Sunday, February 8, 2009

ഖുര്‍-ആനും ശാസ്ത്രവും പിന്നെ ബ്ലോഗും

സൂരജിന്റെ ബ്ലോഗിലൂടെ-. വായിക്കാന്ഇവിടെ ഞെക്കുക

ബ്ലോഗില്ഞാന്അടുത്ത് വന്നതേയുള്ളൂ - അതിനാല്തന്നെ വൈകിയ കുറിപ്പിന്നു ക്ഷമ ചോദിക്കുന്നുസൂരജിന്റെ കുറെ ബ്ലോഗുകളിലൂടെ ഞാന്യാത്ര ചെയ്തു. നിങ്ങളുടെ പരന്ന വായനയും നിരീക്ഷണ പാടവവും അത് മറ്റുള്ളവരിലേക്ക് പങ്കു വക്കുന്നതും അഭിനന്ദാര്ഹമാണ്. ചില വിയോജിപ്പുകള് ഉള്ളത് രേഖപ്പെടുത്തുകയാണ്, അതിന് മുമ്പ് ഒരു കാര്യം - ഒരേ സമയം നിങ്ങളുടെ എല്ലാ പരാമര്ശങ്ങളെ കുറിച്ചും ഒറ്റ കുറിപ്പിലൂടെ മറുപടി nalkuvaan എനിക്ക് പരിമിതികളുണ്ട് - എനിക്കറിയാവുന്ന കാര്യങ്ങളെ കുറിച്ചേ സ്പര്ശിക്കുകയുള്ളൂ - അതെന്റെ പരിമിതിയാണ്. അത് തന്നെ ഒരു മൂന്നു-നാല് കമന്റ് മായി ഞാന് എത്തുവാന് ശ്രമിക്കാം. മറ്റുള്ള വേദങ്ങളെ കുറിച്ചൊന്നും ഞാന് പരാമര്ശിക്കുന്നില്ല- പക്ഷെ ഖുര്-ആന് അത് ദൈവത്തില് നിന്നും അവതരിച്ചതാണ്, നിങ്ങള്ക്കു അതിനോട് യോജിക്കുവാന് കഴിയില്ലെന്ന് പൂര്ണ ബോധ്യമുണ്ടായിട്ടു തന്നെയാണ് ഇതു പറയുന്നതു, അപ്പോള് അയച്ച ദൈവത്തെ ബോധ്യപ്പെടുത്തെണ്ടി വരും. പ്രപഞ്ച മുള്ക്കൊള്ളുന്ന ഒന്നമാകാശ മുള്പ്പടെ എഴാകാശങ്ങള്ക്ക് ഉപരിയിലായാണ് ദൈവത്തിന്റെ സാന്നിദ്_ധ്യവുമെന്നും എന്നാല് അവന്റെ കഴിവാകട്ടെ അഥവാ അറിവാകട്ടെ ഭൂമിയിലെ ഓരോ ചെറിയ ചലനത്തെ കുറിച്ചു പോലും ഉള്കൊള്ളുന്നതുമാനെന്നാനു മുസ്ലിങ്ങള് വിശ്വസിക്കേണ്ടത്. 

അഥവാ പ്രപഞ്ച സൃഷ്ട്ടിയായ മനുഷ്യന്നു പ്രപഞ്ചാതീതനായ ദൈവത്തിന്റെ സത്തയെ കുറിച്ചു ഒരു ചിത്രമുണ്ടാക്കുക സാധ്യമല്ല - അതിനാല്തന്നെ നമ്മുടെ അറിവ് അതെത്ര തന്നെ വളര്ന്നാലും പ്രപഞ്ചമെന്ന പരിമിധിക്കപ്പുറത്തേക്ക് വളരുകയില്ല. ഇതു നിങ്ങളുടെ ഒരു മുന്നേയുള്ള കമന്റില് നിങ്ങള് തന്നെ കൊടുത്തതാണല്ലോ.

