ഖുര്‍-ആന്‍ ശാസ്ത്ര ചര്‍ച്ചയിലേക്ക് കടക്കുന്നതിനു മുമ്പ് ഖുര്‍-ആനിനെ കുറിച്ചു ചില കാര്യങ്ങള്‍ - ഖുര്‍_ആന്‍ ഒരു ശാസ്ത്ര ഗ്രന്ഥമല്ല - ശാസ്ത്രം തെളിയിച്ചു എന്നല്ലാം പറയുന്ന മിക്ക ഭാഗങ്ങളും അല്ലെങ്കില്‍ വാക്യങ്ങളും (ആയത്തുകള്‍ ) മറ്റുള്ള ചില പരാമര്‍ശങ്ങള്‍ക്കിടയില്‍ വരുന്ന സൂചനകളാണ് , ഉദാഹരണത്തിനു ഖുര്‍ആനിലെ ആദ്യമിറങ്ങിയ വാക്യം തന്നെ എടുക്കുക.
വായിക്കുക-സൃഷ്ടിച്ചവനായ നിന്‍റെ ദൈവത്തിന്‍റെ നാമത്തില്‍
മനുഷ്യനെ അവന്‍ അലഖില്‍ (രക്തകട്ട ) നിന്നും സൃഷ്ടിച്ചിരിക്കുന്നു .
വായിക്കുക, നിന്റെ രക്ഷിതാവ് ഏറ്റവും ഉദാരന്‍ ആകുന്നു,
പേന കൊണ്ടു പഠിപ്പിച്ചവനാണ് .
മനുഷ്യന്നു അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു .
ഇതൊരു ഭ്രൂണ ശാസ്ത്രപഠനത്തിനു ഇറക്കിയ കാര്യങ്ങലല്ലെന്നു ഒറ്റ വായന കൊണ്ടു തന്നെ മനസ്സിലാക്കിയിരിക്കുമല്ലോ ഇങ്ങിനെയാണ് മിക്ക വാക്കുകളും കിടക്കുന്നത് , അഥവാ അവയ്ക്ക് സ്വന്തമായ ഒരു നിലനില്‍പ്പ് തന്നെ ഉണ്ട്. അപ്പോള്‍ ശാസ്ത്രം വരുന്നതോ ? അഥവാ ശാസ്ത്രം ഇല്ലേ- ഇവിടെയാണ് വാദിക്കുന്നവരും എതിര്‍ക്കുന്നവരും ഒരു പോലെ മനസ്സിലാക്കേണ്ടത് , ഖുര്‍_ആനിലെ ഒരു പരാമര്‍ശവും ശാസ്ത്രീയ വിരുദ-ധങ്ങളെല്ല - ഈ സൂചനകളൊന്നും തന്നെ മനുഷ്യന്‍ നേടിയെടുക്കുന്ന പുതിയ അറിവുകളുമായി വൈരുധ്യം പുലര്‍ത്തുന്നില്ല എന്നത് ഒരു വസ്തുതയാണ് .ഈ പുതിയ അറിവുകളാകട്ടെ പ്രകൃതിയിലുണ്ടായിരുന്ന അറിവുകളായിരുന്നു , ഇപ്പോള്‍ അവയെ ക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു എന്നതല്ലാതെ പുതുതായി ആരും പടച്ചുണ്ടാകിയവയോന്നുമല്ല . എന്നല്ലാതെ ഖുര്‍_ആന്‍ മോഡേണ്‍ ഫിസിക്സ് - നു പകരമായോ medical reference book- ആയി എടുക്കെണ്ടാതോ ആയ ഒരു ഗ്രന്ഥമല്ല - ആ രീതിയില്‍ അതിനെ അവതരിപ്പിക്കുവാന്‍ ശ്രമിക്കരുത് , ഏതെങ്കിലും ആയത്തുകളുമായി ശാസ്ത്രത്തെ കൂട്ടികെട്ടിയുണ്ടാക്കേണ്ട വിഡ്ഢിത്തവും നടത്തേണ്ടതില്ല .
