Thursday, February 19, 2009

ഭ്രൂണശാസ്ത്രം ഖുര്‍ ആനില്‍ 3

ഒരു തുള്ളി ഇന്ദ്രിയത്തില്‍ ലക്ഷകണക്കിനു പുരുഷബീജങ്ങള്‍ - അവയില്‍ നടക്കുന്ന മത്സരത്തില്‍ ഏറ്റവും ശക്തിയുള്ള ഒരു ബീജം അന്ധവുമായി (ovum) കൂടി ചേര്‍ന്ന് പുതിയ മനുഷ്യന്റെ തുടക്കമെന്നു ശാസ്ത്രം-  

നിങ്ങളുടെ ഇന്ദ്രിയത്തിലെ Nuthfa-യും Sulaalath-ത്തില്‍ നിന്നെല്ലോ (ഏറ്റവും നല്ല ഒരംശം )നിങ്ങളുടെ സൃഷ്ട്റ്റിപ്പ്‌- എന്നിട്ടുമെന്തെ നന്ദി കാണിക്കുന്നില്ല എന്ന ഖുര്‍ആനിന്‍റെ ശാസന-

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവപ്പെടുന്നു- അങ്ങിനെത്തന്നെ വിശ്വസിക്കുകയും ചെയ്യുന്നു-ഖുര്‍ ആനിലെ ശാസ്ത്ര രഹസ്യങ്ങളുടെ ചുരുളുകള്‍ അങ്ങിനെയാണു പ്രത്യക്ഷമാകുന്നത്‌-പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

സൂരജിന്റെ മറ്റൊരു ആരോപണം

86:6,7 : തെറിക്കുന്ന വെള്ളം കൊണ്ട് (മനുഷ്യനെ) സൃഷ്ടിച്ചു...നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്നിന്നു പുറത്തേക്കു വരുന്ന വെള്ളം കൊണ്ട്. [ ഇത് ഒരു പാട് വ്യാഖ്യാന സര്ക്കസുകള്ക്ക് കാരണമായ വരികളാണ്. നട്ടെല്ലിന്റെയും വാരിയെല്ലിന്റെയും ഇടയില്നിന്നും വരുന്ന വെള്ളത്തെ "ശുക്ല ജലം" എന്ന് പറഞ്ഞു വ്യാഖ്യാനിക്കാനാവില്ലല്ലോ, അപ്പോള്ചില അതിബുദ്ധിമാന്മാര്മറ്റൊരു വ്യാഖ്യാനം കണ്ടെത്തി:

അറബിയില്‍ ഉപയോഗിച്ചതു Maaun Daafiq-എന്നണ്‌- തെറിക്കുന്ന വെള്ളം എന്നര്‍ത്ഥം - അതു വരുന്നതാകട്ടെ നട്ടെല്ലിനും വാരിയെല്ലിനും ഇടയില്‍ നിന്നും-തീര്‍ച്ചയായും പരിഷോധിക്കേണ്ടതുണ്ടു-  

വൃഷണത്തില്‍ ശുക്ലം ഉത്പാദിക്കപ്പെടുന്നു - പിന്നീടൊ- seminal vessicle-ലൂടെ ബീജത്തോടൊപ്പം പല സ്രവങ്ങളും കൂടി ലൈങ്ഗിക ബന്ധത്തിന്റെ ഒരു അവസരത്തില്‍ പുറത്തേക്ക് തെറിക്കുന്നു-

എവിടെ നിന്നും വരുന്നു എന്ന് നോക്കി കൂടുതല്‍ വിശദമായി പഠിക്കുവാന്‍ താത്പര്യമുള്ളവര്‍ താഴത്തെ ലിങ്കിലൂടെ ഒന്നു കണ്ണോടിക്കുക- ചിത്രമടക്കം അവിടെയുണ്ട്-

http://www.oneflesh.org/OF-Chap%203.html

ഒരു പക്ഷെ മുമ്പു പല വ്യാഖ്യാനങ്ങളും നടത്തിയിരിക്കാം- പക്ഷെ - കൂടുതല്‍ വിവരങ്ങള്‍ വരുമ്പോള്‍ ഖുര്‍ ആന്‍ വിയൊജിക്കുന്നില്ല എന്നതിനേക്കാള്‍ യോജിക്ക്‌ുന്നു എന്നുതന്നെ കാണാം-

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

ഭ്രൂണ വളര്‍ച്ച ഘട്ടങ്ങളിലൂടെ

22:5 - മനുഷ്യരേ.മരണശേഷം ഉയരത്തെഴുനേല്‍ക്കുന്നതിനെ കുറിച്ചു നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ ചിന്തിക്കുക): നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ (nuthfa) നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍(Alaqa) നിന്ന്. അനന്തരം രൂപമുള്ളതും, അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍(Mulu`A) നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....

ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ 

വേറൊരു അദ്ധ്യായത്തില്‍

23:13- പിന്നീട് നാമതിനെ ഒരു വിത്തു(Nutfa) തുള്ളിയാക്കിഭദ്രമായൊരിടത്ത് (ഗര്‍ഭത്തില്‍) നിക്ഷേപിച്ചു. 23:1 4- പിന്നീട് വിത്തുതുള്ളി(Nutfa) യെ ഒട്ടിചേര്‍ന്നിരിക്കുന്ന രക്ത കട്ട(Alaqa)യായും, ഒട്ടിചേര്‍ന്നിരിക്കുന്നതിനെ മാംസപിണ്ഡ(MuluA)മായുംമാംസപിണ്ടത്തെ എല്ലുകളായും(Alaaman) രൂപാന്തരപ്പെടുത്തി. അനന്തരം എല്ലുകളെ നാം മാംസം(Laham)കൊണ്ടു പൊതിഞ്ഞു. എന്നിട്ട് കേവലം വ്യത്യസ്തമായ മറ്റൊരു സൃഷ്ടിയാക്കിവളര്‍ത്തിക്കൊണ്ടുവന്നു.... 