ഖുര്-ആനില് ദൈവത്തെ കുറിച്ചുള്ള ഒരു വിവരണമുണ്ട്. ആരാണ് നിന്റെ ദൈവമെന്ന ചോദ്യത്തിന്നുത്തരമായി പ്രവാചകനോട് പറയാന് കല്പിക്കപെട്ട ഉത്തരം. 

റയുക - അവന് അള്ളാഹു ഏകനാകുന്നു. 

അവന് സര്വ്വാശ്രയനാണ്. 

അവന് ജനിപ്പിച്ചിട്ടില്ല, ജനിച്ചിട്ടുണ്ടായിട്ടുമില്ല 

അവന് തുല്യനായി യാതോരുവനും ഇല്ല. 

അദ്-ധ്യായം 112-

ഇവിടെ ചില കാര്യങ്ങള് സൂചിപ്പിക്കേണ്ടതുണ്ട്, ഖുര്- ആന് അറബിക് ഭാഷയിലാണ് അവതിരിച്ചത്. 1400 വര്ഷങ്ങള്ക്കു മുമ്പെ പൂര്ണവളര്ച്ച എത്തിയ ഒരു ഭാഷയാണ് അറബിക്- വര്ത്തമാന കാലത്തിലും സംസാരഭാഷകളില് നിലനില്ക്കുന്ന പുരാതന ഭാഷകളില് ഒന്ന് -(ഹിബ്രുവും സംസ്കൃത മൊന്നും ഇപ്പോള് സംസാര ഭാഷയായി നില്ക്കുന്നില്ല എന്നത് എല്ലാര്ക്കും അറിയാമല്ലോ. ) അതിനാല് പലപ്പോഴും ഖുര്-ആനിന്ടെ ആശയങ്ങളെ മാത്രമെ വിവര്ത്തനം ചെയ്യുവാന് കഴിയാറുള്ളൂ, എല്ലാ വിവര്ത്തനങ്ങള്ക്കും പരിമിതി ഉണ്ടെങ്കിലും അറബിയില് അത് വളരെ കൂടുതലാണ്, മലയാളമാകട്ടെ ഏറ്റവും ശൈശവാവസത്തയില് നില്ക്കുന്നതും. 

ഖുര്-ആന് ഒരു ശാസ്ത്ര ഗ്രന്ഥമല്ല തന്നെ- ശാസ്ത്രമെന്നാല് പ്രപഞ്ചത്തെ കുറിച്ചു അറിയാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. അഥവാ ശാസ്ത്രം 'അങ്ങിനെ ഉണ്ടായി' എന്നല്ലാതെ 'എന്തുകൊണ്ട് ഉണ്ടാകുന്നു' എന്ന വിജ്ഞാനത്തിന്റെ പരിധിക്ക് പുറത്താണ് , പദാര്ത്ഥങ്ങളുടെ ഗുണങ്ങള് അവയുടെ സ്വയം കഴിവുകള് അല്ല. അവയുടെ ഘടകങ്ങളുടെ ആകെത്തുകയുമല്ല . വാതകങ്ങളായ സ്വയം കത്തുന്ന hydrogen- കത്താന് സഹായിക്കുന്ന oxygen- ചേര്ന്നാല് തീ കെടുത്തിക്കളയുന്ന ദ്രാവകമായ വെള്ളമുണ്ടാവുന്നു , വെള്ളത്തിന്റെ ഗുണങ്ങള് എവിടെ നിന്നു കിട്ടി , ഇതിന്റെ ഉത്തരങ്ങള്,-അതാകട്ടെ ശാസ്ത്രത്തിന്റെ പരിധിയില് ഉത്തരം കിട്ടാത്ത കാര്യങ്ങളാണ്. ഇനി നിങ്ങളുടെ ചില കമന്റ് നോക്കുക

---------------------------------------------------------------------------------------

പിന്നെ, ശാസ്ത്രം ദൈവത്തെ നിഷേധിക്കുന്ന ഒന്നാണെന്ന് കരുതാമെങ്കില് ദൈവ നിഷേധത്തിന്റെ ഉത്തുംഗത്തില് നില്ക്കുന്നത് റിലേറ്റിവിറ്റിയാണെന്ന് ഞാന് പറയും. ----------------------------------------------------------------------------------------------- വാദത്തെ പിന്തുണക്കാന് നിങ്ങള് നടത്തുന്ന ശ്രമം വളരെ ചെറുതായിപ്പോയി , 