അതെ പോലെ ഖുര്‍_ആനിലേ ഏതെങ്കിലും വാക്യങ്ങളെ സന്ദര്‍ഭങ്ങളില്‍ നിന്നും അടര്‍ത്തിയെടുത്തു വിമര്‍ശിക്കുന്നവരോട് - ഒരു പ്രതിപക്ഷ ബഹുമാനമെങ്കിലും പുലര്‍ത്തുക , ഒരു കഥയുണ്ട് , സ്കൊട്ട്ലാന്‍ഡ് സന്ദര്‍ശിക്കുന്ന പോപ് _നോട് ഒരു പത്ര പ്രവര്‍ത്തകന്‍ ചോദിച്ചു, വേശ്യാലയങ്ങളെ കുറിച്ചു അഭിപ്രായമെന്ത്? -
പോപ് ചോദിച്ചു - വേശ്യാലയങ്ങലോ - അതെന്താണ് - എവിടെയാണ് - പിറ്റേന്ന് പേപ്പറില്‍ റിപ്പോര്‍ട്ട്. പോപ് വേശ്യാലയങ്ങള്‍ അന്വേഷിക്കുന്നു !
ഇതൊരു കഥയാവാം -
ഖുര_ആന്‍ വെറും കുറച്ചു തത്വങ്ങള്‍ പറഞ്ഞു പോയ ഒരു വേദ പുസ്തകമല്ല - അത് ഒരു സമൂഹത്തില്‍ ജീവിച്ച ജീവഗ്രന്ഥ മാന്- അതൊരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട് . അതിനാല്‍ അത് മനസ്സിലാക്കുമ്പോള്‍ അത് സമൂഹത്തിന്‍റെ മുമ്പില്‍ അവതരിപ്പിച്ച മനുഷ്യനെ കുറിച്ചും ഏത് സമൂത്തിലാണോ അത് പരിവര്‍ത്തനങ്ങള്‍ ഉണ്ടാകിയത് അവര്‍ അതിനെ ഉള്കൊണ്ടാതെങ്ങിനെ എന്ന് കൂടി കൂട്ടിവായിക്കുംബോഴെ മുഴുവനാവുകയുള്ളൂ - അങ്ങിനെയൊരു വായനയാണ് ഖുര്‍_ആന്‍ ആവശ്യപ്പെടുന്നതും .
സാമൂഹ്യമായ ഒരു സ്വഭാവമുണ്ട്- കഴിഞ്ഞതിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയും- ചാക്രികമായ ഒരു സാധ്യത എന്ന് പറയാം - അതിനാല്‍ തന്നെ പൂര്‍ണമായും ഏതാല്ലാം നിയമങ്ങളാണോ ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് അത് മുഴുവനായും പുനര്‍വായനക്ക് രേഖകളായി നില്‍ക്കെ - അതിന്നു പിന്നെയും മാറ്റങ്ങള്‍ തിരിച്ചു കൊണ്ടുവരാനുള്ള ഉത്പ്രെരകങ്ങലാവാന്‍ കഴിയും. അതാണ് ഖുര്‍_ആന്‍ സജീവമായ ചര്‍ച്ചയാവുന്നത്. കമ്മ്യൂണിസം ആവാത്തതും.
