷ്ടി ചുരുട്ടലാണ്. ചിന്ത പണയപ്പെടുത്തിയ മതവിശ്വാസികള്‍, ആലോചിക്കാന്‍ കഴിയാത്ത പാവങ്ങള്‍!!!
ഹേ- ഈ ചിന്ത എന്നത് അവര്‍ക്കു മാത്രമുള്ള ഒരു സാധനമല്ലേ? മറ്റുള്ളവര്‍ അതൊക്കെ ഊരിക്കൊടുത്താണല്ലോ മതത്തില്‍ ചേരുന്നത്. പറഞ്ഞതിനെ ഖണ്ഠിക്കാന്‍ കഴിയാഞ്ഞാല് പിന്നെ കൊഞനം കുത്തല്.
ഖുര്‍ആനിലെ ഒരൊറ്റ സൂക്തം പോലും നമ്മുടെ യാഥാര്‍ത്ഥ്യങ്ങള്‍ക്കെതിരല്ല. ചിലപ്പോള്‍ നമ്മുടെ അറിവ് അവിടേക്കെത്തിയിട്ടുണ്ടാവില്ല എന്നു മാത്രം. ഉദാഹരണത്തിന്നു
അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന്. അവയ്ക്കിടയില്‍ (അവന്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി. (വിശുദ്ധ ഖുര്‍ആന്‍- 65:12)
ഇതിലെ ഏഴ് ആകാശങ്ങളും ഭൂമിയില്‍ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവന് എന്നിടത്തും ഒരു ഹദീസിലും ഏഴാകാശത്തിന്നും ഓരോ ഭൂമിയുണ്ട് എന്ന് പറയുന്നതും ചേര്‍ത്ത് ഭൂമിയെപ്പോലെ മറ്റു ജീവജാലങ്ങളുള്ള ഭൂമികളുമെണ്ടെന്ന് പണ്ഢിതര്‍ പറയുന്നു. നമുക്കിപ്പോഴും അതിനെക്കുറിച്ചറിയില്ല, അതിനാല്‍ ഇല്ല എന്നെങ്ങിനെ പറയാനാകും.
ഇടമുറക് അദ്ദേഹത്തിന്റെ ഖുര്‍ആന്‍ വിമര്‍ശിക്കപ്പെടുന്നു എന്ന ഗ്രന്ഥത്തില്‍ ഖുര്‍ആന്‍ സൂര്യന് ചലിക്കുന്നു എന്ന ആയത്തിനെ ആദ്യ ലക്കത്തില്‍ പരിഹസിക്കുന്നുണ്ട്. പക്ഷേ പിന്നീട് സൂര്യന്റെ ചലനങ്ങളെ കുറിച്ച് കണ്ടെത്തിയപ്പോള്‍ ഇടമുറകിന്നത് പിന്‍വലിക്കേണ്ടി വന്നു എന്നു മാത്രം. ഖുര്‍ആന്‍ പറഞ്ഞിടത്തു തന്നെ നില്ക്കുന്നു. തിരുത്തലുകള്‍ നമ്മുടെ അറിവിന്നാണ് ബാധകമാവുന്നത്.
ജബ്ബാറാകട്ടെ ഖുര്‍ആന്‍ പറയാത്ത കാര്യങ്ങളെ പറഞ്ഞു എന്നു വരുത്തി ഖുര്‍ആനിനെ വിമര്‍ശിക്കുന്നു. ഇത് അദ്ദേഹത്തിന് ഭൂഷണമാണൊ എന്ന് ആലോചിക്കുന്നത് നന്ന്.
മിക്ക ആളുകളും ഒന്ന് കണ്ണോടിച്ച് വായിക്കുന്നു എന്നല്ലാതെ സൂക്ഷ്മവായന കുറവാണ്, അത് മുതലെടുക്കുകയാണ് ഇവിടെ നടക്കുന്നത്.
മാറ്റിമറിക്കുക എന്നത് ചപ്പാത്തി ചുട്ടെടുക്കുന്നതാക്കുന്നതും ഊരിയെടുക്കുന്നത് വാളൂരുന്നതാക്കുന്നതും എല്ലാം തന്റെ വികലമായ മനസ്സിന്റെ പ്രതിഫലനങ്ങളാകുന്നത് അറിയുക.
ഇനിയും ഓരോ വിമര്ശനങ്ങളെയുമെടുത്ത് മറുപടി പറയാം . ഇതിനേക്കാള്‍ ഒട്ടും തന്നെ പ്രാധാന്യമര്‍ഹിക്കുന്നവയല്ല അതൊന്നും തന്നെ.
വിമര്‍ശിച്ചോളൂ അതൊരു വിമര്‍ശനത്തിന്റെ നിലവാരത്തിലുള്ളതാവണമെന്ന അപേക്ഷയേ ഉള്ളൂ.