കാരണം താരാപഥങ്ങളും താരസമൂഹങ്ങളും മുതല് ഉപാണുലോകത്തെ കണികകള് വരെയടങ്ങുന്ന പ്രപഞ്ചം ഒരു പ്രപഞ്ചബാഹ്യമായ ശക്തിയുടെയും ഇടപെടലുകളില്ലാതെഉരുത്തിരിയുകയും,സ്വയം പൂര്ണ്ണമായിരിക്കുകയും ചെയ്യുന്നതെങ്ങനെയെന്ന്വിശകലനം ചെയ്യുന്ന പ്രപഞ്ചോല്ഭവസിദ്ധാന്തം ഇതുവരെയുള്ള നിരീക്ഷണങ്ങളെയൊക്കെ യുക്തിസഹമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ഗംഭീരമായ വ്യാപ്തിയും പുതിയ അര്ത്ഥങ്ങളുമൊക്കെ ശാസ്ത്രം കൂടുതല് മനസിലാക്കിക്കൊണ്ടിരിക്കുന്നു 

എന്ന് സമര്ത്ഥിക്കുവാന്ശ്രമിക്കുമ്പോള്ബാഹ്യമായ ഒരിടപെടലില്ല എന്നതിനു എന്ത് തെളിവാണ് ശാസ്ത്രം നല്കിയിട്ടുള്ളത്. ഞാന് ഒരു physics ബിരുദധാരിയല്ല, പക്ഷെ കഴിയുന്നത്ര വായിച്ചു മനസ്സിലാക്കാന് ശ്രമിക്കാറുണ്ട് , രണ്ടു മൂലകങ്ങള് തമ്മില് ചേര്ന്ന് ഒരു പദാര്ത്ഥം രൂപപ്പെടുമ്പോള് ഉണ്ടാവുന്ന ഗുണവിശേഷങ്ങളുടെ മാറ്റത്തെ കുറിച്ചു മനസ്സിലാക്കാന് കഴിയാത്ത നമുക്കെങ്ങിനെ പ്രപഞ്ചത്തിന്റെ റിലേറ്റിവിറ്റി മുഴുവന് കയ്യിലായെന്നു പ്രഖ്യാപിക്കുവാന് കഴിയും. അതിന്നു പുറമെ പ്രപഞ്ചത്തിന്നു ഒരു ബാഹ്യ ഇടപെടലില്ലായെന്നു. മറ്റൊരു പ്രബന്ചത്തെ കുറിച്ചുള്ള സാധ്യത വരെ ഇല്ല എന്ന് പറയാന് കഴിയാത്ത കാര്യത്തെ കുറിച്ചു ശാസ്ത്രമെന്ന രീതിയില് ഇങ്ങിനെ പറയാന് എന്ത് തെളിവാനുള്ളത്, ഇതൊരു അതിമോഹമാണ്. 

പ്രപഞ്ചത്തിന്റെ ചലന വ്യവസ്ഥകളും അതിന്നുപയോഗിക്കപ്പെടുന്ന ഗണിത രീതികളെയും നമുക്കു മനസ്സിലാകാന് കഴിയും - പക്ഷെ പുറത്തു നിന്നുള്ള ഒരിടപെടലും ഇല്ലാ എന്ന് നമുക്കു വാദിക്കാമെങ്കിലും ശാസ്ത്രീയ മാനദന്ധങ്ങള് ഉപയോഗിച്ചു തെളിയിക്കാന് കഴിയില്ല. അത് പ്രപഞ്ചത്തിന്റെ ഭാഗമായ മനുഷ്യ പരിമിതിയുടെ വളരെ പുറത്താണ് . ഇവിടെയാണ് ഉണ്ടാക്കിയവാണോ ഉണ്ടാക്കപ്പെട്ടവാണോ അല്ലാത്ത അല്ലാഹുവിന്റെ പ്രസക്തി. 

