മതഗ്രന്ഥങ്ങളില്‍ ശാസ്ത്രീയത തേടുമ്പോള്‍ എന്ന സൂരജിന്റെ കമെന്റിനോട് ഒരു കമെന്റ്
sooraj പോസ്റ്റില്‍ കൊടുത്ത ആയത്തുകളെ കുറിച്ചു നമുക്കു ചര്‍ച്ച ചെയ്യാം- അതിനെ ഞാന്‍ തരം തിരിക്കുന്നുണ്ട്-
Embryology യുമായി ബന്ധമില്ലാത്തവയെ ആദ്യം എടുത്തു മാറ്റുകയാണ് - അതിനെ കുറിച്ചു ആദ്യം
1.--- 2:222 - ആര്‍ത്തവത്തെക്കുറിച്ച് അവര്‍ നിന്നോട് (മുഹമ്മദിനോട്) ചോദിക്കുന്നു. പറയുക: അതൊരു മാലിന്യമാണ്. തന്നിമിത്തം ആര്‍ത്തവഘട്ടത്തില്‍ സ്ത്രീകളില്‍ നിന്നും അകന്നിരിക്കുക.ശുദ്ധിപ്രാപിക്കുംവരേയ്ക്കും അവരെ നിങ്ങള്‍ സമീപിക്കരുത്. ശുദ്ധിപ്രാപിച്ചുകഴിഞ്ഞാലോ, അല്ലാഹു നിങ്ങളോട് കല്‍പ്പിച്ചമാര്‍ഗത്തിലൂടെ അവരെ സമീപിക്കുക...
----------------------------- ഈ ആയത്തിന്റെ അവതരണ പശ്ചാത്തലം അനുചരന്മാരില് ചിലര്‍ ഭാര്യയുമായി ആര്‍ത്തവകാലത്ത് ലൈംഗിക ബന്ധത്തെ കുറിച്ചുള്ള ഒരു മതവിധി ചോദിച്ചതിന്നുള്ള ഉത്തരം മറുപടിയായി വരുന്നതാണ് - എന്നല്ലാതെ ആര്‍ത്തവത്തെക്കുറിച്ച് -എന്നതില്‍ ആ പ്രക്രിയയെ കുറിച്ചുള്ള നിര്‍വചനം ആവശ്യപെട്ടതല്ല - അതിനാല്‍ തന്നെ ഭ്രൂണ ശാസ്ത്രവുമായോ ശാരീരിക ശാസ്ത്രവുമായോ ഇതിനെ ബന്ധപ്പെടുത്തെണ്ടതില്ല-
രക്തത്തെ ഇസ്ലാം ഒരു നജസ് ആയിട്ടാണ് കാണുന്നത് - അതിനാല്‍ അതൊരു മാലിന്യമാനെന്നു പറയുമ്പോള്‍ നജസ് എന്ന രീതിയില്‍ കണ്ടാല്‍ മതി-
2. ----2:259 - ...മനുഷ്യരാശിക്ക് നീ ഒരു ദൃഷ്ടാന്തമായിരിക്കുവാനാണ് നാം ഇങ്ങനെയെല്ലാം ചെയ്തത്. എല്ലുകള്‍ നോക്കൂ, അവയെ എങ്ങനെയെല്ലാമാണ് നാം സംഘടിപ്പിക്കുകയും അവയെ മാംസാവൃതമാക്കുകയും ചെയ്തിരിക്കുന്നതെന്ന്....
ആ ആയത്തിന്റെ മുന്നിലെയും പിന്നിലെയും ആയത്തുകള്‍ കൂട്ടി വായിക്കുക- ഉത്തരം അവിടെയുണ്ട് - ഇതൊരു Miracle ആണ്- miracle നമ്മുടെ ചര്‍ച്ചയില്‍ വരുന്നില്ലല്ലോ ? പിന്നെ Miracle ശാസ്ത്രീയമാക്കാന്‍ നിന്നാല്‍ അതിനെ Magic എന്നല്ലേ പറയാന്‍ പറ്റുകയുള്ളൂ - അതിനാല്‍ അങ്ങിനെത്തന്നെ കാണാന്‍ ആണ് എനിക്കിഷ്ട്ടം - ഒരു അത്ഭുത പ്രവര്‍ത്തി -
ഇനി താഴെ പറയുന്ന ആയത്തുകളിലൂടെ -
11:61 - സമൂദ് സമുദായത്തിലേക്ക് അവരുടെ സഹോദരന് സാലിഹിനെ അയച്ചു. അദ്ദേഹം ഉപദേശിച്ചു : എന്റെ സമുദായമേ നിങ്ങള്‍ അല്ലാഹുവിനെ വണങ്ങുക.... ....ഭൂമിയില്‍ നിന്നും നിങ്ങളെ സൃഷ്ടിച്ചതും അതില്‍ നിങ്ങളെ നിവസിപ്പിച്ചതും അവനാണ്...