ഇവിടെയും ശ്രേണി ശ്രദ്ധിക്കുക -

ആദ്യം Nutfa- പിന്നെ- Alaqa- പിന്നെ-Mulu`A

ആദ്യം ഇന്ദ്രിയത്തുള്ളിയിലെ ഒരംശം - പിന്നെ- അട്ടയെപ്പോലെയുള്ള രൂപം - പിന്നെ-ചവച്ച ഇറച്ചി പോലെയുള്ള അവസ്ഥ - പിന്നെ എല്ലുകള്‍ രൂപപ്പെടുന്നു- എല്ലുകളില്‍ മാംസം പൊതിയുന്നു-

അഞ്ചാമത്തെ ആഴ്ചയിലെ ഭ്രൂണത്തിന്റെ ചിത്രവും അട്ടയുടെ ചിത്രവുമായി താരതമ്യം ചെയ്യുക-

http://www.pbs.org/wgbh/nova/gender/dete_nf03.html

ഇവിടെ ഖുര്‍ ആന്‍ എല്ലാം കാഴ്ച്ചയുടെ (appearance) രൂപത്തിലാണ് വിശദീകരിച്ചിരിക്കുന്നത്- കാണണമെങ്കില്‍ താഴെയുള്ള ലിങ്കിലേക്ക് ഒന്നു ലിങ്കി നോക്കുക-

http://www.babycenter.com/fetal-development-images-6-weeks

ഇതെല്ലാം ആറാം നൂറ്റാണ്ടിലെ വിവരങ്ങളാണോ? ആണെന്കില്‍ അന്ന് കുറെ വിഡ്ഢിത്തങ്ങളും ഉണ്ടാവേണ്ടേ? അതിനെയെല്ലാം ഫില്‍റ്റര്‍ ചെയ്തു ഒരു മരുഭൂവാസി ഒരു ഗ്രന്ഥമെഴുതി എന്ന് വരുമ്പോള്‍ അതും പറഞ്ഞു പോകുന്ന കുറച്ചു കാര്യങ്ങള്‍ ക്കിടയില്‍ സമര്‍ത്ഥമായി തിരുകി ക്കയറ്റി അവതരിപ്പിച്ചപ്പോള്‍ അതും ഒരു സംശയത്തിന്നും ഇടയില്ലാതെ രേഖാമൂലം നമ്മുടെ മുന്നിലിരിക്കെ

ഖുര്ആന്‍ ദൈവത്തില്‍ നിന്നാണെന്നു വിശ്വസിക്കുന്ന മുസ്ലിം ഇതു അറിഞ്ഞതിന്നു ശേഷം വായിക്കുമ്പോള്‍ ഇവയിലെ പാരസ്പര്യം അനുഭവിക്കുകയും അങ്ങിനെ വിശ്വസിക്കുകയും ചെയ്യുന്നു--പക്ഷെ ദൈവത്തിലും പ്രവാചകത്വത്തിലും വിശ്വസിക്കാത്ത ഒരാള്‍ക്ക്‌ യാദ്രിശ്ചികതയോ അല്ലെങ്കില്‍ എഴുതിയ കാലത്തെ അറിവിന്റെ ബാക്കിപത്രമെന്നു പറയുകയും ചെയ്യുന്നു-

ഒരു ചെറിയ പ്രശ്നവും കൂടിയുണ്ടു- ഷെരീഖിനെ പോലെയുള്ളവr ഏതെങ്കിലും സൈറ്റില്‍ പോയിട്ടോ അല്ലെങ്കില്‍ സാക്കിര്‍ നയിക്കിന്റെ പ്രസങ്ഗം കേട്ടൊ അവേശം മൂത്തു ബ്ലോഗ്‌ എഴുതും- പിന്നീട്‌ ചോദ്യങ്ങള്‍ വരും എന്നതു മറക്കുകയും ചെയ്യും - അവരുടെ നിഷ്കളങ്കതയാണു- അതൊടൊപ്പം തന്നെ നാട്ടില്‍ കാണുന്ന മുസ്ലിങ്ങളിലൂടെ ഇസ്ലാമിനെ കാണുന്ന മറ്റുള്ള മതസ്തരാകട്ടെ- ഇതു ദൈവത്തില്‍ നിന്നുള്ള മതം എന്നതിനേക്കാള്‍ ദൈവ കോപമുള്ള മതം എന്ന രീതിയിലെ ഇസ്ലാമിനെ കാണൂ- അതും അവരുടെ കുറ്റമല്ല-

സൂരജിന്റെ ബ്ലോഗില്‍ കണ്ട ചില സംശയങ്ങള്‍ ഉത്തരമില്ലാതെ കിടക്കുന്നതു കണ്ടപ്പോള്‍ അറിയാവുന്നവ ചൂണ്ടിക്കാണിചില്ലെങ്കില്‍ നാളെ എന്റെ അറിവിന്നെ കുറിച്ചു ചോദ്യം ചെയ്യപ്പെടുമെന്ന ഭയമാണു ഇങ്ങനെ ഒരു കാര്യത്തിനു തുനിഞ്ഞതു- പിന്നെ ശാസ്ത്രമെന്നത് മതത്തിനു തൊടാന്‍ പാടില്ലെന്ന് പറഞ്ഞു അയിത്തം കല്‍പിക്കാന്‍ പുതിയ മേലാളന്‍മാരായൊന്നും ആരെയും തിരഞ്ഞെടുത്തിട്ടൊന്നുമില്ലല്ലോ

13 comments:

riyaz ahamed said...

ഭാഷയും വാക്കുകളും പ്രയോഗസാധ്യതയില്‍ നിന്നാണുണ്ടാവുന്നത്. നിങ്ങള്‍ 'ദുഷ്ടലാക്ക്' എന്ന് പറയുമ്പോള്‍ ദുഷ്ടലാക്കിനെ സൂചിപ്പിക്കുന്ന ഒരു സവിശേഷാവസ്ഥ ആ വാക്കിന്റെ പ്രയോഗത്തിനു മുന്‍പ് നില നില്‍ക്കണം. പുതിയ വാക്കുകളും പ്രയോഗങ്ങളും പ്രവചനം പോലെ പ്രയോഗിക്കപ്പെടുകയും പിന്നീട് അതിന്റെ സാരം വെളിപ്പെടുകയും ചെയ്യുന്നുവെന്ന് കരുതുന്നത് അബദ്ധമാണ്.