ഇനി ഖുര്‍ആന്‍ ഇറക്കപ്പെട്ട സമൂഹത്തെ കുറിച്ചു- ഒരു സമൂഹത്തില്‍ അഹന്ത എന്തല്ലാമായിരുന്നോ അതെല്ലാമായിരുന്നു - മക്കാ സമൂഹം
നിരക്ഷത എന്നതൊരു ഭാഗത്തുണ്ടെങ്കിലും അവരുടെ ഭാഷ വയ്ഭവം അത്യുന്നതമായിരുന്നു , കുട്ടികളുടെ ഭാഷ ശുദ്ധീകരിക്കാന്‍ അഞ്ചും ആറും വയസ്സുവരെ മരുഭൂമിയിലേക്ക് വളര്‍ത്താന്‍ കൊടുക്കുന്നത് അവരുടെ രീതി ആയിരുന്നു, പ്രസവിച്ച അമ്മ കുട്ടിയെ മടക്കി വാങ്ങുന്നത് ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷം. കുടുംബ മഹിമയുടെ ഭാഗമായിരുന്നു അവരുടെ ഭാഷ പ്രേമം. ഒരു പദ്യ ശകലത്തില്‍ നിന്നും ഒരു വാക്കു പോലും മാറ്റാന്‍ കഴിയാ വിധം ശക്തമായ കവിതാ വൃത്തവും അവര്‍ വളര്‍ത്തി എടുത്തു , നൂറ്റാണ്ടുകള്‍ കഴിഞ്ഞും ഒരു അക്ഷരം പോലും മാറാതെ നൂറോളം വരികളുള്ള കവിതകള്‍ തലമുറകളിലേക്ക് പകര്‍ന്നുകൊണ്ടിരുന്നു . എന്നാല്‍ ആ സമൂഹത്തിലാകട്ടെ ഒരൊറ്റ പുസ്തകം പോലും ഉണ്ടായിരുന്നില്ല. അക്ഷരമരിയാവുന്നവര്രായി വിരലില്‍ എന്നവുന്നവര്‍ മാത്രമാണ് അറേബ്യയില്‍ മൊത്തം ഉണ്ടായിരുന്നത് .
സ്ത്രീ ഒന്നു മായിരുന്നില്ല , ( അത് ലോകത്തില്‍ മിക്കയിടത്തും അങ്ങിനെയായിരുന്നു ) - ആദ്യത്തെ കുട്ടി പെണ്ണാണെങ്കില്‍ അതിന്‍റെ അപമാനം ആ കുട്ടിയെ ജീവനോടെ കുഴിച്ചു മൂടുന്നത് വരെ അതെത്തിച്ചു -
ഇതൊരു അത്യുക്തി അല്ല -
രണ്ടാമത്തെ ഖലീഫ ആയിരുന്ന ഉമര്‍ ബിന്‍ ഖതാബ് -ന്റെ ജീവ ചരിത്രത്തിലെ ഒരു സംഭവമുണ്ട് - ആദ്യെത്തെത് പെണ്‍കുട്ടിയായിരുന്നു - സമൂഹത്തിലെ പരിഹാസം കാരണം കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചു- മരുഭൂമിയില്‍ കൊണ്ടു പോയി കുഴിയുണ്ടാക്കി കുട്ടിയെ താഴെ നിറുത്തിയപ്പോള്‍ കുട്ടി മുഖത്ത് പറ്റിയ മണ്ണ് തട്ടിക്കളഞ്ഞു കൊടുത്തു. ആ കുട്ടിയെ മണ്ണ് മൂടിയിട്ടാണ് തിരിച്ചു പോന്നത്. ആ സമൂഹത്തിലേക്കാണ് ഖുര്‍ -ആന്‍ ഇറങ്ങുന്നത്.
ഖുര്‍_ആനിലെ ഓരോ ആയത്തുകളും അതിറങ്ങിയ സന്ദര്‍ഭത്തെ ബന്ധപ്പെടുത്താതെ വായിക്കാന്‍ മുസ്ലിങ്ങള്‍ക്ക് പാടില്ല എന്നത് മത നിയമം തന്നെയാണ്, അതിനാല്‍ അവിശ്വാസിയെ കൊല്ലണം എന്ന് കേള്‍ക്കുംബോഴേക്ക് അതിനെ കുറിച്ചരിയാത്തവര്‍ ബേജാരുകുന്നതും ചില വിഡ്ഢികള്‍ അത് വായിച്ചു കൊല്ലാന്‍ നടകുന്നതും . ഖുര്‍_ആന്‍ കേവലം ഒരു ലിഖിത നിയമം നിയമങ്ങള്‍ എന്നതിനേക്കാള്‍ അതുള്‍കൊള്ളുന്ന പ്രവാചകനിലൂടെയും സമൂഹത്തിലൂടെയുമാണ് ഉള്‍കൊള്ളെണ്ടത് . ഇത് എന്‍റെ അഭിപ്രായമല്ല , മത ശാസന തന്നെയാണ്-
4 comments:
സാമൂഹ്യമായ ഒരു സ്വഭാവമുണ്ട്- കഴിഞ്ഞതിനെ തിരിച്ചു കൊണ്ടുവരാന്‍ കഴിയും- ചാക്രികമായ ഒരു സാധ്യത എന്ന് പറയാം - അതിനാല്‍ തന്നെ പൂര്‍ണമായും ഏതാല്ലാം നിയമങ്ങളാണോ ഒരു സമൂഹത്തെ പരിവര്‍ത്തിപ്പിച്ചത് അത് മുഴുവനായും പുനര്‍വായനക്ക് രേഖകളായി നില്‍ക്കെ - അതിന്നു പിന്നെയും മാറ്റങ്ങള്‍ തിരിച്ചു കൊണ്ടുവരാനുള്ള ഉത്പ്രെരകങ്ങലാവാന്‍ കഴിയും. അതാണ് ഖുര്‍_ആന്‍ സജീവമായ ചര്‍ച്ചയാവുന്നത്. കമ്മ്യൂണിസം ആവാത്തതും.
