സ്കൂളില്‍ പഠിക്കുമ്പോള്‍ ശാസ്ത്രസാഹിത്യകാരന്‍ സാര്‍ കുറെ കുട്ടികളെപ്പിടിക്കും , എന്നിട്ട് ചെറിയവനെ കുരങ്ങാക്കും - കാണാന്‍ തടിയും ശേല്മുള്ളവനെ പാന്റും കുപ്പായവും ഷൂസും എല്ലാം ഇട്ടു മനുഷ്യനും - ഇങ്ങിനെ ഒരു evolution ടാബ്ലോ കാണിക്കാതെ ഒരു ആനിവേര്‍സറിയും കടന്നു പോവില്ല -
അങ്ങിനെ കുരങ്ങനെ പിതാമാഹനാകി അയാളുടെ ശാസ്ത്ര ബോധം കോള്മയിര് കൊള്ളും -
സത്യത്തില്‍ ഇതു സാറിന്റെ പ്രശ്നമല്ല- എല്ലാ ശാസ്ത്ര ജേര്‍ണലുകളിലും അവതരിപ്പിച്ച ചിത്രങ്ങളുടെ ആധികാരികത വട്ടപൂജ്യമായിരുന്നു .
ജുരാസ്സിക് പാര്‍ക്ക് കണ്ടു ശാസ്ത്രചരിത്രം എഴുതന്നു പോലെയുള്ള ഒരു കുട്ടിക്കളിയാക്കി മാറ്റുകയാണ് -
ഇതെല്ലാം ഡാര്‍വിന്റെ കുഴപ്പമാണോ - അല്ല എന്നതാണ് സത്യം- മാത്രമല്ല, modern genitics-ന്റെ വളര്‍ച്ച ഡാര്‍വിന്റെ സംഭാവനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നത് -
ഐന്സ്ടിന് എന്താണോ ഭൌതിക ശാസ്ത്രത്തിന്നു - അതിലൊട്ടും കുറവല്ല ജീവശാസ്ത്രത്തിന്നു ഡാര്വിന് - ഡാര്വിന് തന്നെ തന്റെ മകളുടെ മരണകാരണമാണ് ക്രിസ്തു മതം ഉപേക്ഷിചെന്നു ജീവചരിത്രം പറയുന്നു- അതായത് വൈകാരികമായിരുന്നു എന്ന് - ഇന്നു പല യുക്തിവാദികളും പറയുന്നത് പോലെ- മാംസഭുക്കുകളായ ജീവികള്‍ സസ്യഭുക്കുകളെ തിന്നുന്നതില്‍ പ്രതിഷേധിച്ചു ദൈവം ക്രൂരനാണെന്നു പ്രസ്താവന ഇറക്കി മതം വിട്ട ബ്ലോഗ് പുലികള്‍ വരെ ഉണ്ടല്ലോ-
പരിണാമവാദം ശരിയാണെന്ന് വിശ്വസിക്കുകയല്ലാതെ ഭൌതികവാദികള്‍ എന്ത് ചെയ്യും- ദൈവം സൃഷ്ട്ടിച്ചു എന്ന് വിശ്വസിക്കുകയോ? -പോയീലെ മാര്‍ക്ക് -
ഇതു ഭൌതികവാദിയുടെ നിസ്സഹായാവസ്ഥയാണ് - ഇതിനെ മറി കടക്കാന്‍ തെറി വിളികളാണ് പുതിയ ശ്രമം- അങ്ങാടിയില്‍ തോറ്റതിന്നു അമ്മ എന്ത് പിഴച്ചു -
അപ്പൊ പിന്നെ തെളിവ് ഉണ്ടാക്കിയിരിക്കും - അങ്ങിനെ ഉണ്ടാക്കുന്ന തെളിവുകളെ വിശ്വസിച്ചു ശാസ്ത്രത്തെ മറ്റൊരു മതമാക്കും - അഥവാ തന്റെ -അറിവാണ്- യുക്തിയാണ് -യുക്തിവാദിയുടെ ദൈവം-
1 comment:
ശാസ്ത്രം ഇപ്പോള്‍ ഒരു മതമായി വളര്‍ന്നിട്ടുണ്ട് പലര്‍ക്കും. തോന്നിയതെന്തും ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങളാണ് പറഞ്ഞ് ശാസ്ത്രീയത അടിച്ചേല്പിച്ച് ആനന്ദം കൊള്ളുന്ന ആളുകള്‍ .. എന്ത് ചെയ്യാന്‍ അവര്‍ക്ക് മറ്റൊരു വഴിയില്ലല്ലോ ..
Post a Comment