അറബിയില്‍ ആദ്യമായി പ്രയോഗിക്കപ്പെടുകയും ഒപ്പം തന്നെ വിശദീകരണം നല്‍കുകയും ചെയ്ത വാക്കുകള്‍ ഖുര്‍ആനിലുണ്ട്. ഖുര്‍ആനില്‍ ഒരിടത്ത് 'സകര്‍' എന്ന് പറയുന്നുണ്ട്. ആ വാക്ക് അറബിയില്‍ അതിനു മുന്പ് പ്രയോഗത്തിലില്ല. എന്നാല്‍ സകര്‍ എന്നത് ഒരു മലയോരത്തിലെ താഴ്വരയാണെന്ന് വേറൊരിടത്ത് വിശദീകരണവുമുണ്ട്. മറിച്ച് ഇവിടെ പറഞ്ഞ അലഖാ (العلقة) എന്നത് അറബിയില്‍ നേരത്തേ തന്നെ ഉപയോഗത്തിലിരുന്ന ഒരു വാക്കാണെന്ന് അറിയാമോ. ഖുര്‍ആനോടു കൂടി അവതരിപ്പിക്കപ്പെട്ട ഒരു വാക്കല്ല. എങ്കില്‍ ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം:

وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت

ഗര്‍ഭം ധരിക്കല്‍ എന്നു മാത്രമായിരുന്നു അലഖ (العلقة)എന്നതു കൊണ്ട് അതു വരെ അര്‍ത്ഥമാക്കിയിരുന്നത്. അന്നേ വരെ അതിസാധാരണമായി നിലവിലുണ്ടായിരുന്ന ഒരു വാക്കെടുത്തുപയോഗിക്കുക വഴി മുഹമ്മദ് നബിയും അതു തന്നെയാവില്ലേ ഉദ്ദേശിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ യൂസഫ് അലി എന്ന പണ്ഡിതനാണ്‍ ഖുര്‍ ആന്‍ വ്യാഖ്യാനത്തില്‍ അലഖ (العلقة)എന്ന വാക്കിനെ രക്തക്കട്ട (blood clot) എന്ന് വ്യാഖ്യാനിച്ചത്. ജീവന്‍ ഉടലെടുക്കുന്നത് രക്തക്കട്ട (blood clot) യില്‍ നിന്നാണെന്ന അന്നത്തെ തെറ്റായ ശാസ്ത്രബോധം കാരണമാവാം അദ്ദേഹം അങ്ങനെ ചെയ്തത്!

ഇനി ആ വാചകം നോക്കൂ:

وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت

വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാന ങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. ഇതില്‍ എവിടെയാണ് അണ്ഡസംയോജനത്തിന്റെ വിശദാംശങ്ങള്‍ പറഞ്ഞു വെച്ചിരിക്കുന്നത്?

2) നുത്ഫ - ഒരിറ്റ് എന്നേ ഇതിനെ ക്രിത്യമായി മലയാളത്തില്‍ പറയാന്‍ കഴിയൂ. അതിന്റെ അളവിന്റെ ചെറുപ്പം എടുത്ത് കാണിക്കലാണു ആ പ്രയോഗത്തിന്റെ പ്രധാന ഉദ്ദേശം. ഈ 'ഒരിറ്റ്' ശുക്ലത്തിന്റെ ഒരിറ്റ് തന്നെയാണെന്ന് ആ വാക്ക് പ്രയോഗിക്കുന്ന സന്ദര്‍ഭം കൊണ്ട് നമുക്ക് മനസ്സിലാക്കാം. എന്നാല്‍ ചോദ്യം ഇനിയാണ്: ഗര്‍ഭധാരനത്തിന്‍ എന്തിനാണു ഒരിറ്റ്? ഒരു തുള്ളിയിലെ കോറ്റിക്കണക്കിനു ബീജങ്ങളില്‍ ഒരെണ്ണം മതി അണ്ഡസംയോജനത്തിനു എന്ന് ഇപ്പോള്‍ നമ്മള്‍ക്കറിയാം. എന്നാല്‍, ഖുര്‍ആന്‍ എഴുതപ്പെട്ട കാലത്തെ ശാസ്ത്രബോധം അത് മനസ്സിലാക്കിയിരുന്നില്ല.

ഒരിറ്റ് ശുക്ലത്തെ രക്തക്കട്ടയാക്കുന്നു, ഈ രക്തക്കട്ടയെ പിന്നീട് -mudhga (مضغة) - ചവച്ചതു പോലെ (ചവച്ച രക്തക്കട്ട/ അങ്ങേയറ്റത്തെ വ്യാഖാനത്തില്‍ ചവച്ച മാംസം പോലെ, എന്നു ഈ സന്ദര്‍ഭത്തില്‍) ആക്കുന്നു. അതിനു ശേഷം അതിനെ എല്ലിന്റെ രൂപത്തിലാക്കുന്നു. പിന്നീട് ഈ എല്ലിനെ ഇറച്ചി കൊണ്ട് പൊതിയുന്നു! ഇത്രയുമല്ലേ ചങ്ങാതീ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത്!

യഥര്‍ത്ഥത്തില്‍ ആറാം നൂറ്റാണ്ടിലും അതിനു മുന്‍പുമെല്ലാം ഒട്ടും അപൂര്‍വ്വമല്ലാതെ മനുഷ്യകുലത്തിലെങ്ങും ഇപ്പോഴെന്ന പോലെ സംഭവിക്കാവുന്ന ഗര്‍ഭച്ഛിദ്രം മാത്രം മതി, ജനന പ്രക്രിയയെ കുറിച്ചുള്ള ഈ ധാരണകളിലെത്താന്‍ എന്നതല്ലേ സത്യം! ഒരു ശസ്ത്രക്രിയ പോലും ഇപ്പറഞ്ഞ ധാരണ ഉളവാക്കാന്‍ ആവശ്യമായി വരുന്നില്ല എന്നു ചുരുക്കം. രക്തക്കട്ടയും ചവച്ചരച്ച കഷ്ണവും അത് എല്ലായി മാറലും ഇറച്ചി കൊണ്ട് പൊതിയലുമല്ലാതെ- ആറാം നൂറ്റാണ്ടില്‍ ലഭ്യമായിരുന്ന പരിമിതമായ അറിവല്ലാതെ- ജനന പ്രക്രിയയുടെ ആധാരമായ ക്രോമസോമുകളെ കുറിച്ചോ കുറഞ്ഞത് ഹോര്‍മോണുകളെ കുറിച്ചെങ്കിലുമോ ഖുര്‍ആനില്‍ എവിടെയെങ്കിലും വിശദമാക്കിയിട്ടുണ്ടോ ചങ്ങാതീ? ഉണ്ടെങ്കില്‍ പറയൂ.