ഈ ലേഖനത്തില്‍ കമ്യൂണിസം എങ്ങനെ വന്നു എന്നറിഞ്ഞാല്‍ കൊള്ളാം.
കമ്യൂണിസം ചര്‍ച്ച ചെയ്യുപ്പെടുന്നില്ലേ? ഉണ്ടല്ലോ..
അതല്ല മറിച്ച് ചിന്തിച്ചാല്‍ വിശുദ്ധ ഗ്രന്ധത്തില്‍ ധാരാളം പഴുതുകള്‍ ഉള്ളതു കൊണ്ടല്ലേ ചര്‍ച്ചകള്‍ക്ക് വഴി കൊടുക്കുന്നത്. പലര്‍ക്കും മനസ്സിലാകാത്തതല്ലേ വിമര്‍ശനങ്ങള്‍ക്ക് കാരണം? യുക്തിക്ക് നിരക്കാത്ത പലതുമല്ലേ നീണ്ടതും എങ്ങും എത്താത്തതുമായ ചര്‍ച്ചകള്‍ക്ക് കാരണം? വായിക്കുന്നവരെല്ലാം ആറാം നൂറ്റാണ്ടിലെ ചരിത്രം അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ വായിക്കുന്നത് മനസ്സിലാകില്ല എന്ന് പറയുന്നത് ബാലിശമല്ലേ?
മോഡറേഷന്‍ ഉണ്ടായിരുന്നു എന്നറിഞ്ഞിരുന്നെങ്കില്‍ ഇത്രയും സമയം രണ്ട് വേര്ഡ് വേരിഫിക്കേഷനും അടിച്ച് കമന്റ് ഇടില്ലായിരുന്നു
ഇസ്ലാമിനെ നന്നാക്കാനാണ് ഉദ്ദേശമെങ്കിൽ ഒന്ന് ആഞ്ഞുപിടിക്കേണ്ടിവരും.
ചർച്ചകൾ നിലംതൊടാതെ പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്.
അനില്‍ശ്രീ...