23:12 - നനഞ്ഞ മണ്ണില്‍ (thween ) നിന്നും ആണ് മനുഷ്യനെ നാം സൃഷ്ടിച്ചത്.
15:26 - മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണുകൊണ്ടുതന്നെയാണ് മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നത്
5:28 - മലക്കുകളോട് നിന്റെ നാഥന് പറഞ്ഞ സന്ദര്‍ഭം: മുട്ടിയാല്‍ ശബ്ദിക്കുന്ന ദുര്‍ഗന്ധമുള്ള കറുത്ത കളിമണ്ണു കൊണ്ട് ഞാന്‍ മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുന്നു.
1 15:33 - ഇബിലീസ് പറഞ്ഞു : കറുത്ത കളിമണ്ണുകൊണ്ടു നീ സൃഷ്ടിച്ച മനുഷ്യനെ നമിക്കുവാന്‍ ഞാന്‍ സന്നദ്ധനല്ല. 30:20 - അവന് നിങ്ങളെ മണ്ണില്‍ (Thuraab) നിന്നും സൃഷ്ടിച്ചു. പിന്നീട് നിങ്ങള്‍ ഭൂമിയില്‍ സഞ്ചരിക്കുന്ന മനുഷ്യരായി മാറിയിരിക്കുനു...
8: 71, 72 - നിന്റെ നാഥന് മലക്കുകളോട് പറഞ്ഞു: ഞാന്‍ കളിമണ്ണില്‍ (thween ) നിന്നു മനുഷ്യനെ സൃഷ്ടിക്കാന്‍ പോകുകയാണ്.....അങ്ങനെ അവന്റെ രൂപവും ഘടനയും പൂര്‍ത്തിയാക്കി. എന്റെ ആത്മാവില്‍ നിന്നു ഒരംശം അതില്‍ ഊതിക്കഴിഞ്ഞാല്‍ നിങ്ങളെല്ലാം അവനെ സാഷ്ടാംഗം പ്രണമിച്ചുകോള്‍ക
ഇവയെല്ലാം ആദിമ സൃഷ്ടിയെ കുറിച്ചാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ മനസ്സിലാക്കാം -
മറ്റൊരു ആയത്തില്‍ മണ്ണില്‍ നിന്നും സൃഷ്ടിച്ച മനുഷ്യനെ മണ്ണിലേക്ക് തന്നെ മടക്കും എന്നും പറയുന്നുണ്ട്- മണ്ണിലെ ഘടകങ്ങള്‍ ചേര്‍ന്ന സൃഷ്ട്ടിപ്പ് എന്ന് പറയാം -
- മൂന്നു തരം വിഭാഗങ്ങളെ കുറിച്ചുള്ള സൃഷ്ടിപ്പിനെ കുറിച്ചാണ് ഹദീസുകളും വേദഗ്രന്ഥവും നമ്മോടു പറഞ്ഞു തരുന്നത് -
1- മനുഷ്യന് - മണ്ണില്‍ നിന്നും
2- ജിന്നുകള്‍ -തീയില്‍ നിന്നും
3- മലക്കുകള്‍ - പ്രകാശത്തില്‍ നിന്നും
-ഭൂമിയിലെ ഘടകങ്ങളെയും (പദാര്‍ത്ഥ) തീയിലെ ഘടകങ്ങളെയും (പ്ലാസ്മ) പ്രകാശത്തിലെ ഘടകങ്ങളെയും (കണകങ്ങള്‍) കൊണ്ടു - എന്നെല്ലാം വ്യാഖ്യാനിക്കുവാന്‍ കഴിയുമെന്കിലും ജിന്നിനെയും മലക്കുകളെയും കുറിച്ചു പഠിക്കാന്‍ യാതൊരു വഴിയിലാത്തതിനാലും ഹദീസിലും ഖുര്‍_ആനിലും കാണാത്ത ഒരു കാര്യം എന്റെ യുക്തി കൊണ്ടു വിശദീകരിക്കുന്നത് നിഷിദ്ധമായതിനാലും നമ്മെളെന്തിനാ അപ്പണിക്ക് പോകുന്നത് -
- എന്തായാലും ഗര്‍ഭപാത്രത്തിലും ശുക്ലത്തിലും മണ്ണിട്ടു എന്നല്ല-