പാര്‍ത്ഥന്‍ said...

വൃഷണത്തില്‍ ശുക്ലം ഉത്പാദിക്കപ്പെടുന്നു - പിന്നീടൊ- seminal vessicle-ലൂടെ ബീജത്തോടൊപ്പം പല സ്രവങ്ങളും കൂടി ലൈങ്ഗിക ബന്ധത്തിന്റെ ഒരു അവസരത്തില്‍ പുറത്തേക്ക് തെറിക്കുന്നു-

മുകളിൽ പറഞ്ഞത് ശാസ്ത്രീയമായി പറയുന്നതാണെങ്കിൽ ഒന്നു കൂടി പരിശോധിക്കൂ.
വൃഷണത്തിൽ അല്ല ശുക്ലം ഉല്പാദിപ്പിക്കപ്പെടുന്നത് എന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.

കാട്ടിപ്പരുത്തി said...

ഖുര്ആന്‍ ക്രോമസൊമുകളെ കുറിച്ചും ഹോര്‍മോണുകളെകുറിച്ചും modern സയന്സ് പോലെ- അതെ വ്യക്തതയോടെ പറഞ്ഞു എന്നു ഞാന്‍ എവിടെയാണു എഴുതിയിരിക്കുന്നത്‌- ഞാന്‍പറയാത്ത കാര്യങ്ങള്‍ എന്റെ മേല്‍ അരോപിക്കരുത്‌- അങ്ങിനെ പറഞ്ഞിരുന്നെങ്കില്‍ ഒരു ചര്‍ച്ചയുടെ ആവശ്യമെന്ത്‌? ഖുര്ആന്‍ മുഹമ്മദ്‌ നബി എഴുതിയതാണെങ്കില്‍ നിങ്ങള്‍ പറഞ്ഞതു ശരിയായെ മതിയാകൂ- കാലത്തെ സൃഷ്ടിച്ച ദൈവത്തില്‍ നിന്നാണെങ്കിലോ- അപ്പോള്‍ അറിഞ്ഞ കാലത്തും അറിയാത്ത കാലത്തും ഒരേ പോലെ ശരിയായി വരുന്നു എന്നതു തന്നെയാണു എന്നെ അത്ഭുതപ്പെടുത്തുന്നത്‌- ----------- മറിച്ച് ഇവിടെ പറഞ്ഞ അലഖാ (العلقة) എന്നത് അറബിയില്‍ നേരത്തേ തന്നെ ഉപയോഗത്തിലിരുന്ന ഒരു വാക്കാണെന്ന് അറിയാമോ. ഖുര്‍ആനോടു കൂടി അവതരിപ്പിക്കപ്പെട്ട ഒരു വാക്കല്ല. എങ്കില്‍ ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം: وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت ഗര്‍ഭം ധരിക്കല്‍ എന്നു മാത്രമായിരുന്നു അലഖ (العلقة)എന്നതു കൊണ്ട് അതു വരെ അര്‍ത്ഥമാക്കിയിരുന്നത് -------------------- ഈ എഴുതിയതിന്റെ refference ഒന്നു വേണം- അലഖക്കു ഖുര്ആനിന്നു അതിനു മുമ്പു ഗര്‍ഭം ധരിക്കല്‍ എന്നു മാത്രമായിരുന്നു എന്നും അട്ട എന്നു ഉപയോഗിച്ചിരുന്നില്ല എന്നും പറഞ്ഞല്ലോ-അതിന്നാണു ചോദിച്ചത്‌- ഖുര്ആനിന്നു മുമ്പു ഉണ്ടായിരുന്ന വല്ല പദ്യശലകങ്ങളില്‍ നിന്നോ മറ്റോ ആണെങ്കിലല്ലേ അതിനു വാദത്തില്‍ പ്രസക്തിയുള്ളൂ- പരിശോധിക്കാനാണ്

ഇനി നിങ്ങള്‍ 'സകര്‍' എന്നു പറഞ്ഞതു ഒരു സ്വര്‍ഗ്ഗത്തെ കുറിച്ച പേരാണെന്നാണു എന്റെ ഓര്‍മ- അപ്പോള്‍ സ്വഭാവികമായും പുതിയ നാമം ആയിരിക്കും- വാക്കു എവിടെ എന്നു പറഞ്ഞാലെ പെട്ടെന്നു പരിശോധിക്കാന്‍ കഴിയൂ- ജോലിത്തിരക്കിന്നിടയിലാണെ ഇപ്പണി-



നിങ്ങളുടെ വിശ്വാസമില്ലായ്മ ചോദ്യം ചെയ്യാന്‍ ഞാന്‍ ആളല്ല- അതിനുള്ള സ്വതന്ത്രത്തെ മാനിക്കുകയും ചെയ്യുന്നു- ഇങ്ങിനെ ആയിക്കൂട എന്ന നിങ്ങളുടെ വാശി എന്തുകൊണ്ടെന്നു ശരിക്കും ബോധ്യമുണ്ടു- ഞാനെന്തു ചെയ്യാനാണു-



പാര്‍ത്ഥന്‍ - ലിങ്ക്‌ കൊടുക്കുന്നു- ഇവ പറയുന്നതൊക്കെ വിശ്വസിക്കുകയല്ലാതെ നമുക്കു ഒരു മെഡിക്കല്‍ സ്റ്റുഡെന്റ്‌ ആവാന്‍ ഇനി വയ്യല്ലോ- www.en.wikipedia.org/wiki/Testis അവിടെ അതു തെറ്റാണെങ്കിലും ആശയത്തെ ബാധിക്കുന്നില്ല- എന്നാലും reffer ചെയ്യാന്‍ ഒരു വിഷയമായി- നന്ദി-

riyaz ahamed said...