------------------------------------------------------------------------------------------------------------ 

പിന്നെ, ഡാര്വിന്എന്തുപറഞ്ഞു, ഐന്സ്റ്റീന്എന്തുപറഞ്ഞു, ഷ്രോഡിഞര്എന്തുപറഞ്ഞു എന്നൊന്നും നോക്കിയല്ല അവര്പ്രവര്ത്തിചതും സംഭാവനകള്നല്കിയതുമായ ശാസ്ത്രമേഖലകളുടെ സാംഗത്യത്തെ ചോദ്യം ചെയ്യേണ്ടത്.

---------------------------------------------------------------------------------------------------------

പൂര്ണ്ണമായും അംഗീകരിക്കുന്നുഡാര്വിന് അടക്കമുള്ള -ഇങ്ങിനെയുള്ള പരിശ്രമങ്ങളാണ് നമുക്കു ശാസ്ത്ര മേഖലയില് പുതിയ വാതിലുകള് തുറന്നത്, അവര് ദൈവത്തെ അന്ഗീകരിക്കുന്നില്ല എന്നതിനാല് അവരുടെ കണ്ടെത്തലുകളുടെ സത്യത്തെ ചോദ്യം ചെയ്യുന്നതും നിഷേധിക്കുന്നതും വിവരമില്ലയ്മയാണ് . കാരണം സൃഷ്ട്ടിക്കപെട്ടവയുടെ ഏതൊരറിവും സൃഷ്ട്ടാവിന്റെ കഴിവിനെ ക്കുറിച്ചുള്ള അറിവാണ് , അത് നാം കണ്ടെത്താന് ബാധ്യസ്ഥരുമാണ് . ഇക്കണ്ട ത്തലുകലെല്ലാം തന്നെ മനുഷ്യര്ക്ക് കൊടുത്ത കഴിവിന്റെ പരിമിതിയിലെ അവര്ക്കു ചെയ്യാനാവൂ എന്ന പൂര്ണ ബോധ്യമുള്ള ഒരു വിശ്വാസി എന്തിന് ഭയപ്പെടണം . ആരെല്ലാം ദൈവത്തെ അങ്ങീകരിക്കുന്നു , ഇല്ല എന്നതിനാല് ദൈവത്തിന്റെ മഹത്വം കൂടുകയും കുറയുകയുമില്ലആരെങ്കിലും നന്ദി കാണിച്ചാല് അവന് അവനോടു തന്നെ നന്ദി കാണിച്ചു ആരെങ്കിലും നന്ദികേട് കാണിച്ചാല് ദൈവം അത്യുന്നതന്നും പ്രതാപശാലിയുമത്രേ - എന്ന ദൈവ വചനം ഇവിടെ  ഓര്മ്മിക്കുന്നു , അതിനാല് എതല്ലാം ശാസ്ത്രഞ്ഞര് വിശ്വാസികളാണ് , അല്ല എന്ന് നോക്കി ദൈവത്തിന്റെ അസ്ത്വിത്വം തെളിയിക്കാന് തുനിയുന്നത് പമ്പര വിഡ്ഢിത്തമാണ് .

--------------------------------------------------------------------------------------------------------- 

ആറ്റത്തിന്റെ ശാസ്ത്ര വിശദീകരണം മാത്രമായി അംഗീകരിക്കുകയും പ്രപഞ്ചബാഹ്യമായ ദൈവീകമായ ഒരു ശക്തിയാണ് പ്രപഞ്ചസൃഷ്ടിനടത്തി എന്നുവിശ്വസിക്കുകയുംചെയ്യുന്നത് ഒത്തുപോകില്ല. --------------------------------------------------------------------------------------------------------- 