കമ്മ്യൂണിസം ഒരു സാധ്യതയുള്ള സാമൂഹിക വ്യവസ്ഥ എന്ന രീതിയില്‍ ചര്‍ച്ച ചെയ്ത ഒരു കാലമുണ്ടായിരുന്നു, കമ്മ്യൂണിസം, കാപിറ്റലിസം, ഇസ്ലാം എന്നീ മൂന്നു സാധ്യതകളില്‍ നിന്നും കൊഴിഞ്ഞു തിനെ കുറിച്ചു സൂചിപ്പിക്കുംബോഴാണ് കമ്മ്യൂണിസം കടന്നു വരുന്നത്, ഖുറാനിലെ എല്ലാം യുക്തിക്കു നിരക്കും എന്ന് ഞാന്‍ വാദിച്ചില്ലല്ലോ-
യുക്തിയുടെ പരിമിതിയെ കുറിച്ചു ഞാന്‍ ആദ്യമേ പറഞ്ഞു വച്ചതാണല്ലോ-
ഖുര്‍-ആനിലെ വാക്കുകള്‍ എല്ലാം ശാസ്ത്രത്തോട് കൂട്ടിമുട്ടിക്കുന്ന മാനസിക ദൌര്‍ഭല്യം ചില മുസ്ലിങ്ങളും പുലര്‍ത്തുന്നുണ്ട് - സത്യത്തില്‍ ഖുര്‍-ആനിന്റെ പ്രസ്നാമല്ല അത്- ഖുര്‍-ആണ്‍ ഒരു പ്രാവശ്യം പോലും മുഴുവനായി വായിക്കാതെ ചില സൈറ്റുകളില്‍ നിന്നും എടുത്ത അഭിപ്രായങ്ങള്‍ അവതരിപ്പിക്കുന്നതിന്റെ കുഴപ്പമാനത് , ഇതു സാധാരണക്കാര്‍ക്കിടയില്‍ തെറ്റിധാരണ നല്‍കുകയേ ഉള്ളൂ - അതിനാലാണ് ഞാന്‍ ആദ്യമേ എനിക്കറിയാവുന്നവയെ കുറിച്ചേ ഞാന്‍ എഴുതുകയുള്ളൂ എന്ന് മുന്‍കൂര്‍ ജാമ്യമെടുത്തത് - എല്ലാം ഞാനറിയുമെന്നു എന്തിനാ വെറുതെ വാശി പിടിക്കുന്നത് , അപ്പോള്‍ എന്റെ തെറ്റുകള്‍ എനിക്കവകാശപെട്ടത് മാത്രമാകുമല്ലോ - ആറാം നൂറ്റാണ്ടിലെ ചരിത്രം അറിയാനുള്ള സ്രോതസ്സുകള്‍ ഇല്ലാതാരിക്കുകയാനെങ്കിലെല്ലേ ഈ പ്രശ്നമുള്ളൂ അനില്‍ - അത് വളരെ നന്നായി ചെയ്തിട്ടുണ്ടന്നെ - അതിനാല്‍ തന്നെ അതൊരു പ്രശ്നമേ അല്ലല്ലോ -
ആറാം നൂറ്റാണ്ടിലെ ചരിത്രം അറിഞ്ഞിരിക്കണം, അല്ലെങ്കില്‍ വായിക്കുന്നത് മനസ്സിലാകില്ല - എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ - സന്ദര്‍ഭം മനസ്സിലാക്കണം എന്നെ പറഞ്ഞുള്ളൂ - അതേതു കാര്യവും അങ്ങിനെ ത്തന്നെ അല്ലെ- എപ്പോള്‍ ആരോടെ എന്തിനെ കുറിച്ചു പറഞ്ഞു എന്നും കേട്ടവര്‍ അത് കൊണ്ടു എന്ത് മനസ്സിലാക്കി എന്നും അറിയണം എന്നാണു പറഞ്ഞതു- അല്ലെങ്കില്‍ ഉദ്ദ്യേശിച്ചത്. അങ്ങിനെ കാണാത്ത കാര്യങ്ങളാണ് സത്യത്തില്‍ നിങ്ങള്‍ പറഞ്ഞ പഴുതുകളുടെ ഉറവിടം- അതില്‍ എനിക്കറിയാവുന്നവയ്മായി - ഇന്ഷാ - അല്ലഹ് ഞാന്‍ വരാം - നമുക്കു ചര്‍ച്ച ചെയ്യാm
മോഡറേറ്റ് ചെയ്യുന്നത് കൊണ്ടു ആരുടേയും അഭിപ്രായങ്ങളെ കുട്ടയിലിടില്ല - വിയോജിപ്പുകള്‍ പ്രത്യേകിച്ചും - തെറി ഒഴികെ-
പാര്‍ത്ഥന്‍ - ഞാന്‍ നന്നാക്കുകയോ - അതിന്‍റെ ഒന്നും ആവ്ശ്യമില്ലന്നെ - ബ്ലോഗിലൂടെ ഒക്കെ ഒന്നു കയറി ഇറങ്ങി- പാര്‍ത്ഥന്‍ നന്നാക്കി കൊണ്ടിരിക്കുകയാനോന്നും ഞാന്‍ പറയില്ല -
Post a Comment