അറബി ഭാഷാ പ്രയോഗത്തില്‍ അലഖ എന്ന വാക്ക് ഉപയോഗിക്കുന്നതെങ്ങനെ എന്നാണു മുകളില്‍ പറഞ്ഞത്. വീണ്ടും ആവര്‍ത്തിക്കാം. (എന്നെ കൊല്ല്!)

"ഏതര്‍ത്ഥത്തിലാണു ആ വാക്ക് ഖുര്‍ ആനു മുന്‍പ്‌ ഉപയോഗിക്കപ്പെട്ടിരുന്നത് എന്ന് നോക്കാം:

وعلِقت المرأَة بالولد وكل أنثى عُلُوقًا حبلت

വിവര്‍ത്തനം: ഒരു സ്ത്രീ ശിശുവിനെ 'അലഖത്' ആവുന്നു (ഗര്‍ഭം ധരിക്കുന്നു), ഏതു സ്ത്രീയും 'അലഖാന്‍ ' ആണു (ഗര്‍ഭധാരണത്തിനു കഴിവുള്ളവള്‍). ഈ വാചകത്തിലെ ആ വാക്കിന്റെ ക്രിയാ-വിശേഷണ വ്യതിയാനങ്ങള്‍ ശ്രദ്ധിച്ചിരിക്കുമല്ലോ."

വാക്കുകളുടെ കാലാന്തരേണയുള്ള അര്‍ത്ഥമാറ്റങ്ങള്‍ പുതിയ ഉപയോഗസാധ്യതകളിലേക്കെത്തും. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്പേ തന്നെ ആ സാധ്യത തന്നെയാണു ആ വാക്കിലൂടെ കണ്ടിരുന്നത് എന്ന തരത്തിലുള്ള വ്യാഖ്യാനങ്ങള്‍ മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അപഹാസ്യമാണു. ഭാഷാപരമായ ഒരു ഉദാഹരണം കൂടി പറഞ്ഞ് നിര്‍ത്താം.

അറബിയില്‍ ഹമല്‍ എന്ന ഒരു വാക്കുണ്ട്. കൊണ്ടു നടക്കാവുന്നത് എന്നാണര്‍ത്ഥം. പഴയ വാക്കാണ്. മ ഹമല്‍ എന്നാണു മൊബൈല്‍ ഫോണിനു അവര്‍ ഇപ്പോള്‍ പറയുന്നത്. അക്കാരണത്താല്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പേ മൊബൈല്‍ ഫോണ്‍ അവര്‍ വിഭാവനം ചെയ്തിരുന്നു എന്ന് വേണമെങ്കില്‍ ഇത്തരം വ്യാഖ്യാതാക്കള്‍ക്ക് വാദിക്കാം!

ചിന്തകന്‍ said...

ജനന പ്രക്രിയയുടെ ആധാരമായ ക്രോമസോമുകളെ കുറിച്ചോ കുറഞ്ഞത് ഹോര്‍മോണുകളെ കുറിച്ചെങ്കിലുമോ ഖുര്‍ആനില്‍ എവിടെയെങ്കിലും വിശദമാക്കിയിട്ടുണ്ടോ ചങ്ങാതീ?


പ്രിയ രിയാസ്

സത്യത്തില്‍ ഈ ചോദ്യം കണ്ടിട്ട്‍ എനിക്ക് താങ്കളോട് സഹതാപമാണ് തോന്നുന്നത്. ഖുര്‍ ആന്‍ ഒരിക്കലും ഒരു ശാസ്ത്ര ഗ്രന്ഥമല്ല. അത് മനുഷ്യ സമൂഹത്തിനുള്ള ഒരു സന്മാര്‍ഗമായിട്ടാണ് അവതരിപ്പിച്ചിട്ടുള്ളത്. ശാസ്ത്രം എന്നത് മനുഷ്യന്റെ നിരീക്ഷണത്തില്‍ നിന്നും അന്വേഷണങ്ങളില്‍ നിന്നും കണ്ടെത്തുന്ന അറിവുകളാണ്. അത് കാലാകാലങ്ങളിലുള്ള മനുഷ്യന്റെ ധിഷണക്കും കണ്ടെത്തലുകള്‍ക്കും അനുസരിച്ച് വിത്യാസപെട്ടിരിക്കും. ഇന്ന് ശാസ്ത്രീയമാണെന്ന് പറയുന്നത് നാളെ അശാസ്ത്രീയ മായേക്കാം. ഇത് മനുഷ്യന്റെ പരിഥിയും പരിമിതിയുമാണ്.

സര്‍വ്വകാലത്തേക്കും അവതരിപ്പിക്കപ്പെട്ട ഒരു ഗ്രന്ഥത്തില്‍ എല്ലാം കാലഘട്ടത്തിലും ജീവിച്ച മനുഷ്യര്‍ക്ക് മനസ്സിലാക്കാവുന്ന ഭാഷയും പ്രയോഗങ്ങളുമാണ് ഉപയോഗിച്ചിട്ടുണ്ടാവുക. ജനനത്തിന്റെ കാരണങ്ങളായ ക്രോമസോമുകളെ കുറിച്ചോ ഹോര്‍മോണുകളെ കുറിച്ചോ പഠിപ്പിക എന്നതായിരുന്നില്ല ഖുര്‍ ആന്റെ ലക്ഷ്യം.

മറിച്ച് ഇത്തരം സൂക്തങ്ങളിലൂടെ എക്കാലത്തെയും മനുഷ്യരുടെ ചിന്തയെ ഉണര്‍ത്തുകയും അവരെ നീതിയും നന്മയിലു അധിഷ്ഠിതാമായികൊണ്ട് ജീവിക്കാന്‍ പ്രേരിപിക്കലുമായിരുന്നു.