ഇവിടെ ശാസ്ത്രകാരന്മാരും ഒരു കള്ള ചൂത് കളിക്കുന്നുണ്ട് സൂരജ് - പ്രപഞ്ചം ഇങ്ങിനെ യാണ് എന്ന് പറയുന്നതിനു പകരം ഇങ്ങിനെയൊക്കെ ആയിരുന്നാല് മതി എന്ന താത്പര്യത്തെ ശാസ്ത്രമായി അംഗീകരിപ്പിക്കാന്‍ ശ്രമിക്കുന്നു . Big bang theory പ്രപഞ്ചത്തിന്റെ തുടക്കത്തെ കുറിച്ചുള്ള അറിവ് നല്കുന്നുശരി തന്നെ - അപ്പോള് അതിന്നു മുംബുന്ടെന്നു പറയുന്ന അവസ്ഥയോ ? പദാര്_തഥം എന്ന് പറയാന് വയ്യല്ലോ - അതെങ്ങിനെ യുണ്ടായി - അവിടെ സ്ഫോടനം നടക്കാനുള്ള കാരണം എങ്ങിനെയുണ്ടായി ? പ്രപഞ്ചത്തിന്റെ തന്നെ ഇരുപതു ശതമാനമേ നമുക്കറിയൂ എന്ന് പറയുമ്പോള് ----ഇതു ശാസ്ത്ര നിയമ മനുസരിച്ച്, ഗണിത ശാസ്ത്രമനുസരിച്ചേന്നെല്ലാം പറയുമ്പോള്, ഗണിതം പ്രാപന്ചികമല്ല എന്ന് വരുമോ ? ഇവിടെ ആറ്റം മുതല്,പ്രപഞ്ചം മുതല് അതേപോലെ ഏഴ് പ്രപഞ്ചങ്ങളുടെ അറിവും സ്രിഷ്ടാവുമുള്ള ദൈവമാണ് - അവയെ നിയന്ത്രിക്കുന്ന , അവയുടെ ഉന്നതിയിലുള്ള - എന്നാല് അവന്റെ കഴിവും അറിവും പൂര്ണ്ണമായി എല്ലാടിനെയും ചൂഴ്ന്നു നില്ല്ക്കുന്ന oru സൃഷ്ടാവിനെയാണ് ഞാന് അല്ലാഹു എന്ന് വിളിക്കുന്നത് , ഇനി ഇപ്പറഞ്ഞ  ആറ്റം നമുക്ക് മുഴുവന് അറിയുവാന് പഠിക്കുവാന് കഴിയുമോ - നമ്മള് ഉള്കൊള്ളുന്ന പ്രപഞ്ചത്തിന്റെ ഇടവും ചെറിയ ഘടകത്തിനെ ക്കുറിച്ചാണ് ചോദിക്കുന്നത്,

നമ്മുടെ ഇന്ദ്രിയ ങ്ങള്‍ക്കുള്ള പരിമിതി അറിവിന്നുണ്ടാവുമെന്നു സമ്മതിക്കുമ്പോള്‍ അറിയാന്‍ കഴിവുള്ളത് മാത്രമറിയാനാവുന്ന നമ്മെ കുറിച്ചു ബോധ്യം വരും 

-------------------------------------------------------------------------------------------------------

ശാസ്ത്രത്തില് അങ്ങനെ ദ്വീപുകളായല്ല പ്രതിഭാസങ്ങളും നിയമങ്ങളും നില്ക്കുന്നത്. എല്ലാ കണ്ടെത്തലുകള്ക്കും നിയമങ്ങള്ക്കും നൈരന്തര്യമുണ്ട്. മൈക്രോ ലെവലില് നിന്ന് മാക്രോ ലെവലിലേക്കുള്ള ഒരു നൈരന്തര്യമാണ് അത്. Modern synthesis-ല് അതിലേതെങ്കിലുമൊന്നിനെയെടുത്ത് ഒറ്റപ്പെടുത്തി വിശദീകരിക്കാനുമാവില്ല. -------------------------------------------------------------------------------------------------------- ശരി എങ്കില് പ്രപന്ചത്തിന്റെ ഏറ്റവും ചെറിയ ഘടകത്തെ കുറിച്ചും (micro leval) പുറത്തുള്ള അവസ്ത്തയെ കുറിച്ചും - (macro leval) നമുക്കറിയാന് കഴിയില്ലാ എന്ന് കൂടി സൂരജ് സമ്മതിക്കുന്നു എന്ന് പറഞ്ഞു കൂടെ . അപ്പോഴല്ലേ പൂര്ണ്ണമാവുകയുള്ളൂ , അങ്ങിനെയുള്ള സൂരജ് ഏത് ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലാണ് പുറമെനിന്നുള്ള നിയന്ത്രണങ്ങള് ഇല്ലാത്ത ഒരു പ്രപഞ്ച വ്യവസ്ഥയെ കുറിച്ചു പറയുന്നതു , ഇതു സൂരജ് പറഞ്ഞാലും ഐന്സ്റ്റീന് പറഞ്ഞാലും ഡാര്വിന് പറഞ്ഞാലും അക്കാര്യത്തെ കുറിച്ചു പറഞ്ഞതു ശരിയല്ല എന്ന് പറയേണ്ടി വരുന്നു . അതിന്നര്ത്തം അവര് പറഞ്ഞ എല്ലാം ശരിയല്ല എന്നല്ല , എന്നാവുകയും ചെയ്യരുത് .