ആദിമ സൃഷ്ടിയെ കുറിച്ചു മനുഷ്യന്റെ ചിന്തക്ക് ഒതുങ്ങുന്ന രീതിയില്‍ പറഞ്ഞു കൊടുക്കുന്നതാണ്-
ഇവിടെ ഭ്രൂണ ശാസ്ത്രത്തിന്നെന്തായാലും ഒരു റോള്‍ ഇല്ലല്ലോ-
സൂരജ് സൂചിപ്പിക്കുന്ന ആയതുകളിലൂടെ കടന്നു പോകുമ്പോള്‍ എന്റെ ചില നിരീക്ഷണങ്ങള്‍ പങ്കു വച്ചു എന്ന് മാത്രം കരുതിയാല്‍ മതി-
NB:- ഈ ചര്‍ച്ച ജിന്നുകളിലെക്കും മലക്കുകളിലെക്കും കൊണ്ടു പോകെരുതെന്നു ദയവായി വായിക്കുന്നവരോട് - കാരണം അവ എന്റെ കാഴ്ചക്കും അറിവിന്നും അപ്പുറത്താണ് - അറിയാത്തത് ഗണിചെടുക്കാന്‍ ഞാന്‍ ആളല്ല - താത്പര്യമുണ്ടെങ്കില്‍ അറിയുന്ന കാര്യങ്ങള്‍ പിന്നീട് പങ്കു വക്കാം -ഇന്ഷാ അല്ലഹ്
ഇതില്‍ മനുഷ്യനും ജിന്നിന്നും വിവേചനാധികാരം നല്‍കിയതായും ഖുര്‍ആന്‍ വായിക്കുമ്പോള്‍ മനസ്സിലാവുന്നു .
2 comments:
താങ്കളുടെ ബ്ലോഗില്‍ ആദ്യമായാണ്.സൂരജ്ജിന്റെ ബ്ലോഗില്‍ ഇതു വായിച്ചിരുന്നു.ഖുര്‍ ആനിലെ വരികള്‍ തോന്നിയ പോലെ സന്ദര്‍ഭം വ്യക്തമാക്കാതെയാണ് സൂരജ്ജും ജബാര്മാഷിനെ പോലെയുള്ളവരും ഉപയോഗിക്കുന്നത്.നല്ല വീവരണം തുടര്‍ന്നും ഇതു പോലെയുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
സമയം കിട്ടുമ്പോള്‍ ഈ പോസ്റ്റ് ഒന്നു നോക്കുക
please remove word verification
മനുഷ്യരേ, ഉയിര്ത്തെഴുന്നേല്പിനെ പറ്റി നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (ആലോചിച്ച് നോക്കുക:) തീര്‍ച്ചയായും നാമാണ് നിങ്ങളെ മണ്ണില്‍ നിന്നും,പിന്നീട് ബീജത്തില്‍ നിന്നും, പിന്നീട് ഭ്രൂണത്തില്‍ നിന്നും, അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്‍കപ്പെടാത്തതുമായ മാംസപിണ്ഡത്തില്‍ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങള്‍ക്ക് കാര്യങ്ങള്‍ വിശദമാക്കിത്തരാന്‍ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗര്‍ഭാശയങ്ങളില്‍ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങള്‍ നിങ്ങളുടെ പൂര്‍ണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളര്‍ത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിര്‍ജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേല് നാം വെള്ളം ചൊരിഞ്ഞാല്‍ അത് ഇളകുകയും വികസിക്കുകയും, കൌതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു.(5) -
Post a Comment