പോസ്റ്റില്‍ പറഞ്ഞ ഒരു സൂകതം തന്നെ നമുക്കുദാഹരണമായെടുക്കാം.

22:5 - മനുഷ്യരേ.മരണശേഷം ഉയരത്തെഴുനേല്‍ക്കുന്നതിനെ കുറിച്ചു നിങ്ങള്‍ സംശയത്തിലാണെങ്കില്‍ (നിങ്ങള്‍ ചിന്തിക്കുക): നിങ്ങളെ നാം മണ്ണില്‍ നിന്നും സൃഷ്ടിച്ചു. പിന്നീട് തുള്ളിയില്‍ (nuthfa) നിന്നും, പിന്നീട് ഒട്ടിച്ചേര്‍ന്ന വസ്തുവില്‍(Alaqa) നിന്ന്. അനന്തരം രൂപമുള്ളതും, അല്ലാത്തതുമായ ചവച്ച മാംസപിണ്ഡത്തില്‍(Mulu`A) നിന്ന്. നാം നിങ്ങള്‍ക്കു വ്യക്തമാക്കിത്തരികയാണ് - നാമുദ്ദേശിക്കുന്നവരെ ഗര്‍ഭപാത്രങ്ങളില്‍ നിശ്ചിതസമയം വരെ താമസിപ്പിക്കും, അതിനുശേഷം നിങ്ങളെ ശിശുവായി പുറത്തെത്തിക്കും. പിന്നീടു നിങ്ങള്‍ പൂര്‍ണ്ണ ശക്തി പ്രാപിക്കും....


മരണശേഷം ഒരു ഉയിര്‍ത്തെഴുന്നേല്പുണ്ടോ എന്ന സംശയിക്കുന്നവര്‍ക്കുള്ള ഉത്തരമായാ‍ണ് ഈ സുകതം അവതരിക്കപ്പെട്ടത്. ഈ സുക്തം വായിക്കുന്ന എക്കാലത്തെയും മനുഷ്യര്‍ക്ക് അത് മനസ്സിലാക്കാന്‍ വലീയ ബുദ്ധിമുണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.

ആദ്യ തവണ നാം എങ്ങിനെയാണോ സൃഷ്ടിക്കപ്പെട്ടത് അത് പോലെ തന്നെ മരണശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്പിക്കുക എന്നത് സ്രഷ്ടാവിനെ സംബന്ധിച്ചേടൊത്തോളം ഒരു പ്രയാസമുള്ള കാര്യമേ അല്ല; എന്ന് മനുഷ്യനെ ബോധ്യപെടുത്തുക മാത്രമാവിടെ ചെയ്യുന്നത്.

riyaz ahamed said...

ചിന്തകന്‍ , എനിക്ക് താങ്കളോട് സംസാരിക്കാന്‍ ഒട്ടും താല്പര്യം ഇല്ല!!! ഇക്കാര്യങ്ങളെല്ലാം തന്നെ ജബ്ബാര്‍ മാഷും സൂരജും നേരത്തേ എഴുതിയതുമാണു. അവിടെ താങ്കളും ഉണ്ടായിരുന്നല്ലോ. "ഖുര്‍ ആന്‍ ഒരിക്കലും ഒരു ശാസ്ത്ര ഗ്രന്ഥമല്ല" എന്ന് ഇപ്പോള്‍ താങ്കള്‍ പറഞ്ഞതില്‍ സന്തോഷമുണ്ട്. (പിന്നെ എന്തിനാണാവോ ഖുര്‍ആനില്‍ എല്ലാ സയന്സും ഉണ്ടെന്ന് നേരത്തേ കൊട്ടിഘോഷിച്ച് നടന്നത്!!!)

ഭാഷാപരമായ ദുര്‍വ്യാഖ്യാനങ്ങളെക്കുറിച്ചാണു ഞാന്‍ മുകളില്‍ പറഞ്ഞത്. അതില്‍ മാറ്റമില്ല. സലാം!

ചിന്തകന്‍ said...

പ്രിയ രിയാസ്

ഇതൊരു തരം രക്ഷപെടലാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടിയില്ലെങ്കില്‍ രക്ഷപെടുക എന്നതാണ് സൂരജിനെ പോലെ തന്നെ താങ്കളുടെയും ശൈലി എന്ന് തോന്നുന്നു. ജബ്ബാര്‍ മാഷെന്താ പറയുന്നത് എന്ന് ജബ്ബാര്‍ മാഷിന് തന്നെ പലപ്പോഴും അറിയില്ല.

ഖുര്‍ ആനില്‍ എല്ലാ സയന്‍സും ഉണ്ടെന്ന് ഞാനെവിടെയാണ് കൊട്ടിഘോഷിച്ച് നടന്നത് എന്ന് ലിങ്ക് സഹിതം താങ്കള്‍ക്ക് ഒന്ന് പറഞ്ഞ് തരാമോ? ഖുര്‍ ആനിലുള്ളതൊന്നും ശാസ്ത്രീയ മല്ലാ എന്ന് സ്ഥാപിക്കാന്‍ നടക്കുന്നര്‍ യഥാര്‍ഥത്തില്‍ താങ്കളെ പോലുള്ളവരല്ലെ. അതിന്റെ ഭാഗമല്ലേ ഈ ക്രോമോസോമും ഹോര്‍മോണുമെല്ലാം :)

ജബ്ബാര്‍ മാഷും സൂരജുമെഴുതിയത് അവരുടെ മുന്‍ വിധികളുടെ അടിസ്ഥാനത്തിലുള്ളതാണ്. അവരെഴുതിയ തെറ്റുകളെ തിരുത്താന്‍ ശ്രമിക്കുക മാത്രമാണ് കാട്ടിപരുത്തി ഈ പോസ്റ്റിലൂടെ ചെയ്തിരിക്കുന്നത്. മുന്‍ വിധികളുമായി നടക്കുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ അലോസരമുണ്ടാക്കിയേക്കാം

ഭാഷാ പരമായ ദുര്‍വ്യാഖ്യാനങ്ങളെകുറിച്ച് താങ്കളെ കാണേണ്ടത് ഇവിടെയല്ലായിരുന്നു. മറിച്ച് ജബ്ബാര്‍ മാഷിന്റെ ബ്ലോഗില്‍ തന്നെയായിയിരുന്നു!