വാച്ച് മുസ്ലിം തുടങ്ങി കുറെ മുസ്ലിം വിരുദ്ധ സൈറ്റുകള്‍ ഇന്റെര്‍നെറ്റില്‍ ഉണ്ട്. അത് കോപി ചെയ്ത് ബ്ലോഗിലാക്കുമ്പോള് മറുപടികളില്ലാത്തവയാണെന്നൊന്നും ധരിക്കരുത്. അല്ലെങ്കിലും മറുപടികള്‍ ചിലര്ക്കാവശ്യമില്ലല്ലോ?
പ്രപഞ്ചം സൃഷ്ടിച്ച നാഥന് പ്രപഞ്ചത്തെക്കുറിച്ച് പറയുമ്പോള്‍ അത് സത്യവിരുദ്ധമാവുക വയ്യ. ശാസ്ത്രപാഠങ്ങള്‍ പടിക്കാന് പോലും സമയം കണ്ടെത്താതെ ബ്ലോഗ് ജീവികളാകുന്നവര്ക്കത് മനസ്സിലാവണമെന്നുമില്ല.
കേരളാ യുക്തിവാദ സംഘത്തിന്റെ മുന്‍ പ്രസിഡന്റും ഡോക്ടറുമായിരുന്ന നിലംബൂരിലെ ഡോക്ടര്‍ ഉസ്മാന് സാഹിബ് പിന്നീട് മുസ്ലിമാവുകയുണ്ടായി. എന്നിട്ട് യുകതിവാദത്തിന്റ്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി. അദ്ദേഹം നല്കിയ ഒരു സൂത്രവാക്യമുണ്ട്
യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അഹന്ത = ദൈവ നിഷേധം
ഇപ്പോഴും പ്രസക്തം.
9 comments:
പ്രിയ കാട്ടിപ്പരുത്തീ ...
ആ ..ജബ്ബാര്‍ മാഷോട് മുന്‍വിധിയില്ലാതെ ഖുര്ആനൊന്നു വായിച്ചു പഠിക്കാന്‍
പറയൂ .
തിരുത്തിക്കുറിച്ചു മാഷായതല്ലെങ്കില് അയാളിത്രയും കാലം ഖുറാനെ അടിക്കാനെടുത്ത വടികളെല്ലാം ദുര്‍ബലമായിരുന്നെന്ന് അതിലെ ഓരോവാക്കും പറയും .
when you keep Comment moderation you have no right to question others those who keep moderation .. im ashamed of you for your comments on other blogs about moderation ..
i know you never publish any comment which you cannot answer.. you will say its out of topic.. First of all its not a post that was created by urself, but its just a reply for mr jabbar..
if we look at the comments that are published, either they are sthuthipalakar of allah and ur religion .. and you keep one vimarshanam for the sake of it ..and u give some nonsense answer for that ... atho arum sarekum comment onnum idunnille ??
do you think you can answer for all the questions that others want to ask about quran and your allah? ? about all the nonsense u write ?? oh sorry sorry ... thankal onnum manasilakillatha paavam, allahde puthran ..athinu mathram arivu thaankalkilla ennu reply varum .. i know . u silly boy ...
again im forgetting , believers use "Yukthi" to analyse other religion and "bhakthi" to analyse own religion ... (njaan thaankal vicharikunne koot yukthivaadi alla please .. )
Eeee boolokam ingane vargeeyam akan muslim blogukalkkulla pank !!!! you do an analysis yourself
...:((
previously it was my pleasure to come and open aggregator... now i hate blogs .... specially islam blogs ...
remember You have no right to say other religions acharangal are andhavishwasangal..as yours also remains the same with no differense.... tell your so called brothers those who write those nonsenses ... you are not my secratary to do that .. that also i know .. still .... if you are a person from malabar, just have a look at ur area to know how narrow minded people are muslims !!!
അജ്ഞാതന്‍
എന്താണൊ മതവിശ്വാസികളില്‍ ആരോപിക്കാറുള്ളത് അതെല്ലാം തങ്ങല്ക്കുമുണ്ടെന്നതിന്ന് ഈ ഒരൊറ്റ കമെന്റ് മതിയല്ലൊ
ഹ ഹ
വിവരദോഷം-
കാട്ടിപ്പരുത്തി,
നല്ലൊരു ഉദ്യമം. വേറിട്ടൊരു കാഴ്ചപ്പാട് പ്രശംസനീയം തന്നെ.
വിഷയസംബന്ധമായി ഒന്നും പറയുന്നില്ല, ക്ഷമിക്കൂ. വല്ലാതെ നീണ്ടുപോയേക്കും എന്നതിനാൽ ഒരു ചർച്ചയ്ക്ക് താൽപര്യമില്ല. കൂടാതെ വിശ്വാസങ്ങളെ വിമർശ്ശിക്കാൻ ഞാൻ തയ്യാറുമല്ല.