--------------------------------------------------------------- ആധുനിക ജനറ്റിക്സിന്റെ തത്വങ്ങളെ ഖുര് ആന് ശരിവയ്ക്കുന്നുവെന്നു പറയുന്ന അതേ ശ്വാസത്തില് തന്നെ പരിണാമ നിയമങ്ങളെ എങ്ങനെ താങ്കള്ക്ക് എതിര്ക്കാന് കഴിയും ശരീഖ് ജീ ? ------------------------------------------------------------------------------------- 

ആധുനിക ജനറ്റിക്സിന്റെ തത്വങ്ങള്ശരിയോ തെറ്റോ എന്നതല്ല പ്രശ്നം - കണ്ടെത്തലുകള്ഖുര്‍_ആനിന്റെ ഏതെങ്കിലും വാക്യങ്ങളുമായി ശരിയായി വരുമ്പോള് അത് ചൂണ്ടി കാണിക്കുകയാണ്, അതിന്നര്ത്ഥം എല്ലാ ശാസ്ത്ര കാര്യങ്ങളും ഖുറാനില്നോക്കിപടിക്കണമേ എന്നൊന്നുമല്ല . 

പാരസ്പര്യം മാത്രമല്ലല്ലോ പ്രപഞ്ച പ്രതിഭാസങ്ങള്‍ - അത്രതന്നെ വൈരുധ്യങ്ങലുമില്ലേ? ഇനി ബിഗ് ബാന്ഗ് തിയറി എത്ര പുരോഗമിച്ചാലും ഭൂമിയും ആകാശവും ഒന്നായിരുന്നുവെന്ന കാര്യത്തിന്നു മാറ്റമുണ്ടാവില്ല, പ്രപഞ്ചത്തിന്റെ വികാസവും ശരിയായിരിക്കുകതന്നെ ചെയ്യും, അതെങ്ങിനെ വികസിച്ചു എന്ന കാര്യത്തില്വ്യത്യാസമുണ്ടായെക്കാം. അത് ഖുര്‍_ആനില്നിന്നും പടിക്കെണ്ടതുമല്ല , ഖുര്‍_ആനിലെ വാക്കു തന്നെ ശാസ്ത്രം പഠിപ്പിക്കാനല്ല, മനുഷ്യര്ക്ക്ചെയ്ത അനുഗ്രഹങ്ങളെ സൂചിപ്പിച്ചു അവനോടെ നന്ദി കാണിക്കാന്ആവശ്യപ്പെടുന്നതിന്റെ ഭാഗമായി പറഞ്ഞു പോകുന്ന ഭാഗങ്ങള്മാത്രമാണ്. 