താങ്കള്‍ക്ക് നന്മകള്‍ നേര്‍ന്നുകൊണ്ട്
സസ്നേഹം...

പാര്‍ത്ഥന്‍ said...

ആദ്യ തവണ നാം എങ്ങിനെയാണോ സൃഷ്ടിക്കപ്പെട്ടത് അത് പോലെ തന്നെ മരണശേഷം വീണ്ടും ഉയിര്‍ത്തെഴുന്നേല്പിക്കുക എന്നത് സ്രഷ്ടാവിനെ സംബന്ധിച്ചേടൊത്തോളം ഒരു പ്രയാസമുള്ള കാര്യമേ അല്ല; എന്ന് മനുഷ്യനെ ബോധ്യപെടുത്തുക മാത്രമാവിടെ ചെയ്യുന്നത്.

ഈ പറഞ്ഞ കാര്യത്തെക്കുറിച്ച് പലരോടും ചോദിച്ചിരുന്നു. ഒന്നു വ്യക്തമാക്കാമോ?
മരണശേഷം ഉയർത്തെഴുന്നേല്പിക്കുന്നത് എപ്പോഴാണ്. അത് ശിശു ആയിട്ടാണോ.
അതോ മരിച്ച സമയത്തെ പ്രായത്തിലോ.
ഈ ഭൂമിയിൽ തന്നെയാണോ.

riyaz ahamed said...

പ്രിയ ചിന്തകന്‍,

വളരെ നിഷ്കളങ്കരായ വിശ്വാസികള്‍ അണ്ഡവും ബീജവും മാംസപിണ്ഡവുമൊന്നും കാണാതെ തന്നെ ആ ഗ്രന്ധത്തില്‍ വിശ്വസിച്ച് ജീവിക്കുന്നുണ്ട്. അതിലുമപ്പുറം പ്രപഞ്ചരഹസ്യങ്ങളും ജനിറ്റിക് എഞ്ചിനീയറിംഗും വരെ അതിലുണ്ടെന്ന് ശക്തമായ പ്രചാരണം നടത്തുന്നവരുമുണ്ട്. ഇങ്ങനെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കായും മറ്റു മതങ്ങളെ ഇകഴ്ത്താനും വിശ്വാസികളെ ദുരുപയോഗം ചെയ്യുവാനും അപഹാസ്യമായ രീതിയില്‍ വളരെ പ്രകടമായി തന്നെ വിശ്വാസങ്ങളെ ദുരുപയോഗം ചെയ്യുമ്പോഴാണല്ലോ ജബ്ബാര്‍ മാഷിനെ പോലുള്ളവര്‍ക്ക് ശക്തമായ ഭാഷയില്‍ അതിനെ തൊലി പൊളിച്ച് കാണിക്കേണ്ടി വരുന്നത്.

ഖുര്‍ആനിലെ വാക്കുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് ശാസ്ത്ര വെളിപാടുകളായി അവതരിപ്പിക്കുന്നത് മാക്സ്മുള്ളറെ പോലുള്ളവര്‍ പൌരാണിക ഭാരതീയ വേദസംസ്‌കാരത്തിനു ആധികാരിക- ശാസ്ത്ര മുഖം നല്‍കാന്‍ ശ്രമിച്ചതു പോലെ ശക്തമായി ചെറുക്കപ്പെടേണ്ടതും തുറന്നു കാട്ടേണ്ടതുമായ പ്രവണത തന്നെയാണ്.

ഘൃതാചി എന്ന അപ്സരസ്സിന്റെ നഗ്നത കണ്ടപ്പോള്‍ ഭരദ്വാജമുനിയ്ക്കു സ്ഖലിച്ച ശുക്ലം ഒരു മുളങ്കുഴലിലാക്കി സൂക്ഷിച്ചതില്‍ നിന്നാണു ദ്രോണര്‍ ഉണ്ടായതു്‌ എന്ന് പുരാണത്തില്‍ പറയുന്നു. ടെസ്റ്റ് റ്റ്യൂബ് ശിശു എന്ന പരിപാടി ഭാരതീയര്‍ക്ക് നേരത്തേ അറിയാം എന്നതിന്റെ പുരാണത്തിലെ 'തെളിവ്'. എന്തു പറയുന്നു? നിത്യജീവിതത്തിലെ കേവലമായ യുക്തിബോധത്തെ പോലും തിരസ്കരിക്കുന്ന വാദങ്ങളല്ലേ ഇതെല്ലാം?

'ചിന്തകന്‍' അക്കൂട്ടത്തിലല്ലെന്ന് വിശ്വസിക്കുന്നു. താങ്കള്‍ക്കും നന്മകള്‍!

കാട്ടിപ്പരുത്തി said...

റിയാസിന്റെ ഈ വാദം ശരിയാണു- ഇങ്ങിനെ ഒന്നും വിശ്വസിചില്ലെങ്കിലും വിശ്വാസത്തിന്നു ഒന്നും സംഭവിക്കയില്ല- ഞാനും ഈ ആയത്തുകള്‍ ക്രോമസൊമുകളെ കുറിച്ചാണെന്നോ, ഹോര്‍മോണുകളെകുറിച്ചാണെന്നോ വാദിച്ചിട്ടില്ല-
ഇവയിലെ പാരസ്പര്യം അനുഭവപ്പെടുന്നു-എന്നെ പറഞ്ഞുള്ളൂ-
പിന്നെ ആയത്തുകള്‍ എന്നാല്‍ ദൃഷ്ടാന്തങ്ങള്‍ എന്നാണു-

മറ്റുള്ളവയെ ഇകഴ്ത്തുകയും ദുരുപയോഗം ചെയ്യാനാണു ഇക്കാര്യങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചോദ്യം ചെയ്യപെടെണ്ടതും എതിര്‍ക്കേണ്ടതുമാണു- എന്നാല്‍ ഖുര്‍ആന്‍ ദൈവത്തില്‍ നിന്നുള്ളതാണെന്ന വിശ്വാസത്തെ തെളിയുകയാണു എനിക്കിവ നല്‍കുന്നത്‌-