വ്യക്തിപരമായ പരാമർശ്ശങ്ങൾ ഒഴിവാക്കി വിഷയത്തിൽ കൂടുതൽ എഴുതുന്നതു നന്നായിരിക്കും എന്നു തോന്നുന്നു. ആ ഒരു കല്ലുകടി ഒഴിവാക്കിയാൽ ഇതാണ് സംവാദതിന്റെ രീതി.
ആശംസകൾ
യുക്തിചിന്ത + താഴ്മ = ദൈവ വിശ്വാസം
യുക്തിചിന്ത + അഹന്ത = ദൈവ നിഷേധം
കാട്ടുപരുത്തിയുടെ ഈ നിരീക്ഷണത്തിന് താഴെ എന്റെ അനുഭവത്തില്‍ നിന്നുള്ള ഒരു ഒപ്പ്
അപ്പൂട്ടന്
വിമര്ശനങ്ങളാവാം, വിഷയത്തിലധിഷ്ഠിതമാണെങ്കില് നമുക്കു ചര്‍ച്ചയാവാം - വിമര്‍ശനവും അവഹേളനവും ര്ണ്ടും രണ്ടായിട്ടു തന്നെ അറിയാം
കാട്ടിപ്പരുത്തി,
താങ്കളുടെ കമന്റ് ഞാന്‍ കാണാതിരുന്നതല്ല, ഇത്തിരി തിരക്കായിരുന്നതിനാല്‍ ഒരു മറുപടി എഴുതാനൊത്തില്ല.
ഖുറാന് ദൈവീകമാണെന്ന അടിസ്ഥാനത്തിലാണ് താങ്കള്‍ താങ്കളുടെ ആശയങ്ങള്‍ പറയുന്നത്. തീര്‍ച്ചയായും അത്തരമൊരു ആധാരത്തില്‍ നിന്നും തുടങ്ങുകയാണെങ്കില്‍ താങ്കളുടെ വാദത്തില്‍ പഴുതുകള്‍ അധികം കാണാനാവില്ല, പ്രത്യേകിച്ചും അറബിയില്‍ അധികം ജ്ഞാനമില്ലാത്ത എന്നെപ്പോലൊരാള്‍ക്ക്. വാക്കുകളും അവയുടെ പ്രയോഗങ്ങളും മനസിലാക്കാതെ അതല്ല ഇതാണ് പറഞ്ഞത് എന്ന് പറയാനാവില്ലല്ലോ. തല്ക്കാലം ആശ്രയം തര്‍ജ്ജമകള്‍ മാത്രം.
അപ്പോള്‍ താങ്കളുടെ വ്യാഖ്യാനങ്ങള്‍ ശരിയല്ല എന്ന് പറയാനുള്ള അറിവ് എനിക്കില്ല തന്നെ.
ഖുറാന് ദൈവീകമല്ലെന്നും നബിയുടെ അറിവുകള്‍ മാത്രമാണെന്നും ഉള്ള ആശയാടിസ്ഥാനത്തിലാണ് ജബ്ബാര്‍ മാഷും ഒരു സാധാരണ അമുസ്ലിമും താന്താങ്ങളുടെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. അങ്ങിനെ നോക്കുന്പോള്‍ ഈ എഴുതിയതിനു തന്നെ വേറൊരു അര്‍ത്ഥതലം കാണാന്‍ സാധിക്കും. അതേ ജബ്ബാര്‍ മാഷും എഴുതുന്നുള്ളൂ (പരിഹാസം തല്ക്കാലം ചര്‍ച്ചയില്‍ വരുത്തുന്നില്ല)
ഉദാഹരണത്തിന് 1400 വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യനോടു അവന് കാണുന്ന ആകാശത്തെക്കുറിച്ചേ പറയാനാവൂ എന്ന് പറയുന്നത് എടുക്കാം. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അന്ന് മനുഷ്യന്റെ അറിവ് അത്രയേ വളര്ന്നിരുന്നുള്ളു എന്നും അതാണ് അല്ലാഹു അത്തരത്തില്‍ പറഞ്ഞത് എന്നും പറയുന്നത് ശരിയായി തന്നെയേ മനസിലാകൂ. അതില്‍ തെറ്റൊന്നും ഇല്ലതാനും.
എന്നാല്ഒരു അവിശ്വാസിക്കു അത് നബിയുടെ അറിവിന്റെ പരിധിയായി മാത്രമേ തോന്നൂ. അങ്ങിനെ നോക്കുന്പോള്‍ ഇതെഴുതിയതില്‍ തെറ്റോ അബദ്ധമോ തന്നെ തോന്നുന്നത് സ്വാഭാവികം ആണ്.