പരിണാമ സിദ്ധാന്തം ഉണ്ടായിട്ടുണ്ടെങ്കില്ശാസ്ത്രം തെളിയിക്കട്ടെ -ഒരു തുടര്ച്ചയുടെ ഭാഗമെന്നതും ഒരു വിശ്വാസമല്ലേ - വിശ്വാസങ്ങളെ ശാസ്ത്രമെന്ന് വിളിക്കാന് കഴിയുമോ? - 

ബാഹ്യമായ ഒരിടപെടലില്ലാതെ ജീവകോശങ്ങള് ഉണ്ടാവുന്നത് തുടങ്ങി അതാരംഭിക്കുന്നു -ഉഷ്ണരക്തമുള്ള ജീവികള്ശ്രേണിയില് ശീതരക്തമുള്ള ജീവികളായി മാറുന്നത് , , ഒരു ജൈവസമൂഹത്തില് (ഗ്രൂപ്പ്) തന്നെ വളരെ വ്യത്യസ്തമായ ജീവികളുടെ സന്നിദ്ധ്യം - ഉദാഹരണത്തിനു പ്രാണികളില് തേനീച്ച , ശട്പടങ്ങളില് മൊണാര്ക്ക് ചിത്ര ശലഭം മത്സ്യങ്ങളില് സാല്മാന്മത്സ്യങ്ങള്‍- തുടങ്ങി ബീവര്‍ , ദേശാടന പക്ഷികള് എന്നിങ്ങനെ പല ഉദാഹരണങ്ങളും - ഇതിന്നെല്ലാം ഒരുത്തരം നല്കാന് കഴിയാത്ത കാലത്തോളം പരിണാമവാദം ഗണിതനിയമങ്ങള് പ്രകാരം സൂരജിന്റെയും സൃഷ്ടിനിയമ പ്രകാരം റഷീദിന്റെയും -വിശ്വാസങ്ങള്‍, - വിശ്വാസങ്ങളെ ആകുന്നുള്ളൂ - ശാസ്ത്രമാകുന്നില്ല - ഒരു ശാസ്ത്ര നിയമമനുസരിച്ചും , പിന്നെ പഠന സൌകര്യത്തിന്നു എത്തിച്ചേരുന്ന നിഗമനങ്ങളെ നമുക്കു നിഗമനങ്ങള് എന്നല്ലാതെ ശാസ്ത്രമെന്ന് പറയുന്നതു ഒരു ഗൌളീശാസ്ത്ര വാദമാണ് .

4 comments:

Unknown said...

വെള്ളം തീ കെടുത്തുന്നതെങ്ങനെയാണെന്നു അറിയില്ല അല്ലേ.. കഷ്ടം..!!

Unknown said...
This comment has been removed by a blog administrator.
ആർപീയാർ | RPR said...

ഖുര്-ആന് ഒരു ശാസ്ത്ര ഗ്രന്ഥമല്ല തന്നെ- ശാസ്ത്രമെന്നാല് പ്രപഞ്ചത്തെ കുറിച്ചു അറിയാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ്. അഥവാ ശാസ്ത്രം 'അങ്ങിനെ ഉണ്ടായി' എന്നല്ലാതെ 'എന്തുകൊണ്ട് ഉണ്ടാകുന്നു' എന്ന വിജ്ഞാനത്തിന്റെ പരിധിക്ക് പുറത്താണ് -

ഈ പറഞ്ഞതിനോട് തീർത്തും വിയോജിപ്പ് പ്രകടിപ്പിച്ചു കൊള്ളട്ടെ.

എല്ലാ ശാസ്ത്രവും എല്ലാക്കാലവും ‘അങ്ങിനെ ഉണ്ടായി’ എന്നതിനൊപ്പം ‘എന്തുകൊണ്ടുണ്ടായി’ എന്നും അന്വേഷിക്കാറുണ്ട്.

കാട്ടിപ്പരുത്തി said...

ഒന്നുദാഹരിച്ചുതരാം- പ്രപന്ചത്തെ കുറിച്ചു പഠിക്കാന്‍ ശാസ്ത്രത്തിന്നു കഴിയും - എന്തിനു പ്രപന്ചമുണ്ടായി എന്ന ചോദ്യത്തിന്നുത്തരമോ?- മനസ്സിലായെന്നു കരുതുന്നു- വായനക്കു നന്ദി-കമെന്റിനും