അങ്ങിനെതന്നെ നിങ്ങള്‍ കരുതണമെന്നു ശഠിക്കാന്‍ ഞാനാളല്ല

മുമ്പു സൂചിപ്പിച്ച ചില കാര്യങ്ങള്‍ reffer ചെയ്യുകയാണു- അതിനാല്‍ കുറച്ചു സമയം വേണം- ചര്‍ച്ച വൈകാരികമാവുന്നോ എന്നു തോന്നിയിരുന്നു-അതു കൊണ്ടെന്തു ഗുണം-

പാര്‍ത്ഥന്‍ - അറിയുന്നതു പറയാം- ശരിക്കും വിശ്വാസത്തിന്നു മാത്രം റോള്‍ ഉള്ള ഭാഗമാണു- അതിനാല്‍ തന്നെ ശാസ്ത്രീയത ഒന്നും ചോദിച്ചു വലക്കരുതു-മരണശേഷം ആത്മാവു പ്രപഞ്ചത്തിന്നപ്പുറത്തെക്കു പോകും- എവിടേക്കു- എനിക്കറിയില്ല- പിന്നെ ലോകാവസാനത്തിന്നു ശേഷം ഭൂമി മുഴുവന്‍ നശിച്ചു കഴിഞ്ഞാല്‍ ഉയർത്തെഴുനെല്‍പ്പ്‌- അങ്ങിനെ ഉണ്ടാവുമോ,കഴിയുമോ എന്ന സംശയത്തിന്നു കൊടുക്കുന്ന മറുപടി ആയിട്ടാണു ചോദിക്കുന്നത്‌-നിങ്ങളെ ആദ്യ തവണ സൃഷ്ടിക്കുകയാണോ അതൊ പിന്നീട്‌ പുന-സൃഷ്ടി നടത്തുകയാണോ- ഏതാണു കൂടുതല്‍ പ്രയാസമെന്നു- ഉയര്‍ത്തെഴുനേല്‍പ്പു നാളില്‍ എല്ലാ മനുഷ്യരേയും ഒരുമിച്ചു കൂട്ടുന്നത്‌- മരിക്കുമ്പോളുണ്ടായിരുന്ന പ്രായത്തിലായിരിക്കും - വായനയില്‍ മനസ്സിലായ്ത്‌ ഭൂമിയിലാവില്ല എന്നാണു- അതിന്നു ശേഷം വിചാരണ- പിന്നീട്‌ സ്വര്‍ഗ്ഗം-നരകം- സ്വര്‍ഗ്ഗത്തിലേക്കു ഒരാളുടെ ഏറ്റവും നല്ല അവസ്തയില്‍ എല്ലാ ന്യൂന്യതകളേയും ഇല്ലാതാക്കിയിട്ടായിരിക്കും പ്രവെശിപ്പിക്കുന്നത്‌- ഇതില്‍ പ്രവാചകനിലൂടെ അറിഞ്ഞത്‌ പറയാനെ നിവൃത്തിയുള്ളൂ-

ഒരു പോസ്റ്റിന്റെ വിഷയങ്ങള്‍ മാത്രമെ അതിന്റെ കമന്റില്‍ ഇനി ചര്‍ച്ചക്കെടുക്കകയുള്ളൂ- ഇല്ലേ കാടു കയറും- നമ്മള്‍ ഒരു മോഡെറാട്ടറാണെന്നും തെളിയിക്കേണ്ടെ-

ചിന്തകന്‍ said...


മറ്റുള്ളവയെ ഇകഴ്ത്തുകയും ദുരുപയോഗം ചെയ്യാനാണു ഇക്കാര്യങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ ചോദ്യം ചെയ്യപെടെണ്ടതും എതിര്‍ക്കേണ്ടതുമാണു- എന്നാല്‍ ഖുര്‍ആന്‍ ദൈവത്തില്‍ നിന്നുള്ളതാണെന്ന വിശ്വാസത്തെ തെളിയുകയാണു എനിക്കിവ നല്‍കുന്നത്‌-


എനിക്കും ഇത്രമാത്രമേ ഇക്കാര്യത്തില്‍ പറയാനുള്ളൂ.

ജബ്ബാര്‍ മാഷെ പോലുള്ളവര്‍ ചെയ്യുന്നത് മറ്റുള്ളവരുടെ തൊലിയുരിക്കുക്കയല്ല. മറിച്ച് മന:പൂര്‍വ്വം തെറ്റിദ്ധാ‍രണകള്‍ പരത്താന്‍ ശ്രമിച്ചും , പ്രകോപന പരമായ പ്രയോഗങ്ങളിലൂടെയും സ്വയം തന്നെ തൊലിയുരിയുകയാണ്.

പാര്‍ത്ഥന്‍ said...

വായനയില്‍ മനസ്സിലായ്ത്‌ ഭൂമിയിലാവില്ല എന്നാണു-

ഇപ്പോൾ സമാധാനമായി. ഭൂമിയിൽ ഇത്രയധികം ആളുകളെ ഒരേസമയം ഉയർത്തെഴുന്നേല്പിച്ചാലത്തെ അവസ്ഥയെക്കുറിച്ച് ആലോചിക്കുകയായിരുന്നു.

സ്വര്‍ഗ്ഗത്തിലേക്കു ഒരാളുടെ ഏറ്റവും നല്ല അവസ്തയില്‍ എല്ലാ ന്യൂന്യതകളേയും ഇല്ലാതാക്കിയിട്ടായിരിക്കും പ്രവെശിപ്പിക്കുന്നത്‌-

മധുരപ്പതിനേഴുകാരാവും എല്ലാവരും!!!!!

കാട്ടിപ്പരുത്തി said...

ഒരു പോസ്റ്റ് ആയിത്തന്നെ കൊടുക്കനുള്ളതിനാല്‍ മറുപടി പുതിയ പോസ്റ്റ് നോക്കുക