ഈ രണ്ടു പോസ്റ്റുകളുടേയും ആധാരം തന്നെ രണ്ടറ്റത്തു (വിശ്വാസമോ അവിശ്വാസമോ) ആകയാല്‍ ഇതാണ് ശരി എന്നത് വായനക്കാരന്റെ അനുഭാവം അനുസരിച്ചിരിക്കും.
നേരത്തെ പറഞ്ഞതുപോലെ, ഇവിടെ എഴുതിയത് ഒരു വീക്ഷണകോണിലൂടെ കണ്ടാല്‍ തെറ്റുകള്‍ ഒന്നും ഇല്ല (കുറഞ്ഞത് എന്റെ പരിജ്ഞാനത്തിലെങ്കിലും). പിന്നെ ബാക്കി വരുന്നത് ആ വീക്ഷണകോണ് മാറ്റി വേറൊന്നില്‍ തുടങ്ങുക എന്നതാണ്. എന്ന് വെച്ചാല്‍ വിശ്വാസം മാറ്റി വെച്ച് തുടങ്ങുക.
എന്നെ സംബന്ധിച്ചിടത്തോളം വിശ്വാസികളുടെ ആധാരവിശ്വാസങ്ങള് ചോദ്യം ചെയ്യുന്നത് ഒരു നല്ല ഏര്‍പ്പാടായി തോന്നിയിട്ടില്ല. അതിനാലാണ് ഒരു ചര്‍ച്ചയ്ക്ക് ഞാനില്ലെന്നു പറഞ്ഞത്.
ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലും വേറെ ചിലയിടത്തും ചില ചര്‍ച്ചകളില്‍ അത്തരമൊരു സ്ഥിതി വന്നേയ്ക്കും എന്ന് തോന്നിയപ്പോള്‍ പിന്മാറാനാണ് ശ്രമിച്ചത്.
എഴുതിയത് മനോഹരമായി തോന്നി. അത് പറയാനായാണ് ഞാന്‍ എന്റെ കമന്റ് ഇവിടെ ഇട്ടതു.
യുക്തിവാദികള്‍ പറയുന്ന കാര്യങ്ങള്‍ ഒരു വിശ്വാസിയുടെ കാഴ്ചപ്പാടില്‍ എങ്ങിനെ കാണാം എന്ന് അറിയാന്‍ കഴിഞ്ഞു, സന്തോഷം. പല സൈറ്റുകളിലും വിശദീകരണങ്ങള്‍ കണ്ടിട്ടുണ്ട്, എങ്കിലും എനിക്ക് പരിചയമുള്ള ഒരാള്‍ മലയാളത്തില്‍ തന്നെ എഴുതുന്നത് കാണുന്നതില്‍ ഇരട്ടി സന്തോഷം.
ആശംസകള്‍.
അപ്പൂട്ടന്-
കമെന്റിനു വലരെ നന്ദി-
എന്റെ എഴുത്ത് അത് മറ്റുള്ളവരിലേക്ക് പകരാന്‍ കഴിയുമ്പോഴേ അതിന്റെ ധര്‍മം നിര്‍വഹിക്കുന്നുള്ളൂ, അതിനാല്‍ തന്നെ നിങ്ങളുടെ ഈ കമെന്റിന് എന്നെ സംബന്ധിച്ചിടത്തോളം നല്ല വിലയുണ്ട്. ആശയങ്ങള്‍ യോജിക്കാതിരിക്കുന്നതും യോജിക്കുന്നതും വേറെ കാര്യം.
കമെന്റിന് ഒരിക്കല്‍ കൂടി നന്ദി പറയുന്നു.
പൊസ്റ്റ് നന്നയിറ്റുന്ദ്,ഇന്ന് ലൊകം ഉട്ടുനൊകുന്നത് ക്കുരാനിലെകാൻ,പുതിയ സങെറ്റിഗവിദ്യയും ഉപകരനങലും ഉപയൊഗിച് അവർ കന്ദെതിയത് 14നൂറ്റാന്ദ് മുൻപ് നിരക്ഷരനായ ഒരു ഒരാൽ പരഞിരിന്നുവെന്ന സറ്റ്യതിൻ മുൻപിൽ അത്ബുതരായികൊന്ദ്,ആ ഒരൊറ്റ കാരനം കൊന്ദ് ഖുർ-ആനിന്റെ ദൈവികത തിരിചരിഞ് ഇസ്ലാം വിസ്വസിച സ്സീന്റിസിസ്റ്റ്കൽ ഒരുപാദുന്ദ്,എന്നിട്ടും കന്നു റ്റുരക്കാതവരൊദ് എന്ത് പരയാൻ,ഉരങുനവരെയെ ഉനർതാൻ പറ്റൂ....
Post a Comment